Saturday, 28 May 2016

661.BANG BANG YOU'RE DEAD(ENGLISH,2002)

661.BANG BANG YOU'RE DEAD(ENGLISH,2002),|Thriller|Crime|,Dir:-Guy Ferland,*ing:-Tom Cavanagh, Ben Foster, Randy Harrison.



     ഈ  അടുത്ത്  കണ്ട  മികച്ച  ചിത്രം  ഇതാണ്  എന്ന്  ചോദിച്ചാല്‍  ഉള്ള  ഉത്തരം  ആണ് "Bang Bang You're Dead".    കൌമാര  കാലം  പ്രശ്നം  ആണോ  എന്ന്  ചോദിച്ചാല്‍  അതെ.ഭ്രാന്തമായ  ചിന്തകള്‍,അഭിനിവേശങ്ങള്‍  ഒക്കെ നാമ്പിടുന്ന  പ്രായം.അപകടകരമായ ചിന്തകള്‍ ആണ് ട്രെവര്‍ ആദംസിനെ ആ  സ്ക്കൂളില്‍  എല്ലാവര്ക്കും  അനഭിമതന്‍   ആക്കി  മാറ്റിയത്.ഒരു  റിബല്‍  ആയി  അവന്‍  അവതരിപ്പിക്കപ്പെട്ടൂ.സ്ക്കൂളിലെ  റഗ്ബി  ടീമിനെ  ബോംബ്‌  വച്ച്  തകര്‍ക്കും  എന്നതായിരുന്നു  ഭീഷണി.ആ ചെറിയ  പട്ടണത്തില്‍  ഉള്ള  ആളുകള്‍ അവനെ  ഭയന്ന്  തുടങ്ങുന്നു.അവന്റെ  ഒപ്പം തന്റെ  കുട്ടികളെ  സ്വീകരിക്കാന്‍  മറ്റു  മാതാപിതാക്കള്‍ തയ്യാറാകുന്നില്ല.ഒപ്പം  അവന്റെ  പിതാവ്  നടത്തുന്ന  ഡ്രൈ ക്ലീനിംഗ് കടയില്‍  പോലും ആളുകള്‍  അവന്റെ  സാമീപ്യത്തെ വെറുക്കുന്നു.
 
   ഒരു  തെറ്റില്‍  നിന്നും  മറ്റൊന്നിലേക്കു പോകാന്‍  ഉള്ള  പ്രേരണ  ആണ്  അവനു ലഭിക്കുന്നത്.അമേരിക്കയിലും മറ്റും  നടക്കുന്ന സ്ക്കൂളുകളിലെ ആക്രമണങ്ങള്‍ക്ക് പുറകില്‍  ഉള്ള ഒരു കാരണം  ആണ്  ഈ ചിത്രം  ചര്‍ച്ച  ചെയ്യുന്നത്.ഒരു  പക്ഷെ  അത്യന്തികം  ആയി  ഇതായിരിക്കും  അതിനുള്ള  കാരണം.ഒരു  പക്ഷെ  തൊട്ടാല്‍  തീ പൊള്ളുന്ന  പ്രായത്തില്‍  ബന്ധങ്ങളുടെ വില കുറഞ്ഞ  പാശ്ചാത്യ  രാജ്യങ്ങളില്‍ അവരുടെ  സംസ്ക്കാരവും  ആയി  ഇഴാകി  ചേര്‍ന്നിരിക്കാം ഇത്തരം  സംഭവങ്ങള്‍.സ്നേഹത്തിലൂടെ  ഒരു  പക്ഷെ  മാറ്റാവുന്ന സംഭവങ്ങള്‍  പലപ്പോഴും  കൈ  വിട്ടു  പോകുന്ന  അവസ്ഥ  എത്ര  മാത്രം  ഭയാനകം  ആയി  മാറുന്നു?ട്രെവര്‍  ആദംസ്  അത്തരം  ഒരു  സമൂഹത്തിന്റെ  പ്രതിനിധി  ആണ്.


   William Mastrosimone  അവതരിപ്പിച്ച  ഇതേ  നാടകത്തിന്റെ  പേരില്‍  ഉള്ള  ചിത്രം  ഒരു  പക്ഷെ  അമേരിക്കന്‍  സ്ക്കൂളുകളില്‍  ഏറ്റവും  കൂടുതല്‍  അവതരിപ്പിച്ച നാടകങ്ങളില്‍  ഒന്നാണ്.ഒരു  പ്രായത്തില്‍  മറ്റൊരാളില്‍  നിന്നും  ഏല്‍ക്കുന്ന ചെറിയ  തള്ളല്‍  പോലും   ആത്മാഭിമാനത്തിന്  എന്ത്  മാത്രം  കഷ്ടം  ഏല്‍പ്പിക്കുന്നു?മാതാപിതാക്കളുടെ  സമീപനം  എന്ന്  വേണ്ട  ചുറ്റും  ഉള്ള  എന്തും  അവനു ശത്രുക്കള്‍  ആണ്.ഇത് ആയ  സ്ക്കൂളിലെ  ട്രവരിന്റെ  മാത്രം   കാര്യം  അല്ലായിരുന്നു.കൂടുതല്‍  അപകടകരമായ  രീതിയിലേക്ക് ആ സംഭവങ്ങള്‍  വഴുതി  മാറുന്നു.എന്നാല്‍ മുന്നില്‍  ട്രവര്‍  ആയിരുന്നു  കുറ്റക്കാരന്‍  എല്ലാവരുടെ  മുന്നിലും.എന്നാല്‍  അതിലും  അപകടകരമായ  അവസ്ഥയിലേക്ക്  നീങ്ങുന്ന ആ  സ്ക്കൂളിന്റെ  ബാക്കി  കഥയാണ്  Bang Bang You're dead ല്‍  അവതരിപ്പിക്കുന്നത്‌.

  തീര്‍ച്ചയായും  കാണേണ്ട  ചിത്രങ്ങളില്‍  ഒന്നാണ്  Bang Bang You're dead!!

More Movie Suggestions @www.movieholicviews.blogspot.ca