Tuesday, 24 January 2017

732.മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍(മലയാളം,2017)

732.മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍(മലയാളം,2017),സംവിധാനം :ജിബു ജേക്കബ്,*ing:-മോഹന്‍ലാല്‍,മീന

   
   ഒരു  സിനിമ കണ്ടു  മനസ്സിന്  തൃപ്തി  തോന്നുന്നു  എങ്കില്‍  അത്  കാണുന്ന ആളുടെ  കണ്ണില്‍  ആ  ചിത്രം  മികച്ചതായിരിക്കും.അതില്‍ പൈങ്കിളി ആണെന്നോ  മോശം  സ്ക്രിപ്റ്റ്  ആണെന്നോ  എന്നൊക്കെ  ഉള്ള  വിലയിരുത്തലുകള്‍ക്ക്  പ്രസക്തി  ഉണ്ടാവുകയും  ഇല്ല.അത്തരത്തില്‍  തൃപ്തിപ്പെടുത്തിയ  ഒരു  ചിത്രം  ആണ്  "മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍".മൊത്തത്തില്‍  നോക്കുമ്പോള്‍  വലിയ  ഒരു  കഥ  ഉണ്ടെന്നു  പോലും  പറയാന്‍  കഴിയാത്ത  ചിത്രം.ആശ ശരത്,മനസ്സില്‍  തങ്ങി നില്‍ക്കാത്ത  പാട്ടുകള്‍,വിരസമായി  പോകാമായിരുന്ന സ്ക്രിപ്റ്റ്  എന്നിവയൊക്കെ ചിത്രത്തിന്റെ  മോശം  വശം  ആയിരുന്നു  എങ്കിലും  തന്‍റെ  സിനിമ  ജീവിതത്തില്‍ വിജയങ്ങളുമായി  ജൈത്രയാനിലവാരം മാറ്റാന്‍..

   മോഹന്‍ലാല്‍-മീന  ജോഡികളുടെ കോമ്പിനേഷന്‍ മലയാള  സിനിമയിലെ വിജയ ഫോര്‍മുലയില്‍  ഒന്നാണെന്ന്  അടിവരയിടുന്നു  മുന്തിരിവള്ളികളും.അവരുടെ  ഇടയില്‍  ഉള്ള കെമിസ്ട്രി  ആയിരുന്നു  ചിത്രത്തിന്‍റെ പ്രത്യേകതയും.മധ്യവയസ്ക്കരുടെ ജീവിതത്തിലേക്ക്  ഉള്ള  നോട്ടം  എന്ന്  പറയുമ്പോള്‍ ആ വിഷയത്തിനോട് വി ജെ ജയിംസിന്റെ "പ്രണയോപനിഷത്" നീതി  പുലര്‍ത്തിയിട്ടുണ്ട്  എന്ന്  കരുതുന്നു.(പ്രണയോപനിഷത് വായിച്ചിട്ടില്ല).സിനിമ അവരുടെ  പ്രണയവും ജീവിതത്തിലെ  ചുറ്റിക്കളികള്‍,മദ്യപാനം  എന്നിവയിലേക്ക് ക്യാമറ  തിരിക്കുമ്പോള്‍ അത്തരത്തില്‍ ഉള്ള  ജീവിതങ്ങള്‍  പരിചിതം  ആണെന്നൊരു  തോന്നല്‍  ഉണ്ടാക്കുന്നു."വെള്ളിമൂങ്ങയില്‍ നിന്നും "മുന്തിരിവള്ളികളില്‍"  എത്തുമ്പോള്‍  വിഷയത്തോട് ആത്മാര്‍ത്ഥ പുലര്‍ത്താന്‍ ജിബു  ജേക്കബിനും  കഴിഞ്ഞെന്നു  തോന്നി.

     അനായാസമായി  അഭിനയിക്കാന്‍  പരിശ്രമിക്കുന്ന  അനൂപ്‌  മേനോന്റെ  കഥാപാത്രം  പോലും  നന്നായി  അവതരിപ്പിക്കപ്പെട്ടൂ.ചുരുക്കത്തില്‍  "മുന്തിരിവള്ളികള്‍  "  നന്നായി  ഇഷ്ടപ്പെട്ടൂ.കുറച്ചു  സംഭവങ്ങള്‍  ആണ്  ചിത്രത്തില്‍  താല്‍പ്പര്യം  തോന്നിയത്.ഒരു  ഫീല്‍  ഗുഡ്  മൂവി  എന്ന  സ്ഥിരം  മലയാള സിനിമ   ക്ലീഷേ  ഉണ്ടായിരുന്നുവെങ്കിലും ഒരു  മോശം  ചിത്രത്തിനും  നല്ല  ചിത്രത്തിനും  ഇടയില്‍  നിന്ന  മോഹന്‍ലാല്‍  എന്ന  നടന്‍  ആണ്.മോഹന്‍ലാലിനോട്   താല്‍പ്പര്യം  ഇല്ലാത്തവര്‍ക്ക്  പോലും  അസൂയ  തോന്നിപ്പിക്കും എന്തോ  മാന്ത്രികവടി  ലഭിച്ചത്  പോലെ  നല്ല  കഥാപാത്രങ്ങളും നല്ല  സിനിമയുടെ ഭാഗവും  ആകാന്‍  സാധിക്കുന്ന അഭിനേതാവിനോട്.കല്യാണം  കഴിഞ്ഞവര്‍ക്കും  പ്രണയം  ഉള്ളില്‍  സൂക്ഷിക്കുന്നവര്‍ക്കും  ഒക്കെ മനസ്സ്  നിറയുന്ന  വിഭവങ്ങള്‍  ചിത്രത്തില്‍  ഉണ്ട്.2017 ലെ ആദ്യ  ഹിറ്റുകളില്‍  ഒന്നായിരിക്കും  തീര്‍ച്ചയായും  ഈ ചിത്രം.


  More movie suggestions @www.movieholicviews.blogspot.caSunday, 22 January 2017

731.JOKER(TAMIL,2016)

731.JOKER(TAMIL,2016),Dir:-Raju Murugan,*ing:- Guru Somasundaram,Ramya pandian.


  കക്കൂസിന്റെ  രാഷ്ട്രീയം പ്രസക്തം  ആയ  രാജ്യത്തിന്  ചേരുന്ന തരത്തില്‍  അണിയിച്ചു  ഒരുക്കിയ  മികച്ച  പൊളിറ്റിക്കല്‍  സറ്റയര്‍/ഡ്രാമ  വിഭാഗത്തില്‍  ഉള്ള  ചിത്രം  ആണ്  ജോക്കര്‍.ജനാധിപത്യം നല്‍കുന്ന  സംരക്ഷണം  സമൂഹത്തിലെ ഒരു  വിഭാഗം  ആളുകളിലേക്ക്‌  മാത്രം  എത്തുകയും അതിനു  അപ്പുറം  ഉള്ളവര്‍  മനുഷ്യര്‍  ആയി  പോലും  കണക്കാക്കാത്ത  സാമൂഹിക  വ്യവസ്ഥിതിയുടെ  ഭീകരം  ആയ  കാഴ്ചയും  ഈ  ചിത്രത്തില്‍  അവതരിപ്പിക്കപ്പെടുന്നുണ്ട്.മന്നര്‍  മന്നന്‍ അയാളുടെ  ജീവിതത്തില്‍  അനുഭവിച്ചതില്‍  നിന്നും  ഉണ്ടായ  പ്രതിഷേധം   ആണ് സമൂഹത്തിന്റെ  മുന്നില്‍  പരിഹസ്യന്‍  ആയി  സ്വയം  പ്രഖ്യാപിത ഇന്ത്യന്‍  പ്രസിഡന്റ്‌ ആകാന്‍  ഉള്ള  കാരണം.സ്വബോധം  നശിച്ച  മനുഷ്യന്‍  ആണ്  അയാള്‍  എന്ന തോന്നല്‍  ഉണ്ടാകുമെങ്കിലും അയാളിലും  ശരികള്‍  ഉണ്ടായിരുന്നു.ഒരു  പക്ഷെ സമൂഹം  തീര്‍ത്ത  വേലി  കെട്ടുകള്‍  ഇല്ലാത്ത  ആര്‍ക്കും  തോന്നാവുന്ന  ചിന്തകള്‍.


    ബ്യൂറോക്രട്ടുകളോട്  അവരുടെ  ജോലി  ചെയ്യാന്‍  ഉത്തരവിടുന്ന രാഷ്ട്രപതിയില്‍  നിന്നും  സ്ക്കൂള്‍  കെട്ടിട  നിര്‍മാണ  വേളയില്‍  അപകടത്തില്‍  ആയ  കുട്ടിയെ  തിരിഞ്ഞു  നോക്കാത്ത  ആളിനെതിരെ  നടത്തുന്ന  കൊലപാതക  ശ്രമം  പോലും  ജനാധിപത്യത്തിന്റെയും  രാഷ്ട്രീയത്തിന്റെയും സങ്കീര്‍ണതകളില്‍  നിന്നും  മാറി  ചിന്തിച്ചാല്‍ അയാളുടെ  ശരികളും  പ്രേക്ഷകന്  മനസ്സിലാകും.മന്നര്‍  മന്നന്‍ ശരിക്കും  ഒരു  പ്രതീകം  ആണ്.ദുരിതങ്ങള്‍  ഒരു  മനുഷ്യന്റെ  ജീവിതത്തില്‍  എന്തെല്ലാം  മാറ്റങ്ങള്‍  ഉണ്ടാക്കാം  എന്നതിന്‍റെ  ഉത്തമ  പ്രതീകം.അയാള്‍  മറ്റാരെങ്കിലും സമൂഹം  നേരെ  ആക്കും  എന്ന്  കരുതി  ഇരുന്നില്ല.അയാള്‍  തീവ്രവാദി  ആയില്ല.പകരം അയാള്‍  തന്‍റെ  മനസ്സിന്റെ  സന്തോഷത്തിനു  വേണ്ടി  എങ്കിലും  മാറ്റത്തിന്റെ  കാരണം  ആകാന്‍  പ്രയത്നിക്കുന്നു  ഒരു  മിഥ്യ  ലോകത്തില്‍  നിന്നും  കൊണ്ട്.

     വീട്ടില്‍  കക്കൂസ്  ഉള്ള  ഒരാളെ  മാത്രമേ  കല്യാണം  കഴിക്കൂ  എന്ന്  പറയുന്ന  ഗ്രാമീണ  യുവതി  അവളുടെ  തികച്ചും ന്യായമായ  ഒരു  അവകാശത്തിനു  വേണ്ടി  ആണ്  സംസാരിക്കുന്നത്.എന്നാല്‍  നൂറു  കോടിയില്‍  അധികം  ജന  സംഖ്യ  ഉള്ള  രാജ്യത്ത്  കക്കൂസ്  പോലും  ഒരു  ആര്‍ഭാടം  ആണെന്നു  മനസ്സിലാകുന്നിടത്  ആണ്  പ്രേക്ഷകനെ  ചിന്തിപ്പിക്കുകയും  അതിനൊപ്പം  ഒരു  ചെറിയ  ഷോക്കും  ആയി  മാറുന്നത്.ഒരു  ദിവസത്തെ  മുഖ്യമന്ത്രി,അനീതിക്ക്  എതിരെ  പൊരുതുന്ന  നായകന്‍  തുടങ്ങിയ  കൊമേര്‍ഷ്യല്‍  സിനിമകളിലെ ആഘോഷിക്കപ്പെടുന്ന  കഥാപാത്രങ്ങളുടെ  ഇടയ്ക്ക്  അതെ  പ്രമേയം വളരെ  സരളമായി  അവതരിപ്പിച്ചിരിക്കുന്നു  ജോക്കര്‍  എന്ന  തമിഴ്  ചിത്രത്തില്‍.മന്നര്‍  മന്നനായി  അഭിനയിച്ച  ഗുരു  സോമസുന്ദരം  ചിത്രം  അവസാനിക്കുമ്പോഴും  മനസ്സില്‍  തങ്ങി  നില്‍ക്കും.

More movie suggestions @www.movieholicviews.blogspot.ca

730.ARRIVAL(ENGLISH,2016)

730.ARRIVAL(ENGLISH,2016),|Sci-Fi|Drama|Fantasy|,Dir:-Denis Villeneuve,*ing:-Amy Adams, Jeremy Renner, Forest Whitaker .


   ഹോളിവുഡ്  സിനിമകളിലെ  ക്ലീഷേ  വിഷയം  ആണ് Arrival എന്ന  ചിത്രത്തിനും  ആധാരം.എന്നാല്‍  അന്യഗ്രഹ  ജീവികള്‍  ,അവരുടെ  പറക്കും തളികകള്‍  എന്നിവയുടെ  എല്ലാം  സ്ഥിരം  കാഴ്ചകളില്‍  നിന്നും  വ്യത്യസ്തമായ  അനുഭവം  ആയി  മാറാന്‍  ടെന്നിസ് വില്ലെന്യൂവിന്റെ  Arrival  നു കഴിഞ്ഞിട്ടുണ്ട്.അതിലും  ഉപരി  സയന്‍സ്  ഫിക്ഷന്റെ  ഒപ്പം സമാന്തരമായി  വരുന്ന മറ്റൊരു  ഘടകവും  കൂടി  ആകുമ്പോള്‍  സാധാരണ  രീതിയില്‍  അല്‍പ്പം സങ്കീര്‍ണം  ആകേണ്ടിയിരുന്ന  പ്രമേയം  ആയിരുന്നു  ചിത്രത്തിന്  ഉണ്ടായിരുന്നതെങ്കിലും  അവതരണ  രീതി  പ്രേക്ഷകനെ തൃപ്തിപ്പെടുത്തും.ടെഡ് ചിയാങ്ങിന്റെ  "Story of Your Life" എന്ന  ചെറുകഥയെ ആസ്പദം   ആക്കി  അവതരിപ്പിച്ച  ചിത്രം   മികവുള്ള സരളം ആയ  അവതരണ  രീതി  കാരണം  ആണ്  ശ്രദ്ധേയം  ആകുന്നതു.

  ലോകത്തിന്റെ  പല  ഭാഗങ്ങളിലായി  കാണപ്പെട്ട അന്യഗ്രഹ  ജീവികളുടെ  പേടകങ്ങള്‍ ലോകത്ത്  എമ്പാടും  സംസാര  വിഷയം  ആയെങ്കിലും ലൂയിസ്  ബാങ്ക്സ്  എന്ന ഭാഷ  വിദഗ്ധ അതൊരു  വിഷയം  ആയി  തോന്നിയിരുന്നില്ല.പതിവ്  പോലെ  ക്ലാസില്‍  പഠിപ്പിക്കാന്‍ പോകുമ്പോള്‍ പോലും  അവര്‍ അതിനു അധികം  പ്രാധാന്യം  നല്‍കുന്നില്ല.പകരം  അവര്‍  മറ്റു  ചില  ചിന്തകളില്‍,കാഴ്ചകളില്‍ അകപ്പെട്ടു  പോയിരുന്നു.എന്നാല്‍  ഭാഷകളില്‍  അവര്‍ക്കുള്ള  പ്രാവീണ്യം  ഭൂമിയിലെ പുതിയ  അതിഥികളുടെ  ഉദ്ധേശ  ലക്‌ഷ്യം  അറിയാന്‍  ഉള്ള  ഉദ്യമത്തില്‍ പങ്കെടുക്കാന്‍  കാരണം  ആകുന്നു.പിന്നീടുള്ള സംഭവവികാസങ്ങള്‍  ആണ്  ചിത്രത്തിന്  ആധാരം.

    Sicario ,Incendies,Prisoners,Enemy പോലെ  ഉള്ള  ചിത്രങ്ങളുടെ സംവിധായകന്‍  ആയ വില്ലന്യൂ സംവിധാനത്തില്‍ ആ  മികവു പാലിക്കുന്നുണ്ട്.ഒരു പക്ഷെ  ഇത്തരം  ഒരു  പ്രമേയം  ഇത്രയും  ആയാസരഹിതം  ആയി  അവതരിപ്പിക്കാന്‍  കഴിഞ്ഞത്  തന്നെ  അദ്ധേഹത്തിന്റെ  മികവിന്റെ  അടയാളം  ആണ്.ആമി  ആദംസ്, ലൂയിസ്  ആയി  മികച്ച  പ്രകടനം  ആണ്  കാഴ്ച  വച്ചത്.അധികം  സങ്കീര്‍ണതകള്‍  ഇല്ലാതെ  ഒരു  സയന്‍സ്  ഫിക്ഷന്‍ വിഭാഗത്തില്‍  ഉള്ള  ചിത്രം  കാണണം  എന്ന  ആഗ്രഹം  ഉള്ളവര്‍ക്ക് തീര്‍ച്ചയായും ഈ  ചിത്രത്തെ  ആ  മനസ്സോടെ  തന്നെ  സമീപിക്കാം.

   More movie suggestions @www.movieholicviews.blogspot.ca

 

   

729.MANHATTAN MURDER MYSTERY(ENGLISH,1993)

729.MANHATTAN MURDER MYSTERY(ENGLISH,1993),|Crime|Mystery|Comedy|,Dir:-Woody Allen,*ing:-Woody Allen, Diane Keaton, Jerry Adler


     അന്വേഷണ ത്വര  മനുഷ്യരില്‍ പൊതുവേ  കാണപ്പെടുന്ന  ഒരു  സ്വഭാവം  ആണ്.വാര്‍ത്തകളില്‍  ഒക്കെ  കാണുന്ന  അല്ലെങ്കില്‍  കേള്‍ക്കുന്ന നിഗൂഡത  ഉള്ള   കേസുകളില്‍  സ്വയം  വിശകലനം  നടത്തി  അന്വേഷണ ഉദ്യോഗസ്ഥര്‍  പ്രതികളെ  പിടിക്കും  മുന്‍പ്  തന്നെ  സ്വയം അവരെ  കണ്ടെത്താന്‍  ഒരിക്കല്‍  എങ്കിലും  ശ്രമിക്കാത്തവര്‍  വിരളം  ആയിരിക്കും.രഹസ്യങ്ങള്‍  ഒരു  പക്ഷെ  മനുഷ്യന്‍  എന്ന  സാമൂഹിക  ജീവിയെ  എന്നും  ഭയപ്പെടുത്തുന്നു  എന്ന്  കരുതുന്നു.അതായിരിക്കും  ഇത്തരം  ഒരു  പ്രവൃത്തിയുടെ മുഖ്യ  കാരണം.വുഡി  അലന്‍  സംവിധാനം  ചെയ്ത 1993  ചിത്രം  Manhattan Murder Mystery മനുഷ്യന്റെ  ഇത്തരം  സ്വഭാവ  സവിശേഷതകളെ  ആസ്പദം  ആക്കി  എഴുതി സംവിധാനം ചെയ്ത   ചിത്രം  ആണ്.


    തങ്ങളുടെ  അടുത്ത ഫ്ലാറ്റില്‍  താമസിക്കുന്ന  ദമ്പതികളില്‍  ഒരാളുടെ  മരണത്തില്‍  സംശയം  തോന്നുന്ന ലാറി-കാരോള്‍  ദമ്പതികള്‍ അതിന്റെ  രഹസ്യത്തിന്റെ  പിന്നാലെ  പോകുന്നതാണ്  സിനിമയുടെ  ഇതിവൃത്തം.വാര്‍ദ്ധക്യത്തിലേക്ക്  പോകുന്ന  ഒരു  പിടി  ആളുകളും  അവര്‍  അവരുടെ   മനസ്സിന്റെ  ചെറുപ്പം  എങ്കിലും  സൂക്ഷിക്കാന്‍  ശ്രമിക്കുന്ന രീതികളും  പലപ്പോഴും  ചിത്രത്തില്‍  കാണാം.പോലീസ്  ജോലിയുമായ  ഒരു  ബന്ധവും  ഇല്ലാത്ത ലാറി,കാരോല്‍,ടെഡ്,മാര്‍ഷ്യ  ഫോക്സ്  എന്നിവര്‍  അവരവരുടെ  നിഗമനങ്ങളിലൂടെ  ഹൃദയാഘാതം വന്നു  മരിച്ചു  എന്ന്  കരുതുന്ന ലിലിയന്‍  ഹൗസിന്‍റെ  മരണത്തിന്റെ  പിന്നാലെ  പോകുമ്പോള്‍  കാത്തിരിക്കുന്നത്  ദുരൂഹതകള്‍  ആണ്.


   വ്യത്യസ്തമായ  രീതിയില്‍  ആണ്  ഈ  ചിത്രം  അവതരിപ്പിച്ചിട്ടുള്ളത്.പെര്‍ഫെക്റ്റ് ക്രൈം  പോലുള്ളവയുടെ  പരാമര്‍ശങ്ങളിലൂടെ  കടന്നു  പോകുന്ന  ചിത്രം  ആണെങ്കിലും വ്യക്തമായി  പ്രേക്ഷകനെ  അതില്‍  മാത്രം  തളച്ചു  ഇടാതെ പ്രായമാകുന്ന  ദമ്പതികളുടെ  ഇടയില്‍,അവരുടെ  വൈകാരികം  ആയ വശങ്ങള്‍  കൂടി  ചിത്രത്തില്‍  ചര്‍ച്ചാ  വിഷയം  ആക്കിയിട്ടുണ്ട്.ചിത്രത്തിലെ  ടേപ്പ്  റെക്കോര്‍ഡിംഗ്  ഭാഗങ്ങള്‍  ഒക്കെ  രസകരം  ആയിരുന്നു.ഒരു  പക്ഷെ  ആധുനിക  കാലത്ത്  ഒരു  റീമേക്ക്  ഉണ്ടായെങ്കില്‍ ഒരിക്കലും  കാണാന്‍  സാധിക്കില്ലാത്ത  ഭാഗം.ക്രൈം/ത്രില്ലര്‍  ചിത്രങ്ങളുടെ  പ്രേക്ഷകര്‍ക്ക്‌  ഇഷ്ടമാകുന്ന  രീതിയില്‍  ആണ്  ചിത്രം  അവതരിപ്പിച്ചിരിക്കുന്നത്.


 More movie suggestions @www.movieholicviews.blogspot.ca

Thursday, 19 January 2017

728.JOMONTE SUVISHESHANGAL(MALAYALAM,2017)

728.JOMONTE SUVISHESHANGAL(MALAYALAM,2017),Dir:-Sathyan Anthikkad,*ing:-Dulquer Salman,Mukesh.


     ഒരിക്കല്‍ വിജയിച്ച  ഫോര്‍മുലയുടെ മേലെ ചാരി നിന്ന്  കൊണ്ട്  സിനിമ  എടുക്കുന്ന  സംവിധായകരില്‍  പ്രശസ്തന്‍  ആണ്  സത്യന്‍  അന്തിക്കാട്.നന്മ,ദയ,കാരുണ്യം  എന്നിവയുടെ മൊത്ത  വിതരണക്കാരന്‍ ആയി  തന്‍റെ  കരിയറിന്‍റെ  ഭൂരിഭാഗവും  ചിലവഴിച്ച  അദ്ദേഹം  എന്നാല്‍ കുടുംബ  പ്രേക്ഷകര്‍ക്ക്‌  തന്നില്‍  ഉള്ള  വിശ്വാസത്തില്‍ പഴയ  താരങ്ങള്‍ക്ക്  പകരം  പുതിയ  താരങ്ങള്‍ വന്നൂ  എന്ന  വ്യത്യാസത്തില്‍   മാത്രം ആണ്  മാറി  കൊണ്ടിരിക്കുന്ന  സിനിമ  രീതികളില്‍  മത്സരിക്കാന്‍  എത്തിയത്."ജോമോന്റെ  സുവിശേഷങ്ങള്‍" ,മലയാള  സിനിമയിലെ  ക്രൌഡ്  പുള്ളര്‍  എന്ന  നിലയിലേക്ക് എത്തി  ചേര്‍ന്ന  ദുല്‍ക്കര്‍,ഒപ്പം  മുകേഷും  പ്രധാന  വേഷത്തില്‍  അഭിനയിക്കുന്ന  ചിത്രം  ആണ്.ജോമോന്‍  തന്‍റെ  കോടീശ്വര  പിതാവായ  വിന്സന്റിന്റെ  തണലില്‍  അലസനായി  ഉത്തരവാദിത്തം  ഒന്നും  ഏറ്റെടുക്കാതെ  കഴിയുന്നു.

    ജീവിതം  എന്നും  ഒരു  പോലെ  അല്ല  എന്ന്  ഓര്‍മിപ്പിച്ചു  കൊണ്ട്  അവരുടെ  ജീവിതത്തില്‍  അപ്രതീക്ഷിതമായ  ചിലത്  സംഭവിക്കുന്നു.അതിനെ  അവര്‍  എല്ലാം  കൂടി  എങ്ങനെ  നേരിടുന്നു  എന്നാണു  ചിത്രത്തിന്റെ  ഇതിവൃത്തം.
ദിലീപ്-മുകേഷ്-അന്തിക്കാട്  കൂട്ടുക്കെട്ടില്‍  ഇറങ്ങിയ  വിനോദയാത്ര  എന്ന  സിനിമയിലെ  വിനോദിനെ  ഓര്‍ത്തു  പോയി  പലപ്പോഴും  ജോമോനെ  കണ്ടപ്പോള്‍.എന്നാല്‍  പിന്നീട്  ചിത്രത്തിന്റെ  കഥ  2016  ലെ  മറ്റൊരു  വിജയ  ചിത്രത്തിന്‍റെ(അത്  പോലും  ക്ലീഷേ  ആയിരുന്നു)   അതെ  പാതയില്‍  പോയപ്പോള്‍  തന്നെ  സിനിമ  എവിടെ  അവസാനിക്കും  എന്ന്  മനസ്സിലായി.ശ്രദ്ധേയമായ  ഒരു  താര  നിര  ഉണ്ടായിരുന്നിട്ടു  കൂടി  പലരെയും  വേണ്ട  വിധത്തില്‍    ഉപയോഗിച്ചില്ല  എന്നതും  സിനിമയുടെ  സ്വാഭാവികമായ ഒഴുക്കിനെ  ബാധിച്ചു.പ്രത്യേകിച്ചും  ഇന്നസന്‍റ്  ഒക്കെ.


  എടുത്തു  പറയേണ്ടത്  മുകേഷിന്റെ  ഒറ്റയാള്‍  പ്രകടനം  ആയിരുന്നു.സിനിമയില്‍  അല്‍പ്പമെങ്കിലും  മനസ്സ്  കുളിര്‍പ്പിക്കുന്നത്  ആ  കഥാപാത്രം  മാത്രം  ആണ്.ഐശ്വര്യ  രാജേഷ്,അനുപമ  പരമേശ്വരന്‍  തുടങ്ങിയ  നായികമാര്‍  വെറും  നായികമാര്‍  മാത്രം  ആയി  ഒതുങ്ങി.ദുല്‍ക്കരിനു  എന്തായാലും ഇതിലും  നല്ല  വേഷങ്ങള്‍  ലഭിക്കും.രണ്ടേ  മുക്കാല്‍  മണിക്കൂര്‍  നേരം Feel-Good-Inspiration സിനിമ  ആകാന്‍  ഉള്ള  ശ്രമം  നടത്തിയെങ്കിലും എങ്ങും  ഒന്നും  എത്താതെ  പോലെ  പോയി.രണ്ടു  ലോറി  ചരക്കു  കൊണ്ട്  തൃശൂരില്‍  എന്തൊക്കെ  വാങ്ങാം  എന്ന്  കണ്ടപ്പോള്‍  ശരിക്കും  ഞെട്ടി  പോയി.കുടുംബ  പ്രേക്ഷകര്‍  തന്നെ  ആയിരിക്കും  ഈ  സത്യന്‍  അന്തിക്കാട്  ചിത്രത്തിന്റെ  വിധി  നിര്‍ണയിക്കുക.ആരാധകര്‍ക്ക്  അത്ര  ആവേശം  ഒന്നും  നല്‍കാന്‍  ഈ  ചിത്രത്തിന്  കഴിയുന്നും  ഇല്ല.പാതി  വെന്ത  ചിത്രം  ആയി  പോയി  ചുരുക്കത്തില്‍  "ജോമോന്റെ  സുവിശേഷങ്ങള്‍".


  More movie suggestions @www.movieholicviews.blogspot.ca