Thursday, 3 July 2014

129.DER KNOCHENMANN(2009,GERMAN)

കാണാം.കൂടാതെ ഓസ്ട്രിയന്‍ ജീവിത രീതികളും 
129.DER KNOCHENMANN(2009,GERMAN),|Thriller|Crime|Comedy|,Dir:-Wolfgang Murnberger,*ing:-Joseph Hader,Joseph Bierbichler.

2009 ല്‍ ഇറങ്ങിയ ഓസ്ട്രിയന്‍ ത്രില്ലര്‍/ബ്ലാക്ക് കോമഡി വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രമാണ് "Der Knochenmann".ഒരു അപകടത്തില്‍  ആരംഭിക്കുന്ന ചിത്രം പിന്നീട് അവിചാരിതമായി കണ്ടുമുട്ടേണ്ടി വരുന്നവര്‍ തമ്മില്‍ ഒരു ബന്ധം ഉണ്ടാവുകയും പിന്നീട്  അപ്രതീക്ഷിതമായ കഥയിലെ വഴിത്തിരിവുകളും എല്ലാം ചേര്‍ന്ന് മരണത്തെ മുഖാമുഖം കാണേണ്ടി വരുന്ന കുറച്ചു ആളുകളുടെ  ചിത്രമാണ് ഇത്.ബ്ലാക്ക് കോമഡി ആണ് ഈ ചിത്രത്തിന്‍റെ മുതല്‍ക്കൂട്ട്.സിനിമയുടെ കഥാഗതിയില്‍ ഗൌരവപൂര്‍ണമായ പ്രാധാന്യം നല്‍കുകയും എന്നാല്‍ ആകസ്മികമായി വരുന്ന തമാശകള്‍ ഈ ചിത്രത്തില്‍ ഉടനീളം കാണാന്‍ സാധിക്കും.ബ്രന്നര്‍ സീരീസ് എന്ന റിട്ടയര്‍ ചെയ്ത പോലീസുകാരനെ മുഖ്യ കഥാപാത്രമാക്കി ചെയ്ത സിനിമ പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണ് ഇത്.ആദ്യ രണ്ടു ഭാഗങ്ങള്‍ Come Sweet Death,Silentium എന്നിവയാണ്.ചിത്രം ആരംഭിക്കുന്നത് ഒരു മോട്ടലില്‍ നിന്നും ഒരു കൂട്ടിക്കൊടുപ്പുക്കാരനെ ഒരു പ്രശ്നത്തില്‍ ഒരാള്‍ തള്ളിതാഴെ ഇടുന്നു.അയാളുടെ സുഹൃത്തായ എവ്ഗന്ചെവ് തള്ളി ഇട്ടിട്ടു വണ്ടി ഓടിച്ചു പോയ ആളുടെ നമ്പര്‍ പ്ലേറ്റ് ഫോട്ടോ എടുക്കുന്നു.പിന്നീട് കാണിക്കുന്നത് കാര്‍ ലീസിനു കൊടുക്കുന്ന കമ്പനിയുടെ ഉടമയായ ബെര്‍ട്ടി തന്റെ കാറുമായ്‌ പോയ ഹോര്‍വാത് എന്ന ആളെ കണ്ടുപിടിച്ചു കൊണ്ട് വരാന്‍ ബ്രന്നരെ ഏല്‍പ്പിക്കുന്നു.അത് ബ്രന്നരുടെ അവസാന ജോലി ആയിരിക്കും എന്നും പറയുന്നു.പത്തൊന്‍പതു വര്‍ഷത്തെ പോലീസ് സേവനത്തിനു ശേഷം രാജി വച്ച ആളാണ്‌ ബ്രന്നര്‍.ബ്രന്നര്‍ യാത്ര ആകുന്നു.

    ഹോര്‍വാത് കാണാന്‍ സാധ്യത ഉണ്ടെന്നു കരുതുന്ന ഹോട്ടലില്‍ അയാള്‍ മുറി എടുക്കുന്നു.,ഹോര്‍വാത് കൊണ്ട് പോയ കാര്‍ ബ്രന്നര്‍ അവിടെ കാണുന്നുണ്ടെങ്കിലും പിന്നീട് ഹോര്‍വാതിനെ അന്വേഷിച്ചു പലരോടും ചോദിച്ചതിനു ശേഷം ആ കാര്‍ അപ്രത്യക്ഷമാകുന്നു.തികച്ചും ദുരൂഹമായിരുന്നു അവിടത്തെ ആളുകളുടെ സ്വഭാവം.അവര്‍ എന്തോ ഒളിക്കുന്നതായി ബ്രന്നര്‍ക്ക് സംശയം ഉണ്ടാകുന്നു.അവിടെ വച്ച് പോളി എന്ന ഹോട്ടല്‍ ഉടമയുടെ മകന്‍ സ്വന്തം പിതാവിനെ രഹസ്യമായി നിരീക്ഷിക്കാന്‍ ബ്രന്നരോട് ആവശ്യപ്പെടുന്നു.എന്നാല്‍ അച്ഛനും മകനും തമ്മില്‍ പണതിനോട് ഉള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണം ആണ് പോളി അങ്ങനെ ചോദിച്ചതെന്ന് മാന്സ്സിലാകുമ്പോള്‍ ബ്രന്നര്‍ അത് നിരസിക്കുന്നു .ആ ഹോട്ടലില്‍ വിളമ്പുന്ന ചിക്കന്‍ വിഭാഗങ്ങള്‍ അവരുടെ പ്രത്യേകത ആയിരുന്നു.പാചകം ചെയ്യപ്പെടുന്ന കോഴികള്‍ക്കെല്ലാം അവര്‍ നല്‍കിയിരുന്നത് കോഴികളുടെ ശരീരാവശിഷ്ടങ്ങള്‍ തന്നെ ആയിരുന്നു.പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന മായം കലരാത്ത ഭക്ഷണം എന്നാണു അവര്‍ അതിനെ വിശേഷിപ്പിച്ചിരുന്നത്.ആ ഭക്ഷണം തയാറാക്കാന്‍ അവര്‍ക്ക് പ്രത്യേകം യന്ത്രങ്ങളും ഉണ്ടായിരുന്നു.ബ്രന്നര്‍ പോളിയുടെ ഭാര്യയായ ബിര്‍ഗിട്ടുമായി ചങ്ങാത്തത്തില്‍ ആകുന്നു.ഒരു ദിവസം രാത്രി ആ ഹോട്ടലില്‍ എവ്ഗേന്ചെവ് എത്തുന്നു.അയാള്‍ അവിടെ വന്നതിനു പിന്നില്‍ ഒരു ലക്‌ഷ്യം ഉണ്ടായിരുന്നു.ആ രാത്രി ദുരൂഹതയുടെ ആയിരുന്നു.പിറ്റേന്ന് രാവിലെ ഐസ് വെള്ളത്തില്‍ മറിഞ്ഞ നിലയില്‍ കൊല്ലപ്പെട്ട ഒരു സ്ത്രീയുമായി ഒരു കാര്‍ കാണപ്പെടുന്നു.ബ്രന്നര്‍ പോളിയുടെ ഭാര്യയെ ഇഷ്ടപെടാന്‍ ആരംഭിക്കുന്നു.ബ്രന്നര്‍ അവരെ ജോലിയില്‍ സഹായിക്കുന്നു.ഒരു ദിവസം ബ്രന്നര്‍ മാംസാവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലത്ത് നിന്നും ഒരു വിരല്‍ കണ്ടെത്തുന്നു.ആരുടെ വിരല്‍ ആണത്?ബ്രന്നര്‍ക്ക് ഹോര്‍വാതിനെ കണ്ടു പിടിക്കാന്‍ സാധിക്കുമോ???ജനലില്‍ nഇന്നും താഴെ വീഴുന്ന കൂട്ടിക്കൊടുപ്പുകാരനും ആ ഹോട്ടലും തമ്മില്‍ എന്താണ് ബന്ധം?കൂടുതല്‍ അറിയുവാന്‍ ചിത്രം കാണുക.

   കുറ്റകൃത്യങ്ങളും അവിചാരിതമായ കഥാഗതിയിലെ മാറ്റങ്ങളും എല്ലാം ഈ സിനിമയെ നല്ല സിനിമകളുടെ നിലവാരത്തില്‍ എത്തിച്ചിരിക്കുന്നു.ഹോട്ടല്‍ ഉടമയുടെ ഒരു പ്രവര്‍ത്തി ഹാനിബാള്‍ ലെക്ട്ടരെ ഓര്‍മിപ്പിച്ചിരുന്നു.എന്നാല്‍ അതിലും വിഭിന്നമായ സ്വഭാവം ഉള്ള ആളായിരുന്നു അയാള്‍.Wolf Hass എന്നയാളുടെ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.ബ്രന്നര്‍ എന്ന കഥാപാത്രം മുഖ്യ വേഷത്തില്‍ വരുന്ന അവസാന ഭാഗമായിരുന്നു ഈ ചിത്രം.മടുപ്പുളവാക്കാത്ത അത്യാവശ്യം വേഗതയില്‍ പോകുന്ന ഒരു ത്രില്ലര്‍ ആണ് ഈ ചിത്രം.ത്രില്ലര്‍/ക്രൈം ശ്രേണിയില്‍ പെട്ട ചിത്രങ്ങള്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടാന്‍ സാധ്യത ഉണ്ട് ഈ ചിത്രം.

More reviews @ www.movieholicviews.blogspot.com