Friday, 7 August 2015

455.THE RECIPE(KOREAN,2010)

455.THE RECIPE(KOREAN,2010),|Mystery|Romance|Drama|,Dir:-Suh-Goon Lee,*ing:-Seung-ryong Ryu, Yo-won Lee, Dong-Wook Lee.

  രുചിയുള്ള ഭക്ഷണം പലരുടെയും ബലഹീനതകളില്‍ ഒന്നായിരിക്കും.നാക്കിനു ഉന്മേഷം നല്‍കുന്ന ഭക്ഷണം പലപ്പോഴും വിരസമായ തിരക്കേറിയ ജീവിതത്തില്‍ പലപ്പോഴും അത് കൊണ്ട് തന്നെ ഒരു അനുഗ്രഹം ആയി മാറാറുണ്ട്.എന്നാല്‍ ഇന്ററ്ര്‍ന്ഷിപ് ചെയ്യാന്‍ വന്ന ചെറുപ്പക്കാരന്‍ തന്നെ ആ പ്രോഗ്രാമില്‍   ഉള്‍പ്പെടുത്തുക ആണെങ്കില്‍ അതിനു പകരം ആയി ടി വി യില്‍ പ്രോട്യൂസര്‍ ആയ യു-ജിന്ന് നല്‍കിയ ആ രഹസ്യം സാധാരണക്കാരന് ദഹിക്കാന്‍ പറ്റുന്നതിലും അപ്പുറം ആയിരുന്നു.ഒരു പരമ്പര കൊലയാളി ,അയാളെ പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം കൊറിയയില്‍ നടന്ന ആദ്യ വധ ശിക്ഷയില്‍ അവസാന ആഗ്രഹം എന്താണെന്ന് ചോദിച്ചപ്പോള്‍ നല്‍കിയ ഉത്തരം ആണ് കൌതുകം ആയതു.പുറം ലോകത്തിനു അറിയാത്ത ആ രഹസ്യം അന്ന് വധശിക്ഷയുടെ സമയം അവിടെ ഉണ്ടായിരുന്ന ആ യുവാവിനു അറിയാമായിരുന്നു."ടോയിഞ്ഞാംഗ്" എന്ന കൊറിയയിലെ ഒരു പ്രത്യേക തരം  സൂപ്പ് ആണ് അയാള്‍ അവസാന ആഗ്രഹം ആയി അന്ന് ചോദിച്ചത്.

  യു-ജിന്നിന് ആ ഉത്തരം കൌതുകം ആയി തോന്നി.വധശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ് അത്തരം ഒരു ആഗ്രഹം അയാള്‍ പറഞ്ഞതില്‍ എന്തോ രഹസ്യം ഉള്ളത് പോലെ അയാള്‍ക്ക്‌ തോന്നി.ആ സമയത്ത് ജയിലില്‍ ഉണ്ടായിരുന്നവരുമായും അയാളുടെ ആരോഗ്യ നില പരിശോധിച്ച ഡോക്റ്റര്‍മാര്‍ എന്നിവരും ആയി യൂ-ജിന്‍ സംസാരിക്കുന്നു.അയാളുടെ ആ സ്വഭാവത്തില്‍ അസ്വാഭാവികത ഉണ്ടെന്നു അവര്‍ സമ്മതിക്കുന്നു.അതിലും അസ്വാഭാവികം ആയി തോന്നിയത്.പലപ്പോഴും പോലീസിന്‍റെ കയ്യില്‍ നിന്നും വിദഗ്ധം ആയി രക്ഷപ്പെട്ട ആ കൊലയാളി എന്നാല്‍ അയാളെ പിടിക്കാന്‍ പോലീസ് ആ ഭക്ഷണ ശാലയില്‍  വച്ച് വളഞ്ഞപ്പോള്‍ പോലും അയാളുടെ ആ സൂപ്പ് നിറഞ്ഞ പാത്രം മുഴുമിക്കാന്‍ ആണ് ശ്രമിച്ചത്‌ എന്നതായിരുന്നു.പത്തു മിനുട്ടുകള്‍ക്കു മുന്‍പ് പോലീസ് അവിടെ എത്തും എന്ന് അറിഞ്ഞിട്ടു പോലും എന്ത് കൊണ്ടായിരിക്കും അയാള്‍ അവിടെ നിന്നും രക്ഷപ്പെടാതെ ആ സൂപ്പില്‍ അഭയം പ്രാപിച്ചത്?

   ആ സൂപ്പില്‍ നിഗൂഡം ആയ എന്തോ ഉള്ളതായി യൂ-ജിന്നിന് തോന്നുന്നു.അയാള്‍ തന്‍റെ പരിപാടിക്ക് വേണ്ടി ആ വിഷയം പ്രമേയം ആക്കാന്‍ തീരുമാനിക്കുന്നു.യൂ-ജിന്‍ ആ സൂപ്പിന്‍റെ രുചിക്കൂട്ട് തയ്യാറാക്കിയ ആളെയും അതുമായി ബന്ധം ഉള്ളവരെയും അന്വേഷിച്ച് ഇറങ്ങുന്നു.എന്നാല്‍ ഒരു കാര്‍ അപകടത്തില്‍ ദുരൂഹമായ സാഹചര്യത്തില്‍ ആ സൂപ്പിന്‍റെ രസക്കൂട്ടു അറിയാവുന്ന ആള്‍ മരിച്ചതായി അയാള്‍ മനസിലാക്കുന്നു.മരിച്ചപ്പോള്‍ അവരുടെ ശരീരത്തില്‍ വ്യത്യസ്തമായ രീതിയില്‍ നിര്‍മിച്ച ഒരു ദ്രാവകം ശരീരത്തില്‍ ഉള്ളതായി ഫോറന്‍സിക് വിദഗ്ധര്‍ കണ്ടെത്തുന്നു.യൂ-ജിന്നിന്റെ അന്വേഷണം ആണ് ഈ ചിത്രം ബാക്കി അവതരിപ്പിക്കുന്നത്‌.സാധാരന്‍ മിസ്റ്ററി/ത്രില്ലര്‍ ചിത്രത്തില്‍ നിന്നും മാറി രുചിയും പ്രണയവും ആയുള്ള ഒരു കോമ്പിനേഷന്‍ ആണ് ഈ ചിത്രത്തില്‍ ഉള്ളത്.യൂ-ജിന്‍ കണ്ടെത്തുന്ന രഹസ്യങ്ങള്‍ അറിയാന്‍  ബാക്കി ചിത്രം കാണുക.

more movie suggestions @www.movieholicviews.blogspot.com