Pages

Sunday, 14 December 2014

253.MISS VIOLENCE(GREEK,2013)


253.MISS VIOLENCE(GREEK,2013),|Drama|Mystery|,Dir:-Alexandros Avranas,*ing:-Kostas Antalopoulos, Constantinos Athanasiades, Chloe Bolota.

  Miss Violence,വല്ലാത്ത ഒരു അനുഭവം ആയിരുന്നു ഈ ഗ്രീക്ക് ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍.ചിത്രത്തിന്‍റെ ആരംഭത്തില്‍ ഒരു കുടുംബത്തില്‍ നടക്കുന്ന പിറന്നാള്‍ ആഘോഷം ആണ് കാണിക്കുന്നത്.വീട്ടിലെ അംഗങ്ങള്‍ മാത്രം ഉള്ള ഒരു ഒത്തുകൂടല്‍.ആ സമയം തന്‍റെ പിറന്നാള്‍ കേക്ക് മുറിച്ചതിനു ശേഷം ആഞ്ചലിക്കി എന്ന പേരുള്ള ബര്‍ത്ത്ഡേ ഗേള്‍ വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്നും താഴേക്കു ചാടി മരിക്കുന്നു.വല്ലാത്ത ഒരു രംഗം ആയിരുന്നു അത്.അപ്രതീക്ഷിതം ആയി സന്തോഷം മുഖത്ത് കാണിച്ചിരുന്ന ഒരു കുടുംബം ഒന്നടങ്കം ഞെട്ടി പോയി.മരണം ഉണ്ടാക്കിയ വിഷമം കുടുംബാംഗങ്ങള്‍ മറക്കാന്‍ വേണ്ടി ആകുന്നതെല്ലാം അവളുടെ പിതാവ് ചെയ്തു കൊടുത്തിരുന്നു.ആഞ്ചലിക്കി മരണപ്പെട്ടു കിടക്കുമ്പോള്‍ അവളുടെ മുഖത്ത് ഗൂഡമായ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.വളരെയധികം മനസ്സിനെ അലോസരപ്പെടുത്തുന്ന ഒന്ന്.

   ആഞ്ചലിക്കി മരിച്ചതിനു ശേഷം വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍ അവരുടെ വീട്ടില്‍ എത്തുന്നു.ആഞ്ചലിക്കിയുടെ മൂത്ത സഹോദരി എലീനീയും  അച്ഛന്‍ ആരാണെന്ന് അവള്‍ ഒളിച്ചു വയ്ക്കുന്ന രണ്ടു കുട്ടികളും ആണ് ഉണ്ടായിരുന്നത്.കൂടാതെ ആഞ്ചലിക്കിയുടെ അമ്മയും മറ്റൊരു സഹോദരി മൈര്‍ട്ടോയും അവിടെ താമസിക്കുന്നുണ്ട്.മൈര്‍ട്ടോ കുറച്ചു ദിവസം സ്ക്കൂളില്‍ പോകുന്നില്ല.എലീനി വീണ്ടും ഗര്‍ഭിണി ആയെന്ന് അമ്മയോട് പറയുന്നു.ആഞ്ചലിക്കിയുടെ മരണത്തിന്‍റെ പുറകില്‍ ഉള്ള രഹസ്യം പുറം ലോകം അറിയുന്നില്ല.പ്രത്യേകിച്ച് പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതിരുന്ന ഒരു പെണ്‍ക്കുട്ടി അവളുടെ പിറന്നാള്‍ ദിവസം ആത്മഹത്യ ചെയ്യാന്‍ ഉണ്ടായ കാരണം ദുരൂഹം ആയി തുടരുന്നു.അവളുടെ പിതാവ് സിനിമയില്‍ ഉടന്നീളം വളരെയധികം കണിശതയും കുട്ടികളെ അടിച്ചു വളര്‍ത്തണം എന്നുള്ള ചിന്താഗതിക്കാരന്‍ ആണെന്ന് കാണാം.എലീനിയുടെ കുട്ടികളില്‍ ഫിലിപ്പോസിനെ അതാണ് നല്ല മാര്‍ക്ക് ലഭിച്ചിട്ടും സ്വഭാവം മോശമാകുന്നു എന്ന അദ്ധ്യാപികയുടെ അഭിപ്രായം അനുസരിച്ച് ശിക്ഷിച്ചത്.എന്നാല്‍ ആഞ്ചലിക്കിയുടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം അറിയാവുന്നവര്‍ അവിടെ ഉണ്ടായിരുന്നു.എന്താണ് കാരണം??ബാക്കി സിനിമ പറയും.

  സിനിമയുടെ അവസാന ഭാഗത്തേക്ക് എത്തിയപ്പോള്‍ ആദ്യ ഉണ്ടായ മാനസികാവസ്ഥയിലും മോശമായി മാറി മരണത്തിലെ ദുരൂഹത അവതരിപ്പിച്ചപ്പോള്‍ .ഒരു പക്ഷേ സമൂഹത്തില്‍ ഇത്തരം ചിന്താഗതി ഉള്ള മനുഷ്യ മൃഗങ്ങള്‍ ദേശ വ്യത്യാസം ഇല്ലാതെ എല്ലായിടത്തും കാണും എന്ന് മനസ്സിലാക്കി തന്നു.ലോകം ചെറുതാണ്.അത് പോലെ മനുഷ്യരുടെ ചിന്താഗതികളും.ഈ ഗ്രീക്ക് ചിത്രം കഴിഞ്ഞ വര്‍ഷം ഇറങ്ങിയപ്പോള്‍ അന്താരാഷ്‌ട്ര പുരസ്ക്കാരങ്ങള്‍ പലതും നേടിയിരുന്നു.അത് പോലെ തന്നെ നിരൂപക പ്രശംസയും.തീര്‍ച്ചയായും കാണേണ്ട ഒരു ചിത്രം ആണ് Miss Violence.തുടക്കം മുതല്‍ അവസാനം വരെ ഫ്രെയിമുകളില്‍ ഒളിപ്പിച്ച നിഗൂഡത ഒന്ന് മതി ചിത്രം മികച്ചതാണ് എന്ന് പ്രേക്ഷകന് തോന്നാന്‍.

More reviews @www.movieholicviews.blogspot.com

No comments:

Post a Comment