Pages

Monday, 9 February 2015

292.MIDNIGHT FM(KOREAN,2010)

292.MIDNIGHT FM(KOREAN,2010),|Crime|Mystery|Thriller|,Dir:-Sang Man Kim,*ing:-Soo Ae, Ji-tae Yu, Dong-seok Ma.

 ഒരാള്‍ മറ്റൊരാളുടെ ജീവിതത്തില്‍ പല രീതിയില്‍ സ്വാധീന ശക്തി ആകാറുണ്ട്.ആരാധന അതിന്‍റെ ഒരു ഭാഗം ആണെന്ന് കരുതുന്നു.ഇഷ്ട നടന്‍ ആരായിരുന്നാലും അവര്‍ പ്രവര്‍ത്തിക്കുന്നതും സംസാരിക്കുന്നതും എല്ലാം ഇത്തരം ആരാധകര്‍ പിന്തുടരുന്നു.പറഞ്ഞു വരുന്നത് ഒരു മനുഷ്യന് മറ്റൊരാളില്‍ ഉണ്ടാക്കാവുന്ന സ്വാധീന ശക്തിയുടെ ആഴത്തെ കുറിച്ചാണ്.കോ സുന്‍ എന്ന യുവതി കൊറിയയിലെ എഫ് എം റേഡിയോയില്‍ ജോക്കി ആണ്.അര്‍ദ്ധ രാത്രി ഉള്ള അവരുടെ പരിപാടിക്ക് ശ്രോതാക്കള്‍ കൂടുതല്‍ ആണ്.പ്രശസ്തയായ അവരുടെ ആരാധകര്‍ കുറേ ഉണ്ട്.

  അവര്‍ പരിപാടി അവതരിപ്പിക്കുന്നത്‌ വ്യത്യസ്തം ആയാണ്.ഓരോ പാട്ടിനു മുന്‍പും അതിനെ സംബന്ധിക്കുന്ന സിനിമ വിവരണങ്ങള്‍ അവര്‍ ഉള്‍പ്പെടുത്താറുണ്ട്.അച്ഛനില്ലാത്ത മൂകയായ മകളും ആയി ജീവിക്കുന്ന അവര്‍ അമേരിക്കയിലേക്ക് തുടര്‍ പഠനത്തിന് പോകാന്‍ തീരുമാനിക്കുന്നു.ഓഫീസിലെ യാത്രയയപ്പിന് ശേഷം അവര്‍ തന്‍റെ അവസാന രാത്രിയിലെ പരിപാടിക്കായി സ്റ്റുഡിയോയില്‍ എത്തുന്നു.അവരോടു സ്വര ചേര്‍ച്ച ഇല്ലാത്ത പരിപാടിയുടെ സംവിധായകന്‍ അന്ന് അവരോടൊപ്പം ചേരുന്നില്ല.കോ സുന്നിന്റെ ഒരു വലിയ ആരാധകന്‍ ആണ് അന്നത്തെ പരിപാടിയുടെ മുഖ്യ അതിഥിയും.ആരാധകരെ ഇഷ്ടം ഇല്ലായിരുന്നു അവര്‍ക്ക്.എന്നാല്‍ അന്ന് രാത്രി അവരുടെ അവസാനത്തെ പരിപാടി അവതരിപ്പിക്കപ്പെടുമ്പോള്‍ അവരുടെ ജീവിതത്തിലേക്ക് ഒരാള്‍ എത്തുന്നു.

  ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാള്‍,കോ സുന്നിന്റെ ജിവിതത്തില്‍ മാത്രം പ്രാധാന്യം ഉണ്ടാകേണ്ട പരിപാടി പലര്‍ക്കും ഒരു പേടി സ്വപ്നം ആയി മാറുന്നു.പരമ്പര കൊലപാതകങ്ങള്‍ കുറേ ഏറെ നടക്കുന്ന ആ രാത്രികളില്‍ പേടി സ്വപ്നമായി മറ്റൊന്ന് കൂടി.കൊറിയന്‍ ത്രില്ലര്‍ സ്നേഹികള്‍ക്കായി മറ്റൊരു ചിത്രം കൂടി.സസ്പന്‍സ് ഒരു വിധം മനസ്സിലാകും എങ്കിലും നല്ലൊരു ത്രില്ലര്‍ ആയിരുന്നു ഈ ചിത്രം.ഈ ചിത്രത്തിലെ അഭിനയത്തിന് നായികയായ സൂ എയ് വോണിനു മികച്ച നടിക്കുള്ള ബ്ലൂ ഡ്രാഗന്‍ പുരസ്ക്കാരം നേടിയിരുന്നു.

More reviews @www.movieholicviews.blogspot.com

No comments:

Post a Comment