Pages

Monday, 16 February 2015

295.HOW TO TRAIN YOUR DRAGON(ENGLISH,2010)

295.HOW TO TRAIN YOUR DRAGON(ENGLISH,2010),|Animation|Fantasy|,Dir:-Dean DeBlois, Chris Sanders,Voices:-Jay Baruchel, Gerard Butler, Christopher Mintz-Plasse

   Cressida Cowell എഴുതിയ ഇതേ പേരില്‍ ഉള്ള നോവലില്‍ നിന്നും ആണ് ഈ ചിത്രത്തിന്‍റെ ജനനം.ബെര്‍ക്ക് എന്ന ദ്വീപില്‍ താമസിക്കുന്ന ജനങ്ങളുടെ ഏറ്റവും വലിയ ശത്രുക്കള്‍ ആണ് ഡ്രാഗണുകള്‍.ഡ്രാഗണുകള്‍ നടത്തുന്ന ആക്രമണങ്ങള്‍ അവരുടെ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു.വ്യത്യസ്തമായ  ഡ്രാഗണുകള്‍ ആണ് ആക്രമണങ്ങള്‍ നടത്തുന്നത്.അതില്‍ ഏറ്റവും ഭീകരന്‍ ആയി കണക്കാക്കപ്പെട്ടിരുന്നത് നൈറ്റ് ഫ്യൂറി എന്ന വിഭാഗം ആയിരുന്നു.അതിന്‍റെ ആക്രമണങ്ങള്‍ പ്രവചിക്കാന്‍ സാധിക്കില്ലായിരുന്നു.

  പെട്ടന്നുള്ള അതിന്‍റെ ആക്രമണവും അതിന്‍റെ വായില്‍ നിന്നും വരുന്ന തീയുണ്ടകളും ജനങ്ങളെ ഭയപ്പെടുത്തി.ബെര്‍ക്കിലെ ജനങ്ങളുടെ നേതാവായിരുന്നു സടോയിക്.സറ്റൊയിക്കിന്റെ നേതൃത്വത്തില്‍ ആയിരുന്നു ആളുകള്‍ പ്രത്യാക്രമണങ്ങള്‍ നടത്തിയിരുന്നത്.ഡ്രാഗനുകളെ നേരിടാന്‍ ഉള്ള പ്രത്യേക പരിശീലനം നല്‍കാന്‍ ഉള്ള സ്ക്കൂളും അവര്‍ക്കുണ്ടായിരുന്നു.ചെറുപ്പത്തില്‍ തന്നെ കുട്ടികള്‍ പരിശീലനം നേടിയിരുന്നു.ഡ്രാഗനുകലുമായി യുദ്ധം ചെയ്യുക എന്നതായിരുന്നു കുട്ടികളുടെ എല്ലാം ലക്‌ഷ്യം .ഇതില്‍ നിന്നെല്ലാം വ്യത്യസ്തന്‍ ആയിരുന്നു ഹിക്കപ്.ഹിക്കപ് യന്ത്രങ്ങളും മറ്റും നിര്‍മിക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ ഉള്ള ബലമോ ധൈര്യമോ അവനില്ലായിരുന്നു.ഹിക്കപ് സറ്റൊയിക്കിന്റെ മകന്‍ ആയിരുന്നു.

  ദുര്‍ബലന്‍ ആയ തന്‍റെ മകനെ ഓര്‍ത്തു സ്റ്റോയിക്ക് വിഷമിച്ചിരുന്നു.നൈറ്റ് ഫ്യൂരിയെ പിടിക്കൂടുക ആണ് തന്‍റെ ലക്‌ഷ്യം എന്ന് പറഞ്ഞിരുന്ന ഹിക്കപ്പിനെ എല്ലാവരും കളിയാക്കാറുണ്ടായിരുന്നു.പരിശീലനത്തിനായി സ്ക്കൂളില്‍ ചേരുന്ന ഹിക്കപ്പിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഒരു സംഭവം ഉണ്ടാകുന്നു.അതോടെ അവന്റെ ജീവിതം മാറുന്നു.എന്തായിരുന്നു ആ സംഭവം?ഹിക്കപ് എങ്ങനെ ഒരു ഹീറോ ആയി?അതാണ്‌ ബാക്കി ചിത്രം.അനിമേഷന്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും ഈ ചിത്രം ഇഷ്ടപ്പെടും.

  മികച്ച അനിമേഷന്‍ ചിത്രത്തിനും സംഗീതത്തിനും ഉള്ള 83 മത് ഓസ്ക്കാര്‍ അവാര്‍ഡ് നാമനിര്‍ദേശം ലഭിച്ചിരുന്നു ഈ ചിത്രത്തിന്.

More movie suggestions @www.movieholicviews.blogspot.com



No comments:

Post a Comment