Tuesday, 1 August 2017

769.TO STEAL FROM A THIEF(SPANISH,2016)

769.TO STEAL FROM A THIEF(SPANISH,2016),|Crime|thriller|,Dir:-Daniel Calparsoro,*ing:-Luis Tosar, Rodrigo De la Serna, Raúl Arévalo.


    സമ്പന്നര്‍ നിയന്ത്രിക്കുന്ന ലോകത്ത് പ്രക്ഷുബ്ധമായ മനസ്സോടെ അവഗണനയുടെയും ദാരിദ്ര്യത്തിന്റെയും വഴികള്‍ തുറന്നു കൊടുക്കപ്പെട്ടവര്‍ ആകും ഭൂരിഭാഗവും.സാമ്പത്തികമായ അസ്ഥിരത അവരില്‍ കുറച്ചു ശതമാനം ആളുകളെ എങ്കിലും മോഷണത്തിന്റെ വഴിയില്‍ എത്തിക്കുന്നു.പല Heist സിനിമകളുടെയും പൊതുവായ പ്രമേയം ഇതില്‍ നിന്നും ആയിരിക്കും തുടങ്ങുക.

  പ്രകൃതിയും അന്ന്  അസ്വസ്ഥ ആയിരുന്നു മുങ്ങിക്കൊണ്ടിരിക്കുന്ന ആ ബാങ്കിലെ ജോലിക്കാരെ പോലെ.സാമ്പത്തിക ക്രമക്കേടുകള്‍ അനു നിമിഷം തകര്‍ക്കുന്ന വലന്‍സിയയിലെ ആ ബാങ്കില്‍ അന്ന് ഒരു കവര്‍ച്ച സംഘം ആക്രമിക്കുന്നു.ജോലി നഷ്ടപ്പെടും എന്ന സത്യം മനസ്സിലാക്കിയ മാനേജര്‍ ഒരു വശത്ത്,ബാങ്കില്‍ കയറിയ മോഷ്ട്ടക്കള്‍ മറു വശത്ത്.

  മഴയ്ക്ക്‌ കഥാഘടനയില്‍ വളരെയധികം പങ്കുണ്ട് ഈ ചിത്രത്തിന്.സിനിമയുടെ മൊത്തത്തില്‍ ഉള്ള കറുത്ത പശ്ചാത്തലം മഴയില്‍ നനഞ്ഞ  ഇരുളിന്‍റെ അകമ്പടിയോടെ അവതരിപ്പിച്ചതും കഥാഘടനയില്‍ വഴിത്തിരിവുകള്‍ കൊണ്ട് വരുന്നതിലും എല്ലാം മഴയ്ക്ക് പ്രാമൂഖ്യമുണ്ട്.മോഷ്ട്ടക്കള്‍ തമ്മില്‍ ഉള്ള അവിശ്വസതയില്‍ നിന്നും പരസ്പ്പര വിശ്വാസത്തോടെ ഒരു ടീം ആയി ആവര്‍ തങ്ങളുടെ ജോലി ചെയ്തു തീര്‍ക്കാന്‍ തീരുമാനിക്കുന്ന ഭാഗങ്ങളിലേക്ക് എത്തുന്നതില്‍ അവര്‍ അറിയാതെ അവരോടൊപ്പം ചെന്ന് കയറിയ അത്യാഗ്രഹത്തിന്റെയും കഥയുണ്ട്.

  To Steal From A Thief എന്ന സിനിമയുടെ പേര് കൊണ്ട് ഇവിടെ പല കഥാപാത്രങ്ങളിലൂടെയും ഉള്ള സൂചന ആകാനുള്ള സാധ്യതയാണ് കൂടുതലും.തന്‍റെ ജോലി നഷ്ടപ്പെടും എന്ന് മനസിലാക്കിയ മാനേജര്‍ മോഷ്ടാക്കള്‍ക്ക്‌ നല്‍കുന്ന പിന്തുണ.അന്നത്തെ ആ ഉദ്യമത്തിന് രാഷ്ട്രീമായ പ്രത്യാഘാതങ്ങള്‍ പ്രതീക്ഷിച്ചിരിക്കുന്ന ഒരു കൂട്ടം ആളുകള്‍ തുടങ്ങിയവര്‍ക്ക് എല്ലാം ഒരേ ഉദ്ദേശം മാത്രം.ബാങ്ക് മോഷ്ട്ടാക്കളുടെ കവര്‍ച്ചയില്‍ അവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ലാഭങ്ങള്‍.ഒരു വിടത്തില്‍ അവരും മോഷ്ട്ടാക്കള്‍ ആയി മാറുന്നു.

  പോലീസിനെ വെല്ലുവിളിച്ചു കൊണ്ട് തുടങ്ങുന്ന കവര്ച്ചയുടെ ഉദ്ദേശം ആ ബാങ്കിലെ ലോക്കറില്‍ ഉള്ള പെട്ടികള്‍ ആയിരുന്നു.കണക്കില്‍പ്പെടാത്ത,നിയമവിധേയം അല്ലാത്ത ധനദ്രവ്യങ്ങള്‍ സൂക്ഷിക്കാന്‍ എല്പ്പിച്ചവരുടെ കീശയില്‍ കയ്യിട്ടു വാരുക.അതിനൊപ്പം ചിലര്‍ക്കെങ്കിലും പരിചിതമായ രഹസ്യ സ്വഭാവം ഉള്ള ആ ബോക്സും'തങ്ങളുടെ പദ്ധതികള്‍ അന്ന് പെയ്ത മഴയില്‍ തട്ടി തകര്‍ന്നു പോയെങ്കിലും വീണ്ടെടുത്ത വിശ്വാസവും മനോധൈര്യവും ആണ് ആ മോഷ്ടാക്കളെ അവിടെ കൂടുതല്‍ അപകടത്തില്‍പ്പെടാതെ ഒരു പരിധി വരെ പിടിച്ചു നിര്‍ത്തിയതും.


   ചെറിയ കള്ളന്മാരും അവരെക്കാളും ദുഷിച്ച മനസ്സോടെ അധികാരം കയ്യാളുന്നവരും തമ്മില്‍ ഉള്ള രഹസ്യ ബന്ധങ്ങള്‍ പിന്നീട് രണ്ടാമത്തെ കൂട്ടര്‍ക്ക് ബാധ്യത ആകുമ്പോള്‍ തങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ തീരുമാനം എടുക്കേണ്ട അവസ്ഥയില്‍ അവര്‍ എത്തിച്ചേരുമ്പോള്‍ ചിത്രം കൂടുതല്‍ ത്രില്ലിംഗ് ആകുന്നു.പ്രവചിക്കാനാവുന്ന ക്ലൈമാക്സില്‍ ചിത്രം എത്തുമ്പോഴും പ്രേക്ഷകന്റെ മുന്നില്‍ നേരത്തെ പറഞ്ഞ ഘടകങ്ങള്‍ ചിത്രത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നു.ലൂയി ടോസ്സരിന്റെ മറ്റൊരു ഇരുളില്‍ പൊതിഞ്ഞ നായക (?) കഥാപാത്രം.ത്രില്ലര്‍ സിനിമ സ്നേഹികള്‍ക്ക് ഇഷ്ടമാകുന്ന രീതിയില്‍ അവതരിപ്പിച്ച ചിത്രമാണ് To Steal From A Thief.

More movie suggestions @www.movieholicviews.blogspot.ca

No comments:

Post a Comment