Pages

Monday 2 September 2013

KUNJANANTHANTE KADA (MALAYALAM,2013)

KUNJANANTHANTE KADA (MALAYALAM,2013) Drama | Family ,Dir:- Salim Ahmed , *ing:-Mammootty ,Balachandra Menon,Salim Kumar ,Siddiq,Nyla Usha.

" കുഞ്ഞനന്തന്റെ പുനര്‍ചിന്തനകള്‍ - ഒരെത്തിനോട്ടം സലീം അഹമദ് വക "
       ഒറ്റവാക്കില്‍ ഈ ചിത്രത്തെ അങ്ങനെ നിര്‍വചിക്കാം ...കുറേ നല്ലതും വിമര്‍ശനങ്ങളും ഒക്കെ ഉള്ള ധാരാളം അവലോകനങ്ങള്‍ വായിച്ചതിനു ശേഷം ആണ് ചിത്രം കാണുവാന്‍ പോയത് ...പ്രതീക്ഷകള്‍ അധികം ഇല്ലായിരുന്നു എന്ന് തന്നെ പറയാം ...മമ്മൂട്ടി എന്ന മഹാ നടനോട് ആരാധന തോന്നിയ ഒരു സമയം ഉണ്ടായിരുന്നു ...എന്നാല്‍ മലയാള സിനിമയിലെ ചില മോശം പ്രവണതകളില്‍ അദ്ദേഹത്തിനും ചില മാറ്റങ്ങള്‍ വന്നു ...മമ്മൂട്ടി എന്ന മെഗാ താരത്തെ അല്ലായിരുന്നു പ്രേക്ഷകര്‍ക്ക്‌ ഇഷ്ടടം .പകരം അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ ആയിരുന്നു ...

   ആ മികച്ച നടന്‍റെ തിരിച്ചു വരവാണോ ഈ സിനിമ എന്ന് ചോദിച്ചാല്‍ ഒരിക്കലും ഞാന്‍ അത് സമ്മതിക്കില്ല ...എന്നാല്‍ ആ തിരിച്ചു വരവിനുള്ള ഒരു നല്ല കളം ഒരുക്കല്‍ ആയിരുന്നു കുഞ്ഞനന്തന്‍ എന്ന കഥാപാത്രം ...വട്ടിപ്പുരം എന്ന കൊച്ചു ഗ്രാമത്തിലെ പാരമ്പര്യമായി കിട്ടിയ പലചരക്ക് കടയെ മറ്റുള്ളവരുടെ മുന്നില്‍ എങ്കിലും തന്നെക്കാള്‍ അധികം സ്നേഹിക്കുന്നു എന്ന തോന്നലുകള്‍ ഉളവാക്കുവാന്‍ കുഞ്ഞനന്തന്‍ പരിശ്രമിക്കുന്നുണ്ട് ...നാട്ടുകാരുടെ ഇടയില്‍ സമ്മതന്‍ ആയിരുന്നു എങ്കിലും കട ഇരിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥന് (സിദ്ധിക്ക്) ഒരാവശ്യം വന്നപ്പോള്‍ ഈ വികാരം പ്രകടിപ്പിച്ച് സ്വന്തമായുള്ള ലാഭങ്ങള്‍ക്ക് വേണ്ടി അയാള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ...എന്നാല്‍ കടം ചോദിച്ചു വരുന്ന ആള്‍ക്കാരെയും അത് പോലെ വൈകിട്ട് കടയില്‍ കടം പറഞ്ഞു സാധനം വാങ്ങിക്കാന്‍ വരുന്നവരെ കുറിച്ച് അയാള്‍ ഓര്‍ക്കുന്നുണ്ട് ...


  കുട്ടികളോട് ഏതൊരു അച്ഛനെ പോലെ സ്നേഹം ഉണ്ട് കുഞ്ഞനന്തന് ...എന്നാല്‍ ചില സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ കാരണം അയാളുടെ ഭാര്യയ്ക്ക് അയാളോട് ദേഷ്യമാണ് ..ഫേസ് ബുക്കിലെ വ്യാജ ഐ ഡി കളോട് സ്വന്തം ദുഃഖങ്ങള്‍ പങ്ക് വയ്ക്കുന്ന ഒരു ഭാര്യ ...ഭാര്യയ്ക്ക് തന്നോടുള്ള ദേഷ്യത്തിന്റെ കാരണം വ്യക്തമായി അറിയാമെങ്കിലും സ്വന്തം ഇഷ്ട്ടതിനനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു മനുഷ്യന്‍ ...വൃത്തിക്ക് ജീവിതത്തില്‍ വളെരയധികം പ്രാധാന്യം നല്‍കുന്ന ഒരു കച്ചവടക്കാരന്‍ ...ഇതാണ് സലീം അഹമദ് കുഞ്ഞനന്തന്‍ എന്ന കഥാപാത്രത്തിനെ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് ...

  രോഗി ഇചിച്ചത് വൈദ്യര് കല്‍പ്പിച്ചതും പാല് എന്ന് പറയുന്നത് പോലെ (സിദ്ധിക്ക് ) കുഞ്ഞനന്തന്റെ കട അടപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നു ...കുഞ്ഞനന്തന്റെ മാത്രമല്ല ...ആ അങ്ങാടി മുഴുവനും ...റോഡ്‌ നിര്‍മാണത്തിന് വേണ്ടി ...എന്നാല്‍ കുഞ്ഞനന്തന്‍ അതിനെ എതിര്‍ക്കുന്നു ...കുഞ്ഞനന്തന്‍ പല പ്രവര്‍ത്തികളും ചെയ്യുന്നു ആ പണി നടക്കാതിരിക്കാന്‍ ...നാടിനോടുള്ള ഗൃഹാതരത്വം ഒന്നുമല്ലായിരുന്നു അതിനു പിന്നില്‍ ....കഥാപാത്രത്തെ ആ ഒരു നിലയിലേക്ക് ..ഒരു സര്‍വഗുണ സമ്പന്നന്‍ ആയി ചിത്രീകരിക്കുവാന്‍ സംവിധായകന്‍ ശ്രമിച്ചിരുന്നത് പോലെ ഇടയ്ക്ക് തോന്നും ..എന്നാല്‍ സംഭവിക്കുന്നത്‌ മറ്റൊന്നാണ് ...അതാണ്‌ ഈ ചിത്രത്തിന്‍റെ ബാക്കി കഥ ...

  " ആദാമിന്റെ മകന്‍ അബു "  എന്ന ചിത്രം മികച്ചതായിരുന്നു..അതിനൊരു പക്ഷെ കാരണം സലിം കുമാര്‍ എന്ന നടന്‍റെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും മികച്ച വേഷം എന്ന നിലയ്ക്കായിരിക്കും ...അന്ന് ഉണ്ടായ ഒരു വ്യത്യസ്ഥത ഈ ചിത്രത്തിന് തരാന്‍ കഴിഞ്ഞില്ല ...ഗോളാന്തര വാര്‍ത്ത പോലുള്ള ചിത്രങ്ങളില്‍ മമ്മുക്കയുടെ ഈ മുഖം നമ്മള്‍ കണ്ടതാണ് ...എന്നാല്‍ അഭിനയം ,ചെയ്യുന്ന വേഷങ്ങള്‍ മികച്ചതായി തന്നെ അവതരിപ്പിക്കാന്‍ ഉള്ള കഴിവ് ...അത് സമ്മതിച്ചു കൊടുത്തേ തീരൂ ..ഒരിക്കലും ഈ മഹാ നടന് മാര്‍ക്ക് ഇടാന്‍ ഉള്ള അവകാശം നമുക്കൊന്നുമ്മില്ല ...വെറുതെ വിമര്‍ശിക്കാം എന്നല്ലാതെ ..ഇത് തീര്‍ച്ചയായും അബു അഹമ്മദിന് നല്ലൊരു പരീക്ഷണശാല ആയിരുന്നു ...മമ്മൂട്ടിയെ പോലെ ഉള്ള ഒരു നടനെ വച്ചുണ്ടാക്കുന്ന ചിത്രത്തിന്‍റെ സമ്മര്‍ദം അനുഭവിക്കാന്‍ തീര്‍ച്ചയായും അദ്ദേഹത്തിന് കഴിഞ്ഞു ...

  റസൂല്‍ പൂക്കുട്ടി എന്ന ഓസ്കാര്‍ ജേതാവിനെയും ജയചന്ദ്രനെയും അഭിനന്ദിക്കാതെ തരമില്ല ...ചിത്രത്തിന്‍റെ മൊത്തത്തില്‍ ഉള്ള ഒരു സ്വഭാവം അവര്‍ക്ക് നില നിര്‍ത്താനായി ...ഈ കുഞ്ഞനന്തന്‍ ഒരിക്കലും വാത്സല്യത്തിലെ മമ്മൂട്ടിയെ പോലെയോ ..അമരത്തിലെ അച്ഛനെ പോലെയോ ,രാപ്പകലിലെ വേലക്കാരനെ പോലെയോ നല്ല സ്വഭാവം മാത്രമുള്ള മനുഷ്യന്‍ അല്ല ... പലപ്പോഴും OCD (Obsessive Compulsive Disorder ) ന്‍റെ ലക്ഷണങ്ങള്‍ ഒക്കെ ഉള്ള ഒരു സാധാരണക്കാരന്‍ ...നന്മകള്‍ കുറേ ഉണ്ടെങ്കിലും അയാളിലെ തിന്മ ആണ് എനിക്കിഷ്ട്ടപ്പെട്ടത്‌ ....അതാണ്‌ ആദ്യം ഞാന്‍ പറഞ്ഞ "കുഞ്ഞനന്തന്റെ പുനര്‍ചിന്തനകള്‍ " ...ഈ സിനിമയുടെ അവസാനം അങ്ങനെ തന്നെ സംഗ്രഹിക്കാം ..അയാള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍ ...അയാളുടെ ചിന്തകള്‍ ഇതൊക്കെ ആണ് ഈ ചിത്രത്തെ വ്യത്യസ്തം ആക്കുന്നതും ...

  ഭാര്യയുടെ ഇന്റര്‍നെറ്റ്‌ പ്രേമവും പൊങ്ങച്ചം പറച്ചിലും ഒക്കെ കാണിച്ചു കൂടുതല്‍ കയ്യടി വാങ്ങിക്കാമായിരുന്നു എങ്കിലും സംവിധായകന്‍ അതിനു മുതിരുന്നില്ല ...എങ്കില്‍ ചിത്രം വേറൊരു തലത്തിലേക്ക് മാറിയേനെ ...പഴയ ഉര്‍വശിയുടെ കാഞ്ചനയെ പോലെ ...എന്നാല്‍ അതിനുള്ള സാധ്യതകള്‍ നില നില്‍ക്കെ അതിനെ ബോധപൂര്‍വം ഒഴിവാക്കി തന്‍റെ മനസ്സില്‍ ഉള്ള ഒരു കുഞ്ഞനന്തനെ ആണ് സംവിധായകന്‍ പ്രേക്ഷകന് കാണിച്ചു കൊടുക്കുന്നത് ...ബാലചന്ദ്രമേനോന്‍ ,സലിം കുമാര്‍ എന്ന നടന്മാരെ വേണ്ട വിധം ഉപയോഗിച്ചില്ല എന്ന ഒരു പോരായ്മ മുഴച്ചു നില്‍ക്കുന്നുണ്ട് ഈ ചിത്രത്തില്‍ ..എന്നാല്‍ നായികയായി വന്ന നൈല മികച്ച രീതിയില്‍ തന്നെ തന്‍റെ വേഷം നന്നാക്കി ...ഒരു കൊച്ചു കട..ഒരു കൊച്ചു സിനിമ...ഒരു കുഞ്ഞു മനുഷ്യന്‍ "കുഞ്ഞനന്തന്‍ " ..അയാളുടെ ജീവിതം അഭ്രപാളിയില്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു മമ്മൂട്ടി എന്ന നടന്‍ ...വെല്ലുവിളികള്‍ കുറവായിരുന്നു എങ്കിലും തനിക്ക് ലഭിച്ച വേഷം മനോഹരമായി തന്നെ അവതരിപ്പിക്കാവുന്ന മുഹൂര്‍ത്തങ്ങള്‍ അദ്ദേഹം നമുക്ക് നല്‍കി ...മറിച്ചഭിപ്രായം ഉള്ളവരും കാണും ...എന്നാല്‍ ഈ അടുത്ത് അദ്ദേഹം ചെയ്ത നല്ല ഒരു വേഷം ...എന്നാല്‍ ഇടയ്ക്ക് ഉള്ള ഇഴയല്‍ പലര്‍ക്കും ഇഷ്ട്ടമായില്ല എന്ന് തോന്നുന്നു ...അത് പിന്നെ സംവിധായകന്റെ സ്വാതന്ത്ര്യം ആണല്ലോ ...!! എന്തായാലും എന്‍റെ മാര്‍ക്ക് ...6.5/10 !!

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment