Saturday, 29 November 2014

241.ANGELS(MALAYALAM,2014)

241.ANGELS(MALAYALAM,2014),Dir:-Jean Markose,*ing:-Indrajith,Joy Mathews,Asha Sharath.

 സിനിമയിലേക്ക് കടക്കും മുന്‍പ് ഒരു കാര്യം .ഒരു സിനിമ ഉണ്ടാകുന്നത് വളരെ ബുദ്ധിമുട്ട് ഉള്ള കാര്യം ആണ്.വളരെയധികം ഭാവനയും അത് പോലെ തന്നെ ഭാഗ്യവും അതില്‍ ഒരു ഘടകം ആണെന്ന് വിശ്വസിക്കുന്നു.അത് പോലെ അതിന്റെ വിജയ പരാജയങ്ങളെ കാത്തിരിക്കുന്ന പിന്നണി പ്രവര്‍ത്തകരുടെ,നിര്‍മാതാവ് എന്നിവരുടെ എല്ലാം ബുദ്ധിമുട്ടുകള്‍ എന്നിവ. കൊറിയന്‍ സിനിമാക്കാരും ഇത് പോലെ തന്നെ കഷ്ടപ്പെട്ടിട്ട് ആണ് സിനിമ എടുക്കുന്നത് എന്ന് തോന്നുന്നു.എന്തായാലും നമ്മുടെ ത്രില്ലര്‍ സിനിമ  സംവിധായകര്‍ ഒക്കെ കൊറിയന്‍/ജാപ്പനീസ്  ചിത്രങ്ങള്‍ താല്‍പ്പര്യത്തോടെ കാണുന്നു എന്നുള്ളത് ആ  ചിത്രങ്ങള്‍ ഒരു ത്രില്ലര്‍ എന്ന നിലയില്‍ എന്ത് മാത്രം മേന്മ ഉണ്ടെന്നു മനസ്സിലാക്കി തരും.പക്ഷേ അങ്ങനെ ചിത്രം എടുത്താലും അതിവിദഗ്ധമായി മോഷ്ടിക്കാന്‍ അറിയണം.എങ്കില്‍ വന്‍ "ദൃശ്യാനുഭവം" ആയി  സ്ക്രീനില്‍ വരും.അല്ലെങ്കില്‍ അത് "Angels" ആയി മാറും.

 ചിത്രം ആരംഭിക്കുന്നത്  നായകനായ S P ഹമീം ഹൈദര്‍ സ്ക്രീനില്‍ മുഖം കാണിക്കാത്ത ഒരാളുമായി നടത്തുന്ന സംഘട്ടനത്തോടെ ആണ്.ഹമീം ഹൈദര്‍ ആശുപത്രിയില്‍ ആകുന്നു.തിരിച്ചു സര്‍വീസില്‍ കയറിയ ഹമീം ഹൈദര്‍ താന്‍ അന്വേഷിച്ചു കൊണ്ടിരുന്ന കേസില്‍ നിന്നും മാറ്റപ്പെടുന്നു.ഇതേ സമയം തേര്‍ഡ് ഐ എന്ന പരിപാടി ടി വിയില്‍ അവതരിപ്പിക്കപ്പെടുന്നു.തെളിയാതെ പോകുന്ന കേസുകള്‍ പുന:വിചാരണയിലൂടെ വീണ്ടും തുറക്കാന്‍ ആണ് ആ പരിപാടി ശ്രമിക്കുന്നത്.ഹരിത മേനോന്‍ നടത്തുന്ന ആ പരിപാടി ജനശ്രദ്ധ ആകര്‍ഷിക്കുന്നു.ഫാ.വര്‍ഗീസ്‌ പുണ്യാളന്‍ അഥവാ ഭ്രാന്തന്‍ കത്തനാര്‍ എന്ന് വിശ്വാസികള്‍ വിളിക്കുന്ന സഭയ്ക്ക് അനഭിമതന്‍ ആയ വൈദികന്‍ ഹരിതയെ കാണണം എന്ന് അവരെ വിളിച്ചു പറയുന്നു.അയാളുടെ ഫോണ്‍ വിളി ആദ്യം അവര്‍ കാര്യമാക്കിയില്ലെങ്കിലും പിന്നീട് നടന്ന സംഭവങ്ങള്‍ ഒരു കൊടുങ്കാറ്റു പോലെ ചിലരുടെ ജീവിതത്തില്‍ വീശുന്നു.ഈ ഒരു ഘട്ടത്തില്‍ നേരത്തെ സൂചിപ്പിച്ച മൂന്നു കഥാപാത്രങ്ങളും ഒരു നേര്‍ രേഖയില്‍  എന്നവണ്ണം പരസ്പ്പരം ബന്ധിക്കപ്പെടുന്നു.ഒരു പക്ഷേ അപകടകരമായ രീതിയില്‍.

  ചിത്രത്തിന്‍റെ തുടക്കത്തില്‍ ഒരു നല്ല ത്രില്ലര്‍ ആകും എന്ന സൂചനകള്‍ പ്രേക്ഷകന് ലഭിച്ചു തുടങ്ങുന്നുണ്ട്.മാത്രമല്ല സസ്പന്‍സ് ഇല്ലാത്ത സിനിമകള്‍ സിനിമകളേ അല്ല എന്ന് കരുതുന്ന ഒരു കൂട്ടം പ്രേക്ഷകര്‍ ആണ് ഇപ്പോള്‍ ഉള്ളതെന്ന് തോന്നുന്നു.എന്തായാലും കഥയുടെ ഒരു ഘട്ടത്തില്‍ ഈ ചിത്രം നേരത്തെ ഞാന്‍ കണ്ടതാണല്ലോ എന്നൊരു തോന്നല്‍ ഉണ്ടായി.ആ തോന്നല്‍ ശരി വയ്ക്കുന്നതായിരുന്നു പിന്നെ നടന്ന സംഭവങ്ങള്‍.ഒരു പക്ഷേ ക്ലൈമാക്സിലെ കഥ മാത്രം ഞാന്‍ നേരത്തെ കണ്ടത്തില്‍ നിന്നും വ്യത്യസ്തം ആയി എന്ന് മാത്രം.എങ്കിലും വളരെയധികം താല്‍പ്പര്യത്തോടെ നേരത്തെ കണ്ട സിനിമയുടെ ഒരു "മെയിഡ് ഇന്‍ ചൈന" കോപ്പി ആയതു പോലെ ആയി ചിത്രം.എങ്കിലും ആദ്യമായി ഈ കഥയെ പരിചയപ്പെടുന്നവര്‍ക്ക് ചിത്രം അതിന്‍റെ ഒരു ത്രില്ലര്‍ സ്വഭാവം കാരണം ഇഷ്ടം ആകുമായിരിക്കും.പക്ഷേ ഈ ചിത്രത്തിന്റെ  ട്വിസ്റ്റുകള്‍ എനിക്ക് അത്തരം ഒരു അനുഭവം നല്‍കിയില്ല.ആദ്യ സിനിമ എടുക്കുന്ന സംവിധായകന്‍ ഇങ്ങനെ ഉള്ള Rip-Off കള്‍ കൊണ്ട് വരുമ്പോള്‍ ഒരു വല്ലായ്മ തോന്നുന്നുണ്ട്.ഒരു സാമൂഹിക വിപത്താണ് ചിത്രം ചര്‍ച്ച ചെയ്തത് എന്ന് മാത്രം ആശ്വസിക്കാം.ഈ സിനിമയുടെ കഥ "നേരത്തെ" തന്നെ അറിയാത്ത ഒരു പ്രേക്ഷകന് ഒരു ശരാശരി ത്രില്ലര്‍ ആയി ഇതിനെ കരുതാം.ആ നിലയില്‍ ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 2.5/5

More reviews @ www.movieholicviews.blogspot.com

No comments:

Post a comment