Wednesday, 19 November 2014

229.WHITE NIGHT(KOREAN,2009)

229.WHITE NIGHT(KOREAN,2009),|Thriller|Mystery|Crime|,Dir:-Shin-woo Park,*ing:-Suk-kyu Han, Ye-jin Son, Soo Go.

 ദൃശ്യം എന്ന മലയാളത്തിലെ  എക്കാലത്തെയും ഹിറ്റ്‌ സിനിമയുടെ പേരില്‍ കുറച്ചു മലയാളികള്‍ക്ക് എങ്കിലും പരിചയം ഉള്ള ഒരു ജാപ്പനീസ് എഴുത്തുകാരന്‍ ആണ് കീഗോ ഹിഗാഷിനോ.Devotion of Suspect X എന്ന നോവലും അത് പോലെ കുറച്ചു പേര്‍ക്കെങ്കിലും പരിചിതം ആണ്.കീഗോയുടെ തന്നെ Byakuyakō എന്ന ജാപ്പനീസ് നോവലിനെ ആധാരമാക്കിയാണ് White Night എന്ന കൊറിയന്‍ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് .Suspect X പോലെ തന്നെ സങ്കീര്‍ണം ആയ ഒരു കഥയാണ് ഈ ചിത്രത്തിനും ഉള്ളത്.ഗലീലിയോ പരമ്പരയിലൂടെ പ്രശസ്തന്‍ ആയ കീഗോയുടെ ഗലീലിയോ ഇല്ലാത്ത ഒരു ക്രൈം/ത്രില്ലര്‍/മിസ്റ്ററി കഥയാണ് ഈ ചിത്രത്തിന് ഉള്ളത്.ചിത്രം ആരംഭിക്കുന്നത് ഒരു കൊലപാതകത്തിലൂടെ ആണ്.പലിശക്കാരന്‍ ആയ കിം സി ഹൂ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെടുന്നു.ഒറ്റപ്പെട്ടു കിടക്കുന്ന ഒരു കെട്ടിടത്തില്‍ ആണ്ശവ ശരീരം കാണപ്പെട്ടത്.

  മരണം കൊലപാതകം ആണോ അതോ ആത്മഹത്യ ആണോ എന്ന സംശയം പോലീസിനും ഉണ്ടായി.കേസ് അന്വേഷണം ജോ മിന്‍ വൂ എന്ന ഡിട്ടക്ട്ടീവ് ആണ് ഏറ്റെടുത്തത്.എന്നാല്‍ ഇപ്പോള്‍ നടന്ന മരണവും പതിന്നാലു വര്ഷം മുന്‍പ് നടന്ന ഒരു മരണവും ആയി എന്തോ ബന്ധം ഉള്ളത് പോലെ ജോ മിന്‍ വൂവിനു തോന്നുന്നു.പതിന്നാലു വര്‍ഷം മുന്‍പ് നടന്ന ഒരു കൊലപാതകവും മറ്റൊരു ആത്മഹത്യയും തമ്മില്‍ ഈ കേസിന് ബന്ധം ഉണ്ടെന്നു അയാള്‍ക്ക്‌ തോന്നുന്നു.അത് കൊണ്ട് തന്നെ അന്ന് കേസ് അന്വേഷണം നടത്തിയ ഹാംഗ് ദോംഗ് സൂവിനെ അയാള്‍ ബന്ധപ്പെടുന്നു.എന്നാല്‍ ആ കേസ് അന്വേഷണത്തില്‍ തന്‍റെ പോലീസ് ജീവിതം തകരുകയും അത് പോലെ തന്നെ മകന്‍റെ മരണവും ദാമ്പത്യബന്ധത്തില്‍ ഉള്ള വിള്ളലും എല്ലാം ആയിരുന്നു അയാള്‍ക്ക്‌ അന്ന് ലഭിച്ചത്.മാത്രമല്ല രണ്ടു വര്‍ഷത്തെ അന്വേഷണം അയാള്‍ക്ക്‌ ദുരിതം ആയി മാറുകയും ചെയ്തു.പതിന്നാലു വര്‍ഷത്തെ വാര്‍ധക്യം പ്രത്യക്ഷത്തില്‍ ഉള്ള  ഹാംഗ് ദോംഗ് സൂവിനു എന്നാല്‍ ഈ കേസിനെ കുറിച്ച് നല്ല പരിജ്ഞാനം ഉണ്ടായിരുന്നു.ഒരിക്കല്‍ ഉപേക്ഷിച്ച കേസ് ആണെങ്കിലും Statute of Limitations തീരാന്‍ ഇരിക്കുന്ന സമയത്ത് സാദൃശ്യം തോന്നുന്ന രീതിയില്‍ ഉള്ള കേസ് വന്നത് ആദ്യം സ്വയം ഒഴിഞ്ഞെങ്കിലും ഹാം ദോംഗ് സൂ ഏറ്റെടുക്കുന്നു.അയാള്‍ ജോ മിന്‍ വൂവിനെ താന്‍ കേസ് അന്വേഷണത്തില്‍ പങ്കെടുക്കാന്‍ തയാര്‍ ആണെന്ന് വിളിച്ചു പറയുന്നു.എന്നാല്‍ അയാള്‍ ഒരാഴ്ച ആയി കാണാനില്ല എന്ന വിവരം ആണ് ഹോംഗ് ദോംഗ് സൂ അറിഞ്ഞത്.അയാളുടെ ഓര്‍മയിലൂടെ പതിന്നാലു വര്‍ഷം മുന്‍പ് നടന്ന സംഭവങ്ങള്‍ മിന്നി മറയുന്നു.അന്ന് മരിച്ച ആളുടെ ഭാര്യയും മകനും പറഞ്ഞ മൊഴികളും അതിനു അല്‍പ്പ ദിവസത്തിന് ശേഷം ആത്മഹത്യ ചെയ്തു എന്ന് കരുതുന്ന അയാളുടെ കാമുകിയും ജീവിച്ചിരുന്ന മകളും എല്ലാം ഓര്‍മകളിലൂടെ ഒഴുകി.അവര്‍ ഒക്കെ ഇപ്പോള്‍ എന്ത് ചെയ്യുന്നു?പതിന്നാലു വര്‍ഷം കഴിഞ്ഞതിനു ശേഷം നടന്ന ഈ മരണം എന്തിന്‍റെ എങ്കിലും അടയാളം ആണോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  പണം ഇല്ലാത്തതു കൊണ്ട് ജീവിതത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വന്നവരും മനുഷ്യത്വത്തിന്റെ പേരില്‍ വലിയ പാതകങ്ങള്‍ നടത്തുന്നവരുടെയും ലോകം ആണ് ചുറ്റും ഉള്ളത്.ഇതില്‍ പ്രണയം ഇഷ്ടം എന്നിവ എല്ലാം ചെരുവകകളില്‍ ഒന്ന് മാത്രം.SUSPECT X  നെക്കാളും കൂടുതല്‍ എനിക്ക് ഇഷ്ടം ആയതു ഈ ചിത്രം ആണ്. ഒരു പക്ഷേ വൈകാരികം ആയി ഈ ചിത്രം കൂടുതല്‍ ശക്തം ആണ്.അതിനോടൊപ്പം അധികം എളുപ്പം കൈ തരാത്ത കഥയും.ചിത്രത്തിന്‍റെ ഇടയ്ക്കിടെ കാണിക്കുന്ന സംഭവങ്ങളിലൂടെ ഈ രഹസ്യങ്ങള്‍ അനാവരണം ചെയ്യപ്പെടുന്നുണ്ടെങ്കിലും പതിന്നാലു വര്‍ഷം മുന്‍പ് നടന്ന സംഭവങ്ങളും വര്‍ത്തമാന കാലത്ത് നടക്കുന്ന സംഭവങ്ങളും ഇടയ്ക്കിടെ പ്രേക്ഷകനെ കുഴപ്പിക്കും.എന്തായാലും നല്ലൊരു ത്രില്ലര്‍ ചിത്രം ആണ് White Night.2011 ല്‍ ഈ ചിത്രം Into the White Night എന്ന പേരില്‍ സിനിമയായി ഇറങ്ങിയിരുന്നു.2010ലെ ബ്ലൂ ഡ്രാഗന്‍ പുരസ്ക്കരങ്ങളില്‍ ജനപ്രീതി ഉള്ള സിനിമയായി കൊറിയന്‍ പതിപ്പിനെ തിരഞ്ഞെടുത്തിരുന്നു.

Download Link:-https://kickass.so/white-night-2009-bluray-1080p-5-1ch-x264-smallandhd-t8961695.html

More reviews @ www.movieholicviews.blogspot.com

No comments:

Post a comment