Pages

Wednesday, 24 September 2014

177.MILLION DOLLAR ARM(2014,ENGLISH)

 177.MILLION DOLLAR ARM(ENGLIS H,2014),|Drama|Sports|Biography|,Dir:-Craig gillespie,*ing:-John hamm,Suraj Sharma,Madhur Mittal.

      ഇന്ത്യയില്‍ നിന്നും ആദ്യമായി അമേരിക്കന്‍  പ്രൊഫഷണല്‍ ബേസ്ബോളില്‍ പങ്കെടുത്ത "റിങ്കു സിംഗ്","ദിനേശ് പട്ടേല്‍" എന്നീ സാധാരണ  യുവാക്കളുടെ ജീവിത കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.ബേസ്ബോളും ക്രിക്കറ്റും തമ്മില്‍ ഘടനാപരമായ ചില സാമ്യതകള്‍ ഉണ്ട്.നമ്മുടെ കുട്ടിയും കോലും കളി പോലെ തന്നെ.ഈ ഒരു അവസരത്തില്‍ മറ്റെന്ത് കളിയേക്കാളും ക്രിക്കറ്റിന് പ്രചാരം ഉള്ള ഒരു രാജ്യത്ത് നിന്ന് തന്നെ ബേസ്ബോളിന് വേണ്ടിയുള്ള പുത്തന്‍ കണ്ടെത്തലുകള്‍ നടത്താന്‍ "JB"എന്ന "JB Bernstein",കൂട്ടുകാരനായ ഇന്ത്യന്‍ വംശജന്‍ "ആഷ്" എന്നിവര്‍ തീരുമാനിക്കുന്നു.അതും ഇന്ത്യയില്‍ നടക്കുന്ന ഒരു റിയാലിറ്റി ഷോയിലുടെ. സ്വന്തമായി തുടങ്ങിയ ബിസിനസ്സില്‍ കളിക്കാരെ ഓരോ പ്രൊഫഷണല്‍ ടീമിനും വേണ്ടി കോണ്ട്രാക്റ്റ് ചെയ്യുന്നതാണ് അവരുടെ ജോലി. കൂടുതല്‍ കാശ് മുടക്കാതെ തങ്ങള്‍ക്ക് ഈ ജോലിയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്ന് JB യ്ക്കും ആഷിനും മനസ്സിലാകുന്നു.അവര്‍ അതിനായി കണ്ടു പിടിച്ച വഴിയാണ് മേല്‍ വിവരിച്ചത്.ചൈനക്കാരന്‍ ആയ "ചാംഗ്" എന്ന സ്പോര്‍ട്സ് ബിസിനസ്സുകാരന്റെ സഹായത്തോടെ അവര്‍ "മില്ല്യന്‍ ഡോളര്‍ ആം" എന്ന സ്പോര്‍ട്സ് റിയാലിറ്റി  ഷോ ഇന്ത്യയില്‍ സംഘടിപ്പിക്കുന്നു.ക്രിക്കറ്റ് മത്സരവും "Britain's Got Talent" പരിപാടിയും ടി വി യില്‍ അടുത്തടുത്തായി കാണാന്‍ JB യ്ക്ക് കാണാന്‍ സാഹചര്യം ഉണ്ടായപ്പോള്‍ ആണ് ഈ ആശയം പിറവി എടുത്തത്‌.

   ഇന്ത്യന്‍ സാഹചര്യമായി JB യ്ക്ക് പൊരുത്തപ്പെടാന്‍ ആദ്യം പ്രയാസം ആയിരുന്നു.ഇന്ത്യന്‍ സാമൂഹിക പശ്ചാത്തലത്തില്‍ അത് അവതരിപ്പിക്കുന്നുണ്ട്.എന്നാല്‍ "വിവേക്" ,ബേസ്ബോള്‍ കോച്ച് ആകാന്‍ ഉള്ള മോഹവുമായി നടക്കുന്ന :അമിത്" എന്നിവരുടെ സഹായത്തോടെ ഇന്ത്യന്‍ നഗരങ്ങളില്‍ ഒരു കോടി സമ്മാന തുക ഉള്ള ഈ റിയാലിറ്റി ഷോ നടത്തുന്നു.ഇന്ത്യന്‍ നഗരങ്ങളില്‍ നടക്കുന്ന ഈ മത്സരങ്ങളില്‍ പലര്‍ക്കും ബേസ്ബോള്‍ പിച്ചിങ്ങിനു വേണ്ടിയ കൃത്യതയോ വേഗമോ കൈവരിക്കാന്‍ സാധിക്കുന്നില്ല.അവിടെ നിന്നും ആണ് ജാവലിന്‍ ത്രോ കളിക്കാരന്‍ ആയ റിങ്കു സിങ്ങും ,സാധാരണ കുടുംബത്തില്‍ ജനിച്ച ദിനേശ് പട്ടേലും ആ റിയാലിറ്റി ഷോയില്‍ വിജയികള്‍ ആകുന്നത്.ഇന്ത്യന്‍ മാതാപിതാക്കളുടെ സ്പോര്‍ട്സില്‍ ഉള്ള സമീപനം ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.എന്നാല്‍ അപ്രതീക്ഷിതമായ ആ വിജയം അവരുടെ ജീവിതം മാറ്റി മരിച്ചു.കോച്ചിംഗ് ആരംഭിക്കാന്‍ അവര്‍ അമേരിക്കയിലേക്കും.അവരുടെ ജീവിതവും പിന്നെ സാഹചര്യങ്ങളുമായി അവര്‍ നടത്തുന്ന പോരാട്ടവും ആണ് ബാക്കി സിനിമ.ഒരു റിയാലിറ്റി ഷോ ബില്‍ഡ് അപ്പില്‍ നിന്നും അവര്‍ക്ക് ലഭിച്ച പ്രശസ്തിയുടെ അപ്പുറം തങ്ങളുടെ കഴിവും അവര്‍ അവിടെ പ്രകടിപ്പിച്ചാല്‍ മാത്രമേ അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയൂ.

 സാധാരണ സ്പോര്‍ട്സ് സിനിമകളുടെ ആവേശം എന്ന് പറയുന്നത് അതില്‍ അവസാനം നടക്കുന്ന മത്സരം അല്ലെങ്കില്‍ ക്ലൈമാക്സില്‍ ഉള്ള മുഖ്യ താരങ്ങളുടെ അവിസ്മരണീയം ആയ പ്രകടനം എന്നിവയാണ്.ഈ സിനിമയും അതില്‍ നിന്നും വിഭിന്നം അല്ല.എങ്കില്‍ പോലും നമ്മള്‍ എല്ലാം ആഗ്രഹിക്കുന്ന ഒരു ക്ലീഷേ ആണ് അതെന്നു തോന്നുന്നു.എന്തായാലും അത്തരം സ്പോര്‍ട്സ് സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടമാകില്ല ഈ ചിത്രം.അത് പോലെ തന്നെ സംഗീത മാന്ത്രികന്‍ "ഏ ആര്‍ റഹ്മാന്റെ" സംഗീതവും."തിരക്കാത്ത കാട്ട്രുക്കുല്ലേ" (എന്‍ ശ്വാസ കാട്ട്രെ) എന്ന "ചിത്രയും" "ഉണ്ണികൃഷ്ണനും" ആലപിച്ച ഗാനത്തോടെ ചിത്രം അവസാനിക്കുമ്പോള്‍ ഒരു ഇന്ത്യന്‍ ചലച്ചിത്രം ഇംഗ്ലീഷ് ഭാഷയില്‍ കണ്ട ഒരു പ്രതീതി ആണ് ഈ ചിത്രം നല്‍കുന്നത്.


Mire reviews @ www.movieholicviews.blogspot.com

No comments:

Post a Comment