Tuesday, 25 November 2014

235.SLEUTH(ENGLISH,1972)

235.SLEUTH(ENGLISH,1972),|Thriller|Mystery|,Dir:-Joseph L. Mankiewicz,*ing:-Laurence Olivier, Michael Caine, Alec Cawthorne.

ഒരു സിനിമയിലെ പ്രധാനപ്പെട്ട രണ്ടു കഥാപാത്രങ്ങള്‍.ഒരു വിധത്തില്‍ പറഞ്ഞാല്‍ ആ ചിത്രത്തില്‍ പ്രേക്ഷകന്‍ കാണുന്ന രണ്ടു കഥാപാത്രങ്ങള്‍.അവര്‍ക്ക് രണ്ടു പേര്‍ക്കും മികച്ച നടനുള്ള ഓസ്കാര്‍ നാമനിര്‍ദേശം ലഭിക്കുക.Sleuth എന്ന ചിത്രം അത്രയും ഗംഭീരം ആണ്.1972 ല്‍ പുറത്തു വന്ന ഈ ചിത്രം പിന്നീട് 2007 ല്‍ പുന:അവതരിപ്പിക്കപ്പെട്ടു.കഥയില്‍ കുറച്ചു മാറ്റങ്ങള്‍ വരുത്തുക മാത്രമല്ല അവര്‍ ചെയ്തത്.പകരം ആദ്യ സിനിമയില്‍ മൈക്കില്‍ കെയിന്‍ അവതരിപ്പിച്ച മിലോ എന്ന കഥാപാത്രത്തില്‍ നിന്നും അദ്ദേഹം ആണ്ട്രൂ വയ്ക് എന്ന കഥാപാത്രത്തിലേക്ക് മാറ്റപ്പെട്ടു.അമിതാബ് ബച്ചന്‍ ഷോലെ റീമേക്കില്‍ ചെയ്തത് പോലെ.Sleuth രണ്ടു പുരുഷന്മാരുടെ സാമൂഹിക കാഴ്ച്ചപ്പാടുകളിലെക്കും അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ അവര്‍ അതിനു ഒരു മത്സരബുദ്ധിയോടെ നേരിടുകയും ചെയ്യുന്ന കഥയാണ് അവതരിപ്പിച്ചിരിക്കുന്നത്.

   ആണ്ട്രു വയ്ക് പ്രശസ്തനായ ഇംഗ്ലീഷ് ഡിട്ടക്ട്ടീവ് നോവല്‍ എഴുത്തുകാരന്‍ ആണ്.അക്കാലത്തെ ഇംഗ്ലണ്ടില്‍ ഉണ്ടായിരുന്ന ഉയര്‍ന്ന ജീവിത നിലവാരം ആണ് അയാള്‍ക്ക്‌ ഉണ്ടായിരുന്നത്.ഇംഗ്ലീഷ്ക്കാരന്‍ ആയിരിക്കുന്നതില്‍ ഉള്ള അഭിമാനം അയാളുടെ ഓരോ വാക്കിലും നിറഞ്ഞു നിന്നിരുന്നു.കൊട്ടാര സദൃശ്യമായ വീട്ടില്‍ ഓരോ മുറികളിലും പലതരം കളികള്‍ അയാള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.അയാളുടെ മനോഭാവവും അതാണ്‌.ജീവിതത്തെ അയാള്‍ ഒരു കളി ആയി കാണുന്നു.അയാള്‍ ആ ദിവസം മിലോ ടിന്റില്‍ എന്ന ഇറ്റലിക്കാരന്‍ അച്ഛന്റെ മകനും സ്ത്രീകളുടെ മുടി ഒരുക്കുന്നതില്‍ വിദഗ്ദ്ധനും ആയ യുവാവിനെ തന്‍റെ വീട്ടിലേക്കു ക്ഷണിച്ചു കൊണ്ട് ഒരു എഴുത്ത് മിലോയുടെ വീട്ടില്‍ ഇടുന്നു.മിലോ അയാളെ അന്വേഷിച്ചു എത്തുന്നു.മിലോയോടു സൌഹാര്‍ദ്ദത്തോടെ ആണ് ആണ്ട്രൂ പെരുമാറിയത്.എന്നാല്‍ അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ മിലോയും ആണ്ട്രൂവിന്റെ ഭാര്യയും തമ്മില്‍ ഉള്ള ബന്ധത്തെക്കുറിച്ച് അയാള്‍ക്ക്‌ അറിയാമെന്നു പറയുന്നു.എന്നാല്‍ ആ സ്ത്രീ വളരെയധികം ധാരാളി ആണെന്നും അവര്‍ പണത്തെ വളരെയധികം ഇഷ്ടപ്പെടുന്നു എന്നും ആണ്ട്രൂ മിലോയോടു പറയുന്നു.അത് കൊണ്ട് ആണ്ട്രൂ തന്‍റെ കാമുകിയായ ടിയയോടൊപ്പം താമസിക്കാന്‍ തുടങ്ങിയാല്‍ പോലും മിലോയ്ക്ക് അവരുടെ ചിലവുകള്‍ വഹിക്കാന്‍ കഴിയാത്തതിനാല്‍ തിരികെ തന്നെ തേടി എത്തും എന്ന ഭയം ഉണ്ടെന്നു അറിയിക്കുന്നു.അത് കൊണ്ട് മിലോയ്ക്ക് കാശ് ഉണ്ടാക്കാന്‍ ഉള്ള ഒരു വഴി അയാള്‍ പറഞ്ഞു കൊടുക്കുന്നു.ആണ്ട്രുവിനെ മിലോ കൊള്ളയടിക്കുക.

  എന്നാല്‍ ആ പദ്ധതി നടപ്പിലാക്കാന്‍ എളുപ്പം ആണെന്ന് തോന്നുമെങ്കിലും അവരെ രണ്ടു പേരെയും പിന്നെ കാത്തിരുന്നത് അവരുടെ ജീവിതത്തെ തന്നെ മാറ്റി മറിയ്ക്കുന്ന സംഭവങ്ങളിലേക്ക് ഉള്ള വഴി ആയിരുന്നു.മിലോയും ആണ്ട്രുവും പ്രതീക്ഷിക്കാത്ത ഒന്ന്.വളരെ മികച്ച ഒരു ക്ലാസിക് മിസ്ട്ടരി/ത്രില്ലര്‍ ആണ് ഈ ചിത്രം.സമൂഹത്തിലെ ഉയര്‍ച്ച താഴ്ചകളും എന്നും പരാജയപ്പെടുന്നവന്റെ ,അവന്‍റെ തലമുറകളുടെ പരാജയത്തെ തന്നിലൂടെ അവസാനിപ്പിക്കണം എന്ന് കരുതുന്ന കഥാപാത്രവും എന്നാല്‍ തന്‍റെ ജീവിതത്തില്‍ ഊറ്റം കൊള്ളുന്ന ധനികനും തമ്മില്‍ ഉള്ള ഒരു വ്യത്യസ്തമായ കളി ആണ് ബാക്കി സിനിമ.തീര്‍ച്ചയായും കാണേണ്ട ഒന്നാണ് ഈ ചിത്രം.

Download Link:-https://kickass.to/sleuth-1972-xvid-multisub-wunseedee-t523471.html

more reviews @ www.movieholicviews.blogspot.com

No comments:

Post a Comment