Wednesday, 26 November 2014

237.SPIDER BABY OR,THE MADDEST STORY EVER TOLD(ENGLISH,1967)

237.SPIDER BABY OR,THE MADDEST STORY EVER TOLD(ENGLISH,1967),|Comedy|Sci-Fi|,Dir:-Jack Hill,*ing:-Lon Chaney Jr., Carol Ohmart, Quinn K. Redeker.

   "Merrye Syndrome" അപൂര്‍വമായ  രോഗങ്ങളെ കുറിച്ചുള്ള ഒരു പുസ്തക വായനയിലൂടെ ആണ് ചിത്രം ആരംഭിക്കുന്നത്.മെറെ കുടുംബത്തില്‍പ്പെട്ട ആളുകള്‍ക്ക് വന്നിരുന്ന ഒരു അസുഖം.എന്നാല്‍ പത്തു വര്‍ഷം മുന്‍പ് ആ അസുഖം ഭൂമുഖത്ത് നിന്നും തുടച്ചു നീക്കപ്പെട്ടു എന്ന വിശ്വാസത്തില്‍ അയാള്‍ ആ കഥ പറഞ്ഞു തുടങ്ങുന്നു.കോടീശ്വരന്മാരായ മെറെ കുടുംബത്തിലെ അവസാന കണ്ണികള്‍ ആണ് വിര്‍ജീനിയ,എലിസബത്ത്,റാല്‍ഫ് എന്നിവര്‍.ജനിതക കാരണങ്ങളാല്‍ വരുന്ന ഈ അസുഖം കുടുംബാംഗങ്ങള്‍ തമ്മില്‍ ഉള്ള വിവാഹത്തോടെ കുടുംബത്തിന്‍റെ തന്നെ നാശത്തിനു കാരണമാകുന്നു.മെറെ കുടുംബത്തിന്‍റെ അവസാന കണ്ണികളെ പരിപാലിക്കുന്നത് ബ്രൂണോ എന്ന അവരുടെ കാര്യസ്ഥന്‍ ആണ്.ഇപ്പോള്‍ ഉള്ള കുട്ടികളുടെ മരണപ്പെട്ട അച്ഛന്റെ വിശ്വസ്തന്‍ ആയിരുന്നു ബ്രൂണോ.തന്‍റെ ജീവിതം യജമാനന് നല്‍കിയ വാക്കനുസരിച്ച് ഇവര്‍ മൂന്നു പേരെയും നോക്കാന്‍ ആയി അയാള്‍ വിനിയോഗിക്കുന്നു.

  അപകടകാരികള്‍ ആണ് ഈ മൂന്നു പേരും.പത്തു വയസ്സോടെ ആരംഭിക്കുന്ന ഈ രോഗം മൂലം രോഗ ബാധിതര്‍ ശാരീരികമായ വളര്‍ച്ച ഉണ്ടാകുന്നുണ്ടെങ്കിലും മാനസികമായി ഉള്ള വളര്‍ച്ച പുറകോട്ടു ആകുന്നു.ആയുസ്സ് കൂടുതോറും അവരുടെ രീതികള്‍ ഒരു കൊച്ചു കുഞ്ഞില്‍ നിന്നും ഒരു പക്ഷേ ഭ്രൂണ അവസ്ഥയിലേക്ക് മാറുന്നു എന്ന് വാചികമായി പറയാം.ഒരു ദിവസം രാള്‍ഫിനെ കൊണ്ട് ബ്രൂണോ ഡോക്റ്ററുടെ അടുക്കല്‍ പോയ സമയം ഒരു സന്ദേശം കൊണ്ട് ഒരാള്‍ വരുന്നു.എന്നാല്‍ ഒരു ചിലന്തി ഇരയെ വലയില്‍ കുടുക്കുന്നത് പോലെ "സ്പൈഡര്‍ ബേബി" എന്ന് വിളി പേരുള്ള വിര്‍ജീനിയ കൊല്ലപ്പെടുത്തുന്നു.എലിസബത്ത്‌ ബ്രൂണോ അവളെ വെറുക്കും എന്ന് പറയുന്നു.തിരിച്ചെത്തിയ ബ്രൂണോ ക,ണ്ടത് കൊല്ലപ്പെട്ട ആളുടെ ശരീരം ആണ്.അയാളുടെ കയ്യില്‍ ഉള്ള സന്ദേശം വായിച്ചപ്പോഴാണ് അന്നേ ദിവസം മെറെ കുടുംബത്തില്‍ ശേഷിക്കുന്നവര്‍ സ്വത്ത്‌ ഏറ്റെടുക്കാനായി വക്കീലിനെയും  കൂട്ടി വരും എന്ന് മനസ്സിലായത്‌.ബ്രൂണോ ആ ശരീരം ഒളിപ്പിക്കുന്നു.വക്കീലിനെ കൂട്ടി കൊണ്ട് വരാന്‍ ബ്രൂണോ  പോയ നേരം എമിലിയും  അവരുടെ ഭര്‍ത്താവ് പീറ്ററും അവിടെ എത്തുന്നു.പീറ്ററിന് ഈ സ്വത്തുക്കളില്‍ താല്‍പ്പര്യം ഇല്ലായിരുന്നു.രാള്‍ഫിനെ ആദ്യമായി കാണുന്ന എമിലി ഭയപ്പെടുന്നു.വക്കീലായ ശ്ലോക്കര്‍ തന്‍റെ അസിസ്റ്റ്ന്റ്റ് ആയ ആനുമായി എത്തുന്നു.ലൈംഗികമായ കാര്യങ്ങളില്‍ അമിതാസക്തി ഉള്ള രാല്‍ഫിനു പുതുതായി വന്ന സ്ത്രീകള്‍ ഹരം ആയി തോന്നുന്നു.എന്നാല്‍ വിജീനിയയ്ക്കും എലിസബത്തിനും മറ്റു പദ്ധതികള്‍ ഉണ്ടായിരുന്നു.അതിഥികള്‍ ആ രാത്രി അവിടെ താമസിക്കാന്‍ തീരുമാനിക്കുന്നു.ബ്രൂണോ അതിനെ എതിര്‍ക്കുന്നു.എന്നാല്‍ അയാളുടെ വാക്കുകളെ കണക്കാക്കാതെ അവര്‍ തീരുമാനം എടുക്കുന്നു.ഭയാനകമായ രാത്രിയുടെ തുടക്കം ആയിരുന്നു അത്.

 പൂര്‍ണ ചന്ദ്രന്‍ ഉള്ള ആ രാത്രി നടന്ന സംഭവങ്ങള്‍ എന്താണ്?അപകടകരമായ ആ അവസ്ഥയില്‍ കഥാപാത്രങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നു എന്നതാണ് ബാക്കി കഥ.The End എന്ന് എഴുതി കാണിക്കുമ്പോള്‍ ഉള്ള ചോദ്യ ചിഹ്നം ചിത്രത്തിന്‍റെ അവസാന രംഗങ്ങളില്‍ നിന്നും മറ്റൊരു ഭീകരതയിലേക്ക് പ്രേക്ഷകനെ കൊണ്ടെത്തിക്കുന്നു.തികച്ചും പേടിപ്പെടുത്തുന്ന ഒരു സിനിമ.എന്നാല്‍ അത് പ്രേത സിനിമകള്‍ പോലെ ഉള്ള അമാനുഷിക ശക്തികളുടെ പേരില്‍ അല്ല.സിനിമയുടെ പേരില്‍  തന്നെ ഉള്ള ഏറ്റവും വിചിത്രമായ ഭ്രാന്തമായ ചിന്തകളില്‍ നിന്നും ആണ്.

More reviews @ www.movieholicviews.blogspot.com

Download Link:- https://kickass.so/spider-baby-1968-dvdrip-kookoo-t511890.html

No comments:

Post a Comment