Pages

Saturday, 29 November 2014

243.THE ROCKY HORROR SHOW(1975,ENGLISH)

243.THE ROCKY HORROR SHOW(1975,ENGLISH),|Comedy|Musical|,Dir:-Jim Sharman,*ing:Tim Curry, Susan Sarandon, Barry Bostwick

"The Longest Running Film in the Movie History"
 സിനിമ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന ചിത്രം ഏതാണ് എന്ന ചോദ്യത്തിന് ഉത്തരം ആണ് ഈ ചിത്രം.1975 ല്‍ ഇറങ്ങിയ ഈ ചിത്രം നീണ്ട നാല്‍പ്പതു വര്‍ഷം ആകുമ്പോഴും  അമേരിക്കന്‍ സിനിമ വ്യവസായത്തിലെ ഒരു അത്ഭുതം ആയി നിലക്കൊള്ളുന്നു."ദില്‍വാലെ ദുല്‍ഹാനിയ ലെ ജായേംഗേ ഇരുപതാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ വിസ്മയത്തോടെ നോക്കി കാണുന്ന പ്രേക്ഷകര്‍ക്കും ഈ ചിത്രം ഒരു അത്ഭുതം ആണ്.Twentieth Century Fox നിര്‍മ്മിച്ച ഈ ചിത്രം ആദ്യ റിലീസ് സമയത്ത് ഒരു തരംഗം ആയിരുന്നില്ല.എന്നാല്‍ പിന്നീട് ഈ ചിത്രം ഒരു കള്‍ട്ട് ആയി മാറുകയും ജനങ്ങള്‍ ഈ ചിത്രത്തെ ഏറ്റെടുക്കുകയും ആയിരുന്നു.ഈ ചിത്രത്തിലെ വിചിത്ര വേഷങ്ങള്‍ അണിഞ്ഞു ചിത്രം കാണാന്‍ പോകുന്ന പ്രേക്ഷകരും ഈ ചിത്രം അവരെ എത്ര മാത്രം സ്വാധീനിച്ചു എന്ന് മനസ്സിലാക്കി തരുന്നു.1930-70 കളില്‍ ഇറങ്ങിയ ബി-ഗ്രേഡ് ഹൊറര്‍/സയന്‍സ് ഫിക്ഷകന്‍ സിനിമകള്‍ക്ക്‌ വേണ്ടി സമര്‍പ്പിച്ച ഒരു സ്പൂഫ്  ചിത്രം ആണ് ഇത്.വലിയൊരു കൂട്ടം പ്രേക്ഷകര്‍ ഇപ്പോഴും ഈ ചിത്രത്തെ നെഞ്ചില്‍ ചേര്‍ത്ത് നടക്കുന്നു.

  ഒരു ക്രിമിനോലജിസ്റ്റ് അവതരിപ്പിക്കുന്ന ബ്രാഡ് ,ജാനറ്റ് എന്നീ  പുതുതായി വിവാഹ നിശ്ചയം കഴിഞ്ഞവരുടെ കഥയില്‍ നിന്നും ആണ് ഈ ചിത്രം ആരംഭിക്കുന്നത്.ഒരു മഴയുള്ള രാത്രിയില്‍ വിജനമായ ഒരു സ്ഥലത്ത് കൂടി കാറില്‍ യാത്ര ചെയ്തിരുന്ന അവരുടെ കാറിന്‍റെ ടയര്‍ പൊട്ടുന്നു.സ്പെയര്‍ ആയി കൊണ്ട് വന്ന ടയറും പ്രശ്നം ആണ്.അവര്‍ സഹായത്തിനായി ഫോണ്‍ വിളിക്കാന്‍ വേണ്ടി ഒരു വീട്ടിലേക്കു ചെല്ലുന്നു.ബൈക്കുകളില്‍ പോകുന്ന അവര്‍ ആ യാത്രയില്‍ കണ്ട ആളുകള്‍ എല്ലാം അവിടെ ഉണ്ടായിരുന്നു.വാതില്‍ മുട്ടിയപ്പോള്‍ വിചിത്രമായ വേഷം ധരിച്ച ഒരാള്‍ അവിടെ വന്നു അവരെ വീട്ടിലേക്കു കൊണ്ട് പോകുന്നു.അവിടെ ഇത്തരം വിചിത്ര വേഷങ്ങള്‍ ധരിച്ചവര്‍ നടത്തുന്ന ഒരു പാര്‍ട്ടി നടക്കുകയായിരുന്നു.ഫോണ്‍ വിളിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ അവര്‍ അവരുടെ നേതാവിനെ കാണാന്‍ പറയുന്നു.അയാള്‍ അവിടെ എത്തുന്നു.വിചിത്രമായ വേഷം ധരിച്ച മറ്റൊരാള്‍.Dr.Frank-N-Furter എന്നാണ് അയാളുടെ പേര്.അയാളുടെ ഭാവനകള്‍ അതി ഭീകരം ആണ്.വട്ടന്‍ ആശയങ്ങളില്‍ നിന്നും അത്ഭുതം സൃഷ്ടിക്കുന്ന ആളായിരുന്നു.അവിടെ ഉള്ളവരെല്ലാം അയാളുടെ പ്രജകളും.ആ രാത്രിയില്‍ നടക്കുന്ന സംഭവങ്ങള്‍ ബ്രാഡ്,ജാനറ്റ് എന്നിവര്‍ക്ക് പുതിയ അനുഭവം ആയിരുന്നു.ആ അനുഭവങ്ങള്‍ ആണ് ബാക്കി ചിത്രം.

  സിനിമയിലെ ഡയലോഗുകള്‍ പലപ്പോഴും സംഗീത രൂപത്തില്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്.Transylvania എന്ന ഗ്രഹത്തില്‍ നിന്നും വന്ന അന്യഗ്രഹ ജീവികള്‍ ആണ് ഫ്രാങ്കും കൂട്ടരും.വിചിത്രമായ ഒരു സിനിമയും concept ഉം കൂടി ഈ ചിത്രത്തെ മറ്റൊരു തലത്തില്‍ എത്തിച്ചു എന്ന് വേണം പറയാന്‍.പല പഴയക്കാല ചിത്രങ്ങളുടെ സംഗീത രൂപത്തില്‍ ഉള്ള ഒരു സ്പൂഫ് ആണ് ഈ പാതിരാപ്പടം എന്ന് വേണമെങ്കില്‍ പറയാം.പാതിരാപ്പടങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും വലിയ വിജയം ആണ് ഈ ചിത്രം.സാധാരണ ഒരു ചിത്രം കാണുന്നത് പോലെ കണ്ടാല്‍ ഒന്നും മനസ്സിലാവുകയോ ആസ്വദിക്കാനോ കഴിയും എന്ന് തോന്നുന്നില്ല.ചിത്രം കാണുമ്പോള്‍ ഉള്ളില്‍ വേണ്ടത് കൗതുകം മാത്രം ആകണം.എങ്കില്‍ മാത്രമേ ഈ ചിത്രം പ്രേക്ഷകര്‍ സ്വീകരിച്ച രീതിയില്‍ കാണാന്‍ സാധിക്കൂ.

More reviews @ www.movieholicviews.blogspot.com

Download Link:-https://kickass.so/the-rocky-horror-picture-show-1975-720p-brrip-x264-zeberzee-t5691889.html

No comments:

Post a Comment