Pages

Tuesday, 2 December 2014

246.SAVE THE GREEN PLANET(KOREAN,2003)

246.SAVE THE GREEN PLANET(KOREAN,2003),|Comedy|Crime|Fantasy|Thriller|Sci-Fi|,Dir:-Joon-Hwan Jang,*ing:-Ha-kyun Shin, Yun-shik Baek, Jeong-min Hwang .

   കോമഡി/ക്രൈം/ഫാന്റസി എന്ന ജോണര്‍ മിശ്രിതം ആണ് ഈ ചിത്രം.ബ്ലാക്ക് ഹ്യൂമര്‍ കുറേ അധികം പരീക്ഷിച്ചിട്ടുള്ള ചിത്രം അവസാനം വരെ അതിന്‍റെ സ്വഭാവം നില നിര്‍ത്തുന്നും ഉണ്ട്.ഒരു പക്ഷേ കൊറിയന്‍ സിനിമയില്‍ അല്ലാതെ വേറെങ്ങും കാണാത്ത ഒരു വ്യത്യസ്തത ഈ ചിത്രത്തിന് ഉണ്ട്.അത് കൊണ്ട് തന്നെ ചിലപ്പോള്‍ ഭ്രാന്തന്‍ ആശയം ആയി തോന്നി തുടങ്ങുന്നത് ഒരു ക്രൈം സ്റ്റോറി ആയി മാറി പിന്നീട് യാതാര്‍ത്ഥ്യം അവതരിപ്പിച്ചു ഒരു ഫാന്റസി കഥയായി പരിണമിക്കുന്നത്.പലപ്പോഴും പ്രേക്ഷകന്‍ ചിത്രം ഈ രീതിയിലാണ് പോകുന്നതെന്ന് കരുതുമ്പോള്‍ വേറെ ഒരു രീതിയിലേക്ക് ചിത്രം മാറാന്‍ ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചിട്ടുണ്ട്.

Andromeda എന്ന ഗ്രഹത്തില്‍ നിന്നും അന്യഗ്രഹജീവികള്‍ അടുത്ത ചന്ദ്ര ഗ്രഹണം തീരുന്ന സമയം ഭൂമി നശിപ്പിക്കും എന്ന് ബ്യൂമ്ഗ് ഗൂ എന്ന ചെറുപ്പക്കാരന്‍ വിശ്വസിക്കുന്നു.അന്യഗ്രഹജീവികള്‍ വേഷം മാറി മനുഷ്യരോടൊപ്പം താമസിക്കുന്നു എന്നും അവര്‍ എല്ലാം കൊണ്ടും മനുഷ്യരേക്കാളും ഉന്നതര്‍ ആണെന്ന് അയാള്‍ കരുതുന്നു.ബ്യൂംഗ് അത്തരത്തില്‍ ഉള്ള ഒരു ആളെ കണ്ടെത്തുന്നു.ഒരു മരുന്ന് കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥനും സ്ഥലത്തെ പോലീസ് ചീഫിന്റെ മരുമകനും ആയ ആള്‍ ആയിരുന്നു അത്.പേര് കാംഗ് മാന്‍ ഷിക്.ബ്യൂമ്ഗിന്റെ കൂടെ കുട്ടിത്തം ഉള്ള സ്വഭാവം ആയി ഒരു സര്‍ക്കസുകാരിയും കൂട്ടിനു ഉണ്ടായിരുന്നു.അവസാനം ചന്ദ്ര ഗ്രഹണത്തിന് ഒരാഴ്ച മുന്‍പ് ബ്യൂമ്ഗ് കാംഗിനെ തട്ടി കൊണ്ട് പോകുന്നു.കാരണം ചന്ദ്ര ഗ്രഹണം നടക്കുന്ന ദിവസം ലോകം അവസാനിക്കും . സാധാരണക്കാരന്‍ ആയ ബ്യൂമ്ഗ് വളരെയധികം പരീക്ഷങ്ങങ്ങള്‍ നടത്തിയതിനു ശേഷം ആണ് കാംഗ് അന്യ ഗ്രഹ ജീവി ആണെന്ന് കണ്ടുപിടിച്ചത്!!ഒരു ഹോളിവുഡ് ലൈനില്‍ ആണല്ലേ സിനിമ പോകുന്നത്?എന്നാല്‍ ബ്യൂമ്ഗിന്റെ കണ്ടുപ്പിടുതങ്ങള്‍ വെറും വട്ടന്‍ ആശയം ആയി ആണ് പിന്നെ അവതരിപ്പിക്കപ്പെടുന്നത്.കേസ് അന്വേഷിക്കാന്‍ ആയി സിയോള്‍ പോലീസ് മുഴുവനും പുറകെ ഉണ്ട്.എന്നാല്‍ കാംഗ് എന്ന യുവാവിന് ഇങ്ങനത്തെ ഭ്രാന്തന്‍ ചിന്തകള്‍ വരാന്‍ കാരണങ്ങള്‍ ഉണ്ടായിരുന്നു.എന്താണ് ആ കാരണങ്ങള്‍ എന്ന് പറഞ്ഞു സിനിമ തീരുന്നില്ല .കാരണം പിന്നെയും ഉണ്ട് കഥ.Misery എന്ന ഇംഗ്ലീഷ് സിനിമയും Leonardoയെ കുറിച്ച് ഒരു മാസിക എഴുതിയ ആര്‍ട്ടിക്കിള്‍ ആയി സംയോജിപ്പിച്ചാണ് ഈ ചിത്രത്തിനുള്ള ആശയം  സംവിധായകന് ലഭിച്ചത്.

 ഭൂമിയെ വിപതിലേക്ക് നയിക്കുന്ന ചില പരീക്ഷണങ്ങളെ വിഷയം ആക്കുമ്പോള്‍ പോലും ചിത്രം മറ്റൊരു ലോകത്തില്‍ നിന്നുള്ള കാഴ്ചപ്പാടില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. രസകരം ആയ രീതിയില്‍ ഭൂമിയിലെ മനുഷ്യരെ അവതരിപ്പിക്കുകയും ഭൂമിയില്‍ നടന്ന പരിണാമങ്ങള്‍ മറ്റൊരു വിഷത്തില്‍ അവതരിപ്പിക്കുന്ന ഭ്രാന്തമായ ഒരു തിയറിയും ഇതില്‍ ഉണ്ട്.പണ്ട് Chariots of Gods ല്‍ ഒക്കെ അവതരിപ്പിച്ച തിയറി.വീണ്ടും ഉച്ച ഭ്രാന്തു എന്ന് പറയുമ്പോള്‍ ക്ലൈമാക്സ്.ചിത്രം കാണുക.പലതരം ജോനറുകള്‍ വിദഗ്ധമായി സന്നിവേശിപ്പിച്ച ചിത്രം ആയിരുന്നു Save the Green Planet.

Download Link:-https://kickass.so/save-the-green-planet-dvdrip-xvid-postx-t1162907.html

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment