Pages

Tuesday, 16 December 2014

255.BETIBU(SPANISH,2014)

255.BETIBU(SPANISH,2014),|Mystery|Thriller|Crime|,Country:-Argentina,Dir:-Miguel Cohan,*ing:-Mercedes Morán, Daniel Fanego, Alberto Ammann.

  Claudia Piñeiro എഴുതിയ നോവലിനെ ആസ്പദം ആക്കിയാണ് Betibu തയ്യാറാക്കിയിരിക്കുന്നത്,മികച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്ള പണക്കാരുടെ വീടുകള്‍ ഉള്ള സ്ഥലത്ത് ആണ് പെഡ്രോ മരിച്ച നിലയില്‍ കാണപ്പെട്ടത്.കഴുത്ത് മുറിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട അയാളുടെ ശവശരീരം പിറ്റേ ദിവസം രാവിലെ അയാളുടെ സെക്രട്ടറി ആണ് ആദ്യം കാണുന്നത്.മോഷണം  നടക്കുന്നതിന്‍റെ ഇടയില്‍ അയാള്‍ കൊല്ലപ്പെട്ടതായിരിക്കും എന്ന് പോലീസ് വിധി എഴുതുന്നു.എന്നാല്‍ The Tribune എന്ന പത്ര സ്ഥാപനത്തിന്‍റെ എഡിറ്റര്‍ ലോറന്‍സോ ഈ അവസരം മറ്റൊരു വിധത്തില്‍ ഉപയോഗിക്കാന്‍ തീരുമാനിക്കുന്നു.പ്രശസ്തയായ മുന്‍ ക്രൈം നോവല്‍ എഴുത്തുകാരി ആയ Betibu എന്ന വിളിപ്പേരുള്ള നൂറിറ്റ് ഇസ്ക്കാറിനെ കൊണ്ട് ആ കൊലപാതകത്തെ കുറിച്ചുള്ള ഒരു എക്സ്ക്ലൂസീവ് കോളം എഴുതിപ്പിക്കുക എന്നതായിരുന്നു അത്.എന്നാല്‍ നൂറിറ്റ് ആദ്യം അതിനു താല്‍പ്പര്യം കാണിക്കുന്നില്ല.അവര്‍ ഒരു ghost writer ആയി മാറി കഴിഞ്ഞിരുന്നു.എന്നാല്‍ അവര്‍ ചെയ്തിരുന്ന പ്രോജക്റ്റില്‍ നിന്നും അവര്‍ ഒഴിവാക്കപ്പെട്ടപ്പോള്‍ അവര്‍ പുതിയ ജോലി ഏറ്റെടുക്കാന്‍ തയ്യാറായി.പത്രത്തിന്‍റെ പുതിയ ക്രൈം വിഭാഗം ചീഫ് ആയ മരിയാനോയും പഴയ കാല ക്രൈം റിപ്പോര്‍ട്ടിംഗ് ചീഫ് ആയിരുന്ന ബ്രെനയും ആയിരുന്നു നൂറിട്ടിന്റെ  സഹായത്തിന് ഉണ്ടായിരുന്നത്.

  നൂറിറ്റ് മരണം നടന്ന വീടിന്റെ അടുക്കല്‍ താമസം തുടങ്ങി തന്‍റെ കോളം എഴുതി തുടങ്ങുന്നു.പണ്ട് സ്വന്തം ഭാര്യയെ കൊല്ലപ്പെടുതിയതിന്റെ പേരില്‍ കുറ്റാരോപിതന്‍ ആയിരുന്ന ആളായിരുന്നു പെഡ്രോ.എന്നാല്‍ അത് അയാള്‍ നിഷേധിച്ചിരുന്നു.പെഡ്രോ മാധ്യമങ്ങള്‍ക്കായി അവസാനം നല്‍കിയ ഇന്റര്‍വ്യൂ നടത്തിയത് ബ്രെന ആയിരുന്നു.കേസ് അന്വേഷണം അവര്‍ പത്രത്തിന്റെ കോളങ്ങളില്‍ എഴുതി തുടങ്ങുന്നു,പെദ്രോയും ആയി ബന്ധം ഉണ്ടായിരുന്ന ആളുകളെ അവര്‍ ചോദ്യം ചെയ്യുന്നു.പെഡ്രോ തന്‍റെ ഒരു ബംഗ്ലാവ് അടുത്തായി ഗണ്ടോള്‍ഫിനി എന്നൊരാള്‍ക്ക്‌ വിട്ടതായി അവര്‍ മനസ്സിലാക്കുന്നു .അതും ഒരു വലിയ തുകയ്ക്ക്.ഇതിന്‍റെ ഇടയില്‍ ആണ് നൂറിറ്റ്‌ അത് ശ്രദ്ധിക്കുന്നത് ബ്രെനയും ആയി നടത്തിയ ഇന്റര്‍വ്യൂ നടക്കുമ്പോള്‍ അവിടെ ഉള്ള മേശയില്‍ ഇരുന്ന ഒരു ഫോട്ടോ.അതിപ്പോള്‍ അപ്രത്യക്ഷം ആയിരിക്കുന്നു.എന്തായിരുന്നു ആ ഫോട്ടോ?ആരായിരുന്നു അതില്‍ ഉണ്ടായിരുന്നത്?ആ ഫോട്ടോ എങ്ങനെ അപ്രത്യക്ഷമായി?പെഡ്രോ മരിച്ചതും ആയി ആ ഫോട്ടോയ്ക്ക് ബന്ധം എന്താണ് ഉള്ളത്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെ നൂറിറ്റും കൂട്ടരും കേസിന്‍റെ ഉള്ളറകളിലേക്ക് കടക്കുമ്പോള്‍ കാത്തിരുന്നത് വിചിത്രമായ സംഭവങ്ങള്‍ ആയിരുന്നു.പ്രേക്ഷകന് ചിന്തിക്കാന്‍ ആവശ്യം ഉള്ള ചില ഭാഗങ്ങള്‍ ബാക്കിയാക്കി ചിത്രം അവസാനിക്കുമ്പോള്‍ ശരാശരിയിലും മുകളില്‍ നില്‍ക്കുന്ന ഒരു ക്രൈം/സസ്പന്‍സ്/ക്രൈം ത്രില്ലര്‍ ആയി ഈ ചിത്രം അവസാനിക്കുന്നു.

more reviews @www.movieholicviews.blogspot.com

  

No comments:

Post a Comment