Pages

Thursday, 27 June 2013

Soodhu Kavvum (2013,Tamil)



Soodhu Kavvum (2013,Tamil)

തമിഴിൽ ഈ ഇടയ്ക്ക് ഇറങ്ങിയ വ്യത്യസ്തമായ ഒരു comedy-thriller..നായകനായ "പിസ്സയുടെ"യും " നടുവിലെ കൊഞ്ചം പക്കത്തെ കാണും " എന്നിവയുടെ വിജയത്തിന് ശേഷം വിജയ്‌ സേതുപതിയുടെ പുതിയ ചിത്രം..മുന്പുള്ള പടങ്ങളെ പോലെ തന്നെ വ്യത്യസ്തമായ ഒരു പ്ലോടുമായാണു ഈ തവണയും വിജയുടെ വരവ്..കഥ ഇങ്ങനെ..ചെന്നൈയിലേക്ക് സ്വന്തം നാട്ടിൽ നയൻ താരയ്ക്ക് ക്ഷേത്രം പണിതു കുപ്രസിദ്ധി നേടിയ പകലവൻ നാട്ടിൽ നില്കാൻ കഴിയാത്ത അവസ്ഥ ആയപ്പോൾ സുഹൃത്തായ ഐ.ടി ജോലിക്കാരൻ കേശവനെ കാണാൻ എത്തുന്നു..കേശവന്റെ കൂടെ താമസിക്കുന്നത് ജാഗുവർ 100 മീറ്റർ എങ്കിലും ഓടിക്കണം എന്നാ മോഹവുമായി നടന്നു പിന്നീട് അതിന്റെ പേരില് ജോലി പോയ ശേഖറും..പകലവൻ വന്ന അന്ന് തന്നെ സഹപ്രവർത്തകയുടെ പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ കേശവന്റെ കൈ ആ പെണ്‍കുട്ടി മുറിക്കുകയും കേശവന്റെ ജോലി പോവുകയും ചെയ്യുന്നു...

പിന്നീട് അവർ കിട്നാപ്പിങ്ങിൽ സ്വന്തമായ തിയറി ഉണ്ടാക്കി അതനുസരിച്ച് വ്യത്യസ്തമായ രീതിയിൽ kidnapping ചെയ്യുന്ന ദാസിനെ (വിജയ്‌ സേതുപതി) യെ പരിചയപ്പെടുന്നു...വേറെ വഴി ഒന്നുമില്ലാത്തത് കൊണ്ട് ആ മൂന്ന് സുഹൃത്തുക്കളും ദാസിന്റെ സഹായികളാകുന്നു ....സ്വസ്ഥമായി ജോലി ചെയ്തു പോയി കൊണ്ടിരുന്ന അവർ ഒരിക്കൽ ദാസിന്റെ തിയറി മാറ്റിവച്ചു ഒരു ജോലി ഏറ്റെടുക്കുന്നു..അതവരെ എവിടെ കൊണ്ട് എത്തിക്കുന്നു എന്നതാണു സിനിമ...അത് വ്യത്യസ്തവും അത് പോലെ തന്നെ തമാശ കലര്ന്നതുമായ ഒരു ട്രാക്കിലൂടെ പോകുന്നു...

എനിക്കീ സിനിമ വളരെയധികം ഇഷ്ടപ്പെട്ടു...എല്ലാര്ക്കും ഇഷ്ടപെടണം എന്നുമില്ല ..ഇതിന്റെ അവതരണവും പശ്ചാത്തല സംഗീതവും അത് പോലെ ഗാനങ്ങളും..എല്ലാം തന്നെ വ്യത്യസ്തമായി അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് ....തമിഴ് ഗാനാ പാട്ടുകളുടെ രീതിയിൽ അതിനെ Dev-D സ്റ്റൈലിൽ ആണു അവതരിപ്പിച്ചിരിക്കുന്നത് ...സിറ്റുവെഷൻ കോമഡി ധാരാളം ഉണ്ട്..ഇതൊരിക്കലും വിജയ്‌,സൂര്യ ,അല്ലു അർജുൻ ആരാധകർക്കുള്ളതല്ല..അവര്ക്ക് ബോർ അടിക്കും..ഇതിൽ ഡാൻസ് ഇല്ലാ...കുത്ത് പാട്ടില്ലാ അത് പോലെ തന്നെ കത്തി സ്റ്റന്റുകളും ..ഒരു കളിപ്പാട്ട ഹെലികോപ്റ്റെറിന്റെ സീൻ മാത്രം അങ്ങനെ തോന്നാം.....

പിന്നെ എടുത്തു പറയേണ്ടത് characterization ആണു...ഭാവനയിൽ മാത്രമുള്ള ഒരു നായിക...സത്യസന്ധനും അതെ സമയം പാർട്ടിക്ക് ബാദ്ധ്യതയും ആയ ഒരു മന്ത്രി... ഉഡായിപ്പു മാത്രം കയ്യില ഉള്ള മന്ത്രി പുത്രൻ ...സിനിമ എടുക്കാൻ നടക്കുന്ന ഗുണ്ട ..എല്ലാവരെയും encounteril കൊല്ലാൻ നടക്കുന്ന പോലീസുകാരൻ ....അയാളാണ് വില്ലൻ എന്ന് പറയാം...encounteril നായകനെയും കൂട്ടുകാരെയും കൊല്ലാൻ ശ്രമിച്ച ബ്രഹ്മ എന്നാ വില്ലാൻ പോലീസുകാരനു സംഭവിക്കുന്നത്‌ ശെരിക്കും രസിപ്പിച്ചു..

എല്ലാം കങ്ങി തെളിഞ്ഞു എല്ലാരും ഒരു ജീവിതം കെട്ടി പിടിക്കുമ്പോൾ വീണ്ടും ദാസ് തന്റെ kidnapping തിയറി തെറ്റിക്കുന്നു..അവിടെ ഈ സിനിമ അവസാനിക്കുന്നു....പുതിയ പ്രശ്നങ്ങളിലേക്ക് ദാസും...വ്യത്യസ്തമായി എന്തെങ്ങിലും ചെയാൻ വിജയ്‌ സേതുപതി ഈ കഥ തിരഞ്ഞെടുത്തതിലൂടെ ശ്രമിച്ചിട്ടുണ്ട്... കഥ ഒന്നും ഇല്ലെങ്കിലും കണ്ടു കൊണ്ടിരിക്കാവുന്ന ഒരു നല്ല സിനിമ ആണു "സൂത് കവ്വും ".....Kudos to directorNalan kumaraswamy, Vijay Sethupathi ,Music director Santhosh Narayanan ..without them,it wouldn't have been possible for the crew to get a gross of 8 crore INR in the first day itself..though it failed in the overseas due to lack of big hero..Anyways my rating is 7.5/10.....

No comments:

Post a Comment