Pages

Saturday, 8 November 2014

217.SAMRAT & Co.(HINDI,2014)

217.SAMRAT & Co.(HINDI,2014),|Thriller|Mystery|,Dir:-Kaushik Ghatak,*ing:-Rajeev Khandelwal,Madalasa Sharma.

 ആദ്യം തന്നെ പറയട്ടെ ഈ സിനിമ ഒരു വലിയ സംഭവം അല്ല.ശരാശരി ആയി മാറിയ  ഒരു ഇന്ത്യന്‍ ഷെര്‍ലക്ക്‌ ഹോംസ് എന്ന് വേണമെങ്കില്‍ പറയാം.ത്രില്ലര്‍/മിസ്റ്ററി ജോണറില്‍ ഉള്ള ഒരു ശരാശരി ഇന്ത്യന്‍ പടം ആയി മാറി സാമ്രാട്ട് എന്ന ഇന്ത്യന്‍ ഷെര്‍ലക്ക്‌ ഹോംസ്.ഷെര്‍ലക്ക്‌ ഹോംസിന്റെ പേരില്‍ ഉള്ള സീരിയലുകള്‍ക്കും സിനിമകള്‍ക്കും പുസ്തകങ്ങള്‍ക്കും സമൂഹത്തില്‍ എന്ത് മാത്രം സ്വീകാര്യത ഉണ്ട് എന്നുള്ള തിരിച്ചറിവില്‍ ആകാം ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇതുമായി മുന്നോട്ടു പോയതെന്ന് കരുതുന്നു. ചിത്രത്തിന്‍റെ തുടക്കത്തില്‍ അവര്‍ അത് സൂചിപ്പിച്ചിട്ടും ഉണ്ട്.കൂടുതലും  രണ്ടാം നിര താരങ്ങളെ വച്ചാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.കഥയുടെ അവതരണം ഒരു ഷെര്‍ലക്ക്‌ ഹോംസ് പുസ്തകത്തെ അനുസ്മരിപ്പിക്കുന്നുണ്ട്.എന്നാല്‍ അതിലും കൂടുതല്‍ ഈ അടുത്തിറങ്ങിയ ഷെര്‍ലക്ക്‌ ഹോംസ് സീരിയലിലെ ബെനഡിക്റ്റ് കുംബര്‍ബാചിനെ പോലെ അഭിനയിക്കാന്‍ നായകന്‍ രാജീവ്  ശ്രമിച്ചു പരാജയപ്പെടുന്നുണ്ട് പലയിടത്തും.

   കഥ ആരംഭിക്കുന്നത് സാമ്രാട്ട് എന്ന ഇന്ത്യന്‍ ഷെര്‍ലക്ക്‌ ഹോംസ് തന്‍റെ നിരീക്ഷണ പാടവം ഓര്‍മിപ്പിക്കുന്ന ഷെര്‍ലക്ക്‌ -വാട്സന്‍ സംഭാഷണങ്ങളെ പോലെ ആണ്.സി ഡി അഥവാ ചക്രധര്‍ പാണ്ടേ ആണ് ഇവിടെ വാട്സന്‍.അയാള്‍ ഒരു ടി വി ചാനലിലെ അന്വേഷണ പരിപാടി അവതരിപ്പിക്കുന്ന ആളാണ്‌.കാഴ്ച ശക്തിയില്‍ ഉള്ള കുറവ് കാരണം ഐ പി എസ സെലക്ഷന്‍ കിട്ടാതെ പോയ ആളാണ് സാമ്രാട്ട്.എന്നാല്‍ അയാളുടെ അസാധാരണ നിരീക്ഷണ പാടവം അയാളെ ഒരു മികച്ച കുറ്റാന്വേഷകന്‍ ആക്കുന്നു.നിരീക്ഷണത്തിലൂടെ അയാള്‍ അവതരിപ്പിക്കുന്ന കാര്യങ്ങള്‍ ഒക്കെ നേരത്തെ പറഞ്ഞത് പോലെ ഷെര്‍ലക്ക്‌ കഥകളെ ഓര്‍മിപ്പിക്കുന്നു.തന്റെ ബുദ്ധിക്കു മത്സരം ആകാവുന്ന ഒരു കേസിനായി അയാള്‍ കാത്തിരിക്കുക ആണ്.അങ്ങനെയാണ് ഒരു സുന്ദരി അയ യുവതി ശിംലയില്‍ നിന്നും അയാളെ കാണാന്‍ മുംബയില്‍ എത്തുന്നത്‌.കോടീശ്വരി ആയ അവരുടെ വീട്ടില്‍ പഴയ ജോലിക്കാരന്റെ ശാപം മൂലം അയാളുടെ മരണ ശേഷം അവരുടെ പൂന്തോട്ടത്തിലെ ചെടികള്‍ എല്ലാം കരിഞ്ഞു പോയി എന്നവര്‍ വിശ്വസിക്കുന്നു.അത് മാത്രം അല്ല അയാളുടെ പ്രേതം അവരുടെ അച്ഛന്‍ ആയ മഹേന്ദ്ര സിംഗ്‌ പ്രതാപിനെ ശല്യപ്പെടുത്തുന്നു എന്നും പറയുന്നു.സാമ്രാട്ട് ഈ കേസ് ഏറ്റെടുക്കുന്നു.എന്നാല്‍ സാമ്രാട്ട് വിചാരിച്ച അത്ര എളുപ്പം അല്ലായിരുന്നു കാര്യങ്ങള്‍.അപ്രതീക്ഷിതം അയ പലതും മഹേന്ദ്ര സിംഗിന്റെ അറുപതാം പിറന്നാളിന്റെ അന്ന് നടക്കുന്നു.എതിരാളികളെ കണ്ടെത്താനും മാത്രം തെളിവുകള്‍ ഇല്ല.പോലീസിന്റെ മുന്നില്‍ ഒരു കുറ്റവാളി ഉണ്ട്.എന്നാല്‍ മരണങ്ങള്‍ വീണ്ടും അവിടെ താമസിക്കുന്നവരുടെ ഇടയില്‍ സംഭവിക്കുന്നു.ബാക്കി ആണ് ചിത്രം.

   കഥ മോശം ആണെന്നുള്ള അഭിപ്രായം എനിക്കില്ല ഈ ചിത്രത്തെ കുറിച്ച്.എന്നാല്‍ ഇത് കൈകാര്യം ചെയ്തതില്‍ പിഴവ് വന്നിട്ടുണ്ട് എന്ന് കരുതുന്നു.എന്നാല്‍ ഒരു ഇന്ത്യന്‍ ഷെര്‍ലക്ക്‌ എന്ന നിലയില്‍ വലിയ മോശവും ആക്കിയില്ല.പ്രത്യേകിച്ചും അദ്ധേഹത്തിന്റെ ഒപ്പം ബുദ്ധി ഉണ്ടാകും എന്ന് കരുതുന്ന സാമ്രാട്ട് നടത്തുന്ന നിരീക്ഷണങ്ങള്‍ .പതിവ് ഇന്ത്യന്‍ സിനിമയിലെ മസാല ചേരുവകകള്‍ കുറച്ചു ആണെങ്കിലും  ഈ ചിത്രത്തിലും ഉണ്ട്.ഒരു ശരാശരി നില്‍ക്കുന്ന ഇന്ത്യന്‍ മിസ്റ്ററി/ ത്രില്ലര്‍ ആയി കണക്കാക്കാം ഈ ചിത്രത്തെ.

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment