Pages

Wednesday, 5 November 2014

214.SURVEILLANCE(ENGLISH,2008)

214.SURVEILLANCE(ENGLISH,2008),|Thriller|Mystery|,Dir:-Jennifer Chambers Lynch,*ing:- Julia Ormond, Bill Pullman, Pell James

 നെബ്രസ്ക്കയില്‍ നടക്കുന്ന പരമ്പര കൊലപാതകങ്ങളുടെ അന്വേഷണതിനായി ആണ് എഫ്.ബി.ഐ ഏജന്റുമാരായ Sam Hallaway,Elizabeth Anderson എന്നിവര്‍ ആ പോലീസ് സ്റ്റേഷനില്‍ എത്തുന്നത്‌.പരമ്പര കൊലയാളികളെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കാന്‍ സാധ്യത ഉള്ള സംഭവങ്ങള്‍ പിന്നിട്ടു പോയ ദിവസങ്ങളില്‍ നടന്നിരുന്നു.ഒരു കൂട്ട രക്തച്ചൊരിച്ചില്‍,അതിനു സാക്ഷികള്‍ ആയ മൂന്നു പേര്‍.സ്റ്റെഫാനി എന്ന പെണ്‍ക്കുട്ടി,മയക്കു മരുന്നിനു അടിമയായ ബോബി പിന്നെ പോലീസുകാരന്‍ ആയ ബെന്നറ്റ്‌ എന്നിവര്‍ ആയിരുന്നു അവര്‍.ഒരു പ്രത്യേക രീതിയില്‍ ഉള്ള അന്വേഷണം ആണ് സാമും എലിസബത്തും സ്വീകരിച്ചിരുന്നത്.മൂന്നു സാക്ഷികളെയും വ്യത്യസ്ത മുറികളില്‍ ഇരുത്തി അന്ന് നടന്ന സംഭവങ്ങളെ കുറിച്ച് അന്വേഷിക്കുക.അതിനു വേണ്ടി അവര്‍ ക്യാമറകള്‍ കൊണ്ട് വന്നിട്ടും ഉണ്ട്.മൂന്നു സാക്ഷികളും വല്ലാത്ത ഒരു മാനസിക അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത്.

  സ്റ്റെഫാനി,ബോബ്ബി എന്നിവര്‍ക്ക് ഉണ്ടായത് പോലെ നഷ്ടം ബെന്നട്ടിനും ഉണ്ടായി.അയാളുടെ കൂട്ടാളി  ആയ Conard കഴിഞ്ഞ ദിവസം നടന്ന കൂട്ട രക്ത ചൊരിചിലില്‍ മരണപ്പെട്ടു പോയിരുന്നു.ബെന്നറ്റ്‌ അതിന്റെ വിഷമത്തില്‍ ആണ്.അതയാളെ മാനസികമായി അലോസരപ്പെടുത്തുന്നും  ഉണ്ട്.അത് കാരണം അയാള്‍ വളരെ മോശമായ രീതിയില്‍ ആണ് സാമിനോടും എലിസബതിനോടും സംസാരിക്കുന്നതും.ക്യാപ്റ്റന്‍ ബില്ലിംഗ്സ് ആണ് ബെന്നട്ടിനെ ചോദ്യം ചെയ്യുന്നത്.ബോബിയെ ചോദ്യം ചെയ്യുന്നത് റൈറ്റും ടിഗ്രാസോയും ആണ്.സ്റ്റെഫാനിയെ ചോദ്യം ചെയ്യുന്നത് എലിസബത്തും.അവരുടെ സഹായത്തിനായി ജാനറ്റും ഉണ്ട് അവിടെ.തങ്ങളുടെ കര്‍ത്തവ്യ നിര്‍വഹണത്തില്‍ ഗുരുതരമായ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ ആണ് ബെന്നട്ടും കൊനര്‍ഡും എന്ന് ബെന്നട്ടിന്റെ മൊഴികളുടെ തുടക്കത്തില്‍ നിന്നും വ്യക്തം ആകുന്നുണ്ട്.ബോബി മോഷ്ടിച്ച മയക്കു മരുന്നുമായി കാമുകനോടൊപ്പം ആണ് ആ ദിവസം കാറില്‍ യാത്ര ചെയ്തിരുന്നത്.സ്റ്റെഫാനി മാതാപിതാക്കളോടും സഹോദരനോടും ഒപ്പം.എന്നാല്‍ അന്ന് നടന്ന സംഭവങ്ങള്‍ മൂന്നു പേരുടെയും കാഴ്ചപ്പാടില്‍ അതി ഭീകരം ആയി മാറുന്നു.സ്റ്റെഫാനി കണ്ടു എന്ന് പറയുന്ന ചോര പാടുകള്‍ കാണുന്ന വാന്‍ മുതല്‍ എല്ലാത്തിനും അന്ന് രക്ത വര്‍ണം ആയിരുന്നു.ആ സ്റ്റെഷനിലും അന്ന് അപ്രതീക്ഷിതം ആയ വഴിത്തിരിവുകള്‍ ആണ് ഈ കേസിനെ കുറിച്ച് ഉണ്ടാകുന്നത്.

  സിനിമയുടെ സസ്പെന്‍സ് എന്ന് പറയുന്ന ഭാഗം അത്രയ്ക്കും ആരും പ്രതീക്ഷിക്കാന്‍ സാധ്യത ഇല്ല.വിഖ്യാത സംവിധായകന്‍ ആയ ഡേവിഡ് ലിഞ്ചിന്റെ മകള്‍ ജെനിഫര്‍ ലിഞ്ച് ആണ് ഈ ചിത്രത്തിന്റെ സംവിധായക.അച്ഛന്റെ സിനിമയുടെ അത്രയും നിലവാരം ഇല്ലെങ്കില്‍ പോലും ത്രില്ലര്‍ സിനിമകളില്‍ മികച്ചതെന്നു പറയാവുന്ന ഒന്നാണ് ഈ ചിത്രം.പ്രത്യേകിച്ചും അവസാന ഭാഗങ്ങളില്‍ ഉള്ള സിനിമയുടെ സഞ്ചാരം.പല സ്ഥലങ്ങളിലും ഇവര്‍ക്ക് ആര്‍ക്കെങ്കിലും ആ കൊലപാതകങ്ങളും ആയി ബന്ധം ഉണ്ടെന്നു തോന്നിക്കും എങ്കിലും കഥ അതിനും അപ്പുറത്താണ്.ത്രില്ലര്‍ പ്രേമികള്‍ക്ക് ഈ ചിത്രം ഇഷ്ടം ആകും എന്ന് കരുതുന്നു .True Detective സീരിയലിന്റെ അടുത്ത സീസന്‍  കണ്ട ഒരു പ്രതീതി ആയിരുന്നു ഈ ചിത്രം ഒരു പരിധി വരെ നല്‍കിയിരുന്നതും.

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment