Tuesday, 3 June 2014

117.TELL ME SOMETHING(KOREAN,1999)

117.TELL ME SOMETHING(KOREAN,1999),|Thriller|Mystery|Crime|,Dir:-Youn-hyun Chang,*ing:-Suk-kyu HanEun-ha ShimHang-Seon Jang

കൊറിയന്‍ ത്രില്ലര്‍ സിനിമകള്‍ക്ക്‌ ഒരു പ്രത്യേക തരം അനുഭവം കൊടുക്കുവാനായി പലപ്പോഴും അവര്‍ മഴയുടെ പശ്ചാത്തലവും അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു അന്തരീക്ഷവും അവതരിപ്പിക്കാറുണ്ട്.എപ്പോള്‍ വേണമെങ്കിലും മഴ പെയ്യാം എന്ന് നില്‍ക്കുന്ന മേഘങ്ങള്‍ പോലെയാണ് പല സിനിമകളും.സസ്പന്‍സ് മിക്കവാറും വരുന്നത് ഇത് പോലെ ആയിരിക്കും.ഒരു സിനിമയില്‍ ആര്‍ വേണമെങ്കിലും സംശയിക്കാവുന്ന കഥാതന്തു.ചിലപ്പോള്‍ നമ്മള്‍ കുറ്റവാളികളെ ഒക്കെ സ്വയം കണ്ടെതുമെങ്കിലും പലപ്പോഴും അവരില്‍ നിന്നും കഥ വഴുതി പോകാറും ഉണ്ട്.അത്തരത്തില്‍ ഒരു കഥയാണ് "Tell Me Something " എന്ന ഈ ചിത്രവും.അന്വേഷണ ഉദ്യോഗസ്ഥന്‍ ആയ ജോ തന്‍റെ അമ്മയുടെ ചികിത്സയ്ക്കായി മാഫിയയുടെ കയ്യില്‍ നിന്നും കാശ് വാങ്ങി എന്ന കുട്ടത്തില്‍ അന്വേഷണം നേരിടുകയാണ്.ആ സമയത്താണ് എല്ലാവരെയും കുഴപ്പിച്ചു കൊണ്ട് മുറിക്കപ്പെട്ട ശവശരീരങ്ങള്‍ നഗരത്തിന്‍റെ പല ഭാഗത്തായി ലഭിക്കുന്നത്.വിദഗ്ദ്ധമായി മുറിക്കപ്പെട്ട ആ മൃതദേഹങ്ങള്‍ മൂന്നു മനുഷ്യരുടേത് ആയിരുന്നു .കേസന്വേഷണം ജോയെ ഏല്‍പ്പിക്കുന്നു.പാരിതോഷികമായി കേസില്‍ നിന്നും രക്ഷപ്പെടുത്താം എന്നുള്ള ഉറപ്പും.ഓരോ പ്രാവശ്യം  മൂന്നു പേരുടെയും വിവിധ ശരീര ഭാഗങ്ങള്‍ കലര്‍ത്തി ആയിരുന്നു കിട്ടിയിരുന്നത്.

  ലിഫ്റ്റ്‌,റോഡിന്റെ നടുക്ക് തുടങ്ങി പൊതു സ്ഥലങ്ങളില്‍ ആയിരുന്നു ശവശരീരങ്ങള്‍ ബാഗിലാക്കി കിട്ടിയിരുന്നത്.അതില്‍ ഒരു ശിരസ്സ്‌ സൂയോന്‍ എന്ന യുവതിയുടെ ബന്ധു ആണെന്നായിരുന്നു രേഖകളില്‍.അവരെ അന്വേഷിച്ചു ചെല്ലുന്ന ജോ മനസ്സിലാക്കുന്നു,ആ മൂന്നു മരണപ്പെട്ട ആളുകളും പല സമയങ്ങളിലായി സൂയോന്റെ കാമുകന്മാരായിരുന്നു എന്ന്.അവരെ പലപ്പോഴായി സുയോന്‍ തന്നെ ഉപേക്ഷിച്ചതാണെന്നും.സുയോന്‍ താമസിച്ചിരുന്നത് കുട്ടിക്കാലത്തെ സുഹൃത്തായ സ്യുംഗ് മിന്റെ കൂടെ ആയിരുന്നു.അവര്‍ ഒരു ഡോക്റ്റര്‍ ആയിരുന്നു.ജോ തന്‍റെ അന്വേഷണം തുടങ്ങുന്നു.പതിയെ ജോ മനസ്സിലാക്കുന്നു സുയോങ്ങിനെ അടുത്തറിയുന്ന ഒരാള്‍ ആണ് ഈ കൊലകള്‍ നടത്തുന്നതെന്ന്.കാരണം കൊല്ലപ്പെട്ടവരും സുയോങ്ങും ആയുള്ള ബന്ധം ആര്‍ക്കും അറിയില്ലായിരുന്നു.സുയോന്ഗ് ഒരു പക്ഷെ കൊലയാളിയുടെ അടുത്ത ലക്‌ഷ്യം ആകും എന്ന് സംശയിക്കുന്നു.അതിനാല്‍ അവരെ ജോ തന്‍റെ വീട്ടില്‍ താമസിപ്പിക്കുന്നു.വ്യക്തമായ തെളിവുകളുടെ അഭാവം അന്വേഷനറെ എങ്ങും കൊണ്ടെത്തിക്കുന്നില്ല.ശവശരീരഭാഗങ്ങള്‍ പിന്നെയും ലഭിക്കുന്നു.സുയോന്ഗ് തന്‍റെ ജീവിതത്തില്‍ നിന്നും അടര്‍ത്തി മാറ്റിയ മുന്‍ കാല കാമുകരെ കുറിച്ച് അന്വേഷിച്ചതിന്റെ ഇടയ്ക്കാണ് സുയോങ്ങിന്റെ പ്രശസ്തനായ ആര്‍ട്ടിസ്റ്റ് ആയ അച്ഛനിലേക്ക് അന്വേഷണം നീങ്ങുന്നു.അവിടെ ജോയെ കാത്തിരുന്നത് സുയോങ്ങിന്റെ മറ്റൊരു ജീവിത രഹസ്യം ആയിരുന്നു.അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് അപ്രത്യക്ഷന്‍ ആയ പിതാവ് ഈ കൊലപാതകങ്ങളില്‍ പങ്കാളി ആണോ?അതോ മറ്റാരെങ്കിലും ആയിരുന്നോ കൊലയാളി?സുയോങ്ങിനെ ചുറ്റിപ്പറ്റി ഉള്ള രഹസ്യങ്ങള്‍ എന്തൊക്കെ?ഇതാണ് ബാക്കി സിനിമ പറയുന്നത്.

  കണ്മുന്നില്‍ ഉള്ളതെല്ലാം സത്യം അല്ല എന്ന ത്രില്ലര്‍ സിനിമകളുടെ പൊതുവായ സ്വഭാവം ഈ സിനിമയിലും ഉണ്ട്.കാഴ്ച്ചക്കാരെ സത്യത്തില്‍ നിന്നും മിഥ്യ..അവിടെ നിന്നും വീണ്ടും സത്യം എന്നിങ്ങനെ ഒരു ചെയിന്‍ പോലെ സംഭവങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.ഒന്ന് രണ്ടു സംഭവങ്ങളില്‍ കൂടി വ്യക്തത ഉണ്ടായിരുന്നു എങ്കില്‍ ഉറപ്പായും കൊറിയന്‍ സിനിമയിലെ മികച്ച ത്രില്ലര്‍ എന്ന് പറയാമായിരുന്നു ഈ സിനിമയെ കുറിച്ച്.എങ്കില്‍ കൂടി മൊത്തത്തില്‍ നല്ല ഒരു ത്രില്ലര്‍ ആണ് ഈ ചിത്രം.ദര്‍ശനത്തില്‍ ആനന്ദം കണ്ടെത്തുന്ന ഒരു പ്രത്യേകതരം മാനസികാവസ്ഥ ആയ സ്കോപോഫീലിയയെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട് ഈ സിനിമയില്‍.ത്രില്ലര്‍ സിനിമകളുടെ ആരാധകര്‍ക്ക് ഈ സിനിമ ഇഷ്ടപ്പെടും എന്ന് കരുതുന്നു.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 6.5/10!!

More reviews @ www.movieholicviews.blogspot.com