Monday, 25 August 2014

164.THE KEEPER OF LOST CAUSES(DANISH,2013)

164.THE KEEPER OF LOST CAUSES(DANISH,2013),|Mystery|Crime|Thriller|,Dir:-Mikkel Norgaard,*ing:-Nikolaj Lie Kaas,Fares Fares.

  "കാര്‍ള്‍ മൊറോക്" സാഹസികനായ ഒരു പോലീസ് ഇന്‍സ്പക്ട്ടര്‍ ആണ്.അയാളുടെ സാഹസികത കൂടെ ഉള്ളവരെ പോലും അപകടത്തില്‍ ആക്കുന്ന അത്ര കുഴപ്പം പിടിച്ചതും ആണ്.അയാള്‍ പ്രതികരിക്കുന്നത് പലപ്പോഴും വളരെയധികം വേഗത്തില്‍ ആയിരിക്കും.അത്തരം ഒരു അവസരം അയാളുടെ ജീവിതം ആകെ മൊത്തം മാറ്റി മറിക്കുന്നു.ബാക്ക് അപ് ഇല്ലാതെ അയാളും സുഹൃത്തുക്കളും നടത്തിയ ഒരു ഓപറേഷന്‍ അയാള്‍ക്ക്‌ നഷ്ടങ്ങള്‍ മാത്രം ആണ് സമ്മാനിക്കുന്നത്,അപകടകരമായ ഒരു അവസ്ഥയിലേക്ക് കൂട്ടാളികളെ വിട്ടു കൊടുത്ത അയാളുടെ നീക്കം ഒരാളെ പകുതി ജീവന്‍ ആക്കി മാറ്റുന്നു.മറ്റൊരാള്‍ മരണപ്പെടുന്നു.ആ അപകടത്തിനു ശേഷം സര്‍വീസില്‍ തിരിച്ചെത്തിയ കാര്‍ളിനെ കാത്തിരുന്നത് അയാളെ പ്രധാന കൊലപാതകങ്ങളുടെ അന്വേഷണത്തില്‍ നിന്നും മാറ്റി പുതുതായി രൂപം കൊണ്ട "Q "എന്ന വിഭാഗത്തിലേക്ക് മാറ്റി കൊണ്ടുള്ള ഉത്തരവായിരുന്നു.Q ഡിപ്പാര്‍ട്ട്മെന്റ്റിന്റെ മുഖ്യ പ്രവര്‍ത്തനം പോലീസ് തെളിവില്ലാതെ എഴുതി തള്ളിയ കേസുകള്‍ അവസാനിപ്പിക്കാന്‍ ഉള്ള അവസാന കടലാസ് പണികള്‍ പൂര്‍ത്തി ആക്കുക എന്നത് മാത്രം ആയിരുന്നു.ഒരിക്കലും കാര്‍ള്‍ എന്ന മിടുക്കനായ പോലീസ് ഉദ്യോഗസ്ഥന് അംഗീകരിക്കാന്‍ കഴിയാത്ത ഒരു ജോലി ആയിരുന്നു അത്.

  എന്നാല്‍ കാര്ളിന് മറ്റൊരു സാധ്യത ഇലായിരുന്നു.ഭാര്യ ഉപേക്ഷിച്ചു പോയ അയാള്‍ക്ക്‌ ആ ജോലി ആവശ്യം ആയിരുന്നു.അയാള്‍ക്ക്‌ അവിടെ കൂട്ട് ആയി ലഭിച്ചത് "ആസാദ്" എന്ന മറ്റൊരു ഉദ്യോഗസ്ഥനെ ആയിരുന്നു.ആസ്സാദിന്റെ പ്രവര്‍ത്തികള്‍ കാര്‍ള്‍ എന്ന പോലീസ് ഉദ്യോഗസ്ഥനില്‍ നിന്നും വ്യത്യസ്തം ആയിരുന്നു.സൗമ്യമായ സ്വഭാവം ഉള്ള ഒരാള്‍ ആയിരുന്നു ആസാദ്.ക്ഷമയും അയാള്‍ക്കുണ്ടായിരുന്നു;കാര്‍ള്‍ ഒരിക്കലും ആര്‍ജീക്കാത്ത സ്വഭാവം.അസ്സാദ് ഉണ്ടാക്കുന്ന കാപ്പി പോലും അയാള്‍ വെറുത്തു.അവര്‍ പലപ്പോഴായി നിര്‍ത്തി വച്ച കേസുകളുടെ കൂമ്പാരം അഴിക്കുന്നു.അപ്പോഴാണ്‌ അവര്‍ "മെരെറ്റ്" എന്ന യുവതിയുടെ തിരോധാനവും ആയി ബന്ധപ്പെട്ട കേസില്‍ എത്തി ചേരുന്നത്.ഒരു കപ്പല്‍ യാത്രയ്ക്കിടയില്‍ അപ്രത്യക്ഷ ആയ അവര്‍ ബുദ്ധി സ്ഥിരത ഇല്ലാത്ത സഹോദരനുമായുള്ള പ്രശ്നത്തില്‍ കടലില്‍ ചാടി മരിച്ചു എന്നതായിരുന്നു പോലീസ് റിപ്പോര്‍ട്ട്.സാക്ഷി മൊഴികളും ആ ഒരു വിശ്വാസത്തില്‍ എത്തി ചേരാന്‍ അന്വേഷണ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നതായിരുന്നു.എന്നാല്‍ ആ കേസില്‍ അസ്വാഭാവികം ആയി എന്തോ ഉണ്ടെന്നു മനസ്സിലാക്കുന്ന കാര്‍ള്‍ ആ കേസ് അന്വേഷിച്ചു തുടങ്ങുന്നു.കൂട്ടിനായി അസാദും.എന്നാല്‍ മേല്‍ ഉദ്യോഗസ്ഥര്‍ അവരുടെ ജോലിക്ക് വിലങ്ങു തടി ആകുന്നു.കാര്‍ലിന്റെ സംശയങ്ങള്‍ ശരി ആയിരുന്നോ?മെരറ്റിനു ആ യാത്രയില്‍ എന്താണ് സംഭവിച്ചത്?അവര്‍ ആത്മഹത്യയില്‍ അഭയം തേടിയിരുന്നോ?ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ബാക്കി സിനിമ നല്‍കും.

  "ജുസ്സി ആള്ടെര്‍ ഒള്സന്റെ" നോവലിനെ ആസ്പദം ആക്കി നിര്‍മിച്ചിരിക്കുന്ന ഈ ചിത്രം 2013 ലെ ഡാനിഷ് ചിത്രങ്ങളിലെ ഏറ്റവും പണം വരി പടം ആയിരുന്നു.നിഗൂഡത ആണ് ഈ ചിത്രത്തിന്‍റെ കാതല്‍.അതിലൂടെ ഉള്ള അന്വേഷണം ആണ് ചിത്രം അവതരിപ്പിക്കുന്നത്‌.സാഹസികനായ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പലപ്പോഴും തനിക്ക് ശരി എന്ന് തോന്നുന്നത് ചെയ്യും.എന്നാല്‍ കൂടെ വിവേക ബുദ്ധി ഉള്ള ഒരാള്‍ കൂടി ഉണ്ടെങ്കിലോ?സ്കാണ്ടിനെവിയന്‍ പശ്ചാത്തലത്തില്‍ മെനഞ്ഞെടുത്ത ഈ ചിത്രം ത്രില്ലര്‍ സിനിമ പ്രേമികള്‍ക്ക് ഒരു നല്ല അനുഭവം ആണ്.

More reviews @ www.movieholicviews.blogspot.com