Tuesday, 13 February 2018

843.WONDER(ENGLISH,2017)


"ഓഗിയുടെ അത്ഭുതലോകത്തിന്റെ കഥ -Wonder"

    ജീവിതം ചിലപ്പോള്‍ ഒരു വികൃതിക്കുട്ടിയെ പോലെയാണ്.ഓഗിയുടെ ജീവിതവും അത്തരത്തില്‍ ഉള്ള ക്രൂരമായ ഒരു കുസൃതി ആണ്.ജന്മന ഉള്ള ചില പ്രശ്നങ്ങള്‍ കാരണം ചെയ്യേണ്ടി വന്ന അനേകം ശസ്ത്രക്രിയകള്‍ ആണ് അവനെ ഇപ്പോള്‍ കാണുന്ന രൂപത്തിലേക്ക് എത്തിച്ചത്.'ആദ്യ ദര്‍ശനത്തിലെ താല്‍പ്പര്യം' പലര്‍ക്കും അവനോടു തോന്നില്ലെങ്കിലും അവന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ അവന്‍ സമര്‍ത്ഥനാണ്.വലുതാകുമ്പോള്‍ ഒരു ബഹിരാകാശ സഞ്ചാരി ആയി തീരണം എന്ന് ആഗ്രഹിക്കുന്ന അവന്‍ ശാസ്ത വിഷയങ്ങളില്‍ സമര്‍ത്ഥന്‍ ആണ്.വര്‍ഷങ്ങളായി വീടിനുള്ളില്‍ അമ്മയുടെ ശിക്ഷണത്തില്‍ വിദ്യാഭ്യാസം നടത്തിയ ഓഗി അങ്ങനെ ആദ്യമായി അഞ്ചാം ഗ്രേഡില്‍ സ്ക്കൂളില്‍ ചേര്‍ന്നൂ.സ്ക്കൂള്‍ അവനൊരു വിചിത്ര ലോകമായി മാറിയത് പോലെ അവിടെ ഉള്ള മറ്റുള്ളവര്‍ക്കും അവന്‍ അങ്ങനെ ഒരു "വിചിത്ര" മനുഷ്യന്‍ ആയിരുന്നു.എന്നാല്‍ ഓഗിയ്ക്ക് ജീവിതത്തില്‍ കുറച്ചു ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു.അതിലൊന്നായിരുന്നു കൂട്ടുകാരുമായി ഒരു സാധാരണ കുട്ടിയായി ആ സ്ക്കൂളില്‍ പഠിക്കുക എന്നത്.


  ഓഗിയുടെ  അത്ഭുത ലോകത്തിലെ ആ ശ്രമങ്ങളുടെ കഥയാണ് Wonder അവതരിപ്പിക്കുന്നത്‌.ഓവന്‍ വിത്സണ്‍,ജൂലിയ റോബര്‍ട്സ് എന്നിവര്‍ ഓഗിയുടെ മാതാപിതാക്കളായി അഭിനയിക്കുന്നു.പലപ്പോഴും ഓഗിയ്ക്കായി സമയവും ജീവിതവും ചിലവഴിച്ച അമ്മയോട് ഓഗിയുടെ ചേച്ചി വയയ്ക്ക് ഇടയ്ക്ക് അനിഷ്ടം തോന്നുന്നുണ്ട്.ഓഗിയില്‍ നിന്നും ചിത്രം വയയിലേക്കും അവനുമായി ബന്ധം ഉള്ള മറ്റുള്ളവരിലേക്കും യാത്ര ചെയ്യുന്നു.ശരിക്കും ഓഗിയുടെ അത്ഭുത ലോകത്തിലെ കഥാപാത്രങ്ങള്‍ക്ക് എല്ലാം സ്വന്തമായി കഥയുണ്ട്.അവരുടെ കഥയാണ് ഓഗിയെ സൂര്യനായി സങ്കല്‍പ്പിച്ചു അവനു ചുറ്റും ഉള്ള ഗ്രഹങ്ങളായി അവരെ മാറ്റുന്നത്.

    'Wonder' ഈ അടുത്ത് ഇറങ്ങിയ മികച്ച 'ഫീല്‍ ഗുഡ്' മൂവി എന്ന് വിളിക്കാവുന്ന ഒന്നാണ്.അമിതമായി നന്മ വാരി വിതറുന്നതിനു പകരം,സ്വഭാവത്തില്‍ ഉള്ള ചെറിയ തെറ്റുകള്‍ പല കഥാപാത്രങ്ങളുടെ ആയി അവതരിപ്പിക്കുന്നും ഉണ്ട്.എന്നാല്‍ സാഹചര്യം മനസ്സിലായി അവര്‍ പ്രവൃത്തിക്കുമ്പോള്‍ ജീവിതത്തിലെ നല്ല വശങ്ങള്‍ തീര്‍ച്ചയായും സന്തോഷം നല്‍കും.ശരിക്കും ഒരു കഥ പുസ്തകം വായിക്കുന്ന പോലെ സുന്ദരമായ ഒരു അനുഭവം ആണ് 'Wonder' നല്‍കുന്നത്.ഓഗിയെ അവതരിപ്പിച്ച 'ജേക്കബ് ട്രെമ്ബ്ലെ' എന്ന കൊച്ചു മിടുക്കന്‍ തന്റെ റോള്‍ അതി മനോഹരമായി തന്നെ അവതരിപ്പിച്ചു.മറ്റു കഥാപാത്രങ്ങളും അങ്ങനെ തന്നെയാണ്  തോന്നിയത്.അക്കാദമി  പുരസ്ക്കാരങ്ങളില്‍ ചിത്രം എന്നാല്‍ "Best Achievement in Makeup and Hairstyling" വിഭാഗത്തില്‍ മാത്രമാണ് നാമനിര്‍ദേശം ചെയ്യപ്പെട്ടത്.ചിത്രം അതില്‍ കൂടുതല്‍ അര്‍ഹിക്കുന്നു എന്ന് തോന്നിയിരുന്നു."Boyhood' നു ശേഷം ആ ശ്രേണിയില്‍ വന്ന മികച്ച ഒരു ചിത്രമാണ് 'Wonder'


  Finalizando:'Wonder' കണ്ടു തന്നെ മനസ് നിറയ്ക്കേണ്ട ചിത്രമാണ്.ഓഗി തീര്‍ച്ചയായും പ്രേക്ഷകനെ തന്റെ യാത്രയില്‍ കൂട്ടും എന്നതില്‍ സംശയമൊന്നുമില്ല.ഇടയ്ക്ക് സന്തോഷവും,കുറച്ചു ദു:ഖവും എല്ലാം പ്രേക്ഷകനില്‍ എത്തിക്കാനും ഓഗസ്റ്റ് 'ഓഗി' പുള്‍മാന്‍ എന്ന കഥാപാത്രത്തിന് കഴിഞ്ഞിട്ടുണ്ട്.തീര്‍ച്ചയായും കാണുക.മനസ്സ് നിറയും!!


843.Wonder
       English,2017
     Drama,Family

MHV Rating:✪✪✪✪½

Director: Stephen Chbosky
Writers: Stephen Chbosky , Steve Conrad
Stars: Jacob Tremblay, Owen Wilson, Izabela Vidovic

No comments:

Post a Comment