Pages

Tuesday, 14 January 2014

83.DALLAS BUYERS CLUB(ENGLISH,2013)

83.DALLAS BUYERS CLUB(ENGLISH,2013),|Biography|History|Drama|,Dir:-Jean-Marc Vallée,*ing:-Matthew McConaugheyJennifer GarnerJared Leto

   ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാര നിറവില്‍ "Dallas Buyers Club ".
മികച്ച നടന്‍ (ഡ്രാമ വിഭാഗം) -Matthew McConaughey,മികച്ച സഹ നടന്‍ (ഡ്രാമ വിഭാഗം)-Jared Leto എന്നിവരുടെ ഈ സിനിമയിലെ മികച്ച അഭിനയത്തിന് ലഭിച്ച പുരസ്ക്കാരങ്ങളാണ് .റോണ്‍  വുഡ്റൂഫ് എന്ന അമേരിക്കക്കാരന്‍ എയിഡ്സ് എന്ന മാരക രോഗത്തെ ഒരു പരിധി വരെ ചെറുത്തു   തോല്പിച്ച കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.സമൂഹത്തിന് ,എയിഡ്സ് രോഗികളോടുള്ള  സമീപനം,അവര്‍ മറ്റേതോ ലോകത്തില്‍ നിന്നും വന്നവര്‍ ആണെന്ന ഭാവത്തോടെ ആണ് .ഈ രോഗം ആദ്യം കണ്ടെത്തിയ കാലത്ത് അതിനെ ഭയപ്പാടോടെ കണ്ട്  അവരെ അകറ്റി നിര്‍ത്തിയിരുന്നു . രോ ഗത്തിന്‍റെ കാരണം മാത്രം അന്ന് മനസ്സിലാക്കിയിരുനത്.അതിനപ്പുറം മരുന്നുകള്‍ കണ്ടെത്താന്‍ ഉള്ള ശ്രമങ്ങള്‍ ആരംഭിച്ച കാലത്താണ് ഈ കഥ നടക്കുന്നത്.മനുഷ്യ ജീവന് വില നല്‍കാതെ അവരെ ഗിനി പന്നികളെ പോലെ കരുതിയിരുന്ന സര്‍ക്കാര്‍ സംവിധാനങ്ങളും കുറച്ചു മനുഷ്യരുടെ ജീവിക്കാനുള്ള ആഗ്രഹവും തമ്മിലുള്ള മത്സരത്തിന്റെ കഥയാണ് ഈ ചിത്രത്തിന് പറയാനുള്ളത്.

    1980 കളില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ് ഈ സിനിമയ്ക്ക് വിഷയമായിരിക്കുന്നത് .റോണ്‍ വുഡ് റൂഫ് കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ഒരു കൌബോയാണ്.തൊഴിലല്‍  കൊണ്ട് ഇലക്ട്രീഷ്യന്‍ ആയിരുന്നെങ്കിലും അയാളുടെ പ്രിയപ്പെട്ട വിനോദങ്ങള്‍ കാളപ്പോരും,ലഹരിയും  പിന്നെ സ്ത്രീകളും ആയിരുന്നു .ഒരു അപകടത്തില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട റോണ്‍ ,തനിക്കു HIV പോസിറ്റീവ് ആണെന്ന് ഡോക്റ്റര്‍ പറഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കുന്നില്ല.തനിക്കു മുപ്പതു ദിവസത്തെ ആയുസ്സ് മാത്രം പ്രവചിച്ച ഡോക്റ്റര്‍മാരെ വക വയ്ക്കാതെ അയാള്‍ തന്‍റെ പഴയ ജീവിതത്തിലേക്ക് മടങ്ങുന്നു.എന്നാല്‍ ഒരു ചെറിയ കാലയളവില്‍ തന്നെ അയാള്‍ക്ക്‌ മനസ്സിലായി സമൂഹം തന്നെ അകറ്റി നിര്‍ത്തുകയാണെന്ന്.സമൂഹത്തിന്‍റെ ഈ രീതികളോട് പൊതുവേ ദേഷ്യക്കാരനായ റോണ്‍ പ്രതികരിക്കുന്നുണ്ട്.ജീവിതത്തിലെ ദിനങ്ങള്‍ എണ്ണപ്പെട്ടു എന്ന് മനസ്സിലാക്കിയതോട്  കൂടി അയാള്‍ക്ക് ജീവിക്കാനുള്ള ആഗ്രഹം കൂടുന്നു.അതോടെ അയാള്‍ തന്‍റെ അസുഖം എന്താണെന്നും അതിനുള്ള പ്രതിവിധി എന്താണെന്നും കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നു.ആയിടയ്ക്കാണ് FDA (Food & Drug Agency ) യുടെ സഹായത്തോടെ മരുന്ന് നിര്‍മാണ മേഖലയിലെ ഒരു ഭീമന്‍ കമ്പനി തങ്ങള്‍ എയിഡ്സ് ഉന്മൂലനം ചെയ്യാന്‍ ഉള്ള മരുന്ന് കണ്ടു പിടിച്ചു എന്ന അവകാശവാദവുമായി വരുന്നു.ATZ എന്ന പേരില്‍ ഇറങ്ങുന്ന ആ മരുന്നുകള്‍ക്ക് എയിഡ്സ് പ്രതിരോധ ശക്തി ഉണ്ടെന്നു അറിഞ്ഞ റോണ്‍ ആ മരുന്ന് സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ അത് മരുന്ന് കമ്പനികള്‍ക്ക് മനുഷ്യരില്‍ പരീക്ഷണം നടത്താന്‍ നല്‍കിയ അനുമതിയാനെന്നു മനസ്സിലായപ്പോള്‍ മറ്റു വഴികള്‍ നോക്കുന്നു .ATZ അതുമായി സമ്പര്‍ക്കം വരുന്ന കോശങ്ങളെ എല്ലാം നശിപ്പിക്കുന്ന ഒരു വിപത്താണ് എന്ന അറിവ് അയാളെ കൊണ്ടെത്തിച്ചത് മെക്സിക്കോയിലെ വാസ് എന്ന ഡോക്റ്ററുടെ അടുക്കലാണ്.

  എയിഡ്സ് രോഗം മൂലം ഉണ്ടാകുന്ന മരണത്തെ പ്രതിരോധിക്കാന്‍ ഉള്ള വഴികള്‍ അദ്ദേഹത്തിന്റെ അടുക്കല്‍ നിന്നും റോണ്‍ മനസ്സിലാക്കുന്നു .അതില്‍ അയാള്‍ ഒരു കച്ചവട സാധ്യത കണ്ടെത്തുന്നു.അവിടെയാണ് ഡാല്ലാസ് ബയേര്സ് ക്ലബ്ബിന്റെ ജനനം. .എന്നാല്‍ FDA അംഗീകരിക്കാത്ത മരുന്നുകള്‍ വില്‍ക്കാന്‍ അനുമതിയില്ലാത്ത അമേരിക്കയില്‍ റോണ്‍ എങ്ങനെ തന്‍റെ ആശയം നടപ്പിലാക്കി എന്നുള്ളതാണ് ബാക്കിയുള്ള ചിത്രം.ഇതില്‍ റോണ്‍ തന്‍റെ കൂട്ടാളിയാക്കിയത് ജന്മം കൊണ്ട് പുരുഷനാനെങ്കിലും സ്ത്രീയായി ജീവിക്കാന്‍ ആഗ്രഹിച്ച റയോന്‍ എന്ന മറ്റൊരു എയിഡ്സ് രോഗിയുമായി ചേര്‍ന്നാണ്.അവരുടെ പ്രവര്‍ത്തികളുടെ മൌലികത ഒരു ചോദ്യ ചിഹ്ന്നമായി നില്‍ക്കുന്നുണ്ടെങ്കിലും അവരുടെ ഉദ്ധേശ ശുദ്ധി ആര്‍ക്കും തിരസ്ക്കരിക്കാന്‍ ആകില്ല.മുപ്പതു ദിവസം ആയുസ്സ് മാത്രം ഡോക്റ്റര്‍മാര്‍ ജീവിക്കാന്‍ നല്‍കിയ റോണ്‍ നടത്തിയ സംഭവബഹുലമായ കഥയാണ് ബാക്കി ചിത്രം.

 സമാന രീതിയില്‍ എയിഡ്സ് എന്ന അസുഖത്തിന്റെ ക്രൂരതകളെ അവതരിപ്പിച്ച ഫിലാഡല്ഫിയ എന്ന ചിത്രം പോലെ തന്നെ ഈ ചിത്രവും സ്വാഭാവികത പുലര്‍ത്തിയിരുന്നു. എടുത്തു പറയേണ്ടത്  മാത്യു മക്കനേയുടെ റോണ്‍ വുഡ് രൂഫ് എന്ന കഥാപാത്രമായിരുന്നു.ലിങ്കണ്‍ ലോയര്‍ സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച അദ്ദേഹം ഇതില്‍ സ്വാഭാവിക അഭിനയത്തിന്‍റെ മികച്ച ഒരു ഉദാഹരണമായി മാറി.അഭിനയത്തേക്കാള്‍ ഉപരി കഥാപാത്രവും നടനും തമ്മില്‍ വേര്‍തിരിക്കാനാവാത്ത അഭിനയം.മറ്റൊരു എടുത്തു പറയേണ്ട കഥാപാത്രം റയോന്‍ ആയി അഭിനയിച്ച Jared Leto ആണ്.30 Seconds to Mars എന്ന മ്യുസിക് ഗ്രൂപ്പിന്‍റെ മുഖ്യ ഗായകനായിരുന്ന ലെറ്റോ .പലപ്പോഴും ലെറ്റോ ഒരു പെണ്ണാണോ എന്ന് പോലും തോന്നി പോയി .ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി നിര്‍മിച്ച ഈ സിനിമ റോണ്‍-  റയോണ്‍ എന്നിവര്‍ തമ്മിലുള്ള ബന്ധവും ഹൃദ്യമായി അവതരിപ്പിക്കുന്നുണ്ട്.റോണ്‍ പ്രത്യക്ഷത്തില്‍ രായോണിന്റെ വികാരങ്ങളെ ആക്ഷേപിക്കുന്നുണ്ട്.എന്നാല്‍ പോലും റയോണ്‍ ദുഖിക്കുമ്പോള്‍ തന്റേതായ രീതിയില്‍ സമാധാനിപ്പിക്കുന്നുമുണ്ട് .തിരിച്ചും അങ്ങനെ തന്നെ.

  പലപ്പോഴായി കിട്ടാക്കനി പോലെ അകന്നു പോയ ഓസ്കാര്‍ ഈ വര്‍ഷം എങ്കിലും ഡി കാപ്രിയോയ്ക്ക് ലഭിക്കും എന്ന് കരുതിയിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി വന്ന റോണ്‍ വുഡ് റൂഫ് എന്ന മാത്യു മക്കനേയുടെ കഥാപാത്രം വിലങ്ങു തടി പോലെ നില്‍ക്കുന്നത്.ഡി കാപ്രിയോയുടെ ഓസ്കാര്‍ പ്രതീക്ഷ Wolf Of The Wall Street ലും മാത്യു അഭിനയിച്ചിട്ടുണ്ട് എന്നത് വിരോധാഭാസം .ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക്‌ 8/10!!

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment