Pages

Monday, 28 November 2016

709.TIME RENEGADES(KOREAN,2016)

709.TIME RENEGADES(KOREAN,2016),|Thriller|Mystery|Fantasy|,Dir:-Jae-Yong Kwak,*ing:- Su-jeong Lim, Jung-suk Jo, Jin-wook Lee


   Time Renegades-കാലങ്ങള്‍ കാരണം  ആശയക്കുഴപ്പത്തില്‍ ആവുക എന്നതാണ്  ഈ  സിനിമയ്ക്ക് ഈ  പേരിനോട് പുലര്‍ത്താന്‍  കഴിയുന്ന  നീതി.കൊറിയന്‍  സിനിമകള്‍  ആയ  Il Mare,Ditto  തുടങ്ങിയവയുടെ  എല്ലാം  പശ്ചാത്തലം  തന്നെ  ആണ്  ഈ  ചിത്രത്തിനും  ഉള്ളത്.രണ്ടു  കാലഘട്ടത്തിലെ  ആശയ  വിനിമയം.അതിനു  Il Mare  യില്‍  ആ  പോസ്റ്റ്‌  ബോക്സ്  ആണെങ്കില്‍  അത്  Ditto  യില്‍  റേഡിയോ  ആയിരുന്നു.Time Renegades  ല്‍  അത്  സ്വപ്നവും.ഒപ്പം  പറയേണ്ട  മറ്റൊന്ന്  കൂടി  ഉണ്ട്.ഈ  ആശയത്തിന്റെ  അപ്പുറം  Butterfly  Effect,Donnie  Darko  പോലെ  ഉള്ള  ചിത്രങ്ങള്‍  കൂടി അവതരിപ്പിച്ച  രീതി  കൂടി  കൂട്ടി  ഇണക്കിയാലോ??ഈ  വര്ഷം  കണ്ട  ഏറ്റവും  ത്രില്ലിംഗ്  ആയ  കൊറിയന്‍  ചിത്രം  ആയി  മാറാന്‍ ഈ ഒരു  അവതരണ  രീതിയിലൂടെ  Time  Renegades  നു  കഴിഞ്ഞിട്ടുണ്ട്  എന്ന്  തന്നെ  അത്  കൊണ്ട്  വിശ്വസിക്കുന്നു.

  ഇനി  കഥയിലേക്ക്.30  വര്‍ഷങ്ങള്‍ക്കു  അപ്പുറവും  ഇപ്പുറവും  ഉള്ള  കഥാപാത്രങ്ങളും  കഥയും.1983  ല്‍  ജീവിക്കുന്ന സ്ക്കൂള്‍  അദ്ധ്യാപകന്‍  ആയ ജി ഹ്വാന്‍ തന്റെ  സ്വപ്നങ്ങളില്‍  കാണുന്നത്  2015  ലെ  പോലീസ്  ഉദ്യോഗസ്ഥന്‍  ആയ ഗുന്‍-വോയുടെ  ജീവിതം  ആണ്.തിരിച്ചു  ഗുന്‍  വോ  കാണുന്നത്  1983 ലെ  ഹ്വാന്റെ  ജീവിതവും.സ്ക്കൂള്‍  അദ്ധ്യാപകന്‍  ആയി  സാധാരണ  രീതിയില്‍  ജീവിക്കുന്ന ജി  ഹ്വാന്റെ  ജീവിതം  ഒക്കെ  സ്വപ്നത്തില്‍  കാണുമ്പോള്‍  ആദ്യം  രസകരം  ആയിരുന്നെങ്കിലും,പ്രത്യേകിച്ചും  പ്രണയം  ഒക്കെ  .എന്നാല്‍  ആ  ഭാഗത്ത്‌  നിന്നും  ആ  സ്ക്കൂളില്‍  സംഭവിക്കുന്ന അതിദാരുണം  ആയ  കൊലപാതകങ്ങള്‍,ഒരു സീരിയല്‍  കില്ലറുടെ  സാമീപ്യം  ഉളവാക്കി.ഒരു രീതിയില്‍  ഉള്ള  കൊലപാതകങ്ങള്‍.എന്നാല്‍  അന്ന്  നടക്കുന്ന  സംഭവങ്ങള്‍,അത്  ഭാവിയില്‍  ഉള്ള  ആളുകളുടെ  ജീവിതത്തെ  മാറ്റി മറിക്കും.അത്  കൊണ്ട്  ഈ  സ്വപ്നങ്ങളിലൂടെ  ഈ  രണ്ടു  കഥാപാത്രങ്ങളും  അതിനെ   മാറ്റി  മറിയ്ക്കാന്‍  ശ്രമിക്കുന്നു.എന്നാല്‍  അനന്തര  ഫലം??


   Butterfly  concept  പോലെ  തന്നെ  ചെറിയ  മാറ്റങ്ങള്‍  പോലും  അവരുടെ  ജീവിതത്തില്‍  വലിയ  മാറ്റങ്ങള്‍  ആകും  ഉണ്ടാക്കുക.ഒരു  പക്ഷെ  അവര്‍  ആരായിരുന്നോ  അതില്‍  നിന്നും  എല്ലാം  മാറി  ഉള്ള  ജീവിതം.നേരത്തെ  സൂചിപ്പിച്ച  രണ്ടു  കൊറിയന്‍  ചിത്രങ്ങളും  മികച്ച  റൊമാന്റിക്   ചിത്രങ്ങള്‍  ആയിരുന്നെങ്കിലും   ഇതില്‍  മനോഹരമായ  പ്രണയത്തോട്  ഒപ്പം  ത്രില്ലിംഗ്  element  കൂടി  ഉള്‍പ്പെടുത്തിയിരിക്കുന്നു.എന്തായാലും  എന്റെ  പ്രിയപ്പെട്ട  കൊറിയന്‍  ചിത്രങ്ങളുടെ  ഒപ്പം  ഇനി  ഈ  ചിത്രവും  ഉണ്ടാകും.കാരണം  അത്രയധികം  ത്രില്‍  ആയിരുന്നാണ്  ഈ  ചിത്രം  കണ്ടത്  എന്നത്  തന്നെ.


More movie  suggestions @www.movieholicviews.blogspot.ca

708.MANHOLE(KOREAN,2014)

708.MANHOLE(KOREAN,2014),|Thriller|Horror|,Dir:-Jae-Young Shin,*ing:-Kyung Ho Jung, Yu-mi Jeong, Sae-ron Kim .



   ഇരുട്ടിന്റെ  മറവില്‍  ഒളിച്ചിരിക്കുന്ന  ദുഷ്ട  ശക്തികള്‍ എന്നും  സിനിമകള്‍ക്കും  കഥകള്‍ക്കും  ഒക്കെ വില്ലന്‍  പരിവേഷം   ആണ്  ഉള്ളത്.ഇരുട്ടത്ത്‌   ഇരിക്കുകയും  അത്  ഓരോരുത്തരുടെയും സ്വന്തം   കാല്‍ക്കീഴില്‍ ആകുമെങ്കിലോ?എത്ര  ഭയാനകം  ആയിരിക്കും ആ  അവസ്ഥ.കാരണം  ഒളിച്ചിരിക്കാന്‍  അതിലും  പറ്റിയ  നല്ലൊരു  സ്ഥലം  ഇല്ല  എന്നത്  തന്നെ.തങ്ങളുടെ  പ്രിയപ്പെട്ടവരേ  നഷ്ടപ്പെട്ട/നഷ്ടപ്പെടാന്‍  പോകുന്ന രണ്ടു  പേരും  ഇരുട്ടിന്റെ  മറവില്‍  ഒളിച്ചിരിക്കുന്ന  ഒരു  സീരിയല്‍  കില്ലറും  ആണ്  ഈ  ചിത്രത്തിലെ  പ്രധാന  കഥാപാത്രങ്ങള്‍.


  സിയോളിനെ  ഭീതിയില്‍  ആക്കിയിരുന്നു  കുറഞ്ഞ  കാലയളവില്‍  കാണാതായ ആളുകളെ  കുറിച്ച്  ഓര്‍ത്തു.പോലീസിനു  ഈ  കേസുകളില്‍  കാര്യമായ  ഒന്നും  കണ്ടെത്താന്‍  സാധിക്കുന്നില്ല.നിന്ന  നില്‍പ്പില്‍  മനുഷ്യര്‍  അപ്രത്യക്ഷര്‍  ആയി  കൊണ്ടേ  ഇരുന്നു.ടാക്സി  ഡ്രൈവര്‍  ആയ പിതാവ്  തന്റെ  മകളെ  തേടി  അലയുന്ന  സമയം  ആണ്  അടുത്ത  സംഭവം  ഉണ്ടാകുന്നത്.യിയോന്‍ സീ  എന്ന  യുവതിയുടെ  അനുജത്തിയെയും  സമാനമായ  രീതിയില്‍   കാണാതെ  ആകുന്നു.എന്നാല്‍ ജീവിച്ചിരിക്കുന്ന  മനുഷ്യരുടെ  കാല്‍ ചുവടുകളുടെ  അടിയില്‍  തന്‍റേതായ ,തന്റെ  മാനസിക  വൈകൃതത്തിന്റെ  ഇരകള്‍  ആയവരെ കൊണ്ട്  പോകാന്‍  അവിടെ  ഉണ്ടായിരുന്നു.മരണത്തിന്‍റെ ഇരുട്ടില്‍  ഒരു  കൊലയാളി.

   അലസരായ  കൊറിയന്‍  പോലീസ്  എന്ന  ക്ലീഷേ ഉണ്ടായിരുന്നെങ്കിലും  കഥാപാത്രങ്ങള്‍ക്ക് വ്യക്തിത്വം  നല്‍കാന്‍  സാധിക്കുന്ന  ഇത്  പോലത്തെ  ഒരു  പശ്ചാത്തലം  വേറെ  കാണുകയില്ല.കാരണം  കഥാപാത്രങ്ങളുടെ  നിസഹായാവസ്ഥ ആണ്  അവരെ  വിചിത്രമായ കാര്യങ്ങളിലേക്ക്  നയിക്കുന്നത്.ഇവിടെയും  അതാണ്‌  ഉണ്ടായിരിക്കുന്നത്.എന്തായാലും  സസ്പെന്‍സ്/മിസ്റ്ററി  എന്ന  ഗണത്തിലേക്ക്  ഉള്‍പ്പെടുത്താന്  കഴിയാത്ത  ചിത്രം  ആണ്  Manhole.പക്ഷേ  ഇരുട്ടില്‍  അവതരിപ്പിച്ച  മിക്ക  ഭാഗങ്ങളും പ്രേക്ഷകനെയും  ശ്വാസം  മുട്ടിക്കും...


More movie views @www.movieholicviews.blogspot.ca

Thursday, 10 November 2016

707.WAR DOGS(ENGLISH,2016)

707.WAR DOGS(ENGLISH,2016),|Thriller|Crime|,Dir:-Todd Phillips,*ing:-Jonah Hill, Miles Teller, Bradley Cooper,Steve Lantz .


   യുദ്ധങ്ങള്‍  ഇപ്പോഴും  രണ്ടു  മുഖങ്ങള്‍  ഉള്ള  റോമന്‍ ദേവന്‍  ആയ  ജാനസിനെ  പോലെ  ആണ്.ജാനസിന്റെ  മുഖങ്ങള്‍  ഭൂതക്കാലവും  ഭാവിക്കാലവും  നോക്കി  കാണുമ്പോള്‍  യുദ്ധങ്ങള്‍ ചിലരുടെ  ജീവിതങ്ങള്‍ നാശത്തിന്റെ  ഭൂതക്കാലത്തേക്ക്  പറിച്ചു  നടുമ്പോള്‍  അതിനോടൊപ്പം  ഭാവി  കെട്ടിപ്പെടുക്കുന്ന  മറ്റൊരു കൂട്ടം ആളുകളുടെ  സ്വര്‍ഗ്ഗവും  ആകുന്നു.അവര്‍  സാധാരണയായി  അറിയപ്പെടുന്നത്  War Dogs എന്നാണു.യുദ്ധത്തില്‍  നിന്നും  ലാഭം  ഉണ്ടാക്കുന്ന  ആയുധ  കച്ചവടക്കാര്‍.ഒരു  പക്ഷെ തങ്ങള്‍  ലോകം  മൊത്തം  മാറ്റി  മറിക്കുന്ന ഏറ്റവും  ശക്തമായ  ആയുധങ്ങള്‍  വില്‍ക്കുമ്പോള്‍  അതിന്റെ  അനന്തര  ഫലങ്ങളെ  കുറിച്ച്  ആലോചിക്കാതെ കീശ  വീര്‍പ്പിക്കാന്‍  നോക്കുന്നവര്‍ ആണ്.

  മൈല്‍സ്  ടെല്ലര്‍  അവതരിപ്പിക്കുന്ന  ഡേവിഡ്‌  ആണ്  ചിത്രത്തിന്റെ  കഥ  നമ്മളിലേക്ക്  എത്തിക്കുന്നത്.യഥാര്‍ത്ഥ  സംഭവങ്ങളെ  ആസ്പദം  ആകി  നിര്‍മിച്ച  ഈ ചിത്രത്തില്‍  അല്‍ബേനിയയില്‍  തനിക്കു  മനസ്സിലാകാത്ത  ഭാഷ  സംസാരിക്കുന്ന   ആളുകളുടെ  തോക്കിന്റെ  മുനില്‍ ജീവന്  വേണ്ടി  യാചിക്കുന്ന  ആളെ  ആണ്  കാണുന്നത്.ഡേവിഡ്‌  ഒരു  കഥ  പറയാന്‍  തുടങ്ങുകയാണ്.പല  ജോലികള്‍  ചെയ്യുകയും  അതിലൊന്നും   തൃപ്തി ലഭിക്കാതെ  അവസാനം  താന്‍  പഠിച്ച  മസാജ്  ചെയ്തു  ജീവിക്കുന്നു.ആകസ്മികം  ആയാണ്  ഡേവിഡ്‌  തന്റെ  കുട്ടിക്കാലത്തെ  സുഹൃത്തായ എഫ്രെയിമിനെ  കണ്ടു  മുട്ടുന്നത്;പല  വര്‍ഷങ്ങള്‍ക്കു  ശേഷം   ഒരു   മരണ  ചടങ്ങില്‍  പങ്കെടുക്കുമ്പോള്‍  ആണ്.അന്നത്തെ  പരിചയം  അയാളെ  ഇന്ന്  മരണത്തെ  നേര്‍ക്ക്‌  നേര്‍  കാണാന്‍  പ്രാപ്തന്‍  ആക്കിയത്  എങ്ങനെ  ആണെന്നാണ്  ചിത്രത്തിന്റെ  കഥ.


   ജോന  ഹില്‍  കഴിഞ്ഞ  കുറച്ചു  വര്‍ഷങ്ങള്‍   ആയി തന്റെ  സുരക്ഷിത  തട്ടകം  ആയ  ടീനേജ്  /പോട്ട്  കോമഡി  ചിത്രങ്ങളില്‍  നിന്നും  മാറി  എന്ന്  തോന്നുന്നു.ജോനയെ  സംബന്ധിച്ച്  വ്യത്യസ്തം  ആയ  മറ്റൊരു  കഥാപാത്രം.എഫ്രെയിം  എന്ന  പല  മുഖങ്ങള്‍  ഉള്ള  കഥാപാത്രം  ആയിരുന്നു ഈ  സിനിമയെ വഴി  തിരിക്കുന്നത്.രസകരമായി  തുടങ്ങുന്ന  സിനിമ  പിന്നീട്  "ചതിയില്‍  വഞ്ചന  ഇല്ല"  എന്നത്  മാറ്റി "യുദ്ധത്തില്‍  ചതിയില്ല"  എന്ന്  പറയാവുന്നതിന്റെ  വക  ഭേദവും  ആയി  മാറി.ആകെ  മൊത്തത്തില്‍  ഇത്ര  അലോസരപ്പെടുത്തുന്ന  ആയ  അന്തരീക്ഷം .യുദ്ധഭൂമിയില്‍  പോലും  കാണില്ല  ഈ  ഒരു  അവസ്ഥ.കൂടുതല്‍  അറിയാന്‍  ഈ  ചിത്രം  കാണുക.എങ്ങനെ  ഡേവിഡ്‌  തന്റെ  ഇപ്പോഴത്തെ  സ്ഥിതിയില്‍  എത്തി  ചേര്‍ന്നൂ  എന്ന് മനസ്സിലാക്കാം

ഈ  വര്ഷം  ഇറങ്ങിയ  ചിത്രങ്ങളില്‍  മികച്ച  ഒന്നായി  തോന്നി  War Dogs.കാണാന്‍  ശ്രമിക്കുക !!

More movie  suggestions @www.movieholicivews.blogspot.ca                                 

    

Sunday, 6 November 2016

706.SEOUL STATION(KOREAN,2016)

706.SEOUL STATION(KOREAN,2016),|Horror|Animation|,Dir:Sang-ho Yeon,Voices:-Seung-ryong Ryu, Franciska Friede, Joon Lee.


  "Before TRAIN TO BUSAN there was 'SEOUL STATION' "

    ബുസാനിലേക്ക്  ഉള്ള  ആ ട്രെയിന്‍  യാത്രയുടെ  ഓര്‍മ്മകള്‍ ആയി  വന്ന  സോമ്പി  ചിത്രം  ഒരു  പക്ഷെ  ഒരു  കൊറിയന്‍  ചിത്രത്തിന്  കിട്ടാവുന്ന ഏറ്റവും  മികച്ച  സ്വീകരണം  ആകും  ലോകം  എമ്പാടും  ലഭിച്ചതും.കൊറിയന്‍  സിനിമകളെ  കുറിച്ച്  പല  തരത്തില്‍  ഉള്ള  മുന്‍  വിധികള്‍  ഉണ്ടായിരുന്ന  ഒരു  കൂട്ടം  പ്രേക്ഷകരെ  കൊറിയന്‍  സിനിമകളുടെ  വ്യത്യസ്തം  ആയ  ലോകത്തേക്ക്  കൊണ്ട്  ചെല്ലാന്‍  ആ  ചിത്രത്തിന്  കഴിഞ്ഞൂ  എന്ന്  വേണം  കരുതാന്‍.പ്രത്യേകിച്ചും ആ  ക്ലൈമാക്സ്  ഒക്കെ  വേറെ  ഒരു  സിനിമ  ലോകത്ത്  നിന്നും  അവതരിപ്പിക്കപ്പെടാന്‍  സാധ്യത  ഇല്ല  എന്ന്  നിസംശയം  പറയാം.ഇനി ഈ  ചിത്രത്തിലേക്ക്.സംവിധായകന്‍  സാംഗ്  ഹോ  തന്റെ  സ്ഥിരം  തട്ടകം  ആയ  അനിമെഷനിലേക്ക്  ആണ്  ബുസാനിലേക്ക്  ഉള്ള  യാത്രയുടെ  prequel  ആയി  പോയത്.

  എല്ലാത്തിന്റെയും  ആരംഭം സിയോളില്‍  നിന്നും  ആയിരുന്നു.തളര്‍ന്നു  നടന്നു  വരുന്ന  ആ വൃദ്ധനു  എന്തോ  അപകടം  പറ്റിയിട്ടുണ്ടായിരുന്നു.എന്നാല്‍  തിരക്കേറിയ  നഗര  ജീവിതത്തില്‍ അലിഞ്ഞു  ചേര്‍ന്ന  ആര്‍ക്കും  അയാളെ  ശ്രദ്ധിക്കാന്‍  പോലും  കഴിഞ്ഞില്ല.ശ്രദ്ധിച്ച ആളുകള്‍ക്ക്  പോലും  അയാളുടെ  ബാഹ്യ രൂപവും  ഗന്ധവും  പോലും  അസഹനീയം  തോന്നി.ഈ  സിനിമയുടെ  കഥയിലെ  മുഖ്യ  മൂന്നു  കഥാപാത്രങ്ങള്‍  ആണ്  കഥാഗതിയെ  നിയന്ത്രിക്കുന്നത്‌. ഹയെ സുന്‍  എന്ന  മുന്‍  അഭിസാരിക  ഇപ്പോള്‍  തന്‍റെ  പഴയ  ജീവിതത്തില്‍  നിന്നും  മാറി  ജീവിക്കുക  ആണ്.എന്നാല്‍  അവളുടെ പുരുഷ  സുഹൃത്ത്‌  കി  വൂംഗ്  അവളെ  വീണ്ടും  കച്ചവട  ചരക്കു  ആക്കാന്‍  ശ്രമിക്കുന്നു.ആ  ദിവസം  അവള്‍  അതറിയുന്നു.അവള്‍  അവനുമായി  അതിന്റെ  പേരില്‍  ഉടക്കുന്നു.അന്ന്  അവളെ  അന്വേഷിച്ചു  മൂന്നാമത്  ഒരാള്‍  കൂടി  എത്തുന്നു.ഇവരുടെ  കണ്ണിലൂടെ  ആണ്  സോമ്പി  ആക്രമണം  അവതരിപ്പിക്കുന്നത്‌.

   ആക്രമാസക്തര്‍  ആയ  മനുഷ്യര്‍.ഒരു  പക്ഷെ  സ്ഥിരം  ഇത്തരം  സോമ്പി  ചിത്രങ്ങള്‍   ശാസ്ത്രീയ  വിശദീകരണങ്ങള്‍  ഒക്കെ  കൊടുത്തു  സ്ഥിരം  ഫോര്‍മാറ്റില്‍  എടുക്കുമ്പോള്‍  ഇവിടെ  സംവിധായകനും  എഴുത്തുകാരനും ആയ  സാംഗ്  ഹോ നേരത്തെ  പറഞ്ഞ  ആ  കൊറിയന്‍  സിനിമാ രീതി  ആണ്  പിന്തുടര്‍ന്നിരിക്കുന്നത്.മനുഷ്യന്റെ  പക.ഒരു  പക്ഷെ  ജനങ്ങളെ  സംരക്ഷിക്കേണ്ട  എന്ന്  ജനം  എങ്കിലും  വിശ്വസിക്കുന്ന  ആളുകളുടെ  അനാസ്ഥ.സഹജീവിയെ  കണ്ടാല്‍  ഒന്ന്  നോക്കുക  പോലും  ചെയ്യാതെ  പോകുന്ന  ജനങ്ങള്‍  എന്നിവരെല്ലാം സ്വാര്‍ഥത  കാരണം  എന്തെല്ലാം  രീതിയില്‍  അപകടകാരികള്‍  ആകും  എന്ന്  ബുസാനിലേക്ക്  ഉള്ള  ട്രെയിന്‍  യാത്രയില്‍  കണ്ടതാണ്.ഒരു  സോമ്പി  ചിത്രത്തിലൂടെ  അപ്രതീക്ഷിതമായി  സാമൂഹിക  വിമര്‍ശനം  നടത്തുക  എന്നതും  നല്ല  ഒരു  കാര്യമാണ്.Train To Busan  പ്രതീക്ഷിച്ചു  ഈ  ചിത്രം  കാണാതെ  ഇരിക്കുന്നതാകും  നല്ലത്.കാരണം  ഇത്  അനിമേഷന്‍  ചിത്രം  ആണ്.എന്നാല്‍  ആദ്യം  ഇറങ്ങിയ  സിനിമ  നല്‍കിയ  കൌതുകം  ഈ  ചിത്രത്തെയും  പ്രിയങ്കരം  ആക്കും  എന്നതില്‍  സംശയം  ഇല്ല.പ്രത്യേകിച്ചും   കൊറിയന്‍  സിനിമകളുടെ  ആരാധകര്‍ക്ക്  ഉണ്ടാകാന്‍  സാധ്യത  ഉള്ള  ആ  ആകാംക്ഷ  നില  നിര്‍ത്താന്‍  കഴിഞ്ഞിട്ടുണ്ട്  ഈ ചിത്രത്തിലൂടെ.ഒപ്പം  ക്ലൈമാക്സിലെ  അപ്രതീക്ഷിത  ട്വിസ്റ്റും.


  More movie suggestions @www.movieholicviews.blogspot.ca