Pages

Thursday, 11 December 2014

251.STONEHEARST ASYLUM(ENGLISH,2014)

251.STONEHEARST ASYLUM(ENGLISH,2014),|Thriller|,Dir:-Brad Anderson,*ing:-Kate Beckinsale, Jim Sturgess, David Thewlis ,Ben Kingsley,Michael Caine.

  "The System of Doctor Tarr and Professor Fether" എന്ന  "Edgar Allan Poe" എഴുതിയ ചെറുകഥയെ ആസ്പദം ആക്കിയാണ് "Stonehearst Asylum" നിര്‍മിച്ചിരിക്കുന്നത്.1899 ല്‍ ഡോക്റ്റര്‍മാര്‍ക്ക് വേണ്ടി നടത്തിയ ഒരു സെമിനാറില്‍ മാനസിക നില തെറ്റിയ ആളുകളെ കുറിച്ചുള്ള കേസ് സ്റ്റഡി നടക്കുമ്പോള്‍ ആണ് ഒരു പരീക്ഷണ വസ്തു ആയി അവളെ അവതരിപ്പിക്കുന്നത്‌."എലീസ ഗ്രെവ്സ്" എന്നായിരുന്നു അവളുടെ പേര്.ഹിസ്ട്ടീരിയ ബാധിച്ച ഒരു രോഗി ആണ് അവള്‍.ഡോക്റ്റര്‍ ആ രോഗാവസ്ഥയുടെ ലക്ഷണങ്ങള്‍ ഒക്കെ വിവരിക്കുന്നു.പിന്നീട് കാണുന്നത് മറ്റൊരു സ്ഥലം ആണ്.ഡോക്റ്റര്‍ ന്യൂഗേറ്റ് എന്ന യുവ ഡോക്റ്റര്‍ മാനസിക രോഗ ചികിത്സയില്‍ പ്രവീണ്യം  നേടാനായി അവിടെ എത്തുന്നു.സ്ഥലം Stonehearst Asylum.മാനസിക നില തെറ്റിയ പണക്കാരായ ആളുകളെ ഉപേക്ഷിക്കാന്‍ വേണ്ടി അവരുടെ ബന്ധുക്കള്‍ ആശ്രയിക്കുന്ന സ്ഥലം.വിക്റ്റോറിയന്‍ വൈദ്യശാസ്ത്രത്തിന്റെ മാനസികമായി തകര്‍ന്നവരെ പരീക്ഷണ വസ്തു ആക്കുന്ന സ്ഥലം എന്ന് പറയാം കാടിന്‍റെ നടുവില്‍ ഇരിക്കുന്ന കൊട്ടാരസമാനമായ ആ മാനസികാരോഗ്യ കേന്ദ്രത്തെ.

  ന്യൂഗേറ്റ് എത്തിയത് വര്‍ഷാവസാനം ആയിരുന്നു.മഞ്ഞില്‍ ആയിരുന്നു ആ സ്ഥലം.പുറംലോകത്ത്‌ നിന്നും ഒറ്റപ്പെട്ടു കിടക്കുന്ന അവിടെ ന്യൂഗേറ്റിനെ വരവേറ്റത് മിക്കി ഫിന്‍ എന്ന ആശുപത്രി  നടത്തിപ്പുക്കാരന്‍ ആയിരുന്നു.അയാള്‍ ന്യൂഗേറ്റിനെ ഡോക്റ്റര്‍ ലാമ്പിന്‍റെ അടുക്കല്‍ എത്തിക്കുന്നു.അയാള്‍ ആണ് അവിടത്തെ മേധാവി.ലാമ്പിന്‍റെ രീതികള്‍ ന്യൂഗേറ്റിനു വ്യത്യസ്തം ആയി തോന്നി.രോഗികള്‍ മിക്കവാറും സ്വതന്ത്രര്‍ ആയിരുന്നു.അത് പോലെ തന്നെ അവിടത്തെ ജീവനക്കാരുടെ സ്വഭാവ രീതികളും.അന്ന് വൈകിട്ട് ന്യൂഗേറ്റ്  എലീസ ഗ്രെവ്സിനെ കാണുന്നു.പിയാനോ വായിച്ചിരുന്ന അവളോട്‌ അയാള്‍ സംസാരിക്കുന്നു.അന്ന് വൈകിട്ട് നടന്ന വിരുന്നില്‍ ന്യൂഗേറ്റും പങ്കെടുക്കുന്നു.കൂടെ അവിടത്തെ അന്തേവാസികളും.ഇടയ്ക്ക് ഫിന്‍ നല്‍കിയ മദ്യം എലീസ മനപ്പൂര്‍വം ന്യൂഗേറ്റിനെ കുടിപ്പിക്കുന്നില്ല.എന്തോ രഹസ്യം അവിടെ ഉള്ളതായി ന്യൂഗേറ്റിനു മനസ്സിലാകുന്നു.അന്ന് രാത്രി അയാള്‍ താഴെ ഉള്ള മുറികളില്‍ നിന്നും ശബ്ദം കേള്‍ക്കുന്നു.ന്യൂഗേറ്റ് അത് അന്വേഷിച്ചു പോകുന്നു.അവിടെ അയാളെ കാത്തിരുന്നത് ഒരു വലിയ രഹസ്യം ആയിരുന്നു.എന്തായിരുന്നു ആ രഹസ്യം?അതാണ്‌ ബാക്കി ചിത്രം,

  മാനസിക രോഗികള്‍ എന്ന് മുദ്ര കുത്തപ്പെട്ടവര്‍ അവര്‍ക്ക് നഷ്ടമായത് എന്താണോ അതാണ്‌ അന്വേഷിക്കുന്നത്.ഒരു പക്ഷേ എത്ര ക്രൂരനായ രോഗി ആണെങ്കിലും അയാളുടെ മനസ്സിലെ നല്ല വശങ്ങളിലേക്ക് വെളിച്ചം പകര്‍ന്നാല്‍ ഒരു പക്ഷേ അവര്‍ക്ക് മാറ്റം വരാന്‍ സാധ്യത ഉണ്ട്.വിക്റ്റോറിയന്‍ വൈദ്യശാഖയുടെ മനുഷ്യത്വം ഇല്ലാത്ത മുഖം ഈ ചിത്രത്തില്‍ അനാവരണം  ചെയ്യുന്നുണ്ട്.ഒരു മികച്ച സൈക്കോ ത്രില്ലര്‍ ആക്കാന്‍ ഉള്ള കഥയും അഭിനേതാക്കളും ഉണ്ടായിരുന്നു എങ്കിലും മികച്ചത് എന്ന് പറയാന്‍ ഉള്ള നിലവാരത്തില്‍ ചിത്രം എത്തിയതായി തോന്നിയില്ല.എങ്കിലും സ്ഥിരം ത്രില്ലറുകള്‍ വച്ച് നോക്കുമ്പോള്‍ ഇടയ്ക്കുള്ള ട്വിസ്റ്റും അവസാനം ഉള്ള ട്വിസ്റ്റ് ഒക്കെ ഗംഭീരം ആയി.ഒരു പ്രാവശ്യം കാണാന്‍ ഉള്ളതൊക്കെ ചിത്രം നല്‍കുന്നുണ്ട്.

More reviews @www.movieholicviews.blogspot.com

No comments:

Post a Comment