Pages

Friday, 31 October 2014

209.SUSPECT(ENGLISH,1987)

209.SUSPECT(ENGLISH,1987),|Thriller|Crime|,Dir:-Peter Yates,*ing:-Cher, Dennis Quaid, Liam Neeson.

  അമേരിക്കന്‍ കോര്‍ട്ട്റൂം/ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ഒരു ചിത്രമാണ്  Suspect.ക്രിസ്മസ് അവധിക്കാലത്തിന്റെ സമയം അടുക്കാറായി.തന്‍റെ കീഴില്‍ ജോലി ചെയ്യുന്നവരെ യാത്രയാക്കിയതിനു ശേഷം അമേരിക്കന്‍ സുപ്രീം കോടതി ജഡ്ജി ലോവല്‍ വായിലേക്ക് വെടി വച്ച് ആത്മഹത്യ ചെയ്യുന്നു.അല്‍പ്പ ദിവസത്തിന് ശേഷം നിയമ വകുപ്പിലെ ക്ലാര്‍ക്ക് ആയി ജോലി ചെയ്തിരുന്ന ക്വിന്‍ എന്ന യുവതിയെ കൊല്ലപ്പെട്ടതായി കണ്ടെത്തുന്നു.ഒരു നദിയുടെ അടുക്കല്‍ ആണ് അവളുടെ ശവ ശരീരം കണ്ടെത്തിയത്.എന്നാല്‍ പോലീസ് അന്വേഷണത്തില്‍ അവിടെ നിന്നും സംശയകരമായ സാഹചര്യത്തില്‍ ഒരാളെ കണ്ടെത്തുന്നു.ആക്രമണകാരിയായ അയാളെ പോലീസ് കീഴ്പ്പെടുത്തുന്നു.മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയ അയാളെ ആര്‍ക്കും മെരുക്കാന്‍ സാധിക്കുന്നില്ല.കേസിനോട് തീരെ സഹകരിക്കാതെ ഇരുന്ന അയാള്‍ക്ക്‌ വേണ്ടി വാദിക്കാന്‍കോടതി കാതലീന്‍ എന്ന യുവ പ്രോസിക്യൂട്ടറെ നല്‍കുന്നു.

   എന്നാല്‍ ജിവിത തിരക്കുകള്‍ കാരണം ജീവിതം തെരെ ആസ്വദിക്കാന്‍ കഴിയാത്ത കാതലീന്‍ അതവന്‍ അവധിക്കാലം അവര്‍ക്ക് വേണം എന്ന് ജഡ്ജ് ആയ ബിഷപ്‌ ഹെമ്സിനോട് പറയുന്നു.എന്നാല്‍ അയാള്‍ അതിനു സമ്മതിക്കുന്നില്ല.അവസാനം നഷ്ടമായ അവധിക്കാലത്തെ പഴിച്ചു കൊണ്ട് കാതലീന്‍ തന്‍റെ കക്ഷിയെ കാണുവാന്‍ ആയി ജയിലില്‍ എത്തുന്നു.എന്നാല്‍ അയാള്‍ കാതലീനെ ആക്രമിക്കുന്നു.എന്നാല്‍ കാതലെന്‍ നിരാശയാകാതെ വീണ്ടും അവിടെ എത്തുന്നു.എന്നാല്‍ ഇത്തവണ അയാള്‍ സഹകരിക്കാന്‍ തയ്യാറായി.അമേരിക്കന്‍ ആര്‍മിയിലെ ഒരു താഴ്ന്ന ജീവനക്കാരന്‍ ആയ കാര്‍ള്‍ വെയ്ന്‍ ആണ്ടെര്സന്‍ ആയിരുന്നു അയാള്‍.പട്ടാള സേവനത്തിനിടെ ഉണ്ടായ പ്രയാസങ്ങള്‍ മൂലം അയാള്‍ക്ക്‌ കേള്‍വി ശേഷിയും സംസാര ശേഷിയും നഷ്ടപ്പെട്ടിരുന്നു.സ്വന്തമായി താമസിക്കാന്‍ വീട് പോലും ഇല്ലാതിരുന്ന ആയാള്‍ താമസിച്ചിരുന്നത് വഴിയോരങ്ങളില്‍ ആണ്.സംസാരിക്കാനും കേള്‍ക്കാനും കഴിയാത്ത അയാള്‍ക്ക്‌ കാതലീന്‍ എഴുത്തിലൂടെ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാകുന്നു.പ്രതിയെന്നു സംശയിക്കുന്ന ആളുടെ ആക്രമണ സ്വഭാവം കാരണം ആദ്യം മുതല്‍ തന്നെ അയാള്‍ ആണ് കുറ്റവാളി എന്ന നിലയില്‍ ആണ് കേസ് മുന്നോട്ടു പോകുന്നത്.അപ്പോഴാണ്‌ കയ്യില്‍ ടാടൂ കുത്തിയ മൈക്കില്‍ എന്നയാളുടെ കാര്യം കാര്‍ള്‍ പറയുന്നത്.കൊലപാതകത്തെ കുറിച്ച് അയാള്‍ക്ക്‌ അറിയാം എന്ന് അറിഞ്ഞപ്പോള്‍ മൈക്കിളിനെ അന്വേഷിച്ചു കണ്ടെത്തണം എന്ന് കാതലീന്‍ തീരുമാനിച്ചു..കാതലീന്‍ കേസ് അന്വേഷണത്തിനായി ഒരു സ്വകാര്യ അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിക്കുന്നു.എന്നാല്‍ മൈക്കില്‍ അയാളെ മാരകമായി മുറിവേല്‍പ്പിക്കുന്നു.ആ സമയം ആണ് അപ്രതീക്ഷിതമായ ഒരു ഷായ ഹസ്തം അവള്‍ക്കു ലഭിക്കുന്നത്.

  പക്ഷെ ആ സഹായം അവളെ ആപത്തുകളില്‍ കൊണ്ടെതിക്കാം.ആരാണ് യഥാര്‍ത്ഥ കൊലപാതകി?ബാക്കി അറിയണമെങ്കില്‍ ചിത്രം കാണുക.തരക്കേടില്ലാത്ത ഒരു കോര്‍ട്ട് റൂം സസ്പ്പന്‍സ് ത്രില്ലര്‍ ചിത്രം ആണ് ഇത്.ലിയാം നീസന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം ഉള്ള സിനിമകളില്‍ ഒന്ന്.അപ്രതീക്ഷിതമായ ട്വിസ്റ്റും എല്ലാം നിറഞ്ഞ ഈ ചിത്രം തരക്കേടില്ലാത്ത ഒരു ത്രില്ലര്‍ ആണ്.

More reviews @ www.movieholicviews.blogspot.com

Wednesday, 29 October 2014

208.THE CAVE OF THE YELLOW DOG(MANGOLIAN,2005)

208.THE CAVE OF THE YELLOW DOG(MANGOLIAN,2005),|Drama|,Dir:-Byambasuren Davaa,*ing:-Batchuluun Urjindorj, Buyandulam Daramdadi, Nansal Batchuluun

  മംഗോളിയന്‍ സിനിമ ഞാന്‍ ആദ്യമായാണ് കാണുന്നത്.തീരെ നിരാശപ്പെടുത്തി ഇല്ല എന്ന് മാത്രം അല്ല ഒരു നല്ല ഫീല്‍ ഗുഡ് മൂവി കണ്ട ഒരു സന്തോഷവും ഉണ്ടായി.ലാളിത്യം ഉള്ള ഒരു കൊച്ചു ചിത്രം ആണ് The Cave of the Yellow Dog.സങ്കീര്‍ണമായ കഥയൊന്നും ഈ ചിത്രത്തിന് അവകാശപ്പെടാന്‍ ഇല്ല.പലപ്പോഴും കണ്ടിട്ടുള്ള പ്രമേയം തന്നെയാണ് ഈ ചിത്രത്തിനും.ഒരു കുട്ടിയും അതിനു അപ്രതീക്ഷിതമായി കിട്ടുന്ന നായയുടെയും കഥയാണ് ഈ ചിത്രം.അതിലുപരി ജീവിതത്തില്‍ അത്യാവശ്യം മനുഷ്യന് വേണ്ട ഒന്ന് രണ്ടു ഗുണങ്ങളെ കുറിച്ച് മനോഹരമായി അവതരിപ്പിക്കുന്നും ഉണ്ട്.മംഗോളിയന്‍ നാടോടി കുടുംബത്തിനെ പശ്ചാത്തലം ആക്കിയാണ് ഇ ചിത്രം ഒരുക്കിയിരിക്കുന്നത്.

    നന്സാല്‍ എന്ന പെണ്‍ക്കുട്ടി അവളുടെ മാതാപിതാക്കളുടെ ആദ്യ കുട്ടിയാണ്.അവളുടെ ഇളയതായി ഒരു അനുജത്തിയും ഒരു അനിയനും.എല്ലാവരും കുട്ടികള്‍ ആണ്.നന്സാല്‍ പട്ടണത്തില്‍ ബോര്‍ഡിംഗ് സ്ക്കൂളില്‍ നിന്നാണ് പഠിക്കുന്നത്.അവളുടെ മാതാപിതാക്കള്‍ മംഗോളിലെ ഒരു മലമുകളില്‍ ആണ് താമസിക്കുന്നത്.നാടോടികളുടെ ജീവിതം ആണ് അവര്‍ നയിച്ചിരുന്നത്.കുറെ ചെമ്മരിയാടുകളും അവയുടെ ഇറച്ചിയും തോലും വിറ്റാണ് അവര്‍ ജീവിച്ചിരുന്നത്.അതിനായി നന്സാലിന്റെ പിതാവ് ഇടയ്ക്കിടെ നഗരത്തില്‍ പോകുമായിരുന്നു.പട്ടണത്തില്‍ നിന്നും തിരിച്ചെത്തിയ നന്സാല്‍ ഒരു ദിവസം അമ്മയുടെ ആവശ്യ പ്രകാരം ചാണകം ശേഖരിക്കാന്‍ ആയി പോകുന്നു.അപ്പോള്‍ അവള്‍ക്കു ഒരു ഗുഹയില്‍ നിന്നും ഒരു നായ്ക്കുട്ടിയെ ലഭിക്കുന്നു.അവള്‍ അതിനെ സചോര്‍ എന്ന് വിളിക്കുന്നു.ചെന്നായ്ക്കള്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് അപകടകരമാം വിധം കൂടിയതിനാല്‍ അവിടെ ഉള്ള ആളുകള്‍ മിയ്ക്കവാറും സ്ഥലം മാറിയിരുന്നു.ബാക്കി ഉള്ളവര്‍ക്ക് അവയെ നേരിടാനും കഴിയില്ല.നന്സാലിന്റെ പിതാവ് സചോര്‍ ചെന്നയ്ക്കൂട്ടത്തില്‍ വളര്ന്നതാനെന്നു സംശയിക്കുന്നു.അത് കൊണ്ട് തന്നെ അടുത്ത തവണ പട്ടണത്തില്‍ പോയപ്പോള്‍ സചോരിനെ കളയാന്‍ നന്സാളിനോട് പറയുന്നു.എന്നാല്‍ നന്സാലിനു അതിനു മനസ്സ് വരുന്നില്ല.അന്ന് പിതാവിന് പകരം ആടുകളെ മേയ്ക്കാന്‍ നന്സാല്‍ പോകുന്നു.കുതിരപ്പുറത്തു കയറി പോയ അവളുടെ ഒപ്പം സചോരും പോകുന്നു.എന്നാല്‍ സചോര്‍ ഇടയ്ക്ക് വഴി തെറ്റി പോകുന്നു.നന്സാല്‍ അവനെ തിരക്കി ഇറങ്ങുന്നു.സചോര്‍ അമ്മയുടെ കയ്യില്‍ നിന്നും പഠിച്ചത് കൂടാതെ  ജിവിതം എന്താണെന്ന് അന്ന് പഠിക്കുന്നു.ആഗ്രഹങ്ങള്‍ എന്താണെന്നും  അവ ജിവിതത്തില്‍ എന്താണെന്നും.

 നന്സാളിന്റെയും സചോറിന്റെയും കൂട്ടുകെട്ടില്‍ അവള്‍ അത് പ്രാവര്‍ത്തികം ആക്കുന്നു.വളരെ സരളമായ ഒരു ക്ലൈമാക്സോടെ ചിത്രം അവസാനിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഒരു കുടുംബത്തിലെ തന്നെ അംഗങ്ങള്‍ വേഷങ്ങള്‍ ചെയ്ത ഈ സിനിമയോടും കഥാപാത്രങ്ങളോടും ഒരിഷ്ടം തോന്നി പോകും.പ്രത്യേകിച്ചും മംഗോള്‍ പാര്‍വത നിരകളുടെ ഭംഗിയും പിന്നെ  ചിത്രത്തിന്റെ ബി ജി എമ്മും.ഒരു നല്ല ചിത്രം കാണാം അല്‍പ്പ സമയം ഇതിനായി മാറ്റി വച്ചാല്‍.കഥ പറച്ചില്‍ ആഴത്തില്‍ പോയില്ലെങ്കില്‍ പോലും ഓര്‍മയില്‍ നില്‍ക്കുന്ന രീതിയില്‍ സിനിമകള്‍ എടുക്കാം എന്ന് മനസ്സിലായി.മികച്ച വിദേശ ചിത്രത്തിനുള്ള 2005 ലെ മംഗോളിയന്‍ സിനിമയില്‍ നിന്നും ഉള്ള നാമനിര്‍ദേശം ഈ ചിത്രത്തിന് ലഭിച്ചിരുന്നു.ഇതിലെ സചോര്‍ ആയി അഭിനയിച്ച നായയ്ക്ക്‌ 2005 ലെ Palme Dog പുരസ്ക്കാരം ലഭിക്കുക ഉണ്ടായി,

  More reviews @ www.movieholicviews.blogspot.com

Tuesday, 28 October 2014

207.THE QUIET FAMILY(KOREAN,1998)


207.THE QUIET FAMILY(KOREAN,1998),|Crime|Thriller|Comedy|,Dir:-Kim Jee-woon,*ing:-In-hwan Park, Mun-hee Na, Kang-ho Song

  കൊറിയന്‍ സിനിമയിലെ മികച്ച ബ്ലാക്ക് കോമഡി/ത്രില്ലര്‍ ചിത്രം.

  ഒരു സുഹൃത്ത്‌ ഈ ചിത്രത്തെക്കുറിച്ചും അതിന്റെ പ്ലോട്ടിനെ കുറിച്ചും പറഞ്ഞപ്പോള്‍ പെട്ടന്ന് തന്നെ ഈ ചിത്രം കാണാന്‍ തീരുമാനിച്ചു.കൊറിയന്‍ സിനിമയുടെ പതിവ് രീതികളില്‍ നിന്നും വ്യത്യസ്തം ആയ സിനിമ.പ്രത്യേകിച്ചും ഒരു ത്രില്ലര്‍ ചിത്രം ഇത്രയും ബ്ലാക്ക് കോമഡി ഒക്കെ ഉപയോഗിച്ച് കൊറിയയില്‍ എടുത്തു കണ്ടത് Paradise Murdered എന്ന ചിത്രത്തില്‍ ആണ്.സമാനമായ ഒരു തീം ആണെങ്കിലും അല്‍പ്പം കൂടി മികവു ഈ ചിത്രത്തിന് ഉണ്ടായിരുന്നു.നേരത്തെ പറഞ്ഞ സിനിമയില്‍ കുറച്ചും കൂടി കറുത്ത വശങ്ങള്‍ കാണിച്ചപ്പോള്‍ ഇത് മൊത്തത്തില്‍ അബദ്ധങ്ങളുടെ പെരുമഴയില്‍ വീണുള്ള ത്രില്ലര്‍ ചിത്രം ആയി മാറി.

  കൊറിയന്‍ സിനിമകളിലെ സ്ഥിരം ക്ലീഷേകളില്‍ ഒന്നാണ് കൊലപാതകങ്ങള്‍.പലപ്പോഴും ത്രില്ലര്‍ സിനിമ കാണുമ്പോള്‍ ഉണ്ടാകുന്ന ഏറ്റവും കൂടുതല്‍ മൂഡ്‌ ആ ചിത്രങ്ങള്‍ നല്‍കാറുണ്ട്.എന്നാല്‍ ഈ ചിത്രം അത്തരത്തില്‍  ഒരു മൂഡ്‌  തന്നിരുന്നു എങ്കിലും കൂടെ തമാശയും ഉണ്ടായിരുന്നു.കാംഗ് ഡി പര്‍വത മുകളില്‍ ഒരു വീട് വാങ്ങുന്നു.ഒറ്റപ്പെട്ടു നില്‍ക്കുന്ന ആ വീട് അയാള്‍ ഒരു ലോഡ്ജ് ആക്കി മാറ്റുന്നു.അയാളുടെ കൂട്ടിനു ഭാര്യയും ഒരു മകനും രണ്ടു പെണ്‍ക്കുട്ടിയും അനുജനും ഉണ്ട്.സാധാരണക്കാര്‍  ആയ അവര്‍ക്ക് ഹോട്ടല്‍ ബിസിനസ്സിനെ കുറിച്ച് ഒന്നും അറിയില്ല.വല്ലപ്പോഴും മാത്രം സന്ദര്‍ശകര്‍ വരുന്ന ആ സ്ഥലത്ത് അവര്‍ക്ക് ബിസിനസ് ഒന്നും ലഭിക്കുന്നില്ല.ഒരാള്‍ പോലും അവിടെ താമസിക്കാന്‍ എത്തുന്നില്ല.ആ ഇടയ്ക്ക് ഒരു വൃദ്ധ അവിടെ വന്നു എന്തോ മന്ത്രം ചൊല്ലിയിട്ട്‌ എല്ലാവരോടും സൂക്ഷിച്ചു ഇരിക്കാന്‍ പറയുന്നു.അവര്‍ക്ക് ആദ്യ അതിഥിയെ അല്‍പ്പ ദിവസത്തിനുള്ളില്‍ ലഭിക്കുന്നു.അവര്‍ ആവശ്യപ്പെട്ട പണം നല്‍കിയതിനു ശേഷം മൂന്നു ബിയറും വാങ്ങി അയാള്‍ മുറിയില്‍ പോയി.അന്ന് രാത്രി അയാളെ അവസാനം കണ്ടത് കാംഗ് ഡിയുടെ പുത്രന്‍ കാംഗ് യംഗ് ആയിരുന്നു.എന്നാല്‍ പിറ്റേ ദിവസം ആ മുറിയുടെ താക്കോല്‍ കൊണ്ട് കുത്തി കൊല്ലപ്പെട്ട നിലയില്‍ അയാളുടെ ശവം കാണുന്നു.അയാളുടെ പേഴ്സ് കാണാതെ ആയതും മറ്റും എഴുത്തുകള്‍ ഒന്നും കിട്ടാത്തത് കൊണ്ടും കാംഗ് യംഗ് ആയിരിക്കും കൊലപാതകം നടത്തിയത് എന്ന് കരുതി അവര്‍ ശവശരീരം മലമുകളില്‍ കുഴിച്ചിടുന്നു.പരമ്പരയായുള്ള മരണങ്ങളളുടെ തുടക്കം ആയിരുന്നു അത്.പിന്നീട് നടന്ന മരണങ്ങള്‍ എങ്ങനെ ഒക്കെ ആയിരുന്നു എന്ന് കാണുക.ഒരു രഹസ്യം ഒളിച്ചു വയ്ക്കുന്നതിലൂടെ എല്ലാവരും ബാധിക്കപ്പെടുന്നു.

  എന്തായിരിക്കാം ഈ മരണങ്ങളുടെ കാരണം?ആ വൃദ്ധ പറഞ്ഞത് പോലെ ഉള്ള ദുഷ്ട ശക്തികള്‍ ആണോ?അതോ മറ്റെന്തെങ്കിലും?എമിര്‍ കുസ്ടൂരിക്കയുടെ സിനിമകളില്‍ കാണുന്നത് പോലെ ഉള്ള ഡാര്‍ക്ക് കോമഡി സിനിമകളുടെ ശൈലി ആണ് ഈ ചിത്രവും സ്വീകരിച്ചിരിക്കുന്നത്.കൊറിയന്‍ സിനിമകളില്‍ അപൂര്‍വ്വം ആയി സംഭവിക്കാവുന്ന ഒന്നാണ് ഇതെന്ന് തോന്നുന്നു.തീര്‍ച്ചയായും കൊറിയന്‍ സിനിമയുടെ ആരാധകരെ രസിപ്പിക്കും ഈ ചിത്രം എന്ന് കരുതുന്നു.

More reviews @ www.movieholicviews.blogspot.com

Monday, 27 October 2014

206.TESIS(SPANISH,1996)

206.THESIS(SPANISH,1996),|Thriller|Mystery|,Dir:-Alejandro Amenábar,*ing:- Ana Torrent, Fele Martínez, Eduardo Noriega

സ്നഫ് സിനിമകള്‍ എന്ന ഒരു ജോനര്‍ സിനിമ വിഭാഗത്തില്‍ ഉണ്ട്.യഥാര്‍ത്ഥ മരണങ്ങള്‍,കൊലപാതകങ്ങള്‍ എന്നിവ  അതേപടി ഷൂട്ട്‌ ചെയ്തു എഡിറ്റ്‌ ഒന്നും ചെയ്യാതെ സൂക്ഷിക്കുന്ന സിനിമകളെ ആണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്.ഇതേ തീമും ആയി അറുപതുകളില്‍ ഇറങ്ങിയ Peeping Tom മുതല്‍ ഉള്ള ചിത്രങ്ങള്‍ ഉണ്ട്.ആദ്യം തന്നെ ഈ ചിത്രം ഒരു സ്നഫ് സിനിമ അല്ല.പകരം സ്നഫ് സിനിമയുമായി ബന്ധം ഉള്ള ഒന്നാണ്.അതാണ്‌ ആദ്യം ഒരു ആമുഖം നല്‍കിയത്.Angela പഠിക്കുന്നത് സിനിമകളെ കുറിച്ചാണ്.അവളുടെ തീസിസിന്‍റെ വിഷയം "സിനിമകളിലെ വയലന്‍സും കുടുംബവും" എന്നതാണ്.സിനിമകളില്‍ ഉറന്നു വരുന്ന വയലന്‍സ് കാരണം ആണ് അത്തരം രംഗങ്ങള്‍ ഇഷ്ടം ഇല്ലാതിരുന്ന അവള്‍ ആ ടോപിക് തിരഞ്ഞെടുത്തത്.തന്‍റെ തീസിസ് വിഷയത്തില്‍ കൂടുതല്‍ ആഴം ലഭിക്കാന്‍ ആയി അവള്‍ സിനിമകളിലെ അതിക്രൂരമായ രംഗങ്ങള്‍ കാണുവാന്‍ തീരുമാനിക്കുന്നു.അത്തരം ചില വീഡിയോ ടേപ്പുകള്‍ കോളേജ് വീഡിയോ റൂമില്‍ കാണും എന്ന് കരുതി Angela അവളുടെ തീസിസ് ഡയറക്ടര്‍  ആയ പ്രൊഫസര്‍.ഫിഗുവേരയോടു ആവശ്യപ്പെടുന്നു.

     അതിനും മുന്‍പ് അവള്‍ ചീമയെ പരിചയപ്പെട്ടിരുന്നു.ഇത്തരം വീഡിയോകള്‍ വളരെയധികം ഇഷ്ടപ്പെടുകയും അതിന്റെ വലിയൊരു കളക്ഷന്‍ കയ്യില്‍ ഉള്ള ചീമ എന്ന സഹപാടി.അവള്‍ക്കു ഇത്തരം വീഡിയോകള്‍ കാണാന്‍ ഉള്ള വെറുപ്പ്‌ ആദ്യം മുതല്‍ ഉണ്ട്.അത് കൊണ്ട് തന്നെ ചീമ അവളെ നിരുല്സാഹപ്പെടുത്തുന്നു.അവസാനം Angela ഒരു വീഡിയോ കാണുന്നു.എന്നാല്‍ നേരത്തെ അവള്‍ ആവശ്യപ്പെട്ടതിന്‍ പ്രകാരം ഫിഗുവേര കോളേജിലെ വീഡിയോ മുറിയില്‍ ഒരു ടേപ്പ് എടുത്ത് കാണാന്‍ തുടങ്ങുന്നു.എന്നാല്‍ അല്‍പ്പ നേരം കഴിഞ്ഞെത്തിയ Angela തീര്‍ന്ന സിനിമയും മരണപ്പെട്ട  ഫിഗുവേരെയും ആണ് കണ്ടത്.പ്രായം ആയ അയാള്‍ ആസ്ത്മ വന്നു മരിച്ചതാണ് എന്നാണു എല്ലാവരും കരുതിയത്‌.ഒരാള്‍ ഒഴികെ.Angela അവിടെ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന വീഡിയോ ടേപ്പുമായി ചീമയുടെ അടുക്കല്‍ പോകുന്നു.എന്നാല്‍ ആ വീഡിയോ കണ്ട അവര്‍ ഞെട്ടി പോയി.ആ കോളേജില്‍ തന്നെ പഠിച്ചിരുന്ന,രണ്ടു വര്ഷം മുന്‍പ് കാണാതായ വനെസ്സയുടെ സ്നഫ് വീഡിയോ ആയിരുന്നു അത്.ഈ തിരിച്ചറിവ് Angelaയെ കുഴപ്പത്തില്‍ ആക്കുന്നു.ഇതിനു പിന്നില്‍ ഒരു വലിയ സംഘം ഉണ്ടെന്നു മനസ്സിലാകുന്നു.എന്നാല്‍ സംശയത്തിന്റെ മുന്നില്‍ ഉള്ളത് പ്രിയപ്പെട്ടവര്‍ ആണ്.കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  ബ്ലാക്ക് & വൈറ്റ് ആയിട്ട് ആണ് സ്നഫ് വീഡിയോ കാണിച്ചത്.അത് കൊണ്ട് തന്നെ രക്തം ഒഴുകുന്ന ചുവന്ന രംഗങ്ങള്‍ കുറവായിരുന്നു.ഒരു നല്ല തില്ലര്‍/മിസ്ടറി ചിത്രം ആണ് Tesis.പലപ്പോഴും തെറ്റ് ചെയ്ത ആള്‍ ആരാണെന്ന് അറിയാതെ കുഴപ്പിക്കുന്ന ഒന്ന്.ആരെ വേണമെങ്കിലും സംശയിക്കാവുന്ന രീതിയില്‍ ആണ് സംവിധായകന്‍ കഥ അവതരിപ്പിച്ചിരിക്കുന്നത്.സ്പാനിഷ് ദേശിയ പുരസ്ക്കാരം ആയ ഗോയ അവാര്‍ഡ് 7 എണ്ണം കരസ്ഥം ആക്കുകയും 8 നാമനിര്‍ദേശം ലഭിക്കുകയും ചെയ്തു ഈ ചിത്രത്തിന്.നല്ല ഒരു ത്രില്ലര്‍ ചിത്രം ആണ് Tesis.

More reviews @ www.movieholicviews.blogspot.com

Sunday, 26 October 2014

205.ONE HOUR PHOTO(ENGLISH,2002)

205.ONE HOUR PHOTO(ENGLISH,2002).|Thriller|Drama|,Dir:-Mark Romanek,*ing:-Robbin Williams,Michael Vartan.

"Family photos depict smiling faces... births, weddings, holidays, children's birthday parties. People take pictures of the happy moments in their lives. Someone looking through our photo album would conclude that we had led a joyous, leisurely existence free of tragedy. No one ever takes a photograph of something they want to forget"-നമ്മള്‍ എടുക്കുന്ന സ്വകാര്യ  ഫോട്ടോകളുടെ ഉദ്ദേശം ഇതിലും അര്‍ത്ഥവത്തായി വ്യാഖ്യാനിക്കാന്‍ കഴിയില്ല എന്ന് തോന്നുന്നു.

     റോബിന്‍ വില്ല്യംസിന്റെ അഭിനയ ജിവിതത്തിലെ മികച്ച കഥാപാത്രം ആയിരുന്നു ഈ സൈക്കോ ത്രില്ലര്‍  ചിത്രത്തിലെ "സൈ പാരിഷ്" എന്ന ഫോട്ടോ ടെക്നീഷ്യന്‍റെ വേഷം.സേവ് മാര്‍ട്ട് എന്ന ഷോപ്പിംഗ്‌ ചെയിനില്‍ ഫോട്ടോയുടെ വിഭാഗം കൈകാര്യം ചെയ്തിരുന്നത് സൈ ആയിരുന്നു.ജീവിതത്തില്‍ ഒറ്റപ്പെട്ടു ജീവിക്കുന്ന സൈ.അതില്‍ എന്തെങ്കിലും സന്തോഷം കണ്ടെത്തിയിരുന്നത് അവിടെ സ്ഥിരമായി ഫോട്ടോ പ്രോസസ് ചെയ്യാന്‍ വരുന്ന കുടുംബങ്ങളുടെ ഫോട്ടോകള്‍ കണ്ടായിരുന്നു.അയാള്‍ക്ക്‌ അവരെല്ലാം പരിചിതര്‍ ആയിരുന്നു.പലരുടെയും കുട്ടിക്കാലം മുതല്‍ ഉള്ള വിശേഷങ്ങള്‍ സൈ സ്വന്തം കൈ വെള്ളയില്‍ തന്നെ സൂക്ഷിച്ചിരുന്നു.അതില്‍ ഒരു പ്രത്യേക സ്നേഹം തോന്നിയ കുടുംബം ആയിരുന്നു "യോര്‍ക്കിന്‍" കുടുംബം.വില്‍,ഭാര്യ നീന മകന്‍ ജേക് എന്നിവര്‍ അടങ്ങുന്ന ആ കുടുംബത്തിലെ എല്ലാവരും അയാള്‍ക്ക്‌ പരിചിതര്‍ ആയിരുന്നു.ഒരു പക്ഷേ സൈ സ്വയം താന്‍ ആ കുടുംബത്തില്‍ ഉള്ള ആളാണ് എന്ന് സങ്കല്‍പ്പിച്ചു പോലും നോക്കാറുണ്ടായിരുന്നു.

  വില്‍ സ്വന്തമായി കമ്പനി ഒക്കെ ഉള്ള പണക്കാരന്‍ ആയിരുന്നു.എന്നാല്‍ പണത്തിന്റെ പുറകെ പോയ അയാള്‍ക്ക്‌ ഭാര്യയും മകനും എപ്പോഴോ അകന്നു പോയി.മകന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ ഒന്നും അയാള്‍ പങ്കെടുക്കുന്നില്ല.അത് നീനയേയും ജെക്കിനെയും വിഷമിപ്പിച്ചിരുന്നു.സൈ തന്റെ പ്രിയപ്പെട്ട ആളുകള്‍ക്കായി സൌജന്യ നിരക്കില്‍ പ്രിന്‍റും എന്തിനു വേറെ ജെക്കിനു പിറന്നാള്‍ സമ്മാനമായി ഒരു ക്യാമറ വരെ നല്‍കുന്നു.സൈ ആ കുടുംബത്തെ തന്നിലേക്ക് ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചിരുന്നു.എന്നാല്‍ ഒരു ദിവസം സേവ് മാര്‍ട്ടിലെ മാനേജര്‍ സൈ കാരണം കമ്പനിക്കു ഉണ്ടായ നഷ്ടം നിരത്തി അയാളെ പിരിച്ചു വിടുന്നു.ആ സമയം ആണ് തന്‍റെ പ്രിയപ്പെട്ട കുടുംബത്തെ കാത്തിരിക്കുന്ന ദുരിതം സൈ ഒരു ഫോട്ടോയില്‍ കൂടി മനസ്സിലാക്കുന്നത്.സൈ ആ കുടുംബത്തെ സംരക്ഷിക്കുവാന്‍ ഇറങ്ങുന്നു.എന്നാല്‍ അയാളുടെ പ്രവര്‍ത്തികള്‍ നിയമത്തിന്റെ മുന്നില്‍ അപകടകാരിയും ഒപ്പം സമൂഹത്തിനു അനഭിമാതനും ആക്കുന്നു.

 ഒരാളുടെ ഇഷ്ട പ്രകാരം ആല്ലാതെ മറ്റൊരാള്‍ അയാളുടെ ജീവിതത്തില്‍ എത്തി നോക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു സുഖ കുറവ് ഈ ചിത്രം കാണുന്ന ഇടയ്ക്ക് പലപ്പോഴും അനുഭവപ്പെട്ടു,ഇനി ഒന്നും പറയാന്‍ ഇല്ലാത്തപ്പോള്‍ പോലും നമ്മുടെ അടുത്ത വാക്കിനായി കാത്തു നില്‍ക്കുന്ന ആള്‍ ചിലര്‍ക്കെങ്കിലും ഒരു ശല്യം ആകാറുണ്ട്.അത് പോലെ തന്നെ സൈയുടെ പല പ്രവര്‍ത്തികളും അരോചകമായി തോന്നി.റോമനെക് ഭീകരമായ ട്വിസ്റ്റുകള്‍ ഒന്നും നല്‍കാതെ സൈ എന്ന കഥാപാത്രത്തിന്റെ മൂല്യങ്ങളിലേക്കു ആണ് കൂടുതല്‍ ശ്രദ്ധ തിരിച്ചത്.അത് കൊണ്ട് തന്നെ റോബിയുടെ മികച്ച അഭിനയ പാടവം ഈ ചിത്രത്തിലുടനീളം ദൃശ്യം ആണ്.ആദ്യം പറഞ്ഞത് പോലെ ജീവിതത്തിലെ സുന്ദര നിമിഷങ്ങള്‍ പകര്‍ത്താന്‍ മാത്രമേ ആളുകള്‍ ക്യാമറ ഉപയോഗിക്കുക.എന്നാല്‍ ജീവിതം അതിലും അപ്പുറം ഉണ്ട്.ശ്രദ്ധിക്കപ്പെടാത്ത എന്നാല്‍ ജീവിതത്തില്‍ ഏറ്റവും അത്യാവശ്യം ഉള്ള ആളുകള്‍.അതില്‍ ഒരാള്‍ ആയിരുന്നു സൈയും.ഒരു വ്യത്യസ്ഥമായ സൈക്കോ-ത്രില്ലര്‍ ചിത്രം ആയി One Hour Photo എന്ന ചിത്രത്തെ കണക്കാക്കാം..

More reviews @ www.movieholicviews.blogspot.com

204.BAJO LA SAL(SPANISH,2008)

204.BAJO LA SAL(SPANISH,2008),|Thriller|Mystery|,Dir:-Mario Munuz,*ing:-Humberto Zurita,Plutarco Haza

"ഉപ്പിന്റെ കീഴില്‍ പതിഞ്ഞിരിക്കുന്ന കൊലപാതക  രഹസ്യങ്ങള്‍"

"സാന്റ റോസാ" എന്ന മെക്സിക്കയിലെ കൊച്ചു പട്ടണം അവിടെ ഉള്ള ഉപ്പളങ്ങളുടെ പേരില്‍ പ്രശസ്തം ആണ്.എന്നാല്‍ അധികം ജനവാസം ഇല്ലാത്ത ആ സ്ഥലത്ത് വര്‍ഷങ്ങളുടെ ഇടവേളയില്‍ കുറച്ചു പെണ്‍ക്കുട്ടികളെ കാണാതാകുന്നു.പിന്നീട് അവരുടെ ശവശരീരങ്ങള്‍ കണ്ടു കിട്ടുന്നു.പ്രോസസ് ചെയ്യാന്‍ കൊണ്ട് പോകുന്ന ഉപ്പിന്‍റെ കൂട്ടത്തില്‍ ആണ് ശരീര ഭാഗങ്ങള്‍ കണ്ടെത്തുന്നത്.അന്വേഷണ ഉദ്യോഗസ്ഥര്‍ അധികം ഇല്ലാത്ത ആ സ്ഥലത്ത് ആകെ ഉണ്ടായിരുന്നത് പോലീസ് ചീഫും അയാളുടെ സഹായിയും മാത്രം ആയിരുന്നു.പോലീസ് "കമ്മീഷണര്‍ സലസാര്‍" തലസ്ഥാനത്തേക്ക് സഹായം ആവശ്യപ്പെടുന്നു.അങ്ങനെ കേസ് അന്വേഷിക്കാന്‍ ആയി "കമാണ്ടര്‍ ട്രിജിലോ" വന്നു ചേരുന്നു.ശവശരീരം പോസ്റ്റ്‌ മാര്‍ട്ടം ചെയ്യാന്‍ പോലും ഉള്ള സൗകര്യം ഇല്ലാതെ ഇരുന്ന ആ സ്ഥലത്ത് ശവശരീരങ്ങള്‍ പരിശോദിക്കുന്നത് അവിടെ ഉള്ള ഒരു ഡോക്റ്റര്‍ ആണ്.അത് നടത്തുന്നത് ശവ ശരീരങ്ങള്‍ അടക്കുന്നതിനു മുന്‍പ് വൃത്തിയാക്കുന്ന ഒരു സ്വകാര്യ മോര്‍ച്ചറിയിലും."സേപെടയും" അയാളുടെ മകന്‍ "വിക്ട്ടറും" ആണ് അത് നടത്തുന്നത്.

  ട്രിജിലോ എത്തിയതിനു ശേഷം പുഴയില്‍ ഞണ്ട് പിടിക്കാന്‍ പോയ കുട്ടികള്‍ ആണ് അടുത്ത ശവ ശരീരം കണ്ടെത്തുന്നത്.അത് "ബ്രെണ്ട" എന്ന പെണ്‍ക്കുട്ടിയുടെ ആയിരുന്നു.മുഖം വികൃതമാക്കപ്പെട്ട അവളുടെ കയ്യിലെ റാറ്റൂവില്‍ നിന്നാണ് ആളെ തിരിച്ചു അറിഞ്ഞത്.ട്രിജിലോ അന്വേഷണം തുടങ്ങുമ്പോള്‍ ഒരു തെളിവും ഈ കേസില്‍ ലഭിച്ചിട്ടില്ലായിരുന്നു.വിക്റ്റര്‍ ബ്രണ്ടയുടെ ശവശരീരം കിട്ടിയപ്പോള്‍ അതിന്റെ പരിശോധനയില്‍ അവരോടൊപ്പം ചേരുന്നുണ്ട്.വിക്ട്ടറിന്റെ അച്ഛന്‍ അപകടത്തില്‍ ഭാര്യ മരിച്ചതിനു ശേഷം ആകെ അസ്വസ്ഥന്‍ ആണ്.അത് പോലെ തന്നെ വികട്ടറും.അമ്മ മരിച്ചതിനു ശേഷം അവന്‍ ആകെ മാറിയിരുന്നു,പാവകളെ കൊണ്ട് സ്വയം ഒരു കൊലപാതകി ആയി ഭാവനയില്‍ കണ്ടു ചെറിയ സിനിമകള്‍ സ്വന്തമായി റെക്കോര്‍ഡ് ചെയ്യുകയാണ് അവന്റെ ഇഷ്ട വിനോദം.സ്ക്കൂളില്‍ ശ്രദ്ധ ഇല്ലാതെ ഇരുന്ന അവന്‍ "പ്രോഫസ്സര്‍ മാഗ്നയും" ആയി ശത്രുതയിലും ആണ്.ബ്രണ്ടയുടെ ശവം അടക്കുന്നതിന്റെ അന്ന് അവസാനമായി ഒരു പെണ്‍ക്കുട്ടി അവിടെ എത്തുന്നു.ബ്രണ്ടയുടെ ജൂനിയര്‍ ആയി സ്ക്കൂളില്‍ പഠിച്ച "ഇസബെല്‍".വിക്ട്ടറിനു അവളോട്‌ പ്രണയം തോന്നുന്നു.എന്നാല്‍ ട്രിജിലോയ്ക്ക് ആദ്യമായി കൊലപാതകങ്ങളിലേക്കു വിരല്‍ ചൂണ്ടാവുന്ന കണ്ണിയെ അവിടെ ലഭിക്കുക ആയിരുന്നു.ഈ കൊലപാതകങ്ങള്‍ എല്ലാം ഒരു പരമ്പര കൊലപാതകത്തിന്റെ ഭാഗം ആണ് എന്നുള്ള സൂചനകള്‍ ലഭിച്ചു തുടങ്ങുന്നു.കാരണം കൊല്ലപ്പെട്ടവര്‍ തമ്മില്‍ ഉള്ള ബന്ധം.കൂടുതല്‍ അറിയാന്‍ ഈ ചിത്രം കാണുക.

 "Under the Salt" എന്നാണു ഈ ചിത്രത്തിന്റെ ഇംഗ്ലീഷ് പേര്.മെക്സിക്കോയില്‍ നിന്നും പുറത്തിറങ്ങിയ ഈ ചിത്രം മികച്ച ഒരു കുറ്റാന്വേഷണ ചിത്രം ആണെന്ന് പറയാം.പലപ്പോഴും കണ്ണിന്റെ മുന്നില്‍ ഉള്ള കാഴ്ചകള്‍ നമ്മളെ തെറ്റിദ്ധരിപ്പിക്കുന്ന രീതി ഈ ചിത്രത്തിലും കാണാം.വളരെയധികം നല്ല ട്വിസ്റ്റുകള്‍ ഒക്കെ ഉള്ള ഈ സ്പാനിഷ് ചിത്രം ത്രില്ലര്‍ പ്രേമികള്‍ക്ക് ആസ്വാദ്യകരം ആകും എന്ന് പ്രതീക്ഷിക്കുന്നു.

More reviews @ www.movieholicviews.blogspot.com


203.LET'S BE COPS(ENGLISH,2014)

203.LET'S BE COPS(ENGLISH,2014),|Comedy|,Dir:-Luke Greenfield,*ing:-Jake Johnson,Damon Wayns.

  ജീവിതത്തില്‍ തങ്ങള്‍ എന്തിലാണോ നല്ലത് അതില്‍ വിജയം നേടാന്‍ കഴിയാത്ത രണ്ടു സുഹൃത്തുക്കള്‍ ആണ് രയാനും ജെസ്റ്റിനും.റയാന്‍ കോളേജ് സമയങ്ങളില്‍ മികച്ച ഒരു റഗ്ബി കളിക്കാരന്‍ ആയിരുന്നു.എന്നാല്‍ മുട്ടില്‍ ഏറ്റ ക്ഷതം അയാളുടെ ജീവിതത്തില്‍ ഒരു പ്രൊഫഷനല്‍ കളിക്കാരന്‍ ആകാന്‍ ഉള്ള സാധ്യത നഷ്ടമാക്കി.ജസ്റ്റിന്‍ ഒരു ഗെയിം ഡെവലപ്പര്‍ ആണ്.ജസ്റ്റിന്‍ വികസിപ്പിച്ച പോലീസ്മാന്‍ എന്ന ഗെയിം അയാളുടെ കമ്പനിയില്‍ ആരും സ്വീകരിക്കുന്നില്ല.ചുരുക്കത്തില്‍ നാട്ടുകാര്‍ക്കൊക്കെ മോശം അഭിപ്രായം ഉള്ള രണ്ടു പേര്‍ ആയിരുന്നു രയാനും ജസ്റ്റിനും .അവര്‍ ഒരുമിച്ചാണ് താമസിക്കുന്നതും.ജസ്റ്റിന്റെ ഗെയിം കമ്പനി നിരസിച്ച ദിവസം പഴയ സഹപാഠികള്‍ ഒന്നിച്ചു കൂടുന്ന ഒരു പാര്‍ട്ടി ഉണ്ടായിരുന്നു.

   കോസ്ട്യൂം പാര്‍ട്ടി ആണെന്ന് കരുതി ജസ്റ്റിന്‍ ഗെയിമിനു വേണ്ടി തയ്യാറാക്കിയ പോലീസ് വേഷം അണിഞ്ഞാണ് അവര്‍ അവിടെ ചെന്നത്.എന്നാല്‍ അതൊരു Masquerade പാര്‍ട്ടി ആയിരുന്നു.അവര്‍ അവിടെ വച്ച് ചിലരോട് എങ്കിലും പോലീസില്‍ ആണെന്ന് പറഞ്ഞു.എന്നാല്‍ റയാന്‍ ആകെ നിരാശനായി മാറി.പഴയ സുഹൃത്തുക്കള്‍ എല്ലാം സമ്പന്നതയില്‍ നില്‍ക്കുന്നു.അവര്‍ ആരും ഇവരോട് രണ്ടു താല്‍പ്പര്യം കാണിക്കുന്നും ഇല്ല.നിരാശരായ അവര്‍ രണ്ടു പേരും അവിടെ നിന്നും ഇറങ്ങി.ആ പോലീസ് യൂണിഫോര്‍മില്‍ തന്നെ.ആളുകള്‍ അവര്‍ ശരിക്കുള്ള പോലീസ് ആണെന്ന് കരുതുന്നു.അന്ന് രാത്രി അവര്‍ ദു:ഖങ്ങള്‍ മാറ്റാന്‍ ആ വേഷത്തില്‍ അര്‍മാദിച്ചു.എന്നാല്‍ റയാന്‍ അടുത്ത ദിവസം തന്നെ പോലീസ് ആകാന്‍ ഉള്ള തയാറെടുപ്പുകള്‍ നടത്തുന്നു.യൂടൂബ് വീഡിയോകളില്‍ നിന്നും പോലീസ് ഉപയോഗിക്കുന്ന കോഡുകള്‍ മനസ്സിലാക്കുന്നു.ഇ-ബേ യില്‍ നിന്നും പോലീസ് കാര്‍ പോലുള്ളത് ഒരെണ്ണം വാങ്ങുന്നു.ആദ്യം ഇതിനെ എതിര്‍ത്ത ജസ്റ്റിന്‍ എന്നാല്‍ രയാന്റെ ഒപ്പം ചേരുന്നു.അതിന്റെ ഇടയ്ക്ക് ജസ്റ്റിന്റെ പേര് ചാംഗ് എന്നാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നു.പോലീസ് വേഷത്തില്‍ അവരുടെ ജീവിതത്തിലെ വിഷമങ്ങള്‍ മറക്കുമ്പോള്‍ ആയിരുന്നു അവയ്ക്ക് ശരിക്കുള്ള അപകടം നേരിടേണ്ടി വരുന്നത്.കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  തീര്‍ച്ചയായും കണ്ടിരിക്കണ്ട സിനിമ എന്നൊന്നും ഒരിക്കലും ഈ ചിത്രത്തെ കുറിച്ച് പറയില്ല.എന്നാല്‍ Jump Street പരമ്പര,Harold and Kumar പരമ്പര  പോലെ ഉള്ള സിനിമകള്‍ ആസ്വധിചിട്ടുള്ളവര്‍ക്ക്ഈ സിനിമയും ഇഷ്ടം ആകും എന്ന് തോന്നുന്നു.വെറുതെ ഒരു ടൈം പാസ് സിനിമ മാത്രമായി കാണാവുന്ന ഒന്ന്.അമേരിക്കന്‍ കോമഡി സിനിമകളുടെ അതേ രീതിയില്‍ ഒന്നാണ് ഈ ചിത്രം.ചിലപ്പോള്‍ ഒരു രണ്ടാം ഭാഗം ഒക്കെ വരുമായിരിക്കും എന്ന് തോന്നുന്നു.എന്തായാലും സമ്മിശ്ര പ്രതികരണം ആണ് ഈ ചിത്രത്തെ കുറിച്ച് ലഭിച്ചത്.എന്തായാലും ഒരു കാഴ്ചക്കാരന്‍ എന്ന നിലയില്‍ സിനിമ കുറച്ചൊക്കെ ചിരിപ്പിച്ചു.

More reviews @ www.movieholicviews.blogspot.com

Saturday, 25 October 2014

202.KILLER TOON(KOREAN,2013)

202.KILLER TOON(KOREAN,2013),|Thriller|Horror|Crime|,Dir:-Yong Gyun Kim,*ing:-Si Young Lee,Ki Joon Hum.

  "പ്രേതങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടോ?അതോ മനസ്സിലെ തിന്മയുടെ പ്രതിനിധി ആണോ"?

  കാംഗ് ജി യുംഗ് തന്റെ ആദ്യ വെബ്ടൂണ്‍ ആയ "History of Lunacy" യുടെ വിജയത്തിന് ശേഷം അടുത്തത് പ്രസിദ്ധീകരിക്കാന്‍ ഉള്ള ഒരുക്കത്തില്‍ ആണ്.പ്രേതങ്ങളുടെയും പകയുളള ആത്മാക്കളുടെയും കഥ പറയുന്ന ആദ്യ വെബ്ടൂണും അതിന്‍റെ പുസ്തക രൂപവും എല്ലാം വലിയ ഹിറ്റുകള്‍ ആയിരുന്നു.അവര്‍ തന്റെ ആദ്യ സമാഹാരം പ്രസിദ്ധീകരിച്ച പ്രസാധകയുടെ അടുക്കല്‍ തന്‍റെ പുതിയ കഥ അയച്ചു കൊടുക്കുന്നു.പ്രസാധകയുടെ സെര്‍വറിലേക്ക് നേരിട്ട് അയച്ച ആ സമാഹാരത്തില്‍ കണ്ട ചിത്രങ്ങള്‍ അവരെ ഭയചകിത ആക്കുന്നു.അവരുടെ ജീവിതത്തില്‍ അവരിലൂടെ മാത്രം ജീവിക്കുന്ന ഒരു രഹസ്യത്തിന്റെ കഥ ആയിരുന്നു അതില്‍.ഭയന്ന് പോയ അവര്‍ കാംഗ് ജി യുംഗിനെ ഫോണില്‍ ബന്ധപ്പെടുന്നു.എന്നാല്‍ അവരുടെ വോയിസ് മെയിലിലേക്ക് ആണ് ആ കോള്‍ പോയത്.അവര്‍ തന്റെ ജീവിതത്തിലെ ആ ഇരുണ്ട രഹസ്യം കാംഗ് എങ്ങനെ മനസ്സിലാക്കി എന്ന് ചോദിക്കുന്നു.അല്‍പ്പ സമയത്തിന് ശേഷം അവര്‍ ആ വെബ്ടൂണില്‍ ഉള്ള അതെ രീതിയില്‍ കൊല്ലപ്പെടുന്നു.മരിച്ച രീതിയും മരിച്ചു കിടക്കുന്ന രീതി പോലും ആ വെബ്ടൂണില്‍ ഉള്ളത് പോലെ തന്നെ ആയിരുന്നു.

   കേസ് അന്വേഷണം ഡിറ്റക്ടീവ് ആയ ലീ കി ചിയോളും സഹായിയും കേസ് അന്വേഷണം ഏറ്റെടുക്കുന്നു.അവര്‍ക്ക് സംഭവ സ്ഥലത്തുള്ള കമ്പ്യൂട്ടറില്‍ തുറന്ന വച്ച രീതിയില്‍ നേരത്തെ നടന്ന കൊലപാതകത്തിന്റെ വെബ്ടൂണ്‍ ലഭിക്കുന്നു.അവിടെ നിന്നുള്ള തെളിവുകള്‍ പരിശോദിച്ചതില്‍ നിന്നും വ്യത്യസ്തമായി ഒന്നും കണ്ടെത്താന്‍ സാധിക്കുന്നില്ല.ആദ്യം ആത്മഹത്യ ആണെന്ന് കരുതിയ മരണം യഥാര്‍ത്ഥത്തില്‍ കൊലപാതകം ആണെന്നുള്ള ഒരു സംശയം ഒഴികെ.അവര്‍ കാംഗിനെ കണ്ടെത്തുന്നു.എന്നാല്‍ കാംഗ് അവിടെ ഇല്ലായിരുന്നു എന്നവരെ അറിയിക്കുന്നു.കാംഗ് പറഞ്ഞതില്‍ അസ്വാഭാവികത ഒന്നും അവര്‍ക്ക് തോന്നുന്നും ഇല്ല.മരണം സംഭവിച്ച ആയുധത്തില്‍ പ്രസാധകയുടെ വിരല്‍പ്പാടുകള്‍ മാത്രം ലഭിച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചും.എന്നാല്‍ പിന്നീട് ആ വെബ്ടൂണ്‍ വായിക്കുന്നതിന്റെ ഇടയ്ക്ക് ആണ് ലീ അത് ശ്രദ്ധിക്കുന്നത്.പരിചിതമായ സ്ഥലം പരിചിതമായ സന്ദര്‍ഭങ്ങള്‍.അതെ,ആ വെബ്ടൂണില്‍ ഉള്ളത് പോലെ ഉള്ള ഒരു കൊലപാതകം അടുത്തതായി നടക്കാന്‍ പോകുന്നു.കാംഗും അടുത്ത് സംഭവിക്കാന്‍ പോകുന്ന ആപത്തു തിരിച്ചറിയുന്നു.അവര്‍ ആ സ്ഥലത്തേക്ക് പോകുന്നു.ബാക്കി അറിയാന്‍ ഈ ചിത്രം കാണുക.

  ഒരു ഹൊറര്‍ ചിത്രം എന്ന് ഒരു ജോനറില്‍ ഈ ചിത്രത്തെ തളച്ചു ഇടാം  എന്ന് ഞാന്‍ കരുതുന്നില്ല.ലോജിക്കല്‍ ആയുള്ള കാരണങ്ങളിലൂടെ നടക്കുന്ന സംഭവങ്ങള്‍ ആണ് ഈ ചിത്രത്തില്‍ പലപ്പോഴും.പ്രത്യേകിച്ചും പ്രേതം ഉണ്ടെന്ന് തോന്നുന്ന സ്ഥലങ്ങള്‍ പല്ലും കാണിച്ചു വെട്ടാത്ത വിരലുകള്‍ കാണിച്ചു ഭയപ്പെടുത്തുന്ന രീതിയില്‍ ഒന്നും തന്നെ ഇല്ല.അത് കൊണ്ട് തന്നെ ഭയപ്പെടുത്തുന്ന ഒരു ചിത്രമല്ല ഇത്.പിന്നെ ക്ലൈമാക്സ് അല്‍പ്പം കുഴപ്പിച്ചു എന്നെ.പ്രേതം യഥാര്‍ത്ഥത്തില്‍ ഉണ്ടോ അതോ ഇല്ലയോ എന്ന് ഒരു സംശയം .സീരിയല്‍ കില്ലിംഗ് ഒക്കെ ആയി കുറച്ചും കൂടി കൊഴുപ്പിക്കാന്‍ ഉണ്ടായിരുന്നു ഈ തീമില്‍.കുറച്ചും കൂടി ഒരു ഗ്രിപ്പ് എങ്കില്‍ ഈ ചിത്രത്തിന് ലഭിക്കുമായിരുന്നു എന്ന് തോന്നുന്നു.മടുപ്പില്ലാതെ കാണാവുന്ന ഒരു കൊറിയന്‍ ചിത്രം.

More reviews @ www,movieholicviews.blogspot.com

201.THE EXTERMINATING ANGEL(SPANISH,1962)

201.THE EXTERMINATING ANGEL(SPANISH,1962),|Fantasy|Drama|,Dir:-Luis Bunuel,*ing:-Silvia Pinal,Jacqueline Andere,Enrique Rambel.

  ഒരു വിനോധോപാധി എന്ന നിലയില്‍ നിന്നും ആളുകളെ ചിന്തിപ്പിക്കാന്‍ തക്ക ശക്തമായ പ്രമേയങ്ങള്‍ ചില ചിത്രങ്ങളുടെ മുഖമുദ്ര ആണ്.അത്തരം ചിത്രങ്ങളില്‍ പ്രേക്ഷകന് ഒരു പ്രത്യേകം ഇരിപ്പിടം സംവിധായകന്‍ നല്‍കിയിട്ടുണ്ടാകും.തന്റെ ഭാവനയില്‍ വിരിയുന്ന സിനിമയില്‍ പ്രേക്ഷകനും കൂടി പങ്കാളിത്തം ഉറപ്പാക്കുന്ന സിനിമകള്‍.അത്തരം ചിത്രങ്ങളുടെ ഒരു പ്രത്യേകത എന്താണെന്ന് വച്ചാല്‍ കൂടുതല്‍ ആളുകളുടെ ഭാവനയിലൂടെ ഈ ചിത്രം സഞ്ചരിക്കുമ്പോള്‍ ഓരോ പുതിയ സിനിമകള്‍ ജനിക്കുകയാണ് പലപ്പോഴും എന്ന് തോന്നി പോകും.ഇത്തരം ആശയങ്ങള്‍ പങ്കു വയ്ക്കുന്ന സിനിമകളെ "സറിയലിസം" എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താം.തികച്ചും അപരിചിതമായ ഒരു കഥാ തന്തുവും അതിലും അപരിചിതമായ കഥാ സന്ദര്‍ഭങ്ങളും തീര്‍ച്ചയായും പ്രേക്ഷകന് നേരത്തെ പറഞ്ഞത് പോലെ ചിന്തിക്കാന്‍ ഒരിടം നല്‍കുന്നുണ്ട്.

  ഇത്തരത്തില്‍ ഒരാശയം അവതരിപ്പിക്കുന്ന ചിത്രം ആണ് "The Exterminating Angel".ലൂയിസ് ബുനുവേലിന്റെ സംവിധാനത്തില്‍ രൂപം കൊണ്ട സിനിമ Bunuel/Alatriste/Pinal സിനിമ പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണ് (Viridana,Simon of the  Desert എന്നിവയാണ് മറ്റു രണ്ടു ഭാഗങ്ങള്‍).ഈ സംവിധായകന്‍റെ തന്നെ "The Discreet Charm of Bourgeoisie"(1972) ഇതേ മാതൃകയില്‍ ഉള്ള ചിത്രം ആണ്.ഒരു രാത്രിയില്‍ എഡ്മുണ്ടോ-ലൂസിയ ദമ്പതികള്‍ അവരുടെ കൊട്ടാര സദൃശ്യമായ വീട്ടില്‍ നടത്തിയ അത്താഴത്തിന് മുന്‍പ് അവിടെ ഉള്ള ജോലിക്കാര്‍ ദുരൂഹമായി  കൂട്ടത്തോടെ  അവരുടെ ജോലികള്‍ ഉപേക്ഷിച്ചു പോകുന്നു.അത്താഴത്തിനു ശേഷം അവിടെ വന്ന വിശിഷ്ടാതിഥികള്‍ ബ്ലാങ്ക എന്ന യുവതിയുടെ പിയാനോ വായന ശ്രവിക്കുന്നു.അവര്‍ അതിനെ പുകഴ്ത്തുകയും ചെയ്യുന്നു.വേറൊരു ഗാനം അവരോടു വായിക്കാന്‍ അതിഥികള്‍ ആവശ്യപ്പെടുന്നു.എന്നാല്‍ അവര്‍ തീരെ തളര്‍ന്നിരിക്കുക ആണെന്ന് അവര്‍ പറയുന്നു.അതിനു ശേഷം അതിഥികള്‍ അവിടെ നിന്നും തിരിച്ചിറങ്ങാന്‍ പോവുകയാണ് എന്ന രീതിയില്‍ പെരുമാറുന്നു എങ്കിലും അവര്‍ വളരെയധികം രാത്രി യെന്നും പറഞ്ഞു അന്ന് അവിടെ തന്നെ താമസിക്കാന്‍ തീരുമാനിക്കുന്നു.

  അവര്‍ ഒരു മായാ വലയത്തിലേക്ക് സഞ്ചരിക്കുന്നത് പോലെ ആയിരുന്നു പിന്നെ.പിറ്റേന്ന് രാവിലെ ഉണര്‍ന്ന അവര്‍ എന്നാല്‍ ഓരോ കാരണങ്ങള്‍ നിരത്തി അവിടെ നിന്നും തിരിക്കാന്‍ ശ്രമിക്കുന്നില്ല.അവര്‍ രാത്രി കിടന്നുറങ്ങിയ ആ മുറിയുടെ പുറത്തു പോകുവാന്‍ അവര്‍ക്ക് സാധിക്കുന്നില്ല.അദൃശ്യമായ കാരണങ്ങളും സംഭവങ്ങളും അവരെ അവിടെ തളച്ചിടുന്നു.അവിടെ അവശേഷിച്ചിരുന്ന  ജോലിക്കാരന്‍ പോലും ആ മുറിയില്‍ നിന്നും പുറത്തു കടക്കുവാന്‍ വിമൂഖത കാണിക്കുന്നു.അവര്‍ അവിടെ ഉണ്ടായിരുന്ന ഭക്ഷണം വെള്ളം എന്നിവയെല്ലാം ഉപയോഗിക്കുന്ന.തോട്ടപുറത്തെ മുറിയില്‍ പോയാല്‍ ഭക്ഷം കഴിക്കാം എങ്കിലും അവര്‍ ആരും അതിനു മുതിരുന്നില്ല.പൊതു സമൂഹത്തില്‍ ഉന്നതരായ വ്യക്തികള്‍ എന്നാല്‍ അത്തരം ഒരു സ്ഥലത്ത് വിചിത്രമായ സ്വഭാവ വിശേഷതകള്‍ പ്രകടിപ്പിക്കുന്നു.ഉള്ളിന്റെയുള്ളില്‍ വേരുപ്പുന്ടെങ്കില്‍ കൂടിയും അവര്‍ അവിടെ നിന്നും വിട്ടു പോകുന്നില്ല.അതിതികള്‍ക്കും ആതിഥേയനുമെല്ലാം മനസ്സിന് മടുപ്പ് ഉണ്ടാകുന്നു.അവര്‍ അത് ദിവസം കൂടും തോറും പ്രകടിപ്പിക്കുന്നും ഉണ്ട്.സമ്പന്നതയുടെ പൊള്ളത്തരങ്ങളുടെ മുഖമൂടി അഴിച്ചു മാറ്റാന്‍ സംവിധായകന്‍ ചെയ്യുന്നുണ്ട് "The Discreet Charm of Bourgeoisie" യില്‍ ചെയ്തത് പോലെ തന്നെ.അവര്‍ ആരോടും അനുകമ്പ കാണിക്കുന്നില്ല.രോഗിയായ ആളുകളോട് പോലും അവര്‍ മോശമായി പെരുമാറുന്ന അവസ്ഥയില്‍ ആയിരുന്നു.അവരുടെ ഇടയില്‍ തന്നെ ഒരു തരാം വിദ്വേഷം ഉടലെടുക്കുന്നു.

  ഇതിന്‍റെ ഇടയില്‍ പുറത്തു നിന്നും ഉള്ളവര്‍ക്കും ആ വീട്ടില്‍ കയറാന്‍ ആകാത്ത ഒരു അവസ്ഥ ഉണ്ടാകുന്നു.തങ്ങളുടെ സമനില തെറ്റിയ അവര്‍ മനുഷ്യനില്‍ നിന്നും മൃഗത്തിന്റെ ചിന്തകളിലേക്ക് മാറുന്നു.കഥയില്‍ അവ്യക്തത ഉണ്ടെങ്കിലും സിനിമയുടെ പേരില്‍ നിന്നും സംവിധായകന്‍ ഇജിപ്റ്റിലെ ആദ്യ ശിശുവിനെ വധിച്ച "The Exterminating Angel"നെ പ്രതിനിധീകരിക്കുന്നതായി ഒരിടത് വായിച്ചിരുന്നു.അതോടു കൂടി ചേര്‍ത്ത് വായിക്കാവുന്നതാണ് അവര്‍ക്ക് ഭക്ഷണമാകാന്‍ വേണ്ടി ആ മുറിയില്‍ വരുന്ന ആടുകള്‍.മാലാഖ അയച്ചു കൊടുത്ത ഭക്ഷണം പോലെ.മൂന്നു മരണങ്ങള്‍ നടന്ന ആ വീട്ടില്‍ നടന്നത് അനുഭവിച്ചറിയണം പിന്നെ.സറിയലിസത്തിലൂന്നിയുള്ള സിനിമകളില്‍ ഉന്നത സ്ഥാനം ഉണ്ട് ഈ ചിത്രത്തിന്.കണ്ടറിയണ്ട അനുഭവം ആണ് ഈ ചിത്രം.വ്യക്തമായി അവ്യക്തത ഈ ചിത്രത്തില്‍ കാണാം.എന്നാല്‍ ഈ അവ്യക്തതയില്‍ ആണ് ഈ ചിത്രത്തില്‍ പ്രേക്ഷകന്‍റെ ഭാവനയ്ക്ക് ഉള്ള സ്ഥലം.ഭാവന ചിറകു വിടര്‍ത്താന്‍ ഈ ചിത്രം തീര്‍ച്ചയായും കണ്ടു നോക്കാം.

More reviews @ www.movieholicviews.blogspot.com

Friday, 24 October 2014

200.Dr.BABASAHEB AMBEDKAR(HINDI,2000)

200.Dr.BABASAHEB AMBEDKAR(HINDI,2000),|Biography|History|,Dir:-Jabbar Patel,*ing:-Mammootty,Sonali Kulkarni.

  "ഭാരത ഭരണഘടന ശില്‍പ്പിയുടെ ജീവിതത്തിലൂടെ ഒരു യാത്ര-Dr.ബാബസാഹേബ് അംബേദ്‌കര്‍."

  "Dr.ബാബ സാഹെബ് അംബേദ്കര്‍" ചരിത്ര പുസ്തകങ്ങളിലൂടെയും അമര്‍ ചിത്ര കഥകളിലൂടെയും  ആണ് എനിക്ക് പരിചയം.പിന്നെ ഉത്തര്‍ പ്രദേശിലെ മായാവതിയുടെ പാര്‍ട്ടിയും നമ്മുടെ നാട്ടില്‍ ഇടയ്ക്ക് മുള പൊട്ടിയ DHRM എന്ന സംഘടനയുടെ പേരിലും.പറഞ്ഞു വരുന്നത് അദ്ധേഹത്തിന്റെ ജീവ ചരിത്രം അധികം ചര്‍ച്ച ചെയ്യപ്പെടുന്നത് കണ്ടിട്ടില്ല എന്നാണു.എന്തായാലും ഈ ചിത്രം കണ്ടതോട്‌ കൂടി ഒരു നല്ല അഭിപ്രായരൂപീകരണം ഉണ്ടാക്കാന്‍ സാധിച്ചു എന്ന് കരുതുന്നു.ബ്രിട്ടീഷ് ഭരണക്കാലത്ത് ജനിച്ച അംബേദ്‌കര്‍ തന്‍റെ പട്ടാളക്കാരന്‍ ആയ പിതാവിന്‍റെ പതിനാലാമത്തെ പുത്രന്‍ ആയിരുന്നു."മഹര്‍" എന്ന ജാതിയില്‍ ജനിച്ച അദ്ദേഹം തൊട്ടു കൂടായ്മ നിലനിന്നിരുന്ന ആ കാലത്ത് സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ പലരും ശ്രമിച്ചിരുന്നു.എന്നാല്‍ പട്ടാളത്തില്‍ സുബേദാര്‍ ആയ പിതാവിന്‍റെ പ്രേരണയാല്‍ വിദ്യാഭ്യാസത്തില്‍ മുന്‍പന്തിയില്‍ ആയിരുന്നു അദ്ദേഹം.അതിന്റെ തെളിവുകള്‍ ആണ് അദ്ദേഹത്തിന് ഉന്നത വിദ്യാഭ്യാസം ലഭിച്ച പ്രശസ്ത യൂണിവേര്സിട്ടികള്‍.നിയമത്തില്‍ ആഴമായ പഠനം നടത്തിയ അദ്ദേഹം എന്നാല്‍ അന്ന് ഇന്ത്യയിലും വിദേശത്തും  പ്രചാരത്തില്‍ ഉണ്ടായിരുന്ന ദേശിയ പ്രസ്ഥാനങ്ങളില്‍ തുടക്കത്തില്‍ ഇടപ്പെട്ടിരുന്നില്ല.

  പിന്നീട് ഭാരതത്തില്‍ മടങ്ങി എത്തി ജോലിയില്‍ ഏര്‍പ്പെടുന്ന സമയത്താണ് അദ്ദേഹം താന്‍ ഉള്‍പ്പടെ ഉള്ള താഴ്ന്ന ജാതി എന്ന് സമൂഹം കരുതിപോകുന്ന സമൂഹത്തിന്റെ ജിവിത വ്യവസ്ഥകള്‍ നേരിട്ട് മനസ്സിലാക്കിയത്.ഉന്നത ഉദ്യോഗസ്ഥന്‍ ആയാണ് ഉദ്യോഗത്തില്‍ പ്രവേശിച്ചതെങ്കിലും കുടി വെള്ളം പോലും മേല്‍ജാതിക്കാരായ താഴ ഉദ്യോഗസ്ഥരുടെ കൂടെ പങ്കു വയ്ക്കുന്നതില്‍ നിന്നും അദ്ധേഹത്തെ വിലക്കിയിരുന്നു.താമസിക്കാന്‍ ഒരു വീട് പോലും കിട്ടാതെ താന്‍ ഒരു പാര്‍സി ആണെന്ന് കള്ളം പറഞ്ഞു വരെ അദ്ദേഹത്തിന് ജീവിക്കാണ്ടി വന്നിട്ടുണ്ട്/എന്നാല്‍ ഒരു ദിവസം അദ്ദേഹം ഈ അനീതികള്‍ക്കു എതിരെ പോരാടാന്‍ തീരുമാനിക്കുന്നു."മനു സ്മൃതിയില്‍" ഊന്നി പിടിച്ചു ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ പിന്തുണയ്ക്കുന്ന ഭാരതീയര്‍ ആണ് ബ്രിട്ടീഷുകാരെക്കാളും അപകടകാരികള്‍ എന്ന് അദ്ദേഹം തിരിച്ചു അറിയുന്നു.ഗാന്ധിജിയുടെ ഹരിജന്‍ പ്രയോഗത്തോട്‌ പോലും അദ്ദേഹം മുഖം തിരിക്കുന്നു.പ്രത്യേകിച്ചും ഹിന്ദു മതത്തിന്‍റെ നിലനില്‍പ്പ്‌ ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ അധിഷ്ഠിതമായ ഒന്നാണ് ഏന് ഗാന്ധിജി പറയുമ്പോള്‍ അംബേദ്‌കര്‍ അതിനോട് യോജിക്കുന്നില്ല.അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ അദ്ദേഹം എടുത്ത നിലപാടുകള്‍ ബ്രിട്ടീഷുകാരെ പോലും അത്ഭുതപ്പെടുത്തി/അദ്ദേഹം ഒരു ദേശിയ വാദി ആണോ അതോ കലാപകാരി ആണോ എന്ന് പോലും ആര്‍ക്കും മനസ്സിലാകാത്ത ഒരവസ്ഥ.മറ്റു മതങ്ങളുടെ ഇടയില്‍ അദ്ദേഹം രാജ്യദ്രോഹി വരെ ആയി മുദ്ര കുത്തപ്പെട്ടു.പ്രത്യേകിച്ചും "റൌണ്ട് ടേബിള്‍ കൊണ്ഫ്രാന്സിനു" ശേഷം.അംബേദ്‌കര്‍ ഇതിനോടെല്ലാം പട പൊരുതി അവസാനം ഭാരത ഭരണഘടനയുടെ ശില്‍പ്പി ആയതെങ്ങനെ ആണ് എന്നാണു ജബ്ബാര്‍ പട്ടേല്‍ ബാക്കി ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്‌.

  പപ്പിലിയോ ബുദ്ധയില്‍ ഗാന്ധിജിയെ അവഹേളിക്കുന്ന രംഗങ്ങള്‍ ഉണ്ടായിരുന്നു.പ്രത്യേക പദവി ദളിത്‌ വംശജര്‍ക്ക് നല്‍കാന്‍ ഉള്ള തീരുമാനത്തിന് എതിരെ അദ്ദേഹം നിരാഹാര സമരം ചെയ്യുന്നത് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെ നിര്‍മിച്ച ചിത്രം ആയതു കൊണ്ട് രാഷ്ട്രീയ ബിംബങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പ്രശ്നം ഉണ്ടാക്കി ഇല്ല ഈ ചിത്രത്തില്‍ എന്ന് മാത്രം.ഇനി സിനിമയെ കുറിച്ച്.മമ്മൂട്ടി എന്ന നടന്‍ ആണ് നായകന്‍ എന്ന് കേട്ടിരുന്നു.എന്നാല്‍ ഈ ചിത്രത്തില്‍ അങ്ങനെ ഒരു വ്യക്തിയെ കാണാന്‍ സാധിച്ചില്ല.പകരം അംബേദ്‌കര്‍ ആയി അദ്ദേഹം ജീവിക്കുക തന്നെ ആയിരുന്നു.അംബേദ്‌കര്‍ അഭ്രപാളികളില്‍ ശരീരം സ്വീകരിച്ചപ്പോള്‍ അതില്‍ കൃത്രിമത്വം ഇല്ലാത്ത രീതിയില്‍ തന്നെ അദ്ദേഹം അവതരിപ്പിച്ചു.1998 ലെ മികച്ച നടനുള്ള പുരസ്ക്കാരം ഇതിലൂടെ അദ്ധേഹത്തെ തേടി എത്തുകയും ചെയ്തു.ജീവിത കഥകള്‍ സിനിമയാക്കുമ്പോള്‍ പലപ്പോഴും മസാല ചേരുവകകള്‍ ചേര്‍ക്കുന്നതായി കണ്ടിട്ടുണ്ട്.എന്നാല്‍ ആദ്യ പത്നിയായ രമാഭായ് ആയും അവര്‍ മരണപ്പെട്ടപ്പോള്‍ ജീവിതത്തില്‍ ഒപ്പം കൂട്ടിയ ഡോ.കബീര്‍ ആയുള്ള രംഗങ്ങളില്‍ ഒന്നും അത് കൊണ്ട് തന്നെ അതിഭാവുകത്വം കലര്‍ത്താതെ അവതരിപ്പിക്കാന്‍  സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്.മികച്ച ഒരു ഇന്ത്യന്‍ ബയോഗ്രഫി ചിത്രം ആയാണ് ഈ ചിത്രം എനിക്ക് അനുഭവപ്പെട്ടത്.

More reviews @ www.movieholicviews.blogspot.com

Wednesday, 22 October 2014

199.GOOD MORNING,VIETNAM(ENGLISH,1987)

199.GOOD MORNING,VIETNAM(ENGLISH,1987),|Comedy|War|Drama|,Dir:-Barry Levinson,*ing:-Robbin Williams,Forest Whitaker.

 അറുപതുകളുടെ പശ്ചാത്തലത്തില്‍ അമേരിക്ക വിയട്നാമില്‍ സേനയെ വിന്യസിപ്പിച്ച കാലഘട്ടത്തില്‍ ആണ് "ഗുഡ് മോര്‍ണിംഗ് വിയട്നാമിന്റെ" കഥ നടക്കുന്നത്."റോബിന്‍ വില്യംസ്" അഡ്രിയാന്‍ ക്രോണര്‍ എന്ന "ആര്‍ ജെ"യെ അവതരിപിക്കുന്നു.അഡ്രിയാന്‍ വ്യോമസേനയിലെ എയര്‍മാന്‍ ആണ്.അയാള്‍ പട്ടാളക്കാര്‍ക്ക് വേണ്ടി മറ്റു രാജ്യങ്ങളില്‍ അമേരിക്ക നടത്തുന്ന റേഡിയോയില്‍ ജോക്കി ആണ്.തന്റേതായ ഒരു രസികന്‍ ശൈലിയില്‍ ആണ് അദ്ദേഹം തന്റെ പരിപാടികള്‍ അവതരിപ്പിക്കുന്നത്‌.അത് കൊണ്ട് തന്നെ പട്ടാളക്കാര്‍ക്കിടയില്‍ അയാള്‍ പ്രശസ്തന്‍ ആണ്.സെയ്ഗോനിലേക്ക് ക്രെറ്റില്‍ എന്ന സ്ഥലത്ത് നിന്നും വന്ന അഡ്രിയാന്‍ അതിവേഗം തന്നെ വിയട്നാമില്‍ ഒരു തരംഗം ആയി മാറി.രാവിലത്തെ പ്രോഗ്രാമില്‍ "ഗുഡ് മോര്‍ണിംഗ് വിയട്നാം" എന്ന് തുടങ്ങുന്ന അഡ്രിയാന്‍ പട്ടാളക്കാര്‍ക്ക് വേണ്ടി കേള്‍പ്പിച്ചിരുന്ന പാട്ടുകളുടെ പട്ടികയില്‍ പോലും മാറ്റം വരുത്തി.പട്ടാളക്കാരുടെ ജീവിതത്തിലെ അവിഭാജ്യം ആയി മാറുക ആയിരുന്നു അഡ്രിയാന്‍.വാര്‍ത്തകള്‍ രസകരമായി അവതരിപ്പിക്കാന്‍ ഉള്ള പ്രത്യേക കഴിവും വാക്ചാരുതയും അഡ്രിയാന്‍ സഹ ജോക്കികളുടെ ഇടയിലും ബ്രിഗേഡിയര്‍ ജെനറലിന്റെ ഇടയിലും പ്രിയങ്കരന്‍ ആക്കി.

  എന്നാല്‍ അഡ്രിയാന്റെ തമാശകള്‍ ഇഷ്ടപ്പെടാത്തവര്‍ ഉണ്ടായിരുന്നു.പ്രത്യേകിച്ചും സ്വയം വലിയൊരു തമാശക്കാരന്‍ ആണ് താന്‍ എന്ന് കരുതുന്ന ഹോക് എന്ന ലെഫ്ടനന്റും സെര്‍ജന്റ്  മേജര്‍ ആയ ഫിലിപ്പും.പട്ടാളത്തിന്റെ ചട്ടവട്ടങ്ങളില്‍ നിന്നും അഡ്രിയാന്‍ നടത്തിയ അവതരണ ശൈലി അവര്‍ക്ക് ഇഷ്ടം ആകുന്നില്ല.ആയിടയ്ക്കാണ് അഡ്രിയാന്‍   ഒരു വിയട്നാമീസ് പെണ്‍കുട്ടിയോട് ഇഷ്ടം തോന്നുന്നത്.അവളെ പിന്തുടര്‍ന്ന അഡ്രിയാന്‍ ആ പെണ്‍ക്കുട്ടി ഇംഗ്ലീഷ് പഠിക്കുന്ന സ്ക്കൂള്‍ കാണുന്നു.അയാള്‍ അവിടത്തെ അധ്യാപകന് കാശ് കൊടുത്തു ഇംഗ്ലീഷ് ക്ലാസുകള്‍ സ്വയം എടുക്കാന്‍ തുടങ്ങുന്നു.അതിന്റെ പിന്നില്‍ ഉള്ള താല്‍പ്പര്യം ഒന്ന് മാത്രം ആ പെണ്‍ക്കുട്ടിയെ സ്വന്തമാക്കുക.എന്നാല്‍ അവിടെ പഠിക്കുന്ന അവളുടെ സഹോദരന്‍ ആദ്യം അത് എതിര്‍ക്കുന്നു.അഡ്രിയാന്‍ അവനെ അയാളുടെ കൂട്ടുകാരന്‍ ആക്കുന്നു.സന്തോഷകരമായി പോയിരുന്ന അഡ്രിയാന്റെ ജീവിതം എന്നാല്‍ അവിടത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മൂലം മാറുന്നു.തന്റെ ജീവന് അപകടം പിണയുന്ന സമയങ്ങള്‍ എത്തുന്നു.പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ആളുകള്‍ ഉണ്ട്.എന്നാല്‍ അഡ്രിയാന്‍ അതില്‍ നിന്നും രക്ഷപ്പെടുകയും വേണം.

 വിയട്നാം യുദ്ധത്തിന്‍റെ പശ്ചാത്തലം ആയതു കൊണ്ട് തന്നെയും അതില്‍ അധിനിവേശത്തിന്റെ എല്ലാ വശങ്ങള്‍ കടന്നു വരുകയും ചെയ്യുന്നത് കൊണ്ടും അമേരിക്കാര്‍ക്ക് ഇടയില്‍ അതിനെതിരെ ഉള്ള വികാരം അഡ്രിയാന്റെ കഥാപാത്രം പലപ്പോഴും അവതരിപ്പിക്കുന്നുണ്ട്.പ്രത്യേകിച്ചും നിക്സന്‍ സന്ദര്‍ശനം നടത്തിയ സമയത്തെ ബ്രോട്കാസ്ട്ടിംഗ് അവതരണം .അതിലും അപ്പുറം ആയിരുന്നു അമേരിക്ക ഒളിപ്പിക്കാന്‍ നോക്കി സെന്‍സര്‍ ചെയ്തിരുന്ന അവിടത്തെ സ്ഥിതികള്‍. അഡ്രിയാന്‍ പ്രശ്നങ്ങളിലേക്ക് എടുത്ത് ചാടുക  ആയിരുന്നു .റോബിന്‍ വില്യംസിന് ഇതിലെ അഡ്രിയാന്‍ എന്ന കഥാപാത്രത്തിന്റെ പേരില്‍ "അക്കാദമി അവാര്‍ഡിന്" നാമനിര്‍ദേശം ലഭിച്ചതാണ്.കൂടാതെ ഈ ചിത്രം "അമേരിക്കന്‍ ഫിലിം ഇന്‍സ്ടിട്ട്യൂട്ടിന്റെ" "മികച്ച നൂറു തമാശ സിനിമകളുടെ" പട്ടികയില്‍ ഇടം നേടിയിട്ടും ഉണ്ട്.മനസ്സിന് നല്ലൊരു ആശ്വാസവും സുഖവും ആയിരുന്നു ഇ ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍.നല്ല ചിത്രം,!!

More reviews @ www.movieholicviews.blogspot.com

Sunday, 19 October 2014

198.SEVEN DAYS(KOREAN,2007)

198.SEVEN DAYS(KOREAN,2007),|Thriller|Crime|,Dir:-Shin Yeon Won,*ing:-Yunjin Kim,Mi Suk Kim.

  യൂ ജിയോണ്‍ ഒരു അഡ്വക്കേറ്റ് ആണ്.നൂറു ശതമാനം കേസുകളും വിജയിച്ച അഡ്വക്കേറ്റ് ആയിരുന്നു അവര്‍.തന്‍റെ മകളോടൊപ്പം സന്തോഷമായി ജീവിച്ചിരുന്നു അവര്‍.എന്നാല്‍ ഒരു ദിവസം മകളുടെ  സ്ക്കൂളില്‍ വച്ച് നടന്ന കായിക മത്സരങ്ങളുടെ ഇടയില്‍ അവളെ കാണാതാകുന്നു.പിന്നീട് അവളെ ആരോ തട്ടി കൊണ്ട് പോയതാണെന്ന് യൂ ജിയോനിനു മനസ്സിലായി.പോലീസില്‍ വിവരം അറിയിച്ച അവരെ തേടി അവസാനം ആ ഫോണ്‍ കോള്‍ എത്തി.കുട്ടിയെ തിരിച്ചു വേണമെങ്കില്‍ അയാള്‍ ആവശ്യപ്പെട്ട തുക നല്‍കണം എന്ന്.എന്നാല്‍ പോലീസ് ഇതില്‍ ഇടപ്പെടാന്‍  പാടില്ല എന്നും അറിയിക്കുന്നു.പോലീസ് യൂ ജിയോന്‍ കാശുമായി പോകുന്ന സമയത്ത് അവരെ പിന്തുടരുന്നു.എന്നാല്‍ അത് മനസ്സിലാക്കിയ അയാള്‍ കുട്ടിയെ കൊല്ലും എന്നും അറിയിക്കുന്നു.യൂ ജിയോണിനു കുട്ടിയെ കിട്ടുന്നില്ല.

  എന്നാല്‍ പിന്നീട് വന്ന ഫോണ്‍ കോളില്‍ നിന്നും കാശിനു വേണ്ടി അല്ല കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നും പകരം കാരണം അറിയണം എങ്കില്‍ ഒരു ലോക്കറില്‍ വച്ചിരിക്കുന്ന ഫോണ്‍ എടുക്കാന്‍ ആവശ്യപ്പെടുന്നു.ഒരു വോക്കി ടോക്കി പോലുള്ള ഫോണ്‍ ആയിരുന്നു അത്.യൂ ജിയോന്‍ അത് കണ്ടെത്തുന്നു.അയാള്‍ കുട്ടിയെ കൊണ്ട് പോയതിന്റെ ഉദ്ദേശ്യം അപ്പോള്‍ വ്യക്തം ആക്കുന്നു.നേരത്തെ അഞ്ചു പ്രാവശ്യം ബലാല്‍സംഗ കേസില്‍ അകത്തു കിടന്ന "സി ജെ" എന്ന കുറ്റവാളി എന്നാല്‍ അവസാനം ചെയ്തു എന്ന് പറയുന്ന കൊലയ്ക്കും ബലാല്‍സംഗത്തിന്റെയും പേരില്‍ വധശിക്ഷ കാത്തു ജയിലില്‍ കഴിയുകയാണ്.എന്നാല്‍ അതാണ്‌ പൂര്‍ണ സത്യം എന്ന് അയാള്‍ വിശ്വസിക്കുന്നില്ല,അത് കൊണ്ട് കേസിന്റെ സത്യാവസ്ഥ തെളിയിക്കാന്‍ യൂ ജിയോനിനു മാത്രമേ സാധിക്കൂ എന്നയാള്‍ വിശ്വസിക്കുന്നു.സി ജെയെ കുറ്റ വിമുക്തന്‍ ആക്കണം.എങ്കില്‍ കുട്ടിയെ തിരിച്ചു നല്‍കാം എന്ന് അയാള്‍ ഉറപ്പു നല്‍കുന്നു.എന്നാല്‍ അന്തിമ വാദം മൂന്നു ദിവസത്തിനുള്ളില്‍ ആരംഭിക്കും.ആ സമയം യൂ ജിയോന്‍ കേസിന്റെ എല്ലാ തെളിവും കണ്ടെത്തണം.അവര്‍ക്ക് അതിനു കഴിയുമോ?ആരാണ് യഥാര്‍ത്ഥത്തില്‍ കുട്ടിയെ തട്ടി കൊണ്ട് പോയത്?ആരാണ് യഥാര്‍ത്ഥ കൊലപാതകി?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

 വീണ്ടും ഒരു കൊറിയന്‍ ത്രില്ലര്‍.ഒരേ ഫോര്‍മാറ്റില്‍ ആണ് പല ചിത്രമെങ്കില്‍ പോലും അവയെല്ലാം വളരെയധികം താല്‍പ്പര്യത്തോടെ കാണാന്‍ ഉള്ള ഒരു പശ്ചാത്തലം ഉണ്ടാക്കി എടുക്കാന്‍ കൊറിയയിലെ സംവിധായകര്‍ ശ്രമിക്കുന്നുണ്ട്.അത് തന്നെ ആകും ആ ചിത്രങ്ങള്‍ക്ക് ഒക്കെ ഒരു ത്രില്ലര്‍ മൂഡ്‌ ഉടനീളം കാത്തു സൂക്ഷിക്കാന്‍ സാധിക്കുന്നത്.കൊറിയന്‍ ത്രില്ലര്‍ പ്രേമികള്‍ക്ക് ഇഷ്ടമാകുമായിരിക്കും ഈ ചിത്രം.

More reviews @ www.movieholicviews.blogspot.com 

Saturday, 18 October 2014

197.THE CASE OF ITAEWON HOMICIDE(KOREAN,2009)

197.THE CASE OF ITAEWON HOMICIDE(KOREAN,2009),|Mystery|Thriller|Crime|,Dir:-Ki-Seong Hong,*ing:-Peter Holman,Jin Yeong.

 "യഥാര്‍ത്ഥത്തില്‍ അന്ന് രാത്രി ഇട്ടവോനില്‍ നടന്നത് എന്ത്?യഥാര്‍ത്ഥ കൊലപാതകത്തെ ആസ്പദമാക്കി ഒരു കൊറിയന്‍ ത്രില്ലര്‍"

  കൊറിയന്‍ സിനിമകളുടെ വലിയൊരു പ്രത്യേകത ആണ് അവരുടെ പല പ്രശസ്ത ക്രൈം ത്രില്ലറുകളും യഥാര്‍ത്ഥ സംഭവങ്ങളും ആയുള്ള ബന്ധം.നാടകീയത ആവശ്യം ഉള്ള സ്ഥലത്ത് മാത്രം നല്‍കി ബാക്കി എല്ലാം യഥാര്‍ത്ഥ സംഭവങ്ങളോട് നീതി പുലര്‍ത്താന്‍ അവര്‍ ശ്രമിക്കാറുണ്ട് എന്ന് തോന്നിയിട്ടുണ്ട്."ഇട്ടാവോണ്‍ കേസിലും" അവര്‍ അത് ചെയ്തു വിജയിച്ചിട്ടും ഉണ്ട്.1997 ല്‍ കൊറിയയെ നടുക്കിയ സംഭവം ആയിരുന്നു "ജോ ജോംഗ് പില്‍" എന്ന വിദ്യാര്‍ഥിയുടെ കൊലപാതകം.23 വയസ്സുള്ള ആ യുവാവ് സ്വയം പ്രയത്നത്താല്‍ ആണ് പാവപ്പെട്ട തന്‍റെ കുടുംബത്തെയും നോക്കി പഠിക്കാന്‍ ഉള്ള പണവും കണ്ടെത്തിയിരുന്നത്.എന്നാല്‍ ഒരു ബര്‍ഗര്‍ കടയില്‍ ഉള്ള ടോയിലറ്റില്‍ വച്ച് അവനെ ആരോ കൊല്ലുന്നു.കഴുത്തിന്‌ പുറകു വശത്തായി ഏറ്റ രണ്ടു കുത്തും നെഞ്ചില്‍ ഏറ്റ നാല് കുത്തും ഹൃദയത്തില്‍ കൊണ്ട രണ്ടു കുത്തും ആ യുവാവിന്റെ മരണത്തില്‍ അവസാനിച്ചു.

   സംഭവം നടന്ന സമയം ഒരാള്‍ ടോയിലറ്റില്‍ നിന്നും പുറത്തു പോയതായി ദൃക്സാക്ഷികള്‍ ഉണ്ടാകുന്നു.എന്നാല്‍ കേസ് അന്വേഷിക്കാനായി അടുത്ത ദിവസം സംഭവം നടന്ന ടോയിലറ്റില്‍ എത്തിയപ്പോള്‍ അവിടെ ഉള്ളവര്‍ രക്തക്കറ മുഴുവന്‍ കഴുകി കളഞ്ഞതായി മനസിലാക്കുന്നു.പ്രോസിക്യൂട്ടര്‍ "പാര്‍ക്കിനും" അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ഇനി സാഹചര്യ തെളിവുകളില്‍ ആശ്രയിക്കണ്ട അവസ്ഥയില്‍ ആയി ഈ കേസ് ."പിയര്‍സന്‍" എന്ന മെക്സികന്‍-കൊറിയന്‍ മാതാപിതാക്കള്‍ക്ക് ജനിച്ച വിദ്യാര്‍ഥിയെ പോലീസ് കുറ്റവാളി ആയി കണക്കാക്കുന്നു.എന്നാല്‍ അമേരിക്കന്‍ പൗരത്വം ഉള്ള അവനു അതിന്റെ പരിരക്ഷയും ഉണ്ട്.പിയര്‍സന്‍ കൊറിയന്‍ സംസാരിക്കാന്‍ അറിയാത്ത അത് മനസ്സിലാകുന്ന ആളാണ്‌.പിയര്‍സന്‍ താന്‍ അല്ല കൊലപാതകം ചെയ്തതെന്ന് പോലീസിന്റെ മുന്നില്‍ ആണയിടുന്നു.അപ്പോഴാണ്‌ സംഭവം നടന്ന സമയം ടോയിലറ്റില്‍ നിന്നും പുറത്തു ആദ്യം വന്ന "അലക്സ് ജംഗ്" പിയര്‍സന് എതിരായ മൊഴിയും ആയി എത്തിയത്.എന്നാല്‍ പ്രോസിക്യൂട്ടര്‍ ആയ പാര്‍ക്കിനു അലക്സിന്റെ മൊഴിയില്‍ സംശയം തോന്നുന്നു.പിന്നീടുള്ള സംഭവവികാസങ്ങളില്‍ തെളിവുകളുടെ ബലത്തില്‍ അലക്സ് ആണ് കൊലയാളി എന്ന് പാര്‍ക്ക് കരുതുന്നു.അയാള്‍ക്ക്‌ അതിനായി തന്റെ ഭാഗത്തില്‍ ന്യായവും ഉണ്ട്.അലക്സിന്റെ അച്ഛന്‍ എന്നാല്‍ സമൂഹത്തില്‍ അത്യാവശ്യം സ്വാധീനം ഉള്ള ആളാണ്‌.അതിനാല്‍ തന്നെ അയാള്‍ തനിക്കു സ്വാധീനിക്കാന്‍ ആകുന്ന രീതിയില്‍ ഒക്കെ എല്ലാം ചെയ്യുന്നും ഉണ്ട്.പക്ഷെ ഇവരില്‍ ഒരാള്‍ ആണ് കൊലയാളി എന്ന് എല്ലാവര്‍ക്കും അറിയാം.എന്നാല്‍ അത് ആരാണ്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

   വളരെയധിക, മികച്ച ഒരു ത്രില്ലര്‍ ആയി എനിക്ക് ഈ ചിത്രത്തെ തോന്നി.പ്രത്യേകിച്ചും കോടതിയില്‍ അവതരിപ്പിക്കുന്ന തെളിവുകളും സാക്ഷി മൊഴികളും.പ്രേക്ഷകനെ തന്നെ സംശയത്തില്‍ ആക്കുന്നുണ്ട്‌.എന്നാല്‍ സിനിമയില്‍ അവര്‍ അവസാനം ക്ലൈമാക്സില്‍ കാണിച്ച ട്വിസ്റ്റും ഗംഭീരം ആയിരുന്നു.ഒരു പക്ഷേ ആരും പ്രതീക്ഷിക്കാത്ത ഒന്ന്.യഥാര്‍ത്ഥത്തില്‍ നടന്ന സംഭവം എന്ന നിലയില്‍ ആ സംഭവ വികാസങ്ങളോട് നീതി പുലര്‍ത്തി ഈ ചിത്രം എന്ന് മനസ്സിലായി.കൊറിയന്‍ ത്രില്ലര്‍ സിനിമകളുടെ ആരാധകര്‍ക്ക് തീര്‍ച്ചയായും കാണാവുന്ന ഒരു ചിത്രം.

More reviews @ www.movieholicviews.blogspot.com

Friday, 17 October 2014

196.DECEMBER HOLLYWOOD RELEASES

196.DECEMBER HOLLYWOOD RELEASES

"മഞ്ഞുകാലം വരവേല്‍ക്കാന്‍ ഒരുങ്ങി ഹോളിവുഡ്"

ക്രിസ്മസ്സ് റിലീസുകളിലേക്ക് ഹോളിവുഡ് യാത്ര ചെയ്യുമ്പോള്‍ കൂടെ ഉള്ളത് ഒരു പറ്റം ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങളും പിന്നെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന "നോളന്‍-മക്ഖനെ" കൂട്ടുക്കെട്ടില്‍ ഉള്ള "Interstellar" ,"റിഡ്ലി സ്കോട്ട്-ബേല്‍" കൂട്ടുക്കെട്ടില്‍ ഉള്ള
"Exodus: Gods and Kings" എന്നിവയാണ്.വര്‍ഷാന്ത്യത്തില്‍ റിലീസ് ചെയ്യപ്പെടുന്ന ചിത്രങ്ങളെ കുറിച്ച് തുടര്‍ന്ന് വായിക്കുക.

1.Interstellar :-"നോളന്‍" എന്ന ഒറ്റ പേര് മതി സിനിമയുടെ മേല്‍ ഉള്ള പ്രതീക്ഷകള്‍ കൂട്ടാന്‍.ഇത്തവണ കൂട്ടിനായി "മാത്യു മഖന്നെ" എന്ന അനുഗ്രഹീത നടനും ഉണ്ട്.കഴിഞ്ഞ പ്രാവശ്യത്തെ മികച്ച നടനുള്ള ഓസ്കാര്‍ അവാര്‍ഡ് "Dallas Buyers Club" ലൂടെ നേടിയ അദ്ദേഹം കൂടി ചേരുമ്പോള്‍ ഈ സയന്‍സ് ഫിക്ഷന്‍ സിനിമ ഓസ്കാര്‍ അവാര്‍ഡ് പട്ടികയില്‍ ഇടം നേടും എന്ന് തന്നെ ആണ് പ്രതീക്ഷ,കൂടാതെ ഒരു സൂപ്പര്‍ ഹിറ്റ്‌ ക്ലാസിക്കും.

2.Dumb and Dumber To:-1994 ല്‍ ഇറങ്ങിയ ഈ ചിത്രത്തിന്റെ ആദ്യ ഭാഗം ഒരു വലിയ ഹിറ്റ്‌ ആയിരുന്നു."ജിം കാരി-ജെഫ് ഡാനിയേല്‍സ്" കൂട്ടുകെട്ട് അന്ന് ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുക തന്നെ ചെയ്തിരുന്നു.വിഡ്ഢികള്‍ ആയ രണ്ടു സുഹൃത്തുക്കളുടെ കഥ അവതരിപ്പിച്ച ആ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമ്പോള്‍ തീര്‍ച്ചയായും ചിരിയുടെ മാലപ്പടക്കം പ്രേക്ഷകര്‍ പ്രതീക്ഷിക്കും.

3.Horrible Bosses 2:-വില്ലന്‍ കഥാപാത്രമായി ഹോളിവുഡ് സിനിമയിലെ മൂന്നു പ്രമൂഖര്‍ വേഷമിട്ട ഇതേ പേരില്‍ ഉള്ള സിനിമയുടെ രണ്ടാം ഭാഗം ഈ വര്‍ഷാവസാനം ഇറങ്ങുന്നുണ്ട്."കെവിന്‍ സ്പേസി","ജെനിഫര്‍ അനിസ്ടന്‍","കോളിന്‍ ഫാരല്‍" എന്നിവര്‍ വില്ലന്മാരായ മേലധികാരികളെ അവതരിപ്പിച്ച കോമഡി ചിത്രം ഒരു മികച്ച ഹിറ്റ്‌ ആയിരുന്നു."നിക്ക്-ഡെയില്‍-കുര്‍ട്ട്" എന്നിവര്‍ രണ്ടാം ഭാഗത്തില്‍ എന്താണ് ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്നറിയാന്‍ കുറച്ചും കൂടി കാത്തിരിക്കണം.

4.The Imitation Game:-രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ "ബെനെടിക്റ്റ് കുംബര്‍ബാച്" മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രവും പ്രതീക്ഷ നല്‍കുന്ന ഒന്നാണ്.രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയം ഒരു കോഡ് തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇംഗ്ലീഷ് കണക്ക് വിദഗ്ധന്‍ ആയ "അലന്‍ ടൂറിങ്ങിന്റെ" കഥയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌.

5.V/H/S :Viral:-V/H/S പരമ്പരയിലെ മൂന്നാം ഭാഗം ആണ് ഈ ചിത്രം.ഹൊറര്‍ ചിത്രങ്ങളുടെ ഈ പരമ്പരയിലെ ആദ്യ രണ്ടു ചിത്രങ്ങളും സമ്മിശ്ര പ്രതികരണം ആയിരുന്നു നേടിയിരുന്നത്.

6.The Hunger Games: Mockingjay -Part 1 :-"Hunger Games" പരമ്പരയിലെ മൂന്നാമത്തെ ചിത്രം ആണിത്.പുസ്തകത്തിന്റെ മൂന്നാം ഭാഗം രണ്ടായാണ് റിലീസ് ചെയ്യുന്നത്.അതിന്റെ ആദ്യ ഭാഗം ആണ് ഈ വര്‍ഷം അവസാനം ഇറങ്ങുന്നത്.

7.Exodus: Gods and Kings:-"ക്രിസ്ത്യന്‍ ബേല്‍" "മോസസ്" ആയി അഭിനയിക്കുന്ന ചിത്രമാണിത്."റിഡ്ലി സ്കോട്ട്" സംവിധാനം ചെയ്ത ഈ ചിത്രം ഇജിപ്ഷ്യന്‍ ഫറോവ "രംസസും" ആയുള്ള പോരാട്ടത്തിന്‍റെ കഥ അവതരിപ്പിക്കുന്നു.

8.The Hobbit: The Battle of Five Armies:-ഹോബിറ്റ് പരമ്പരയിലെ മൂന്നാമത്തെ ചിത്രം.ലോകമെമ്പാടും ആരാധകര്‍ ഉള്ള ഈ പരമ്പരയും പ്രതീക്ഷ നല്‍കുന്ന ഒന്നാണ്.

9.Night at the Museum: Secret of the Tomb (2014) :- "റോബിന്‍ വില്ല്യംസിന്റെ" അവസാന ചിത്രങ്ങളില്‍ ഒന്ന്.രാത്രിയില്‍ ചരിത്രകാല മ്യൂസിയത്തില്‍ നടക്കുന്ന സംഭവങ്ങള്‍ അടങ്ങിയ  ഈ ഫാന്റസി ചിത്രവും ആരാധകരെ നേടി എടുത്തിരുന്നു ചരിത്രകാല കഥാപാത്രങ്ങള്‍ ഒക്കെ രാത്രി ജീവന്‍ വച്ച സിനിമയുടെ മൂന്നാം ഭാഗം.

Big Hero 6,The Theory of Everything,Foxcatcher , Beyond the Lights,Penguins of Madagascar ,Wild,Inherent Vice,Annie എന്നീ സിനിമകളും വര്‍ഷാവസാന സിനിമകളുടെ പട്ടികയില്‍ ഇടം പിടിക്കും.ഇന്ത്യയില്‍ ഇവയില്‍ ഏതൊക്കെ റിലീസ് ചെയ്യും എന്നതും ഒരു പ്രശ്നമാണ്.എന്തായാലും മികച്ചതെന്നു പറയാവുന്ന കുറച്ചു സിനിമകള്‍ മാത്രമേ ഈ വര്‍ഷം ഹോളിവുഡ് നല്‍കിയത്.വര്‍ഷാവസാനം ഇറങ്ങുന്ന ചിത്രങ്ങള്‍ അത് കൊണ്ട് തന്നെ പ്രേക്ഷകര്‍ കാത്തിരിക്കുന്നവ ആണ്.കഴിഞ്ഞ വര്ഷം അവസാനം ഇറങ്ങിയത്‌ പോലെ ഈ ചിത്രങ്ങളും മികച്ചതാകും എന്ന് പ്രതീക്ഷിക്കാം.

As appeared on www.movietoday.org/movietoday-magazine-oct-2014/


195.SEX TAPE(ENGLISH,2014) & THIS IS 40(ENGLISH,2012)

195.SEX TAPE(ENGLISH,2014) & THIS IS 40(ENGLISH,2012) |Comedy|

" രണ്ടു ചിത്രങ്ങള്‍-അമരിക്കന്‍ മധ്യവയസ്ക്കരുടെ ദാമ്പത്യ ജീവിതം പ്രമേയം."

1.SEX TAPE(Dir:-Jake Kasdan,*ing:-Cameroon Diaz,Jason Segel)

     ജയ്‌  എഫ് എം റേഡിയോയിലെ സൗണ്ട് എന്‍ജിനീയര്‍ ആണ്.ജയും  ഭാര്യയായ ആനിയും പ്രണയിച്ചു വിവാഹം ചെയ്തവര്‍ ആണ്.അവര്‍ ഒരുമിച്ചുള്ള ജീവിതത്തിലെ ആദ്യ വര്‍ഷങ്ങള്‍ സന്തോഷത്തോടെയാണ് ചിലവഴിച്ചത്.എന്നാല്‍ ജീവിതത്തില്‍ പ്രാരാബ്ധം കൂടിയപ്പോള്‍ അവര്‍ക്ക് നഷ്ടമായത് അവരുടെ പഴയ ജീവിതം ആണ്.രണ്ടു കുട്ടികളും കൂടി ആയപ്പോള്‍ അവര്‍ മാത്രം ഒന്നിച്ചുള്ള സമയം വളരെയധികം  കുറഞ്ഞു.അവര്‍ക്ക് ജീവിതത്തില്‍ നഷ്ടമായത് അവര്‍ ജീവിതത്തില്‍ ഒരിക്കല്‍ ആസ്വധിചിരുന്നതായിരുന്നു.ആനിയുടെ ബ്ലോഗ്‌ ഒരു വലിയ കമ്പനി ഏറ്റെടുക്കുന്നതിന്റെ ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍ ആയ ദിവസം അവര്‍ വീണ്ടും തങ്ങളുടെ സമയം ഒന്നിച്ചു ചിലവഴിക്കാന്‍ തീരുമാനിക്കുന്നു.കുട്ടികളെ അമ്മയുടെ വീട്ടിലാക്കിയ ശേഷം അവര്‍ പഴയത് പോലെ ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് പഴയത് പോലെ ആകാന്‍ സാധിക്കുന്നില്ല.ആ സമയത്താണ് ആനി ഒരു വീഡിയോ ഉണ്ടാക്കാന്‍ ഉള്ള ഐഡിയ പറയുന്നത്.ഒരു രസത്തിനു അവര്‍ അത് ചെയ്യുന്നു.എന്നാല്‍ ജയ്‌ അത് അബദ്ധത്തില്‍ ക്ലൌടിലേക്ക് സിങ്ക് ചെയ്യുന്നു.ജയുടെ അക്കൗണ്ട്‌ ഉള്ള എല്ലാ ഐ പാഡിലും ആ വീഡിയോ പോകും.ജയ് സുഹൃത്തുക്കള്‍ക്കായി സ്ഥിരം നല്‍കുന്നതും ഐ പാഡ് ആണ് സമ്മാനമായി,അതും അയാളുടെ ഐ പാഡ് അക്കൗണ്ട്‌ സിങ്ക് ചെയ്തു.ആ സമയത്താണ് ജയുടെ ഫോണില്‍ ഒരു മെസേജ് വരുന്നത്.കൂടുതല്‍ അറിയുവാന്‍ ബാക്കി ചിത്രം കാണുക.

2.THIS IS 40(Dir:-Judd Apatow,*ing:-Paul rudd ,Leslie Mann)

 Knocked Up എന്ന സിനിമയുടെ രണ്ടാം ഭാഗം ആണ് ഈ ചിത്രം.പീറ്റും ടെബിയും സന്തോഷമായി ജീവിക്കുന്നു.ടെബിയ്ക്ക് നാല്പതു വയസ്സായി.പിറന്നാള്‍ ദിവസം അവര്‍ ആഘോഷിക്കാന്‍ തീരുമാനിക്കുന്നു.എന്നാല്‍ താന്‍ വയാഗ്ര ഉപയോഗിച്ച് എന്ന് പീറ്റ് പറയുമ്പോള്‍ ടേബി ചൂടാകുന്നു.ടെബി ഒരു പൂക്കട നടത്തുന്നു.പീറ്റ് സ്വന്തമായി ഒരു മ്യൂസിക് കമ്പനിയും.അവരുടെ ജീവിതത്തിലും ഈ പ്രായത്തില്‍ പലതും നഷ്ടം ആകുന്നു.പ്രത്യേകിച്ചും അവരുടെ ഇടയ്ക്കുള്ള പ്രണയം.അത് അവരെ പലപ്പോഴും വിഷമിപ്പിക്കുന്നും ഉണ്ട്.പരസ്പ്പരം ഉള്ള ആകര്‍ഷണീയത വരെ അവര്‍ക്ക് കുറഞ്ഞതായി തോന്നുന്നു.കൂടെ കുടുംബത്തിലെ ചില പ്രശ്നങ്ങളും അത് പോലെ പീറ്റിന്റെ കമ്പനിയ്ക്ക് ഉണ്ടാകുന്ന നഷ്ടവും.അവര്‍ക്ക് രണ്ടു പേര്‍ക്കും ജിവിതം തിരിച്ചു പിടിക്കണം.അതിനായി അവര്‍ക്ക് അവസരം ലഭിക്കുന്നു.പീറ്റിന്റെ നാല്‍പ്പതാം പിറന്നാള്‍ ആഘോഷ ദിവസം.അന്ന് അവരുടെ ജീവിതത്തിലെ കൊച്ചു അകല്‍ച്ചകള്‍ മാറ്റാന്‍ ഉള്ള ദിവസം ആണ്.

 ഈ രണ്ടു ചിത്രങ്ങളും അമേരിക്കന്‍ ജീവിതത്തിലെ ദാമ്പത്യത്തില്‍ വരുന്ന മുഷിപ്പുകള്‍ ആണ് അവതരിപ്പിച്ചിട്ടുള്ളത്.കാഴ്ചക്കാരില്‍ തമാശ രൂപേണ ആ അവസ്ഥകള്‍ എത്തിക്കാനും ഈ രണ്ടു ചിത്രങ്ങള്‍ക്കും കഴിഞ്ഞിട്ടുണ്ട്."Sex Tape" കണ്ടപ്പോള്‍ ആണ് "This is 40" യുടെ കാര്യം ഓര്‍മ വന്നത്.ഒരു പക്ഷെ ലോകത്ത് എല്ലായിടത്തും നടക്കുന്ന ഈ ഒരു പ്രവണത നമ്മുടെ നാട്ടിലൊക്കെ രൂപീകരിച്ചിരിക്കുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയില്‍ അകപ്പെട്ടു പരസ്പരം പറയാതെ പോകുന്നു എന്നാണു  തോന്നുന്നത്.ഒരു പക്ഷെ അങ്ങനെ ഒരു തുറന്നു പറച്ചില്‍ വ്യക്തികളെയും കുടുംബത്തിന്റെ ബലത്തിനെയും മൊത്തത്തില്‍ ബാധിക്കും എന്ന് ആണ് എല്ലാവരും കരുതുന്നത് എന്ന് തോന്നുന്നു.എന്നാല്‍ എല്ലാം തുറന്നു പറഞ്ഞു അമേരിക്കകാരന്‍ അതില്‍ സിനിമയും ഉണ്ടാക്കുന്നു.മൊത്തത്തില്‍ സിനിമ എന്ന നിലയില്‍ അത്യാവശ്യം ചിരിക്കാന്‍ ഉള്ളതെല്ലാം ഇതില്‍ ഉണ്ട്.മസാലയുടെ അംശം കൂടി ഉള്ളത് കൊണ്ട് ഒറ്റയ്ക്ക് ഇരുന്നു കാനുന്നതാകും നല്ലത്.

NB:-Sex Tape സിനിമയില്‍ അവസാന ഭാഗത്ത്‌ ആവശ്യത്തിനു പോര്‍ണ്‍ സൈറ്റുകളുടെ പേരുകള്‍ പറഞ്ഞു കൊടുക്കുന്നുണ്ട് .

More reviews @ www.movieholicviews.blogspot.com

Thursday, 16 October 2014

194.WRONG TURN 6:LAST RESORT (ENGLISH,2014)


194.WRONG TURN 6:LAST RESORT(ENGLISH,2014),|Horror|,Dir:-Valeri Milev,*ing:-Ilott,Aqueela Zoll.

  "ആദ്യ ഭാഗം കണ്ടത്തില്‍  നിന്നും തുടങ്ങിയ  കൗതുകം ആറാം ഭാഗത്തില്‍ എത്തിച്ചിരിക്കുന്നു"

 മലയില്‍ താമസിക്കുന്ന വൈകൃത  രൂപികളായ  നരഭോജികളുടെ കഥ അവതരിപ്പിക്കുന്ന "Wrong turn "പരമ്പരയിലെ ആറാം ഭാഗം ആണ് ഈ ചിത്രം.ആദ്യ രണ്ടു ഭാഗത്തിന് ശേഷം മികച്ചതെന്നു പറയാന്‍ ഒന്നും ഇല്ലെങ്കിലും ഈ സിനിമ പരമ്പര എനിക്ക് ഇഷ്ടമാണ്.അത് കൊണ്ട് തന്നെയാണ് ആറാം ഭാഗം ഇറങ്ങിയപ്പോള്‍ കണ്ടത്.പ്രതീക്ഷകള്‍ അധികം ഒന്നും ഇല്ലായിരുന്നു.ആ പ്രതീക്ഷ ചിത്രം തകര്‍ത്തും ഇല്ല.ഇതിനു മുന്‍പുള്ള ഭാഗങ്ങളില്‍ നരഭോജികള്‍ വൈകൃത രൂപികള്‍ ആയതിനെ കുറിച്ച് ഒക്കെ അവതരിപ്പിച്ചിരുന്നു.ഫാക്റ്ററിയില്‍ ന്നിന്നും ഉള്ള കെമിക്കലുകള്‍ ഒക്കെ അവരെ മാറ്റി ഈ രൂപത്തില്‍ ആക്കി എന്നൊക്കെ ആയിരുന്നു അവതരിപ്പിച്ചിരുന്നത്.

  എന്നാല്‍ ഈ ഭാഗത്തില്‍ കഥ മറ്റൊരു രീതിയില്‍ ആണ്."ഹോബ് സ്പ്രിങ്ങ്സ്" എന്ന സ്ഥലത്തേക്ക് "ഡാനിയും: സുഹൃത്തുക്കളും എത്തി ചേരുന്നു.ഡാനിയ്ക്ക് അപ്രതീക്ഷിതമായി ലഭിച്ച പാരമ്പര്യ വസ്തുവകകള്‍ കാണുവാന്‍ ആയിരുന്നു അവര്‍ എത്തിയിരുന്നത്.ആ സ്ഥലം മൊത്തം ഡാനിയുടെയും കുടുംബത്തിന്റെയും ആയിരുന്നു.അവിടെ ഡാനിയുടെ ബന്ധുക്കള്‍ ഇപ്പോഴും താമസം ഉണ്ട്."ജാക്സന്‍", "സാലി" എന്നീ   ബന്ധുക്കള്‍ ആണ് ഡാനിയുടെ ആ റിസോര്‍ട്ട് നോക്കി നടത്തിയിരുന്നത്.കുടംബം മുഴുവനായി നഗരത്തില്‍ താമസിക്കാന്‍ ചെന്നപ്പോള്‍ ആണ് ഡാനിയ്ക്ക് അവരുമായുള്ള ബന്ധം അറ്റ് പോയത്.എന്തായാലും ഡാനിയെ അവര്‍ ഊഷ്മളമായി വരവേറ്റു.ഡാനിയുടെ ഭാര്യ "ടോണി" എന്ത് കൊണ്ടോ അവിടെ സന്തുഷ്ട ആയിരുന്നില്ല.അത് പോലെ തന്നെ ആയിരുന്നു അവരുടെ സുഹൃത്തുക്കളും.എന്തായാലും സാമ്പത്തികമായി മോശം നിലയില്‍ ആയിരുന്ന ഡാനി എന്തായാലും ആ സ്ഥലം വിറ്റ് കടങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ ജാക്സണ്‍,സാലി എന്നിവര്‍ക്ക് വേറെ ചിന്തകളും താല്‍പ്പര്യവും ആയിരുന്നു ഉണ്ടായിരുന്നത്.

 കുടുംബം-അതായിരുന്നു അവര്‍ക്ക് വലുത്.ആ കുടുംബത്തെ രക്ഷിക്കാന്‍ ഇനി ഡാനിയ്ക്ക് മാത്രമേ സാധിക്കൂ.എന്നാല്‍ അതിനു ധാരാളം ചോര വീഴണം.എങ്കില്‍ മാത്രമേ ജാക്സണ്‍,സാലി എന്നിവരുടെ ലക്‌ഷ്യം നടക്കൂ.ഡാനിയാണ് ഇനി തീരുമാനം എടുക്കേണ്ടത്.അയാളുടെ രണ്ടു വശത്തും ഉള്ളവര്‍ അയാള്‍ക്ക്‌ പ്രിയപ്പെട്ടവര്‍ ആണ്,അതിനാല്‍ തന്നെ അയാളുടെ തീരുമാനങ്ങള്‍ പ്രധാനം ആണ്.ബാക്കി അറിയാന്‍ ചിത്രം കാണൂ.ഈ പരമ്പരയിലെ എല്ലാ സിനിമകളും കണ്ടവര്‍ക്ക് ഇത് ഇഷ്ടപ്പെടുമായിരിക്കും.എന്നാല്‍ ആദ്യമായി ഈ പരമ്പരയെ കുറിച്ച് കേള്‍ക്കുന്നവരോ കാണുന്നവരോ അതിനു തുനിയാതെ ഇരിക്കുന്നതാകും നല്ലത്.കാരണം ഒരിക്കലും തീര്‍ച്ചയായും കാണേണ്ട സിനിമകളുടെ കൂട്ടത്തില്‍ ഇത് വരില്ല.

More reviews @ www.movieholicviews.blogspot.com

Tuesday, 14 October 2014

193.PRINCESS AURORA(KOREAN,2005)

193.PRINCESS AURORA(KOREAN,2005),|Crime|Mystery|,Dir:-Eun Jin pang,*ing:-Jeong Hwa Eom,Seong Kum Mun.

 "പരമ്പര കൊലയാളിയും അറോറ രാജകുമാരിയുടെ സ്റ്റിക്കറും"

     രണ്ടാനമ്മയുടെ ക്രൂരതയില്‍ വിഷമിക്കുന്ന കൊച്ചു പെണ്‍ക്കുട്ടിയുടെ ആശ്വാസം ആയാണവള്‍ നമ്മുടെ മുന്നില്‍ ആദ്യം എത്തുന്നത്‌.ടോയിലറ്റില്‍ വച്ച് അതി ക്രൂരമായി തന്നെ അവള്‍ ദുഷ്ടയായ ആ രണ്ടാനമ്മയെ  കൊന്നു.മരിച്ച സ്ത്രീയുടെ ശവശരീരത്തിന്റെ അടുക്കല്‍ നിന്നും "അറോറ രാജകുമാരി" എന്ന സാങ്കല്‍പ്പിക കഥാപാത്രത്തിന്റെ സ്റ്റിക്കര്‍ പോലീസിനു ലഭിക്കുന്നു.കേസ് അന്വേഷിക്കുന്നത് "ഒഹ് സോംഗ് ഹോയും" കൂട്ടരും ആണ്.ശരിയായ ട്രെയിനിംഗ് ലഭിക്കാത്തവര്‍ ആണ് അയാളുടെ കൂടെ ഉള്ളവര്‍ പലരും.അത് കൊണ്ട് തന്നെ കേസില്‍ തെളിവുകള്‍ ഒന്നും ലഭിക്കുന്നില്ല.ഓഹ് സോംഗ് ഹോ ഒരു പാസ്റ്റര്‍ ആകാന്‍ വേണ്ടി ഉള്ള ശ്രമത്തിലും ആണ്.എന്നാല്‍ തന്‍റെ ജോലിയില്‍ സാമര്‍ത്ഥ്യം പ്രകടിപ്പിക്കുന്ന അയാള്‍ ആദ്യ കൊലപാതകം നടന്ന സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങളില്‍ ഒരു സ്ത്രീയെ കാണുന്നു.എന്നാല്‍ അയാള്‍ അത് ആരെയും അറിയിക്കുന്നില്ല.

  അല്‍പ്പ ദിവസത്തിന് ശേഷം ഒരു ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീയും അവരുടെ കാമുകനായ മറ്റൊരു ഹോട്ടല്‍ ഉടമയും കൊല്ലപ്പെടുന്നു.സമാനമായ ഒരു രീതി ഈ രണ്ടു കൊലപാതകങ്ങള്‍ക്കും ആദ്യത്തേതില്‍ നിന്നും ഇല്ലായിരുന്നു.ആദ്യം കൊല ചെയ്യപ്പെട്ട സ്ത്രീയുമായി രണ്ടാമത് കൊല്ലപ്പെട്ടവര്‍ക്ക് ഒരു ബന്ധവും ഇല്ലായിരുന്നു അവിടെ കണ്ട അറോറ രാജകുമാരിയുടെ സ്റ്റിക്കര്‍ ഒഴികെ.കൊലപാതകങ്ങള്‍ എല്ലാം നടത്തുന്നത് ഒരു സ്ത്രീയാണ്.അവരെ തുടക്കം മുതല്‍ പ്രേക്ഷകന്റെ മുന്നില്‍ സസ്പന്‍സ് ഒന്നും ഇല്ലാതെ കാണിച്ചു കൊടുക്കുന്നുണ്ട്.എന്നാല്‍ ഈ ചിത്രത്തിലെ പ്രധാന സംഭവം എന്താണെന്ന് വച്ചാല്‍ ഈ കൊലപാതകങ്ങള്‍ അവള്‍ ചെയ്യുന്നത് എന്തിനു വേണ്ടി ആണ് എന്ന് അറിയുവാന്‍ ഉള്ള വിവരങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെ ആണ്.പ്രത്യേകിച്ചും നമ്മള്‍ ആദ്യം ചിത്രം കാണുമ്പോള്‍ തോന്നുന്ന ലൂപ് ഹോള്‍സ്.അത് സിനിമയുടെ മൊത്തത്തില്‍ ഉള്ള ഒരു ത്രില്ലര്‍ മൂഡ്‌ നശിപ്പിക്കുന്നു.എന്നാല്‍ പിന്നീട് സിനിമയുടെ കഥയും സാഹചര്യങ്ങളും ആളുകളുടെ വിവരണവും എല്ലാം കൂടി കഴിയുമ്പോള്‍ ചിത്രം മറൊരു തലത്തിലേക്ക് എത്തി ചേരുന്നു.കൊലപാതകങ്ങള്‍ വീണ്ടും തുടരുന്നു;അറോറ രാജകുമാരിയുടെ സ്ടിക്കറുകള്‍ പതിപ്പിച്ച സ്ഥലങ്ങളില്‍.എന്താണ് അതിന്റെ രഹസ്യം?കൊലയാളി ആയ സ്ത്രീ യഥാര്‍ത്ഥത്തില്‍  ആരാണ്? ബാക്കി അറിയാന്‍ ചിത്രം കാണുക.

  കൊലയാളിയെ മറയ്ക്കാതെ ആരംഭിച്ച ചിത്രം എന്നാല്‍ അവസാന രംഗങ്ങളിലേക്ക് അടുക്കുമ്പോള്‍ ചിത്രത്തിന് മൊത്തത്തില്‍ ഒരു പൂര്‍ണത നല്‍കുന്നു.പ്രത്യേകിച്ചും കാരണങ്ങള്‍ ഒന്നും അവതരിപ്പിക്കാതെ ആളുകളെ കൊല്ലുന്നത് കണ്ടപ്പോള്‍ അന്ന്യന്‍ സിനിമയുടെ രീതിയില്‍ ഉള്ള ചിത്രം ആയിരിക്കുമോ എന്ന് കരുതി.സാമൂഹിക സുരക്ഷയാണ് വിഷയം എന്നും വിചാരിച്ചു.എന്നാല്‍ ഓരോ കൊലപാതകത്തിനും അതിന്‍റേതായ കാരണങ്ങള്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ ചിത്രം ആസ്വാദ്യകരം ആയി തോന്നി.

More reviews @ www.movieholicviews.blogspot.com

Monday, 13 October 2014

192.BLACK COAL,THIN ICE(MANDARIN,2014)

192.BLACK COAL,THIN ICE(MANDARIN,2014),|Mystery|Crime|,Dir:-Yi'nan Dio,*ing:-Fan Lio,Lun Mei Gwei.

"കല്‍ക്കരിപ്പാടത്തിലെ ശരീരഭാഗവും ഐസ്ക്കട്ടിയിലെ വരയും"

 64 മത് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ "ഗോള്‍ഡന്‍ ബെയര്‍" പുരസ്ക്കാരം നേടിയ ചിത്രമാണ്" Daylight Fireworks "എന്നും കൂടി പേരുള്ള ഈ ചിത്രം.ശരിക്കും ചിത്രത്തിന്റെ കഥ ഈ പേരുകളുടെ ശരി പകര്‍പ്പുകള്‍ ആവുകയാണ് അവസാനം എന്ന് തോന്നി പോകും.കൊറിയന്‍ ത്രില്ലര്‍ സിനിമകളുടെ ആഴം ഇല്ലെങ്കിലും ചൈനീസ് ചിത്രങ്ങള്‍ പലപ്പോഴും മികച്ച ക്ലാസ് ചിത്രങ്ങള്‍ ആയാണ് തോന്നിയിട്ടുള്ളത്,പ്രത്യേകിച്ചും ത്രില്ലര്‍ സിനിമകളുടെ കാര്യത്തില്‍.അത് കൊണ്ട് തന്നെ ഒരു ചൈനീസ് ത്രില്ലറിന്റെ രീതി വ്യത്യസ്തം ആണ്.ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പതിലെ ഒരു ദിവസത്തില്‍ കല്‍ക്കരി പാടത്തില്‍ കണ്ടെത്തിയ ശരീര ഭാഗം ആണ് ഈ കേസിന്റെ ആരംഭം.രാജ്യം മുഴുവന്‍ വിതറിയ രീതിയില്‍ കാണപ്പെട്ട ശരീര ഭാഗങ്ങള്‍ കേസ് കൂടുതല്‍ ദുഷ്ക്കരം ആക്കി.പ്രത്യേകിച്ചും ഡി എന്‍ ഏ ടെസ്റ്റ്‌ പോലുള്ള മാര്‍ഗങ്ങള്‍ ഒന്നും അത്ര പരിചിതം അല്ലാതെ ഇരുന്ന ഒരു സമയത്ത്.എന്നാല്‍ ഒരു കല്‍ക്കരി പാടത്തില്‍ കണ്ടെത്തിയ വസ്ത്രവും ഐ ഡി കാര്‍ഡും ശവശരീരം ആരുടെ ആണെന്നുള്ള തെളിവുകള്‍ നല്‍കി.

  ആ കല്‍ക്കരി പാടത്തില്‍ ജോലി ചെയ്തിരുന്ന "ലിയാന്ഗ്" എന്നയാളുടെ ശരീരം ആയിരുന്നു അത്.കേസ് അന്വേഷിച്ച "സാംഗും" കൂട്ടരും ലിയാങ്ങിന്റെ ബന്ധുക്കളെ അന്വേഷിച്ചു ചെല്ലുന്നു.ദുഖിതയായ ഭാര്യയെ അവര്‍ കാണുന്നു.ലിയാങ്ങിനു ഒരു സഹോദരന്‍ ഉണ്ടെന്നു മനസ്സിലാക്കിയ സാംഗും കൂട്ടരും അയാളെ വേറെ ഒരു സ്ഥലത്ത് നിന്നും കണ്ടെത്തുന്നു.എന്നാല്‍ അവിടെ അപകടകരമായ സാഹചര്യങ്ങള്‍ ഉണ്ടാവുകയും സാംഗിന്റെ കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ മരണപ്പെടുകയും ചെയ്യുന്നു.സാംഗിനും മുറിവേല്‍ക്കുന്നു.എന്നാല്‍ ആശുപത്രിയില്‍ നിന്നും  തിരികെ എത്തിയ സാംഗ് അന്വേഷണങ്ങളില്‍ നിന്നും മാറ്റപ്പെട്ടു.അയാള്‍ സെക്യൂരിറ്റി വിഭാഗത്തില്‍ ആയി ജോലി.അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം 2004 ല്‍  അന്ന് നടന്നത് പോലെ ഉള്ള രീതിയില്‍ ശവശരീരങ്ങള്‍ കാണപ്പെടുന്നു.മരിച്ച രണ്ടു പേരെയും തിരിച്ചു അറിയുന്നു.ആദ്യം കൊല്ലപ്പെട്ട ലിയാങ്ങിന്റെ ഭാര്യയും ആയി ബന്ധം ഉണ്ടായിരുന്ന രണ്ടു പേര്‍ ആയിരുന്നു കൊല്ലപ്പെട്ടത്.ആകസ്മികം ആയി പോലീസ് ചീഫിനെ കാണാന്‍ എത്തിയ സാംഗ് കേസ് അന്വേഷണത്തില്‍ പങ്കെടുക്കുന്നു.തന്‍റെ നഷ്ടപ്പെട്ട വില തിരികെ പിടിക്കാന്‍ അയാള്‍ക്ക്‌ ലഭിച്ച ഒരു അവസരം ആയിരുന്നു അത്.

  ഒരു പരമ്പര കൊലയാളിയുടെ സാമീപ്യം ഈ കേസിലും തെളിയുന്നു.സാംഗ് കേസ്  അന്വേഷണവും ആയി മുന്നോട്ടു പോകുന്നു.എന്നാല്‍ ഇത്തവണ വ്യക്തമായ ഒരാള്‍ ഈ കേസിന്റെ മുന്നില്‍ ഉണ്ട് അവര്‍ക്ക് അന്വേഷണത്തിനായി.കേസിന്റെ മുന്നോട്ടുള്ള ഗതി അറിയാന്‍ ബാക്കി ചിത്രം കാണുക.ഒരു പരിധി കഴിയുമ്പോള്‍ കേസിനെ കുറിച്ചുള്ള നമ്മുടെ അഭിപ്രായം മാറ്റുന്ന രീതിയില്‍ ഉള്ള ട്വിസ്റ്റ് ഈ ചിത്രത്തില്‍ ഉണ്ട്.പിന്നെ മനുഷ്യര്‍ പലരും പകല്‍ വെളിച്ചത്തില്‍ തിളക്കം ഉള്ളവര്‍ ആയി തോന്നുമല്ലോ.ഒരു ക്ലാസിക് പരിവേഷം ഉള്ള ക്രൈം ത്രില്ലര്‍ ആണ് ഈ ചിത്രം.

More reviews @ www.movieholicviews.blogspot.com

Sunday, 12 October 2014

191.DIARY OF JUNE(KOREAN,2005)

191.DIARY OF JUNE(KOREAN,2005),|Thriller|Mystery|,Dir:-Kyung Soo Im,*ing:-Ki-Beom Jang,Ji Min Kim.

 "പരമ്പര കൊലയാളിയും ജൂണയുടെ ഡയറിയും"

 സിനിമ ആരംഭിക്കുന്നത് ഒരു കൊലപാതകത്തിലൂടെ ആണ്.റെയിന്‍ കോട്ട് ധരിച്ച ഒരാള്‍ മറ്റൊരാളെ റോഡില്‍ വച്ച് കുത്തി കൊല്ലുന്നു.അടുത്തതായി നടക്കുന്നത് ഒരു ആത്മഹത്യ ആയിരുന്നു.ഒരു കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ചാടി മരിച്ച വിദ്യാര്‍ഥി ആയിരുന്നു മരണപ്പെട്ടത്.കേസ് അന്വേഷണം "ജാ- യങ്ങും" അവരുടെ പാര്‍ട്ണര്‍ ആയ "കിമ്മും" ആയിരുന്നു കേസ് അന്വേഷിച്ചിരുന്നത്.ആദ്യം കൊല്ലപ്പെട്ടതും ഒരു വിദ്യാര്‍ഥി ആയിരുന്നു.രണ്ടാമത് മരിച്ച വിദ്യാര്‍ഥിയുടെ സഹപാടി.ക്ലാസില്‍ ഒന്നും രണ്ടും റാങ്ക് അലങ്കരിച്ചവര്‍ ആയിരുന്നു മരിച്ചത്.തുടക്കത്തില്‍ ഈ കേസ് അസൂയ മൂലം ഇവരില്‍ രണ്ടാമന്‍ നടത്തിയതാണ് എന്നുള്ള നിഗമനത്തില്‍ പോലീസ് എത്തി ചേരുന്നു.എന്നാല്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിയുടെ വയറ്റില്‍ ഒരു ക്യാപ്സൂളില്‍ നിന്നും ലഭിച്ച ഒരു ചെറിയ കഷ്ണം പേപ്പര്‍ അവരുടെ നിഗമനങ്ങള്‍ തെറ്റാണ് എന്ന് തെളിയിക്കുന്നു.

   ആദ്യം കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ വയറ്റില്‍ നിന്നും സമാനമായ ഒരു കുറിപ്പ് കൂടി കിട്ടിയതോട് കൂടി കൂടുതല്‍ മരണങ്ങള്‍ അവര്‍ പ്രതീക്ഷിക്കുന്നു.പ്രത്യേകിച്ചും ആ കുറിപ്പുകള്‍ ഉള്ള ഒരു  പുസ്തകത്തില്‍ അവതരിപ്പിച്ച ദിവസങ്ങളില്‍ ആണ് കൊലപാതകങ്ങള്‍ നടന്നത് എന്ന് മനസ്സിലാകുന്നു.പക്ഷേ ആദ്യം ആ പുസ്തകം കണ്ടു പിടിക്കണം.അതിനായി അവര്‍ ആദ്യം തന്നെ മരിച്ച കുട്ടികള്‍ പഠിച്ച  സ്ക്കൂളില്‍ ചെല്ലുന്നു.അവിടെ ആ ക്ലാസ്സില്‍ ഉള്ള കുട്ടികളുടെ കയ്യക്ഷരം പരിശോധിക്കുന്നു.എന്നാല്‍ അവിടെ ഉള്ള ആരുടേയും കയ്യക്ഷരവും ആയി ആ കുറിപ്പുകള്‍ക്ക് സമയം തോന്നുന്നില്ല.ഇതിന്റെ ഇടയ്ക്ക് അടുത്ത കൊലപാതകം നടക്കുന്നു.ഒരു ഇന്റര്‍നെറ്റ് കഫയില്‍ വീണ്ടും ഒരു വിദ്യാര്‍ഥി കൊല്ലപ്പെടുന്നു.ഇതിന്‍റെ ഇടയ്ക്ക് അവര്‍ക്ക് തന്ത്രപ്രധാനമായ ഒരു തെളിവ് കിട്ടുന്നു.ആ കുറിപ്പുകള്‍ ഒരു ഡയറിയില്‍ നിന്നുള്ളത് ആണെന്നും അതിന്റെ ഉടമസ്ഥന്‍ ആരാണെന്നും.എന്നാല്‍ അവരുടെ അന്വേഷണത്തിന്റെ വഴി കൂടുതല്‍ സങ്കീര്‍ണം ആവുകയാണ്  ഈ കണ്ടെത്തലില്‍ കൂടി സംഭവിച്ചത്.ആരാണ് ആ ഡയറി കുറിപ്പുകള്‍ എഴുതിയത്.ഈ കൊലപാതകങ്ങളും ആ കുറിപ്പുകളും ആയി എന്ത് ബന്ധം?കൂടുതല്‍  അറിയുവാന്‍ സിനിമ കാണുക.

  കൊറിയന്‍ സിനിമകളില്‍ ഉള്ള സ്ഥിരം ഫോര്‍മാറ്റില്‍ ആണ് കഥ ആരംഭിക്കുന്നതും കഥ മുന്നോട്ടു പോകുന്നതും.എന്നാല്‍ പിന്നീട് കൊലയാളിയെയും  അവരുടെ ലക്ഷ്യങ്ങളെയും  മനസ്സിലാക്കുമ്പോള്‍ സിനിമ ഒരു മികച്ച ത്രില്ലര്‍ ആയി അനുഭവപ്പെട്ടു,പ്രത്യേകിച്ചും ബന്ധങ്ങളുടെ തീവ്രത,അതില്‍ ഉള്ള സത്യസന്ധത അതൊക്കെ സിനിമയില്‍ ദൃശ്യം ആയിരുന്നു.കൊറിയന്‍ ക്രൈം ത്രില്ലര്‍ സിനിമകളുടെ ആരാധകര്‍ക്ക്  ഈ സിനിമ ഇഷ്ടം  ആകും..

More reviews @ www.movieholicviews.blogspot.com

Friday, 10 October 2014

190.THE PLAYER(ENGLISH,1992)

190.THE PLAYER(ENGLISH,1992).|Thriller|Comedy|,Dir:-Robert Altman,*ing:-Tim Robbins,Greta Scacchi.

"ഹോളിവുഡ് ഫോര്‍മുല  സിനിമകളുടെ ചേരുവകകള്‍,ഒപ്പം കുറച്ചു നിഗൂഢതയും"

 "ടിം റോബിന്‍സ്" "ഗ്രിഫിന്‍ മില്‍" എന്ന ഹോളിവുഡ് സ്റ്റുഡിയോ എക്സിക്യൂട്ടിവ് ആയി വേഷമിട്ട ചിത്രത്തെ ഒറ്റ വാക്കില്‍ മേല്‍വിവരിച്ച രീതിയില്‍ രേഖപ്പെടുത്താം.ഒരു ഹോളിവുഡ് സിനിമയുടെ ചേരുവകകള്‍ എന്താണ്?പ്രേക്ഷകര്‍ എന്ത് കാണണം എന്ന് തീരുമാനിക്കുന്നത് ഹോളിവുഡ് സ്റ്റുഡിയോകളും അവയിലെ എക്സിക്യൂട്ടിവ് ആയി ജോലി ചെയ്യുന്നവരും ആണെന്ന് ഈ സിനിമ നര്‍മത്തിലൂടെ അവതരിപ്പിക്കുന്നു.ദിവസം തോറും 125 ഓ അതിലധികമോ ആയ സിനിമയുടെ കഥകള്‍ അവര്‍ കേള്‍ക്കുന്നു.അവയില്‍ പ്രേക്ഷകനെ രസിപ്പിക്കാന്‍ എന്തുണ്ട് എന്നവര്‍ ആലോചിക്കുന്നു.പ്രേക്ഷകന്‍ രസിക്കുമ്പോള്‍ അവരുടെ കീശ നിറയുമോ എന്നതാണ് പ്രധാനമായും ശ്രദ്ധിക്കണ്ട കാര്യം."ബൈസിക്കിള്‍ തീവ്സ്" എന്ന വിശ്വ പ്രസിദ്ധമായ സിനിമയെ കുറിച്ച് ഇതില്‍ ഒരു പരാമര്‍ശമുണ്ട്."അത്തരം സിനിമകള്‍ അവര്‍ക്ക് വേണ്ട എന്ന്".ഈ ഒരവസ്ഥയില്‍ ആണ് ഗ്രിഫിന്‍ മില്‍ എന്ന പ്രശസ്ത സ്റ്റുഡിയോ എക്സിക്യൂട്ടീവിനു ഭീഷണിയുടെ സ്വരത്തില്‍ പോസ്റ്റ്‌ കാര്‍ഡുകള്‍ വന്നു തുടങ്ങുന്നത്.

   അയാളുടെ ജീവിതത്തിലെ മോശം സമയം ആയിരുന്നു അതെന്നു വേണമെങ്കില്‍ പറയാം.തന്‍റെ ഒപ്പം മറ്റൊരു സ്റ്റുഡിയോ എക്സിക്യൂട്ടീവിനെ കമ്പനി നിയമിക്കുന്ന സമയം.അയാള്‍ അതിന്‍റെ കാര്യത്തില്‍ ആകെ അസ്വസ്ഥന്‍ ആയിരുന്നു.തന്‍റെ ജോലിയിലെ സുരക്ഷിത്വമില്ലായ്മ അയാളെ അലട്ടുന്നു.ആ സമയത്താണ് ഗ്രിഫിന്‍ മില്ലിനെ കൊല്ലുമെന്നും അതിനു കാരണം ഗ്രിഫിന്‍ പോസ്റ്റ്‌ കാര്‍ഡ് അയച്ച ആളുടെ സിനിമ  ഐഡിയ കണക്കില്‍ എടുക്കാതെ അയാളെ ഉപേക്ഷിച്ചത് കൊണ്ടാണെന്നും മനസ്സിലാക്കുന്നു.ദിവസവും നൂറുകണക്കിന് കഥകള്‍ കേട്ട് അവയില്‍ ഭൂരിഭാഗവും നിരസിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ട ഒരാള്‍ക്ക്‌ ഒരാളെ ആപോസ്റ്റ് കാര്‍ഡ് അയച്ചതിന് ചൂണ്ടി കാണിക്കുവാന്‍  കഴിയുന്നില്ല.എന്നാല്‍ ഭീഷണിയുടെ സ്വരവും എണ്ണവും കൂടിയപ്പോള്‍ ഗ്രിഫിന്‍ ആളെ അന്വേഷിച്ചു ഇറങ്ങാന്‍ തീരുമാനിക്കുന്നു."ഡേവിഡ് കഹാനെ" എന്നയാളെ ആയിരുന്നു ഗ്രിഫിന് സംശയം.ഗ്രിഫിന്‍ അയാളുടെ വീട്ടിലേക്കു ഫോണ്‍ ചെയ്യുന്നു.ഫോണ്‍ എടുത്തത്‌ കഹാനെയുടെ പെണ്‍ സുഹൃത്തും.കഹാനെ സിനിമയ്ക്ക് പോയിരിക്കുകയാണെന്ന് മാന്സ്സിലാക്കിയ ഗ്രിഫിന്‍ ആ തിയറ്ററില്‍ പോകുന്നു.അയാള്‍ കഹാനയെ കാണുന്നു.അവര്‍ തമ്മില്‍ സംസാരിക്കുന്നു.ഗ്രിഫിന്‍ അയാളുടെ കഥ കേള്‍ക്കാം എന്ന് സമ്മതിക്കുന്നു.പക്ഷെ കഹാനയ്ക്ക് ആ വ്യവസ്ഥിതിയോട് തന്നെ പുച്ഛം ആയിരുന്നു.അയാള്‍ അതിനെതിരെ പ്രതികരിക്കുന്നു.എന്നാല്‍ ഗ്രിഫിന്‍ അതിനെ എതിര്‍ത്തപ്പോള്‍ ആപത്തുകള്‍ സംഭവിക്കുന്നു.കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  ഹോളിവുഡ് സിനിമയ്ക്ക് നേരെ നീളുന്ന സ്ഥിരം ഫോര്‍മുലകളെ ഈ ചിത്രം നല്ല രീതിയില്‍ പരിഹസിക്കുന്നുണ്ട്.കൃത്രിമത്വം നിറഞ്ഞ സിനിമകള്‍ മാത്രം സ്വീകരിക്കുന്ന പ്രേക്ഷകര്‍ ആണ് എല്ലായിടത്തും പ്രശ്നം  എന്ന് ഈ സിനിമയും കാണിച്ചു തരുന്നു.യാഥാര്‍ത്ഥ്യം സിനിമയ്ക്ക് താങ്ങാവുന്ന ഒന്നല്ല പകരം അസംഭവ്യം ആയ കാര്യങ്ങള്‍ ആണ് പ്രേക്ഷകര്‍ക്കും ഇഷ്ടം എന്ന് തോന്നുന്നു.ചിത്രത്തില്‍ ഉടനീളം അടുത്ത് വരാന്‍ പോകുന്ന രംഗങ്ങളെ സൂചിപ്പിക്കാന്‍ ആയി ഉപയോഗിച്ചിട്ടുള്ള ഐതിഹാസിക ചിത്രങ്ങളുടെ പോസ്റ്റര്‍ ഒക്കെ കാണിക്കുന്ന രംഗങ്ങള്‍ ഒക്കെ മികച്ചതായിരുന്നു.തീര്‍ച്ചയായും നല്ലൊരു സിനിമാനുഭവം ആയാണ് എനിക്ക് ഈ ചിത്രം അനുഭവപ്പെട്ടത്.

More reviews @ www.movieholicviews.blogspot.com


  

189.THE MEDUSA TOUCH(ENGLISH,1978)

189.THE MEDUSA TOUCH(ENGLISH,1978),|Thriller|Sci-Fi|,Dir:-Jack Gold,*ing:-Richard Burton,Lino Ventura.

   "Medusa, Telekinesis പിന്നെ കുറച്ചു    ദുരൂഹതയും ആയി സൈക്കോ/ഫാന്റസി/സൈ-ഫൈ ത്രില്ലര്‍...!!"

 ഗ്രീക്ക് ഇതിഹാസത്തിലെ ഒരു കഥാപാത്രം ആണ് "Medusa."സ്ത്രീയുടെ മുഖവും തലമുടിക്ക് പകരം വിഷ പാമ്പുകളും ആണ് അവള്‍ക്കു ഉള്ളത്.അവളുടെ കണ്ണിലേക്ക് നോക്കുന്ന  ആളുകളെ  എല്ലാം അവള്‍ കല്ലാക്കി മാറ്റും.ചുരുക്കത്തില്‍ വിപത്തിനെ ആണ് Medusa പ്രതിനിധികരിക്കുന്നത് എന്ന് പറയാം.ഫ്രഞ്ച് പോലീസില്‍ നിന്നും പകരത്തിനു പകരം പോലീസിനെ കൈമാറുന്ന പദ്ധതി പ്രകാരം "സ്കോട്ട്ലന്റ് യാര്‍ഡില്‍" എത്തിയതായിരുന്നു "ബ്രുണേല്‍" എന്ന പോലീസുകാരന്‍.എഴുത്തുകാരന്‍ ആയ "മോര്‍ലരിനെ" സ്വവസതിയില്‍ അപകടകരമായി ക്ഷതമേല്‍പ്പിച്ചു കൊല്ലപ്പെട്ടതായി കാണപ്പെടുന്നു.ബ്രുണേല്‍ ആയിരുന്നു ആ കേസ് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ടത്.സംഭവം നടന്ന സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു കഴിഞ്ഞ് അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ മരണപ്പെട്ടു എന്ന് കരുതിയ മോര്‍ലറിനു ജീവന്‍ വന്നതായി കാണപ്പെട്ടു.അവര്‍ ഉടന്‍ തന്നെ അയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു.

  ബ്രുണേല്‍ കേസ് അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ മോര്‍ലറിനെ കുറിച്ച് പലരോടും അന്വേഷണം നടത്തിയപ്പോള്‍ അറിഞ്ഞ കാര്യങ്ങള്‍ അമ്പരിപ്പിക്കുന്നതായിരുന്നു.പ്രത്യേകിച്ചും അയാള്‍ എഴുതി കൊണ്ടിരുന്ന പുസ്തകത്തില്‍ അവതരിപ്പിച്ചിരുന്ന അവ്യക്തമായ കഥാപാത്രങ്ങള്‍.അയല്‍വാസികളും ആയി ബന്ധം ഒന്നുമില്ലാത്ത,സുഹൃത്തുക്കളും ശത്രുക്കളും ഇല്ലാത്ത ഒരാള്‍ ആണ് മോര്‍ലര്‍ എന്ന് ബ്രുണേല്‍ മനസ്സിലാകുന്നു.അത് കൊണ്ട് തന്നെ മോര്‍ലറിനു എന്ത് ആണ് അന്ന് രാത്രി സംഭവിച്ചത് എന്നറിയാന്‍ ഉള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നു.അയാളുടെ മുറിയില്‍ കാണപ്പെട്ട ദുരൂഹമായ ചിത്രങ്ങളും സംഭവത്തിന്‌ ആകെ മൊത്തം നിഗൂഡമായ ഒരു പരിവേഷം നല്‍കുന്നു.ആ സമയത്താണ് മോര്‍ലറിനെ പരിചരിക്കുന്ന ഡോക്റ്റര്‍ ബ്രുനെലിനോട് വിചിത്രമായ ഒരു കാര്യം പറയുന്നത്.പള്‍സ് തീരെ കുറഞ്ഞ മോര്‍ലറിന്റെ തലച്ചോറ് സാധാരണ മനുഷ്യനില്‍ നിന്നും കൂടുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന്.ബ്രുണേല്‍ മോര്‍ലര്‍ എഴുതിക്കൊണ്ടിരുന്ന പുസ്തകത്തിലെ കഥാപാത്രങ്ങളെ തിരയാന്‍ തുടങ്ങുന്നു.അതിലെ ഒരു കഥാപാത്രമായ "സോണ്‍ഫെല്‍ടിനെ" കണ്ടെത്തുന്നു.അവര്‍ ഒരു ഡോക്റ്റര്‍ ആയിരുന്നു-മനുഷ്യ മനസ്സിനെ പരിചരിക്കുന്ന ഒരു ഡോക്റ്റര്‍.മോര്‍ലാര്‍ അവരുടെ ചികിത്സ തേടിയിരുന്നു എന്നവര്‍ പറയുന്നു.കൂടെ മോര്‍ലറിന്റെ വിചിത്രമായ ജീവിതത്തെ കുറിച്ചും.കൂടുതല്‍ ദുരൂഹമായ ആ കഥ അറിയാന്‍ ബാക്കി ചിത്രം കാണുക.

 "റിച്ചാര്‍ഡ് ബര്‍ട്ടന്‍" മോര്‍ലര്‍ എന്ന കഥാപാത്രമായി മികച്ചു നിന്നു.എടുത്തു പറയേണ്ടത് ബി ജി എം ആണ്.എഴുപതുകളിലും എന്പതുകളിലും ഇറങ്ങിയ പല ചിത്രങ്ങളിലും തീമിലും സംഗീതത്തിലും ഉള്ള ഒരു പുതുമ ഇപ്പോള്‍ കാണുന്ന പ്രേക്ഷകന് പോലും അനുഭവപ്പെടും എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്‌.ഒരു പക്ഷേ ഇന്ന് ഹോളിവുഡ് സിനിമകള്‍ പലതിനും പുതുമ അവകാശപ്പെടാന്‍ പോലും ഇല്ലാതെ ഉള്ള സാഹചര്യത്തില്‍.ഇനി ഈ ചിത്രത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഒരു സൈക്കോ-ഫാന്റസി-ത്രില്ലര്‍ ചിത്രത്തില്‍ നിന്നും പ്രതീക്ഷിക്കാവുന്നതെല്ലാം ഈ ചിത്രത്തില്‍ ഉണ്ട്.എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഈ ചിത്രം;പ്രത്യേകിച്ചും ക്ലൈമാക്സ് രംഗം പ്രേക്ഷകനില്‍ എത്തിക്കുന്ന ഭീകരത അത്രമാത്രം ആണ്.

More reviews @ www.movieholicviews.blogspot.com

Sunday, 5 October 2014

188.22 JUMP STREET(ENGLISH,2014)

188.22 JUMP STREET(ENGLISH,2014),|Comedy|Action|,Dir:-Phil Lord,Christopher Miller, *ing:-Jonah Hill,Channing Tatum.

 "21 JUMP STREET ആരാധകര്‍ക്ക് നിരാശ നല്‍കാതെ രണ്ടാം ഭാഗം..(അവസാനത്തെയും??)"

  "ഷ്മിതും" "ജെങ്കോയും" സ്ക്കൂളില്‍ അണ്ടര്‍ കവര്‍ പോലീസുകാരായി പോയതിനു ശേഷം (21 Jump Street) ഉള്ള കഥയാണ് ഈ ഭാഗത്തില്‍ അവതരിപ്പിക്കുന്നത്‌.ഇത്തവണ അവര്‍ക്ക് പോകേണ്ടത് കോളേജിലേക്ക് ആണ്."വൈഫൈ" എന്ന ഏകാഗ്രത കൂട്ടുന്ന മയക്കു മരുന്ന് ഉപയോഗം കോളേജില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട് എന്നും അത് ഉപയോഗിച്ചിരുന്ന ഒരു പെണ്‍ക്കുട്ടി മരിച്ചു എന്നും ഉള്ള വാര്‍ത്തകള്‍  ആണ് "ക്യാപ്റ്റന്‍ ദിക്സന്‍" ഇവരെ രണ്ടു പേരെയും തിരികെ വിളിക്കാന്‍ കാരണം.ആകെ ഉള്ള തെളിവ് മരിച്ച പെണ്‍ക്കുട്ടി മയക്കുമരുന്ന് കൈ മാറ്റം ചെയ്യുന്ന സമയത്ത് ആരോ എടുത്ത ഒരു ഫോട്ടോ മാത്രം.അത് കൊണ്ട് തന്നെ മുഖം വ്യക്തം അല്ലാത്ത ആ രണ്ടാമത്തെ ആളെ കണ്ടെത്തി ഈ മയക്കുമരുന്ന് അവിടെ വില്‍ക്കുന്നവരെ കണ്ടെത്തുക എന്നതാണ് അവരുടെ ദൗത്യം.

  ഷ്മിതും ജെങ്കോയും കോളേജില്‍ എത്തുന്നു.മുപ്പതുകളില്‍ ആയി പ്രായം എങ്കിലും രണ്ടു പേരും ഇപ്പോഴും കൊച്ചു കുട്ടികളുടെ മനസ്സുമായാണ് ജീവിക്കുന്നത്.രണ്ടു പേരും തമ്മില്‍ ഉള്ള കൌമാരപ്രായക്കാരുടെ സൌഹൃദത്തിലെ പിണക്കങ്ങളും ഇണക്കങ്ങളും ആണ് പിന്നീട് ഉള്ളത്.പ്രത്യേകിച്ചും ആദ്യ ഭാഗത്ത്‌ ജെങ്കോ ഷ്മിതിനെ രക്ഷിക്കാന്‍ വേണ്ടി കൊണ്ട വെടിയുണ്ടയുടെ കഥ ഒക്കെ സിനിമയില്‍ വരുന്നും ഉണ്ട്.നാമമാത്രം ആയ തെളിവുമായി കോളേജില്‍ എത്തിയ അവര്‍ അവസാനം ആദ്യ ഭാഗത്തിലെ വില്ലനായ "വാല്‍ട്ടരെ" കാണാന്‍ ആയി ജയിലില്‍ പോകുന്നു.അയാള്‍ ആ ഫോട്ടോയില്‍ ഉള്ള രണ്ടാമത്തെ ആളുടെ കയ്യിലെ ടാറ്റു അവര്‍ക്ക് കാണിച്ചു കൊടുക്കുന്നു.മയക്കു മരുന്ന് ആരാണ് കൊടുത്തതെന്ന് അറിയാന്‍ ആ ടാറ്റൂ ഉള്ള ആളെ കണ്ടെത്തിയാല്‍ മതിയെന്ന്  പറയുന്നു.ശ്മിതും ജെങ്കോയും ടാറ്റൂ അന്വേഷിച്ചു ഇറങ്ങുന്നു.അത് ഒരു പാര്‍ട്ടിക്കിടയില്‍ "സൂക്കിന്റെ" കയ്യില്‍ ആണത് ഉള്ളതെന്ന് അവര്‍ മനസ്സിലാക്കുന്നു.എന്നാല്‍ ജെങ്കോയുടെ അതെ രീതിയില്‍ ഇഷ്ടങ്ങള്‍ ഉള്ള സൂക്കും ജെങ്കോയും സുഹൃത്തുക്കള്‍ ആകുന്നു.അവിടെ ഷ്മിത് ജെങ്കോയും ആയുള്ള സുഹൃത്ത് ബന്ധം അവസാനിപ്പിക്കുന്നു.ഷ്മിതും ജെങ്കോയും കേസന്വേഷണം പൂര്‍ത്തി ആക്കുമോ?സൂക്ക് ആ മയക്കു മരുന്ന് കണ്ണിയില്‍ ആരായിരുന്നു?ഇതൊക്കെ ആണ് ബാക്കി ചിത്രം.

 സിനിമയുടെ ഏന്‍ഡ് ക്രെഡിറ്റ് എഴുതി കാണിക്കുമ്പോള്‍  നല്ല രസമുണ്ടായിരുന്നു .ഇനി അടുത്ത് വന്നേക്കാവുന്ന Jump Street പരമ്പരയിലെ ചിത്രങ്ങള്‍ എന്ന് പറഞ്ഞു കുറേ സംഭവങ്ങള്‍ കാണിക്കുന്നുണ്ട്.ഇടയ്ക്ക് "ജോനാ ഹില്ലിനെ" മാറ്റി "സേത്ത് റോജനെയും" ഒക്കെ കാണിച്ചു.മൊത്തത്തില്‍ രസകരമായ ഒരു പാകെജ് ആണ് 22 Jump Street.പ്രത്യേകിച്ചും ആദ്യ ഭാഗത്തിന്റെ ആരാധകര്‍ക്കും പിന്നെ അമേരിക്കന്‍ കോമഡി സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും.കുറച്ചു നേരം ഇരുന്നു ചിരിക്കാന്‍ ഉള്ളത് ഈ ചിത്രം നല്‍കുന്നുണ്ട്.

More reviews @www.movieholicviews.blogspot.in

Thursday, 2 October 2014

187.VELLIMOONGA(MALAYALAM.2014)

187.VELLIMOONGA(MALAYALAM,2014),Dir:-Jibu Jacob,*ing:-Biju Menon,Aju Varghese.

"ചളിയുടെ എണ്ണം കുറച്ചാലും മലയാളി കുടുംബങ്ങള്‍ തിയറ്ററില്‍ കയറും".

 മലയാളം സിനിമയില്‍ താരങ്ങള്‍ മാത്രം ആയപ്പോള്‍ കുറഞ്ഞതാണ് നിഷ്കളങ്ക ചളികള്‍.ഹാസ്യ സിനിമകള്‍ നല്ലവണ്ണം കൈകാര്യം ചെയ്യുന്നവര്‍ ദൈവതുല്യരായി മാറുകയും പിന്നീട് ചില  ഭാഷകളില്‍ ഉള്ള തമാശകള്‍ ക്ലച് പിടിക്കുകയും ചെയ്തു.എന്നാല്‍ ഒരു പരിധി വരെ മാത്രമേ അതിനും നിലനില്‍പ്പ്‌ ഉണ്ടായുള്ളൂ.പിന്നീട് ന്യൂ ജെനരേശന്‍ സിനിമകളും അല്ലാത്ത ഹാസ്യ പ്രധാനമായ സിനിമകളും തമാശയ്ക്ക് വേണ്ടി ഉപയോഗിച്ചത് ചളികള്‍ ആണ്.തിയറ്ററില്‍ അത് കേള്‍ക്കുമ്പോള്‍ ചിരി വരും എങ്കിലും അല്‍പ്പം നേരത്തിനു ശേഷം മറന്നു പോകാവുന്നത്ര ആയുസ്സ് മാത്രമേ അതിനു ഉണ്ടായിരുന്നുള്ളൂ.ഇപ്പോഴത്തെ അവസ്ഥയില്‍ ത്രില്ലറുകള്‍ ആണ് എല്ലാവര്‍ക്കും ഇഷ്ടം എന്നും തോന്നി പോകുന്നു.അപ്പോഴാണ്‌ അപ്രതീക്ഷിതമായി വലിയ പരസ്യവും കോലാഹലവും ഒന്നും ഇല്ലാതെ "വെള്ളിമൂങ്ങ" വന്നത്.ബിജു മേനോന്‍ എന്ന നടന്‍റെ പടത്തിനു എന്ത് മാത്രം ഉണ്ടാകും മാര്‍ക്കറ്റ് എന്നതും ഒരു വിഷയം ആയിരുന്നു.

  മാമച്ചന്‍ എന്ന "ഖദര്‍ധാരി"യുടെ രാഷ്ട്രീയം ആണ് സിനിമയില്‍ ഹാസ്യാത്മകം ആയി അവതരിപ്പിച്ചിരിക്കുന്നത്.കേരളത്തിലെ മുന്നണി രാഷ്ട്രീയവും അവിശുദ്ധ കൂട്ടുകെട്ടുകളും എല്ലാം അത് പോലെ തന്നെ തമാശ രൂപേണ അവതരിപ്പിച്ചിട്ടുണ്ട്.നാട്ടുകാര്‍ക്ക് ഒരു ഗുണവും ഇല്ലാത്ത "ശിക്കാരി ശംഭു" എന്ന് മനസ്സില്‍ തോന്നി പോകുന്ന "വെള്ളിമൂങ്ങ" മാമച്ചന്‍ ആയി വന്ന ബിജു മേനോന്‍ കലക്കി എന്ന് തന്നെ പറയാം.നല്ല ടൈമിംഗ് ഉള്ള തമാശകളും പിന്നെ അജു വര്‍ഗീസും ആയുള്ള  കോമ്പിനേഷനും ഒക്കെ നന്നായിരുന്നു.പ്രത്യേകിച്ച് എടുത്തു പറയാന്‍ സങ്കീര്‍ണമായ ഒരു കഥയൊന്നും ഇതില്‍ ഇല്ല.പകരം കുറെ സിട്ടുവേഷനല്‍ കോമഡികള്‍ ആണ് ചിത്രത്തില്‍ അധികവും.ആദ്യ പകുതിയില്‍ ചിരി ഒഴിഞ്ഞു നേരം ഇല്ല എന്നത് പോലെ ആയിരുന്നു.മസ്സില്‍ പിടിക്കാതെ അല്‍പ്പം റിലാക്സ് ചെയ്തു കണ്ടാല്‍ ചിരി വരാന്‍ നല്ല സാധ്യത ഉണ്ട്.പിന്നെ എന്ത് കട്ട ചളിക്കും ചിരിച്ചു മറിയുന്ന എനിക്ക് ഇതൊക്കെ ധാരാളം ആയിരുന്നു.കൂടെ തിയറ്ററില്‍ ഉണ്ടായിരുന്നവരും എന്നെ പോലെ ആണെന്ന് കരുതുന്നു.ജിബു തോമസിന്‍റെ സംവിധാനം നന്നായിരുന്നു.ഭാവി ഉണ്ടെന്ന് തോന്നുന്ന ഒരു സംവിധായകന്‍.കുടുംബവും ആയി പോയി കാണാവുന്ന ഒരു നല്ല കൊച്ചു സിനിമ ആണ് "വെള്ളിമൂങ്ങ "

  വെള്ളിമൂങ്ങ ഇറങ്ങിയ ദിവസം മറ്റൊരു സിനിമ കാണാന്‍ നിന്ന  എന്‍റെ സുഹൃത്തിനോട്‌ ഒരാള്‍ ചോദിച്ചു അപ്പുറത്തെ തിയറ്ററിലെ സിനിമ എങ്ങനെ ഉണ്ടെന്ന്.അവന്‍ പറഞ്ഞു കൊള്ളില്ല എന്ന്.ഞാന്‍ അവനോടു പിന്നീട്  ചോദിച്ചു നീ അതിനു അത് കണ്ടോ അതോ റിപ്പോര്‍ട്ട് വല്ലതും കിട്ടിയിരുന്നോ എന്ന്.അപ്പോള്‍ അവന്‍ പറഞ്ഞു "പേര് കേട്ടാല്‍ തന്നെ അറിയില്ലേ പടം പൊളി ആണെന്ന്".ഇന്നും തിയറ്ററിലെ തിരക്ക് കാരണം അവനു ടിക്കറ്റ് കിട്ടിയിട്ടില്ല ഇത് വരെ..

More reviews @ www.movieholicviews.blogspot.com

186.THE DOUBLE(ENGLISH,2013)

186.THE DOUBLE(ENGLISH,2013),|Thriller|Drama|,Dir:-Richard Ayoade,*ing:-Jessie Eisenberg,Mia Wasikowska.

 "ജെയിംസ് സൈമണ്‍ vs ജയിംസ് സൈമണ്‍."

ജയിംസ് സൈമണ്‍ -അധികം ആര്‍ക്കും ഇഷ്ടമില്ലാത്ത,എന്നാല്‍ ജോലിയില്‍ മിടുക്ക് കാണിക്കുന്ന ,അമ്മയുടെ പൊന്നോമന ആയ പുത്രന്‍ ആണ്.എന്നാല്‍ ഒരു ദിവസം ജയിംസ് സൈമണിന്റെ ജീവിതം ആകെ മൊത്തം തെറ്റുന്നു.രാവിലെ ട്രെയിനില്‍ വച്ച് അയാളുടെ സ്യൂട്ട് കെയ്സ് ട്രെയിന്‍ ഡോറിന്റെ ഇടയില്‍ കുരുങ്ങുന്നു.അതിനും മുന്‍പ് ഒരാള്‍ ജെയിംസിനോട് തന്‍റെ സീറ്റില്‍ നിന്നും മാറാന്‍ ആവശ്യപ്പെടുന്നുണ്ട് ട്രെയിനില്‍.എന്നാല്‍ ബാക്കി എല്ലാം ഒഴിഞ്ഞ സീറ്റുകളും ആയിരുന്നു.പിന്നീട് തന്‍റെ ഓഫീസില്‍ എത്തിയ ജയിംസിനോട് സെക്യൂരിറ്റി പുതിയ ആളെ കാണുന്നത് പോലെ ഐ ഡി കാര്‍ഡ് ചോദിക്കുന്നു.താന്‍ ഏഴു വര്‍ഷമായി അവിടെ ജോലി ചെയ്യുന്നുണ്ട് അവിടെ എന്ന് പറഞ്ഞിട്ട് പോലും രക്ഷ ഉണ്ടായില്ല.സന്ദര്‍ശകന്‍ ആയി ജയിംസ് രജിസ്റ്ററില്‍ ഒപ്പിട്ടു ഓഫീസില്‍ കയറുന്നു.ഓഫീസില്‍ അകെ മൊത്തം അപരിചിത്വ ഭാവം ആയിരുന്നു എല്ലാവര്ക്കും ജയിംസിനോട്.

  ജയിംസ് ധാരാളം ആശയങ്ങള്‍ ഉള്ള ജോലിക്കാരന്‍ ആയിരുന്നു.എന്നാല്‍ അയാള്‍ക്ക്‌ തന്റെ ആശയങ്ങള്‍ പലപ്പോഴും വ്യക്തമായി പ്രകടിപ്പിക്കാന്‍ സാധിച്ചിരുന്നില്ല.അതിനാല്‍ തന്നെ അയാളുടെ മേധാവി ആയ കേണലിന്റെ അടുക്കല്‍ തന്‍റെ കഴിവുകള്‍ അവതരിപ്പിക്കാന്‍ അവസരവും കിട്ടുന്നില്ല.ആ സമയത്താണ് പുതിയ ഒരു ജോലിക്കാരന്‍ അവിടെ ജോലിയില്‍ ചേരുന്നത്.അയാളുടെ പേരും ജയിംസ് സൈമണ്‍ എന്നായിരുന്നു.അയാള്‍ക്ക്‌ ജയിംസ് സൈമണിന്റെ അതേ മുഖവും.അയാളെ എല്ലാവരും ഇഷ്ടപ്പെടുന്നു.താന്‍ ജനാലയിലൂടെ ടെലിസ്കോപ്പ് വച്ച് നോക്കുന്ന അടുത്ത കെട്ടിടത്തിലെ തന്‍റെ സ്വപ്ന സുന്ദരി പോലും പുതിയ ജയിംസ് സൈമണ്‍ തട്ടി എടുക്കുന്നു.പുതിയ ജയിംസ് സൈമണ്‍ പഴയ ജയിംസ് സൈമണിന്റെ എതിര്‍ വശം ആയിരുന്നു സ്വഭാവത്തില്‍.ആരുമായും എളുപ്പം കൂട്ട് കൂടുന്ന,തന്‍റെ ആവശ്യങ്ങള്‍ മറ്റുള്ളവരില്‍ എത്തിക്കാന്‍ സാധിക്കുന്ന ഒരാള്‍.പുതിയ ജയിംസ് സൈമണ്‍ ആദ്യം പഴയ ജയിംസ് സൈമണിനെ സഹായിക്കുന്നുണ്ട് എങ്കിലും  പിന്നീട് പഴയ ജയിംസ് സൈമണ്‍ പുതിയ ജയിംസ് കാരണം ആര്‍ക്കും വേണ്ടാത്ത ആള്‍ ആയി മാറുന്നു.പുതിയ ജയിംസ് സൈമണിന്റെ പിടിയില്‍ നിന്നും പഴയ ജയിംസ് സൈമണ്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു.ആ സംഭവ വികാസങ്ങള്‍ ആണ് ബാക്കി സിനിമ.

 "Kaarthik Calling Kaarthik" എന്ന ഹിന്ദി സിനിമയുമായി ചില ബന്ധങ്ങള്‍ ആദ്യം തോന്നിയിരുന്നു എങ്കിലും അവസാനം ആ സംശയം പൂര്‍ണമായും മാറി."ജെസ്സി ഐസന്ബെര്ഗ്" ഇംഗ്ലീഷ് സിനിമയിലെ മികച്ച നടന്മാരില്‍ ഒരാള്‍ തന്നെ ആണെന്ന് ഈ സിനിമയിലൂടെയും അടിവരയിടുന്നുണ്ട്.(എന്‍റെ പേര്‍സണല്‍ അഭിപ്രായം ആണ്).ഒരു പ്രത്യേക തരം ത്രില്ലര്‍ എന്ന് വിളിക്കാം ഈ ചിത്രത്തെ:പ്രത്യേകിച്ചും കണ്ണാടിയില്‍ കാണുന്നത് പോലെ രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍.ഇതേ പേരില്‍ ഉള്ള "Fyodor "ന്‍റെ നോവലിനെ ആസ്പദം ആക്കി ആണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

More reviews @ www.movieholicviews.blogspot.com

185.JEEVA(TAMIL,2014)

185.JEEVA(TAMIL,2014),Dir:-Suseenthiran,*ing:-Vishnu,Sri Divya.

 "മലയാളത്തിലെ രമേശന്‍;തമിഴില്‍ ജീവ"

"1983" എന്ന മലയാളം സിനിമയില്‍ സംവിധായകന്‍ നായകനായ രമേശനിലൂടെ അവതരിപ്പിച്ചത് തൊണ്ണൂറുകളില്‍ ബാല്യം പിന്നിട്ട കുട്ടികളുടെ ക്രിക്കറ്റിനോടുള്ള താല്‍പ്പര്യവും അവരുടെ സ്വപ്നങ്ങളും ആയിരുന്നു.ഇന്ത്യന്‍ ടീമിനായി ആദ്യം അവതരിച്ച "കപിലിന്‍റെ ചെകുത്താന്മാര്‍" മുതല്‍ സച്ചിന്‍ ആദ്യമായി ലോകകപ്പിന്‍റെ ഭാഗമായ 2011 വരെ ഉള്ള സംഭവവികാസങ്ങള്‍ ആണ് 193 യില്‍ അവതരിപ്പിച്ചത്.ഇവിടെ സംവിധായകന്‍ ശുശീന്ദ്രനും പയറ്റുന്നത് ഇത്തരം ഒരു കഥാതന്തുവില്‍ നിന്ന് കൊണ്ടാണ്.എന്നാല്‍ 1983 എന്നതിന് പകരം സച്ചിന്‍ എന്ന കളിക്കാരനെ ഇഷ്ടപ്പെട്ടു ക്രിക്കറ്റ് ജീവിതത്തിലേക്ക് ആവാഹിച്ച ജീവ എന്ന ബാലനില്‍ നിന്നും ആണ്.മൂന്നാം വയസില്‍ അമ്മയെ നഷ്ടപ്പെട്ട ജീവ താമസിക്കുന്നത് സാധാരണ സര്‍ക്കാര്‍ ജീവനക്കാരന്‍ ആയ അച്ഛന്റെ കൂടെ ആണ്.എന്നാല്‍ ജീവയ്ക്ക് അയല്‍വക്കത്ത്‌  ഉള്ള  വീട്ടില്‍ ഒരച്ഛനും അമ്മയും സഹോദരിയും ഉണ്ട്.ജീവയുടെ എല്ലാം അവര്‍ ആണ്.രക്ത ബന്ധം കൊണ്ട് അല്ലെങ്കിലും അവര്‍ ജീവയെയും സ്വന്തം മകനായി കരുതുന്നു.

  ചെറുപ്പത്തില്‍ ജീവയുടെ ക്രിക്കറ്റിനോടുള്ള താല്‍പ്പര്യം സ്വപിതാവിന് ദഹിക്കുന്നില്ലെങ്കിലും അടുത്ത വീട്ടില്‍ ഉള്ളവര്‍ അവന്‍റെ ഇഷ്ടങ്ങള്‍ക്ക് പച്ചക്കൊടി കാണിക്കുന്നു.ജീവയുടെ ജീവിതത്തില്‍ ക്രിക്കറ്റ് അലിഞ്ഞു ചേരുന്നത് ഇവിടെയാണ്‌.പിന്നീട് സ്ക്കൂള്‍ ടീമില്‍ അംഗമാവുകയും കൗമാരത്തില്‍ പ്രണയത്തില്‍ അകപ്പെടുകയും ഒക്കെ ജീവ ചെയ്യുന്നുണ്ട്.എന്നാല്‍ ജീവയ്ക്ക് അതിലും താല്‍പ്പര്യം ക്രിക്കറ്റ് മാത്രം ആയിരുന്നു.തന്‍റെ സ്വപ്നങ്ങളിലേക്ക് എത്തി ചേരാന്‍ ജീവയ്ക്ക് ഒരു വഴി തെളിയുന്നു.ജീവ ആ ലക്ഷ്യത്തിലേക്ക് എത്താന്‍ കഠിന പരിശ്രമം നടതുന്നും ഉണ്ട്.എന്നാല്‍ ജീവിതത്തില്‍ സംഭവിക്കുന്നത്‌ എന്താണെന്ന് നമുക്ക് പ്രവചിക്കാന്‍ കഴിയില്ലല്ലോ.അതാണ്‌ ജീവയുടെയും ജീവിതത്തില്‍ സംഭവിച്ചത്.ജീവയുടെ സ്വപ്നങ്ങളിലേക്ക് എത്താന്‍ ഉള്ള പോരാട്ടങ്ങള്‍ ആണ് ബാക്കി സിനിമ.

  ചെന്നൈ ടീമിന്‍റെ ശ്രീനിവാസനെയും ക്യാപ്റ്റന്‍ ധോണിയെയും സംവിധയകന്മാര്‍ക്ക് ഒന്നും തീരെ ഇഷ്ടം ഇല്ല എന്ന് തോന്നും 1983 യും ജീവയും കാണുമ്പോള്‍.രണ്ടു സിനിമയും കണ്ടവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകും എന്ന് കരുതുന്നു.ക്രിക്കറ്റിനെ കുറിച്ച് ഒരു സിനിമ എടുത്താല്‍ ഇവരോടുള്ള വിരോധം മാത്രം ആണ് മുതല്‍ മുടക്ക് എന്ന് തോന്നി പോകും.എന്തായാലും ക്രിക്കറ്റ് എന്ന കളിയെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു പ്രാവശ്യം ധൈര്യമായി കാണാവുന്ന സിനിമയാണ് ജീവ.വലിയ സംഭവം ആയി തോന്നിയില്ലെങ്കില്‍ പോലും ഇടയ്ക്കിടെ ചിത്രം ഇഷ്ടപ്പെടും.

More reviews @ www.movieholicviews.blogspot.com

Wednesday, 1 October 2014

184.STONEMAN MURDERS(HINDI,2009)

184.STONEMAN MURDERS(HINDI,2009),|Thriller|Mystery|,Dir:-Manish Gupta,*ing:-Kay Kay Menon,Arbaaz Khan.

"ചുരുളഴിയാത്ത Stoneman Murders ന്‍റെ മുംബൈ പതിപ്പ്"

  "സഞ്ജയ്‌" എന്ന മുംബൈ പോലീസിലെ SI ആരെയും കൂസാത സ്വഭാവക്കാരന്‍ ആണ്.ഒരു രാത്രി മുംബയിലെ തെരുവോരത്ത് രാത്രിയില്‍ വഴിയില്‍ കിടന്നുറങ്ങിയ ഒരു ബാലനെ ആരോ തലയ്ക്കടിച്ചു കൊല്ലപ്പെടുത്തിയതായി കാണപ്പെട്ടു.അന്വേഷണം ആരംഭിച്ചത് സഞ്ജയ്‌ ആയിരുന്നു.എന്നാല്‍ അന്വേഷണത്തിന്റെ ഇടയ്ക്ക് ഹാജി മസ്താന്റെ ഗുണ്ടകളില്‍ ഒരാളെ അറസ്റ്റ് ചെയ്തപ്പോള്‍ അയാള്‍ സഞ്ജയെ പ്രകോപിപ്പിച്ചു.സഞ്ജയ്‌ തന്‍റെ ചൂടന്‍ സ്വഭാവം അയാളുടെ നേര്‍ക്ക്‌ എടുക്കുന്നു.അയാള്‍ ജയിലില്‍ വച്ച് കൊല്ലപ്പെടുന്നു.സഞ്ജയ്‌ സസ്പന്ഷനില്‍ ആകുന്നു.സഞ്ജയുടെ ഒപ്പം ഉള്ള മറ്റൊരു SI ആയിരുന്നു "കേദാര്‍".കേദാറിനെ അന്വേഷണ ചുമതല ഏല്‍പ്പിക്കുന്നു.എന്നാല്‍ സഞ്ജയ്‌ തന്നെ സസ്പണ്ട് ചെയ്യുന്നതിന് മുന്‍പ് അതൊരു പരമ്പര കൊലപാതകത്തിന്റെ തുടക്കം ആണെന്നും ഇനിയും ഇത്തരം കൊലപാതകങ്ങള്‍ സംഭവിക്കാം എന്നും തന്‍റെ മേധാവിയെ അറിയിക്കുന്നു.എന്നാല്‍ അവര്‍ സഞ്ജയുടെ വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കുന്നില്ല.

  എന്നാല്‍ മുംബൈ നഗരത്തെ ഞെട്ടിച്ചു കൊണ്ട് തുടരെ അഞ്ചു കൊലപാതകങ്ങള്‍ സമാനമായ രീതിയില്‍ നടക്കുന്നു.പോലീസ് തുമ്പ് കിട്ടാതെ വലയുന്നു.ആ സമയത്താണ് സഞ്ജയ്‌ തന്റെ മേലധികാരിയെ വീണ്ടും കാണാന്‍ ചെല്ലുന്നത്.താന്‍ പറഞ്ഞത് സത്യമായെന്നും അതിനാല്‍ ആ കേസ് തന്നെ കൊണ്ട് അന്വേഷിപ്പിക്കണം എന്നും അയാള്‍ പറയുന്നു.എന്നാല്‍ സസ്പന്ഷനില്‍ ആയ സഞ്ജയെ തിരിച്ചെടുക്കാന്‍ സാധിക്കില്ല എന്നും പറ്റുമെങ്കില്‍ സ്വതന്ത്രനായി കേസ് അന്വേഷണം നടത്താനും അയാള്‍ ആവശ്യപ്പെടുന്നു.കേദാര്‍ അന്വേഷിക്കുന്ന കേസില്‍ സമാന്തരമായ ഒരു അന്വേഷണം.കേസ് ആദ്യം സഞ്ജയ്‌ തെളിയിക്കുകയാണെങ്കില്‍ അയാളെ വീണ്ടും സര്‍വീസില്‍ എടുക്കാം എന്ന ഉറപ്പും നല്‍കുന്നു.സഞ്ജയ്‌ തന്റെ അന്വേഷണം ആരംഭിക്കുന്നു.സഹായത്തിനായി കോന്‍സ്ട്ടബില്‍ "കാംബ്ലയുടെ" സഹായവും തേടുന്നു.അയാള്‍ സഞ്ജയ്ക്ക് ആവശ്യമുള്ള വിവരങ്ങള്‍ കൈ മാറുന്നു.പാതയോരത്ത് ഉറങ്ങുന്നവര്‍ "മുഹമ്മദ്‌" എന്ന ടാക്സി ഡ്രൈവറെ ആണ് കൊലയാളി ആയി സംശയിക്കുന്നത്.സഞ്ജയ്‌ അയാളുടെ അടുക്കല്‍ ചെല്ലുന്നു.പക്ഷേ അയാള്‍ രക്ഷപ്പെടുന്നു.പിന്നീടും കൊലപാതകങ്ങള്‍ നടക്കുന്നു സമാനമായ രീതിയില്‍.സഞ്ജയോടു വിരോധം ഉള്ള കേദാരിന്റെ മനസ്സില്‍ വേറെ ചിന്തകള്‍ ആയിരുന്നു.ഈ സമയത്ത് സഞ്ജയ്‌ ആ പരമ്പര കൊലപാതകത്തിലെ ക്രമം കണ്ടെത്തുന്നു.എന്നാല്‍ പിന്നീട് നടന്ന സംഭവങ്ങള്‍ സഞ്ജയ്ക്ക് ആപത്താകുന്നു.രഹസ്യങ്ങളുടെ ചുരുളഴിയുമോ?കൂടുതല്‍ അറിയാന്‍ ബാക്കി ചിത്രം കാണുക.

  കൊറിയന്‍.സ്പാനിഷ് ത്രില്ലറുകളുടെ ഒരു മൂഡില്‍ ആണ് ഈ യഥാര്‍ത്ഥത്തില്‍ നടന്ന കൊലപാതകങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്."22 ബൈസെ ശ്രാഭന്‍" എന്ന ബംഗാളി ചിത്രത്തിന്‍റെ ആദ്യ ഭാഗമായി വേണമെങ്കില്‍ ഈ ചിത്രത്തെയും കണക്കാക്കാം.ക്ലൈമാക്സ് ഒക്കെ വ്യത്യസ്തം ആയിരുന്നു എങ്കിലും മുംബയില്‍ നടന്ന ഈ കൊലപാതകങ്ങളുടെ മാതൃകയില്‍ പിന്നീട് ബംഗാളിലും കൊലപാതകങ്ങള്‍ നടന്നിരുന്നു.നമ്മുടെ നാട്ടിലും നിലവാരം ഉള്ള ത്രില്ലര്‍ സിനിമകള്‍ ഉണ്ടാക്കാം എന്ന് "മനീഷ് ഗുപ്ത" ഈ ചിത്രത്തിലൂടെ കാണിച്ചു തരുന്നു.തീര്‍ച്ചയായും ത്രില്ലര്‍ പ്രേമികള്‍ക്ക് ആവശ്യമായ ട്വിസ്റ്റുകള്‍ എല്ലാം ഉള്ള ചിത്രം.

More reviews @ www.movieholicviews.blogspot.com

183.STILL SMALL VOICES(ENGLISH,2007)

183.STILL SMALL VOICES(ENGLISH,2007),|Thriller|Mystery|Fantasy|,Dir:-Mario Azzopardi,*ing:-Catherine Bell,Mark Humphrey.

"മരണപ്പെട്ടു എന്ന് കരുതിയ പെണ്‍ക്കുട്ടിയുടെ 911 കോള്‍!!"

 ഫാന്റസി-ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രം ആണ് "Still Small Voices".അമേരിക്കന്‍ ടി വി ചിത്രമായാണ് ഇത് റിലീസ് ആകുന്നത്."മൈക്കള്‍" 911 ഫോണ്‍ കോളുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തില്‍ ആണ് ജോലി ചെയ്യുന്നത്.കുറച്ചു ദിവസം മുന്‍പ് അവളുടെ കുട്ടിയെ പ്രസവത്തില്‍ തന്നെ നഷ്ടപ്പെടുന്നു.അതിനു ശേഷം മൈക്കള്‍ ദു:സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങുന്നു.നീല ഫ്രോക്ക് അണിഞ്ഞ പെണ്‍ക്കുട്ടി അവളുടെ കുട്ടിയെ തട്ടി എടുത്തു കൊണ്ട് പോകുന്നതായും അതിനോടൊപ്പം വാതില്‍ തകര്‍ത്തു അകത്തു കയറാന്‍ ശ്രമിക്കുന്ന ഒരു തടിയനെയും ആണ് അവള്‍ സ്വപ്നത്തില്‍ കാണുന്നത്.അതവളെ വളരെയധികം ഭയപ്പെടുത്തുന്നുണ്ട്.ഒരു ദിവസം മൈക്കളിന് ജോലിയുടെ സമയത്ത് സഹായം ആവശ്യം ഉണ്ടെന്നു തോന്നിക്കും വിധം ഒരു പെണ്‍ക്കുട്ടിയുടെ എന്ന് തോന്നിപ്പിക്കുന്ന കോള്‍ ലഭിക്കുന്നു.സംസാരിക്കാന്‍ കഴിയാതിരുന്ന ആ പെണ്‍ക്കുട്ടിയുടെ വയസ്സ് ആറു ആണെന്നും അവള്‍ ഒരു തീ അപകടത്തില്‍ പെട്ടിരിക്കുകയാനെന്നും ശബ്ദ സഹായത്തോടെ മൈക്കള്‍ മനസ്സിലാക്കുന്നു.എന്നാല്‍ വിലാസം അറിയുന്നതിന് മുന്‍പ് കോള്‍ കട്ട് ആകുന്നു.

  തന്റെ കയ്യില്‍ ഉള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആ മേല്‍ വിലാസത്തില്‍ സഹായിക്കാന്‍ മൈക്കള്‍ പോലീസിനോട് ആവശ്യപ്പെടുന്നു.എന്നാല്‍ അവര്‍ക്ക് അതിനു സാധിക്കുന്നില്ല.കാരണം അങ്ങനെ ഒരു അഡ്രസ്സ് ഇല്ലായിരുന്നു എന്നത് ആയിരുന്നു കാരണം.പിന്നീട് മൈക്കളിന്റെ ബോസ് അത്തരത്തില്‍ ഒരു കോള്‍ വന്നിരുന്നില്ല എന്നവളോട് പറയുന്നു.തല്‍ക്കാലത്തേക്ക് ജോലിയില്‍ നിന്നും മാറി നില്‍ക്കാനും ആവശ്യപ്പെടുന്നു.ജീവിതത്തില്‍ നടന്ന ദുരിതങ്ങള്‍ അവളുടെ മാനസിക നില തെറ്റിച്ചു എന്ന് അവര്‍ കരുതുന്നു.എന്നാല്‍ മൈക്കലിനെ പിന്നെയും ആ സ്വപ്നം പിന്തുടരുന്നു.എന്നാല്‍ പതിവ് പരിശോധനയ്ക്ക് ഇടയില്‍ അവളുടെ തലയില്‍ ഉള്ള ഒരു ഞരമ്പില്‍ ബ്ലീഡിംഗ് ഉണ്ടായി എന്ന് ഡോക്റ്റര്‍ മനസ്സിലാക്കുന്നു.പ്രസവത്തിന്റെ സമയത്തുള്ള സ്ട്രസ്സില്‍ സംഭവിച്ച ക്ഷതം ആയിരുന്നു അത്.ഉടന്‍ തന്നെ അവളുടെ ഭര്‍ത്താവായ "ഡോക്റ്റര്‍ ആഷ്" അവളെ അന്വേഷിച്ചു ഇറങ്ങുന്നു.മൈക്കള്‍ തന്‍റെ അമ്മയുടെ വീട്ടിലേക്കുള്ള യാത്രയില്‍ ആയിരുന്നു.എന്നാല്‍ അവള്‍ കേള്‍ക്കുന്ന ശബ്ദങ്ങള്‍ ആരോ സഹായം ചോദിച്ചു കൊണ്ട്  ഉള്ളതാണെന്ന് അവള്‍ കരുതുന്നു.അവള്‍ ഒരു തീരുമാനം എടുക്കുന്നു.അവള്‍ ആ കോളിന്റെ പുറകില്‍ ഉള്ള സത്യം അന്വേഷിക്കാന്‍ തീരുമാനിക്കുന്നു.അതിന്റെ പുറകില്‍ ഉള്ള സത്യവും.കൂടുതല്‍ സത്യങ്ങള്‍ അവള്‍ അറിയുന്നു.അല്‍പ്പം കുഴയ്ക്കുന്ന സത്യങ്ങള്‍..

  ഒരു ടി വി സിനിമ ആണെങ്കിലും ഹോളിവുഡ് ത്രില്ലര്‍ സിനിമകളുടെ നിലവാരം ഈ ചിത്രത്തിന് ഉണ്ട്.അതി തീക്ഷ്ണമായ ഒരു ത്രില്ലര്‍ മൂഡ്‌ ഈ ചിത്രം കൊടുക്കുന്നില്ല എങ്കില്‍ പോലും ഇംഗ്ലീഷ് സിനിമയുടെ നിലവാരത്തില്‍ ഉള്ള ഒരു ത്രില്ലര്‍ ആണ് ഈ ചിത്രം.തുടക്കത്തില്‍ പറഞ്ഞത് പോലെ യാഥാര്‍ത്ഥ്യത്തില്‍ നിന്നും കുറച്ചു അകന്നു ഒരു ഫാന്ടസ്സി ത്രില്ലര്‍ ആയാണ് ഈ ചിത്രം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.അതിനാല്‍ തന്നെ ആവശ്യമുള്ള ട്വിസ്റ്റുകള്‍ ഈ ചിത്രം ഉടനീളം നല്‍കുന്നുണ്ട്.

More reviews @ www.movieholicviews.blogspot.com