Tuesday, 3 December 2013

68.KICK ASS SERIES (ENGLISH,2010 & 2013)

 KICK ASS SERIES(ENGLISH,2010 & 2013),|Crime|Action|Comedy|

ജീവിതത്തില്‍ ഒരു സൂപ്പര്‍ ഹീറോ ആകാന്‍ കൊതിക്കാത്ത ആളുകള്‍ കുറവാണ്.പാവപ്പെട്ട മനുഷ്യരെ സഹായിക്കുവാനും അനീതിയെ എതിര്‍ക്കുന്ന അതി ശക്തനായ അമാനുഷിക കഥാപാത്രങ്ങളെ സിനിമകളില്‍ കൂടിയും കോമിക്സിലൂടെയും പരിചിതമാണ് നമ്മള്‍ക്ക്.എന്നാല്‍ അവരൊക്കെ കൂടുതലും അവിചാരിതമായ രീതികളിലൂടെയോ അല്ലെങ്കില്‍ ജന്മനാ ഉള്ള പ്രത്യേകതകള്‍ കാരണമോ ആകാം അമാനുഷികര്‍ ആകുന്നത് .തനിക്ക് ചുറ്റുമുള്ള ലോകത്തിനെ ഭയപ്പെടുകയും എന്നാല്‍ സ്വയം ഉണ്ടാക്കിയ ഒരു സൂപ്പര്‍ ഹീറോ പരിവേഷത്തില്‍ അമാനുഷികത നേടുകയും ചെയ്യുന്ന കുറേ കഥാപാത്രങ്ങള്‍ ഒരുമിച്ചാല്‍ എങ്ങനെ ഇരിക്കും ?അതാണ്‌ "കിക്ക്- ആസ് " ചിത്രങ്ങള്‍ .പ്രശസ്തമായ കിക്ക്-ആസ് കോമിക്സിനെ ആസ്പദമാക്കിയാണ് ഈ ചിത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് .ഇനി ചിത്രങ്ങളിലേക്ക് കടക്കാം.

1.KICK-ASS (2010),Dir:-Matthew Vaughn,*ing:- 

   ഈ ചിത്രം ആരംഭിക്കുന്നത് പ്രത്യേകിച്ച് കഴിവുകള്‍ ഒന്നും ഇല്ലാത്ത ഒരു സാധാരണ സ്കൂള്‍ വിദ്യാര്‍ഥി ആയ  Dave ലൂടെയാണ്  .സൂപ്പര്‍ ഹീറോ കോമിക്സുകളുടെ ആരാധകനായ  Dave  അശക്തനാണ്.ശക്തിയില്ലാത്ത തന്നെ സമൂഹത്തിന് ഒരു വിലയും ഇല്ല എന്ന് മനസ്സിലാക്കിയ Dave സ്വയം ഒരു സൂപ്പര്‍ ഹീറോ ആകാന്‍ തീരുമാനിച്ചു .എല്ലാ സൂപ്പര്‍ ഹീറോകള്‍ക്കും ഉള്ളത് പോലെ ഒരു വേഷം ഉണ്ടാക്കി എടുക്കുന്നു .അനീതിക്കെതിരെ ഉള്ള പോരാട്ടം ആരംഭിക്കുന്നു .എന്നാല്‍ എല്ലാം തുടങ്ങുന്നതിന് മുന്‍പേ Dave ആദ്യ പരാജയം നേരിടുന്നു.എന്നാല്‍ വീണ്ടും പ്രതീക്ഷ കൈ വിടാതെ ഇറങ്ങിയ Dave അവിചാരിതമായി ഇന്റര്‍നെറ്റില്‍ പ്രശസ്തനാകുന്നു .പ്രത്യേകിച്ച് ഒരു കഴിവും ഇല്ലാത്ത ഭീരുവായ Dave എന്നാല്‍ സാധാരണക്കാരുടെ മുന്നില്‍ സൂപ്പര്‍ ഹീറോ ആയ "കിക്ക്-ആസ്" ആയി മാറുന്നു .താന്‍ ആരാണെന്നുള്ള വിവരം എന്നാല്‍ മറ്റുള്ളവരില്‍ നിന്നും  Daveമറച്ചു വച്ചു  .അങ്ങനെ ഇരിക്കേ അവിചാരിതമായി നടത്താന്‍ ഉദ്ദേശിച്ച ഒരു സാഹസികതയുടെ ഇടയില്‍ ഹിറ്റ്‌ ഗേള്‍ എന്ന പെണ്‍ക്കുട്ടിയെയും ,അവളുടെ അച്ഛനായ (നിക്കോളാസ് കേജ്) ബിഗ്‌ ഡാഡി എന്നിവരെയും പരിചയപ്പെടുന്നു .സൂപര്‍ ഹീറോകളെ പോലെ വേഷം ധരിച്ച് അനീതിക്കെതിരെ സര്‍വസജ്ജമായി പോരാടിയിരുന്ന അവര്‍ക്ക് അതിനു പിന്നില്‍ ഒരു കാരണം ഉണ്ടായിരുന്നു .ശക്തിയും ബുദ്ധിയും ആയുധങ്ങളും എല്ലാം ഉള്ള അവരുടെ കൂടെ കിക്ക് -ആസ് ചേരേണ്ടി വരുന്നു .അവരുടെ ശത്രുക്കള്‍ കിക്ക് -അസ്സിന്റെയും ശത്രുക്കള്‍ ആയി മാറുന്നു .എന്തിനാണ് ആ അച്ഛനും മകളും ശത്രുക്കള്‍ക്കെതിരെ പോരാടുന്നത് എന്നതിന്‍റെ പിന്നിലെ കഥയും അവര്‍ക്ക് എന്ത് സംഭവിക്കുന്നു എന്നുള്ളതും ആണ് കിക്ക് -ആസ് സിനിമയുടെ ആദ്യ ഭാഗത്തില്‍ .

 സാധാരണ  ഇംഗ്ലീഷ് സിനിമകളില്‍ ഉള്ളത് പോലെ വെട്ടും കുത്തും എല്ലാം ഈ ചിത്രത്തില്‍ ഉണ്ട് .എന്നാല്‍ ഗ്രാഫിക് വയലന്‍സിന്റെ അതിപ്രസരം മൂലം ;അതും ഒരു കൊച്ചു പെണ്‍ക്കുട്ടി അവതരിപ്പിച്ച വേഷം അത്തരത്തില്‍ ഉള്ളതായത് കൊണ്ട് അത്യാവശ്യം വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയ ചിത്രമാണ് ഇത് .സീരിയസ് ആയ വില്ലന്മാരും സൂപ്പര്‍ഹീറോകളും   ഉള്ള സാധാരണ സിനിമകളില്‍ നിന്നും വ്യത്യസ്തമായി കിക്ക് ആസ് ഇവിടെ ഭൂമിയെ രക്ഷിക്കാന്‍ ഒന്നും പോകുന്നില്ല .പകരം ഒരു സ്വയം രക്ഷയ്ക്ക് എന്ന നിലയില്‍ ആണ് തന്‍റെ പരിവേഷം ഉപയോഗിക്കുന്നത് .മണ്ടത്തരങ്ങള്‍ തന്നെ ചെയ്തു കൂട്ടുന്ന കിക്ക് ആസ് പലപ്പോഴും ഒരു തമാശ കഥാപാത്രമായാണ് സിനിമയില്‍ വരുന്നത്  .പ്രധാന വില്ലന്‍റെ മകനായി വരുന്ന റെഡ് മിസ്റ്റ് എന്ന കഥാപാത്രം ഒക്കെ മണ്ടത്തരങ്ങളില്‍ മുന്‍പനും ആണ് .ഇവര്‍ രണ്ടു പേരും കൂടി ആരാണ് ഏറ്റവും വലിയ മണ്ടന്‍ എന്ന്‍ ഒരു മത്സരം നടത്തുന്നത് പോലെ തോന്നി കിക്ക് ആസ്സില്‍ .ചിരിക്കാന്‍ ധാരാളം ഉണ്ട് .എന്നാലും ആക്ഷനും ക്രൈമും എല്ലാം ചേര്‍ന്ന ഒരു സൂപ്പര്‍ ഹീറോ ചിത്രം എന്ന് വേണമെങ്കില്‍ കിക്ക് ആസ്സ് ആദ്യ ഭാഗത്തെ കുറിച്ച് പറയാം.വളരെയധികം ജനശ്രദ്ധ ആകര്‍ഷിച്ച ഈ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു  .ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 7/10 !!

2.KICK-ASS 2(2013),Dir:- ,*ing:-Aaron Taylor-JohnsonChloë Grace Moretez,Jim Carrey

  കിക്ക് ആസ്സ് ഒന്നാം ഭാഗം അവസാനിച്ചിടത്ത് നിന്നും രണ്ടാം ഭാഗം തുടങ്ങുന്നു .ഇതില്‍ കിക്ക് ആസ് മുതിര്‍ന്ന ക്ലാസ്സില്‍ എത്തിയിട്ടുണ്ട് .പഴയ ഹിറ്റ്‌ ഗേള്‍ കിക്ക് ആസ്സിന്റെ സ്കൂളില്‍ പഠിക്കുന്നു .കിക്ക് ആസ്സും ഹിറ്റ്‌ ഗേളും ഒരു ടീമായി എതിരാളികളെ നേരിടാന്‍ തീരുമാനിക്കുന്നു .എന്നാല്‍ ചെറു പ്രായത്തിലേ ലോകത്തെ കുറിച്ചുള്ള ധാരണ മറ്റൊന്നായ ഹിറ്റ്‌ ഗേളിനെ സ്വയം മാറ്റുവാന്‍ ഉള്ള പ്രിയപ്പെട്ടവരുടെ നിര്‍ദേശങ്ങള്‍ക്ക് വിധേയയായി സാധാരണ ഒരു പെണ്‍ക്കുട്ടിയായി ജീവിക്കാന്‍ നിര്‍ബന്ധിതയാകുന്നു.എന്നാല്‍ കിക്ക് ആസ് സമാന മനസ്ഥിതി ഉള്ളവരുമായി ചേര്‍ന്ന് ഒരു സൂപ്പര്‍ ഹീറോ ഗ്രൂപ്പ് ഉണ്ടാക്കുന്നു .Colonel (Jim Carrey ) ആണ് അവരുടെ നേതാവ്.തികച്ചും വ്യത്യസ്തമായ ഒരു വേഷത്തില്‍ ആണ് ജിം ഇതില്‍ .എന്നാല്‍ ആദ്യ ഭാഗത്തിലെ ചെറു വില്ലനായ റെഡ് മിസ്റ്റ് കൂടുതല്‍ ശക്തനായി പുതിയ രൂപത്തിലും ഭാവത്തിലും വന്ന് കിക്ക് ആസ്സിനെ നശിപ്പിക്കാന്‍ തീരുമാനിക്കുന്നു .എന്തായിരിക്കും റെഡ് മിസ്റ്റിനു കിക്ക് ആസ്സിനോടുള്ള ദേഷ്യത്തിന് കാരണം ?അവരുടെ പോരാട്ടങ്ങള്‍ അവരെ എവിടെ കൊണ്ടെത്തിക്കുന്നു ?അവരുടെ നഷ്ടങ്ങള്‍ എത്ര മാത്രം വലുതാണ്‌ ?ഇതെല്ലാം ആണ് കിക്ക് ആസിന്‍റെ രണ്ടാം ഭാഗത്തിന്‍റെ പിന്നീടുള്ള കഥ .

കിക്ക് ആസ് ആദ്യ ഭാഗം നല്ല വേഗത്തില്‍ പോയ ഒരു സിനിമയായി അനുഭവപ്പെട്ടു .എന്നാല്‍ രണ്ടാം ഭാഗത്തില്‍ ഇടയ്ക്ക് ഹിറ്റ്‌ ഗേള്‍ ഒരു സാധാരണ പെണ്‍ക്കുട്ടി ആയി മാറാനുള്ള ശ്രമങ്ങളും ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ കാര്യങ്ങളും എല്ലാം ഉള്‍പ്പെടുത്തി വന്നത് കൊണ്ട് ആദ്യ ഭാഗത്തിന്‍റെ അത്ര വേഗത ഇല്ലായിരുന്നു .എന്നാല്‍ തീര്‍ച്ചയായും കിക്ക് ആസ്സ് ആദ്യ ഭാഗം ഇഷ്ടം ഉള്ളവര്‍ക്ക് ഇതൊന്നും പ്രശ്നമായി തോന്നില്ല.ഇതിലും ചിരിക്കാന്‍ ഉള്ളതൊക്കെ ആവശ്യത്തിനു ഉണ്ടായിരുന്നു .എന്നാല്‍ ഈ ചിത്രവും അതിലെ ഗ്രാഫിക് വയലന്‍സ്സിന്റെ പേരില്‍ കുറെയേറ പഴി കേട്ടിരുന്നു . .എങ്കിലും രണ്ടു ചിത്രങ്ങള്‍ കൂടി ഒരു താരതമ്യം നടത്തുമ്പോള്‍ ആദ്യ ഭാഗം ആണ് കൂടുതല്‍ ഇഷ്ടപ്പെട്ടത് .അത് കൊണ്ട് രണ്ടാം ഭാഗത്തിന് എന്റെ മാര്‍ക്ക് 6/10!! അടുത്ത ഭാഗത്തിനായുള്ള സംഭവം ബാക്കി നിര്‍ത്തി ആണ് കിക്ക് ആസ് 2 അവസാനിക്കുന്നത് .മൂന്നാം ഭാഗത്തോടെ കിക്ക് ആസ്സ് അവസാനിപ്പിക്കുന്നു എന്നൊരു വാര്‍ത്ത കേട്ടിരുന്നു .

കൂടുതല്‍ റിവ്യൂ വായിക്കുവാനായി www.movieholiviewsblogspot.in കാണുക .

Kick-Ass movie Series is adapted from a comic series which lives the Big American dream of becoming a super hero.Many of us dream about becoming a super hero in our life.A person who could solve all the problems of the people around them and to fight for them when in need.many movies and comics that were a part of our life contributed to this dream.But in most of the movies,a super hero was created due to some genetic problems or unexpected changes in one's life.Some are born super heroes.So it is not easy for a common man to be a real life super hero.But one teen Dave tried to be so and the end result-KICK ASS !!

1.KICK-ASS (2010),Dir:-Matthew Vaughn,*ing:- 

  Dave was a common teen studying in his school.But he was too common to be noticed.He didn't have the looks and wits to be a center of attraction in his school along with his friends.He was often bullied by the guys in the street,So one day he decided to become a super hero.Being a comics fan,he arranged his own attire and dressed himself to fight for the justice.he called himself Kick Ass.He became popular in medias durin his fight against injustice.Though he failed in his initial encounter with injustice,his life changed when he accidentally met hit girl and her dad Big Daddy.But they had a mission larger than that of Kick Ass'.The father-daughter was well equipped and well arranged in their missions.But kick Ass ,being a normal guy became a part of their mission.What was their mission?Can Kick Ass perform well as a super hero he dreamed off?Rest of the movie deals with it.

 this movie too had violence scenes like other Hollywood action flicks.But a girl doing such violent and bloodful violence was critically considered by some viewers.Though it was an action/crime flick it also had its moments to laugh at.Mainly,with Kick Ass ,his friends and the villains son Red Mist.This movie performed well in Box office and my rating to this movie is 7/10!!

2.KICK-ASS 2(2013),Dir:- ,*ing:-Aaron Taylor-JohnsonChloë Grace Moretez,Jim Carrey

  The movie starts from where the first part ended.Dave is now in senior high school grade.he had the older Hit girl studying in his school.Dave never left his ambition to be a super hero.But ,Mindy the hit girl couldn't continue with her hit girl identity as she had to listen to her dear ones.The hormone changes that was happening with the Hit Girl made her to behave her like a normal teen.As Hit Girl was not able to join Kick Ass for his heroic actions,he arranged a team with the like minded citizens who were interested in becoming super heroes.Kick Ass being the first life super hero was joined in a group started by Colonel with a motto "Justice Forever".But at the same time an enemy group too was formed for the super villains with red Mist as their leader.The game started among them.To know the rest of that happened with these groups is the movie.

   Kick Ass 2 was also a good movie.But the scenes showing the girly problems of Mindy was bore at times.That made the movie slow at times.These movies are fun to watch and some sentimental scenes in this movie made it to another dimension.But in all its a watchable movie.I rate the second part with a 6/10! The third part which was rumored as the last part is to be made later.Expecting for that!!

 read More reviews @ www.movieholicviews.blogspot.com