Monday, 26 February 2018

852.THE CROW(ENGLISH,1995)


    സാറ പറയുന്നത് പോലെ.'ആളുകള്‍ ഒരിക്കല്‍ വിശ്വസിച്ചിരുന്നു മരിച്ചവരുടെ ആത്മാവ് കാക്കകള്‍ മരണത്തിന്‍റെ നാട്ടിലേക്ക് എത്തിക്കുമെന്ന്.പക്ഷെ ചിലപ്പോള്‍ വളരെ മോശമായ എന്തെങ്കിലും സംഭവിക്കുകയും ആത്മാവിനു നിത്യശാന്തി ലഭിക്കാതെയും വരുമ്പോള്‍  ,ചിലപ്പോള്‍ കാക്കകള്‍ ആ ആത്മാവിനെ തിരിച്ചു കൊണ്ട് വരും,തെറ്റായ സംഭവങ്ങള്‍ നേരെ ആക്കാന്‍'.എറിക് ട്രെവനെയും(Brandon Lee) അടുത്ത ദിവസം വിവാഹം ചെയ്യാന്‍ പോകുന്ന ഷെല്ലിയെയും(Sofia Shinas) ഗുണ്ടകള്‍ ആക്രമിച്ചു കൊല്ലപ്പെടുത്തുന്ന സീന്‍ ഷൂട്ട്‌ ചെയ്യുമ്പോള്‍ ആരും ഒരിക്കലും കരുതിയിട്ടുണ്ടാകില്ല അങ്ങനെ ഒരു മരണം അവിടെ സംഭവിക്കുമെന്ന്.ഫന്‍ബോയ്‌(Michael Massee) വെടിയുതിര്‍ക്കുമ്പോള്‍ അതില്‍ നിന്നും ഉതിര്‍ന്ന യഥാര്‍ത്ഥ വെടിയുണ്ട ബ്രണ്ടന്റെ ശരീരത്തിലൂടെ കടന്നു പോകും എന്ന്.എന്നാല്‍ ബ്രണ്ടന്‍ ഉയിര്‍ത്തെഴുന്നേറ്റൂ.എറിക് ട്രേവനെ പോലെ.'The Crow' എക്കാലത്തെയും മികച്ച കള്‍ട്ടുകളില്‍ ഒന്നായി മാറി.23 വര്‍ഷങ്ങള്‍ക്കു അപ്പുറവും മരണത്തിന്‍റെ മണമുള്ള ഒരു കള്‍ട്ട് ചിത്രം.പിതാവായ ബ്രൂസ് ലീയെ പോലെ തന്നെ ദുരൂഹതകള്‍ ബാക്കിയാക്കി എന്ന് ചിലരെങ്കിലും ഇപ്പോഴും വിശ്വസിക്കുന്ന ഒന്ന്.

 

  സാറയുടെ വാക്കുകള്‍ അന്വര്‍ത്ഥം ആക്കിക്കൊണ്ടാണ് എറിക് തിരികെ വരുന്നത്.തന്റെ പ്രിയതമയുടെയും തന്റെയും മരണത്തിനു ഇടയാക്കിയ സംഭവങ്ങള്‍ക്ക് ഉത്തരവാദികള്‍ ആയവരെ,"ഹാലോവീന്‍" നടക്കുന്നതിന്‍റെ തലേ ദിവസം നടക്കുന്ന മരിച്ചവരെ ഓര്‍മിക്കുന്ന ദിവസം ആണ് അവന്‍ തന്റെ പ്രതികാരം തുടങ്ങുന്നത്.പ്രതികാരം എന്നാല്‍ സര്‍വ നാശം തന്നെ ആയിരുന്നു ലക്‌ഷ്യം.എറിക്കിനും ഷേല്ലിയ്ക്കും ലഭിക്കാതെ പോയ ജീവിതത്തിനു ഇനി കൊല്ലപ്പെടുന്നവരും അര്‍ഹരല്ല.എറിക്കിന്റെ പ്രതികാരത്തിന്റെ കഥയാണ് 'The Crow'.

   ജെയിംസ് ഓ'ബാറിന്റെ നോവല്‍ സിനിമ ആക്കിയപ്പോള്‍ ബ്രണ്ടന്‍ ലീയെ നായകന്‍ ആക്കാന്‍ അദ്ദേഹത്തിന് താല്‍പ്പര്യം ഇല്ലായിരുന്നു.ജോണി ഡെപ്പ്,ക്രിസ്ത്യന്‍ സ്ലേറ്റര്‍ അല്ലെങ്കില്‍ റിവര്‍ ഫീനിക്സ് എന്നിവരില്‍ ഒരാളെ ആയിരുന്നു ആ വേഷത്തിനു പരിഗണിച്ചത്.എന്നാല്‍ അന്ധവിശ്വാസം എന്ന് കരുതി ചിന്തിക്കുന്നവരെ മാറ്റി നോക്കിയാല്‍ ചിത്രത്തിന്റെ തുടക്കം മുതല്‍ സെറ്റില്‍ അപകടങ്ങള്‍ പലതായിരുന്നു.എല്ലാം സൂചനകള്‍ ആയിരുന്നിരിക്കണം.മരിച്ചവരുടെ ആത്മാവും അതിനെ വഹിക്കുന്ന കാക്കയും പല ജന സംസ്ക്കാരങ്ങളിലും ഉള്ള കെട്ടുക്കഥകളില്‍ ഒന്നായിരുന്നു.എന്നാല്‍ ആലങ്കാരികമായി ഈ സംഭവങ്ങളെ സമീപിച്ചാല്‍,ഏതെങ്കിലും ആത്മാക്കളുടെ അസംതൃപ്തി എങ്ങനെയെങ്കിലും ഉണ്ടായിരുന്നിരിക്കാം.അല്ലെങ്കില്‍ ഇത്രയും സംഭവങ്ങള്‍ എങ്ങനെ?ചിത്രത്തിന്റെ മുഴുവന്‍ മൂഡില്‍ പോലും മരണം ഉണ്ട്.

  എവിടെയും മരണത്തെ കാണാന്‍ സാധിക്കും.'The Crow' വല്ലാത്തൊരു അനുഭവം ആണ് പ്രേക്ഷകന്.ബ്രണ്ടന്‍ ലീയ്ക്ക് ഒരിക്കലും പിതാവിനെ പോലെ ഒരു ഇതിഹാസം ആയി തീരാന്‍ ഉള്ള സാവകാശം ലഭിച്ചിരുന്നില്ല.എന്നാല്‍ മരണം അവനു നല്‍കിയത് അമരത്വം ആയിരുന്നു.തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രത്തിലെ തന്റെ മരണത്തോടെ ലഭിച്ച ആരാധക വൃന്ദം.ഇന്നും ഇംഗ്ലീഷ് സിനിമകളിലെ മികച്ച കള്‍ട്ട് ഫോലോയിംഗ് ഉള്ള ചിത്രങ്ങളില്‍ ഒന്നാണ് 'The Crow'.

  Finalizando:ദുര്‍ബലമായ ഒരു കഥയില്‍ ചേര്‍ക്കാവുന്ന അത്ര വയലന്‍സും ഇരുട്ടിലൂടെയും സൃഷ്ടിച്ചത് പ്രേക്ഷകന് എന്നെന്നും ഓര്‍ക്കാന്‍ ഉള്ള ഒരു ചിത്രമായിരുന്നു.അധികം വിശേഷണങ്ങളുടെ ഒന്നും ആവശ്യമില്ല.'The Crow'.ആ ഒരു പേര് മതി കാക്കയുടെ ഉള്ളില്‍ നിന്നും അവനെ നിയന്ത്രിക്കുന്ന ആത്മാവിന്റെ നൊമ്പരത്തിന്റെയും പ്രതികാരത്തിന്റെയും കഥ അറിയാന്‍.


851.The Crow
English,1995
Fantasy,Action

MHV Rating:Cult Status!!

Director: Alex Proyas
Writers: James O'Barr (comic book series and comic strip), David J. Schow (screenplay)
Stars: Brandon Lee, Michael Wincott, Rochelle Davis 

No comments:

Post a Comment