Pages

Wednesday, 30 December 2015

567.FORREST GUMP(ENGLISH,1994)

567.FORREST GUMP(ENGLISH,1994),|Drama|Comedy|Romance|,Dir:- Robert Zemeckis,*ing:-Tom Hanks, Robin Wright, Gary Sinise.

  ടോം ഹാങ്ക്സ് എന്ന നടനെ കുറിച്ചും ഈ ചിത്രത്തെക്കുറിച്ചും അധികം പറയണ്ട കാര്യമില്ല എന്നറിയാം.എന്നാലും ഒരു ചിത്രം പല വട്ടം  കാണുമ്പോഴും  ഇഷ്ടം കൂടുകയും മനസ്സില്‍ സന്തോഷം നിറയ്ക്കുകയും ചെയ്യുന്ന അപൂര്‍വ്വം ചിത്രങ്ങളില്‍ ഒന്നാണ് "ഫോറസ്റ്റ് ഗമ്പ്".ഒരു പക്ഷേ ടോം ഹാങ്ക്സ് ഇതിലെ കഥാപാത്രം  ചെയ്യാന്‍ വേണ്ടി  മാത്രം ജനിച്ചതാണ് എന്ന് തോന്നും.അദ്ദേഹത്തിന്റെ മറ്റു  സിനിമകള്‍ മോശം ആണെന്ന് അതിനു അര്‍ത്ഥമില്ല.പകരം ഈ വേഷം ടോം ഹാങ്ക്സ് അല്ലാതെ വേറെ  ആര്  ചെയ്താലും  ഇത്രയും  ഗംഭീരം  ആകും എന്ന് തോന്നുന്നില്ല.(സ്വന്തം അഭിപ്രായം മാത്രം ആണത്)

  ഫോറസ്റ്റ് ഗംപ് എന്ന ഐ ക്യൂ തീരെ കുറവുള്ള,പ്രത്യേക കഴിവുകള്‍ ഒന്നും ഇല്ലാത്ത കുട്ടിയുടെ കഥയില്‍ നിന്നും ആണ് സിനിമ ആരംഭിക്കുന്നത്.കഥ പറയുന്നത് മുതിര്‍ന്ന ഫോറസ്റ്റ് ഗംപും.തികച്ചും നിഷ്ക്കളങ്കനായ ഒരാള്‍ ഒരു ബസ് സ്റ്റോപ്പില്‍ അടുത്തിരുന്ന സ്ത്രീയോട് ,അവര്‍ക്ക് സംസാരിക്കാന്‍ പോലും താല്‍പ്പര്യം ഇല്ലാതിരുന്ന സമയത്ത് സംഭവ ബഹുലമായ ആ കഥ പറഞ്ഞു തുടങ്ങുന്നു.നേരത്തെ പറഞ്ഞതില്‍ ഒരു ചെറിയ വ്യത്യാസം ഉണ്ട്.അവന്റെ കഴിവുകളെ കുറിച്ച് പറഞ്ഞതില്‍.ഗംപ് മികച്ച ഒരു ഓട്ടക്കാരന്‍ ആയിരുന്നു.അത് അവനു മനസ്സിലായത് അവന്‍റെ എക്കാലത്തെയും പ്രണയിനി ആയിരുന്ന ജെന്നിയും.അവന്റെ ആ കഴിവ് അവനെ പോലെ ബൗദ്ധിക നിലവാരം കുറവാണ് എന്ന് കരുതിയ കൊണ്ട് എത്തിച്ചത് സ്വപ്നതുല്യമായ ഒരു ജീവിതത്തിലേക്ക് ആയിരുന്നു.കോളേജ് റഗ്ബി ടീമില്‍ നിന്നും പട്ടാളത്തിലേക്ക്.പിന്നീട് അവിടെ നിന്നും പുതിയ മേച്ചില്‍ പുറങ്ങളിലേക്കും.സൗഹൃദത്തിനും പ്രണയത്തിനും ജീവിതത്തില്‍ വില കൊടുത്തിരുന്ന ഗംപിനെ ഏറ്റവും ആകര്‍ഷിച്ച വ്യക്തിത്വം അവന്റെ അമ്മയുടെ ആയിരുന്നു.അവര്‍ ശരിക്കും അവനു വേണ്ടി ജീവിച്ചു എന്ന് പറയാം.എല്ലാ അര്‍ത്ഥത്തിലും.

  ഗംപിന്റെ കഥ ഡ്രാമയായോ റൊമാന്‍സ് ആയോ മുഖ്യ പ്രമേയം വരുന്ന കഥയില്‍ നിന്നും ഒരു ഫാന്റസി ആയി കാണാന്‍ ആണ് ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ താല്‍പ്പര്യം.കാരണം കഥ അവതരിപ്പിച്ചിരിക്കുന്നത് ഒരു മുത്തശ്ശി കഥ പറയുന്ന അത്ര രസകരമായ രീതിയില്‍ ആയിരുന്നു.ഗംപിന്റെ ജീവിതത്തിലെ ഓരോ ഏടും ആകര്‍ഷകം ആകുന്നതു അത് കൊണ്ടാണ്."വിന്‍സ്ടന്‍ ഗ്രൂം" എഴുതിയ നോവല്‍ അതെ പേരില്‍ ചിത്രം ആയപ്പോള്‍ തിരക്കഥ എഴുതിയ "എറിക് റോത്ത്" ആ കഥയെ സിനിമ ഭാഷ്യമായി മനോഹരമായി തിരക്കഥ എഴുതി എന്ന് പറയാം.പതിമൂന്നു വിഭാഗത്തില്‍ ഓസ്ക്കര്‍ നാമ നിര്‍ദേശം ലഭിച്ച ചിത്രം അതില്‍ ആറു വിഭാഗങ്ങളില്‍ മികവു തെളിയിച്ചു വിജയിയും ആയി.മികച്ച നടന്‍/ചിത്രം/സംവിധായകന്‍/തിരക്കഥ/എഡിറ്റിംഗ്/വിഷ്വല്‍ എഫക്ട്സ് എന്നീ വിഭാഗങ്ങളില്‍ ആയിരുന്നു അവ.

  ഫോറസ്റ്റ് ഗംപ് തനിക്കു ആവശ്യം ഉള്ള കാര്യങ്ങള്‍ മാത്രം ആയിരുന്നു ജീവിതത്തില്‍ മനസ്സിലാക്കിയിരുന്നത്.അല്ലെങ്കില്‍ അവന്റെ ജീവിതത്തില്‍ അവനു വേണ്ടിയിരുന്നത് സരളമായ കുറച്ചു കാര്യങ്ങള്‍ മാത്രമായിരുന്നു.ബാക്കി എല്ലാം അവന്‍റെ ജീവിതത്തില്‍ അവനെ തേടി എത്തി.ഗംപ് അവന്റെ ജീവിതത്തില്‍ എത്തി ചേര്‍ന്ന വഴികള്‍ ഒക്കെ നോക്കുമ്പോള്‍ "The Man From Earth"  ലെ പ്രോഫസ്സര്‍ ജോണ്‍ ഓള്‍ഡ്‌മാനെ ആര്‍ക്കെങ്കിലും ഓര്‍മ വന്നാലും തെറ്റില്ല.കാരണം ഈ രണ്ടു സിനിമയ്ക്കും ചേരുന്ന ഒരു ഫാന്റസി അവിടെ ഉണ്ട്.അത്രയ്ക്കും അസ്വാഭാവികം ആണ് ഗംപിന്റെ കഥ.ഒരിക്കലും കണ്ടാല്‍ മടുപ്പ് തോന്നാത്ത ഗംപിന്റെ അവിശ്വസനീയം ആയ കഥ.ചിത്രത്തിന്റെ അവസാന രംഗം അവന്‍റെ ജീവിതത്തിനു പൂര്‍ണത നല്‍കുന്നും ഉണ്ട്.സിനിമ അവസാനിക്കുമ്പോള്‍ ഒരു നല്ല പുസ്തകം വായിച്ച പ്രതീതിയും.

More movie suggestions @www.movieholicviews.blogspot.com

    

Monday, 28 December 2015

566.ANCHORMAN 2:THE LEGEND CONTINUES(ENGLISH,2013)

566.ANCHORMAN 2:THE LEGEND CONTINUES(ENGLISH,2013),|Comedy|,Dir:-Adam McKay,*ing:-Will Ferrell, Adam McKay,Christina Applegate<paul Rudd,Steve Carell,David Koechner.

2004 ല്‍ ഇറങ്ങിയ Direct-to-Video ചിത്രം ആയാണ് ആദ്യ ഭാഗത്തിലെ ചില സംഭവങ്ങളെ ഒക്കെ കോര്‍ത്ത്‌ ഇണക്കി  " Wake Up, Ron Burgundy: The Lost Movie" ഇറങ്ങുന്നത്.അതിനു ശേഷം ചിത്രത്തിന്‍റെ രണ്ടാം ഭാഗം ആയി തിയറ്ററില്‍ റിലീസ് ആകുന്ന ചിത്രം ആണ് "ANCHORMAN 2:THE LEGEND CONTINUES".ആദ്യ ചിത്രത്തിലെ കഥാപാത്രങ്ങള്‍ തന്നെ രണ്ടാം ഭാഗത്തിലും അവരവരുടെ വേഷങ്ങള്‍ അവതരിപ്പിച്ചു.ഡിസ്ട്രിബ്യൂഷന്‍ Paramount Picture,DreamWorks Pictures ല്‍ നിന്നും നേടിയെടുത്തത് മാറ്റി നിര്‍ത്തിയാല്‍ ആദ്യ ഭാഗതിന്റെ അതെ രീതിയിലും അതെ ടീമും ആണ് ഈ ചിത്രത്തിലും ഉള്ളത്.അപ്രതീക്ഷിതം ആയി സ്ക്രീനില്‍ വരുന്ന പരിചിത മുഖങ്ങള്‍ ടി വി ചാനലുകാര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകുന്ന ഭാഗത്തിലും അവതരിപ്പിക്കുന്നുണ്ട്.

  ആദ്യ സിനിമയുടെ കഥാഘടന ആണ് ഈ ചിത്രത്തിനും ഉള്ളത്.റോണ്‍ ബര്‍ഗണ്ടിയും കൂട്ടരും അവരുടെ ജീവിതത്തിലെ മോശം സമയത്ത് വീണ്ടും ഒന്നിക്കുകയാണ്.അമേരിക്കയിലെ ആദ്യ 24 മണിക്കൂര്‍ ടെലിവിഷന്‍ ചാനലിനു വേണ്ടി.GNN എന്ന സാങ്കല്‍പ്പിക ടെലിവിഷന്‍ ചാനലിലെ അര്‍ദ്ധരാത്രിയിലെ വാര്‍ത്തകള്‍ക്ക് വേണ്ടി ആണ് ഈ ടീം വീണ്ടും ഒരുമിക്കുന്നത്.കാലഘട്ടം മാറിയിരുന്നു.സാന്‍ ദിയാഗോയില്‍ നിന്നും ന്യൂ യോര്‍ക്കില്‍ എത്തിയ അവരെ കാത്തിരുന്നത് പ്രൈം ടൈമില്‍ വാര്‍ത്ത വായിക്കുന്ന പുതിയ തരംഗം ആയിരുന്ന ജാക്ക് ലൈമും കൂട്ടരും ആയിരുന്നു.ഒരു ബെറ്റില്‍ ജാക്കും ലൈമും ഏര്‍പ്പെടുന്നു.റേറ്റിംഗ് ആര്‍ക്കു കൂടുന്നു എന്നതില്‍ ആയിരുന്നു അവരുടെ മത്സരം.

   എന്നാല്‍ റോണ്‍ ബര്‍ഗണ്ടി വീണ്ടും ടെലിവിഷനില്‍ പുതുമകള്‍ അവതരിപ്പിക്കാന്‍ ഉറപ്പിച്ചു തന്നെ ആയിരുന്നു.എല്ലാവരും ഉറങ്ങുന്ന സമയത്ത് വാര്‍ത്ത അവതരിപ്പിക്കുമ്പോള്‍ അതില്‍ പുതുമ വേണം എന്ന് റോണ്‍ മനസ്സിലാക്കുന്നു.അയാള്‍ തന്‍റെ പുതിയ രീതി അവതരിപ്പിക്കുന്നു.റോണ്‍ ബര്‍ഗണ്ടിയുടെയും കൂട്ടരുടെയും യാത്ര വീണ്ടും തുടരുന്നു.ഇത്തവണ റോണ്‍ ബര്‍ഗണ്ടിക്ക് കുറച്ചു കൂടി ഉത്തരവാദിത്തം ഉണ്ട് ജീവിതത്തില്‍.ജീവിതവും വാര്‍ത്തയും അതിലെ മാന്യതയും റൊണിന് കാത്തു സൂക്ഷിച്ചേ മതിയാകൂ.ആദ്യ ഭാഗം പോലെ തന്നെ തമാശകളും ഒക്കെ ആയി പോകുന്നു രണ്ടാം ഭാഗവും.ആദ്യ ഭാഗം ഇഷ്ടപ്പെട്ടവര്‍ക്ക് ഈ ഭാഗം ഇഷ്ടപ്പെടാതെ ഇരിക്കാന്‍ പ്രത്യേകിച്ച് കാരണം ഒന്നും ഇല്ല എന്ന് കരുതുന്നു.


More movie suggestions @www.movieholicviews.blogspot.com

565.ANCHORMAN:THE LEGEND OF RON BURGUNDY(ENGLISH,2004)

565.ANCHORMAN:THE LEGEND OF RON BURGUNDY(ENGLISH,2004),|Comedy|,Dir:-Adam McKay,*ing:-Will Ferrell, Adam McKay,Christina Applegate<paul Rudd,Steve Carell,David Koechner


   ജൂഡ് അപ്പടോയുടെയും  കൂട്ടരുടെയും മറ്റൊരു കോമഡി വിജയ ചിത്രം ആണ് "ANCHORMAN:THE LEGEND OF RON BURGUNDY".സ്ഥിരം കൂട്ടുക്കെട്ടും പിന്നീട് ചിത്രത്തില്‍ വരുന്ന അപ്രതീക്ഷിത പരിചിത മുഖങ്ങള്‍ എല്ലാം കൂടി ചേര്‍ന്ന ഒരു കോമഡി ചിത്രം ആണ് എഴുപതുകളില്‍ നടക്കുന്ന കഥയായി അവതരിപ്പിച്ചിരിക്കുന്നത്.ടെലിവിഷന്‍ ചാനലുകളുടെ ചരിത്രത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ അമേരിക്കന്‍ രീതിയിലൂടെ ഫിക്ഷന്‍ -കോമഡി ആയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.വില്‍ ഫെരല്‍ ആണ് മുഖ്യ കഥാപാത്രം ആയ റോണ്‍ ബര്‍ഗണ്ടിയെ അവതരിപ്പിക്കുന്നത്‌.

    KVWN channel 4 എന്ന സാങ്കല്‍പ്പിക ടെലിവിഷന്‍ ചാനലിലെ മുഖ്യ വാര്‍ത്ത അവതാരകന്‍ ആണ് റോണ്‍.സാന്‍ ദിയഗോയില്‍ നിന്നും പ്രക്ഷേപണം ചെയ്യുന്ന ചാനലില്‍ വാര്‍ത്ത അവതരിപ്പിക്കുന്ന റോണ്‍ ആ കൊച്ചു നഗരത്തില്‍ ഇതിഹാസ തുല്യമായ പരിവേഷം ആയിരുന്നു.ആരാധകര്‍ റോണിന്റെ വാര്‍ത്തകള്‍ക്കായി കാത്തിരിക്കുന്നു.ആ കൊച്ചു നഗരത്തിന്റെ വികാരം ആയിരുന്നു റോണ്‍.റോണിന്റെ വാര്‍ത്തകളുടെ ടീം ആയിരുന്നു ബ്രയാന്‍,ബ്രിക്ക്,ചാമ്പ് എന്നിവര്‍. അവരുടെ വിജയങ്ങള്‍ അവര്‍ ആഘോഷിച്ചു.ടെലിവിഷന്‍ ചാനലുകളുടെ തുടക്ക സമയം സ്ത്രീ അവതാരകര്‍ ആരും ഇല്ലായിരുന്നു.എന്നാല്‍ അവസാനം അതും സംഭവിച്ചു.വെറോണിക്ക എന്ന സ്ത്രീ പുരുഷ മേധാവിത്വം ഉള്ള ആ രംഗത്തേക്ക് വരുന്നു.

  റോണും കൂട്ടരും അവരുടെ വരവിനെ സ്വീകരിക്കുന്നില്ല.എന്നാല്‍ വെറോണിക്കയ്ക്ക് തന്‍റെ പ്രവര്‍ത്തികളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു.അവള്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു.എന്നാല്‍ അവളുടെ മാര്‍ഗം എളുപ്പം അല്ലായിരുന്നു.എന്നാല്‍ അവള്‍ റോണിന്റെ മനസ്സില്‍ കടന്നു കൂടുന്നു.അവരുടെ ബന്ധം കൂടുതല്‍ കുഴപ്പങ്ങളിലേക്ക് പോകുന്നു.അമേരിക്കന്‍ Adult-Comedy യുടെ ചേരുവകകള്‍ ഒക്കെ ചേര്‍ത്ത രസകരമായ മറ്റൊരു ചിത്രം ആണ് "ANCHORMAN:THE LEGEND OF RON BURGUNDY".വളരെയധികം റിലാക്സ് ചെയ്തു കാണാവുന്ന മറ്റൊരു ചിത്രം.

More movie suggestions @www.movieholicviews.blogspot.com

564.THE 40 YEAR OLD VIRGIN(ENGLISH,2005)

564.THE 40 YEAR OLD VIRGIN(ENGLISH,2005),|Comedy|,Dir:-Judd Apatow,*ing:-Steve Carell, Catherine Keener, Paul Rudd.


   ഹോളിവുഡ് സിനിമകളിലെ പല തമാശ ചിത്രങ്ങളിലും കാണുന്ന പേരാണ് ജൂഡ് അപാടോ.സംവിധായകന്‍ ആയും നിര്‍മാതാവ് ആയും കഥ എഴുത്തുകാരന്‍ ആയും  ഒക്കെ വരുന്ന ജൂഡിന്റെ ചിത്രങ്ങളിലെ സ്ഥിരം സാനിദ്ധ്യങ്ങള്‍ ആണ് സ്റ്റീവ് കാരല്‍,റോജര്‍ സേത്ത്,പോള്‍ റഡ,വില്‍ ഫാരല്‍,ജോനാ ഹില്‍  തുടങ്ങി കുറെ മുഖങ്ങള്‍.പല ചിത്രങ്ങളിലും ഇവര്‍ ഒരു ടീം ആയി ചെറിയ വേഷങ്ങളില്‍ കൂടി ആണെങ്കിലും ചിത്രങ്ങളില്‍ മുഖം കാണിക്കും.ഈ ലിസ്റ്റില്‍ ഇനിയും ഉണ്ട് ആളുകള്‍.കോമഡിക്ക് പ്രാധാന്യം കൊടുത്തു,സ്ഥിരം അമേരിക്കന്‍ തമാശ ചിത്രങ്ങളുടെ ഫോര്‍മാറ്റില്‍ ഉണ്ടാക്കുന്ന ചിത്രങ്ങള്‍ ആവശ്യത്തിന് സെക്സ്,മയക്കുമരുന്ന് ഒക്കെ ചേര്‍ന്ന തമാശയുടെ ഒരു മിശ്രിതം ഉണ്ടാക്കി ആണ് അവതരിപ്പിക്കപ്പെടുന്നത്.പലപ്പോഴും സാധാരണ കഥാപാത്രങ്ങള്‍ ,അവരുടെ മണ്ടത്തരങ്ങള്‍ ഒക്കെ ആയി രസകരം ആണ് മിക്ക ചിത്രങ്ങളും.

  ഇനി The 40 Year Old Virgin ന്‍റെ കഥയിലേക്ക്.പേരില്‍ തന്നെ സിനിമയുടെ കഥ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്.40 വയസ്സായിട്ടും ഒരു സ്ത്രീയുടെ സാമീപ്യം അറിയാത്ത കഥാപാത്രം ആണ് ഈ ചിത്രത്തിലെ ആന്‍ഡി.അമേരിക്കന്‍ സാമൂഹിക ജീവിതത്തിലെ ഏറ്റവും വലിയ ദുരിതങ്ങളില്‍  ഒന്നായി മാറുന്നു ആന്‍ഡിയുടെ ജീവിതം.ആന്‍ഡി ജീവിതത്തില്‍ എല്ലാ നന്മകളും ഉള്ള മനുഷ്യന്‍ ആണ്.ഒരു ഇലക്ട്രോണിക്  സ്റ്റോറില്‍ അക്കൌണ്ടന്റ് ആയി ജോലി ചെയ്യുന്ന അയാളുടെ ജീവിതം സാധാരണയിലും സാധാരണം ആണ്.ഒരു കാര്‍ പോലും ഇല്ലാതെ സൈക്കിളില്‍ സഞ്ചരിക്കുന്ന വാരാന്ത്യം വീട്ടില്‍ ഇരുന്നു ഗെയിം കളിച്ചും കോമിക്സ് പുസ്തകങ്ങള്‍ വായിച്ചും ജീവിക്കുന്ന ആന്‍ഡി അമേരിക്കന്‍ ജീവിതത്തിലെ വൈചിത്ര്യങ്ങളില്‍ ഒന്നായി മാറുന്നു.

   എന്നാല്‍ ഒരു ദിവസം ലൈംഗിക ജീവിതത്തെക്കുറിച്ച് ഒപ്പം ജോലി ചെയ്യുന്ന ഡേവിഡ്,ജേ,കാള്‍ എന്നിവരോട് സംസാരിക്കുമ്പോള്‍ അവര്‍ ആന്‍ഡി എല്ലാവരിലും നിന്നും ഒളിപ്പിച്ചു വച്ച ആ രഹസ്യം അവര്‍ മനസ്സിലാക്കുന്നു.ആന്‍ഡി നാല്‍പ്പതാം വയസ്സിലും "കന്യകന്‍" ആണ്.സൗഹൃദം ഒന്നും ഇല്ലാതിരുന്ന അവര്‍ ആന്‍ഡിയെ സഹായിക്കാന്‍ തീരുമാനിക്കുന്നു.അവര്‍ തമ്മില്‍ ഒരു സൗഹൃദം ഉണ്ടാകുന്നു.അതിനു ഒപ്പം ആന്‍ഡിയ്ക്ക് ചേരുന്ന ഒരു സ്ത്രീയെ അന്വേഷിച്ചും ഉള്ള യാത്രയും.സുഹൃത്തുക്കള്‍ എന്ന നിലയില്‍ ഉള്ള അഭിപ്രായങ്ങളും അവരുടെ വാക്കുകള്‍ കേട്ട് ആന്‍ഡി ചെന്ന് എത്തുന്ന മണ്ടത്തരങ്ങള്‍ എല്ലാം കൂടി ചിത്രത്തെ രസകരം  ആക്കുന്നുണ്ട്‌.സാധാരണ കഥയും സ്റ്റീവ് കാരലിന്റെ രസകരമായ ആന്‍ഡിയും സുഹൃത്തുക്കളും എല്ലാം കൂടി ചിത്രത്തെ നല്ലൊരു Adult-Comedy ചിത്രമായി മാറ്റുന്നു.

More movie suggestions @www.movieholicviews.blogspot.com

563.IDENTITY THIEF(ENGLISH,2013)

563.IDENTITY THIEF(ENGLISH,2013),|Comedy|Crime|,Dir:-Seth Gordon,*ing:-Jason Bateman, Melissa McCarthy, John Cho.

    ഒരാളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തി അയാളുടെ പേരില്‍ തട്ടിപ്പുകള്‍ നടത്തുന്ന സംഘങ്ങളെ കുറിച്ച് പലപ്പോഴും കേള്‍ക്കുന്നതാണ്.ലോകമെമ്പാടും നടക്കുന്ന സാധാരണയായ ഈ തട്ടിപ്പുകളില്‍ ഇരയാകുന്നവര്‍ക്ക് ധന നഷ്ടവും മാനഹാനിയും പലപ്പോഴും സംഭവിക്കുന്നു..ഇന്റര്‍നെറ്റ്‌,മറ്റു ആശയ വിനിമയ സങ്കേതങ്ങള്‍ വഴി ഒക്കെ നടക്കുന്ന ഈ തട്ടിപ്പുകള്‍  ദിവസം തോറും വളര്‍ന്നു വരുന്ന ടെക്നോളജികളെ പലപ്പോഴും അവയുടെ വിശ്വാസ്യതയില്‍ സംശയം ഉണ്ടാക്കാറും ഉണ്ട്.ഒരാള്‍ അയാളുടെ സ്വകാര്യ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ഏതു സ്ഥലത്തും കാത്തിരിക്കുന്ന ഒരു അപകടം.അതാണ്‌ Identity Thief  എന്ന ചിത്രത്തിന്‍റെ കഥ കോമഡി ആയി അവതരിപ്പിക്കുന്നത്‌.

  സാധാരണക്കാരന്‍  ആണ് സാന്‍ഡി പാറ്റെര്സന്‍ എന്ന അക്കൌണ്ടന്റ്.രണ്ടു പെണ്‍ക്കുട്ടികളും ഭാര്യയും ആയി ജീവിക്കുന്ന അയാളുടെ  ജീവിത സ്വപ്‌നങ്ങള്‍ നേടുവാന്‍ ആയി അയാള്‍ പരിശ്രമിക്കുന്നു.എന്നാല്‍ ഏതൊരു സാധാരണക്കാരനെ പോലെയും മാസ ശമ്പളത്തില്‍ ആശ്രയിക്കുന്ന അയാള്‍ രണ്ടു അറ്റവും കൂട്ടി മുട്ടിക്കാന്‍ ശ്രമിക്കുന്നു.ജീവനക്കാരുടെ ശമ്പളം ഒന്നും കൂട്ടാതെ സ്വന്തം ശമ്പളം കൂട്ടുന്ന മാനേജര്‍ ഒക്കെ അയാളുടെ ദുരിതം കൂട്ടുന്നു.എന്നാല്‍ ഒരു ദിവസം ബാങ്കില്‍ നിന്നും വന്നതാണെന്ന് പറഞ്ഞ ഒരു ഫോണ്‍ കോളില്‍ അയാളുടെ സ്വകാര്യമായ ചില വിവരങ്ങള്‍ ചോരുന്നു.അമേരിക്കയുടെ മറ്റൊരു  ഭാഗത്ത്‌ അയാളുടെ പേരില്‍ മറ്റൊരാള്‍ രൂപം കൊള്ളുകയായിരുന്നു.ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും അയാള്‍ പോലും അറിയാതെ പണം പോകുന്നു.ചെയ്യാത്ത കുറ്റത്തിന് പോലീസ് കേസുകള്‍ ഉണ്ടാകുന്നു.പുതുതായി ലഭിച്ച സ്വപ്നതുല്യമായ ജോലിക്ക് പോലും ഭീഷണി ഉണ്ടാകുന്നു.

  സാന്‍ഡിയ്ക്ക് തന്‍റെ നിരപരാധിത്വം തെളിയിച്ചേ തീരൂ.അതിനു അയാള്‍ ഒരു യാത്ര തുടങ്ങുന്നു.അയാള്‍ തന്‍റെ വ്യക്തിത്വം മോഷ്ട്ടിച്ച ആളെ കണ്ടെത്താന്‍ ഉള്ള ശ്രമത്തില്‍ ആണ്.മെലിസ മക്കാര്‍ത്തി,ജേസന്‍ ബേറ്റ് മാന്‍ എന്നിവര്‍ ഒറിജിനലും അപര വ്യക്തിത്വവും ആയി അഭിനയിച്ച ചിത്രം ബോക്സോഫീസ് വിജയം നേടിയിരുന്നു ചെറിയ ബജറ്റില്‍ നിന്ന് കൊണ്ട്.കുറച്ചു തമാശകള്‍ ഒക്കെ ഉള്ള പ്രവചിക്കാവുന്ന ക്ലൈമാക്സും  ഉള്ള ഒരു സാധാരണ  കൊച്ചു ചിത്രം ആണ് Identity Thief.കുറച്ചു സ്നാക്സ് ഒക്കെ മുന്നില്‍ വച്ച്  കണ്ടു  കൊണ്ടിരിക്കാവുന്ന രസകരമായ ചിത്രം.

More movie suggestions @www.movieholicviews.blogspot.com

562.STAR WARS V:THE EMPIRE STRIKES BACK(ENGLISH,1980)

562.STAR WARS V:THE EMPIRE STRIKES BACK(ENGLISH,1980),|Action|Adventure|Fantasy|,Dir:-Irvin Kershner,Dir:-Mark Hamill, Harrison Ford, Carrie Fisher .

   ആദ്യ  ഭാഗത്തില്‍ സാമ്രാജ്യത്തിന്‍റെ എതിരെ ഉള്ള കലാപത്തില്‍ സാഹചര്യങ്ങള്‍ കാരണം പങ്കെടുക്കേണ്ടി വന്ന ലൂക്കും ഹാനും ഇപ്പോള്‍ കലാപകാരികളുടെ കൂട്ടത്തിലെ പ്രമൂഖര്‍ ആണ് ഇപ്പോള്‍.കലാപകാരികള്‍ ഇപ്പോള്‍ ഡെത്ത് സ്റ്റാറിന്റെ നശീകരണത്തിന് ശേഷം ഹോത്ത് എന്ന തണുത്ത ഗ്രഹത്തില്‍ ആണ് താമസം.എങ്ങും മഞ്ഞു മൂടി കിടക്കുന്ന ഹോത്തില്‍ അവര്‍ നിലയുറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഡാര്‍ത് വേദറുടെ നേതൃത്വത്തില്‍ കലാപകാരികളുടെ നശീകരണത്തിനായി ശ്രമിക്കുന്നു.

    ഒരു ദിവസം ലുക്ക്‌ അപകടത്തില്‍ പെടുന്നു.ആ സമയം ലൂക്കിന് ഒബി വാന്‍  വന്നു അവന്റെ പരിശീലനം തുടരണം എന്ന് പറയുന്നതായി  തോന്നി.ലൂകിനെ അന്വേഷിച്ചു ഹാന്‍  വരുന്നു.ഹാനിന്റെ തലയ്ക്ക് ഇട്ടിരുന്ന വില കൂടിയത് അറിഞ്ഞു തന്‍റെ  കടം തീര്‍ക്കാന്‍ ആയി ഹാന്‍ ച്യൂയിയയൂം കൂട്ടി തിരികെ പോകാന്‍ ഒരുങ്ങുന്ന സമയത്തായിരുന്നു ഈ സംഭവം.ഹാന്‍ ലൂക്കിനെയും രക്ഷിച്ചു അവരുടെ സങ്കേതത്തില്‍ എത്തുന്നു.അപ്പോള്‍ പുതിയ ആക്രമണവും ആയി ഡാര്‍ത് വേദര്‍ കലാപകാരികളെ ആക്രമിക്കുന്നു.അവര്‍ അവിടെ നിന്നും പാലായനം ചെയ്യുന്നു.ഹാന്‍ ലിയയെയും സംഘത്തെയും രക്ഷിക്കാനായി യാത്ര തുടരുന്നു.ലുക്ക്‌ തന്റെ ജെഡി പരിശീലനം തുടരാനും

  ഹാനിനും ലൂക്കിനും തങ്ങളുടെ ശ്രമങ്ങളില്‍ എന്ത് സംഭവിച്ചു എന്നതാണ് സിനിമയുടെ ബാക്കി.അക്കാദമി പുരസ്ക്കാരങ്ങളില്‍ മികച്ച ശബ്ദ ലേഖനത്തിന് ഈ ചിത്രം അര്‍ഹമായിരുന്നു.സ്റ്റാര്‍ വാര്‍ ഫ്രാഞ്ചൈസിയുടെ സിനിമകള്‍ വീണ്ടും തുടര്‍ന്നൂ..തുടര്‍ന്ന്  കൊണ്ടിരിക്കുന്നു.വര്‍ഷങ്ങള്‍ക്കു ശേഷം 2015 ല്‍ പോലും ചിത്രത്തിന് ഉള്ള ആരാധകര്‍ അതിനു അടിവരയിടുന്നു.

More movie suggestions @www.movieholicviews.blogspot.com

Tuesday, 22 December 2015

561.STAR WARS:EPISODE IV:A NEW HOPE(ENGLISH,1977)

561.STAR WARS:EPISODE IV:A NEW HOPE(ENGLISH,1977),|Action|Adventure|Fantasy|,Dir:-George Lucas,*ing:-Mark Hamill, Harrison Ford, Carrie Fisher

     ശക്തമായ ഏകാധിപത്യ വ്യവസ്ഥയോട് പൊരുതുന്ന ഒരു കൂട്ടം കലാപകാരികള്‍.നിരന്തരമായ കലാപങ്ങള്‍ ചുറ്റും ഉള്ള എന്തിനെയും നശിപ്പിക്കാന്‍ ഉള്ള കഴിവ് നേടുമ്പോള്‍ അതിനെ തകര്‍ക്കാന്‍ മറ്റൊരു കൂട്ടര്‍ ശ്രമിക്കും.ജോര്‍ജ് ലൂക്കാസിന്റെ എക്കാലത്തെയും മികച്ച പരമ്പരയായ സ്റ്റാര്‍ വാര്‍സ് എന്ന ചിത്രത്തിന്‍റെ മൂല കഥ ഭൂമിയിലെ മനുഷ്യര്‍ക്ക്‌ പരിചിതം ആണ്.ലോക ജനത അതിര്‍വരമ്പുകള്‍ തീര്‍ക്കുന്ന ഒരു വിധം രാജ്യങ്ങളില്‍ എല്ലാം സംഭവിക്കുന്നത്‌ സാങ്കല്‍പ്പികമായ ഗ്രഹങ്ങള്‍ തമ്മില്‍ ഉള്ള അധികാരത്തിന്‍റെ കാവലാളാകാന്‍ ഉള്ള യുദ്ധം ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.സ്റ്റാര്‍ വാര്‍സ് പരമ്പരയിലെ ആദ്യ ചിത്രം ഇവിടെ തുടങ്ങുന്നു.

  അക്കാദമി പുരസ്ക്കാര വേദിയില്‍ പത്തു നോമിനേഷനുകള്‍ ലഭിച്ച ഈ ചിത്രം അതില്‍ ആറെണ്ണം നേടുകയും ഉണ്ടായി.മികച്ച കലാസംവിധാനം,വസ്ത്രാലങ്കാരം,ശബ്ദലേഖനം,എഡിറ്റിംഗ്,വിഷ്വല്‍ എഫക്ട്സ് എന്നീ സാങ്കേതിക വിഭാഗങ്ങളിലും സംഗീതം എന്നിവയിലും ആണ് ചിത്രം ആ വര്‍ഷത്തെ ഓസ്ക്കാര്‍ പുരസ്ക്കാര വേദിയില്‍ തരംഗം ആയി മാറിയത്.തലമുറകള്‍ പിന്നീട് ഈ ചിത്രത്തെ എക്കാലവും ഓര്‍ത്തിരിക്കുന്ന ചിത്രമായി മാറ്റി.36 വര്‍ഷങ്ങള്‍ക്കു അപ്പുറം 2013 ല്‍ പോലും ചിത്രം അമേരിക്കയിലും കാനഡയിലും ഏറ്റവും മികച്ച കളക്ഷന്‍ നേടിയ ചിത്രമായി കണക്കു കൂട്ടലുകളില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

  Death Star എന്ന ഗലക്ട്ടിക് സാമ്രാജ്യത്തിന്റെ Space Station അതീവ ശക്തം ആണ്.മറ്റുള്ള ഗ്രഹങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി ആയ അത് പഴയ ജെഡി ആയിരുന്ന Lord Darth Vander ന്‍റെ മേല്‍നോട്ടത്തില്‍ ആണ് പ്രവര്‍ത്തിക്കുന്നത്.അതിനെതിരെ പ്രവര്‍ത്തിക്കുന്ന കലാപകാരികളെ സഹായിക്കുന്നത് ലിയ രാജകുമാരി ആണ്.അക്വില എന്ന ഗ്രഹത്തിലെ രാജകുമാരി ആയ ലിയ സാമ്രാജ്യ ശക്തികളുടെ പിടിയില്‍ അകപ്പെടുന്നു.ഡെത്ത് സ്റ്റാറിന്റെ രൂപകല്‍പ്പന അറിയാവുന്ന കുഞ്ഞന്‍ റോബോട്ട് R2-D2, അതിന്‍റെ ഭാഷ മനസ്സിലാക്കി അവതരിപ്പിക്കുന്ന C-3PO എന്നിവ അവിടെ നിന്നും രക്ഷപ്പെടുന്നു.ഈ സമയം കലാപകാരികള്‍ക്ക് പുതിയൊരു കൂട്ട് ലഭിക്കുന്നു.ലുക്ക്‌ സ്കൈ വാക്കര്‍.ലുക്ക്‌ എങ്ങനെ അവരുടെ ഒപ്പം എത്തി എന്നും അവരുടെ ശ്രമങ്ങളില്‍ എങ്ങനെ അവന്‍ പങ്കാളി ആയി എന്നതും ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.Motion Control Photography ഉപയോഗിച്ച് ചെയ്ത ഇതിലെ ഗ്രാഫിക്സ് ഒക്കെ ഇന്നത്തെ തലമുറയ്ക്ക് കൗതുകം ആയി തോന്നാമെങ്കിലും അന്നത്തെ തലമുറയ്ക്ക് ഒരു വിസ്മയം ആയിരുന്നു ഈ ചിത്രം.ഇന്നും സ്റ്റാര്‍ വാര്‍സ് ഒരു തരംഗം ആയി പുതിയ ഭാഗം തിയറ്ററുകളില്‍ വരുമ്പോഴും അതിനെല്ലാം തുടക്കം ഇവിടെ നിന്നും ആയിരുന്നു.ഐതിഹാസികം ആയ തുടക്കം.Star Wars:Episode IV:A New Hope.

More movie suggestions @www.movieholicviews.blogspot.com

Friday, 18 December 2015

560.URUMBUKAL URANGARILLA & KOHINOOR(MALAYALAM,2015)

560.URUMBUKAL URANGARILLA & KOHINOOR(MALAYALAM,2015)

  മോഷണം പ്രമേയം ആയി വന്ന രണ്ടു ചിത്രങ്ങള്‍ ആയിരുന്നു ഉറുമ്പുകള്‍ ഉറങ്ങാറില്ല,കോഹിനൂര്‍ എന്നിവ.മോഷണക്കലയെ കുറിച്ചൊക്കെ ആധികാരികം എന്ന് "തോന്നിക്കുന്ന"  രീതിയില്‍(അതാണോ മോഷണക്കല എന്നത് കൊണ്ട് മനസ്സിലാകാത്തത് കൊണ്ടാണ് "തോന്നിക്കുന്ന" എന്ന വാക്ക് ഉപയോഗിച്ചത്) ആയിരുന്നു ചിത്രത്തിന്‍റെ ആദ്യ പകുതി അവതരിപ്പിച്ചത്.ചെമ്പന്‍ വിനോദ്,വിനയ് ഫോര്‍ട്ട്‌,സുധീര്‍ കരമന,അജൂ വര്‍ഗീസ്‌  എന്നിവരൊക്കെ ഇന്നത്തെ  മലയാള സിനിമയുടെ അവിഭാജ്യ  ഘടകം ആണെന്ന് അടിവരയിടുന്നു അവരുടെ ചിത്രത്തിലെ പ്രകടനങ്ങള്‍.മോശമായി ഒന്നും തോന്നിയില്ല.ചെമ്പന്‍ വിനോദ് ഒക്കെ പക്കാ ഗ്രാമീണനായ കള്ളന്‍ ആയി ജീവിച്ചു എന്ന് പറയാം.ചെമ്പന്‍ വിനോദ് തന്റേതായൊരു ശൈലിയിലൂടെ നല്ല അഭിനയ പ്രകടനത്തോടെ സിനിമയുടെ മുഖ്യ ഭാഗം ആയി ആദ്യ പകുതിയില്‍.

സസ്പന്‍സ്,ട്വിസ്റ്റ് എന്നിവ പ്രതീക്ഷിച്ചിരിക്കുന്ന ഇന്നത്തെ മലയാള സിനിമ പ്രേക്ഷകര്‍ക്ക്‌ അവസാനം അത്യാവശ്യം വിശ്വസനീയം ആയ ട്വിസ്റ്റ് ഒക്കെ കൊടുത്ത് സിനിമ അവസാനിപ്പിക്കുന്നു.സിനിമയില്‍ ലോജിക് നോക്കുന്നത് ശരി അല്ലെങ്കിലും അവസാനം ഈ കൊച്ചു ചിത്രം തരക്കേടില്ലാതെ അവസാനിപ്പിച്ചു.ശരാശരി വിജയം ആയിരുന്നു ഈ ചിത്രം എന്ന് കേട്ടിരുന്നു.ഒരു പക്ഷെ കുറച്ചു കൂടി പരസ്യം ചെയ്തിരുന്നെങ്കില്‍ ഈ ചിത്രം മികച്ച വിജയം ആകാന്‍ സാധ്യത ഉണ്ടായിരുന്നു എന്ന്  തോന്നി.

   കോഹിനൂര്‍-കള്ളന്മാരുടെ വേറെ ഒരു സിനിമ.എന്നാല്‍ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് മലയാളത്തിലെ കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ ആയുള്ള "നൊസ്റ്റാള്‍ജിയ"ട്രെന്റിനെ കൂട്ട് പിടിച്ചാണ്.എണ്‍പതുകളുടെ  അവസാനം സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ന്ന മമ്മൂട്ടി-മോഹന്‍ലാല്‍  ദ്വയങ്ങളുടെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങള്‍ ഒക്കെ പശ്ചാത്തലത്തില്‍ പലപ്പോഴായി പ്രേക്ഷകനെ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു.ചെമ്പന്‍  വിനോദ്,വിനയ് ഫോര്‍ട്ട്‌,സുധീര്‍ കരമന,അജൂ വര്‍ഗീസ്‌  എന്നിവര്‍ ഈ ചിത്രത്തിലും നല്ല പ്രകടനം കാഴ്ച വച്ചു.നായകനായി  വന്ന ആസിഫ് അലി,ഇന്ദ്രജിത്ത് എന്നിവരും മോശം ആക്കിയില്ല.ട്വിസ്റ്റ്,പിന്നെ ട്വിസ്റ്റ്,പിന്നെയും ട്വിസ്റ്റ്,ധാ!! വീണ്ടും ട്വിസ്റ്റ് എന്ന രീതിയില്‍ ആയിരുന്നു ചിത്രം അവതരിപ്പിച്ചത്.പക്ഷേ ആ ട്വിസ്റ്റ് ഒക്കെ ത്രില്ലിംഗ് ആയി അധികം തോന്നിയില്ല.ഒരു പക്ഷെ ചേരുന്ന ഒരു പശ്ചാത്തല സംഗീതം  ഒക്കെ ഉണ്ടായിരുന്നെങ്കില്‍ അതിനൊക്കെ ഒരു "ശക്തി മരുന്ന്" ആയേനെ എന്ന് കരുതി.മൊത്തത്തില്‍ തരക്കേടില്ലാതെ കണ്ടിരിക്കാവുന്ന ചിത്രമായി തോന്നി കോഹിനൂര്‍.


More movie suggestions @www.movieholicviews.blogspot.com

559.THE CABIN IN THE WOODS(ENGLISH,2012)

559.THE CABIN IN THE WOODS(ENGLISH,2012),|Thriller|Mystery|,Dir:-Drew Goddard,*ing:-Kristen Connolly, Chris Hemsworth, Anna Hutchison.



   THE CABIN IN THE WOODS  എന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുക Wrong turn ഒക്കെ പോലെ ഉള്ള ഒരു Slasher സിനിമ  എന്നായിരിക്കും.Wrong turn മാത്രമല്ല സ്ഥിരമായി ഹോളിവുഡ് ഹൊറര്‍ സിനിമകളുടെ തീം ആണ് ഇത്.ഒരു പക്ഷെ പറഞ്ഞു പഴകി പോയ ഒരു തീം.എന്നാല്‍ ഈ  പഴകിയ തീം വച്ച് ഈ ചിത്രം ഹൊറര്‍/കള്‍ട്ട് പടത്തിന്റെ നിലവാരത്തിലേക്ക് ഒരു പരിധി വരെ എത്തുകയാണ് ചെയ്തത്.എന്തായിരിക്കും അതിനു കാരണം?ഒരു പക്ഷെ ഈ ഹൊറര്‍ ചിത്രം ഒളിപ്പിച്ചു വച്ച ചില കാര്യങ്ങള്‍ ആകാം.

  ഒരു Slasher ചിത്രത്തില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത്?ഭയാനകമായ രംഗങ്ങളും പിന്നെ വെള്ളം ചീറ്റുന്നത് പോലെ ഒഴുകുന്ന രക്തവും ആണ്.ഈ ചിത്രത്തിലും അങ്ങനെ ഒക്കെ തന്നെ ഉണ്ട്.എന്നാല്‍ പലരും പല രീതിയില്‍ വ്യാഖ്യാനം നല്‍കിയ ഈ ചിത്രത്തില്‍ ഞാന്‍ കണ്ടത് ചിത്രത്തിലെ മുഖ്യമായ രണ്ടു സന്ദര്‍ഭങ്ങള്‍ അതില്‍ ഒന്നില്‍ കള്ളത്തരം ആണ് എന്നുള്ളതാണ്.ഒരു ഹൊറര്‍ സിനിമയില്‍ അവശേഷിപ്പിക്കുന്ന അപൂര്‍വമായ കഥാഗതി.പറഞ്ഞു വരുന്നത് കഥ അവതരിപ്പിച്ച രീതി അല്ല.എന്നാല്‍ അതില്‍ നിന്നും മാറി പ്രേക്ഷകന്റെ മുന്നില്‍ അവസാനം സ്പൂണ്‍ ഫീഡിംഗ് ആയി ഒരു കഥ ഇട്ടു കൊടുക്കുകയും എന്നാല്‍ ആ സ്പൂണ്‍ ഫീഡിംഗ് ന്യായമായും പ്രേക്ഷകന്‍ സ്വന്തം ആക്കുകയുള്ളൂ.ചിത്രത്തില്‍ അത് വരെ അവതരിപ്പിച്ചത് അപ്രസക്തം ആവുകയും ചെയ്യും.ആ രീതിയില്‍ ചിത്രത്തിന്റെ അവസാനം വലിയ ഒരു കള്ളം ആണ്.


   ചിത്രത്തില്‍ വരുന്ന കഥാപാത്രങ്ങള്‍ പലതും ഉറക്കത്തിലെ ദു:സ്വപ്‌നങ്ങള്‍ ആണ്.ഒരു പക്ഷെ ജപ്പാനില്‍ നടക്കുന്ന സംഭവങ്ങള്‍ ഒക്കെ ചേര്‍ത്ത് വായിക്കണം ഈ ചിത്രത്തെ കുറിച്ച് ഒരു അഭിപ്രായം എത്താന്‍.ഇത്തരത്തില്‍ ഉള്ള അപഗ്രഥനം ഒന്നും ഇല്ലെങ്കില്‍ ഈ ചിത്രം ഇളക്കക്കാരി ആയ ഒരു പെണ്‍ക്കുട്ടി അവളുടെ സുഹൃത്തും കാമുകനും പിന്നെ മറ്റു രണ്ടു സുഹൃത്തുക്കളുടെയും ഒപ്പം വിനോദ യാത്രയ്ക്ക് പോയി അപകടം വരുത്തി വയ്ക്കുന്ന ഒരു സാധാരണ കഥ മാത്രം ആയി അവശേഷിക്കും.എന്നാല്‍ ഈ ചിത്രത്തില്‍ ഒരു കള്ളത്തരം ഉണ്ടെന്നും ഒരു സത്യം ഉണ്ടെന്നും വിശ്വസിക്കാന്‍ ആണ് എനിക്കിഷ്ടം.ആ കഥ അവതരണ രീതി നോക്കുമ്പോള്‍ ചിത്രം ഏതു genre  ആണെന്ന്  പോലും സംശയം ഉണ്ടാവുക സ്വാഭാവികം.

More movie suggestions @www.movieholicviews.blogspot.com

558.NARC(ENGLISH,2002)

558.NARC(ENGLISH,2002),|Crime|Mystery|,Dir:-Joe Carnahan,*ing:-Ray Liotta, Jason Patric, Chi McBride .

  പലപ്പോഴും സിനിമകള്‍ക്ക്‌ വിഷയം ആയിട്ടുള്ള തീം ആണ് അധോലോക-പോലീസ് ബന്ധം.മയക്കുമരുന്ന്  മാഫിയയെ കുറിച്ച് കൂടുതല്‍ അറിയാന്‍ പോലീസ് പലപ്പോഴും ഉപയോഗിക്കുന്ന വഴി ആണ് അവരുടെ ഇടയിലേക്ക് രഹസ്യമായി ഇറക്കി വിടുന്ന പോലീസ് ഉദ്യോഗസ്ഥര്‍.അവരുടെ ഇടയില്‍ ജീവിക്കുമ്പോള്‍ അവരെ പോലെ പെരുമാറുക എന്നതാണ് ഈ ജോലിയിലെ പ്രധാന പ്രശ്നം.പ്രത്യേകിച്ചും മയക്കു മരുന്ന് ഉപയോഗിക്കുന്നവരുടെ ഇടയില്‍ ജീവിക്കുമ്പോള്‍ അത് ഉപയോഗിച്ച് തുടങ്ങുക മുതല്‍ കുറ്റകൃത്യങ്ങളില്‍ പങ്കു ചേരുകഎന്നത് വരെ അതില്‍ ഉള്‍പ്പെടുന്നു.

  ചിലര്‍ അത്തരം അവസ്ഥയില്‍ പോലും കേസിനായുള്ളത് കണ്ടെത്താന്‍ ശ്രമിക്കുബോള്‍ മറ്റു ചിലര്‍ പുതുതായി ലഭിച്ച ജീവിതത്തിലെ സ്വാതന്ത്ര്യം ആണ് അനുഭവിക്കുന്നത്.അധോലോകത്തില്‍ കടന്നു പറ്റിയ നിക്ക് ടെലിസ് എന്നാല്‍ പിന്നീട് അയാള്‍ ആരാണ് എന്നുള്ള വിവരം പുറത്തു ആകും എന്ന് വന്നപ്പോള്‍ നടന്ന ആക്രമണത്തില്‍ ഗര്‍ഭിണി ആയ ഒരു സ്ത്രീയ്ക്ക് അപകടം സംഭവിക്കുകയും ആ കുട്ടി മരിച്ചു പോവുകയും ചെയ്യുന്നു.ഒളിവുജീവിതം  ജീവിതം അവസാനിപ്പിച്ച്‌ വീണ്ടും പോലീസ് എത്തിയെങ്കിലും അന്നത്തെ അപകടം ഔദ്യോഗികമായി നിക്കിനെ പിന്തുടരുന്നു.

   നിക്കിന് ആ സമയത്താണ് ഒരു കേസ് അന്വേഷണം ഏറ്റെടുക്കാന്‍ പോലീസില്‍ നിന്നും ആവശ്യം ഉയരുന്നത്.മൈക്കില്‍ കാല്‍വസ്  എന്ന പോലീസുകാരന്‍ നിക്കിനെ പോലെ തന്നെ മയക്കു മരുന്ന് മാഫിയയുടെ ഉള്ളില്‍ കടന്നിരുന്നു.എന്നാല്‍ പിന്നീട് അയാള്‍ കൊല്ലപ്പെടുന്നു.അയാളുടെ കൊലപാതകത്തില്‍ പ്രതികാരം ചെയ്യാന്‍ നടന്ന ഹെന്രി ഓക്ക് എന്ന പോലീസുകാരനെ നിക്ക് അവിടെ വച്ച് പരിചയപ്പെടുന്നു.കേസ് അന്വേഷിക്കാന്‍ നിക്ക് രണ്ടു ഉപാധികള്‍ മുന്നോട്ടു വച്ചു.1)കേസ് അന്വേഷണം കഴിയുമ്പോള്‍ നിക്കിന് ഓഫീസില്‍ ഒരു ഡസ്ക് വേണം. 2)കേസ് അന്വേഷണത്തില്‍ കൂട്ടായി ഒട്ടും പരിചയം ഇല്ലാത്ത പ്രത്യക സ്വഭാവം ഉള്ള ദേഷ്യക്കാരന്‍ ആയ ഹെന്രിയും വേണം എന്നതായിരുന്നു അത്.പ്രതീക്ഷിക്കുന്നതില്‍ നിന്നും അപ്രതീക്ഷിതമായ ഒരു ക്ലൈമാക്സ് ആയിരുന്നു ചിത്രത്തിന്.മിസ്റ്ററി ചിത്രം എന്ന നിലയില്‍ ഉള്ള മികവിനെക്കാളും ക്രൈം ചിത്രം എന്ന നിലയില്‍ നല്ല നിലവാരം ഈ ചിത്രം കാത്തു സൂക്ഷിച്ചു.

More movie suggestions @www.movieholicviews.blogspot.com

   

557.RUNNING TURTLE(KOREAN.2009)

557.RUNNING TURTLE(KOREAN.2009),|Crime|Action|,Dir:-Lee Yeon-Woo,*ing:-Kim Yun-Seok,Jung Kyoung-Ho.


   പല കൊറിയന്‍ ചിത്രങ്ങളിലും സാധാരണയായി അവതരിപ്പിക്കപ്പെടുന്ന ഒരു വസ്തുത ആണ് അധികം കഴിവില്ലാത്ത പോലീസ് ഉദ്യോഗസ്ഥര്‍ .പോലീസ് ഉദ്യോഗസ്ഥര്‍ നായകന്മാരായി സിനിമകള്‍  ഇല്ല എന്നല്ല.എന്നാല്‍ അഴിമതിയും ,കഴിവ് കുറച്ചു കുറവും ഉള്ള കഥാപാത്രങ്ങള്‍ പല ചിത്രങ്ങളിലും കാണാറുണ്ട്.അത്തരത്തില്‍ ഒരാളാണ് പോലീസ് ഉദ്യോഗസ്ഥന്‍ ആയ പില്‍ സിയോംഗ്.സാധാരണ ജീവിതം നയിക്കുന്ന അയാളുടെ വീട്ടിലെ ദാരിദ്ര്യം കാരണം അയാളുടെ ഭാര്യ സോക്സുകള്‍ അടുക്കുന്ന ജോലി ചെയ്യുന്നു.ജീവിതത്തിലെ കഷ്ടപ്പാടുകളില്‍ അവര്‍ ചെലവ് ചുരുക്കി ജീവിക്കുകയും അതെ സമയം തനിക്കു കിട്ടിയ ജീവിതത്തെ ശപിക്കുകയും ചെയ്യുന്നു.അവര്‍ ഇപ്പോഴും പില്‍ സിയോംഗും ആയി വഴക്കിലും ആണ്.

   അയാള്‍ സ്ഥിരം പോകുന്ന ബാറിലെ ജോലിക്കാരിയുടെ കാമുകന്‍ ആണ് പിടിക്കിട്ടാപ്പുള്ളി ആയ സോംഗ് കി ടെ.അവിടത്തെ അധോലോകം ഒക്കെ ആയി ബന്ധം ഉണ്ടായിരുന്ന പില്‍ സിയോംഗ് പണത്തിനായി പലതും അവര്‍ക്ക് ചെയ്തു കൊടുത്തിരുന്നു.ഒരു ദിവസം ഭാര്യയുടെ അക്കൌണ്ടില്‍ നിന്നും പണം അവരറിയാതെ എടുത്തു അത് ഒരു കാളപ്പോരില്‍ പില്‍ സിയോംഗ് പന്തയം വയ്ക്കുന്നു.എന്നാല്‍ അപ്രതീക്ഷിതം ആയി അതില്‍ വിജയിച്ച അയാള്‍ക്ക്‌ വലിയൊരു തുക ലഭിക്കുന്നു.എന്നാല്‍ ആതുക തട്ടി എടുക്കാന്‍ മറ്റൊരാള്‍ വരുന്നു.

  ഒരു പക്ഷെ അലസമായി ഒരു പ്രയോജനവും ഇല്ലാതെ പോകുമായിരുന്ന ഒരു പോലീസുകാരന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ അയാളുടെ ഇടപ്പെടലിനു സാധിക്കുന്നു.ജീവിതത്തില്‍ പരാജയപ്പെട്ട ആള്‍ എന്നാല്‍ അത് വിദഗ്ധമായി മറച്ചു പിടിച്ചു സ്വന്തമായി ജീവിക്കുന്നു.എന്നാല്‍ അയാള്‍ കെട്ടിപ്പെടുത്തിയ ആ വലിയ നുണയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ അയാളും നായകന്‍ ആകാന്‍ ശ്രമിക്കുന്നു.പില്‍ സിയോംഗിനു മുന്നോട്ടുള്ള ജീവിതം നോക്കി കാണുവാന്‍ ആ ശക്തി ആവശ്യവും ആയിരുന്നു.കുറച്ചു തമാശകള്‍ ഉള്ള ഒരു കൊച്ചു കൊറിയന്‍ വിജയ ചിത്രം ആണ് Running Turtle.

More movie suggestions  @www.movieholicviews.blogspot.com


556.FOUR LIONS(ENGLISH,2010)

556.FOUR LIONS(ENGLISH,2010),|Comedy|,Dir:-Christopher Morris,*ing:-Will Adamsdale, Riz Ahmed, Adeel Akhtar


   തലച്ചോറില്‍ മതം കുത്തി  വയ്ക്കുന്നതിലെ ഏറ്റവും  വലിയ ദോഷം ആണ് അതിലെ വയലന്‍സിനോട് ഉണ്ടാകുന്ന പ്രത്യേക ഇഷ്ടം.അതും മതം വിഭാവനം ചെയ്യുന്ന ലോകം നിലവില്‍ വരണം എന്ന് വ്യക്തമായി ആഗ്രഹിക്കുന്ന ആളുകള്‍,അവരുടെ ആശയങ്ങള്‍ നടപ്പിലാക്കാന്‍ പ്രത്യേക രീതികളില്‍ മതാനുഭാവം ഉള്ളവരെ അവരുടെ ആശയങ്ങളുടെ അടിമകള്‍ ആക്കി മാറ്റുന്നു.പ്രത്യേകിച്ചും ചിന്തകളെ നിയന്ത്രിക്കുന്നത്‌ തലച്ചോറ് അല്ലാതെ ആവുകയും അത് മറ്റൊരാളുടെ നാവില്‍  നിന്നും വമിക്കുന്ന വിഷ വാക്കുകള്‍ ആകുമ്പോള്‍ അവ ദോഷം ചെയ്യുന്നു.അത്തരം ഒരു അവസ്ഥയില്‍ അകപ്പെട്ട കുറച്ച് ആളുകളുടെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.

  തമാശയിലൂടെ,പരിഹാസരൂപേണ ആണ് വളരെയധികം ആനുകാലികം ആയ ഒരു വിഷയം അവതരിപ്പിച്ചിരിക്കുന്നത്.യാഥാസ്ഥിക മതാനുഭാവികള്‍ അവരുടെ വിശ്വാസങ്ങളെ കെട്ടി പുണര്‍ന്നു ജീവിക്കുന്നതും എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി മതാനുഭാവികള്‍ അല്ലാത്തവരെ കൊന്നൊടുക്കണം എന്ന് പറഞ്ഞു നടക്കുന്ന ഭീകരമായ മാനസികാവസ്ഥ ഉള്ള ഒരു  കൂട്ടം ആളുകളെ  ആണ് ഈ ചിത്രം ലക്‌ഷ്യം വച്ചിരിക്കുന്നത്.ഇംഗ്ലണ്ടില്‍ ജീവിക്കുകയും അവിടത്തെ ജീവിത രീതികളെ കുറ്റം പറയുകയും ചെയ്യുന്ന ഒമര്‍ ആ രണ്ടാം വിഭാഗത്തില്‍ ആണ് ഉള്‍പ്പെടുന്നത്.ഒമറിന്റെ സഹോദരന്‍,മതത്തെ സ്നേഹിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നു.എന്നാല്‍ അതില്‍ ഒന്നും  താല്‍പ്പര്യം ഇല്ലാതെ ആളുകളെ കൊന്നൊടുക്കണം എന്ന ചിന്ത ആണ് ഒമറിന് ഉള്ളത്.അയാളുടെ മകനെയും ഭാര്യയേയും അയാള്‍ ആ മനോനിലയില്‍ എത്തിക്കുന്നു.ഒപ്പം കൂടുന്ന വാജ് എന്ന അധികം വിവരം ഇല്ലാത്ത യുവാവ്‌,ബാരി എന്ന മത പരിവര്‍ത്തനം ചെയ്യപ്പെട്ട ആള്‍,ഫൈസല്‍ എന്നിവര്‍ ആയിരുന്നു ഒമറിന്റെ ആശയങ്ങള്‍ പങ്കു വയ്ക്കുന്നവര്‍.ഫൈസല്‍ കാക്കകളെ ഉപയോഗിച്ച് ബോംബു  വയ്ക്കാന്‍ ഒക്കെ ശ്രമിക്കുന്നത് രസകരമാണ്.തീവ്രവാദത്തിലൂടെ കാഫീറുകളെ  കൊന്നൊടുക്കി സ്വര്‍ഗം പുല്‍കാന്‍ ആഗ്രഹിക്കുന്നതൊക്കെ എത്ര  ബാലിശമായ മണ്ടന്‍ ആശയങ്ങള്‍ ആണെന്ന് ചിത്രം അവതരിപ്പിക്കുന്നുണ്ട്.

  പാക്കിസ്ഥാനില്‍ തീവ്രവാദ പരിശീലനത്തിന് പോകുന്നത് മുതല്‍ ഇവരുടെ ഓരോ പ്രവര്‍ത്തിയും രസകരം ആയിരുന്നു.തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ചിലരുടെ താല്‍പ്പര്യങ്ങളെ സംരക്ഷിക്കാന്‍ ആയി ലോകം മൊത്തം നടക്കുമ്പോള്‍ ആ വിപത്തിന്റെ ദോഷ വശത്തെ വളരെയധികം നല്ല രീതിയില്‍ പരിഹസിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍. പ്രത്യേകിച്ചും വാജിനെ പോലെ ഉള്ള ഒരു കഥാപാത്രം.ശരി/തെറ്റ് എനിവ തിരിച്ചറിയാന്‍ അവനു കഴിയാതെ ആവുകയും പിന്നീട് സത്യം എന്താണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ഹൃദയവും തലച്ചോറും തമ്മില്‍ മാറ്റി ചിന്തിക്കാന്‍ ഒക്കെ പറയുന്നത് ശരിക്കും അപകടകരമായ സാഹചര്യങ്ങള്‍ എങ്ങനെ ലോകം നേരിടേണ്ടി വരുന്നു എന്ന് കാണിക്കുന്നു.ഒരു പക്ഷെ മതങ്ങളും ഗ്രന്ഥങ്ങളും പറയുന്നതിനെ  കണ്ണടച്ച്  വിശ്വസിക്കുന്നതിലും  ഭീകരം ആയിരിക്കും മനുഷ്യന്‍ പുരോഗതി കൈ വരിച്ചിട്ടില്ലാത്ത കാലത്ത്  പ്രചരിക്കപ്പെട്ട വിശ്വാസങ്ങള്‍ ഇക്കാലത്ത് വളച്ചൊടിച്ചു അവതരിപ്പുമ്പോള്‍ ഉണ്ടാവുക.തീര്‍ച്ചയായും കാണേണ്ട ചിത്രങ്ങളില്‍ ഒന്ന് തന്നെയാണ് Four Lions.

More movie suggestions @www.movieholicviews.blogspot.com

Wednesday, 16 December 2015

555.FIGHT CLUB(ENGLISH,1999)

555.FIGHT CLUB(ENGLISH,1999),|Drama|,Dir:-David Fincher,*ing:-Brad Pitt, Edward Norton, Helena Bonham Carter.

  "The first rule of Fight Club is: you do not talk about Fight Club. The second rule of Fight Club is: you DO NOT talk about Fight Club! Third rule of Fight Club: someone yells "stop!", goes limp, taps out, the fight is over. Fourth rule: only two guys to a fight. Fifth rule: one fight at a time, fellas. Sixth rule: No shirts, no shoes. Seventh rule: fights will go on as long as they have to. And the eighth and final rule: if this is your first time at Fight Club, you have to fight."

     റിലീസിന്റെ സമയത്ത് ഒരു സിനിമ എന്ന നിലയില്‍ വലിയ വിജയം ആകാതിരുന്ന ഒരു ചിത്രം പിന്നീട് വന്ന തലമുറ ഏറ്റെടുത്ത ചരിത്രം ആണ്  Chuck Palahniuk എഴുതിയ നോവല്‍ സിനിമ ആയപ്പോള്‍ സംഭവിച്ചത്.ഡേവിഡ് ഫിഞ്ചര്‍ എന്ന സംവിധായകന്‍റെ പെരുമയും ബ്രാഡ് പിറ്റ്,നോര്‍ട്ടന്‍ എന്നിവരുടെ പേരുകള്‍ക്ക് പോലും സിനിമയെ രക്ഷിക്കാനായില്ല.പ്രമുഖരായ സിനിമ  വിധിയെഴുത്തുകാര്‍ ചിത്രത്തെ നല്ല ചിത്രങ്ങളുടെ കൂട്ടത്തില്‍ ഇടം കൊടുത്തും ഇല്ല.എന്നാല്‍ പിന്നീട് Shawshank Redemption എന്ന ചിത്രത്തിന് സംഭവിച്ചത് പോലെ ഡി വി ഡി രിലീസിലൂടെ ചിത്രം കാലങ്ങളോളം സഞ്ചരിക്കുന്ന കള്‍ട്ട് ആയി മാറപ്പെട്ടു.ഡയലോഗുകള്‍ പ്രശസ്തമായി മാറി.

   തന്റെ ദൈനംദിന ജോലികളില്‍ മടുപ്പ് തോന്നിയപ്പോള്‍, സാധാരണ ജീവിതം നയിച്ചിരുന്ന സിനിമയില്‍  പേരില്ലാത്ത കഥാപാത്രത്തിന് ജീവിതത്തോട് തന്നെ വിരക്തി തോന്നി തുടങ്ങി.അയാള്‍ രാത്രിക്കലങ്ങളില്‍ ഉറക്കം ഇല്ലാതെ അലഞ്ഞിരുന്നു.ഇന്‍സോംനിയ അയാളെ ബാധിച്ചിരുന്നു.പിന്നീട് അയാള്‍ താന്‍ മറ്റൊരു  രോഗബാധിതന്‍  ആണെന്ന് മനസ്സിലാക്കുകയും അതിനെ സംബന്ധിച്ച ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്യുന്നു.ഒരു ദിവസം ജോലിയുടെ ആവശ്യത്തിനായി യാത്ര പോയി വന്നതിനു ശേഷം അയാള്‍ കാണുന്നത് സ്ഫോടനത്തില്‍ തകര്‍ന്ന തന്റെ വാസ സ്ഥലം ആണ്.അത് കാരണം അയാള്‍ അവിടെ നിന്നും മാറി താമസിക്കുന്നു.ഫ്ലൈറ്റില്‍ വച്ച് പരിചയപ്പെട്ട അയാളില്‍ നിന്നും സ്മാര്‍ട്ട് ആയ ടൈലറിന്റെ കൂടെ അയാള്‍ താമസിക്കുന്നു.ഒരു ദിവസം ബാറിന്റെ അടുത്ത് വച്ച് അവര്‍ പരസ്പ്പരം അടി കൂടുന്നു.അത് പിന്നീട് പലപ്പോഴും ആവര്‍ത്തിക്കുകയും പിന്നീട് ആളുകള്‍ അതില്‍ ആകൃഷ്ടര്‍ ആയി വന്നതോട് കൂടി ആ ബാറിന്‍റെ താഴത്തെ ഭാഗം ഇത്തരത്തില്‍ ഉള്ള സംഘട്ടനങ്ങള്‍ക്ക് വേദി ആകുന്നു.

  അവിടെ ജനിച്ച ആശയങ്ങള്‍ സമൂഹത്തില്‍ മാറ്റം വരുത്താന്‍ ഉള്ള പുതിയ ഒരു പോരാട്ടത്തിനു തുടക്കം കുറിക്കുന്നു.പ്രത്യക്ഷ്യത്തില്‍ ഒരു പ്രേക്ഷകന്‍ സിനിമയെ ആദ്യം കാണുന്നത് ഇങ്ങനെ ആകും.എന്നാല്‍ സാമൂഹികമായ പശ്ചാത്തലം വ്യത്യസ്തമായ എന്നാല്‍ ഒരേ വ്യവസ്ഥിതിയില്‍ ജീവിക്കുന്ന ആളുകള്‍ നടത്താന്‍ തുടങ്ങിയ ഈ മാറ്റങ്ങളുടെ കാരണം ആരാണ് എന്നുള്ളതും എന്താണ് എന്നുള്ളതും കൂടി ചേരുമ്പോള്‍ ആണ് ഈ ചിത്രത്തിന്‍റെ വ്യാപ്തി മനസ്സിലാവുക.ഒരു കൂട്ടം ആളുകള്‍ അവര്‍ സ്വരൂപിച്ച ആശയങ്ങളില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനു ഭീഷണി ആകുമ്പോള്‍ അതിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനം എവിടെ വരെ ഇതും എന്നുള്ളതും അതിനെ തടയാന്‍ ആര്‍ക്കു കഴിയും എന്നുള്ളതും അവതരിപ്പിക്കുമ്പോള്‍ ചിത്രത്തിന് നിഗൂഡമായ ഒരു പരിവേഷം ലഭിക്കുന്നു.ആദ്യം പറഞ്ഞ ഡയലോഗ് വിശ്വസിക്കുന്ന പ്രേക്ഷകന് എന്നാല്‍ പിന്നീട് ലഭിക്കുന്നത് മറ്റൊന്നാണ്.കാഴചയില്‍ മിഥ്യാ ബോധം നല്‍കിയ ഒരു സംഭവം മാത്രം മതിയായിരുന്നു ചിത്രം പ്രേക്ഷകനെ എന്ത് മാത്രം  വഞ്ചിച്ചു എന്ന് മനസിലാകാന്‍.ജീവിതം മാറണം എന്ന് ആഗ്രഹിക്കുന്ന കഥാപാത്രങ്ങള്‍/തലമുറകള്‍ എന്നിവ എന്നാല്‍ ആ വ്യവസ്ഥിതിയില്‍ നിന്നും പുറത്തു കിടക്കാനാകാതെ ചെയ്യുന്നതൊക്കെ സാമൂഹ്യ വിരുദ്ധം ആയി തീരുകയും ചെയ്യുന്നു.ഫാസിസം,സാമ്രാജ്യത്ത അധിനിവേശം എന്ന് വേണ്ട സമൂഹം ഭരിക്കുന്ന ഒരു മേലെ തട്ടില്‍ ഉള്ളവരോട് അസഹിഷ്ണുത തോന്നുന്ന ഒരു പ്രക്രിയ അത് തെറ്റായാലും ശരിയായാലും സമൂഹത്തിനു എന്താണ് വേണ്ടത് എന്ന് തീരുമാനിക്കുമ്പോള്‍ ചിത്രം അവസാനിക്കുന്നു.സമൂഹത്തിലെ വ്യത്യാസങ്ങളോടുള്ള പ്രതിഷേധം പ്രതീകാത്മകം  ആയി  അവതരിപ്പിക്കുന്നതില്‍  നിന്നും  അതിനു കലാപപരമായ മുഖം കൊണ്ട് വരുമ്പോള്‍ ഉള്ള സംഘര്‍ഷം നായക കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്.ടൈലര്‍ മുന്നോട്ടു വയ്ക്കുന്ന സാമൂഹികാവസ്ഥ നമ്മളില്‍ പലരും ഒരിക്കലെങ്കിലും വിഭാവനം ചെയ്തിട്ടും ഉണ്ടാകും.

 More movie suggestions @www.movieholicviews.blogspot.com

Sunday, 13 December 2015

554.THE LORD OF THE RINGS:THE RETURN OF THE KING(ENGLISH,2003)

554.THE LORD OF THE RINGS:THE RETURN OF THE KING(ENGLISH,2003),|Fantasy|Adventure|Action|,Dir:-Peter Jackson,*ing:-Elijah Wood, Viggo Mortensen, Ian McKellen .

"Here at last, on the shores of the sea...comes the end of our Fellowship"

  ഇരുട്ടിന്‍റെ അധിപനും ദുഷ്ട ശക്തിയുമായ സോര്‍മാന്റെ ശക്തികളെ പൂര്‍ണമാക്കുന്ന മോതിരം നശിപ്പിക്കാന്‍ ഉള്ള യാത്രയുടെ അവസാനം കുറിക്കുന്നത് ഈ ഭാഗത്ത്‌ ആണ്.ജനങ്ങളുടെ രക്ഷകന്‍ ആയ യഥാര്‍ത്ഥ രാജാവ് തിരികെ എത്താന്‍ ആയി കാത്തിരിക്കുന്ന ജനങ്ങള്‍.ജനങ്ങള്‍ എന്ന് പറഞ്ഞതില്‍ സകലരും ഉള്‍പ്പെടുന്നു.നിസാരരെന്നു കരുതിയ ഹോബിറ്റുകള്‍ മുതല്‍ എല്ലാവരും.പച്ചപ്പ്‌ പുതച്ച സ്വര്‍ഗ്ഗ തുല്യമായ ഭൂമിയുടെ നിലനില്‍പ്പിനു എതിരായി നില്‍ക്കുന്ന ഇരുട്ടിന്റെ അധിപന്‍ തന്റെ ശക്തികള്‍ ശേഖരിച്ചു അവസാന യുദ്ധത്തിനു തയ്യാറെടുക്കുന്നു.മോതിരം നശിപ്പിക്കാന്‍ ആയി യാത്ര തിരിച്ച സംഘത്തില്‍ ഫ്രോടോയും സാമും മോതിരവും ആയി ഡൂം മലനിരകളിലേക്കുള്ള യാത്രയില്‍ ആണ്.മോതിരത്തിന്റെ പഴയ ഉടമസ്ഥന്‍ ആയ സീഗോള്‍ വഴിക്കാട്ടി ആയി അവരുടെ കൂടെ ഉണ്ട്.ദ്വന്ദ്വ വ്യക്തത്തിനു ഉടമയായ സീഗോള്‍ എന്നാല്‍ ഇപ്പോള്‍ ഒറ്റ ലക്ഷ്യത്തില്‍ ആണ്.മോതിരം ഇടയ്ക്കിടെ അതിന്റെ ഇരുണ്ട വശം ഉപയോഗിച്ച് ഫ്രോടോയുടെ മനസ്സിനെ മലിനപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്.

  പിപ്പിനും മെറിയും തങ്ങളെക്കൊണ്ടാകുന്ന വിധത്തില്‍ ഈ ശ്രമത്തില്‍ മറ്റു സ്ഥലങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്നുണ്ട്.എല്ലാവരും നിസാരര്‍ എന്ന് കരുതിയ ഹോബിറ്റുകള്‍ ഗണ്ടാല്‍ഫ് നല്‍കിയ ആത്മവിശ്വാസത്തില്‍ അവരെ കൊണ്ട് സാധിക്കുന്നതിലും മുകളില്‍ ഉള്ള കാര്യം ചെയ്യാന്‍ ആത്മാര്‍ത്ഥം ആയി ശ്രമിക്കുന്നു.ലെഗോലസും ഗിമിലും നല്‍കിയ മികച്ച പിന്‍ബലത്തില്‍ അവസാനം അരഗോന്‍ അധികാരം ഏറ്റെടുക്കാന്‍ തയ്യാറാകുന്നു.രോഹനിലെ രാജാവായ തിയോടറിന്റെ സൈന്യത്തെ നയിക്കുന്ന അരഗോനില്‍ സകലരും പുതിയ രാജാവിനെ കാണുന്നു.രണ്ടാം ഭാഗത്തില്‍ വൃക്ഷ മനുഷ്യരായ എന്റ്സ് സഹായത്തിനു എത്തിയത് പോലെ ഈ ഭാഗത്തില്‍ ശപിക്കപ്പെട്ട ആത്മാക്കളുടെ ശാപ മോക്ഷത്തിന് വഴി തെളിയുന്നു.

   ഐതിഹാസികമായ ഈ കഥയുടെ അവസാന ഭാഗം ലോക സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം ഓസ്ക്കാറുകള്‍ ലഭിച്ച ചിത്രങ്ങളുടെ ഇടയില്‍ സ്ഥാനം പിടിച്ചു.പതിനൊന്നു വിഭാഗങ്ങളില്‍ നോമിനേഷന്‍ ലഭിച്ച ചിത്രം മുഴുവന്‍ വിഭാഗത്തിലും പുരസ്ക്കാരം നേടി.Ben-Hur,Titanic എന്നിവയുടെ പുരസ്ക്കാര നേട്ടത്തിനൊപ്പം ഈ ഭാഗവും എത്തി.ആദ്യ ഭാഗത്തില്‍ നിന്നും വ്യത്യസ്തമായി യുദ്ധങ്ങള്‍ കൂടുതല്‍ ഉണ്ടായിരുന്ന രണ്ടാം ഭാഗത്തില്‍ നിന്നും കൂടുതല്‍ യുദ്ധങ്ങള്‍,അതും ഒരു നിമിഷം പോലും സ്ക്രീനില്‍ നിന്നും കണ്ണെടുക്കാന്‍ തോന്നിക്കാത്ത രീതിയില്‍ നാലര മണിക്കൂര്‍ ഉള്ള ചിത്രം പിടിച്ചു ഇരുത്തി എന്നത് തന്നെയാണ് ഇതിന്റെ ഭംഗിയും.ലോകത്തില്‍ ഇറങ്ങിയ മികച്ച ചിത്രങ്ങളുടെ ഇടയില്‍ എന്നും ഈ ചിത്രം സ്ഥാനം പിടിക്കും എന്ന് കരുതുന്നു.ഹോബിറ്റുകള്‍ക്ക് പ്രാധാന്യം ആദ്യ  ഭാഗങ്ങളില്‍ അല്‍പ്പം  കുറഞ്ഞെങ്കിലും  ഈ ഭാഗങ്ങളില്‍ അവര്‍ നാല് പേരും ഈ യാത്രയുടെ തന്നെ മുഖ്യ കഥാപാത്രങ്ങളായി  മാറി.

  More movie suggestions @www.movieholicviews.blogspot.com

Thursday, 10 December 2015

553.THUMBSUCKER(ENGLISH,2005)

553.THUMBSUCKER(ENGLISH,2005),|Drama|,Dir:-Mike Mills,*ing:-Lou Taylor Pucci, Tilda Swinton, Vincent D'Onofrio ,Keanu Reaves,Vince Vaughn

 
     കുട്ടിക്കാലത്ത് ചിലരില്‍ കണ്ടു വരുന്ന സ്വഭാവം ആണ് തള്ള വിരല്‍ ചൂപ്പുന്നത്.സാധാരണയായി ആ സ്വഭാവം കുറച്ചു പ്രായം ആകുമ്പോള്‍ മാറുക ആണ് പതിവ്.പൊതു സമൂഹത്തിന്‍റെ മുന്നില്‍ മോശം സ്വഭാവം ആയാണ് ചിലരെങ്കിലും വിരല്‍ ചൂപ്പുന്നതിനെയും നഖം കടിക്കുന്നതിനെയും കാണുന്നത്.(ടെന്‍ഷന്‍ വരുമ്പോള്‍ നഖം  കടിച്ചു കടിച്ചു അത് ശല്യമായി മാറിയ  സ്വന്തം അനുഭവം ).Walter Kirn എഴുതിയ നോവലിനെആസ്പദം ആക്കി മൈക്ക് മില്‍സ്‌ അവതരിപ്പിച്ച ചിത്രത്തില്‍ പതിനേഴു വയസ്സായിട്ടും വിരല്‍ ചൂപ്പുന്ന സ്വഭാവം ഉള്ള ജസ്റ്റിന്‍ കോബ് എന്നയാളുടെ കഥയാണ് അവതരിപ്പിക്കുന്നത്‌.

  ആത്മവിശ്വാസക്കുറവു ആയിരുന്നു ജസ്റ്റിന്റെ മുഖ്യ പ്രശ്നം.ഒന്നിലും ശ്രദ്ധ പൂര്‍ണമായും കൊടുക്കുവാന്‍ ജസ്റ്റിന്  കഴിയുന്നില്ല.ഈ അവസ്ഥ അവനെ മാതാപിതാക്കളുടെ അടുത്തും സുഹൃത്തുക്കളുടെ അടുത്തും,എന്തിനു സഹോദരന്റെ അടുക്കല്‍ പോലും ഒന്നിനും കൊള്ളാത്തവന്‍ എന്ന് മുദ്ര കുത്തപ്പെട്ടൂ.അത് പോലെ തന്നെ ഉന്തി വരുന്ന പല്ലുകള്‍ കാരണം അവന്‍ ഇടയ്ക്കിടെ പല്ല് ഡോക്റ്ററുടെ അടുക്കല്‍ പോകേണ്ടാതായും വരുന്നു.

    എന്നാല്‍ ജസ്റ്റിന്റെ ജീവിതത്തിലും മാറ്റം  വരുന്നു.അപ്രതീക്ഷിതം ആയ രീതിയില്‍ മാറുന്ന അവന്റെ ജീവിതത്തിലെ കാഴ്ചപ്പാടുകളും മാറുന്നു.അസാധാരണമായ കഴിവുകള്‍ ഉണ്ടായിരുന്ന അവനു തന്റെ കഴിവുകളില്‍ ആത്മവിശ്വാസം കൂടി വരുന്നു.സ്വന്തം ജീവിതത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുവാനും അവനു വേണ്ടത് എന്താണെന്ന്  നിശ്ചയിക്കാനും ശരിയും തെറ്റും തമ്മില്‍ വേര്‍തിരിച്ചു മനസ്സിലാക്കി ജീവിതത്തില്‍ സ്വപ്‌നങ്ങള്‍ മെനയാനും ഉള്ള വിശ്വാസം അവനെ തേടി എത്തുന്നു.അവന്‍റെ സ്വഭാവത്തെ കുറിച്ച് ആളുകള്‍ വിലയിരുത്തിയതിനെ എങ്ങനെ അവന്‍ മറിക്കടക്കുന്നു എന്ന് കാണിച്ചു തരുന്ന ഒരു "കുഞ്ഞു ഫീല്‍ ഗുഡ് മൂവി ഗണത്തില്‍" പെടുത്താവുന്ന ഒന്നാണ് Thumbsucker.

  More movie suggestions @www.movieholicviews.blogspot.com

552.THE LORD OF THE RINGS:THE TWO TOWERS(ENGLISH,2002)

552.THE LORD OF THE RINGS:THE TWO TOWERS(ENGLISH,2002),|Fantasy|Adventure|Action|,Dir:-Peter Jackson,*ing:-Elijah Wood, Ian McKellen, Viggo Mortensen.


   ഹോബിറ്റ്,എല്‍വ്സ്,മനുഷ്യര്‍,കുള്ളന്മാര്‍ തുടങ്ങി എല്ലാവരും ഇരുട്ടിന്‍റെ അധിപനെ തടഞ്ഞു നിര്‍ത്താന്‍ ഉള്ള പോരാട്ടത്തിന്റെ തുടക്കം ആയിരുന്നു LOTR:The Fellowship Of The King എന്ന ആദ്യ ഭാഗത്തില്‍ അവതരിപ്പിച്ചത്.ആദ്യ ഭാഗം അവസാനിച്ചിടത്ത് നിന്ന് തന്നെയാണ് രണ്ടാം ഭാഗവും തുടങ്ങുന്നത്.ഗണ്ടാള്‍ഫിന്റെ പോരാട്ടത്തില്‍ തുടങ്ങുന്ന ഈ ഭാഗം ആദ്യ ഭാഗത്തില്‍ നിന്നും വ്യത്യസ്തമായി കുറച്ചു കൂടുതല്‍ കഥാപാത്രങ്ങളെ കൂടി പരിചയപ്പെടുത്തുന്നു.അതില്‍ പ്രധാനി ആണ് ആദ്യ ഭാഗത്ത്‌ പരാമര്‍ശങ്ങളിലൂടെ പോയ ഒരിക്കല്‍ മോതിരത്തിന്റെ അവകാശി ആയിരുന്ന സീഗോള്‍.ഗോലം എന്ന വിളിപ്പേരില്‍ ഫ്രോടോയെയും  കൂട്ടരെയും പിന്തുടരുന്ന സീഗോള്‍ രണ്ടു വ്യക്തിത്വത്തിന് ഉടമയാണ്.സീഗോള്‍ എന്ന പഴയ മോതിരത്തിന്റെ അധിപനായുള്ള ഒരു വശവും യാഥാര്‍ത്ഥ്യം മനസ്സിലാക്കി "അമൂല്യമായത്" കൈവശം ഉള്ള ആളെ ബഹുമാനിക്കുന്ന രണ്ടാം വശവും.

  ഈ രണ്ടു വശവും തമ്മില്‍ ഉള്ള പോരാട്ടം ആണ് ചിത്രത്തില്‍ ഉടന്നീളം.പിന്നെ വന്ന പ്രധാനപ്പെട്ട മറ്റൊരു കഥാപാത്രം ആണ് സംസാരിക്കുന്ന മരങ്ങള്‍.എന്റ്സ് എന്നറിയപ്പെടുന്ന അവരും മോതിരം നശിപ്പിക്കാന്‍ ഉള്ള പ്രയാണത്തില്‍ സാവധാനം ഉള്‍പ്പെടുന്നു.ഫ്രോടോയും സാമും യാത്ര തിരിച്ചതിനു ശേഷം പലതായി പിരിഞ്ഞ ബാക്കി ഉള്ളവരില്‍ ഒരു കൂട്ടര്‍ മറ്റൊരു ദൌത്യം ഏറ്റെടുക്കുന്നു.സാരുമാന്‍ ഇരുട്ടിന്റെ അധിപന് വേണ്ടി തയ്യാറാക്കിയ സൈന്യം തുടങ്ങുന്ന യുദ്ധം ഒരു വശത്ത്.മെറിയും പിപ്പിനും അവരെ കൊണ്ടാകും വിധം ചെയ്യാന്‍ ആയി പരിശ്രമിക്കുന്ന മറ്റൊരു ഭാഗം.പിന്നെ ഫ്രോടോയുടെയും സാമിന്റെയും യാത്ര.മൂന്നും സമാന്തരം ആയാണ് ചിത്രം അവതരിപ്പിക്കുന്നത്‌.

  രണ്ടാം ഭാഗത്തിനെ കുറിച്ച് J. R. R. Tolkien ന്‍റെ പുസ്തകം വായിച്ചവരുടെ അഭിപ്രായത്തില്‍ ഹോബിറ്റിനു കഥയില്‍ ഉണ്ടായിരുന്ന പ്രാധാന്യം സിനിമയില്‍ ഇല്ല എന്നായിരുന്നു.അതിനെ ശരി വച്ച് കൊണ്ട് ഈ ഭാഗത്തില്‍ അരഗോന്‍ ആണ് ഈ ഭാഗത്തില്‍ നായകന്‍ ആയി മാറിയത്.ഫ്രോടോയുടെ സ്വഭാവം പലപ്പോഴും മാറി അവന്‍ അശക്തന്‍ ആകുന്നതു  ഇത്തരം ഒരു എപിക് ചിത്രത്തില്‍ കൂടുതലായി അവതരിപ്പിക്കുന്നും ഉണ്ട്.ഗോലം എന്ന കഥാപാത്രം ആണ് ഈ ചിത്രത്തില്‍ എല്ലാവരെയും കൂടുതല്‍ ആകര്‍ഷിക്കുക.പ്രത്യേകിച്ചും അനിമേഷന്‍ ഉപയോഗിച്ച് ചെയ്ത ഈ കഥാപാത്രത്തിന്റെ രൂപത്തിലെ പൂര്‍ണത ആണ്  കാരണം. ആറു വിഭാഗങ്ങളില്‍ ഓസ്ക്കാര്‍ നോമിനേഷന്‍ ലഭിച്ച ചിത്രം അതില്‍  രണ്ടെണ്ണം നേടുകയും ഉണ്ടായി.മികച്ച ശബ്ദലേഖനം ,വിഷ്വല്‍ എഫെക്ട്സ് എന്നിവയില്‍ ആയിരുന്നു അത്.അവസാന യുദ്ധ രംഗങ്ങള്‍ ആണ് ചിത്രത്തിന്‍റെ പ്രധാന ഭാഗം.കഥ ഇവിടെയും അവസാനിക്കുന്നില്ല.അത് മൂന്നാം ഭാഗം ആയ LOTR:The Return Of The King ല്‍  തുടരും..ഇരുട്ടിന്റെ അധിപന്റെ മോതിരം നശിപ്പിക്കാന്‍ ഉള്ള യാത്ര...

More movie suggestions @www.movieholicviews.blogspot.com

Tuesday, 8 December 2015

551.THE LORD OF THE RINGS:THE FELLOWSHIP OF THE RING(ENGLISH,2001)

551.THE LORD OF THE RINGS:THE FELLOWSHIP OF THE RING(ENGLISH,2001),|Adventure|Fantasy|,Dir:-Peter Jackson,*ing:-Elijah Wood, Ian McKellen, Orlando Bloom.

  J. R. R. Tolkien എഴുതിയ The Lord of the Rings എന്ന നോവലിന്റെ ആദ്യ ഭാഗത്തെ ആസ്പദം ആക്കിയാണ് പീറ്റര്‍ ജാക്സണ്‍ The Lord Of The Rings ത്രയത്തിലെ ആദ്യ ഭാഗം ആയ The Fellowship Of The Ring അവതരിപ്പിച്ചിരിക്കുന്നത്.LOTR ,ഫാന്റസി സിനിമകളിലെ മികച്ചവയില്‍ ഒന്നാണ്.ലോകമെമ്പാടും ആരാധകര്‍ ഉണ്ടായിരുന്ന ഒരു നോവലിന്‍റെ സിനിമ ഭാഷ്യം കുട്ടികള്‍ മുതല്‍ സകല പ്രായത്തില്‍ ഉള്ളവരെയും ആകര്‍ഷിച്ചിരുന്നു.പ്രത്യേകിച്ചും ജനപ്രീതിയില്‍ ഈ ചിത്രം നേടിയ സ്വീകാര്യത മാത്രം മതി ഈ ചിത്രം എത്ര ആളുകളെ ആകര്‍ഷിച്ചിരുന്നു എന്ന്.ഏകദേശം 871 മില്ല്യന്‍ ഡോളര്‍ ലോകമെമ്പാടും നിന്നും കളക്ഷന്‍ നേടിയിരുന്നു ഈ ചിത്രം(അവ:വിക്കിപീഡിയ).ഓസ്ക്കാര്‍ പുരസ്ക്കാര വേദിയില്‍ 13 വിഭാഗങ്ങളില്‍ ആയി നാമനിര്‍ദേശം ലഭിച്ച LOTR നാല് വിഭാഗത്തില്‍ പുരസ്ക്കാരം നേടുകയും ചെയ്തു. Best Cinematography, Makeup,Original Score,Visual Effects എന്നിവയില്‍ ആയിരുന്നു അത്.

   LOTR പറയുന്നത് ഒരു മായിക ലോകത്തില്‍ നടക്കുന്ന കഥയാണ്.Middle Earth എന്ന്‍ പേര് വിളിക്കുന്ന ആ ലോകത്തില്‍ നമുക്ക് വ്യത്യസ്തമായ പലതും കാണാന്‍ സാധിക്കും.തിന്മയുടെ  അധിപനായ സോരോണ്‍ ആ ലോകത്തിന്റെ അധിപന്‍ ആകാന്‍ വേണ്ടി ഒരു മോതിരം ഉണ്ടാക്കുകയും അധികാര ചിഹ്നം ആയി അത് മാറുകയും ചെയ്യുന്നു.പിന്നീട് സോരോണ്‍ ഇസില്ടരിന്റെ കൈകളാല്‍ കൊല്ലപ്പെടുകയും ചെയ്യുന്നു.എന്നാല്‍ സോരോനിന്റെ ആത്മാവ് ആ മോതിരത്തില്‍ കുടിക്കൊള്ളുകയും ആ മോതിരം നശിപ്പിക്കുന്നതിനു പകരം സൂക്ഷിച്ച ഇസില്ദര്‍ പിന്നീട് കൊല്ലപ്പെടുകയും ചെയ്യുന്നു.ഓര്‍ക്സ് വധിച്ച ഇസില്ടോരിന്റെ കയ്യില്‍ നിന്നും ആ മോതിരം നദിയില്‍ വീഴുകയും  2500 വര്‍ഷങ്ങളോളം അത് നദിയുടെ അടിത്തട്ടില്‍ കഴിയുന്നു.പിന്നീട് ഗോലം ആയി മാറിയ സ്മെഗോല്‍ അത് 500 വര്‍ഷങ്ങളോളം സൂക്ഷിക്കുകയും  അത് പിന്നീട് ഗോലത്തെ ഉപേക്ഷിച്ചു ഹോബിറ്റ് ആയ ബില്ബോ ബാര്‍ഗിന്സിന്റെ കയ്യില്‍ എത്തുകയും ചെയ്യുന്നു.

  ഹോബിറ്റ് എന്ന കുഞ്ഞു മനുഷ്യന്മാര്‍ ജീവിക്കുന്നത് ഷയര്‍ എന്ന സ്ഥലത്താണ്.കൃഷി ആയിരുന്നു അവരുടെ മുഖ്യ തൊഴില്‍.അധികാരത്തിന്റെ തട്ടില്‍ വളരെയധികം താഴ്ന്ന നിലയില്‍ ഉള്ള അവര്‍ക്ക്  പ്രിയപ്പെട്ടത് നല്ല ഭക്ഷണവും വിനോദങ്ങളും ആയിരുന്നു.എന്നാല്‍ ബില്ബോ ബാര്‍ഗിന്‍സ് ആ മോതിരം സൂക്ഷികുകയും അതിലൂടെ അയാള്‍ക്ക്‌ അമരത്വം ലഭിക്കുകയും ചെയ്യുന്നു.ബില്ബോ തന്‍റെ മോതിരം ഉപേക്ഷിക്കാന്‍ തീരുമാനം എടുക്കുന്നു.അതിനു ശേഷം അത് ലഭിക്കുന്ന ഫ്രോടോ ബാര്‍ഗിന്‍സ് അതിന്റെ തിന്മ ഗണ്ടാള്‍ഫില്‍ നിന്നും മനസ്സിലാകുമ്പോള്‍ അത് നശിപ്പിക്കാന്‍ ആയി യാത്ര തുടങ്ങുന്നു.മൌണ്ട് ഡൂം എന്ന സ്ഥലത്ത് ആ മോതിരം കൊണ്ട് പോകാന്‍ ശ്രമിക്കുന്ന ഫ്രോടോയുടെയും അവന്റെ കൂടെ ചേരുന്ന കുറച്ചു പേരും ആ മോതിരത്തെ അനുഗമിക്കുന്നു.അവരാണ് The Fellowship of Ring ആകുന്നത്."മോതിരത്തിന്റെ അനുചരന്മാര്‍".അവരുടെ സാഹസികതയുടെയും യാത്രയുടെയും കഥയാണ് ബാക്കി ചിത്രം.

  ആ സമൂഹത്തിലെ അധികാര കേന്ദ്രങ്ങളിലൂടെയും അവരുടെ യാത്രകളിലൂടെയും ആണ് സിനിമ സഞ്ചരിക്കുന്നത്.ഫാന്ടസിയില്‍ പൊതിഞ്ഞ അതി മനോഹരമായ സാഹസിക കഥയാണ്‌ LOTR അവതരിപ്പിക്കുന്നത്‌.തീര്‍ച്ചയായും കാണേണ്ട ചിത്രങ്ങളില്‍ ഒന്നാണ് LOTR പരമ്പര.സിനിമയുടെ വിഷ്വല്‍ എല്ലാം അതി ഗംഭീരം ആണ്.ഒപ്പം സാഹസികത കൂടി ചേര്‍ന്നപ്പോള്‍ ഇതിഹാസതുല്യമായ ഒരു ചിത്രമായി LOTR മാറി.

  More movie suggestions @www.movieholicviews.blogspot.com

550.THE WALK(ENGLISH,2015)

550.THE WALK(ENGLISH,2015),|Biography|Adventure|,Dir:-Robert Zemeckis,*ing:-Joseph Gordon-Levitt, Charlotte Le Bon, Guillaume Baillargeon.


  സെപ്റ്റംബര്‍ 11,2001-ലോകത്തിനു മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ച്  നിന്ന ഇരട്ട കെട്ടിടങ്ങള്‍,സാക്ഷാല്‍ World Trade Centre തീവ്രവാദ ആക്രമണത്തില്‍ നിലംപ്പതിച്ച ദിവസം ആയിരുന്നു.ലോകത്തില്‍ പിന്നീട് പല മാറ്റങ്ങള്‍ക്കും കാരണം ആയി തീര്‍ന്ന ഇരട്ട കെട്ടിടങ്ങള്‍ എന്നാല്‍ ഇതിന്‍റെ നിര്‍മാണ അവസ്ഥയില്‍ തന്നെ കീഴടക്കപ്പെട്ടിരുന്നു.എന്നാല്‍ ആ കീഴടങ്ങല്‍ അന്ന് ആ കെട്ടിടങ്ങള്‍ ന്യൂയോര്‍ക്കില്‍ ഉയര്‍ന്നു വരുന്നത് ഇഷ്ടമില്ലാത്ത പലരിലും ഒരു വികാരം ആയി മാറാനും സര്‍വോപരി ആ കെട്ടിടങ്ങള്‍ക്ക് ജീവന്‍ നല്‍കാനും സാധിച്ചു.അതിനു കാരണക്കാരന്‍ ഒരു ജര്‍മന്‍ പൗരന്‍ ആയിരുന്നു."ഫിലിപ് പെറ്റിറ്റ്" എന്ന ജര്‍മന്‍കാരന്‍ നിര്‍മാണം നടന്നു കൊണ്ടിരുന്ന ആ കെട്ടിടങ്ങളുടെ ഇടയിലൂടെ സാഹസികമായി നടന്നു.ഒരു കയറിലൂടെ.Acrophobia (ഉയരങ്ങള്‍ ഭയപ്പെടുത്തുന്ന അവസ്ഥ ) ഉള്ളവര്‍ക്ക് ചിലപ്പോള്‍ ഒക്കെ ഭയത്തോടെ മാത്രമേ ചില ഭാഗങ്ങള്‍ കണ്ടിരിക്കാന്‍ കഴിയൂ.ഉയരങ്ങളെ ഭയപ്പെടുന്ന എനിക്ക് ശരിക്കും അത് അനുഭവപ്പെട്ടു.
 
  ഫിലിപ്പിന്റെ ആ നടത്തത്തിന്റെ കഥയാണ് The Walk അവതരിപ്പിക്കുന്നത്‌.ഒരു വെറും നടത്തം എന്നതില്‍ ഉപരി ഫിലിപ് അതിനായി കാണിച്ച മന:ശക്തി അതി ഭീകരം ആയിരുന്നു.ഒരിക്കലും സാധിക്കില്ല എന്ന് കരുതിയ നിയമവിരുദ്ധമായ,ആത്മഹത്യാപരം ആയ  ആ കാര്യം ചെയ്യുന്ന ഫിലിപ് തന്റെ അനുഭവം പറയുന്ന രീതിയിലാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്.ചെറുപ്പം മുതല്‍ വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യുനത്തില്‍ ആനന്ദം കണ്ടെത്തിയിരുന്ന ഫിലിപ്പിനെ ഏറ്റവും അധികം ആകര്‍ഷിച്ചത് സര്‍ക്കസില്‍ ഒരിക്കല്‍ കണ്ട കയറിലൂടെ ഉള്ള നടത്തം ആയിരുന്നു.സ്വയം അഭ്യസിച്ചു തുടങ്ങിയ ഫിലിപ്പിന് പിന്നീട് കയറിലൂടെ ഉള്ള നടത്തത്തില്‍ വിദഗ്ധനായ "പാപ്പ റൂഡി" ആദ്യ ഗുരുവായി മാറുന്നു.

  ആദ്യമായി നടത്തിയ നടത്തം പരാജയപ്പെട്ട ഫിലിപ് എന്നാല്‍ പിന്നീട് പ്രശസ്തന്‍ ആകുന്നു.എന്നാല്‍ അയാളുടെ മനസ്സില്‍ ഇപ്പോഴും ഉണ്ടായിരുന്നത് പുതുതായി പണിതു കൊണ്ടിരിക്കുന്ന ഇരട്ട കെട്ടിടങ്ങള്‍ കീഴടുക്കുകആയിരുന്നു.ആത്മവിശ്വാസം ഒരു മനുഷ്യനെ കൊണ്ട് എന്തെല്ലാം ചെയ്യിപ്പിക്കും എന്നത് ചിത്രം അവതരിപ്പിക്കുന്നു.സ്വന്തം സ്വപ്‌നങ്ങള്‍ പ്രാവര്‍ത്തികം ആക്കാന്‍ ഫിലിപ് കഷ്ടപ്പെട്ടത് വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.ഒരു പക്ഷെ എഴുപതുകളില്‍ ഉള്ള സൌകര്യങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ ഒരു മനുഷ്യനെ കൊണ്ട് അപ്രാപ്യം ആയ സംഭവം ആണ് ഫിലിപ്പ് ചെയ്തത്.അതിനായി  ഫിലിപ്  തന്‍റെ  സുഹൃത്തുക്കളെയും  പിന്നീട് സുഹൃത്തുക്കള്‍ ആയി  മാറിയവരുടെയും സഹായം  നേടി. തറെ സ്വപ്‌നങ്ങള്‍ സ്വായത്തമാക്കിയ ഫിലിപ് അവസാനം തന്‍റെ ശ്രമങ്ങളെ എങ്ങനെ കൂടുതലായി നോക്കി കണ്ടൂ എന്നത്  രസകരം ആയിരുന്നു.ഒപ്പം ഉയരങ്ങളെ ഭയം ഉള്ളവര്‍ക്ക് നെഞ്ചിടിപ്പ് കൂട്ടുകയും ചെയ്തു.അവസാനം  ഒരു നല്ല ഫീല്‍  ഗുഡ് മൂവി ആയി മാറുന്നു The Walk.

More movie suggestions @www.movieholicviews.blogspot.com

549.BONE TOMAHAWK(ENGLISH,2015)

549.BONE TOMAHAWK(ENGLISH,2015),|Western|,Dir:-S. Craig Zahler,*ing:-Zahn McClarnon, Patrick Wilson, Kurt Russell.

 
 Western  സിനിമകളില്‍ സാധാരണയായി കാണുന്നത് അധികാര  വര്‍ഗ്ഗവും ഭരണാധികാരികളും തമ്മില്‍ ഉള്ള വിദ്വേഷത്തിന്റെ കഥകള്‍ അല്ലെങ്കില്‍ നായക  കഥാപാത്രത്തിന് അമിതമായ പ്രാധാന്യം ഉള്ള ആക്ഷന്‍ ചിത്രങ്ങള്‍ ആയിരിക്കും.പലപ്പോഴും ഈ സിനിമകളുടെ വിജയം എന്ന് പറയാവുന്നത് അതിലെ സംഭാഷണങ്ങള്‍ ആണ്.കുറിക്കു കൊള്ളുന്ന കള്‍ട്ട് സംഭാഷണങ്ങള്‍ ,സ്റ്റൈല്‍ എന്നിവ ഒക്കെ ഇത്തരം ചിത്രങ്ങളുടെ പ്രത്യേകത ആണ്.എന്നാല്‍ ഏറെക്കുറെ കുറവ് ചിത്രങ്ങള്‍ ആണ് ഈ വിഭാഗത്തില്‍ ഇപ്പോള്‍ ഇറങ്ങുന്നത് എന്ന് തോന്നുന്നു.എണ്‍പതുകളില്‍ ഒക്കെ ഈ വിഭാഗത്തില്‍ ഉള്ള ചിത്രങ്ങളുടെ സുവര്‍ണ  കാലം ആയിരുന്നു.ഇടയ്ക്കിടെ ചിലതൊക്കെ ഇറങ്ങുന്നുണ്ടെങ്കിലും നിലവാരം കുറവ് ആയിരിക്കുകയും ചെയ്യും.

   എന്നാല്‍ Bone Tomahawk എന്ന കര്‍ട്ട് റസല്‍ ചിത്രം  അവതരിപ്പിച്ചിരിക്കുന്നത് സാധാരണയില്‍ നിന്നും മാറി Western സിനിമയില്‍ ഹൊറര്‍ കൂടി ഉള്‍പ്പെടുത്തിയാണ്.ഹൊറര്‍ എന്ന് പറയുമ്പോള്‍  പ്രേതവും ഭൂതവും പിശാചും ഒക്കെ ഉള്ള ഹൊറര്‍ അല്ല.പകരം ഭീകരമായ കൊലപാതക രംഗങ്ങള്‍ ഒക്കെ ഉള്‍പ്പെടുത്തി ഉള്ള രീതി ആണ്.ഇംഗ്ലീഷ് സിനിമയ്ക്ക് പരിചിതമായ ഇത്തരം രക്തം ഒഴുകുന്ന ചിത്രങ്ങള്‍ സാധാരണയാണ്.എന്നാല്‍ Western സിനിമയില്‍  ഹൊറര്‍ എന്ന വിഭാഗം കൂടി പരീക്ഷിച്ചിരിക്കുന്നു.പത്തൊമ്പതാം നൂറ്റാണ്ടില്‍ നടക്കുന്ന കഥയാണ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.വഴി യാത്രക്കാരെ അവരുടെ വാസ സ്ഥലത്ത് പോയി കൊല്ലപ്പെടുത്തി അവരുടെ വിലയേറിയ വസ്തുക്കളും ജീവനും കവര്‍ന്ന പര്‍വിസ്,ബഡി എന്നിവര്‍ രക്ഷപ്പെടാന്‍ തിരഞ്ഞെടുത്തത് ശവങ്ങള്‍ മറവു ചെയ്ത ഒരു സ്ഥലത്തിലൂടെ ആണ്.എന്നാല്‍ അവിടെ വച്ച് അവരെ ഭീകര രൂപികള്‍ ആയ ചിലര്‍ ആക്രമിക്കുന്നു.

  പിന്നീട്  ചിക്കറി എന്ന പോലീസുകാരന്‍ ഷരിഫ്ആയ ഫ്രാങ്ക്ളിനോട്  സംശയാസ്പദം ആയി കണ്ടെത്തിയ ആളെ കുറിച്ച് പറയുന്നു.ബാറില്‍ വച്ച് അയാളെ നേരിട്ട ഫ്രാങ്ക്ലിന്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ആള്‍ക്ക് വെടിയേറ്റപ്പോള്‍ അയാളെ ചികിത്സിക്കാന്‍ ആയി സമന്തയെ വിളിക്കുന്നു.കാലിന് പരുക്കേറ്റ ഭര്‍ത്താവായ ആര്‍തറിനെ പരിചരിക്കുകയായിരുന്നു അവര്‍.അന്ന് രാത്രി പോലീസ് സ്റ്റേഷനില്‍ പോയ അവരെയും വെടിയേറ്റ ആളെയും കാവല്‍ നിന്ന പോലീസുകാരനേയും കാണുന്നില്ല എന്ന വാര്‍ത്തയും ആയാണ് പിറ്റേ ദിവസം ചിക്കറി ഫ്രാങ്ക്ലിന്റെ അടുക്കല്‍ എത്തുന്നത്.ഒപ്പം അന്ന് കുതിരാലയത്തില്‍ നടന്ന ക്രൂരമായ മറ്റൊരു കൊലപാതകവും അവര്‍ കാണുന്നു.ആരാണ് ഈ പ്രവര്‍ത്തികള്‍ ചെയ്യുന്നത്?അവരെ കുറിച്ചുള്ള ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ച ഫ്രാങ്ക്ലിന്‍ അന്വേഷണത്തിന് ഇറങ്ങുകയാണ്.ഒപ്പം ചിക്കറി,പരുക്കേറ്റ്  വിശ്രമത്തില്‍ ആയിരുന്ന സമന്തയുടെ  ഭര്‍ത്താവ്  ആര്‍തര്‍ പിന്നെ റെഡ് ഇന്‍ഡ്യന്‍ വിഭാഗങ്ങളോട് വിദ്വേഷം വച്ച് പുലര്‍ത്തുന്ന ബ്രൂടറും.

  അവരുടെ യാത്രയാണ് പിന്നീട് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.ചിത്രം ക്ലൈമാക്സിനോട് അടുക്കുമ്പോള്‍ ഉള്ള ക്രൂരമായ ചില രംഗങ്ങള്‍ അല്‍പ്പം ഭയം ഉളവാക്കും.നേരത്തെ പറഞ്ഞത് പോലെയുള്ള പ്രേതമോ പിശാചോ ഭൂതമോ ഒന്നുമല്ല.പകരം ക്രൂരമായ ചില പ്രവര്‍ത്തികള്‍.

  More movie suggestions @www.movieholicviews.blogspot.com

Sunday, 6 December 2015

548.SUPER(ENGLISH,2010)

548.SUPER(ENGLISH,2010),|Comedy|Action|Adventure|,Dir:-James Gunn,*ing:-Rainn Wilson, Ellen Page, Liv Tyler.


   അമാനുഷിക ശക്തിയുള്ള കഥാപാത്രങ്ങള്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന സിനിമകള്‍ കാലാകാലങ്ങളായി ഓരോ തലമുറയും ഇഷ്ടപ്പെടുന്നു.ജീവിത യാതാര്‍ത്ഥ്യങ്ങള്‍ മനസ്സിലാകുന്നത്‌ വരെ അത്തരം കഥാപാത്രങ്ങളോട് ഇഷ്ടം തോന്നുകയും അവരെ ആരാധിക്കാനും അനുകരിക്കാനും വെമ്പല്‍ കൊള്ളുന്ന ബാല്യം പലര്‍ക്കും ഉണ്ടായിരിക്കും.എന്നാല്‍ ജീവിതത്തിലെ മറ്റൊരു ഭാഗത്ത്‌ സത്യം മനസ്സിലാകുമ്പോള്‍ ഒരു മനുഷ്യന്‍ എന്ന നിലയില്‍ താന്‍ എത്ര മാത്രം ശക്തന്‍ ആണെന്ന് വിചാരിക്കണ്ട അവസ്ഥയില്‍ ആകുന്നു പലരും.കുട്ടിക്കാലം മുതല്‍ ഉള്ള പരിഹാസങ്ങള്‍,ശകാരങ്ങള്‍ തുടങ്ങി ജീവിതത്തില്‍ രണ്ടു അവസരങ്ങളില്‍ ഒഴികെ ഒരിക്കലും ആത്മവിശ്വാസം സ്വയം തോന്നാത്ത അവസ്ഥയില്‍ ഉള്ള ഫ്രാങ്ക് എന്ന കഥാപാത്രം ആണ് ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രം.

  അയാളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ ആയി അയാള്‍ കണക്കാക്കുന്നത് ഒരിക്കല്‍ തന്റെ മുന്നിലൂടെ ഓടി പോയ കള്ളനെ പോലീസിനു  കാണിച്ചു കൊടുത്തതും പിന്നെ തന്റെ ഭാര്യയായ സാറയെ വിവാഹം ചെയ്തതും ആണ്.ഫ്രാങ്ക് ആ രണ്ടു സംഭവങ്ങളും ചിത്രങ്ങള്‍ ആക്കി വരച്ചു ഭിത്തിയില്‍ ഒട്ടിച്ചിട്ടും ഉണ്ട് ഒരു സ്മരണിക പോലെ.എന്നാല്‍ ഒരു ദിവസം അയാള്‍ ഒരിക്കലും വിചാരിക്കാത്തത് സംഭവിച്ചു.അയാള്‍ക്ക്‌  ഏറ്റവും പ്രിയപ്പെട്ടത് നഷ്ടമാകുന്നു.അയാള്‍ അത് തിരികെ ലഭിക്കാന്‍ ആയി ശ്രമിച്ചു.എന്നാല്‍ ശക്തരായ എതിരാളികള്‍.സമൂഹത്തില്‍ തിന്മ ചെയ്യുന്നവര്‍.അവരുടെ മുന്നില്‍ പിടിച്ചു നില്ക്കാന്‍ ഉള്ള ശക്തി സ്വന്തം തലമുടി പോലും അയാള്‍ പറഞ്ഞത് കേള്‍ക്കാന്‍ തയ്യാറാകാത്ത ഫ്രാങ്കിന് ഇല്ലായിരുന്നു.

  ആകസ്മികം ആയി ദൈവത്തെ കുറിച്ച് നടത്തുന്ന ഒരു പരിപാടി,അതും മതത്തിലേക്ക് യുവതി-യുവാക്കളെ ആകര്‍ഷിക്കാന്‍ ആയി കോമിക്സ് ബുക്കിലെ പോലെ കഥ അവതരിപ്പിക്കുന്ന പരിപാടി അയാള്‍ കാണാന്‍ ഇടയായി.ദൈവ വിശ്വാസി ആയ അയാള്‍,ഒരു പക്ഷെ അയാള്‍ക്ക്‌ സ്വയം വിശ്വാസം ഉണ്ടാകാന്‍ ജീവിതത്തില്‍ പ്രേരിപ്പിക്കുന്ന ഒരേ ഒരു ഘടകം അതായിരിക്കും സ്വയം അമാനുഷിക കഥാപാത്രം ആകാന്‍ തീരുമാനിക്കുന്നു.ഒരു മനുഷ്യന്‍ എന്ന നിലയില്‍ പ്പോലും ശക്തി ഇല്ലാത്ത പാവം ഫ്രാങ്ക് എങ്ങനെ അമാനുഷിക കഥാപാത്രം ആയി മാറുന്നു എന്ന്  ഈ കൊച്ചു അമാനുഷിക ചിത്രം അവതരിപ്പിക്കുന്നു.ഒരു ഫീല്‍ ഗുഡ് മൂവി പോലെ അവസാനിക്കുന്ന ഈ ചിത്രത്തില്‍ ശ്രദ്ധേയം ആകുന്നത് പശ്ചാത്തല സംഗീതം ആണ്.സിനിമയ്ക്ക് ഒരു പിടി കൂടി ശക്തി അതിലൂടെ കിട്ടുന്നുണ്ട്‌.ഒരു ചെറിയ കോമഡി/സൂപര്‍ ഹീറോ ചിത്രം ആണ് Super.

  More movie suggestions @www.movieholicviews.blogspot.com

Saturday, 5 December 2015

547.THE GOOD,THE BAD AND THE UGLY(ENGLISH,1966)

547.THE GOOD,THE BAD AND THE UGLY(ENGLISH,1966),|Westen|Thriller|Crime|,Dir:-Sergio Leone,*ing:-Clint Eastwood, Eli Wallach, Lee Van Cleef .

   "Spaghetti Western"-ഇറ്റാലിയന്‍ സംവിധായകന്‍ ആയ സെര്‍ജിയോ ലിയോണിന്റെ ചിത്രങ്ങളുടെ ജനപ്രീതി അദ്ദേഹത്തിന്‍റെ Cowboy-Western സിനിമകളിലൂടെ ലഭിച്ചതായിരുന്നു.Once Upon a Time in the West (1968),For a Few Dollars More (1965),A Fistful of Dollars (1964) തുടങ്ങിയ ചിത്രങ്ങള്‍ സിനിമ ചരിത്രത്തില്‍ തന്നെ സുവര്‍ണ ലിപികളാല്‍ എഴുതപ്പെട്ടവ ആയിരുന്നു.ഇറ്റാലിയന്‍ സംവിധായകന്‍ അവതരിപ്പിച്ച ഈ തരത്തില്‍ ഉള്ള സിനിമകളെ അങ്ങനെ അമേരിക്കന്‍ സിനിമ നിരൂപകര്‍ "Spaghetti Western" എന്ന ജോനറില്‍ ഉള്‍പ്പെടുത്തി.ഈ ചിത്രങ്ങളുടെ കൂട്ടത്തിലെ ഏറ്റവും പ്രശസ്തം ആണ് ക്ലിന്റ് ഈസ്റ്റ്‌വുഡ്  സിനിമകളുടെ ആരാധകര്‍ക്ക് ഉള്‍പ്പടെ ലോക സിനിമയിലെ തന്നെ ത്രസിപ്പിക്കുന്ന ക്ലാസിക്കുകളില്‍ ഒന്നായി മാറിയ The Good,The Bad And The Ugly.

     നന്മയും തിന്മയും വേര്‍ തിരിക്കുന്ന അതിര്‍വരമ്പുകളില്‍ നിന്നും ഒരു തോക്കും കൊണ്ട് അതിന്‍റെ വില നിശ്ചയിച്ച പ്രത്യേകിച്ച് ഒരു പേര് ഇല്ലാത്ത എന്നാല്‍ Blondie എന്ന് ടൂക്കോ വിളിക്കുന്ന ക്ലിന്റ് ഈസ്റ്റ്‌വുഡ് അവതരിപ്പിച്ച കഥാപാത്രം ഐതിഹാസികമായി തീര്‍ന്നൂ.സിനിമയില്‍ ഉടന്നീളം മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങള്‍,അവരുടെ സ്വഭാവ വിശേഷങ്ങള്‍ അവതരിപ്പിച്ച Bad,Ugly എന്നീ സിനിമയിലെ വേഷങ്ങളില്‍ നിന്നും Good എന്ന വിശേഷണം എങ എങ്ങനെ വ്യത്യസ്തന്‍ ആയി എന്ന് ചിത്രം കാണിച്ചു തരുന്നു.ഈ കഥാപാത്രങ്ങള്‍ക്ക് സ്ഥായിയായ ഒരു സ്വഭാവ വിശേഷം ഉണ്ട്.ധന സമ്പാദനത്തിനായി മോശമായ  പലതരം രീതികള്‍ ആവിഷ്ക്കരിക്കുന്നു അവര്‍.ഒരു പക്ഷെ അന്ന് അമേരിക്കയില്‍ നടന്നു കൊണ്ടിരുന്ന Civil War ജനങ്ങളെ കൂടുതല്‍ ദാരിദ്ര്യത്തില്‍ ആക്കിയത് കാരണം ആകാം.സിനിമയില്‍ പലയിടത്തും ആ ദാരിദ്ര്യം പരാമര്‍ശിക്കുന്നും ഉണ്ട്.ബില്‍ കാര്‍സന്‍ എന്ന തട്ടിപ്പ് വീരനെ അന്വേഷിച്ചു നടക്കുന്ന Angel Eyes,അയാള്‍ മരിക്കുന്നതിനു മുന്‍പ് നിധി ശേഖരത്തെ കുറിച്ച് അറിഞ്ഞ ടൂക്കോ,Blondie എന്നിവര്‍ക്കും ഉള്ളത് ഒരേ ലക്‌ഷ്യം ആയിരുന്നു.ആ നിധി കണ്ടെത്തുക.ടൂക്കോ എന്ന കഥാപാത്രത്തിന്റെ പലതരം മുഖങ്ങളും ഈ ചിത്രത്തില്‍ കാണുന്നുണ്ട്.പലപ്പോഴും ക്രൂരന്‍ ആയ ആരോടും നീതി പുലര്‍ത്താത്ത അയാള്‍ എന്നാല്‍ ഇടയ്ക്കിടെ തന്റെ നല്ല ഭാഗം കൊണ്ട് വരാനും ശ്രമിക്കുന്നുണ്ട്.എന്നാല്‍ Angel Eyes ,The Bad എന്ന പേരിനെ അന്വര്‍ത്ഥം ആക്കുന്ന രീതിയില്‍ തന്നെ ക്രൂരന്‍ ആയിരുന്നു.

   ഈ സിനിമയില്‍ ഇവര്‍ മൂന്നു പേരും ഒരുമിച്ചു വരുന്ന ക്ലൈമാക്സ് ശരിക്കും "മാസ്"  എന്നൊക്കെ പറയാവുന്ന ഒന്നാണ്.പ്രത്യേകിച്ചും തന്‍റെ stylish ആയ രീതിയില്‍ ക്ലിന്റ് ഈസ്റ്റ്‌വുഡ് ആ ഭാഗം അവതരിപ്പിച്ചപ്പോള്‍ ചിത്രം അതിന്റെ പൂര്‍ണതയില്‍ ആയി എന്ന് തന്നെ പറയാം.വലിയ പുരസ്ക്കാര വേദികളില്‍ ഒന്നും ചിത്രം അധികം പ്രശംസിക്കപ്പെട്ടില്ലെങ്കിലും വരാന്‍ പോകുന്ന തലമുറയ്ക്ക് പോലും ഇഷ്ടം ആകുന്ന രീതിയില്‍ ഉള്ള അവതരണം മാത്രം മതി ഈ ചിത്രത്തെ ലോകത്തെ മികച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍.തീര്‍ച്ചയായും കണ്ടിരിക്കണ്ട ചിത്രങ്ങളില്‍ അത് കൊണ്ട് തന്നെ The Good,The bad And The Ugly യും സ്ഥാനം പിടിക്കുന്നു.പിന്നീട് ലോകത്തിലെ പല സിനിമ ഭാഷ്യങ്ങളും ഈ രീതി അവലംബിച്ച് സിനിമ എടുത്തിട്ടുണ്ട് എന്നുള്ളതും ഈ വിഭാഗത്തില്‍ ഉള്ള ചിത്രങ്ങള്‍ക്ക് ലോകമാകമാനം ലഭിച്ച സ്വീകാര്യത വ്യക്തമാക്കുന്നു.

More movie suggestions @www.movieholicviews.blogspot.com

Thursday, 3 December 2015

546.PULP FICTION(ENGLISH,1994)

546.PULP FICTION(ENGLISH,1994),|Crime|Drama|,Dir:-Quentin Tarantino,*ing:-John Travolta, Uma Thurman, Samuel L. Jackson,Bruce Willis.

   Pulp Fiction,The Shawshank Redemption എന്നിവ തമ്മില്‍ ചെറിയ ഒരു ബന്ധം കാണാന്‍ സാധിക്കും കഥയില്‍.കഥാപാത്രങ്ങള്‍ക്ക് അവരുടെ ജീവിതത്തില്‍  ഉണ്ടാകുന്ന മാറ്റം ആണ് ഈ രണ്ടു ചിത്രത്തിലും കൂടുതല്‍ പ്രാധാന്യത്തോടെ അവതരിപ്പിച്ചിരിക്കുന്നത്.The Shawshank Redemption പ്രത്യാശ പൂര്‍ണമായ ഒരു ജീവിതം പ്രധാന കഥാപാത്രങ്ങള്‍ക്ക് കൊടുക്കുന്നു.എന്നാല്‍ Pulp Fiction ല്‍ ചിത്രം അവതരിപ്പിച്ചത് പോലെ തന്നെ Non-Linear ആയ ഒരു തരം random ആയ പര്യവസാനം ആണ് നല്‍കിയിരിക്കുന്നത്.ഉദാഹരണത്തിന്, പഴയ കാല നടിയും വാലസ് എന്ന മാഫിയ തലവന്‍റെ ഭാര്യയും ആയ  മിയയ്ക്ക് തിരിച്ചു കിട്ടിയ ജീവിതം അവളെ വളരെയധികം മാറ്റുവാന്‍ സാധ്യത ഉണ്ട്.അവളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായ സംഭവം ആയിരുന്നു അവളെ മാറ്റിയത്.എന്നാല്‍ വിന്സന്റ് ,ഒരു നിമിഷം പോലും ചിന്തിക്കാന്‍ സമയം കിട്ടാത്ത രീതിയില്‍,അയാളുടെ സ്വഭാവം പോലെ തന്നെ violent ആയ മാറ്റം ആണ് ലഭിച്ചത്.

  ഇനി ജൂല്‍സിന്റെ ജീവിതം നോക്കുക.അയാള്‍ക്ക് അത്ഭുതങ്ങളില്‍ ഉള്ള വിശ്വാസം പോലെ തന്നെ അയാളും അത്ഭുതകരമായി മാറപ്പെട്ടൂ.ദൈവഹിതം അനുസരിച്ച് സഞ്ചരിക്കാന്‍ ഉള്ള തീരുമാനം അയാളുടെ ആദ്യക്കാല ജീവിതത്തില്‍ നിന്നും കാതങ്ങള്‍ വ്യത്യസ്തം ആയി മാറി.ബുച്ചിനും വാലസിനും തിരികെ കിട്ടിയ ജീവിതവും അത് പോലെ ആണ്.ഒരു പക്ഷെ പരസ്പ്പരം ഉള്ള പകയില്‍ സംഭവിക്കാവുന്ന ദുരിതം അവരില്‍ നിന്നും വഴി മാറി പോയി.പമ്പ്കിന്‍/ഹണി ബണി എന്നിവര്‍ക്ക് ഉണ്ടായേക്കാവുന്ന മാറ്റവും  അങ്ങനെ  തന്നെ.  Tarantino തന്‍റെ കഥാപാത്രങ്ങളിലൂടെ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളില്‍ നിന്നും പ്രത്യേക അവസരങ്ങളില്‍ കണ്ടു മുട്ടിയ കഥാപാത്രങ്ങളുടെ അപ്രതീക്ഷിതമായ മാറ്റങ്ങള്‍ ആണ്.പ്രേക്ഷകന് അല്‍പ്പം പോലും  പ്രതീക്ഷിക്കാന്‍ ആകാത്ത കാര്യങ്ങള്‍.അത് കൊണ്ടൊക്കെ തന്നെ Pulp Fiction ല്‍ ജീവിതങ്ങള്‍ മുന്‍പെങ്ങും കാണാത്ത രീതിയില്‍ വ്യത്യസ്തമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു.

   The Godfather പോലെ തന്നെ പിന്നീട്  പല ചിത്രങ്ങള്‍ക്കും മാതൃകയായി തീര്‍ന്നൂ ഈ ചിത്രവും.സമാനമായ രീതിയില്‍ എടുത്ത ഒരു ചിത്രം ഉണ്ട് Thursday എന്ന 1998 ല്‍ റിലീസ് ആയ Skip Woods ചിത്രം.Pulp Fiction ടെ അതേ രീതിയില്‍ അവതരിപ്പിച്ച ഈ ബ്ലാക്ക് കോമഡി/ക്രൈം ചിത്രവും സമാനമായ ആശയം പിന്തുടരുന്നു.Non-linear അവതരണം ,സിനിമയെ പലപ്പോഴും ഒരു കഥയില്‍ നിന്നും മറ്റൊരു കഥയിലേക്ക് ബന്ധിപ്പിക്കുക എന്ന കഠിനമായ പ്രക്രിയ അതി വിദഗ്ധമായി എളുപ്പം ആക്കി.അത് കൊണ്ട് തന്നെയാകണം ഈ ചിത്രത്തിന് Entertainment Value ലഭിച്ചതും.Pulp Fiction ല്‍ അത് കൊണ്ട് തന്നെ കഥാപാത്രങ്ങളുടെ അടുത്ത് നില്‍ക്കുന്ന ജീവിതവും കാണാന്‍ സാധിക്കുന്നു.കാന്‍സില്‍ Palme d'Or പുരസ്ക്കാരം ലഭിച്ച ചിത്രം പിന്നീട് 7 ഓസ്ക്കാര്‍ നാമനിര്‍ദേശം കരസ്ഥമാക്കുകയും അതില്‍ നിന്നും മികച്ച തിരക്കഥയ്ക്കുള്ള പുരസ്ക്കാരം (Tarantino/Roger Avary) നേടുകയും ചെയ്തു.

More movie suggestions @www.movieholicviews.blogspot.com

  

Tuesday, 1 December 2015

545.SCHINDLER's LIST(ENGLISH,1993)

545.SCHINDLER's LIST(ENGLISH,1993),|Drama|,Biography|History|,Dir:-Steven Spielberg,*ing:-Liam Neeson, Ralph Fiennes, Ben Kingsley .

   രണ്ടാം ലോക മഹായുദ്ധം നടന്നപ്പോള്‍ ഹിറ്റ്ലറുടെ ആര്യന്‍ വംശ പ്രമാണിത്ത തിയറി മൂലം കൊല്ലപ്പെട്ടത് ഏതാണ്ട് ആറു ലക്ഷത്തോളം ജൂതന്മാര്‍ ആയിരുന്നു.ഹിറ്റ്ലറുടെ നാസി പട്ടാളം അവര്‍ക്കായി കൊലക്കയറും പിടിച്ചു ഇറങ്ങിയപ്പോള്‍ ലോകത്തിനു മുഴുവന്‍ പേടി സ്വപ്നം ആയി തീര്‍ന്ന കൂട്ടക്കൊലയുടെ വാതിലുകള്‍ തുറക്കുകയായിരുന്നു.Nazi Concentration Camps,Holocaust എന്നിവ ലോക ജനതയ്ക്ക് തന്നെ എക്കാലത്തും  മറക്കാന്‍ സാധിക്കാത്ത മുറിവുകളില്‍ ഒന്നാണ് നല്‍കിയത്.സ്റ്റീഫന്‍ സ്പീല്‍ബര്‍ഗ് Schindler's List എന്ന പേരില്‍ ഓസ്ക്കാര്‍ ഷിന്‍ലര്‍ എന്ന ജര്‍മന്ക്കാരന്റെ കഥ സിനിമയാക്കുന്നത്   തോമസ്‌  കെനിയലി എന്ന ഓസ്ട്രിയന്‍ എഴുത്തുകാരന്‍ Schindler's Ark എന്ന എന്ന പേരില്‍ എഴുതിയ നോവലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു ആണ്.

   ജൂത കൂട്ടക്കൊലയും ഭയാനകമായ മുഖം കാഴ്ച വച്ച ഈ ചിത്രത്തില്‍ ലിയാം നീസന്‍ ആണ് ഓസ്ക്കാര്‍ ഷിന്‍ലറെ അവതരിപ്പിക്കുന്നത്‌.ഷിന്‍ലറുടെ ജൂതന്മാര്‍ എന്ന ജൂത സമൂഹം എങ്ങനെ ഉണ്ടായി എന്നാണ് ചിത്രം അവതരിപ്പിക്കുന്നത്‌.നാല്‍പതുകളില്‍ ഹിറ്റ്ലര്‍ ജൂതന്മാരെ വേട്ടയാടുന്ന സമയം ആണ് പല ബിസിനസ്സുകള്‍ ചെയ്തു പരാജയപ്പെട്ട ഷിന്‍ലര്‍ പുതിയ ഒരു ബിസിനസ്സും ആയി പോളണ്ടില്‍ എത്തുന്നത്‌.ബിസിനസ് തുടങ്ങുന്നതിനു മതിയായ തുക കയ്യില്‍ ഇല്ലായിരുന്ന ഓസ്ക്കാര്‍ ജൂതന്മാരിലെ തന്നെ പഴയ ബിസിനസ്സുകാരുടെ കയ്യില്‍ നിന്നും പണം ഒപ്പിക്കുന്നു.ജൂതന്മാര്‍ക്ക് ബിസിനസ്സുകള്‍ നടത്താന്‍ നിയമപരമായി തടസ്സം ഉള്ള സമയം ആയിരുന്നു അത്.ഓസ്ക്കാര്‍ ആരംഭിച്ച ഫാക്റ്ററിയില്‍ പോളണ്ടുകാരെ ജോലിക്ക് എടുത്താല്‍ കൂടുതല്‍ ശമ്പളം കൊടുക്കേണ്ടി വരും എന്ന് മനസ്സിലാക്കി ആണ് ജൂത തടവുകാരെ കുറഞ്ഞ വേതനത്തില്‍ അവിടെ ജോലിക്ക് എടുക്കുന്നത്.ഒരു തരത്തില്‍  അവര്‍ക്ക് അത് ആശ്വാസവും ആയിരുന്നു.കാരണം തൊഴിലാളികളെ കൂറ്റന്‍ ഉള്ള ശ്രമത്തില്‍ വിദഗ്ധ ജോലിക്കാര്‍ ആയി പലരെയും ഷിന്‍ലര്‍ രേഖകളില്‍ കൃത്രിമത്വം കാണിച്ചു എടുക്കുന്നു.തന്‍റെ നൈസര്‍ഗികമായ കഴിവുപയോഗിച്ചു ഷിന്‍ലാര്‍ നാസി പട്ടാളത്തിലെ ഉന്നതരും ആയി ചങ്ങാത്തത്തില്‍ ആകുന്നു.അമോന്‍ ഗോത്ത് എന്ന പട്ടാള മേധാവി ആയിരുന്നു ഷിന്‍ലറുടെ കൂട്ടാളി.ഷിന്‍ലര്‍ തന്റെ ആവശ്യങ്ങള്‍ നടക്കാന്‍ ആയി കരിഞ്ചന്തയും കൈക്കൂലിയും ഉപയോഗിച്ചു.

   എന്നാല്‍ ഷിന്‍ലര്‍ വിജയകരമായ ഒരു ബിസിനസ് സാമ്രാജ്യം പൊക്കിക്കെട്ടുന്നതിനോടൊപ്പം ജൂതന്മാര്‍ക്ക് വേണ്ടി അയാള്‍ അറിയാതെ തന്നെ ഒരു സഹായം ചെയ്യുകയായിരുന്നു.എന്നാല്‍  ഷിന്‍ലര്‍ താന്‍ ചെയ്യുന്ന നന്മ മനസ്സിലാക്കി തുടങ്ങുമ്പോള്‍ ഒരു നാസി പാര്‍ട്ടി അംഗം,ജര്‍മന്‍ ബിസിനസ്സുകാരന്‍ എന്നീ  സമൂഹത്തില്‍ അയാള്‍ക്ക്‌ അന്നുണ്ടായിരുന്ന സ്ഥാനങ്ങള്‍ അവര്‍ക്കായി ഉപയോഗിക്കുന്നു.അമോന്‍ ഗോത്ത് അതി ക്രൂരന്‍ ആയിരുന്നു.കാരണമില്ലാതെ വംശീയ വിദ്വേഷത്തില്‍ നടത്തുന്ന കൊലകള്‍ അയാള്‍ക്ക് ഒരു ഹരമായിരുന്നു.പലപ്പോഴും റാല്‍ഫ് ഫിയന്‍സ് അവതരിപ്പിച്ച ആ കഥാപാത്രത്തോട് ദേഷ്യം തോന്നും.പിന്നീട് അയാള്‍ യഥാര്‍ത്ഥത്തില്‍ അധികാരത്തിന്റെ ശക്തി എന്താണെന്ന്  ഷിന്‍ലര്‍ വഴി മനസ്സിലാക്കിയെങ്കിലും അയാളെ തൃപ്തിപ്പെടുത്താന്‍ അത് പോരായിരുന്നു.സിനിമയുടെ അവസാനം ശരിക്കും ഓസ്ക്കാര്‍  ഷിന്‍ലര്‍ എന്ന കഥാപാത്രത്തോട് ഒരു ഇഷ്ടം ഒക്കെ തോന്നി പോകും.അവസാന രംഗം ചെറിയ രീതിയില്‍ കരയിപ്പിക്കുകയും ചെയ്യും."എനിക്കിതിലും കൂടുതല്‍ ചെയ്യാന്‍ പറ്റുമായിരുന്നു എന്നാല്‍ ഞാന്‍ അത് ചെയ്തില്ല".

  ഓസ്ക്കാര്‍ പുരസ്ക്കാര വേദിയില്‍ പന്ത്രണ്ടു നാമനിര്‍ദേശം ലഭിച്ചതില്‍ ഏഴ് പുരസ്ക്കാരങ്ങള്‍ ചിത്രത്തിന് നേടാന്‍ സാധിച്ചു.ലോകത്തിലെ മികച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ പലപ്പോഴും ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ചിത്രം സ്പീല്‍ബര്‍ഗിന്റെ ഏറ്റവും  മികച്ച ചിത്രങ്ങളില്‍ ഒന്നാണ്.അമേരിക്കന്‍ ഫിലിം ഇന്‍സ്റിറ്റ്യൂട്ട് എക്കാലത്തെയും മികച്ച എട്ടാമത്തെ ചിത്രമായി Schindler's List  തിരഞ്ഞെടുത്തിരുന്നു.IMDBയുടെ മികച്ച 250  ചിത്രങ്ങളുടെ ലിസ്റ്റില്‍ ആറാം സ്ഥാനത്ത് ആണ്  ഈ ചിത്രം.


More movie suggestions @www.movieholicviews.blogspot.com