Pages

Monday, 3 November 2014

212.UNCLE BOONMEE WHO CAN RECALL HIS PAST LIVES(THAI,2010)

212.UNCLE BOONMEE WHO CAN RECALL HIS PAST LIVES(THAI,2010),|Fantasy|Drama|,Dir:-Apichatpong Weerasethakul,*ing:- Thanapat Saisaymar, Jenjira Pongpas, Sakda Kaewbuadee.

  തായ് ഭാഷയില്‍ ഉള്ള ആക്ഷന്‍ സിനിമകള്‍ ആണ് നമുക്കെല്ലാം കൂടുതല്‍ പരിചയം എന്ന് തോന്നുന്നു.പ്രത്യേകിച്ചും ടോണി ജായുടെ സിനിമകള്‍ക്കെല്ലാം നല്ലൊരു മാര്‍ക്കറ്റ് ഇന്ത്യയില്‍ ഉള്ളപ്പോള്‍."A Man Who Can Recall Past Lives" എന്ന  Phra Sripariyattiweti യുടെ ബുക്കില്‍ നിന്നും ആണ് ഈ സിനിമയുടെ കഥ എടുത്തിട്ടുള്ളത്."Unique" എന്ന് പറയാം ഈ  ചിത്രത്തെ മുഴുവനായും കാണുമ്പോള്‍ .ഒരു പ്രത്യേക രസം ആണ് ഈ ചിത്രം കാണുമ്പോള്‍.പ്രത്യേകിച്ചും തായ്‌ലാന്‍ഡ് എന്ന രാജ്യത്തെ ഹരിതവര്‍ണാഭം ആയ പ്രകൃതി ഭംഗിയും പിന്നെ അതി വ്യത്യസ്തമായ കഥയുടെ തീമും.ആദ്യം തന്നെ പറയട്ടെ ഈ ചിത്രം എല്ലാവര്ക്കും വേണ്ടി ഉള്ളതല്ല.രസിപ്പിക്കുന്ന തമാശകളോ ത്രില്ലര്‍ എന്ന് വിളിപ്പിക്കാവുന്ന സംഭവങ്ങളോ ഒന്നും ഈ ചിത്രത്തില്‍ ഇല്ല.

  "Facing the jungle, the hills and vales, my past lives as an animal and other beings rise up before me." എന്ന് പറഞ്ഞു തുടങ്ങുന്ന ഈ ചിത്രത്തിനെ ഒറ്റ വാക്കില്‍ ഇങ്ങനെ വ്യാഖ്യാനിക്കാം.ബൂണ്മീ വൃദ്ധന്‍ ആണ്.കിഡ്നിയില്‍ ഉള്ള പ്രശ്നങ്ങള്‍ മൂലം അയാള്‍ മരണത്തെ കാത്തു കഴിയുകയാണ്.തന്‍റെ പ്രിയപ്പെട്ടവരോടൊപ്പം ഉള്ള അവസാന നാളുകള്‍ ബൂണ്മി ചിലവിടുകയാണ്.നാടോടി കഥകളും തായ് രാഷ്ട്രീയവും എല്ലാം ബൂണ്മി താന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ കാണിച്ചു തരുന്നുണ്ട്.മരിച്ചു പോയ തന്റെ ഭാര്യ തിരിച്ചു വരുന്നതായി അയാള്‍ സങ്കല്‍പ്പിക്കുന്നു.ഭാര്യയുടെ സഹോദരി ആയ ജെന്‍ അയാളുടെ കൂടെ അല്‍പ്പ ദിവസം താമസിക്കാന്‍ ആയി എത്തുന്നു.കാണാതായ ബൂണ്മിയുടെ മകന്‍ ഒരു കുരങ്ങു മനുഷ്യനായി അയാളെ കാണാന്‍ വരുന്നുണ്ട്.ഫോട്ടോഗ്രാഫിയില്‍ അതീവ് തല്‍പ്പരന്‍ ആയ അവന്‍ ഒരു ദിവസം ആകസ്മികമായി കാണുന്ന കുരങ്ങു മനുഷ്യരെ അന്വേഷിച്ചു പോവുകയും അവന്‍ അവരുടെ കൂട്ടത്തില്‍ തന്റെ ഇണയെ കണ്ടെത്തുകയും അവന്റെ ശരീരം മുഴുവനും മനുഷ്യ കുരങ്ങനെ പോലെ രോമങ്ങള്‍ വന്നു നിറഞ്ഞു എന്നും അവന്‍ പറയുന്നതായി ബൂന്മി സങ്കല്‍പ്പിക്കുന്നു.ജീവന്‍ നിലനിര്‍ത്താന്‍ ആയി ബൂണ്മി ഡയാലിസിസ് ചെയ്തിരുന്നു.ജൈ എന്ന ലാവോസ് വംശജന്‍ ആണ് അയാളുടെ സഹായി.ബൂണ്മി അവസാന നാളുകളിലേക്ക് കടക്കുമ്പോള്‍ തന്‍റെ പഴയ ജന്മങ്ങള്‍ ഓര്‍ത്തെടുക്കുന്നു.

  ഒരു മുത്തശ്ശി കഥ പോലെ പതിഞ്ഞ താളത്തില്‍ പോകുന്ന ചിത്രം ആണിത്.പ്രകൃതിയും മനുഷ്യനും തമ്മില്‍ ഉള്ള ബന്ധം ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.പ്രത്യേകിച്ചും ജീവിതാവസാനം ആയപ്പോള്‍ ബൂണ്മി തിരഞ്ഞെടുത്ത സ്ഥലം.കഥയില്‍ മല്സയവുമായി സംസാരിക്കുന്ന വിരൂപയായ രാജകുമാരി എന്നിവ.അവരുടെ വിഷമത്തിലും അവര്‍ക്ക് ആഗ്രഹിച്ച സുഖം ലഭിക്കുന്നതും പ്രകൃതിയില്‍ നിന്നും ആണ്.പട്ടാളക്കാരന്‍ ആയതിലൂടെ അയാള്‍ നാടിനു വേണ്ടി കൊന്നൊടുക്കിയ കമ്മ്യൂനിസ്ട്ടുകളെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.ചുരുക്കത്തില്‍ ഒരു വ്യത്യസ്തം അയ അനുഭവം ആണ് ഈ ചിത്രം.Palme d'Or പുരസ്ക്കാരം  2010ലെ  Cannes Film Festival ല നേടിയതിലൂടെ ഈ ബഹുമതിക്ക് അര്‍ഹമായ ആദ്യ തായ്  ചിത്രമായി ഇത് മാറി.Reincarnation എന്ന തീമിനെ ആസ്പദമാക്കി ആണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് Primitive എന്ന പ്രോജക്റ്റിന്റെ ഭാഗം ആയാണ് ഈ ചിത്രം അണിയിച്ചു ഒരുക്കിയിരിക്കുന്നത്.

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment