Pages

Friday, 23 August 2013

KALIMANNU (MALAYALAM,2013)


KALIMANNU (MALAYALAM,2013) ,Family |Drama | Dir:-Blessy, *ing :-Biju Menon,Shwetha,Suhasini.

സ്ത്രീത്വം ആഘോഷിക്കുന്ന " കളിമണ്ണ്‍ "
 ഒരു സിനിമ എന്നത് കേവലം വിനോധോപാധി മാത്രമല്ലായിരുന്നു ഒരു കാലത്ത് ..സാമൂഹിക പ്രശ്നങ്ങളുടെ നേര്‍ പ്രതികരണം ആയി ധാരാളം ചിത്രങ്ങള്‍ ഇറങ്ങിയിട്ടുമുണ്ട് ...ഈ അടുത്തായി കുറച്ചു സംവിധായകന്മാരുടെ മാത്രം ചുമതലയായി ഇത്തരം ഉദ്യമങ്ങള്‍ ഒതുങ്ങുന്ന കാഴ്ചയാണ് കാണുന്നത് ...അതിന് കച്ചവട സാധ്യതതയുടെ വശവും നോക്കി വരുമ്പോള്‍ പലപ്പോഴും വിനോധോപാധി എന്ന നിലയില്‍ ഉള്ള ചിത്രങ്ങള്‍ വരുന്നു ...പ്രശ്നങ്ങളില്‍ ജീവിക്കുമ്പോള്‍ എന്ത് സാമൂഹിക പ്രശ്നം എന്ന് പലപ്പോഴും തോന്നാറുണ്ട് എന്നുള്ളതും സത്യം ആണ് ...എന്നാല്‍ കളിമണ്ണ്‍ കൈകാര്യം ചെയ്യുന്ന വിഷയം തീര്‍ച്ചയായും സാമൂഹിക പ്രതിബദ്ധത ഉള്ള വിഷയം തന്നെ ആണ് ...അതിനായി സിനിമ സംവിധാനത്തില്‍ സ്വന്തമായ ഒരു ശൈലി ഉള്ള ബ്ലസ്സി ഇത്തവണ ചില മാറ്റങ്ങളുമായാണ് എത്തിയിരിക്കുന്നത് ...

  ഒരു ഡോക്യുമെന്‍ററി എന്ന നിലയില്‍ വഴുതി പോകാവുന്ന ഒരു വിഷയം ഒരു സിനിമയുടെ ചട്ടക്കൂട്ടിലേക്ക് പറിച്ചു നട്ടപ്പോള്‍ അതിന്‍റെ സാമ്പത്തിക വശം നോക്കി ആകണം ഒരു ഐറ്റം ഡാന്‍സ് നര്‍ത്തകിയുടെ കഥ ഇത്രയും പ്രാധാന്യത്തോടെ അവതരിപ്പിച്ചത് ...സിനിമാ ലോകത്ത് നടക്കുന്ന ഒരു സാധാരണ കഥയുമായി ആദ്യ പകുതി കടന്ന് പോയി ..കുറ്റം പറയുരതല്ലോ ശ്വേതയുടെ ഗ്ലാമര്‍ നൃത്തങ്ങള്‍ കാണാന്‍ വേണ്ടി മാത്രം കയറിയ ഒരു കൂട്ടം ഉണ്ടായിരുന്നു ..അവര്‍ക്ക് ആസ്വദിക്കാന്‍ പറ്റി ...ബിജു മേനോന്‍ ഒരു സ്വഭാവ നടന്‍ എന്ന നിലയില്‍ ഗൌരവം ഉള്ള  വ്യത്യസ്ഥ വേഷങ്ങള്‍ തിരഞ്ഞെടുത്ത് തന്‍റെ നിലവാരം ഉയര്‍ത്താന്‍ ശ്രമിക്കുന്നു എന്നതില്‍ സന്തോഷമുണ്ട് ...ജനപ്രിയത ഇപ്പോള്‍ കൈ മുതലായി ഉള്ളത് കൊണ്ട് വ്യത്യസ്തയ്ക്ക് വേണ്ടി ശ്രമിക്കാവുന്ന ഒരു സമയം ആണ് അദ്ദേഹത്തിന് ...പതിവ് പോലെ ഭംഗിയായി തന്‍റെ വേഷം അവതരിപ്പിച്ചിട്ടുണ്ട് ബിജു ...എന്നാല്‍ പതിവ് രീതിയില്‍ നിന്നും മാറി ഉള്ള ഒരു  ബ്ലെസി ചിത്രമാണോ എന്ന് സംശയിച്ച് ഇരിക്കുമ്പോള്‍ പെട്ടന്ന് കഥ അതിന്‍റെ സങ്കീര്‍ണതകള്‍ ഉള്‍പ്പെടുന്ന ഭാഗത്തിലേക്ക് മാറി ...

ഒരു രതിനിര്‍വേദം പ്രതീക്ഷിച്ചു വന്നു എന്ന് തോന്നിക്കും വിധം ഗ്ലാമര്‍ സീനുകള്‍ക്ക് കൂവി കൊണ്ടിരുന്ന പലരും കഥാഗതി മാറിയതോട് കൂടി ബ്ലെസ്സി എന്ന സംവിധായകനെ കൂടുതല്‍ ഇഷ്ട്ടപ്പെടുന്നതായി തോന്നി ...അപ്പോള്‍ ഉണ്ടായ ഇഷ്ട്ടം തീര്‍ച്ചയായും സംവിധായകനോട് മാത്രം ആണ് ...മതങ്ങള്‍ -മാധ്യമങ്ങള്‍ -മനുഷ്യര്‍ ...ഇവ മൂന്നും ആണ് മനുഷ്യന് ശത്രു എന്ന് കാണിക്കുന്ന ഭാഗങ്ങള്‍ ആയിരുന്നു പിന്നീട് ...മറ്റുള്ളവരുടെ ജീവിതത്തിലേക്കുള്ള എത്തി നോട്ടം പലപ്പോഴും പരിധി ലംഘിക്കുന്ന രംഗങ്ങള്‍ ആയിരുന്നു പിന്നീട് ...അമ്മയാകാന്‍ കൊതിക്കുന്ന ഒരു സ്ത്രീയ്ക്ക് .. അതും ഒരു പ്രത്യേക സാഹചര്യത്തില്‍ ഇവരെല്ലാം കൂടി നല്‍കുന്ന യാതനകള്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ...

 അമ്മയുമായി സംവേദനം നടത്തുവാന്‍ കഴിയുന്ന ഗര്‍ഭസ്ഥശിശുവിന്റെ മനോനിലകള്‍ ആയിരുന്നു പിന്നീടുള്ളത് ...അപ്പോഴാണ്‌ " ലാലി ലാലി .." ഗാനം വരുന്നത് ..മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ഒരു ഗാനം ...അതിനു ശേഷം വിവാദമായ ശ്വേതയുടെ പ്രസവ രംഗം ...ഒരു കാര്യം പറയാം ..ആരോ കരുതി കൂട്ടി ഒപ്പിച്ച ഒരു വിവാദം മാത്രമായി അതവസാനിച്ചു ...പിന്നെ ഗര്‍ഭിണി ആയ സ്ത്രീയുടെ വയറു കാണുമ്പോള്‍ മറ്റു വല്ല വികാരവും തോന്നുന്നവരോട് ഒന്നും പറയാനില്ല ...അത്തരമൊരു സാഹചര്യം കോട്ടയം അനുപമ തിയറ്ററില്‍ ഉണ്ടായിരുന്നു ..ഗര്‍ഭിണി ആയ സ്ത്രീയുടെ വയറു കാണിക്കുമ്പോള്‍ ഉള്ള ചീത്ത വിളികളും കൂവലുകളും ..എന്നാല്‍ പ്രതീക്ഷിച്ച ഒന്നും ഇല്ലാതെ ഇരുന്നതിനാലും പ്രസവ  രംഗങ്ങള്‍ ഹൃദ്യമായ രീതിയില്‍ എടുത്തതിനും ആയി കിട്ടിയ കയ്യടി ശരിക്കും സുന്ദരമായിരുന്നു ....മത ഗ്രന്ഥങ്ങളിലും പുരാതന കാലത്തും ഒന്നും ഇല്ലാതിരുന്ന ഇത്തരം സദാചാര ബോധം കൊണ്ട് നടക്കുന്ന ഒരു സമൂഹം മാതൃത്വം എന്ന അവസ്ഥയെ മറ്റൊരു കണ്ണിലൂടെ കണ്ടു എന്നത് മോശം ഒരു പ്രവണത തന്നെ ആണ് ...അത് പോലെ തന്നെ ആണ് പ്രസ്തുത  സിനിമ പ്രവര്‍ത്തകര്‍ ചിത്രത്തിനായി കല്‍പ്പിച്ചു കൊടുത്തത് പോലെ ഉള്ള വിളംബരങ്ങള്‍ ...സ്ത്രീയെ കച്ചവടവല്ക്കരിക്കുന്നതിനെ എതിര്‍ക്കുന്ന ആശയം പറയുന്ന ചിത്രത്തില്‍ അതെ നായികയെ തന്നെ അത്തരം ഒരു ഉദ്യമത്തിനായി ഉപയോഗിച്ചതായി കാണാം ..അതാണ്‌ ഈ പറഞ്ഞ സിനിമയും ഡോക്യുമെന്‍ററിയും തമ്മില്‍ ഉള്ള വ്യത്യാസം ...നാടകീയതയ്ക്ക് അനിവാര്യം ആണ് ഇത്തരം സന്ദര്‍ഭങ്ങള്‍ ...

  എന്തൊക്കെ കുറവുണ്ടായിരുന്നാലും അമ്മയും കുട്ടിയും തമ്മില്‍ ഉള്ള വൈകാരിക ബന്ധം മികച്ച രീതിയില്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട് ... അമ്മയോടുള്ള സ്നേഹം കാണിക്കാന്‍ പ്രസവ രംഗം പൊതു ജനത്തിന് മുന്നില്‍ കാണിക്കണോ വേണ്ടയോ എന്നുള്ളത് വേറെ വിഷയം ...കാരണം ഈ  ചിത്രത്തില്‍ പറയുന്നത് പോലെ അതിലും പ്രാധാന്യം ഉള്ള വിഷയങ്ങള്‍ ...മോശമായ രീതിയില്‍ തന്നെ സ്ത്രീകള്‍ക്ക് എതിരെ നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ട് ..അപ്പോഴൊന്നും സംസാരിക്കാത്ത സദാചാര കച്ചവടക്കാരെ കണക്കിന് കളിയാക്കുന്നുമുണ്ട് ഈ ചിത്രത്തില്‍ ...പറഞ്ഞു വന്ന വിവാദങ്ങള്‍ ഒക്കെ പൊടിയായി പറന്നു പോയി ,പതിവുപോലെ മനോഹരമായ ഒരു ചിത്രം അവതരിപ്പിച്ച ബ്ലെസ്സിയ്ക്ക് കൂപ്പു കൈ ...പിന്നെ പറയാനുള്ള മറ്റൊരു കാര്യം ....സൂപ്പര്‍സ്റ്റാര്‍ എന്ന പദവി നായകന്മാരുടെ ഇടയില്‍ അന്യം നില്‍ക്കുന്ന ഈ കാലത്ത് ശ്വേതാ മേനോന്‍ എന്ന നടിയ്ക്ക് സിനിമയില്‍ ലഭിക്കുന്ന പ്രാധാന്യം അവരെ ഒരു " ലേഡി സൂപ്പര്‍സ്റ്റാര്‍ " എന്ന നിലയില്‍ എത്തിക്കും എന്ന് തോന്നുന്നു ...കാരണം പ്രതീക്ഷ നല്‍ക്കുന്ന വേഷങ്ങള്‍ മാത്രം ആണ് ഈ നടി ഇപ്പോള്‍ തിരഞ്ഞെടുക്കുന്നു എന്ന് തോന്നുന്നു ...

  ഞാന്‍ ഈ ചിത്രത്തിന് കൊടുക്കുന്ന മാര്‍ക്ക് 7/10 ..

More reviews @ www.movieholicviews.blogspot.com



No comments:

Post a Comment