Thursday, 21 August 2014

162.KATHAI THIRAKATHAI VASANAM IYAKKAM(TAMIL,2014)

162.KATHAI THIRAKATHAI VASANAM IYAKKAM(TAMIL,2014),Dir:-R.Parthiepen,*ing:-Santhosh Prathap,Akhila Kishore and more..

"ഇന്ത്യന്‍ സിനിമയിലെ ധീരമായ ഒരു പരീക്ഷണ ചിത്രം."

നിര്‍മാതാവിന്താ കാശ്ന്‍ തിരികെ കൊടുക്കാന്‍ പാകത്തില്‍ ഒരു സിനിമ കഥ മെനഞ്ഞെടുക്കാന്‍ ശ്രമിക്കുന്ന പുതുമുഖ സംവിധായകന്‍ താന്‍ അവതരിപ്പിക്കുന്ന കഥ സിനിമ ആകുമോ എന്ന പ്രതീക്ഷ വരെ നീളുന്നു ഈ ചിത്രം. അവതരിപ്പിക്കുന്ന സിനിമയില്‍ കഥയില്ല എന്ന് അവകാശപ്പെട്ടു ഒരു സംവിധായകന്‍ മുന്നോട്ടു വരുക.അത് ഒരു സിനിമയാക്കുക.കെട്ടിഘോഷിച്ചു വരുന്ന ചിത്രങ്ങള്‍ കഥയില്ലായ്മയില്‍ വലയുമ്പോള്‍ കഥയില്ലായ്മയില്‍ നിന്നും ഒരു കഥ മെനഞ്ഞെടുക്കുക എന്ന സാഹസം ആണ് പാര്‍ഥിപന്‍ നടത്തിയിരിക്കുന്നത്.തമിഴ് സിനിമയില്‍ തന്റേതായ ഒരു അഭിനയ ശൈലി അവതരിപ്പിച്ച നടന്‍ എന്നാല്‍ തന്റെ പന്ത്രണ്ടാമത്തെ സിനിമ സംവിധാനം ചെയ്തപ്പോള്‍ സിനിമയില്‍ മിന്നി മറിഞ്ഞ കുറെയധികം താരങ്ങള്‍ക്കിടയില്‍ ഒരാളായി മാറി.നാടകത്തില്‍ ഒക്കെ  അവതരിപ്പിക്കുന്ന ഒരു സൂത്രധാരന്റെ റോള്‍ ആയിരുന്നു ഇതില്‍ അദ്ദേഹത്തിന്.എന്നാല്‍ സിനിമയ്ക്കുള്ളിലെ സാഹചര്യങ്ങള്‍ ആണ് ഇദ്ദേഹം ഇവിടെ അവതരിപ്പിക്കുന്നത്‌.ഈ ചിത്രം ശരിക്കും ചര്‍ച്ച ചെയ്യുന്നത് മാറിയ സിനിമ പ്രേക്ഷകരെയും എന്നാല്‍ മാറാന്‍ അധികം ആഗ്രഹിക്കാത്ത സിനിമാ പ്രവര്‍ത്തകരെയും ആണ്.ചെറിയ മാറ്റങ്ങള്‍ നടത്താന്‍ താല്‍പ്പര്യം ഉള്ളവര്‍ മുന്നോട്ടു വരുന്നുണ്ടെങ്കിലും ഒരു പരീക്ഷണ ചിത്രം പലപ്പോഴും മുഖ്യധാര സിനിമയില്‍ നമുക്ക് അന്യമാണ്.അവിടെയാണ് പാര്‍ഥിപന്‍ എന്ന സംവിധായകന്റെ ധൈര്യം പ്രശംസിക്കപ്പെടുന്നത്.

   ഒരു സിനിമ ഇറങ്ങുമ്പോള്‍ ആധികാരികമായി അതിനെ വിലയിരുത്താന്‍ ശ്രമിക്കുന്ന ഒരു സിനിമ സമൂഹമാണ് നമുക്ക് ഇന്നുള്ളത്.സിനിമ തുടങ്ങി അല്‍പ്പ സമയത്തിനുള്ളില്‍ തനിക്കു ആവശ്യമുള്ള കഥാതന്തു ലഭിക്കാത്ത പ്രേക്ഷകര്‍ പലപ്പോഴും സിനിമയെ കുറിച്ച് മോശമായി അഭിപ്രായം പറയുന്നു.എന്നാല്‍ വിദേശ സിനിമ സംവിധായകര്‍ ചിലപ്പോള്‍ എങ്കിലും പ്രേക്ഷകന് ചിന്തിക്കാന്‍ ഉള്ള അവസരം അവരുടെ സിനിമയില്‍ കൊടുക്കാറുണ്ട്.എന്നാല്‍ നമ്മുടെ സിനിമ മേഘലയില്‍ ഇത് തീര്‍ത്തും അന്യമാണ്.പ്രധാനമായും അത്തരം ഒരു അവസരത്തില്‍ കഥ മുഴുമിപ്പിക്കാന്‍ സാധിച്ചില്ല എന്ന് പരിതപിക്കുന്ന പ്രേക്ഷകര്‍ ആണ് ഇവിടെ.എന്നാല്‍ അടുത്ത സീന്‍ എന്താണ് എന്ന് പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന ഒരു സിനിമയാണ്  "തമിഴ്" എന്ന സഹ സംവിധായകന്‍ തന്‍റെ സംവിധായകന്‍ ആയുള്ള  പ്രഥമ സംരംഭത്തില്‍ കഥ ആക്കാന്‍ തീരുമാനിക്കുന്നത്.തന്റെ സിനിമകള്‍ ഒരിക്കലും കൊമേര്‍ഷ്യല്‍ സിനിമകള്‍ക്ക്‌ ഉതകുന്നതു അല്ല എന്ന് മനസ്സിലാക്കിയ തമിഴ് തനിക്കു ആവശ്യം ഉള്ളവരുമായി സിനിമയുടെ പ്രാരംഭ ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നു.സിനിമയില്‍ 48 കൊല്ലമായിട്ടും ഒന്നും ആകാന്‍ സാധിക്കാത്ത "സീനു" മുതല്‍ സിനിമയില്‍ കഥ മോഷ്ടിച്ച് സംവിധായകന്‍ ആകാന്‍ ആഗ്രഹിക്കുന്ന കഥാപാത്രം വരെ ഉണ്ട്.തമിഴ് തന്‍റെ ഭാര്യയായ "ദക്ഷ"യോടൊപ്പം ആണ് താമസം.എന്നാല്‍ ഒരു കഥ തമിഴിന് കിട്ടുന്നില്ല.എന്നാല്‍ ഒരിക്കല്‍ തന്റെ ചുറ്റുവട്ടത്തുള്ള കാഴ്ചകള്‍ തമിഴിനു സമ്മാനിച്ചത്‌ ഒരു സിനിമ കഥയാണ്.അയാളുടെ ആഗ്രഹം പോലെ ഉള്ള ഒരെണ്ണം.കുടുംബ ജീവിതത്തിലും പിന്നെ താന്‍ അറിയാതെ തന്നെ ചുറ്റുന്ന ഒരു അന്തരീക്ഷത്തിലും ഒരു കഥ ജനിക്കുന്നു .

  എന്നാല്‍ ആ കഥ സിനിമയിലേക്ക് അടുക്കാന്‍ കടമ്പകള്‍ ഏറെ ആണ്.ജീവിത പ്രശ്നങ്ങളും ,മാനുഷിക വികാരങ്ങളും എല്ലാം ഇതില്‍ ഉണ്ട്.പാര്തിപന്‍ ഇടയ്ക്ക് തന്‍റെ കഥാപാത്രങ്ങളുടെ ഭാവങ്ങള്‍ മാറ്റുന്നുമുണ്ട്.ചുരുക്കത്തില്‍ സിനിമയ്ക്കുള്ളിലെ സിനിമയിലെ സിനിമ.അതാണ് കഥൈ തിരക്കഥൈ വസനം ഇയക്കം എന്ന സിനിമയുടെ ഇതിവൃത്തം."ജിഗര്‍തണ്ട" എന്ന സിനിമയ്ക്ക് ശേഷം  മറ്റൊരു പരീക്ഷണ ചിത്രം കൂടി തമിഴില്‍ ലക്‌ഷ്യം കണ്ടിരിക്കുന്നു.നന്നായി ഇത് മലയാളത്തില്‍ വരാതിരുന്നത്.നമ്മള്‍ ഇതിനെ കീറി മുറിച്ചു പുചിക്കുമായിരുന്നു ഒരു പക്ഷേ.ഒരു സിനിമ കാഴ്ച എന്നതില്‍ ഉപരി ഒരു സിനിമയുടെ കഥയിലേക്കുള്ള പ്രവേശനം ആണ് ഈ ചിത്രത്തില്‍ ഉള്ളത്.തമിഴ് സിനിമയിലെ പല പ്രമൂഖരും പുതുമുഖങ്ങള്‍ നായക-നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ സിനിമയില്‍ ഉണ്ട്.തമിഴ് സിനിമയിലെ സ്ഥിരം ക്ലീഷകളെ തന്റെ സ്വാഭാവിക രീതിയില്‍ വിമര്‍ശിക്കുകയും പാര്തിപന്‍ ചെയ്തിട്ടുണ്ട്.പ്രത്യേകിച്ച് ഒരു കഥ ഇല്ലാത്ത സിനിമ തീര്‍ച്ചയായും കാണണം എന്ന് ഞാന്‍ പറയില്ല.എന്നാല്‍ കാണാതെ ഇരുന്നാല്‍ ഒരു പക്ഷേ ഈ സിനിമ അവതരിപ്പിക്കുന്ന പരീക്ഷണത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ പറ്റില്ല.എന്തായാലും  സൂപ്പര്‍ താര സിനിമയോടൊപ്പം ഇറങ്ങി നല്ല അഭിപ്രായം പിടിച്ചു പറ്റുക ഒരു ചെറിയ ചിത്രത്തിന് അസാധ്യമാണ്.എന്നാല്‍ താരങ്ങളെക്കാളും തന്‍റെ ഭാവനയ്ക്ക് പാര്‍തിപന്‍ നല്‍കിയ വിശ്വാസം സിനിമയുടെ വിജയത്തില്‍ തന്നെ അവസാനിച്ചു.

More reviews @ www.movieholicviews.blogspot.com