Pages

Friday, 13 June 2014

121.THE LEGO MOVIE(ENGLISH,2014)

121.THE LEGO MOVIE(ENGLISH,2014),|Animation|Comedy|Adventure|,Dir:-Phil Lord,Christopher miller,*ing (voices):-Morgan Freeman,Will Arnett,Leam Neeson,Will Ferrel.

 ലെഗോ എന്ന ഡെന്മാര്‍ക്ക്‌ ആസ്ഥാനമായി ഉള്ള കളിപ്പാട്ട കമ്പനിയില്‍ നിന്നും വന്ന കഥാപാത്രങ്ങളെ മറ്റുള്ള അമാനുഷിക കഥാപാത്രങ്ങളെയും കൂട്ടി ചേര്‍ത്ത് ഇറക്കിയ സിനിമയാണ് "ദി ലെഗോ മൂവി".ഓര്‍മയില്ലേ കുട്ടിക്കാലത്ത് വീടും ട്രെയിനും ഒക്കെ ഉണ്ടാക്കി കളിച്ച പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍?ലെഗോ ബ്രിക്ക്സ് എന്ന് അവ അറിയപ്പെടുന്നു.ആ ഗ്രൂപ്പ് പിന്നെ വളര്‍ന്ന് അനിമേഷന്‍ ഗെയിംസിലും അനിമേഷന്‍ സിനിമകളിലും എല്ലാം അതികായര്‍ ആയി മാറി.പല അമാനുഷിക കഥാപാത്രങ്ങളെയും ലെഗോ അവരുടെ രൂപ ഭാവങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ട്.അതിനെ ചുവടു പിടിച്ചു ഇറങ്ങിയതാണ് വാര്‍ണര്‍ ബ്രദേര്‍സ് അവതരിപ്പിച്ച ഈ ചിത്രം.വിട്രൂവിയസ് എന്ന വൃദ്ധനായ മാസ്റ്റര്‍ ബില്‍ഡര്‍ "ക്രാഗിള്‍" എന്ന അതി ശക്തമായ ആയുധം "ദി ലോര്‍ഡ്‌ ബിസിനസ്" എന്ന ആളില്‍ നിന്നും സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. വിട്രൂവിയസ് അതില്‍ പരാജയപ്പെടുന്നു.എന്നാല്‍ "ദി സ്പെഷ്യല്‍" എന്ന ആള്‍ ഒരിക്കല്‍ ക്രാഗിലിനെ തടുക്കാന്‍ ഉള്ള സാധനവുമായി വരുമെന്ന് വിട്രൂവിയസ് പ്രവചിക്കുന്നു.എട്ടര വര്‍ഷങ്ങള്‍ക്കു ശേഷം എമിറ്റ് എന്ന സാധാരണക്കാരനായ ,അധികം ചിന്തിക്കാത്ത ഒരു നിര്‍മാണ തൊഴിലാളി ആകസ്മികമായി "ദി സ്പെഷ്യല്‍" ആയി വൈല്‍ട്സ്ടയില്‍ എന്ന മാസ്റ്റര്‍ ബില്‍ഡര്‍ പെണ്‍കുട്ടിക്ക് തോന്നുന്നു.അങ്ങനെ അവള്‍ എമിറ്റിനെയും ക്രാഗിലിനെ തടുക്കാന്‍ ഉള്ള ആയുധവുമായി തങ്ങളുടെ ലക്ഷ്യത്തിലേക്ക് യാത്ര തിരിക്കുന്നു.

  പിന്നിട്ട വഴികളില്‍ അവര്‍ക്ക് ധാരാളം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു.ദ്വന്ദ്വ ഭാവങ്ങള്‍ ഉള്ള പോലീസുകാരനെ "ദി ലോര്‍ഡ്‌ ബിസിനസ്"എമിറ്റിനെ പിടികൂടുവാനായി നിയോഗിക്കുന്നു.അതിനായി അയാളുടെ നല്ല സ്വഭാവത്തെ മായ്ച്ചു കളയുന്നു.വിട്രൂവിയസ്സിനെ കണ്ടു മുട്ടുന്ന എമിറ്റ് താന്‍ പ്രത്യേക കഴിവുകള്‍ ഇല്ലാത്ത സാധാരണക്കാരന്‍ ആണെന്ന് പറയുന്നു.എമിറ്റ് ഒരു മാസ്റ്റര്‍ ബില്‍ഡര്‍ അല്ല എന്ന് അവര്‍ മനസ്സിലാക്കുന്നു.എങ്കിലും ക്രാഗിലിനെ തടുക്കാന്‍ ഉള്ള ആയുധം എമിറ്റിന്റെ പക്കല്‍ ഉള്ളത് കൊണ്ട് അവര്‍ മറ്റുള്ള മാസ്റ്റര്‍ ബില്‍ഡറുമാരെ കാണുവാന്‍ യാത്ര ആകുന്നു.ബാട്മാന്‍,സൂപ്പര്‍മാന്‍,ഗ്രീന്‍ ലാന്റെര്ന്‍,വണ്ടര്‍ വുമണ്‍ തുടങ്ങി അമാനുഷിക ശക്തി ഉള്ള ധാരാളം മാസ്റ്റര്‍ ബില്‍ഡരുമാരെ അവര്‍ കാണുന്നു.എന്നാല്‍ ഒരു മാസ്റ്റര്‍ ബില്‍ഡര്‍ അല്ലാത്ത എമിറ്റിനെ അവര്‍ അംഗീകരിക്കുന്നില്ല.ആ സമയത്താണ് ബാഡ് കോപ്പിന്റെ നേതൃത്വത്തില്‍ അവര്‍ ആക്രമിക്കപ്പെടുന്നത്.അമാനുഷികര്‍ ആയിരുന്നു എങ്കിലും അവര്‍ക്കെല്ലാം ഒരു രക്ഷകന്‍ വേണമായിരുന്നു.എമിറ്റ് ആണോ ആ രക്ഷകന്‍?ആണെങ്കില്‍ എന്ത് കൊണ്ട് എമിറ്റ് മാസ്റ്റര്‍ ബില്ദര്‍ അല്ലാതെ ആയി?ബാക്കി ഉത്തരങ്ങള്‍ ഈ ചിത്രം നല്‍കും.

   വാര്‍ണര്‍ ബ്രദേര്‍സ് അവതരിപ്പിച്ച അനിമേഷന്‍ സിനിമകളില്‍ ഏറ്റവും പണംവാരി ചിത്രം എന്ന് ഈ സിനിമയെ കുറിച്ച് പറയാം.എല്ലാ പ്രായത്തിലും ഉള്ളവര്‍ക്ക് ആസ്വദിക്കാവുന്ന ഈ ചിത്രം അവസാനം ചെറിയ ഒരു ട്വിസ്റ്റും നല്‍കുന്നുണ്ട്.മോര്‍ഗന്‍ ഫ്രീമാന്‍,ലിയാം നീസന്‍,ചാനിംഗ് ടാട്ടം തുടങ്ങി ഒരു വന്‍ നിര തന്നെ ഈ ചിത്രത്തിന്റെ പിന്നണിയില്‍ ഉണ്ട്.സങ്കീര്‍ണമായ ചിത്രങ്ങള്‍ കാണുന്നതിന്‍റെ ഇടയ്ക്ക് ഒരു ചെറിയ മാറ്റം വേണം എന്ന് തോന്നിയാല്‍ ഈ ചിത്രം കാണുക.ഇതില്‍ ബാട്മാന്‍,സൂപ്പര്‍മാന്‍ എന്നിവരുടെ ഒക്കെ കോമഡി നന്നായിട്ടുണ്ടായിരുന്നു.അവരുടെ എല്ലാം ഒരു ലോകത്തിലെ കാഴ്ചകള്‍ ഇങ്ങനെ ആയിരിക്കും അല്ലെ?

More reviews @ www.movieholicbiews.blogspot.com

No comments:

Post a Comment