" മാജിക്കൽ റിയലിസം " എന്ന ഫാന്റസി വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ചിത്രമാണ് റൂബി സ്പാർക്സ് ..ഒരാളുടെ ഭാവനയിൽ വിരിയുന്ന കഥാപാത്രങ്ങൾക്ക് ജീവൻ വയ്ക്കുക...ഉത്ഭവം അയാളുടെ ഭാവനയിൽ മാത്രം...ജീവിതവും അത് പോലെ.. അവസാനവും അത് പോലെ ...ഭാവനയിൽ വിരിയുന്ന യന്ത്ര മനുഷ്യൻ എന്ന് പറയാം..അതാണ് മാജിക്കൽ റിയലിസം ...മലയാളത്തിൽ ഈ അടുത്തായി ഇറങ്ങിയ "നത്തോലി ചെറിയ മീനല്ല " ഈ ഗണത്തിൽ പെടുത്താവുന്നതാണ് ....ഒരാൾ എഴുതുന്ന കഥയിൽ മറ്റുള്ളവർ ജീവിക്കുന്നു ..അത്തരത്തിൽ ഒരു ചിത്രമാണ് റൂബി സ്പാർക്സും ....
കഥ ഇങ്ങനെ...എഴുതാൻ പുതിയ കഥ ഒന്നുമില്ലാതെ ഇരുന്ന കാൽവിൻ സ്വപ്നത്തിൽ ഒരു പെണ്‍ക്കുട്ടിയെ കാണുന്നു...അവളെ അവൻ തന്റെ പുതിയ കഥയിൽ അവതരിപ്പിക്കുന്നു...പക്ഷെ ഒരു ദിവസം അവൾ തന്റെ വീട്ടിൽ നില്ക്കുന്നത് കണ്ടു അമ്പരക്കുന്നു ....കഥ എഴുതുന്നതിൽ പ്രശസ്തൻ ആണെങ്കിലും ഒരു അന്ത:മുഖനും അത് പോലെ സുഹൃത്തുക്കൾ ഒന്നുമില്ലാതെ ആണ് കാൽവിൻ ജീവിക്കുന്നത്..ആകെ ഉള്ള സുഹൃത്ത് സഹോദരൻ ഹാരി മാത്രം...ആദ്യം നടക്കുന്നത് വിശ്വസിക്കാൻ ആകാതെ കാൽവിൻ പിന്നീട് യഥാർത്ഥ ലോകത്തിൽ സംഭാവിക്കന്ന കാര്യം ആണെന്നു മനസിലാകുന്നതോട് കൂടി അവന്റെ ജീവിതം മാറുന്നു...റൂബിയും കാൽവിനും സന്തോഷമായി ജീവിക്കുന്നു.... സത്യം റൂബി അറിയുന്നുമില്ല...തന്റെ ജീവിതം കാൽവിന്റെ ഭാവന മാത്രം ആണെന്ന് ..നല്ല രീതിയിൽ പോയിരുന്ന അവരുടെ ജീവിതത്തിൽ ചില താള പിഴകൾ സംഭവിക്കുന്നതോട് കൂടി അവൻ റൂബിയെ എഴുതി തന്റെ വരുതിയിൽ ആക്കാൻ ശ്രമിക്കുന്നു...അതിനെ തുടർന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങൾ ആണ് Ruby Sparks ......
എഴുത്തിനനുസരിച്ചു മാറ്റാവുന്ന ജീവിതവും,കാമുകിയും എല്ലാം എത്ര സുന്ദരംആണ് ???ഒരിക്കലും വഴക്കുണ്ടാകാതെ ..ഒരിക്കലും പിണങ്ങാതെ നമ്മുടെ നിയന്ത്രണത്തിൽ തന്നെ ചലിക്കുന്ന ഒരു ജീവിതം...അതെത്ര സുന്ദരം ആണെങ്കിലും ആ കഥാപാത്രങ്ങൾ എല്ലാം നമ്മുടെ അടിമ ആയിരിക്കും..അവർക്ക് സ്വന്തമായി ഒന്നും കാണില്ല..അവരുടെ പുഞ്ചിരി പോലും നമ്മുടെ അടിമ ആയിരിക്കും ..അത്തരത്തിൽ ഉള്ള അവസ്ഥയെ നേരിടേണ്ടി വരുന്ന എഴുത്തുകാരനും ..അവന്റെ കഥാപാത്രവും ആണ് ഇതിലെ പ്രധാന കഥാ പാത്രങ്ങൾ ...
ഇതിലെ നായിക് റൂബി സ്പാർക്സ് ആയി അഭിനയിക്കുന്ന Zoe Kazan ന്റെ ആണു കഥ...നായകനായി പോൾ ഡാനോ യും ..ചെറിയ ഒരു വേഷത്തിൽ Antonio ബന്ടെരാസ് ഉം അഭിനയിക്കുന്നു....മികച്ച ചിത്രം എന്ന് പറയാൻ പറ്റില്ല ..എങ്കിലും ഭാവനയുടെ സാധ്യതകളെ വളരെയധികം പ്രയോജനപ്പെടുത്തിയ മനോഹരമായ ഒരു സിനിമ ആണു റൂബി സ്പാർക്സ് ...സമാന ഗതിയിൽ ഇറങ്ങിയ" അമേ"ലി ",മിഡ്നയിറ്റ് ഇന് പാരിസ്","ആലീസ്" തുടങ്ങിയ സിനിമകളോട് ഒപ്പം നില്ക്കാവുന്ന ഒരു ചിത്രം ആണ് റൂബി സ്പാർക്സ് ..
This movie impressed me with the way it was made...completely in a comedy back ground with a cute love story and filled with loads of imagination...The problems of this imaginary world is also well narrated in this movie..Good work by the writer,the heroine herself and by the director Jonathan and Valerie......This will be in one of my modern day favorite movies....My rating is 8/10....If you can imagine such a thing in life..go for it...It's a nice watch!!!
No comments:
Post a Comment