Pages

Friday, 30 August 2013

THE VANISHING aka SPOORLOOS (DUTCH,1988)


THE VANISHING aka SPOORLOOS (DUTCH,1988)  Mystery | Thriller  Dir:-George Sluizer, *ing:- Bernard-Pierre DonnadieuGene BervoetsJohanna ter Steege ↕

 താന്‍ ആരാണ് എന്നുള്ള ചോദ്യത്തിന് ഉത്തരം തേടി നടക്കുന്നവരാണ് നമ്മുടെ ചുറ്റും പലപ്പോഴും കാണുന്നവര്‍ ,,ജീവിതത്തിലെ ആഘോഷ നിമിഷങ്ങള്‍ സന്തോഷകരവും അത് പോലെ സങ്കടങ്ങള്‍ ദുഖകരമായും പ്രകടിപ്പിക്കുന്നു ..ഇതിലും വ്യത്യസ്തരായ ചിലര്‍ ഉണ്ടാകാം ...അവര്‍ ജീവിതത്തിലെ എല്ലാ അവസരങ്ങളും ഒരു പോലെ കാണുന്നു ...മനുഷ്യന്റെ പൊതുവായുള്ള ചില സ്വഭാവ വിശേഷങ്ങള്‍ ആണ് ഇതൊക്കെ ...സ്വയമുള്ള ആ അന്വേഷണത്തില്‍ പലപ്പോഴും അവര്‍ തന്നെ ചില അവസരങ്ങളില്‍ എങ്കിലും പ്രശ്നങ്ങളില്‍ അകപ്പെടുന്നത് സാധാരണം ആണ് ...അത്തരമൊരു അന്വേഷണത്തെ ആസ്പദമാക്കിയുള്ള ഒരു ചിത്രമാണ് " The Vanishing "

കഥ ഇങ്ങനെ ...ഡച്ചുകാരായ റെക്സും സാസ്കിയയും കാമുകി -കാമുകന്മാര്‍ ആണ് ..അവധിക്കാലം ആഘോഷിക്കാനായി ഫ്രാന്‍സില്‍ അവര്‍ കാറില്‍  എത്തുന്നു ...താന്‍ കണ്ട ഒരു സ്വപ്നത്തെക്കുറിച്ച് സാസ്കിയ പറയുന്നുണ്ട്  .."ഒരു സ്വര്‍ണ മുട്ടയില്‍ സാസ്കിയ പറന്നു പോകുന്നു ...അപ്പോള്‍ മറ്റൊരു മുട്ടയില്‍ വേറൊരാള്‍ തന്‍റെ മുട്ടയില്‍ ഇടിക്കുന്നു " എന്ന് ...അത് എന്തിനെയോ സൂചിപ്പിക്കുന്നു എന്ന് അവര്‍ കരുതുന്നു ...ഇന്ധനം നിറയ്ക്കാനായി ഒരു പെട്രോള്‍ പമ്പിന്റെ അടുത്ത് കാര്‍ നിര്‍ത്തുന്നു റെക്സ് ...കുടിക്കുവാന്‍ വേണ്ടി എന്തെങ്കിലും വാങ്ങിച്ച് കൊണ്ട് വരാം എന്ന് പറഞ്ഞു സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയ സാസ്കിയ പിന്നീട് തിരിച്ചു വരുന്നില്ല ...റെക്സ്  പലരോടും സാസ്കിയയെ കുറിച്ച് അന്വേഷിക്കുന്നു ...അങ്ങനെ റെക്സിന് സാസ്കിയയെ നഷ്ട്ടപ്പെടുന്നു ..എന്നാല്‍ അവളുടെ തിരോധാനം എങ്ങനെ സംഭവിച്ചു എന്നുള്ളത് അജ്ഞാതമായി തന്നെ നിന്നു ...എന്നാല്‍ മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷവും റെക്സ് പ്രതീക്ഷയോടെ സാസ്കിയയെ അന്വേഷിച്ചു നടക്കുകയാണ് ..തനിക്ക് പുതിയ കൂട്ടുകാരിയെ കിട്ടിയെങ്കിലും റെക്സ് അന്വേഷണം നിര്‍ത്തിയില്ല.അതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് റെക്സിന് ഈ കാലയളവില്‍ ലഭിച്ച അഞ്ച് എഴുത്തുകള്‍ ആണ് ....സാസ്കിയയെ കടത്തിക്കൊണ്ടു പോയ ആള്‍ എന്ന് വിശേഷിപ്പിച്ചുള്ള എഴുത്തുകളില്‍ നേരിട്ട് കാണാന്‍ ഉള്ള ആവശ്യമായിരുന്നു ഉണ്ടായിരുന്നത് ....എന്നാല്‍ ഓരോ തവണയും അയാള്‍ പറയുന്ന സ്ഥലത്ത് പോകുന്ന റെക്സിന് നിരാശയായിരുന്നു ഫലം ....എല്ലാ വര്‍ഷവും സാസ്കിയയെ കാണാതെ പോയ  അതേ ദിവസം അവളെ കുറിച്ചുള്ള പോസ്റ്ററുകള്‍ റെക്സ് അവിടെ പതിക്കാറുമുണ്ടായിരുന്നു .റെക്സും ഒരു ദിവസം സാസ്കിയ കണ്ടത് പോലെ ഉള്ള ഒരു സ്വപ്നം കാണുന്നു ..റെക്സ് ഒരു സ്വര്‍ണ മുട്ടയില്‍ പറന്നു നടക്കുന്നത് പോലെ ഒരു സ്വപ്നം ...

 അവസാനം റെക്സ് സാസ്കിയയെ കുറിച്ച് സംസാരിക്കുവാനായി ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്നു ...തനിക്ക് സാസ്കിയയ്ക്ക് എന്ത് പറ്റി എന്ന് അറിയണം എന്ന ആഗ്രഹമേ ഉള്ളു എന്ന് പറയുന്നു .... റെക്സിന്റെ ആവശ്യം കേട്ട ഒരാള്‍ റെക്സിനെ  കാണുവാനായി വരുന്നു ....അയാള്‍ ആരായിരുന്നു ??സാസ്കിയ അയാളുടെ കൈയ്യില്‍ ഉണ്ടോ ???സാസ്കിയയ്ക്ക് എന്ത് സംഭവിച്ചു ???റെക്സിന് സത്യം കണ്ടെത്തുവാന്‍ ആകുമോ ????സാസ്കിയയുടെ തിരോധാനം റെക്സിനെ ഇനിയുള്ള ജീവിതത്തില്‍  എങ്ങനെ ബാധിക്കും ??ഇത്തരം ചോദ്യങ്ങളുടെ ഉത്തരം ആണ് ബാക്കിയുള്ള ചിത്രം ....

  സാധാരണ ഒരു കഥ ....എന്നാല്‍ ഞാന്‍ പറഞ്ഞ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കണ്ടു പിടിക്കുമ്പോള്‍ സിനിമ മറ്റൊരു തലത്തിലേക്ക് മാറ്റപ്പെടുന്നു ...ഒരു പരിധി വരെ ഊഹിക്കാവുന്ന സംഭവങ്ങളില്‍ നിന്ന് അവസാനം ചിത്രം വന്നു നില്‍ക്കുന്ന അവസ്ഥ ആണ് ഈ ചിത്രത്തിനെ ഭീകരം ആക്കുന്നത് ...അത് പോലത്തെ ഒരു അവസാനം പ്രതീക്ഷിക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല ...അത് പോലെ തന്നെ ആണ് സ്വത്വം തേടുന്ന മനുഷ്യന്റെ കാര്യവും .ഈ ചിത്രം അതുമായി എന്ത് മാത്രം ബന്ധപെട്ട് കിടക്കുന്നു എന്നുള്ളത് ശ്രദ്ധേയം ആണ് .." .The Golden Egg " എന്ന നോവല്‍ ചിത്രമാക്കിയതാണ് " The Vanishing "..സമാനമായ ഒരു ചിത്രം ഇതിന്‍റെ റീമേക്ക് ആയി പിന്നീട് അതേ സംവിധായകന്‍ തന്നെ ഹോളിവുഡില്‍  ഇറക്കിയെങ്കിലും  ഈ ചിത്രത്തിന്‍റെ അത്ര നന്നായി വന്നിരുന്നില്ല ....ഒരിക്കലും സാധാരണ ചിത്രങ്ങളില്‍ ഭീകരത ഉളവാക്കുവാന്‍ ഒഴുക്കുന്ന ചോരയിലൂടെ ഉള്ള ഭീകരത അല്ല ഈ ചിത്രത്തില്‍ ...പകരം പ്രമേയപരമായുള്ള ഒരു ഭീകരത ആണ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് ....

  The movie appears to be one of the best pictures that fills depression in viewers.This movie have such an impact that backfires normally than other movies.The writer of the novel "The Golden Egg " from which the movie was based on deserves such a praise that only a better written story could be pictured like this.There might be some problem with the inner ideas it bears for some of the viewers.There are some things like that in the movie.The mystery behind the dreams and another one is about what all thinks about their life.Its a common thing for all of us to think likewise.But we often ends up in a bad condition,while some others might be happy with the satisfaction on their act.This movie is not at all a slow one to show a class.So many things pass in front of our eyes ; and sometimes we won't dare to care about them ...The way Rex loves Saskia was beautifully portrayed even after three years of  her disappearance.The way this story ends up proved to be something disturbing ...Watch it for a splendid thriller from Dutch. My rating for the movie is 8/10 !!

Torrent Link :- http://thepiratebay.sx/torrent/5968264
Eng Subs @ http://subscene.com/subtitles/the-vanishing-spoorloos/english/623813

More reviews @ www.movieholicviews.blogspot.com

Friday, 23 August 2013

KALIMANNU (MALAYALAM,2013)


KALIMANNU (MALAYALAM,2013) ,Family |Drama | Dir:-Blessy, *ing :-Biju Menon,Shwetha,Suhasini.

സ്ത്രീത്വം ആഘോഷിക്കുന്ന " കളിമണ്ണ്‍ "
 ഒരു സിനിമ എന്നത് കേവലം വിനോധോപാധി മാത്രമല്ലായിരുന്നു ഒരു കാലത്ത് ..സാമൂഹിക പ്രശ്നങ്ങളുടെ നേര്‍ പ്രതികരണം ആയി ധാരാളം ചിത്രങ്ങള്‍ ഇറങ്ങിയിട്ടുമുണ്ട് ...ഈ അടുത്തായി കുറച്ചു സംവിധായകന്മാരുടെ മാത്രം ചുമതലയായി ഇത്തരം ഉദ്യമങ്ങള്‍ ഒതുങ്ങുന്ന കാഴ്ചയാണ് കാണുന്നത് ...അതിന് കച്ചവട സാധ്യതതയുടെ വശവും നോക്കി വരുമ്പോള്‍ പലപ്പോഴും വിനോധോപാധി എന്ന നിലയില്‍ ഉള്ള ചിത്രങ്ങള്‍ വരുന്നു ...പ്രശ്നങ്ങളില്‍ ജീവിക്കുമ്പോള്‍ എന്ത് സാമൂഹിക പ്രശ്നം എന്ന് പലപ്പോഴും തോന്നാറുണ്ട് എന്നുള്ളതും സത്യം ആണ് ...എന്നാല്‍ കളിമണ്ണ്‍ കൈകാര്യം ചെയ്യുന്ന വിഷയം തീര്‍ച്ചയായും സാമൂഹിക പ്രതിബദ്ധത ഉള്ള വിഷയം തന്നെ ആണ് ...അതിനായി സിനിമ സംവിധാനത്തില്‍ സ്വന്തമായ ഒരു ശൈലി ഉള്ള ബ്ലസ്സി ഇത്തവണ ചില മാറ്റങ്ങളുമായാണ് എത്തിയിരിക്കുന്നത് ...

  ഒരു ഡോക്യുമെന്‍ററി എന്ന നിലയില്‍ വഴുതി പോകാവുന്ന ഒരു വിഷയം ഒരു സിനിമയുടെ ചട്ടക്കൂട്ടിലേക്ക് പറിച്ചു നട്ടപ്പോള്‍ അതിന്‍റെ സാമ്പത്തിക വശം നോക്കി ആകണം ഒരു ഐറ്റം ഡാന്‍സ് നര്‍ത്തകിയുടെ കഥ ഇത്രയും പ്രാധാന്യത്തോടെ അവതരിപ്പിച്ചത് ...സിനിമാ ലോകത്ത് നടക്കുന്ന ഒരു സാധാരണ കഥയുമായി ആദ്യ പകുതി കടന്ന് പോയി ..കുറ്റം പറയുരതല്ലോ ശ്വേതയുടെ ഗ്ലാമര്‍ നൃത്തങ്ങള്‍ കാണാന്‍ വേണ്ടി മാത്രം കയറിയ ഒരു കൂട്ടം ഉണ്ടായിരുന്നു ..അവര്‍ക്ക് ആസ്വദിക്കാന്‍ പറ്റി ...ബിജു മേനോന്‍ ഒരു സ്വഭാവ നടന്‍ എന്ന നിലയില്‍ ഗൌരവം ഉള്ള  വ്യത്യസ്ഥ വേഷങ്ങള്‍ തിരഞ്ഞെടുത്ത് തന്‍റെ നിലവാരം ഉയര്‍ത്താന്‍ ശ്രമിക്കുന്നു എന്നതില്‍ സന്തോഷമുണ്ട് ...ജനപ്രിയത ഇപ്പോള്‍ കൈ മുതലായി ഉള്ളത് കൊണ്ട് വ്യത്യസ്തയ്ക്ക് വേണ്ടി ശ്രമിക്കാവുന്ന ഒരു സമയം ആണ് അദ്ദേഹത്തിന് ...പതിവ് പോലെ ഭംഗിയായി തന്‍റെ വേഷം അവതരിപ്പിച്ചിട്ടുണ്ട് ബിജു ...എന്നാല്‍ പതിവ് രീതിയില്‍ നിന്നും മാറി ഉള്ള ഒരു  ബ്ലെസി ചിത്രമാണോ എന്ന് സംശയിച്ച് ഇരിക്കുമ്പോള്‍ പെട്ടന്ന് കഥ അതിന്‍റെ സങ്കീര്‍ണതകള്‍ ഉള്‍പ്പെടുന്ന ഭാഗത്തിലേക്ക് മാറി ...

ഒരു രതിനിര്‍വേദം പ്രതീക്ഷിച്ചു വന്നു എന്ന് തോന്നിക്കും വിധം ഗ്ലാമര്‍ സീനുകള്‍ക്ക് കൂവി കൊണ്ടിരുന്ന പലരും കഥാഗതി മാറിയതോട് കൂടി ബ്ലെസ്സി എന്ന സംവിധായകനെ കൂടുതല്‍ ഇഷ്ട്ടപ്പെടുന്നതായി തോന്നി ...അപ്പോള്‍ ഉണ്ടായ ഇഷ്ട്ടം തീര്‍ച്ചയായും സംവിധായകനോട് മാത്രം ആണ് ...മതങ്ങള്‍ -മാധ്യമങ്ങള്‍ -മനുഷ്യര്‍ ...ഇവ മൂന്നും ആണ് മനുഷ്യന് ശത്രു എന്ന് കാണിക്കുന്ന ഭാഗങ്ങള്‍ ആയിരുന്നു പിന്നീട് ...മറ്റുള്ളവരുടെ ജീവിതത്തിലേക്കുള്ള എത്തി നോട്ടം പലപ്പോഴും പരിധി ലംഘിക്കുന്ന രംഗങ്ങള്‍ ആയിരുന്നു പിന്നീട് ...അമ്മയാകാന്‍ കൊതിക്കുന്ന ഒരു സ്ത്രീയ്ക്ക് .. അതും ഒരു പ്രത്യേക സാഹചര്യത്തില്‍ ഇവരെല്ലാം കൂടി നല്‍കുന്ന യാതനകള്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ...

 അമ്മയുമായി സംവേദനം നടത്തുവാന്‍ കഴിയുന്ന ഗര്‍ഭസ്ഥശിശുവിന്റെ മനോനിലകള്‍ ആയിരുന്നു പിന്നീടുള്ളത് ...അപ്പോഴാണ്‌ " ലാലി ലാലി .." ഗാനം വരുന്നത് ..മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ഒരു ഗാനം ...അതിനു ശേഷം വിവാദമായ ശ്വേതയുടെ പ്രസവ രംഗം ...ഒരു കാര്യം പറയാം ..ആരോ കരുതി കൂട്ടി ഒപ്പിച്ച ഒരു വിവാദം മാത്രമായി അതവസാനിച്ചു ...പിന്നെ ഗര്‍ഭിണി ആയ സ്ത്രീയുടെ വയറു കാണുമ്പോള്‍ മറ്റു വല്ല വികാരവും തോന്നുന്നവരോട് ഒന്നും പറയാനില്ല ...അത്തരമൊരു സാഹചര്യം കോട്ടയം അനുപമ തിയറ്ററില്‍ ഉണ്ടായിരുന്നു ..ഗര്‍ഭിണി ആയ സ്ത്രീയുടെ വയറു കാണിക്കുമ്പോള്‍ ഉള്ള ചീത്ത വിളികളും കൂവലുകളും ..എന്നാല്‍ പ്രതീക്ഷിച്ച ഒന്നും ഇല്ലാതെ ഇരുന്നതിനാലും പ്രസവ  രംഗങ്ങള്‍ ഹൃദ്യമായ രീതിയില്‍ എടുത്തതിനും ആയി കിട്ടിയ കയ്യടി ശരിക്കും സുന്ദരമായിരുന്നു ....മത ഗ്രന്ഥങ്ങളിലും പുരാതന കാലത്തും ഒന്നും ഇല്ലാതിരുന്ന ഇത്തരം സദാചാര ബോധം കൊണ്ട് നടക്കുന്ന ഒരു സമൂഹം മാതൃത്വം എന്ന അവസ്ഥയെ മറ്റൊരു കണ്ണിലൂടെ കണ്ടു എന്നത് മോശം ഒരു പ്രവണത തന്നെ ആണ് ...അത് പോലെ തന്നെ ആണ് പ്രസ്തുത  സിനിമ പ്രവര്‍ത്തകര്‍ ചിത്രത്തിനായി കല്‍പ്പിച്ചു കൊടുത്തത് പോലെ ഉള്ള വിളംബരങ്ങള്‍ ...സ്ത്രീയെ കച്ചവടവല്ക്കരിക്കുന്നതിനെ എതിര്‍ക്കുന്ന ആശയം പറയുന്ന ചിത്രത്തില്‍ അതെ നായികയെ തന്നെ അത്തരം ഒരു ഉദ്യമത്തിനായി ഉപയോഗിച്ചതായി കാണാം ..അതാണ്‌ ഈ പറഞ്ഞ സിനിമയും ഡോക്യുമെന്‍ററിയും തമ്മില്‍ ഉള്ള വ്യത്യാസം ...നാടകീയതയ്ക്ക് അനിവാര്യം ആണ് ഇത്തരം സന്ദര്‍ഭങ്ങള്‍ ...

  എന്തൊക്കെ കുറവുണ്ടായിരുന്നാലും അമ്മയും കുട്ടിയും തമ്മില്‍ ഉള്ള വൈകാരിക ബന്ധം മികച്ച രീതിയില്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട് ... അമ്മയോടുള്ള സ്നേഹം കാണിക്കാന്‍ പ്രസവ രംഗം പൊതു ജനത്തിന് മുന്നില്‍ കാണിക്കണോ വേണ്ടയോ എന്നുള്ളത് വേറെ വിഷയം ...കാരണം ഈ  ചിത്രത്തില്‍ പറയുന്നത് പോലെ അതിലും പ്രാധാന്യം ഉള്ള വിഷയങ്ങള്‍ ...മോശമായ രീതിയില്‍ തന്നെ സ്ത്രീകള്‍ക്ക് എതിരെ നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ട് ..അപ്പോഴൊന്നും സംസാരിക്കാത്ത സദാചാര കച്ചവടക്കാരെ കണക്കിന് കളിയാക്കുന്നുമുണ്ട് ഈ ചിത്രത്തില്‍ ...പറഞ്ഞു വന്ന വിവാദങ്ങള്‍ ഒക്കെ പൊടിയായി പറന്നു പോയി ,പതിവുപോലെ മനോഹരമായ ഒരു ചിത്രം അവതരിപ്പിച്ച ബ്ലെസ്സിയ്ക്ക് കൂപ്പു കൈ ...പിന്നെ പറയാനുള്ള മറ്റൊരു കാര്യം ....സൂപ്പര്‍സ്റ്റാര്‍ എന്ന പദവി നായകന്മാരുടെ ഇടയില്‍ അന്യം നില്‍ക്കുന്ന ഈ കാലത്ത് ശ്വേതാ മേനോന്‍ എന്ന നടിയ്ക്ക് സിനിമയില്‍ ലഭിക്കുന്ന പ്രാധാന്യം അവരെ ഒരു " ലേഡി സൂപ്പര്‍സ്റ്റാര്‍ " എന്ന നിലയില്‍ എത്തിക്കും എന്ന് തോന്നുന്നു ...കാരണം പ്രതീക്ഷ നല്‍ക്കുന്ന വേഷങ്ങള്‍ മാത്രം ആണ് ഈ നടി ഇപ്പോള്‍ തിരഞ്ഞെടുക്കുന്നു എന്ന് തോന്നുന്നു ...

  ഞാന്‍ ഈ ചിത്രത്തിന് കൊടുക്കുന്ന മാര്‍ക്ക് 7/10 ..

More reviews @ www.movieholicviews.blogspot.com



Wednesday, 21 August 2013

THE EXPERIMENT aka DAS EXPERIMENT (GERMAN,2001)

THE EXPERIMENT aka DAS EXPERIMENT (GERMAN,2001) Drama | Thriller ,Dir:-(Oliver Hirshbeigel) ,*ing :- 

 ആശയങ്ങള്‍ സമൂഹത്തില്‍ കൊണ്ട് വരുന്ന മാറ്റങ്ങള്‍ പോലെ തന്നെ ആണ് ഒരാള്‍ തന്‍റെ സ്ഥായിയായ വ്യക്തിത്വം ഉപേക്ഷിച്ച് മറ്റൊരാള്‍ ആയി മാറുമ്പോള്‍ ഉണ്ടാകുന്നതും ...പലപ്പോഴും മനുഷ്യര്‍ ഒരു പോലെ ആണ് ...കള്ളനും ,നല്ലവനും ,കൊലപാതകിയും ,രക്ഷകനും എല്ലാം അവന്‍റെ ഉള്ളില്‍ ഉണ്ട് ...സാഹചര്യങ്ങള്‍ ഈ വ്യക്തിത്വങ്ങളെ പുറത്തേക്ക് കൊണ്ട് വരുന്നു ...ഒരിക്കലും നിലയ്ക്കാത്ത ഒരു പ്രക്രിയ പോലെ ഈ സ്വഭാവരൂപാന്തരം കാലാകാലങ്ങളായി നടക്കുകയും ചെയ്യുന്നു ...അത്തരം സ്വഭാവ വിശേഷങ്ങള്‍ ഒരു സമൂഹത്തിനു മുന്നില്‍ അവലോകനം ചെയ്യപ്പെടുന്ന അവസ്ഥ വരുമ്പോള്‍ ഉണ്ടാകുന്ന പ്രതികരണങ്ങള്‍ ഭീകരമാകാം ...ഒരാളുടെ ഉള്ളില്‍ ഉള്ള മറ്റൊരു വേഷം നിര്‍മ്മിക്കുന്ന സാഹചര്യം പലപ്പോഴും അത്തരം വ്യക്തികളുമായി പരിചയം ഉള്ളവരെ പോലും ആശങ്കപ്പെടുത്തുവാന്‍ സാധ്യത ഉണ്ട് ....മനുഷ്യരില്‍ നടത്തുന്ന ഇത്തരം ഒരു പരീക്ഷണം ചലച്ചിത്ര ഭാഷ്യത്തില്‍ അവതരിപ്പിച്ചിരിക്കുന്നു "പരീക്ഷണം " എന്ന് അര്‍ത്ഥം വരുന്ന " Das Experiment " എന്ന ജര്‍മ്മന്‍ ചിത്രത്തില്‍ ..

    കഥ ആരംഭിക്കുന്നത് നാലായിരം ജര്‍മ്മന്‍ ഫ്രാങ്ക്സിനു വേണ്ടി മനുഷ്യനെ വച്ചുള്ള പരീക്ഷണത്തില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യം ഉള്ളവരെ ക്ഷണിക്കുന്നു എന്ന പത്ര പരസ്യം വായിക്കുന്ന നായകനിലൂടെ ആണ് ...നായകനായ ഫഹദ് ഒരു ടാക്സി ഡ്രൈവര്‍ ആണ് ...നാലായിരം ഫ്രാങ്ക് എന്ന പ്രലോഭനത്തില്‍ വീണ ഫഹദ് ആ പരീക്ഷണത്തിന്റെ ഭാഗം ആകുവാന്‍ തീരുമാനിക്കുന്നു ...ഇരുപതു ആളുകളെ ആ പരീക്ഷണത്തിന്‌ തിരഞ്ഞെടുക്കുന്നു ...ജയിലറയില്‍ കയറുന്ന മനുഷ്യന്റെ സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങള്‍ പഠിക്കുവാന്‍ വേണ്ടി ഉള്ള പതിന്നാല് ദിവസത്തെ പരീക്ഷണം പ്രത്യേകമായി നിര്‍മ്മിച്ച ജയില്‍ സജ്ജീകരണത്തില്‍ നടക്കുന്നു ..പരീക്ഷണത്തില്‍ പങ്കെടുക്കുവാന്‍ വന്നവര്‍ പലരും കിട്ടുന്ന തുകയുടെ മഞ്ഞളിപ്പില്‍ വീണവരായിരുന്നു ...ചിലര്‍ ഒരു വ്യത്യസ്തതയ്ക്കും ...കുറ്റവാസനയും മാനസിക പ്രശ്നങ്ങളും ഇല്ലാത്ത ഇരുപത് പേര്‍ പരീക്ഷണത്തില്‍ പങ്കെടുക്കുന്നു ...അവരില്‍ പന്ത്രണ്ടു പേര്‍ കുറ്റവാളികളുടെ വേഷവും ബാക്കി എട്ടു പേര്‍ പോലീസുകാരുടെ വേഷത്തിലും പരീക്ഷണത്തില്‍ പങ്കെടുക്കുന്നു ..ഏതു സാഹചര്യം ഉണ്ടായാലും പരസ്പ്പരം ആക്രമിക്കാതെ പോകണം എന്നതായിരുന്നു ഒരു നിബന്ധന ...അത് പോലെ തന്നെ എപ്പോള്‍ വേണമെങ്കിലും പരീക്ഷണത്തില്‍ നിന്നും പുറത്തു പോകാനുള്ള അനുവാദവും ഉണ്ടായിരുന്നു ..അവിടെ നില്‍ക്കുന്ന സമയം അത്രയും പലതരത്തില്‍ ഉള്ള സാഹചര്യങ്ങളും അഭിമുഖികരിക്കേണ്ടി വരും ..മാത്രമല്ല ഭരണഘടന നല്‍ക്കുന്ന ചില അവകാശങ്ങള്‍ ഈ പരീക്ഷണത്തിന്റെ ഇടയ്ക്ക് കിട്ടിയില്ലെന്നും വരാം ..ജയിലിലെ നിയമങ്ങള്‍ പാലിക്കുന്നതിനോടൊപ്പം സ്വന്തമായുള്ള പേരിന് പകരം അവര്‍ക്ക് കൊടുത്തിരിക്കുന്ന നമ്പറുകളില്‍ മാത്രമേ ജയില്വാസികളെ അഭിസംബോധന ചെയ്യാന്‍ പാടുകയുള്ളൂ ..വാര്‍ഡന്‍ ആയവരെ സര്‍ എന്നും ...ഇതൊക്കെ ആയിരുന്നു പ്രധാന നിബന്ധനകള്‍ ..

ആദ്യ ദിനം രസകരമായി പോയെങ്കിലും രണ്ടാം ദിവസം മുതല്‍ അവരില്‍ അവര്‍ അഭിനയിക്കുന്ന കഥാപാത്രത്തിന്റെ ഭാവങ്ങള്‍ അവരെ കീഴ്പ്പെടുത്താന്‍ തുടങ്ങി ...പോലീസുകാരുടെ ഇടയില്‍ ബെറുസ് എന്ന അന്ത:മുഖന്‍ ആയ ആളും തടവുകാരുടെ ഇടയില്‍ നിന്നും ഫഹദും അപ്രഖ്യാപിത നേതാക്കള്‍ ആകുന്നു ...ആദ്യ ദിവസം പാല്‍ അലര്‍ജി ആയിരുന്ന ജയില്‍വാസിയെ നിര്‍ബന്ധിച്ചു പാല്‍ രണ്ടാം ദിവസം കുടിപ്പിക്കുന്നു...അതോടു കൂടി എല്ലാം മാറി മറിയുന്നു ...ജയില്‍വാസികളെ അനുസരിപ്പിക്കുവാന്‍ വാര്‍ഡന്‍ വേഷം ചെയ്യുന്നവര്‍ ശ്രമിക്കുന്നു ..

ബെറൂസിന്റെ അഭിപ്രായത്തില്‍ "Humiliation is the only way to solve all the problems" എന്നാണ് ....അവിടെ തുടങ്ങുന്നു മനുഷ്യമനസ്സുകള്‍ തമ്മില്‍ ഉള്ള പരീക്ഷണങ്ങള്‍ ..ചിത്രത്തെ രസകരമാക്കുന്ന ധാരാളം സംഭവങ്ങള്‍ ഇനിയും ഉണ്ട് ..എന്നാല്‍ കണ്ട് തന്നെ ആസ്വദിക്കേണ്ട സന്ദര്‍ഭങ്ങള്‍ ഉള്ളതിനാല്‍ കൂടുതല്‍ കഥയെ കുറിച്ച് പറയുന്നത് ശരി ആകില്ല ..പരീക്ഷണത്തിന്റെ ബാക്കിയുള്ള ദിവസങ്ങള്‍ പ്രക്ഷുബ്ധം ആകുന്നു ...പരീക്ഷണത്തിന്റെ ഇടയ്ക്കുണ്ടാകുന്ന സംഭവങ്ങള്‍ അതിന്‍റെ ഭീകരതയോടു കൂടി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തില്‍ ...കടിഞ്ഞാന്‍ ഇടാന്‍ ഒരിക്കലും കഴിയാത്ത മനുഷ്യമനസ്സ് എന്ത് മാത്രം അപകടകരമായ അവസ്ഥയില്‍ മറ്റുള്ളവരെ എത്തിക്കും എന്നതാണ് ബാക്കി ചിത്രം ..

അപകടകരമായ ഈ പരീക്ഷണം Stanford Prison Experiment എന്ന പേരില്‍ 1971 ല്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ച് നടന്നിട്ടുണ്ട് സമാനമായ സാഹചര്യങ്ങളില്‍ ..ആ പരീക്ഷണം ചിത്രത്തില്‍ ഉള്ള അത്രയും ഭീകരത കൈവരിചില്ലെങ്കിലും അതിന്‍റെ അടുത്ത് എത്തിയിരുന്നു ...മനുഷ്യന്‍ കേവലം പരീക്ഷണങ്ങള്‍ക്ക് വേണ്ടി ..അതിന്‍റെ ഉദ്ദേശ്യ ശുദ്ധി എന്താണെങ്കിലും ഇരയാകുന്നത് മാനുഷിക മൂല്യങ്ങള്‍ക്ക് തികച്ചും എതിരാണ് ...ഒരു കേട്ട് കഥ പോലെ പലപ്പോഴും കേള്‍ക്കുന്ന രോഗം മനുഷ്യരില്‍ ഉണ്ടാക്കി അതിനായി മരുന്നുകള്‍ നിര്‍മ്മിച്ച്‌ മനുഷ്യനെ വെറും ഗിനി പന്നികള്‍ ആക്കുന്ന പരീക്ഷണങ്ങള്‍ പലപ്പോഴും വായിച്ചു പോകുന്ന വാര്‍ത്തകള്‍ മാത്രമായി ഒതുങ്ങാറുണ്ട് ...അത്തരം പരീക്ഷണങ്ങളുടെ അന്തിമഫലം പലപ്പോഴും ഭീകരം ആയിരിക്കും ..കുറച്ചു പേരുടെ നേട്ടങ്ങള്‍ക്ക്‌ വേണ്ടി ഉള്ള ഇത്തരം പരീക്ഷണങ്ങളുടെ ഭീകരത തുറന്നു കാണിക്കുകയാണ് ഈ ചിത്രത്തില്‍ ..പലപ്പോഴും നിയന്ത്രണം വിട്ടു പോകുന്ന ഇത്തരം പരീക്ഷണങ്ങള്‍ മനുഷ്യകുലത്തോട്‌ ചെയ്യുന്ന യുദ്ധങ്ങള്‍ തന്നെ ആണ് ...ഒരു സിനിമ എന്ന നിലയില്‍ ആപല്‍ക്കരമായ ഒരു മുന്‍ പരീക്ഷണത്തെ തുറന്ന് കാട്ടുന്ന ഈ ചിത്രം അവാര്‍ഡുകള്‍ വാരി കൂട്ടിയ ഒന്നായിരുന്നു ..എന്നാല്‍ കാശിനു വേണ്ടി മനുഷ്യ സമൂഹത്തെ എന്തിലെക്കും തിരിക്കാം എന്ന് കാണിച്ചു തരുകയും ചെയ്തു ഈ ജെര്‍മ്മന്‍ ചിത്രം ..

  Das Experiment is a sheer class n it's own standard..picturing the impacts of a social experiment and its result on the subjects.Humanity have no place in such experiments which proves to be a life achievement for some,while it clearly understates human minds.As a movie..it surely stands as one of the best thrillers from German ...Not the usual way of presenting a movie...but an unusual way of presenting an unusual subject...Cool feelings between hearts could be altered with such variations in characters of humans under this experiment...Though not in the genre of butchering movies..this clearly shows cruelness when closed in a place with alteration of one's character.My rating for this movie is 8/10 !!

More reviews @ www.movieholicviews.blogspot.com

Tuesday, 20 August 2013

THE WAVE aka DIE WELLE (2008,GERMAN)


  THE WAVE aka DIE WELLE (2008,GERMAN)  Drama | Thriller , Dir:-Dennis Gansel ,*ing :- 

സിനിമകള്‍ സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് കരുതിയ ഒരു കാലം ഉണ്ടായിരുന്നു ..അന്ന് യുവാക്കള്‍ക്ക് ലഹരി ആയി സിനിമകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ ...സിനിമ അക്കാലത്ത് ഭരണസിരാകേന്ദ്രങ്ങളില്‍ വരെ സ്വാധീനം ചെലുത്തിയിരുന്നു അല്ലെങ്കില്‍ അവരെ വിറപ്പിച്ചിരുന്നു .."The Great Dictator" എന്ന ചാപ്ലിന്‍ ചിത്രം ഹിറ്റ്ലര്‍ എന്ന ഏകാധിപതിയെ എത്ര മാത്രം രോഷാകുലന്‍ ആക്കി എന്നുള്ളത് പ്രസിദ്ധമാണ്..എന്തിന് നമ്മുടെ രാജ്യത്ത് പോലും സിനിമ നായിക-നായകന്മാര്‍ ജനനേതാക്കള്‍ വരെ ആയി ..ഇന്ന് സിനിമയ്ക്ക് അത്തരമൊരു സ്വാധീനം ജനങ്ങളില്‍ ഉണ്ടാക്കുവാന്‍ ഉള്ള സാധ്യത വളരെ കുറവാണ് ..തലമുറകള്‍ തമ്മില്‍ ഉള്ള അന്തരം അത്രയ്ക്കാണ് ഇപ്പോള്‍ ...സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ കൂടി ഉള്ള പ്രതിഷേധങ്ങളില്‍ പലതും ഒതുങ്ങുന്നു ...ചില ചിത്രങ്ങള്‍ എങ്കിലും അതില്‍ അവതരിപ്പിച്ചിരിക്കുന്ന പ്രമേയത്തിന്റെ പേരില്‍ ഇപ്പോഴും വിവാദത്തില്‍ അകപ്പെടാറുണ്ട് ..A Clockwork orange ,Fight Club തുടങ്ങിയ ചിത്രങ്ങള്‍ അതില്‍ അവതരിപ്പിച്ചിരുന്ന പ്രമേയത്തിന്റെ പേരില്‍ പഴി കേട്ടതാണ് ..അത്തരം ഒരു പ്രമേയം ആണ് The Wave എന്ന ജര്‍മ്മന്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് ...

  ഹിറ്റ്ലര്‍ ജെര്‍മനിയില്‍ അവതരിപ്പിച്ച നാസി ഭരണം ഒരു കാലത്ത് ക്രൂരതയുടെ തന്നെ പര്യായം ആയി മാറുന്ന അവസ്ഥ ആണ് ഉണ്ടായത് ...ജൂതന്മാരെ ഭൂമിയില്‍ നിന്നും തുടച്ചു മാറ്റുമെന്ന് ഉള്ള അവസ്ഥയില്‍ ഹിറ്റ്ലര്‍ മരണപ്പെടുകയും ചെയ്തു ..പിന്നീടു ധാരാളം രാജ്യങ്ങളില്‍ ഏകാധിപത്യ ഭരണം വന്നിട്ടുണ്ടെങ്കിലും ഹിറ്റ്ലര്‍ നടപ്പിലാക്കിയ ഏകാധിപത്യ ഭരണം പോലെ ഒരു സ്വാധീനം ലോകജനതയില്‍ ഉണ്ടാക്കുവാന്‍ സാധിച്ചില്ല ..അത്തരത്തില്‍ ഉള്ള പല ഭരണങ്ങളും അതാത് രാജ്യങ്ങളില്‍ തന്നെ ഒതുങ്ങി ..ആ ജെര്‍മനിയില്‍ തന്നെ അത്തരമൊരു ഭരണം വിദ്യാര്‍ഥികളെ പഠിപ്പിക്കുവാനായി മാതൃകയായി ഉണ്ടാക്കുകയും പിന്നീട് അത് ആപല്‍ക്കരമായ രീതിയിലേക്ക് നീങ്ങുന്നതുമാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌ ...

കഥ ഇങ്ങനെ ...സ്കൂളില്‍ ഉള്ള പ്രോജക്റ്റിന്റെ ഭാഗമായി ഉള്ള ഏകാധിപത്യത്തെ കുറിച്ചുള്ള ക്ലാസ്സില്‍ താല്‍പ്പര്യം ഇല്ലാതെ ഇരിക്കുന്ന വിദ്യാര്‍ഥികള്‍ ഇനി ഒരു ഏകാധിപത്യം ഒരിക്കലും ജെര്‍മ്മനിയില്‍ വരില്ല എന്ന് അധ്യാപകനായ റെയ്നരോട് പറയുന്നു ...താല്‍പ്പര്യം ഇല്ലാത്ത അവര്‍ക്ക് വേണ്ടി തന്‍റേതായ രീതിയില്‍ ഏകാധിപത്യം എന്ന വിഷയത്തെ കുറിച്ച് ക്ലാസ് എടുക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു.അതിന്‍റെ ഭാഗമായി അദ്ദേഹം അവിടെ തന്നെ ആ ക്ലാസ്സിലെ കുട്ടികളെ എല്ലാം ഒരു ഏകാധിപത്യ സമൂഹത്തിലെ അംഗങ്ങളെ പോലെ പെരുമാറാന്‍ ഉള്ള ഒരു രൂപ രേഖ തയ്യാറാക്കുന്നു ...അവരുടെ നേതാവായി രയ്നര്‍ മാറുന്നു ...Die Welle അഥവാ അലകള്‍ എന്ന പേരില്‍ ഒരു സംഘടന ഉണ്ടാക്കുന്നു ..അവരുടേതായ യുണിഫോര്‍മും ചിഹ്ന്നങ്ങളും എല്ലാം ഉണ്ടാക്കുന്നു ..

പഠന രീതിയില്‍ വ്യത്യസ്തത കൊണ്ട് വരാന്‍ ശ്രമിക്കുന്ന രയ്നരുടെ പരീക്ഷണം കൂടുതല്‍ കുട്ടികളെ ആ ക്ലാസ്സിലേക്ക് ആകര്‍ഷിക്കുന്നു ...ചിട്ടയായ ജീവിത രീതികള്‍ പരീക്ഷിക്കുന്ന രയ്നര്‍ കുട്ടികളില്‍ നല്ല രീതിയില്‍ ഉള്ള മാറ്റങ്ങള്‍ കാണുന്നു ..ടീം വര്‍ക്കിന്റെ ആദ്യ പാഠങ്ങള്‍ പഠിക്കുന്നത്തോട്‌ കൂടി അവരുടെ ഇടയില്‍ നിന്നിരുന്ന വ്യത്യാസങ്ങള്‍ മാറുന്നു ...Die Welle സ്കൂള്‍ ക്യാമ്പസ്സിന്റെ പുറത്തേക്കും പോകുന്നു ....നല്ല വശങ്ങള്‍ ഏറെ ഉണ്ടായിരുന്നുവെങ്കിലും തങ്ങളുടെ കൂടെ ഇല്ലാത്തവര്‍ എല്ലാം ശത്രുക്കള്‍ ആണെന്ന മനോഭാവം ആ ഗ്രൂപ്പിനെ അപകടകരമായ പ്രവര്‍ത്തന രീതികളിലേക്ക് എത്തിക്കുന്നു ...അതോടുകൂടി നിയമത്തിന്റെയും സമൂഹത്തിന്റെയും മുന്നില്‍ ആ ഗ്രൂപ്പ് ചോദ്യ ചിഹ്ന്നമായി മാറുന്നു ...അവരുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നതിലൂടെ അവരെ കാത്തിരുന്നത് വലിയ അപകടങ്ങള്‍ ആണ് ...അതാണ്‌ ഈ ചിത്രത്തിന്‍റെ ബാക്കി കഥ ...

Fight Club , A clockwork Orange പോലുള്ള സിനിമകളില്‍ കാണിച്ചിരിക്കുന്നത് പോലെ ഒരു ആശയം ഓരോരുത്തരിലും ഒരു വികാരമായി മാറുകയും ...ആ വികാരം ആപല്‍ക്കരമായ ജീവിത സാഹചര്യങ്ങളില്‍ എത്തിക്കുകയും ചെയ്യുന്ന അതെ അവസ്ഥ ആണ് ഇവിടെയും പ്രതിപാദിക്കുന്നത് ...ഈ ചിത്രം റോണ്‍ ജോണ്‍സ് എന്ന ചരിത്ര അദ്ധ്യാപകന്‍ കാലിഫോര്‍ണിയയില്‍ 1967 ല്‍ നടത്തിയ പരീക്ഷണത്തിന്റെ (Third Wave) നവ ലോക ആവിഷ്ക്കാരം ആയിരുന്നു ...യുവാക്കളുടെ മനസ്സിനെ എങ്ങനെ ഒക്കെ ശക്തമായ ഒരു ആശയത്തിന് മാറ്റി മറിക്കാം എന്നുള്ള ഒരു പരീക്ഷണം ആയിരുന്നു അത് ...സമാനമായ നാസി ആശയങ്ങളെ പിന്തുടര്‍ന്നായിരുന്നു ആ പരീക്ഷണവും ...

ഈ ചിത്രവും അത്തരം ഒരു പരീക്ഷണം ആയിരുന്നു നടത്തിയത് ...ഒരു ചിത്രം എന്ന നിലയില്‍ ജര്‍മ്മന്‍ ചിത്രങ്ങളില്‍ നല്ലൊരു സ്ഥാനം അവകാശപ്പെടാന്‍ Die Welle നു കഴിഞ്ഞിട്ടുണ്ട് ...മികച്ച രീതിയില്‍ ഈ ചിത്രം അവതരിപ്പിച്ച സംവിധായകന്‍ Dennis Gansel തന്നെ ആണ് ഈ ചിത്രത്തിന്‍റെ താരം ...അദ്ധ്യാപകന്‍ ആയി അഭിനയിച്ച Vogel ഉം പ്രശംസ അര്‍ഹിക്കുന്നു ...പ്രമേയം കൊണ്ടും ...ഇനിയും ഒരു ഏകാധിപത്യം ഉള്ള ഭരണകൂടം എന്ന ആശയം നിലനില്‍ക്കുന്നു എന്ന ഒരു സന്ദേശവും അത് പോലെ യുവ മനസ്സുകളെ എത്ര മാത്രം മാറ്റി എടുക്കാന്‍ ആശയങ്ങള്‍ക്ക് കഴിയുമെന്ന് ;അതിന്‍റെ നല്ല വശങ്ങളും മോശം വശങ്ങളും കാണിച്ചുകൊണ്ട് ഈ ചിത്രം അവസാനിക്കുന്നു ...

 A dangerous movie based on the experiments of a history teacher Ron Jones in California called Third wave in the year 1967.This movie presented the dangers of imposing a particular principle on a society called autocracy than a place where people remain contended with their own life principles.Many films showed the dangers of a sect of people joining hands that causes danger to society like The Fight Club,A clockwork orange etc.Likewise this movie also represents the positives and negatives of such movements in society..A must watch German thriller ,I say...My rating for  "Die Welle" is 8.5/10 !!

More reviews @ www.movieholicviews.blogspot.com

Tuesday, 13 August 2013

NEELAAKASHAM PACHAKKADAL CHUVANNA BHOOMI (2013,MALAYALAM)


NEELAAKASHAM PACHAKKADAL CHUVANNA BHOOMI (2013,MALAYALAM), | Romance | Adventure | Drama ,Dir:- Samir Tahir,*ing:- Dulquer Salman,Sunny Wayne,Surja Bala

 യാത്രയുടെ രസിപ്പിക്കുന്ന  സുഖവുമായി  "നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി "

ജീവിത യാത്രകള്‍ പലപ്പോഴും അവസാനിക്കുമ്പോള്‍ അതിനായി എടുത്ത തീരുമാനങ്ങളും വിഷയങ്ങളെ സമീപിച്ച രീതികളും എല്ലാം ഒരു അവലോകനമായി കാണുകയാണെങ്കില്‍ ഭംഗിയുള്ള ഒരു കഥയായിരിക്കും പിറവി എടുക്കുക..എന്തായാലും ഒരു യാത്രയുടെ അവസാനം എല്ലാ കാര്യങ്ങളും ശുഭമായിരിക്കും എന്ന് തോന്നുന്നു ...അല്ലെങ്കില്‍ ആ യാത്ര അവസാനിക്കില്ലല്ലോ ..ലക്‌ഷ്യം നേടാനായി വീണ്ടും മുന്നോട്ട് യാത്ര ചെയ്യുക  തന്നെ ആവും പലരും ചെയ്യുക.ഓരോ ലക്ഷ്യവും ഓരോ യാത്രയാണ് ..മനസ്സ് കൊണ്ട് ഒരു യാത്ര നടത്തിയാല്‍ മാത്രമാണ് ലക്‌ഷ്യം കൈക്കുമ്പിളില്‍ വരുകയുള്ളു ..അത്തരത്തില്‍ ഒരു യാത്രയില്‍ തന്‍റെ ഭാവി ജീവിതം തേടി പോകുന്ന കാസിയും കൂട്ടിനായി പോകുന്ന സുനിയും  കടന്ന് പോകുന്ന വഴികളും അതിന്‍റെ രസങ്ങളുമായി ഒരു നല്ല സിനിമ ആണ് നീലാകാശം...പച്ചക്കടല്‍ ചുവന്ന ഭൂമി ...

  ട്രെയിലര്‍ കണ്ടപ്പോള്‍ തന്നെ മികച്ച ഒരു റോഡ്‌ മൂവി ആയിരിക്കും എന്ന ഒരു ഫീല്‍ ഉണ്ടായിരുന്നു ...എന്നാല്‍ സമാനമായ റോഡ്‌ മൂവി എന്ന് പൂര്‍ണമായി വിളിക്കാന്‍ കഴിയാത്ത കുറച്ചു മലയാള സിനിമകള്‍ ഉള്ളത് കൊണ്ട് ആകെ മൊത്തം കണ്ഫ്യുഷനില്‍ ആവുകയും ചെയ്തു...ലക്ഷ്യത്തില്‍ എത്താന്‍ വേണ്ടി റോഡ്‌ മാര്‍ഗ്ഗം സഞ്ചരിക്കുന്ന കഥാപാത്രങ്ങള്‍ ഉള്ള സിനിമകലെയാണ് പൊതുവേ റോഡ്‌ മൂവി എന്ന വിഭാഗത്തില്‍ പെടുത്തുന്നത് ...എന്നാല്‍ മലയാളത്തില്‍ കാലാകാലങ്ങളായി ഇറങ്ങിയ ഇത്തരം ചിത്രങ്ങള്‍ പലതും അത്തരം ലക്ഷ്യങ്ങള്‍ കഴിഞ്ഞാലും കച്ചവട സാധ്യതകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി വഴി തിരിച്ചു വിടാറുണ്ട്..നല്ല സിനിമകള്‍ വന്നിട്ടില്ല എന്നല്ല അതിന്‍റെ അര്‍ത്ഥം ...

 യാത്രാ പ്രാധാന്യമുള്ള സിനിമകള്‍ ഞാന്‍  കൂടുതലും കണ്ടിട്ടുള്ളത് ഇംഗ്ലിഷ് സിനിമകളില്‍ ആണ് ..തട്ടുപൊളിപ്പന്‍ ചിത്രങ്ങള്‍ മുതല്‍ ഗൌരവം നിറഞ്ഞ പ്രമേയങ്ങള്‍ വരെ കണ്ടപ്പോള്‍ ഒക്കെ ആസ്വാദ്യമായി തോന്നിയിട്ടുണ്ട് ...പോകുന്ന സ്ഥലങ്ങളില്‍ ഉള്ള ജിവിത രീതികളുമായി മുന്നോട്ടു പോകുന്ന ആ കഥകള്‍ ഒക്കെ തന്നെ ഒരു യാത്രയുടെ അനുഭൂതി നല്‍കാറുമുണ്ട് ...അത്തരം ഒരു അനുഭവം ആയിരുന്നു നീലാകാശം...നല്‍കിയത്...ആദ്യം തന്നെ പറയട്ടെ..മലയാളിക്ക് പരിചിതമായ തമാശകള്‍ ,അടി,ഇടി ഒന്നുമില്ലാത്ത..എന്തിന് രണ്ടു തല്ല് നേരെ കൊടുക്കാന്‍ പോലും കഴിയാത്ത സാധാരണക്കാരാണ് നായകനും സുഹൃത്തും ...നായകാനായ് കാസിയ്ക്ക് നായികയായ അസ്സിയെ നാഗാലാന്‍ഡില്‍ ചെന്ന് വേണമെങ്കില്‍ വില്ലന്മാരെ ഒക്കെ തല്ലി അടിച്ചു ഓടിച്ചു കൊണ്ടുവരാമായിരുന്നു ...എന്നാല്‍ ഒരു ലക്ഷ്യത്തോടെ യാത്ര തിരിക്കുന്ന കാസി കണ്ടു മുട്ടുന്ന ജീവിതങ്ങളില്‍ നിന്നും ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ പിന്നീട് ഒരു വിങ്ങലായി നില്‍ക്കും എന്ന് മനസ്സിലാക്കുന്നു ...അത്തരത്തില്‍ വന്ന ഒരു മാറ്റം നായകനെ കൊണ്ടെത്തിക്കുന്നത് മറ്റൊരു ലക്ഷ്യത്തിലേക്ക് ആണ് ...താന്‍ താങ്ങായി നില്‍കുന്നു എന്ന് വിചാരിക്കുന്ന ചിലര്‍ യഥാര്‍ത്ഥത്തില്‍ തനിക്കൊരു താങ്ങാണെന്ന് കാസി മനസ്സിലാകുന്നതൊക്കെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ...

  ചിലയിടങ്ങളില്‍ വലിച്ചിഴച്ചത് ചിത്രത്തിന് ഒരു പോരായ്മ തന്നെ ആണ് ...ചിലപ്പോള്‍ ഇംഗ്ലിഷ് സിനിമകളെ അനുകരിച്ചുള്ള ഒരു സിനിമ ചിത്രീകരണം ആയിരിക്കും സംവിധായകന്‍ ഉദ്ദേശിച്ചത് ...തീര്‍ച്ചയായും ഇത് എല്ലാവര്‍ക്കും ഉള്ള സിനിമ എന്ന് പറയാന്‍ പറ്റില്ല ...കാരണം പലരും ഇപ്പോള്‍ തട്ടുപ്പൊളിപ്പന്‍ ചിത്രങ്ങളുടെ പുറകെ ആയതു കൊണ്ട് ...എന്നാല്‍ ഒരു വ്യത്യസ്തത ആഗ്രഹിക്കുന്ന പ്രേക്ഷകന് തീര്‍ച്ചയായും കാണാന്‍ ഇഷ്ട്ടമുള്ള രീതിയില്‍ ആണ് മേക്കിംഗ് ...പതിവ് ക്ലിശേകള്‍ ഇല്ല എന്നല്ല അതിനര്‍ത്ഥം ...സല്‍ഗുണ സമ്പന്നന്‍ ആയ നായകനും അലവലാതിയായ കൂട്ടുകാരനും എല്ലാം പരിചിതം ആണ് ...എന്നാല്‍ ഈ ചിത്രത്തിലൂടെ സംവിധായകന്‍ പറയാന്‍ ശ്രമിച്ചത്‌ വ്യത്യസ്തത എന്ന ആശയം ആയിരിക്കാം ..അത് ചിത്രീകരണത്തില്‍ പ്രതിഫലിക്കുന്നുമുണ്ട് ...കാസിയായി ദുല്‍ക്കര്‍ , സുനി ആയി സണ്ണി എന്നിവര്‍ കുഴപ്പമില്ലാത്ത പ്രകടനം നടത്തിയിട്ടുണ്ട് ...ഒരു സമ്പന്ന യുവാവ് എന്ന ഇമേജില്‍ ഉള്ള റോളുകള്‍ ദുല്‍ക്കര്‍ തിരഞ്ഞെടുക്കുന്നത് കാണുമ്പോള്‍ ടൈപ്പ് കാസ്റ്റ് ചെയ്ത് ഈ നടന്‍ മാറുമോ എന്നൊരു ഭയം ഉണ്ട് ...സണ്ണിയ്ക്ക് കലക്കാന്‍ കുറച്ച് അലമ്പ് കാണിച്ചാലേ മതി ആകു എന്ന അവസ്ഥയില്‍ എത്താതെ ഇരിക്കട്ട് എന്ന് പ്രതീക്ഷിക്കുന്നു ..

 ഒരു റോഡ്‌ മൂവി എന്ന നിലയിലും അതില്‍ പ്രതിപാദിക്കുന്ന സാമൂഹിക പ്രശ്നങ്ങളും എല്ലാം മികച്ചതായി ചെയ്തിട്ടുണ്ട് ..ഒരു ഡോക്യുമെന്‍ററിയുടെ നിലവാരത്തിലേക്ക് പോകും എന്ന് തോന്നിച്ചപ്പോള്‍ ഒക്കെ ഒരു സിനിമയിലേക്കുള്ള ദൂരം വ്യക്തമായി കണ്ടറിഞ്ഞ് അതിനനുസരിച്ച് ചിത്രം നീങ്ങുന്നുണ്ട് ..."കോമഡി ഇല്ല സസ്പന്‍സ് ഇല്ല...പിന്നെ എന്ത് പടം .."എന്ന് പലരും പറയുമ്പോള്‍...ചിലര്‍ക്കെങ്കിലും ഈ ഉദ്യമം ഇഷ്ട്ടപെട്ടില്ല എന്ന് മനസ്സിലാകും ..എന്നാല്‍ എന്നും ഇതൊക്കെ മാത്രം മതിയോ സിനിമയില്‍ എന്ന് ഒരു മറു ചോദ്യം ചോദിക്കുന്ന അവസ്ഥയില്‍ ഈ ചിത്രം ഒക്കെ വ്യത്യസ്തം ആണെന്ന് പലരും പറയും ...

 ഒരു റോഡ്‌ മൂവി എന്ന നിലയിലും അത് പോലെ കൈ കാര്യം ചെയ്യുന്ന വിഷയത്തിന്‍റെ വിനോദ വിഭാഗം ശുഷ്ക്കം ആണെന്നും മനസ്സില്‍ കരുതി വേണം ഈ ചിത്രത്തെ സമീപിക്കാന്‍ .. ഒരിക്കലും ഒരു ആര്‍ട്ട്‌ പടം അല്ല ...ഇതില്‍ പ്രതിനിധീകരിക്കുന്ന   ചുവപ്പന്‍ ആശയങ്ങളുടെ കാലാന്തരത്തില്‍ ഉണ്ടായ അപചയങ്ങളും വിഷയമായിട്ടുണ്ട് ...സമൂഹത്തിലെ നന്മയും തിന്മയും ആ ചുവപ്പ് നിറം പ്രതിനിധികരിക്കുന്നു ...എല്ലാം കൂടി കുറേ കാര്യങ്ങള്‍ പറയാന്‍ ഉദ്ദേശിച്ച ചിത്രം ആയിരുന്നു നീലാകാശം....ത്രസിപ്പിക്കുന്ന ബുള്ളറ്റ് യാത്ര ...എന്നാല്‍ ആശയവിനിമയത്തിന് അവലംബിച്ച രീതി പരിചിതം ആകാത്തതിനാല്‍ ഉള്ള ഒരു നിരാശ ഇന്ന് നൂണ്‍ ഷോയ്ക്ക് കോട്ടയം അനുപമയില്‍ നിന്നും ഇറങ്ങിയവരില്‍ കണ്ടോ എന്നൊരു സംശയം ...ബഹളങ്ങള്‍ ഇല്ലാതെ ചിത്രം അവസാനിച്ചപ്പോള്‍ ഇഷ്ട്ടം കൊണ്ട് ഒന്ന് കയ്യടിക്കാം എന്ന് കരുതി...എന്നാല്‍ കൂടെ കയ്യടിക്കാന്‍ ആരും ഇല്ലാത്തത് പോലെ തോന്നി ..

  മറ്റു ഭാഷകളിലെ വ്യത്യസ്തമായ ഉദ്യമങ്ങള്‍ കൈ നീട്ടി സ്വീകരിച്ച മലയാളി പലപ്പോഴും സ്വന്തം നാട്ടിലെ ഇത്തരം ഉദ്യമങ്ങള്‍ കണ്ടില്ല എന്ന് നടിക്കുന്നത് പോലെ തോന്നുന്നു ..മലയാളത്തിലെ ക്ലാസ് പടം ആണ് നീലാകാശം എന്നൊന്നും പറഞ്ഞില്ല ...എന്നാലും നല്ല ഒരു സിനിമ ആണ് നീലാകാശം പച്ച ഭൂമി ചുവന്ന കടല്‍ ....മനസ്സില്‍ നീലാകാശത്തിന്റെ കുളിര്‍മ്മ എനിക്ക്  സമ്മാനിച്ചായിരുന്നു ചിത്രം അവസാനിച്ചത്‌ ...

A quest for variety from Sameer Tahir..This time with a road movie..Impressive music to suit the picturization from Rex Vijayan...Yep,he is a trend setter with such rocking music to new gen movies ....Anyways as the co-producer of the movie,Sameer was bold enough to make a movie of his own likes..without the usual masala flavors ..Nice try from the crew...Expecting more like this in future..but beware..it will take time for most to digest the way one watches a movie..My rating for the movie is 7/10!!

More reviews @ www.movieholicviews.blogspot.com

Saturday, 10 August 2013

MEMORIES (2013,MALAYALAM)


MEMORIES (2013,MALAYALAM) CRIME | FAMILY | THRILLER 
Dir:- Jeethu Joseph ,*ing:-Prithvi,Meghna,Vijaya Raghavan 

പുതുമയുള്ള അവതരണവുമായി Memories -മികച്ച ത്രില്ലര്‍ 
ട്രെയിലറും പോസ്റ്ററും എല്ലാം സൂചിപ്പിച്ചത് റംസാന്‍ കാലത്തിറങ്ങുന്ന ഈ പ്രിത്വി ചിത്രം കുടുംബ ചിത്രം ആണെന്നാണ്‌ ..എന്നാല്‍ ചിത്രം കാണാന്‍ പോയവരെ കാത്തിരുന്നത് മലയാളത്തില്‍ ഈ അടുത്തിറങ്ങിയ മികച്ച ത്രില്ലര്‍ ചിത്രം ആയിരുന്നു ..മലയാളത്തില്‍ പലപ്പോഴും നല്ല ഒരു ത്രില്ലര്‍ ചിത്രം എന്നത് കുറേ ക്ലിഷെകള്‍ ഉള്ള ചിത്രങ്ങള്‍ ആയിരുന്നു ...പല ചിത്രങ്ങളും പല സംശയങ്ങളും ബാക്കി വച്ചായിരുന്നു അവസാനിപ്പിച്ചിരുന്നത് ..അത് അല്ലെങ്കില്‍ മനപ്പൂര്‍വം ഉള്ള മറവികള്‍ ആ ചിത്രങ്ങളില്‍ ഉണ്ടായിരുന്നു ...ഈ ചിത്രത്തില്‍ ക്ലിഷെകള്‍ ഇല്ലാന്നല്ല അതിനര്‍ത്ഥം ...എന്നാല്‍ ഒരു പരിധി വരെ കഥയ്ക്കനുയോജ്യമായ ക്ളിഷേകള്‍ ആയിരുന്നു കൂടുതലും ....എന്നാല്‍ ചോദ്യങ്ങള്‍ ചോദിക്കുകയും അതിനുള്ള മറുപടികള്‍ തന്നുമാണ് ഈ ചിത്രം മുന്നേറിയത് ...

മദ്യപാനിയായ പ്രിഥ്വി ,സ്പിരിറ്റിലെ മോഹന്‍ ലാലിനെ വെള്ളമടിച്ചു തോല്‍പ്പിക്കുമോ എന്ന് ആദ്യം തോന്നിയിരുന്നു ...എന്നാല്‍ വെള്ളം ആകെ മൊത്തം തൊടുന്നത് മദ്യം മിക്സ് ചെയ്യാന്‍ വേണ്ടി മാത്രം എന്ന രീതി ആയിരുന്നു പ്രിത്വിക്ക് ...അതിനാല്‍ തറവാടിത്തം ഉള്ള ഒരു കുടിയന്‍ ആയി ഈ കഥാപാത്രത്തെ കരുതാനാവില്ല..കുടിയോടു കുടി ..അങ്ങനെത്തെ ഒരു കഥാപാത്രത്തെ നായകനാക്കി ഒരു നല്ല ത്രില്ലര്‍ ചെയ്ത സംവിധായകന്‍ കലക്കി ..പിന്നെ കലക്കിയത് ആ കഥാപാത്രത്തെ കൈപ്പിടിയില്‍ ഒതുക്കിയ പ്രിത്വിയും ...തീര്‍ച്ചയായും ഇപ്പോഴുള്ള യുവ താരങ്ങളില്‍ (അങ്ങനെ വിളിക്കാമോ?)ഇത്തരം ഒരു വേഷം ചെയ്യാന്‍ ഈ നടന് മാത്രമേ സാധിക്കൂ എന്ന് തോന്നുന്നു ...കാരണം യുവതാരങ്ങളില്‍ പലരും ഇപ്പോള്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു പോകുന്നത് പോലെ തോന്നുന്നു ...മറിച്ചുള്ള നീക്കങ്ങള്‍ നടക്കുന്നുമുണ്ട് ..എന്നാല്‍ ഈ കഥാപാത്രം അവതരിപ്പിക്കാന്‍ ഉള്ള പക്വത പ്രിത്വിക്ക് മാത്രം ...ചില രംഗങ്ങളില്‍ കയ്യടി വാങ്ങിക്കാനും പ്രിത്വിക്കായി ....പക്ഷെ ഈ നടന്‍റെ അഭിനയം കാണുമ്പോള്‍ മികച്ചത് മാത്രം ആണ് ഇപ്പോള്‍ കണ്ടെത്തുന്നത് എന്ന് തോന്നും...തുടര്‍ച്ചയായുള്ള നല്ല സിനിമകള്‍ അതിനു തെളിവാണ് ..

ചിത്രം പോകുന്നത് മൊത്തത്തില്‍ ഒരു കൊറിയന്‍ സിനിമയുടെ സ്റ്റൈലില്‍ ആണ് ..തീര്‍ച്ചയായും കോപ്പി ഒന്നുമല്ല..എന്നാലും മലയാള സിനിമയ്ക്ക് അപരിചിതമായ ഒരു അവതരണ ശൈലി ആണ് ചിത്രത്തിനു ...ഇത്തരം പരീക്ഷണങ്ങള്‍ തീര്‍ച്ചയായും ഒരു പുതുമ കൊണ്ട് വരും നമ്മുടെ സിനിമയിലും ...സംവിധായകന്‍ എന്ന നിലയില്‍ ജിത്തു കലക്കി ....പ്രേക്ഷകനെ അമ്പരിപ്പിക്കുന്ന പലതും നിമിഷ നേരത്തില്‍ കണ്ണിന്‍ മുന്നിലൂടെ മാറി മറിഞ്ഞു ....ചുരുക്കത്തില്‍ നല്ല ഹോം വര്‍ക്ക് ചെയ്തെടുത്ത ചിത്രം ..പിഴവുകള്‍ ഒഴിവാക്കാന്‍ ശ്രമിച്ചതിന് ഒരു കയ്യടി ...

നായികമാരായി മിന്നി തെളിഞ്ഞു മേഘ്നയും മിയയും ...മുഴു നീള പ്രധാനപ്പെട്ട മറ്റൊരു വേഷമായി വിജയ രാഘവന്‍ ...അത് പോലെ ഇടയ്ക്ക് ചിരിപ്പിച്ച് സുരേഷ് കൃഷ്ണ ...പിന്നെ ശ്രീജിത്ത്‌ രവിയുടെ പോലീസ് വേഷവും മികച്ചതായി ...പുതു രൂപഭാവങ്ങളില്‍ വന്നപ്പോള്‍ വല്ലാത്തൊരു മാറ്റം ...എടുത്തു പറയേണ്ട മറ്റൊന്നാണ് പശ്ചാത്തല സംഗീതവും ,അത് പോലെ തന്നെ ക്യാമറയും ...ചടുലമായിരുന്നു ക്യാമറ ..വിരസത ഉള്ള രംഗങ്ങള്‍ ഒഴിവാക്കിയ എഡിറ്റിങ്ങും മികച്ചതായിരുന്നു ...അങ്ങനെ മികച്ച ഒരു കൂട്ടുക്കെട്ടില്‍ പിറന്നതാണ് ഈ ചിത്രം ...

അവലോകനങ്ങളില്‍ ഈ ചിത്രത്തിന്‍റെ കഥ ഒരിക്കലും അവതരിപ്പിക്കുവാന്‍ പറ്റിലാത്ത രീതിയിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത് ....ചിത്രത്തിന്‍റെ രസക്കൂട്ട്‌ ഒരിക്കലും കാണാതെ മനസ്സിലാക്കരുത് എന്ന് കരുതുന്നു..അത് ഈ ചിത്രത്തോട് ചെയ്യുന്ന ക്രൂരത ആയിരിക്കും ...അങ്ങനെ എല്ലാം കൊണ്ടും നോക്കിയാല്‍ ഈ റംസാന്‍ പ്രിത്വിയുടെതായി മാറി എന്ന് പറയേണ്ടി വരും ...മികച്ച ചിത്രങ്ങള്‍ വേറെയും ഉണ്ടാക്കും ..എന്നാല്‍ ഇതിലെ അവതരണ പുതുമ മറ്റുള്ളവയില്‍ ഉണ്ടോ എന്ന് സംശയമാണ് ...പുതിയ രീതിയില്‍ ഉള്ള ചിത്രങ്ങള്‍ ഇനിയും വരാന്‍ ആഗ്രഹിക്കുന്നു ...തളര്‍ച്ചയില്‍ നിന്നും കര കയറിയ മലയാള സിനിമയ്ക്ക് നല്ല അഭിനേതാക്കളെയും നവ സംവിധായകരെയും എല്ലാം ലഭിച്ചു ...ഇനി വേണ്ടത് വ്യത്യസ്തത് ആണ് ...വരും ദിവസങ്ങളില്‍ അത് മലയാള സിനിമയില്‍ വരും എന്ന് ആഗ്രഹിക്കാം ..

നിരാശ തോന്നിയ ഒരു ഘടകം രാവിലത്തെ ഷോയില്‍ കോട്ടയം ആനന്ദില്‍ വന്ന ശുഷ്ക്കമായ ജനക്കൂട്ടം ആണ് ..തിരക്കാണെന്ന് കരുതി ടിക്കറ്റ് ബുക്ക്‌ ചെയ്താണ് ഞാന്‍ പോയത് ...എന്നാല്‍ സിനിമയുടെ ക്വാളിറ്റിയും ആ ജനത്തിരക്കും തമ്മില്‍ സാമ്യതകള്‍ ഒന്നും ഇല്ലായിരുന്നു ...നല്ല മലയാളം ചിത്രങ്ങള്‍ ഉള്ളപ്പോള്‍ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാംബാര്‍ പോലെ ഇറങ്ങുന്ന അന്യഭാഷാ ചിത്രങ്ങളെ ഇത്രമാത്രം വിജയിപ്പിക്കണോ എന്ന് ഒരു വട്ടം കൂടി ചിന്തിക്കുന്നത് നല്ലതായിരിക്കും ...നയന വിസ്മയങ്ങള്‍ സൃഷ്ട്ടിക്കാന്‍ കഴിയുന്ന കാശ് നമുക്കില്ലെങ്കിലും നല്ല സിനിമകള്‍ ഈ കൊച്ചു ഭാഷയില്‍ എന്നും ഉണ്ടാകും എന്നുള്ളത് മറക്കരുത് ...അത് മറന്നാല്‍ പിന്നെ ഈ കൊച്ചു ഭാഷയ്ക്ക് കന്നഡ സിനിമയുടെ കൂട്ടത്തില്‍ ആയിരിക്കും സ്ഥാനം ..തെലുഗു ചിത്രങ്ങളുടെയും തമിഴ് ചിത്രങ്ങളുടെയും ഹിന്ദി ചിത്രങ്ങളുടെയും ഇടയില്‍ കിടന്ന് കഷ്ട്ടപ്പെടുന്ന കന്നഡ സിനിമയുടെ ഗതി മലയാള സിനിമയ്ക്കും ഉണ്ടാകാതെ ഇരിക്കട്ടെ എന്ന് ആശംസിക്കുന്നു ...

An intelligent thriller showing an episode of a Police Officer's life..The movie was thrilling and a provided a much needed freshness to the Malayalam cinema..It was nice watching Prithvi coming up with roles which suits his age and caliber.He is a lot selective now and so the quality is doing wonders in his career now..One more step ahead of others to be the supreme star in the future..Memories leaves us with the memory of watching a nice movie..My rating is 8/10 for the movie.

More reviews @ www.movieholicviews.blogspot.com

Sunday, 4 August 2013

ADAM'S APPLES(2005,DANISH)


ADAM'S APPLES aka "Adams æbler"(2005,DANISH) ,Genre:- Comedy | Crime | Drama
Dir:- Anders Thomas Jensen,*ing- Ulrich Thomsen, Mads Mikkelsen, Nicolas Bro

സ്വന്തമായുള്ള വിശ്വാസങ്ങള്‍;അത് തെറ്റോ ശരിയോ (മറ്റൊരാളുടെ കാഴ്ചപ്പാടില്‍ ) എന്ത് തന്നെ ആണെങ്കിലും അതില്‍ സത്യത്തിന്‍റെ കണിക തേടി പോകുന്നതിലും നല്ലത് അത് മനസ്സിന്‍റെ ഒരു ഒളിച്ചോട്ടം ആണ് എന്ന് കരുതുന്നതാകും നല്ലത്...പ്രശ്നങ്ങളില്‍ നിന്നും മാറി ചിന്തിക്കുവാന്‍ ഉള്ള അവസരം പലപ്പോഴും അങ്ങനെ ലഭിക്കുന്നു..സംസാരിക്കുമ്പോള്‍ വിക്ക് വരുന്നതും പലപ്പോഴും ഇത്തരം ഒരു അവസ്ഥയില്‍ ആണ്..പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം നാക്കിന്‍ തുമ്പത്ത് ഇല്ലെങ്കില്‍ അത് തന്നെ വഴി എന്ന് കരുതുന്നവരും ഉണ്ടാകാം..വിശ്വാസങ്ങള്‍ പലപ്പോഴും അങ്ങനെ ആണ്..സുഖമായി ഇരിക്കുവാന്‍ ഒരു പതുപതുത്ത കസേരയില്‍ ഇരിക്കുന്നത് പോലെ ആണ് വിശ്വാസങ്ങളും..നന്മയും തിന്മയും ആരാധനാ വസ്തുക്കള്‍ ആകുന്നതു അത്തരം ഒരു അവസ്ഥയിലാണ്...പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴാണ് വിശ്വാസങ്ങളില്‍ മുറുക്കി പിടിക്കുവാന്‍ പലര്‍ക്കും തോന്നുന്നത്...പ്രശ്നങ്ങളെ എങ്ങനെ അഭിമുഖരിക്കണം എന്ന് ഒരാള്‍ക്ക്‌ മനസ്സിലാക്കി കൊടുക്കുന്നത് അത്തരം വിശ്വാസങ്ങള്‍ ആണ്...വിശ്വാസങ്ങള്‍ തെറ്റുമ്പോള്‍ ഉള്ള നിരാശ പലരെയും ജീവിതത്തിന്‍റെ കറുത്ത ഭാഗങ്ങളിലേക്ക് കൊണ്ട് പോകുന്നത് തന്‍റെ നിലപാടുകള്‍ തെറ്റായിരുന്നു എന്ന ബോധം വരുമ്പോഴും..അത് കൊണ്ട് തന്നെ വിശ്വാസങ്ങള്‍ ഒരേ സമയം ജീവദാതാവും ജീവന്‍റെ അന്തകനും ആകുന്നു..ഇത്തരം വിശ്വാസങ്ങള്‍ തമ്മില്‍ ഉള്ള ഒരു മല്‍പ്പിടുത്തം ആണ് ADAM'S APPLES എന്ന ഡാനിഷ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്..

ചെറിയ ഒരു കഥയിലൂടെ ആണ് നന്മയും തിന്മയും തമ്മില്‍ ഉള്ള പോരാട്ടം അവതരിപ്പിക്കുന്നത് .. നാസി ആഭിമുഖ്യം ഉള്ള ആദം ജയിലില്‍ നിന്നും പരോളില്‍ കുറ്റവാളികള്‍ക്ക് വേണ്ടിയുള്ള പുനരധിവാസ പരിപാടിക്കായി ഗ്രാമാപ്രാന്തത്തില്‍ ഉള്ള ഒരു പള്ളിയില്‍ എത്തുന്നു..അവിടെ ആദമിനെ കൊണ്ട് പോകാനായി വരുന്നത് വൈദികന്‍ ആയ ഇവാന്‍ ആണ് ..പ്രസ്സന്നത ആണ് ഇവാന്‍റെ മുഖമുദ്ര ..ആദമിന്‍റെ സ്വഭാവം വെറുപ്പും ദേഷ്യവും നിറഞ്ഞതാണ്‌ ...പള്ളിയിലേക്കുള്ള യാത്രയില്‍ സൌമ്യനും സന്തോഷവാനും ആയി പെരുമാറുന്ന ഇവാനെ ആദമിന് ഇഷ്ട്ടപ്പെടുന്നില്ല .. ഇവാന്‍ കാറില്‍ വയ്ക്കുന്ന ഗാനത്തോട്‌ പോലും ആദമിന് വെറുപ്പ്‌ തോന്നുന്നു ...അവസാനം പള്ളിയില്‍ എത്തി ചേരുമ്പോള്‍ ഇവാന്‍ ആദമിന് അവരുടെ ആപ്പിള്‍ മരം കാണിച്ചു കൊടുക്കുന്നു ..താമസത്തിന് ആദമിന് കൂട്ടായി അവിടെ ഉള്ളത് റോബിന്‍ഹൂഡിന്റെ അറബി പതിപ്പായ കള്ളന്‍ കാസിമും റേപ് കേസില്‍ ശിക്ഷിക്കപ്പെട്ട നിക്കോളാസും ആണ്..അധിവാസ പരിപാടിയുടെ ഭാഗം ആയി എന്ത് ജോലി ചെയ്യാനാണ് ആദമിന് ഇഷ്ട്ടം എന്ന് ചോദിക്കുന്ന ഇവാനോട് പരിഹാസരൂപേണ തനിക്ക് ഒരു ആപ്പിള്‍ കേക്ക് ഉണ്ടാക്കാനാണ് താല്‍പ്പര്യം എന്ന് പറയുന്നു..കളിയാക്കിയാതാണെന്ന് മനസ്സിലാക്കാതെ ഇവാന്‍ അതിനുള്ള സഹായങ്ങള്‍ ആദമിന് ചെയ്തു കൊടുക്കാം എന്ന് സമ്മതിക്കുന്നു...

എന്നാല്‍ അവിടത്തെ ജീവിതം ആദമിന് അസഹനിയം ആയിരുന്നു ...തെറ്റുകളിലേക്ക് എപ്പോള്‍ വേണമെങ്കിലും വഴുതി വീഴും എന്ന അവസ്ഥയില്‍ നില്‍ക്കുന്ന കാസിമും നിക്കോളാസും ..എന്നാല്‍ എന്തിനേയും നന്മയുടെ രൂപത്തില്‍ മാത്രം കാണുന്ന ഇവാന്‍ കാരണം അവര്‍ മോശമായ ജീവിതത്തിലേക്ക് തിരിച്ചു പോകുന്നില്ല എന്ന് മാത്രം ...ജീവിതത്തില്‍ സംഭവിക്കുന്ന മോശം സംഭവങ്ങള്‍ തിന്മയും ആയുള്ള പോരാട്ടം ആണ് എന്നാണ് ഇവാന്‍ അവരെ എല്ലാം പഠിപ്പിച്ചത് ..എന്നാല്‍ വിദ്വേഷം മനസ്സില്‍ വച്ച് നടക്കുന്ന ആദമിന് ഇതൊന്നും സഹിക്കാന്‍ പറ്റുന്നതല്ലായിരുന്നു ..ആദമിന് ആപ്പിള്‍ കേക്ക് ഉണ്ടാക്കാന്‍ ആപ്പിള്‍ എടുക്കാന്‍ വച്ചിരുന്ന അപ്പിള്‍ മരത്തിലെ ആപ്പിളുകള്‍ എല്ലാം കാക്ക കൊതി തിന്നുന്നു...പിന്നീട് അവയ്ക്ക് പുഴുക്കളുടെ ആക്രമണവും ഉണ്ടാകുന്നു ...കുക്കറില്‍ നിന്നും ചെറുതായി പൊള്ളല്‍ ഏല്‍ക്കുന്ന ആദമിനോട് ഇവാന്‍ " ദൈവത്തിന് ആദം കേക്ക് ഉണ്ടാക്കുന്നത്‌ ഇഷ്ട്ടമില്ല ..അത് കൊണ്ടാണ് കുക്കറില്‍ നിന്നും അപകടം പറ്റിയതെന്നും , ആപ്പിള്‍ മരത്തില്‍ കാക്കകളുടെയുടെ പുഴുക്കളുടെയും ആക്രമണങ്ങള്‍ ഉണ്ടായതെന്നും പറയുന്നു ...നല്ല എല്ലാ കാര്യവും ദൈവത്തിന്‍റെ പ്രവര്‍ത്തി ആണെന്ന് പറയുകയും മോശം സംഭവങ്ങള്‍ തിന്മ നമ്മോട് പോരടിക്കുന്നതാണ് എന്നും പറയുന്ന ഇവാന്റെ ആശയങ്ങളില്‍ വീര്‍പ്പു മുട്ടി അവസാനം ആദം ഇവാനെ മാനസികമായി തകര്‍ക്കാന്‍ തീരുമാനിക്കുന്നു ...

ദുരിതം നിറഞ്ഞ കുട്ടിക്കാലവും ,ആത്മഹത്യ ചെയ്ത ഭാര്യയും സഹോദരിയും ,വൈകല്യം ഉള്ള കുട്ടിയും , ചികിത്സിച്ചുഭേദമാക്കാന്‍ കഴിയാത്ത ട്യുമര്‍ എന്നിവയാണ് ഇവാന്റെ ജീവിതം ചുരുക്കി പറഞ്ഞാല്‍ ...എന്നാല്‍ അതെല്ലാം തിന്മയുടെ കളി ആണെന്നും ,പിശാച് തന്നെ പരീക്ഷിക്കുകയാണ് എന്നും ഇവാന്‍ ആശ്വസിക്കുന്നു ...തിന്മയ്ക്കെതിരെ വിജയിക്കുവാന്‍ പിശാചിനോട്‌ തന്‍റേതായ രീതിയില്‍ ചുറ്റും സന്തോഷം മാത്രം പകര്‍ന്നു കൊടുത്തു നടക്കുന്നു ഇവാന്‍ ...തന്‍റെ ദുരിതങ്ങള്‍ക്ക് മറ്റൊരു ഭാഷ്യം നല്‍കുന്നു ....എന്നാല്‍ "ബുക്ക് ഓഫ് ജോബ് " എന്ന ബൈബിള്‍ അദ്ധ്യായം വായിക്കാന്‍ അവസരം ഉണ്ടായ ആദം ജോബിന് സംഭവിച്ചത് പോലെ ഇവാനോടും ദൈവത്തിന് ഇഷ്ട്ടമില്ലാത്തത് കൊണ്ടാണ് ദുരിതങ്ങള്‍ എന്നും അല്ലാതെ പിശാച് കാരണം അല്ല എന്നും പറയുന്നു ... ഇവാന്റെ മനസ്സ് തളരുന്നു ...ഇവാന്റെ തളര്‍ച്ച കാസിം നിക്കോളാസ് എന്നിവരെ പഴയ രീതികളിലേക്ക് തിരിച്ചു കൊണ്ട് പോകുന്ന അവസ്ഥയില്‍ എത്തിക്കുന്നു ...

ആദമിന് തന്‍റെ ചെയ്തികള്‍ തെറ്റായി പോയി എന്ന് മനസ്സിലാകുന്നു ...പക്ഷെ ആദമിന് എന്ത് ചെയ്യാന്‍ കഴിയും എല്ലാം പഴയത് പോലെ ആകാന്‍ ???ആദമിന് ആപ്പിള്‍ കേക്ക് ഉണ്ടാക്കുവാന്‍ സാധിക്കുമോ ???തന്‍റെ വിശ്വാസങ്ങള്‍ തെറ്റായി എന്ന് കരുതുന്ന ഇവാന് എന്ത് സംഭവിക്കും ???വൈകല്യം ഉള്ള മകന് എന്ത് സംഭവിക്കും ??നിക്കോളാസും കാസിമും ഏതവസ്ഥയില്‍ ആകും ???ഇങ്ങനെ കുറേ ചോദ്യങ്ങള്‍ക്ക് ഉത്തരം ആണ് ബാക്കി ചിത്രം ..ആദ്യം പറഞ്ഞ നന്മയും തിന്മയും തമ്മില്‍ ഉള്ള പോരാട്ടത്തിന് എന്ത് സംഭവിക്കും എന്നുള്ളതും പരമപ്രധാനമായി വിശ്വാസങ്ങള്‍ മനുഷ്യനെ എങ്ങനെ ഒക്കെ സ്വാധീനിക്കുന്നു എന്ന് ബാക്കി ചിത്രം പറയുന്നു ...

" ബിഗ്‌ ഫിഷ്‌ " പോലെ പ്രത്യാശ ആണ് ജീവിതത്തില്‍ വേണ്ടത് എന്ന് ഉദ്ഘോഷിക്കുന്നു ഈ ചിത്രം ...ഗൌരവം നിറഞ്ഞ പ്രമേയം ആണെങ്കിലും അവിചാരിതമായി ഉണ്ടാകുന്ന തമാശകള്‍ ഈ ചിത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നു ..തമാശയ്ക്ക് വേണ്ടി തമാശ ഒരുക്കുകയല്ല സംവിധായകന്‍ ഇവിടെ .. പകരം വിഷ്വലുകള്‍ അത് ചെയ്യുന്നു ...നിഷ്ക്കളങ്കതയുടെ ചിരികളും വിശ്വാസത്തിന്‍റെ ഭാരവും ഒരേ സമയം ഈ ചിത്രത്തില്‍ കാണാം ...വിശ്വാസങ്ങള്‍ക്ക് അതിന്‍റേതായ പരിമിതികള്‍ ഉണ്ടെന്നും ഒരാളുടെ വിശ്വാസങ്ങള്‍ മറ്റൊരാളില്‍ പകര്‍ന്നു നല്‍കുമ്പോള്‍ അതിനു നല്‍കേണ്ട വില വലുതാണെന്ന് ഇവാനും ആദമും കാണിച്ച് തരുന്നു ...അഭിനയം ആണെങ്കിലും കഥ അവതരിപ്പിക്കുന്ന ശൈലി ആണെങ്കിലും മനോഹരമായി നിര്‍വഹിച്ചിരിക്കുന്നു ഈ ചിത്രത്തില്‍ ...മികച്ച ഒരു ഫീല്‍ ഗുഡ് മൂവി എന്ന് തീര്‍ച്ചയായും ഈ ചിത്രത്തെ പറയാം ...എനിക്ക് വളരെയധികം ഇഷ്ട്ടപ്പെട്ടു ഈ ചിത്രം ...സമാധാനമായി സങ്കീര്‍ണതകള്‍ ഇല്ലാതെ ഇരുന്ന് കാണാന്‍ പറ്റുന്ന ഒരു ചിത്രം ...

Life has different plans to offer in different people's life ...The way we accepts it;whether its good or bad,that's where all the differences lies ...A wonderful movie which recites repeatedly that the way one narrates his/her life creates paradise and hell for all.A well crafted ,yet simple story has lots to offer to one's life ....a great perspective on life and as a movie with its direction,cast,actors and everything..Even the song that was played inside the car has to offer surprises for the viewers..A really interesting theme that leads to redemption provides one of the great movies of all time...One may wonder how a small movie like this could get praises from critics around the world...The answer is simple...after watching the movie ...you could really feel that in your heart!! My rating for this wonderful movie is 9.5/10 !!

torrent link :- http://thepiratebay.sx/torrent/4531435/Adams_Aebler___Adam__s_Apples_[English_subs]

More reviews @ www.movieholicviews.blogspot.com

Thursday, 1 August 2013

2046 (2004, Cantonese | Japanese | Mandarin)


2046 (2004, CANTONESE), Genre:-Drama | Fantasy | Romance
Dir: Kar Wai Wong, *ing:- Tony Leung Chiu Wai, Li Gong, Faye Wong

 സങ്കീര്‍ണം ആണ് മനുഷ്യ മനസ്സുകള്‍ ..മനസ്സുകള്‍ പ്രയാണം നടത്തുന്ന അത്രയും ദൂരം നമ്മുടെ ആയുഷ്ക്കാലത്തില്‍ നമുക്ക് യാത്ര ചെയ്യാന്‍ കഴിയും എന്ന് വിചാരിക്കുന്നത് മണ്ടത്തരം ആയി പോകും..സങ്കീര്‍ണതകളില്‍ ചുറ്റി തിരിയുന്ന മനുഷ്യമനസ്സിനെ എന്നും കുഴയ്ക്കുന്ന ഒന്നുണ്ട്..പ്രേമം..അത് പല തരത്തിലും പ്രകടിപ്പിക്കാറുണ്ട്..ഓരോരുത്തരുടെയും മനോനില അനുസരിച്ച്..അത് പല വ്യക്തികളോടും പല തരത്തില്‍ ആയിരിക്കും പ്രകടിപ്പിക്കുക..അതില്‍ പലതും ജീവിതത്തെ തന്നെ മാറ്റി മറിക്കാന്‍  കഴിയുന്നവ ആയിരിക്കും..ഇത്തരത്തില്‍ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ കോര്‍ത്തിണക്കി എടുത്താല്‍ കിട്ടുന്നത് പലപ്പോഴും പൊലിഞ്ഞ സ്വപ്‌നങ്ങള്‍ എന്ന ഭാഗം നിറയ്ക്കുവാന്‍ കഴിയുന്ന അത്ര വലിയ ഒരു കുന്നായിരിക്കും..ആ കുന്നില്‍ ഉള്ള ഓര്‍മ്മകള്‍ എന്നും നീറുന്നതായിരിക്കും ..എന്നിരുന്നാലും അതൊരു സ്വാഭാവിക പ്രക്രിയ പോലെ പോകും..ഉള്ളിലൊതുക്കി... ആരോടും പരിഭവം പറയാതെ..!! അത്തരം ഒരു പ്രക്രിയ പുതുമയുള്ളതും..അതെ സമയം തന്നെ വ്യക്തത ഉള്ള നീളന്‍ കുരുക്കില്‍ കെട്ടിയിട്ടുണ്ടാക്കിയ ഒരു സിനിമ ആണ് "2046"...സിനിമയുടെ പേര് നമ്മളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യത ഉണ്ട്...ഒരു ഫിക്ഷന്‍ ചിത്രം പ്രതീക്ഷിച്ചു ഈ സിനിമയെ സമീപിച്ചാല്‍ നമുക്ക് കിട്ടുക പാഴായി പോയ കുറച്ചു സമയം മാത്രം ആണ്...ഭാവിയില്‍ സംഭവിക്കാവുന്ന  ഒരു സയന്‍സ് ഫിക്ഷന്‍ കഥ  എഴുതുന്ന ചോ എന്ന എഴുത്തുകാരന്‍ അതിനായി തിരഞ്ഞെടുത്തിരിക്കുന്നത് ഭൂത കാലത്തെ സംഭവങ്ങളും ഭൂത കാലത്തെ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നത് ഭാവി കേന്ദ്ര കഥാപാത്രമായി നടക്കുന്ന കഥയിലും..ഒറ്റ വരിയില്‍ ഈ ചിത്രത്തിന്‍റെ കഥ ഇങ്ങനെ അവതരിപ്പിക്കാം.

കഥ ഇങ്ങനെ..മനുഷ്യര്‍ സമീപ ഭാവിയില്‍ നഷ്ട്ടപെട്ടു  പോയ ഓര്‍മകളെ കയ്യില്‍ എത്തി പിടിക്കുവാന്‍ 2046 ലേക്ക് യാത്ര ചെയ്യും...2046ഇല്‍ ഒന്നും മാറുന്നില്ല...അവിടെ തങ്ങള്‍ക്കു കിട്ടുവാന്‍ ഉള്ളത് കണ്ടെത്തുവാന്‍ കഴിയും എന്നവര്‍ കരുതുന്നു..അവിടെ എന്ത് സംഭവിക്കുന്നു എന്നും പുറം ലോകം അറിയുന്നില്ല..എന്നാല്‍ അവിടെ നിന്നും ഒരു മനുഷ്യന്‍ തിരികെ വരുന്നു...ഒരു ജാപ്പനീസ് ...അയാളുടെ കഥയില്‍ ഈ സിനിമ തുടങ്ങും...

എന്നാല്‍ പിന്നീട് നമ്മള്‍ സഞ്ചരിക്കുന്നത് അറുപതുകളിലെ ഹോങ്കോങ്ങിലും സിംഗപ്പൂരിലും ആണ്...ചോ ഒരു എഴുത്തുക്കാരന്‍ ആണ്.."സൂ" എന്ന കാമുകിയെ നഷ്ട്ടപെട്ട ചോ ഹോങ്കോങ്ങില്‍ എത്തുന്നു...അവിടെ വച്ച് "ലുലു" എന്ന സ്ത്രീയെ കണ്ടു മുട്ടുന്നു..സ്ത്രീകള്‍ ഒരു ദൌര്‍ബല്യം ആയ ചോ അവരില്‍ ആകൃഷ്ട്ടനാകുന്നു ..ഒരിക്കല്‍ അവരുടെ കൂടെ അവരുടെ 2046 എന്ന മുറിയില്‍ എത്തുന്നു ചോ..പിന്നീടു അവരെ കാണാന്‍ വന്നപ്പോള്‍ 2046 ഇല്‍ ആരും ഉണ്ടായിരുന്നില്ല    ..എന്നാല്‍ അവിടത്തെ ഉടമ അയാള്‍ക്ക്‌ താമസിക്കാന്‍ അവിടെ സൗകര്യം ഉണ്ടാക്കി തരാം എന്ന് പറയുന്നു...കുറച്ചു പണികള്‍ അവിടെ ഉള്ളത് കൊണ്ട് 2047 നമ്പര്‍ മുറി എടുക്കാന്‍ ഉടമ ആവശ്യപ്പെടുന്നു..എങ്കിലും,2046 എന്ന സംഖ്യയോടു ഒരിഷ്ട്ടം തോന്നിയ ചോ ആദ്യം അതിനു വിസ്സമ്മതിക്കുന്നു ..എങ്കിലും പിന്നീട് അയാള്‍ 2047 ഇല്‍ താമസിക്കുന്നു.."സൂ" വിന് എന്ത് സംഭവിച്ചു എന്നുള്ളത് അയാള്‍ക്ക് ഒരു ചോദ്യചിഹ്ന്നം ആയി നില്‍ക്കുന്നു..

 പിന്നീട് ചോ 2046 ലെ താമസക്കാരി ആയി കാണുന്നത് കെട്ടിട ഉടമസ്ഥന്റെ മകള്‍ "വാങ്ങിനെ ആണ്..അവള്‍ ഒരു ജപ്പാന്‍ക്കാരനുമായി പ്രണയത്തിലാണ്..എന്നാല്‍ ജപ്പാന്‍ വിരോധി ആയ അവളുടെ പിതാവ് ആ ബന്ധത്തിന് എതിര് നില്‍ക്കുന്നു...അവള്‍ പതുകെ ഒരു മനോരോഗി ആകുന്നു...പിന്നീട് അവളുടെ അനുജത്തി ആയി 2046 ല്‍ ...അവള്‍ പ്രായത്തില്‍ കവിഞ്ഞ വികാരങ്ങള്‍ ചോയുടെ അടുത്ത് കാണിച്ചു തുടങ്ങി...എന്നാല്‍ അയാള്‍ അത് നിരസിച്ചു...അവള്‍ ഒരാളുടെ കൂടെ ഓടി പോകുന്നു...

ദിവസങ്ങള്‍ കഴിഞ്ഞു..ചോ സാമ്പത്തികമായി മോശമായ അവസ്ഥയില്‍ എത്തി..അയാള്‍ കൂടുതല്‍ കാശ് ഉണ്ടാക്കുവാന്‍ താന്‍ ചെയ്യുന്ന പത്രപ്രവര്‍ത്തനം കൂടാതെ 2046 എന്ന പേരില്‍ ഒരു ഫിക്ഷന്‍ നോവല്‍ എഴുതാന്‍ തീരുമാനിക്കുന്നു...പിന്നീട് അയാള്‍ ബായ് ലിങ്ങ് എന്ന സ്ത്രീ 2046 ലെ അന്തേവാസിയായി കാണുന്നു...ശരീരം വിറ്റ് ജീവിക്കുന്ന അവള്‍ക്ക് ചോയോടു ഇഷ്ട്ടം തോന്നുന്നു..അവള്‍ തന്‍റെ ജീവിത രീതികള്‍ മാറ്റി ചോയുടെ കൂടെ ജീവിക്കാന്‍ ഇഷ്ട്ടപ്പെടുന്നു..എന്നാല്‍ ചോ അത്തരം ഒരു ജീവിതത്തോട് വിമുഖത കാണിക്കുന്നു...ഒരു ഭോഗ വസ്തു മാത്രമായി അവളെ കാണുന്നു...അവള്‍ക്ക് പിന്നീട് എന്ത് സംഭവിച്ചു എന്നുള്ളത് ബാക്കി കഥ..

അവള്‍ക്കു ശേഷം വീണ്ടും ഉടമസ്ഥന്റെ മൂത്ത മകള്‍ 2046ല്‍ താമസിക്കുവാന്‍ വരും..ഇത്തവണ ചോ അവളോട്‌ അടുപ്പം കാണിക്കുന്നു..എന്നാല്‍ അവള്‍ ചോയുടെ ഇഷ്ട്ടതോട് മുഖം തിരിക്കുന്നു...എന്നാല്‍ അവള്‍ ചോയെ അയാളുടെ എഴുത്തില്‍ ഒകെ സഹായിക്കുന്നു..അവര്‍ തമ്മില്‍ നല്ലൊരു ബന്ധം ഉടലെടുക്കുന്നു...ഒരു ദിവസം അവളും പോകുന്നു..ജീവിതത്തില്‍ ഒറ്റപ്പെട്ടു കൊണ്ടിരുന്ന ചോ തന്‍റെ കഥ എഴുതി കൊണ്ടേ ഇരുന്നു..അവള്‍ക്കു എന്ത് സംഭവിച്ചു എന്നുള്ളത് അവളുടെ കഥ..

2046 എന്ന കഥയില്‍ ആണ് 2046ലേക്ക് പോകുന്ന യാത്രക്കാരെ കുറിച്ച് പരാമര്‍ശം ഉള്ളത്.യഥാര്‍ത്ഥത്തില്‍ അത് ചോയുടെ കഥ തന്നെ ആണ്.ആ കഥയിലെ കഥാപാത്രങ്ങള്‍ ചോ ജീവിതത്തില്‍ പരിചയപ്പെട്ട ആളുകളും...അവരെ എല്ലാം യാന്ത്രികമായി പോകുന്ന ജീവിതത്തിലെ യന്ത്ര മനുഷ്യരായി അവതരിപ്പിച്ചിരിക്കുന്നു..കഥയുടെ പ്രധാന ഭാഗം ചോയുടെ ജീവിതത്തില്‍ വന്ന സ്ത്രീകള്‍ക്ക് എന്ത് സംഭവിച്ചു എന്നുള്ളതാണ്..അവര്‍ക്ക് എന്ത് സംഭവിച്ചു എന്നുള്ളത് സിനിമ കണ്ടു തന്നെ മനസ്സിലാക്കണം...അല്ലെങ്കില്‍ അത് രസ ചരട് പൊട്ടിക്കും...ജീവിത കഥ ഒരു സയന്‍സ് ഫിക്ഷന്‍ ആയി മാറ്റുന്ന ചോയ്ക്ക് ഉണ്ടാകുന്ന സംശയങ്ങള്‍ പതുക്കെ മാറുന്നുമുണ്ട്...അങ്ങനെ ജീവിതത്തിലെ യാഥാര്‍ത്യങ്ങള്‍ കണ്ടെത്തുവാന്‍ ചോയെ ആ സയന്‍സ് ഫിക്ഷന്‍ നോവല്‍ സഹായിക്കുന്നു..

  ഇതിന്‍റെ ഇടയ്ക്ക് ചോയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായി.ആ സമയത്താണ്  കറുത്ത ചിലന്തി എന്ന് പേരുള്ള സൂ എന്ന തന്‍റെ മുന്‍ കാല കാമുകിയുടെ പേരുള്ള സ്ത്രീയെ കണ്ടു മുട്ടുന്നു.അവര്‍ ചോയെ ചൂതില്‍ സഹായിക്കുന്നു.ചോ തന്‍റെ സാമ്പത്തിക കഷ്ട്ടപ്പാടുകളില്‍ നിന്നും കരകയറുന്നു.തന്‍റെ മുന്നില്‍ ഉള്ള സൂ ആരാണെന്ന് ചോദിക്കുമ്പോള്‍ അവള്‍ നല്‍കുന്ന മറുപടിയും കഥയിലെ മറ്റൊരു വഴിത്തിരിവാകുന്നു.ഓരോ കഥാപാത്രവും അവരുടെ വഴിക്ക് ചിത്രത്തെ കൊണ്ട് പോകുന്നു.എന്നാല്‍ എല്ലാം എത്തി ചേരുന്നത് ചോയ്ക്ക് ജീവിതത്തില്‍ വന്ന സംശയങ്ങളെ മാറ്റിക്കൊണ്ടാണ്..

എന്ത് സംഭവിക്കുന്നു ലുലുവിനും,വാങ്ങിനും,ബായ് ലിങ്ങിനും ,സുവിനും എന്നുള്ളത് തന്‍റെ കാല്‍പ്പനിക കഥകളിലെ പ്രതികരിക്കുവാന്‍ സമയം എടുക്കുന്നത് കൊണ്ടോ അല്ലെങ്കില്‍ തന്നെ സ്നേഹിക്കാത്തത് കഴിയാത്തതോ ആയ യാന്ത്രിക പാവകളില്‍ കൂടി അവതരിപ്പിക്കുന്നു 2046 എന്ന നോവലില്‍ ...

  കഥയെ കുറിച്ച് പറയുവാന്‍ ധാരാളം ഉണ്ട്..എന്നാല്‍ പലതും സിനിമ കണ്ടു തന്നെ ആസ്വദിക്കുവാന്‍ ഉള്ള സംഭവങ്ങള്‍ ആണ്..ഇതൊരു കാല്‍പനിക ലോകത്തെയും ബന്ധിപ്പിച്ചു കൊണ്ട് പറയുന്ന ഒരു പ്രണയ കഥ ആണ്..ഒരിക്കലും ഇങ്ങനെ ഒരു കഥാഗതി മറ്റൊരു ചിത്രത്തിലും ഞാന്‍ കണ്ടിട്ടില്ല..freeze frames ധാരാളം ഉപയോഗിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍..അവയെല്ലാം തീര്‍ച്ചയായും ഓരോ കഥ പറയുന്നുണ്ട്..ഓരോ സംഗീതവും ഓരോ ചലനങ്ങളും ഓരോ കഥ ആണ് ഈ ചിത്രത്തില്‍ ...സങ്കീര്‍ണമായി തോന്നുമെങ്കിലും പലതരത്തില്‍ ഉള്ള ആളുകളുടെ ജീവിതവുമായി ബന്ധപ്പെട്ടു കഴിയുന്ന ഓരോ മനുഷ്യനും ഒന്നാലോചിച്ചാല്‍ തന്‍റെ ജീവിതവും ഇത്തരത്തില്‍ ഉള്ള ഒന്നാണെന്ന് തീര്‍ച്ചയായും തോന്നാന്‍ സാധ്യത ഉണ്ട്....ഇതൊരു ബുദ്ധി ജീവി ചിത്രം അല്ല...പ്രണയ കഥയില്‍ പ്രണയിക്കുന്നവര്‍ക്കും സസ്പന്‍സ് കൊടുത്ത സംവിധായകന്‍ Kar Wai Wong തന്‍റെ മുന്‍ ചിത്രങ്ങള്‍ ആയ Days of Being Wild ഇല്‍ തുടങ്ങി  In the Mood for Love എന്ന  ചിത്രത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ആ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന് ആണ് മുഖ്യമായും 2046 എന്ന ചിത്രത്തില്‍ പറയാന്‍ ശ്രമിച്ചിട്ടുള്ളത്..."Infernal Affairs Trilogy" ,"Murderer" തുടങ്ങിയ ചിത്രങ്ങള്‍ ആണ് എനിക്ക് ഹോങ്കോങ്ങ് എന്ന രാജ്യത്ത് നിന്നും എന്നെ വിസ്മയിപ്പിച്ച ചിത്രങ്ങള്‍ ,എന്നാല്‍ 2046 എന്ന ചിത്രം എല്ലാം മാറ്റി മറിച്ചിരിക്കുന്നു...ഈ ചിത്രത്തിന്‍റെ തന്നെ  മുന്‍ഭാഗങ്ങളെ മറ്റൊരു തരത്തില്‍ അതിന്‍റെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു .അപ്പോള്‍  അത് തീര്‍ച്ചയായും മനോഹരമായ ഒരു പ്രണയ കഥയില്‍ ആണ് അവസാനിച്ചത്‌... 

എഴുതിയാല്‍ തീരാത്തത്ര പറയുവാന്‍ ഉണ്ട് ഈ ചിത്രത്തെ കുറിച്ച്...സിനിമകളോടുള്ള സ്വാഭാവിക സമീപനങ്ങളെ  മാറ്റുവാന്‍ ഈ ചിത്രം ശ്രമിക്കുന്നുണ്ട്..എന്നെ പോലെ ഒരു കാഴ്ചക്കാരന് തീര്‍ച്ചയായും ഈ ചിത്രം ഒരു പുതു അനുഭവം ആയിരുന്നു..ഒരു അന്വേഷണവും...കഥാപാത്രങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന്..എല്ലാ ഓര്‍മകളും ഓരോ കണ്ണുനീര്‍ തുള്ളികള്‍ ആണ്...ഈ ചിത്രം മുന്നോട്ട് വയ്ക്കുന്ന ആശയവും അത് തന്നെ...രാഷ്ട്രീയമായ കാര്യങ്ങള്‍ പ്രതിപാദിക്കുന്നുണ്ട് ഈ ചിത്രത്തില്‍ ..എങ്കില്‍ പോലും ഓര്‍മകളെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകള്‍ ആണ്  എനിക്ക് ഈ ചിത്രം ആകര്‍ഷകം ആയി തോന്നിയത്...


A movie providing a real out of the words experience for a viewer.This movie should be watched to experience one of the brilliant experiments in world cinema.An attempt to realize what had happened to one's own characters after a time.A brave and daring attempt fledged with the best visuals in red and green at times to immerse one into the story...The nominations and winnings of this movie in world arena shows how much this movie had an impact on its viewers..Surely a movie not for everyone..but for the one who wants to be a bit away from the usual movie gimmicks...My rating for the movie is 9.5/10....
            
                     "All Memories Are Traces of Tears"

More reviews at www.movieholicviews.blogspot.com

torrent:-http://1337x.org/torrent/75117/0/