Friday, 6 June 2014

119.CHILDREN(KOREAN,2011)

119.CHILDREN(KOREAN,2011),|Mystery|Thriller|Drama|,Dir:-Kyu-maan Lee,*ing:-Yong-woo ParkRyu Seung-RyongDong-il Song

  യഥാര്‍ത്ഥ സംഭവങ്ങള്‍ ആസ്പദം ആക്കി ഉള്ള സിനിമകള്‍ക്ക് ഫിക്ഷന്റെ ചേരുവകകള്‍ കൂടി കൊടുത്താണ് സിനിമയായി ഇറങ്ങുന്നത്.നിയമത്തിന്‍റെ മുന്നില്‍ ഉള്ള സംഭവങ്ങള്‍ ആസ്പദം ആക്കി ഉള്ള ചിത്രങ്ങള്‍ ആണെങ്കില്‍ അവയില്‍ വിവാദങ്ങള്‍ സാധാരണം ആണ്.അത് കൊണ്ട് തന്നെ ശ്രദ്ധയോടെ ഉള്ള കൂട്ടി ചേരലുകള്‍ ആണ് അനിവാര്യം.ആ ചേരുവകകള്‍ ഇല്ലെങ്കില്‍ ഒരു സിനിമ ഡോക്യുമെന്‍ററിയുടെ നിലവാരത്തില്‍ ആവുകയും ചെയ്യുന്നു.സോഡിയാക്,മെമ്മറീസ് ഓഫ് മര്‍ഡര്‍,വോയിസ് ഓഫ് എ മര്‍ഡറര്‍ തുടങ്ങി യഥാര്‍ത്ഥ സംഭവങ്ങളോട് നീതി പുലര്‍ത്തിയ മികച്ച കുറ്റാന്വേഷണ ചിത്രങ്ങള്‍ ധാരാളം വന്നിട്ടുണ്ട്.പലതിലും ഒരു ത്രില്ലര്‍ എന്നതിലുപരി കഥാപാത്രങ്ങളുടെ വിചാര വികാരങ്ങളിലേക്കും ആ ചിത്രങ്ങള്‍ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.അത്തരത്തില്‍ ഉള്ള ഒരു ചിത്രമാണ് കൊറിയന്‍ ചിത്രമായ "ചില്‍ഡ്രന്‍".കൊറിയയിലെ "ഫ്രോഗ് ചില്‍ഡ്രന്‍" എന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന കുപ്രസിദ്ധമായ അഞ്ചു കുട്ടികളുടെ തിരോധാനം ആണ് ഈ ചിത്രത്തിന്‍റെ പ്രമേയം.1991 ലെ ഇലക്ഷന്റെ അന്ന് തവളകളെ പിടിക്കാന്‍ പോയ അഞ്ചു ബാലന്മാര്‍ അന്ന് മടങ്ങി വരുന്നില്ല.അവര്‍ ദുരൂഹമായി കാണാതാകുന്നു.അവരെ കുറിച്ച് ഒരു വിവരവും ലഭിക്കുന്നില്ല.നിയമപാലകരും ഒരു തെളിവും കിട്ടാതെ കുഴയുന്നു.കുട്ടികളുടെ മാതാപിതാക്കള്‍ അവരുടെ ജോലിയെല്ലാം ഉപേക്ഷിച്ചു കുട്ടികളെ തേടി ഇറങ്ങുന്നു.മന്ത്രവാദിനികളെ പോലും കുട്ടികളുടെ തിരച്ചിലിനായി അവര്‍ ആശ്രയിക്കുന്നു.എന്നാല്‍ ഫലം ഒന്നും ഉണ്ടായില്ല.

   നാല് വര്‍ഷത്തിനു ശേഷം ഒരു ടെലിവിഷന്‍ ചാനലില്‍ ജോലി ചെയ്യുന്ന കാംഗ് എന്നയാള്‍ തനിക്ക് ശിക്ഷയായി ലഭിച്ച സ്ഥലം മാറ്റം കാരണം കുട്ടികളെ കാണാതായ സ്ഥലത്തെത്തുന്നു.എന്നാല്‍ ഈ തിരോധാനത്തിനു പുറകെ നടന്നു തുടങ്ങുന്ന കാംഗ്, വു ഹിയോക് എന്ന പ്രൊഫസ്സറുടെ വസ്തുതകളെ ആധാരമാക്കി ഉള്ള തെളിവുകളില്‍ വിശ്വസിക്കുന്നു.പ്രൊഫസര്‍ക്ക് തന്‍റേതായ ഒരു തിയറി ഈ വിഷയത്തില്‍ ഉണ്ടായിരുന്നു.അതനുസരിച്ച് കുട്ടികളെ ശരിക്കും അറിയാവുന്ന ആരോ ആണ് ഈ തിരോധാനങ്ങള്‍ക്ക് പിന്നില്‍ എന്ന് വിശ്വസിക്കുന്നു.അന്ന് നടക്കുന്ന ഇലക്ഷന്‍ അട്ടിമറിക്കാന്‍ ഉള്ള ആരുടെയോ ശ്രമം പാളി പോയതാകും എന്നയാള്‍ വിശ്വസിക്കുന്നു.കുട്ടികളില്‍ ഒരാളായ ജോംഗ് ഹോയുടെ മാതാപിതാക്കളുടെ പെരുമാറ്റം അവരില്‍ കൂടുതല്‍ ദുരൂഹത ഉളവാക്കുന്നു.മാത്രമല്ല ജോംഗ് ഹോയുടെ പേരില്‍ രണ്ടു വര്‍ഷത്തിനു ശേഷം വന്ന ഒരു ഫോണ്‍ കോള്‍ അവരില്‍ സംശയം കൂടുതല്‍ ആക്കുന്നു.പ്രത്യേക ഭാവ വ്യത്യാസം ഇല്ലാത്ത അവരുടെ സംസാര രീതിയും പിന്നെ നമ്പര്‍ കണ്ടുപ്പിടിക്കാന്‍ ഉള്ള സൗകര്യം അവര്‍ ഉപയോഗപ്പെടുത്താത്തതും സംശയം കൂടുതല്‍ ആക്കുന്നു.അവര്‍ ആരെയോ സഹായിക്കുന്നതായി അവര്‍ക്ക് തോന്നുന്നു.ജോംഗ് ഹോയുടെ വീട്ടില്‍ എത്തിയ അവര്‍ക്ക് ദുരൂഹത ഉളവാക്കുന്ന പ്രതീതി അവിടെ നിന്നും ലഭിക്കുന്നു.തങ്ങളുടെ വിശ്വാസപ്രമാണങ്ങളുടെ പുറത്തു അവര്‍ ജോംഗ് ഹോയുടെ വീട്ടില്‍ പുതുതായി നിര്‍മിച്ച ടോയിലറ്റ് പൊളിച്ചുള്ള ഉള്ള പരിശോധനയ്ക്ക് അനുമതി നേടുന്നു.പരിശോധന ആരംഭിക്കുന്നു.ചാംഗിന്റെയും പ്രോഫസറുടെയും ജീവിതം എന്നെന്നേക്കുമായി മാറ്റി മറിയ്ക്കുന്നു ആ സംഭവം.അവര്‍ക്കു അവിടെ നിന്നും ആ സംഭവത്തിന്റെ ദുരൂഹത കണ്ടെത്താന്‍ സാധിച്ചോ??ആരാണ് ഈ തിരോധാനങ്ങള്‍ക്ക് പിന്നില്‍?ആ കുട്ടികള്‍ക്ക് എന്ത് സംഭവിച്ചു?അവര്‍ മടങ്ങി വന്നോ?കൂടുതല്‍ അറിയാന്‍ ബാക്കി സിനിമ കാണുക.

 ഒരു ത്രില്ലര്‍ എന്ന രീതിയില്‍ മാത്രം ഒതുങ്ങാതെ ഈ ചിത്രം കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും എല്ലാം ജീവിതത്തിലേക്ക് ശ്രദ്ധാപൂര്‍വ്വം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.കുട്ടികളെ കാണാതെ ആയതിന്  ശേഷം ഉള്ള അവരുടെ ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍.പിന്നെ അവരില്‍ ഒരാളില്‍ ആരോപിക്കപ്പെട്ട കുറ്റകൃത്യം ;അതിലെ സത്യാവസ്ഥ എല്ലാം.യഥാര്‍ത്ഥ സംഭവങ്ങള്‍ ആയിരുന്നു എങ്കിലും മനോഹരമായ ഒരു ദൃശ്യാനുഭവം ഈ ചിത്രം നല്‍കുന്നുണ്ട്.കൂടെ സ്ഥിരമായി ഉള്ള കൊറിയന്‍ പോലീസിന്‍റെ അലസതയും ഈ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്.ഒരു നല്ല ത്രില്ലര്‍ തന്നെയാണ് ഈ ചിത്രം.ഞാന്‍ ഇതിനു നല്‍കുന്ന മാര്‍ക്ക് 8/10!!

More reviews @ www.movieholicviews.blogspot.com