Thursday, 5 September 2013

BESTSELLER (KOREAN,2010)

BESTSELLER (KOREAN,2010) , Horror | Mystery | Thriller ,Dir:-Jeong Ho-Lee,*ing :-Jeong-hwa EomKang-hee ChoiJin-woong Jo 

 നമ്മള്‍ ഇപ്പോള്‍ കേള്‍ക്കുന്ന പ്രസ്തമായ ഗാനങ്ങള്‍ ,കാണുന്ന സിനിമകള്‍ ഒക്കെ തന്നെ പലപ്പോഴും കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം അതിന്‍റെ ഒറിജിനല്‍ കണ്ട് തലയില്‍ കൈ വയ്ക്കേണ്ട അവസ്ഥകള്‍ ഉണ്ടായിട്ടുണ്ട് പലപ്പോഴും ...കാണികളുടെ അല്ലെങ്കില്‍ ശ്രോതാക്കളുടെ ബുദ്ധിയെ പരീക്ഷിക്കുന്ന ഇത്തരം സൃഷ്ട്ടാക്കള്‍ എന്താണ് ഉദേശിക്കുന്നത് എന്ന് നമുക്ക് മനസ്സിലാകാറില്ല ...മോഷണം തന്നെ ഒരു കല ആക്കിയ സംവിധായകര്‍ പണ്ടൊക്കെ അത്തരം സൃഷ്ടികള്‍ അവതരിപ്പിച്ചപ്പോള്‍ കൈ അടിച്ച പലരും അതിന്‍റെ ഒക്കെ ഒറിജിനല്‍ കണ്ടപ്പോള്‍ മനസ്സില്‍ എങ്കിലും ഒന്ന് കൂവിയിട്ടുണ്ടാകണം ...പുതുതായി ഒന്നും സൃഷ്ടിക്കാന്‍ ഇല്ലാത്ത ഈ ലോകത്ത് മൌലികമായുള്ളത് ചിന്തകള്‍ മാത്രമാണ് ...എന്തിനാണ് മറ്റുള്ളവരുടെ ചിന്തകള്‍ അവരുടെ അനുവാദമില്ലാതെ ഒരാള്‍ മോഷ്ട്ടിക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട് ...ജീവിക്കാന്‍ എന്തൊക്കെ ചെയ്യണം അല്ലെ ?എന്നാല്‍ കലയുടെ പരമമായ ലക്‌ഷ്യം ഒരാളെ രസിപ്പിക്കുക എന്നതായിരിക്കെ ...ചിലപ്പോള്‍ ഒക്കെ നമുക്ക് ഇത്തരം plagiarism നു എതിരെ കണ്ണടയ്ക്കാം എന്ന് തോന്നുന്നു ...എന്‍റെ ഒരു സുഹൃത്ത്‌ പറഞ്ഞത് പോലെ ..."ഞങ്ങള്‍ പാവം മലയാളികള്‍ നീ കാണുന്നത് പോലെ കൊറിയന്‍ ,ഫ്രഞ്ച് പടങ്ങള്‍ ഒന്നും കാണുന്നില്ല  ..അത് കൊണ്ട് തന്നെ ഞങ്ങള്‍ക്ക് ഇതൊക്കെ മതി എന്ന് "...തീര്‍ച്ചയായും നമ്മള്‍ ഈ ഒറിജിനല്‍ കാണുമ്പോള്‍ മാത്രമേ മേല്‍ പറഞ്ഞ പ്രശ്നങ്ങള്‍ ഉണ്ടാകുകയുള്ളൂ ...
ഇത്തരം ഒരു മൌലികതയില്‍ കടന്ന് കയറിയ ഒരു എഴുത്തുകാരി നേരിടേണ്ടി വന്ന പ്രശ്നങ്ങള്‍ ആണ് "ബെസ്റ്റ് സെല്ലര്‍ " എന്ന കൊറിയന്‍ ചിത്രം അവതരിപ്പിക്കുന്നത്‌ ...

  ഹീ സൂ എന്ന പ്രശസ്ത  എഴുത്തുകാരിയുടെ പുതിയ രചന പുസ്തകം ആയി ഇറങ്ങിയപ്പോള്‍ അത് വളരെ വേഗം ഒരു ബെസ്റ്റ് സെല്ലര്‍ ആയി മാറുന്നു ...എന്നാല്‍ അവരുമായുള്ള  ഒരു ടി വി അഭിമുഖത്തിന്റെ ഇടയ്ക്ക് വരുന്ന വാര്‍ത്ത അവരുടെ ജീവിതത്തെ മാറ്റി മറിയ്ക്കുന്നു ...ആ കൃതി അവര്‍ മോഷ്ട്ടിച്ചതാണ് എന്നുള്ള ആരോപണങ്ങള്‍ പടരുന്നു ...അവരുടെ എഴുത്തുകാരി എന്നുള്ള പ്രശസ്തിക്കു ഇടിവ് സംഭവിക്കുന്നു ...സ്വകാര്യ ജീവിതത്തിലും  അവര്‍ക്ക് നഷ്ടങ്ങള്‍ സംഭവിക്കുന്നു ...ഭര്‍ത്താവ് പോലും അവരെ വിശ്വസിക്കുന്നില്ല ...മോഷണം ആരോപിക്കപ്പെട്ട അവരുടെ പേരില്‍ കേസ് ഒക്കെ ഉണ്ടാകുന്നു ...രണ്ടു വര്‍ഷത്തെ അജ്ഞാത വാസത്തിനു ശേഷം അവര്‍ വീണ്ടും കഥ എഴുതാന്‍ തീരുമാനിക്കുന്നു ..അതിനായി അവരുടെ പ്രസാധകന്‍ അവര്‍ക്ക് സ്വസ്ഥമായി കഥ എഴുതാന്‍ അവരെ ഒരു ഗ്രാമത്തിലേക്ക് അയക്കുന്നു ...തന്‍റെ മകളായ യോന്‍ -ഹീ യെയും കൂട്ടി അവര്‍ ആ ഗ്രാമത്തില്‍ എത്തുന്നു ...തീരെ പുരോഗമിച്ചിട്ടില്ലാത്ത ആ ഗ്രാമം ..അവിടെ അവര്‍ക്ക് താമസിക്കാനായി ഒരു ബംഗ്ലാവ് ... അവിടത്തെ പ്രധാനികള്‍ പഴയൊരു പോലീസുകാരനും അയാളുടെ സുഹൃത്തുകളും ആണ് ...പോലീസുകാരന്റെ മകന്‍ ഹീ സൂ വിന് അവിടെ സഹായങ്ങള്‍ ഒക്കെ ചെയ്തു കൊടുക്കുന്നു ...

എന്നാല്‍ കഥയ്ക്ക്‌ ആവശ്യമായ ഒന്നും ലഭിക്കാതെ ഹീ സൂ ബുദ്ധിമുട്ടുന്നു ..വലിച്ചു  തീര്‍ക്കുന്ന സിഗരറ്റുകളും മാറുന്ന മാനസികാവസ്ഥയും മാത്രം ആയിരുന്നു അവര്‍ക്ക് കൂട്ട് ..അവിടെ ഇടയ്ക്ക് ആരും ഇല്ലാത്ത സമയത്ത് താമസിച്ചിരുന്ന ഒരു ഭ്രാന്തി പലപ്പോഴും ഹീ സൂവിന്റെ മകളുടെ അടുത്ത് വന്നു സംസാരിക്കാന്‍ ഒക്കെ ശ്രമിക്കാറുണ്ട് ...ഹീ സൂ എന്നാല്‍ അവരെ അകറ്റി ഓടിക്കുന്നു ... കൂട്ടിനാരുമില്ലാത്ത യോന്‍ ഹീ ഒരിക്കല്‍ അമ്മയോട് തനിക്കൊരു പുതിയ അദൃശ്യയായ സുഹൃത്തിനെ ലഭിച്ചെന്നു പറയുന്നു ..ആദ്യമൊക്കെ അത് കേള്‍ക്കുമ്പോള്‍ വെറുത്തിരുന്ന ഹീ സൂ എന്നാല്‍ ആ സുഹൃത്ത്‌ തന്‍റെ മകളോട് പറയുന്ന കാര്യങ്ങള്‍ ഒരു കഥ പോലെ അവതരിപ്പിച്ചാല്‍ നന്നാകും എന്ന് തോന്നുന്നു ...പിന്നീട് അവര്‍ തന്‍റെ മകളുടെ സഹായത്തോടെ തന്‍റെ പുതിയ രചന തയ്യാറാക്കുന്നു ... മത്സ്യ ബന്ധനം വേണ്ട അതിലും നല്ലത് വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതാണ് നല്ലത് എന്ന് ചിന്തിച്ചു ജീവിച്ചിരുന്ന ആ ഗ്രാമത്തെ കുറിച്ചായിരുന്നു ഹീ സൂയുടെ നോവല്‍ ...ഒരു പെണ്‍കുട്ടിയുടെ മരണവും അതിനു കാരണക്കാരായ നാല് സുഹൃത്തുക്കളും ആയിരുന്നു പ്രധാന കഥാപാത്രങ്ങള്‍ ... എന്നാല്‍ പിന്നീട് ഹീ സൂ അറിയുന്നു കൊല്ലപ്പെട്ടു എന്ന് പറയുന്ന ആ പെണ്‍കുട്ടി അവിടെ യഥാര്‍ത്ഥത്തില്‍ അവിടെ ജീവിച്ചിരുന്നു എന്നും അവള്‍ പണ്ടെപ്പോഴോ നാട് വിട്ടതാണ് എന്നും ...എന്നാല്‍ മരണത്തിന് കാരണക്കാരായി ഹീ സൂ അവതരിപ്പിച്ച നാല് കൂട്ടുകാര്‍ അവിടത്തെ ആ പഴയ പോലീസും കൂട്ടുകാരും ആണ് എന്ന് പലര്‍ക്കും തോന്നി ...അവര്‍ ആ സ്ഥലം മാറുന്നു ...

തിരിച്ചെത്തിയ അവര്‍ തന്‍റെ കഥ പ്രസിദ്ധികരിക്കുന്നു ...ആദ്യം മുതല്‍ ജനപ്രീതി നേടിയ ആ പുസ്തകം എന്നാല്‍ പത്തു വര്‍ഷം മുന്‍പ് ഇറങ്ങിയ ..അധികമാരും ശ്രദ്ധിക്കാത്ത ഒരു പുസ്തകത്തിന്‍റെ തനി പകര്‍പ്പാണ് എന്നുള്ള ആരോപണങ്ങള്‍ വീണ്ടും വരുന്നു ..എന്നാല്‍ തന്‍റെ മകള്‍ പറഞ്ഞ കഥ താന്‍ എഴുതിയതാണെന്നും അല്ലാതെ ഒറിജിനല്‍ ആയുള്ള ആ കൃതി താന്‍ വായിച്ചിട്ടില്ല എന്നും അവര്‍ ആണയിടുന്നു ...എന്നാല്‍ അവര്‍ പറയുന്നത് ആരും വിശ്വസിക്കുന്നില്ല ..ഹീ സൂയുടെ പേരില്‍ സമാനമായ മറ്റൊരു കേസ് ഉള്ളത് കൊണ്ട് തന്നെ അവരുടെ വാദഗതികള്‍ ആരും മുഖവിലയ്ക്കെടുക്കുന്നില്ല ...അവസാനം തന്‍റെ ഭാഗം ന്യായികരിക്കുവാനായി ആ കഥയുടെ പിന്നില്‍ ഉള്ള സത്യാവസ്ഥ കണ്ടു പിടിക്കുവാനായി അവര്‍ ആ ഗ്രാമത്തിലേക്ക് തിരിച്ചു പോകുന്നു ... ഹീ സൂ സത്യം കണ്ടു പിടിക്കുമോ ???പത്തു വര്ഷം മുന്‍പ് എഴുതിയ കഥ എങ്ങനെ അവരുടെ മകള്‍ അവരോടു പറഞ്ഞു ??? ഇത്തരം ഒരന്വേഷണം ആണ് ബാക്കിയുള്ള ചിത്രം ...

  കൊറിയന്‍ ചിത്രങ്ങള്‍ പലപ്പോഴും അപ്രതീക്ഷിതമായ കഥകളും അത് പോലെ തന്നെ അപ്രതീക്ഷിതമായ കഥാഗതിയും കഥാന്ത്യം  ഒക്കെ ആയി നമ്മളെ അമ്പരിപ്പിച്ചിട്ടുണ്ട് ... അത്തരം ഒരു ചിത്രം ആണ് Best Seller ...ഒരു ഹൊറര്‍ ചിത്രം കാണുവാന്‍ വേണ്ടി ഞാന്‍ തിരഞ്ഞെടുത്ത ചിത്രമായിരുന്നു ഇത് ...എന്നാല്‍ എന്‍റെ പ്രതീക്ഷകള്‍ക്ക് വിപരീതമായി ഒരു ത്രില്ലര്‍ ആയി ആണ് എനിക്കീ ചിത്രം അനുഭവപ്പെട്ടത് ..ഹൊറര്‍ ഇല്ല എന്നല്ല ഇതിനര്‍ത്ഥം ..പകരം അല്‍പ്പസ്വല്‍പ്പം ആയി വരുന്ന ഹൊറര്‍ ഒഴികെ ആ കഥയെ ചുറ്റിപ്പറ്റി ആ എഴുത്തുകാരി പോകുന്ന സംഭവങ്ങള്‍ അവസാനം എത്തുന്നത്‌ ഒരു ത്രില്ലര്‍ ചിത്രത്തിലേക്കാണ് ...ഒരു പരിധിക്കപ്പുറം ഊഹിക്കാവുന്ന കഥ ആയിരുന്നു ചിത്രത്തിന്‍റെ അവസാന ഭാഗങ്ങളില്‍ എന്നാല്‍ ഈ ചിത്രം ആ സംഭവങ്ങള്‍ നമ്മളോട് അവതരിപ്പിക്കുമ്പോഴും എന്തോ ബാക്കി ആയി അവശേഷിപ്പിക്കുന്നു ...അത് കഥാഗതി വീണ്ടും മാറ്റുന്നു ... ചില രംഗങ്ങള്‍ യഥാര്‍ത്ഥ സംഭവങ്ങളോട് അകന്നു നില്‍ക്കുന്നു എന്ന് തോന്നുന്നു എങ്കിലും മികച്ച ഒരു ത്രില്ലര്‍ എന്ന് വിളിക്കാന്‍ കഴിയില്ല എങ്കിലും ഒരു നല്ല  ത്രില്ലര്‍ ചിത്രം ആയിരുന്നു ബെസ്റ്റ് സെല്ലര്‍ ... ചിത്രത്തിന്‍റെ ഒരു മൂഡ്‌ അവസാനം കുറച്ചു നഷ്ട്ടപെട്ടു എങ്കിലും അതിനു മുന്‍പുള്ള സമയം നമ്മളെ ജിജ്ഞാസഭരിതര്‍ ആക്കുന്നുണ്ട്‌ ...ധാരാളം ട്വിസ്റ്റുകള്‍ ഉള്ള ഒരു ചിത്രം ..കഥ അവസാനിക്കുന്നത് ആ എഴുത്തുകാരിയുടെ ജീവിതം വീണ്ടും മാറ്റി മരിച്ചു കൊണ്ടും ...

കുറേ കഥകള്‍ ഒരു ചിത്രത്തില്‍ അവതരിപ്പിച്ച ഒരു പ്രതീതി എന്നാല്‍ രണ്ടു മണിക്കൂര്‍ മുഷിപ്പിക്കാതെ പിടിച്ചു ഇരുത്തുകയും ചെയ്യുന്നു ...കോപ്പി അടിച്ചു സൃഷ്ടികള്‍ നടത്തുന്നവര്‍ക്ക്‌ ഇങ്ങനെ ഒക്കെ സംഭവിച്ചാല്‍ കാണാന്‍ നല്ല രസമായിരിക്കും എന്ന് തോന്നുന്നു ...

NB:- ചിത്രം ഹൊറര്‍ എന്ന നിലയില്‍ എന്നെ ഭയപ്പെടുതിയില്ലെങ്കിലും ഒരു രംഗത്ത്‌ നായിക താക്കോല്‍ പഴുതിലൂടെ നോക്കുമ്പോള്‍ ഒരു രൂപം അപ്രത്യക്ഷമാകുന്നത് കാണിക്കുന്നു ..എന്നാല്‍ വീണ്ടും അവര്‍ അതിലൂടെ നോക്കിയപ്പോള്‍ ഞാന്‍ എന്‍റെ പുറകിലൂടെ മുടി അഴിച്ചിട്ടു ഇരുട്ടത്ത്‌ ഒരു രൂപം പോകുന്നതായിരുന്നു ..രാത്രി ഹെഡ് ഫോണും വച്ച് ഇരുട്ടത്തിരുന്ന ഞാന്‍ നന്നായി ഞെട്ടി ...അത് പ്രിയതമ ആയിരുന്നു എന്ന് മനസ്സിലാക്കിയപ്പോള്‍ സമാധാനിച്ചു എങ്കിലും ആ സമയത്താണ് ഈ ചിത്രം കണ്ടപ്പോള്‍  ഞാന്‍ ശരിക്കും ഭയപ്പെട്ടത് ...

  Though not a great horror movie baked from Korean minds,this movie reaches a level of a nice thriller on its run..Some scenes at the end might disappoint us..but for a movie to be made with a normal story line into a movie with twists,surely the crew deserves much more.But in order to add some flavors to the movie by the name of horror,some questions remain untold.They might be told at places,but not easy to digest.Especially,the one who finds the truth have to feel the pain at last.even the story books couldn't reveal all the truths...But while watching this flick these questions wouldn't come to our minds...But when it gets over,a sense of feeling on what happened arises and that makes it a problem for us...Based on the story of Hee-Soo,a Korean writer who was earlier sued for plagiarism started on writing a new novel in a bungalow in a small village.A village headed by a Sheriff who insists on making the village a tourist place rather than a place for fishing. Hee-Soo after a writing a new novel retold by her daughter actually described by her imaginary friend.But this novel to caught with plagiarism of a not so popular novel released 10 years ago.Fed up off all the allegations,she went back to know the secret of the missing of a girl she described in her book along with the plagiarism scandal.Her life story in finding the truth remains there as the rest of the story.My rating for the movie is 6/10!!

Torrent link :-http://torrentz.in/352aa184a47ed9ed5eab595473e9db538ad7eb66

  More reviews @ www.movieholicviews.blogpsot.com