Pages

Thursday, 14 November 2013

61.THIRA (MALAYALAM,2013)

THIRA(MALAYALAM,2013),|Thriller|Crime|,Dir:-Vineeth Sreenivasan,*ing:-Shobhana,Dhyan

  തിരിച്ചു വരവ് ഗംഭീരമാക്കി ശോഭനയും ;കുട്ടികളികളില്‍ നിന്നും മാറി വിനീതും ..
     ട്രെയിലറും ഗാനങ്ങളും തന്ന പ്രതീക്ഷയോടെ ആണ് തിര കാണാന്‍ പോയത് .മൂന്നു ഭാഗങ്ങള്‍ ഉള്ള മലയാളത്തിലെ ഒരു ത്രില്ലറിലെ ആദ്യ ഭാഗം എന്നുള്ളത് പ്രതീക്ഷ കൂട്ടുകയും ചെയ്തു.എന്തായാലും നിരാശപ്പെടുത്തിയില്ല തിര .തിര ഒരു അനുഭവം ആയിരുന്നു .ഒരു ശക്തമായ നായിക കഥാപാത്രത്തിന് ഒരു സിനിമയില്‍ എന്ത് ചെയ്യാന്‍ പറ്റും എന്നുള്ളതിന്റെ തെളിവ് .ശരിക്കും എല്ലാവരും ആഘോഷിക്കേണ്ടത് ഈ നടിയുടെ തിരിച്ചു വരവ് ആണ് .അത്തരത്തില്‍ ഒരു സിനിമ ആണ് വിനീത് അവര്‍ക്കായി ഒരുക്കിയിരുന്നതും.ശരിക്കും ഞെട്ടിപ്പിക്കുന്ന അഭിനയത്തോടെ ശോഭന ഒരിക്കല്‍ കൂടി മലയാളത്തിലെ ഏറ്റവും കഴിവുള്ള നടി താന്‍ ആണെന്ന് അടിവരയിടുന്നു ഈ സിനിമയില്‍ കൂടി .

      പതിവ് മസാല കൂട്ടുകളില്‍ നിന്നും വ്യത്യസ്തമായി സമൂഹത്തില്‍ എല്ലാവരുടെയും കണ്‍ മുന്നില്‍ നടക്കുന്ന ഒരു ദുഷിച്ച സംഭവത്തെ ഒരു ത്രില്ലര്‍ സിനിമയിലൂടെ വിനീത് ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു .സമൂഹത്തിലെ പലരുടെയും അല്‍പ്പ നേരത്തെ സന്തോഷത്തിനു വേണ്ടി മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കുന്ന വ്യവസ്ഥിതിക്കെതിരെ ഉള്ള ഒറ്റയാള്‍ പോരാട്ടത്തില്‍ ആണ് രോഹിണി അഥവാ മായി എന്ന കഥാപാത്രം നടത്തുന്നത്.ഒരു പ്രത്യേക സാഹചര്യത്തില്‍ നവീന്‍ എന്ന ധ്യാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഒരു നിയോഗം പോലെ രോഹിണിയുടെ കൂടെ ചേര്‍ന്ന് അവര്‍ക്കെതിരെ പോരാടേണ്ടി വരുന്നു .സിനിമയില്‍ രോഹിണി പറയുന്നത് പോലെ "എല്ലാവര്‍ക്കും കണ്ണുണ്ട് ...എന്നാല്‍ അത് അവരെ ബാധിക്കുമ്പോള്‍ മാത്രം ആണ് കാണുന്നത് എന്ന് ".അതാണ്‌ ഈ സിനിമയുടെ മുഖ്യ കഥയും .

   വിനീതിന്‍റെ അനുജന്‍ ,ശ്രീനിവാസന്‍റെ മകന്‍ എന്ന ലേബലില്‍ വന്ന ധ്യാന്‍ തന്‍റെ കഥാപാത്രത്തോട് നീതി പുലര്‍ത്തിയിട്ടുണ്ട് .എടുത്തു പറയേണ്ടത് ഷാന്‍ റഹ്മാന്‍ എന്ന സംഗീത സംവിധായകനെ കുറിച്ചാണ് .എന്ത് ഭംഗിയായി ആണ് ഷാന്‍ ആ സിനിമയുടെ മൂഡ്‌ ഒരു നിമിഷം പോലും കളയാതെ സംഗീതം ഒരുക്കിയിരിക്കുന്നത് .പ്രതീക്ഷിച്ചത് പോലെ തീരാതെ നീളുന്നെ പാട്ടും ഗംഭീരമായി ..വിനീതിനെ സമ്മതിച്ചിരിക്കുന്നു ...രണ്ടാം ഭാഗത്തിനായി ഒരു കഥ ഒരുക്കിയാണ് വിനീത് ഈ ചിത്രം അവസാനിപ്പിച്ചിരിക്കുന്നത് ".മലര്‍വാടിയി"ലെ സൌഹൃദവും  "തട്ടതിന്‍ മറയത്തിലെ" പൈങ്കിളിയ്ക്കും ശേഷം വിനീത് തീര്‍ച്ചയായും മാറിയിരിക്കുന്നു .അതിന്‍റെ തെളിവാണ് ഈ സിനിമ .ഇടയ്ക്ക് ചില ടെക്ക്നിക്കല്‍ സംഭവങ്ങള്‍ ചിലര്‍ക്കൊക്കെ മനസ്സിലായില്ല എന്ന് തോന്നി .അത് പോലെ ഇടയ്ക്കുള്ള ക്യാമറ ഷേക്കും ..ജോമോന്‍ എന്തായാലും അതൊഴിച്ചു നിര്‍ത്തിയാല്‍ ഭംഗിയായി തന്നെ ചെയ്തിട്ടുണ്ട്.ഒന്നുമില്ലെങ്കിലും ജോമോന്റെ പേര് എഴുതി കാണിച്ചപ്പോള്‍ നല്ല കയ്യടി ഉണ്ടായിരുന്നു . .എഡിറ്റിങ്ങും മികച്ചതായിരുന്നു .ആവശ്യമില്ലാത്ത ഭാഗങ്ങള്‍ ഒഴിവാക്കി ഈ ചിത്രത്തിന്‍റെ മൊത്തത്തില്‍ ഉള്ള സഞ്ചാരം ഭംഗിയായി അതില്‍ നിര്‍വഹിച്ചിട്ടുണ്ട് .

   മണിച്ചിത്രത്താഴ് പോലെ ഉള്ള ചിത്രത്തില്‍ അഭിനയിച്ചു ഒരു വിസ്മയമായ നാഗവല്ലിയ്ക്ക് ശേഷം ശോഭനയ്ക്ക് ലഭിച്ച ഏറ്റവും ശക്തമായ കഥാപാത്രം ആണ് ഇത് .നല്ല രസമുണ്ടായിരുന്നു അവരുടെ അഭിനയം .നിശ്ചയദാര്‍ഢ്യം നിഴലിക്കുന്ന കണ്ണുകളും ആത്മവിശ്വാസം തുളുമ്പുന്ന സ്ത്രീയായും അവര്‍ കയ്യടി മുഴുവന്‍ സ്വന്തമാക്കി.ഇടയ്ക്കുള്ള പഞ്ച് ടയലോഗ്സിനു ഒക്കെ ശോഭനയ്ക്ക് നല്ല കയ്യടി ആയിരുന്നു  .തിയറ്ററില്‍ പോയി കാണുക ഈ ചിത്രം .ആദ്യ ദിവസം ആയിട്ട് പോലും അധികം ആളുകള്‍ ഒന്നും ഇല്ലായിരുന്നു .എന്തായാലും രണ്ടാം ഭാഗം ഇതിനെ ലിങ്ക് ചെയ്തു കൊണ്ട് തന്നെ ആണ് .എന്തായാലും നല്ല ഒരു കയ്യടിയോടു കൂടി തന്നെ ഈ ചിത്രം അവസാനിപ്പിച്ചു ...പശ്ചാത്തലത്തില്‍ "തീരാതെ തീരുന്നേ " പാട്ടും. എന്തായാലും വര്‍ഷാവസാനം വരുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ മികച്ചതാകുന്നുണ്ട്  ...എന്‍റെ മാര്‍ക്ക് ഈ ചിത്രത്തിന് 8.5/10!!

  More reviews @ www.movieholicviews.blogspot.com

No comments:

Post a Comment