Pages

Saturday, 1 November 2014

210.BOYHOOD(ENGLISH,2014)

210.BOYHOOD(ENGLISH,2014).|Drama|,Dir:- Richard Linklater,*ing:- Ellar Coltrane, Patricia Arquette, Ethan Hawke.

  പന്ത്രണ്ടു വര്‍ഷത്തെ ഷൂട്ടിംഗ്-ഒരു കുട്ടിയുടെ ബാല്യം മുതല്‍ കൗമാരം വരെ അവതരിപ്പിച്ച "Boyhood"

  ഈ വര്‍ഷത്തെ ഓസ്കാര്‍ അവാര്‍ഡ് നാമനിര്‍ദേശം വരുമ്പോള്‍ പ്രമുഖമായ ഒരു സ്ഥാനം ഉണ്ടാകും എന്ന് ഹോളിവുഡ് കരുതുന്ന ചിത്രം ആണ് Boyhood.റിച്ചാര്‍ഡ് ലിങ്ക്ലട്ടര്‍ എന്ന സംവിധായകന്റെ തലയില്‍ ഉദിച്ച നവീന ആശയം ആയിരുന്നു ഈ ചിത്രം.ഒരു കുട്ടിയുടെ ജീവിതം അവന്റെ ബാല്യക്കാലം മുതല്‍ ജോലി കിട്ടുന്ന സാഹചര്യം വരെ ഉള്ള ഒരു കഥയാക്കി അവതരിപ്പിക്കാന്‍ ഉള്ള ആഗ്രഹത്തില്‍ നിന്നായിരുന്നു ഈ സിനിമയുടെ പുറകിലെ ചിന്തകളുടെ തുടക്കം.മേയ് 2002 മുതല്‍ ഒക്ടോബര്‍ 2013 വരെ ആയിരുന്നു ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.പന്ത്രണ്ടു വര്‍ഷക്കാലം ഒരു എഴുതി തയ്യാറാക്കിയ നിബന്ദനകള്‍ ഒന്നും ഇല്ലാതെ ആയിരുന്നു ഇതിലെ താരങ്ങള്‍ അഭിനയിച്ചത്.Ellar Coltrene എന്ന കുട്ടിയുടെ ആറു വയസ്സ്  മുതല്‍ കൌമാരം വരെ ഉള്ള പന്ത്രണ്ടു വര്‍ഷക്കാലം ആണ് ചിത്രത്തില്‍.പ്രത്യേകിച്ച് ഒരു വലിയ കഥ ഈ ചിത്രത്തില്‍ ഇല്ല.പക്ഷേ ഒരു ഡോക്യുമെന്‍ററി നിലവാരത്തില്‍ എത്തിയേക്കാവുന്ന ഈ ചിത്രം അതില്‍ നിന്നെല്ലാം മാറി രണ്ടേമുക്കാല്‍ മണിക്കൂര്‍ തീരെ ബോര്‍ അടിപ്പിച്ചില്ല എന്നതില്‍ നിന്നും ചിത്രത്തിന്‍റെ മേന്മ മനസ്സിലാക്കാം.

   മാസന്‍ ഇവാന്‍സ് Jr. സഹോദരി സമാന്ത എന്നിവര്‍ അമ്മയോടൊപ്പം ആണ് താമസം.കോളേജ് ജീവിതത്തിന്‍റെ ഇടയ്ക്ക് കണ്ടു മുട്ടിയ ഇവരുടെ മാതാപിതാക്കള്‍ ഇവരുടെ ബാല്യത്തില്‍ തന്നെ വേര്‍പ്പിരിയുന്നു.എങ്കിലും പിതാവായ മേസന്‍ Sr. എല്ലാ വാരാന്ത്യത്തിലും വന്നു കുട്ടികളെ കൂട്ടിക്കൊണ്ടു പോകുമായിരുന്നു.അവരുടെ അമ്മയായ് പട്രീഷ്യ തന്‍റെ തുടര്‍ വിദ്യാഭ്യാസത്തിനായി ഹൂസ്ട്ടനിലേക്ക് താമസം മാറുന്നു.അവര്‍ അവിടെ വച്ച്  തന്‍റെ പ്രൊഫസറായ ബില്ലിനെ വിവാഹം ചെയ്യുന്നു.ബില്ലിന്റെ രണ്ടു മക്കള്‍ക്കൊപ്പം മേസനും സമാനതയും വളരുന്നു.എന്നാല്‍ ജീവിതം അവര്‍ക്ക് മുന്നോട്ടു നല്‍കിയത് സമ്മിശ്ര പ്രതികരണം ഉളവാക്കുന്ന അനുഭവങ്ങള്‍ ആയിരുന്നു.പട്രീഷ്യയുടെ ജീവിതം പലപ്പോഴും കയ്യില്‍ നിന്നും വഴുതുകയും അതവര്‍ തിരികെ പിടിക്കുകയും ചെയ്തു.സമന്തയ്ക്കും ഇവാന്സിനും ഒരു നല്ല അമ്മയായിരുന്നു അവര്‍.ഒരിക്കലും അവര്‍ അവരെ ഉപേക്ഷിച്ചില്ല.അത് പോലെ തന്നെ അകന്നു താമസിക്കുന്നുവെങ്കിലും തന്റെ മക്കളുടെ കാര്യങ്ങളില്‍ ഒരു മാര്‍ഗ ദര്‍ശി ആയി വരുന്ന മേസന്‍ സീനിയര്‍ ഒക്കെ അവരുടെ ജീവിതം നല്ല രീതിയില്‍ മുന്നോട്ടു കൊണ്ട് പോയി.

  മേസന്‍ ജൂനിയറിന്റെ കൌമാര ചാപല്യങ്ങള്‍ സമാന്തയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങള്‍ എല്ലാം അവതരിപ്പിച്ചു ഈ സിനിമ വികസിക്കുമ്പോള്‍ ഒരിക്കലും കാണാന്‍ സാധ്യതയില്ലാത്ത കഥാപാത്രങ്ങളുടെ യഥാര്‍ത്ഥ ജീവിതത്തോട് നീതി പുലര്‍ത്തുന്ന രീതിയില്‍ അവരുടെ വളര്‍ച്ച ഒക്കെ അവതരിപ്പിക്കപ്പെട്ടപ്പോള്‍ സിനിമയിലെ ഒരു നാഴിക കല്ലായി മാറുക ആയിരുന്നു Boyhood.ചിത്രം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.പ്രത്യേകിച്ചും ഒരു ഒറിജിനാലിറ്റി ഈ സിനിമയില്‍ അനുഭവപ്പെട്ടു.വേറിട്ട പരീക്ഷണ രീതിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.ഒരു പക്ഷെ ഈ പന്ത്രണ്ടു വര്‍ഷക്കാലത്തിന്റെ ഇടയ്ക്ക് എങ്ങാനും താന്‍  മരിച്ചു പോയാല്‍ ഈ ചിത്രം മേസന്‍ സീനിയറിനെ അവതരിപ്പിച്ച Ethan Hawke തന്നെ പൂര്‍ത്തി ആക്കണം എന്ന് സംവിധായകന്‍ ആവശ്യപ്പെട്ടിരുന്നതായും പറയപ്പെടുന്നു.അത്രയ്ക്കും ആത്മാര്‍ഥത ആയിരുന്നു സംവിധായകന്‍ ആയിരുന്ന റിച്ചാര്‍ഡ് ഈ സിനിമയോട് കാണിച്ചിരുന്നത്.

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment