Monday, 30 September 2013

44. രണ്ടു സിനിമകള്‍ ,ഒരു ആശയം ,ആശയപുനര്‍ചിന്തനകള്‍


                "രണ്ടു സിനിമകള്‍ ,ഒരു ആശയം ,ആശയപുനര്‍ചിന്തനകള്‍..."

ചുവപ്പിന്‍റെ സിനിമകള്‍ എല്ലാം ധീരന്മാരുടെയും നായകന്മാരുടെയും കഥകള്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ പൊതുവേ ഒതുങ്ങുന്നു  ..രക്തസാക്ഷികളേയും അത് പോലെ തന്നെ ഭാവിയില്‍ ചെങ്കൊടിയുടെ ചരിത്രത്തിന്‍റെ ഏടുകളില്‍ വര്‍ണിക്കപ്പെട്ട പാവപ്പെട്ടവരുടെ ആശ്രയമായ ധീര നേതാക്കളെയും അവിടെ വരച്ചെടുക്കുന്നു .കമ്മ്യുണിസ്റ്റ് ചിന്താഗതികള്‍ ഒരു ആശയത്തിലുപരി ഒരു വികാരമായി മാറിയ രാജ്യങ്ങളില്‍ എല്ലാം തന്നെ ധീരത ,ചങ്കൂറ്റം ..അത് പോലെ ജന രക്ഷകന്‍ എന്നീ വികാരങ്ങളെ പലപ്പോഴും മുതലെടുക്കുകയാണ് ഉണ്ടായത് ...വിപ്ലവ വീര്യം ഒഴുകിയ ഞരമ്പുകളില്‍ പണക്കാരന്റെയും അധികാരമോഹികളുടെയും അടുക്കല്‍ നിന്നും ഭരണം സാധാരണക്കാരില്‍ എത്തിക്കുവാന്‍ പ്രയത്നിച്ച ആ പ്രസ്ഥാനം ഇന്ന് എവിടെ എത്തി  നില്‍ക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം പറയുന്നു ഈ രണ്ടു ചിത്രങ്ങളും.."ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് " എന്ന മലയാള ചിത്രവും "Baader-Meinhoff Complex" എന്ന ജര്‍മന്‍ ചിത്രവും ...

മലയാളത്തില്‍ ഈ അടുത്ത് വന്ന ചിത്രങ്ങളില്‍ രാഷ്ട്രീയ കാരണങ്ങളാല്‍ വിവാദമായ ചിത്രമായിരുന്നു അരുണ്‍ കുമാര്‍ -മുരളി ഗോപി കൂട്ടുക്കെട്ടിന്റെ "ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് " ..ഇവരുടെ ഇതിനു മുന്‍പ് ഇറങ്ങിയ  "ഈ അടുത്തക്കാലത്ത് " എന്ന ചിത്രത്തില്‍ ഇവര്‍ ചെറുതായെങ്കിലും  അവതരിപ്പിക്കുന്ന രാഷ്ട്രീയം മറയാക്കി ഈ ചിത്രത്തിന് നേരെ നടന്ന വിമര്‍ശനങ്ങള്‍ പലയിടത്തും കണ്ടതാണ് ...അതിന്‍റെ ഫലമെന്നോണം ഈ വര്ഷം ഇറങ്ങിയ ചിത്രങ്ങളില്‍ മികച്ചതെന്ന് എല്ലാ അര്‍ത്ഥത്തിലും പറയാവുന്ന ഒരു ചിത്രം ഭാഗികമായി എങ്കിലും ബഹിഷ്ക്കരണ ഭീഷണി നേരിട്ടു എന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു ..എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ അങ്ങനെ ഉള്ള ഒരു അവസ്ഥ സംജാതമായി എന്ന് പൊതു സമൂഹത്തെ അറിയിച്ചുമില്ല ...അത് വെറും ഒരു വാര്‍ത്തയായി മാത്രമായി ഒതുങ്ങട്ടെ എന്ന് ആഗ്രഹിക്കുന്നു ...ചുവപ്പന്‍ ആശയങ്ങളെ വിമര്‍ശിക്കുന്നു എന്നുള്ള തോന്നലാവാം ഇത്തരം ഒരു വാര്‍ത്തയ്ക്കു പിന്നില്‍ ...സന്ദേശം ,ഒരു അറബി കഥ തുടങ്ങിയ ചിത്രങ്ങളില്‍ നായക കഥാപാത്രങ്ങള്‍ തന്നെ ചുവപ്പിന്‍റെ ആശയങ്ങളുടെ സഹയാത്രികരെ പരിഹസിക്കുന്നുണ്ടെങ്കിലും അന്നൊന്നും ഇത്രയും വിവാദങ്ങള്‍ വന്നിരുന്നില്ല ..ലോകം സമയത്തെ കീഴടക്കിയെങ്കിലും മനസ്സുകള്‍  ഇന്ന് ഇടുങ്ങിയതായി മാറി എന്ന്  തോന്നുന്നു ...

 "Baader- Meinhoff Complex" അവതരിപ്പിച്ച ആശയം റെഡ് ആര്‍മി ഫാക്ഷന്‍ എന്ന ജര്‍മനിയിലെ വിപ്ലവ പാര്‍ട്ടിയുടെ നാള്‍ വഴിയിലൂടെ ആയിരുന്നു ..രണ്ടു ചിത്രങ്ങളും നടക്കുന്ന കാലഘട്ടങ്ങള്‍ കൂടുതലും വ്യത്യസ്തം ആയിരുന്നു എങ്കിലും ഇതില്‍ പങ്കാളി ആയവരുടെ ആശയങ്ങള്‍ പലപ്പോഴും സാമ്യം പുലര്‍ത്തിയിരുന്നു ..ജനങ്ങള്‍ ആരംഭിച്ച് ..ജനങ്ങളുടെ ഇടയിലേക്ക് എത്തിയ പ്രസ്ഥാനം പിന്നീട് ചിലരുടെ ആശയങ്ങള്‍ പ്രകടിപ്പിക്കുവാന്‍ വേണ്ടി മാത്രം ആശയങ്ങളെ വളചൊടിച്ചപ്പോള്‍ ,അതിനെ വളര്‍ത്തി വലുതാക്കിയ ജനങ്ങള്‍ അവരില്‍ നിന്നും അകലുകയും അപ്പോള്‍ അവിടെ വെറും നേതാക്കള്‍ മാത്രം അവശേഷിച്ചപ്പോള്‍ ഉള്ള അവസ്ഥ ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌ ..

  രണ്ടു ചിത്രങ്ങളിലും പൊതുവായുള്ള കഥാപാത്രങ്ങള്‍ ഉണ്ട് ..വിപ്ലവം അണികളില്‍ എത്തിക്കുവാന്‍ തങ്ങളുടെ കൂടെ ഉള്ളവരുടെ സാധാരണ മരണങ്ങള്‍ പോലും അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ പ്രതികളാക്കി അവതരിപ്പിക്കുവാന്‍ ആണ് Baader-Meinhoff Complex ല്‍  ശ്രമിക്കുന്നത് ..എന്നാല്‍ തലമുറകള്‍ക്ക് മുന്‍പ് നടന്ന സംഭവങ്ങള്‍ ഒരു പകയേറിയ മൂര്‍ഖനെ പോലെ ഓര്‍ത്തു വച്ച് ..അതിന്‍റെ പേരില്‍ ജനങ്ങളുടെ ഇടയില്‍ നിന്നും ലഭിക്കുന്ന അനുകമ്പ തന്‍റെ അധികാര ലക്ഷ്യങ്ങളിലേക്ക് ഉള്ള മാര്‍ഗം ആയി കൈതേരി സഹദേവന്‍ LRL ല്‍ ഉപയോഗിക്കുന്നുണ്ട് ...ജനങ്ങളുടെ ഇടയില്‍ ഉള്ള പ്രസക്തി നഷ്ടപെട്ട ഒരു പ്രസ്ഥാനമായാണ് ഒരു സമയത്തിന്  ശേഷം BMC യില്‍ അവതരിപ്പിക്കുന്നത്‌ ...തങ്ങളുടെ ആശയങ്ങളുടെ സ്വീകാര്യത കൂടുതല്‍ പേരില്‍ എത്തിക്കുവാന്‍ റെഡ് ആര്‍മി ഫാക്ഷന്‍ (RAF),ജര്‍മനിയില്‍ നടത്തുന്ന ബാങ്ക് കൊള്ളകള്‍ ജനങ്ങളുടെ അടുത്ത് നിന്നും അവരെ അകറ്റുകയും ...ചുവപ്പ് സേനയിലെ അംഗങ്ങളെ പിടികൂടുവാന്‍ പോലീസിനെ സഹായിക്കുന്ന അവസ്ഥയിലേക്ക് എത്തി ചേര്‍ക്കുന്നു ...

 ചോരയ്ക്ക് ചോര എന്ന പേരില്‍ നടത്തുന്ന ഈ ചിത്രങ്ങളിലെ കൊലകള്‍ പലപ്പോഴും ചിലരുടെ ഒക്കെ സൗകാര്യ വിദ്വേഷങ്ങള്‍ തീര്‍ക്കാനായി മാത്രം ഉപയോഗിച്ചിരുന്നതായി ഇവിടെ കാണാം ..ആശയപരമായി വ്യത്യാസം വന്ന LRL ലെ ചെഗുവേര റോയിയെ പോലെ ആയിരുന്നു BMC യിലെ Meinhoff എന്ന പത്രപ്രവര്‍ത്തകയും ...വിശ്വാസങ്ങളിലെ മാറ്റങ്ങള്‍ രണ്ടു പേരെയും ദുഖിപ്പിക്കുന്നുണ്ട് ...അവര്‍ അവസാനം എത്തി ചേരുന്ന അവസ്ഥകള്‍ ഒന്നായിരുന്നു ..രീതികള്‍ പലതായിരുന്നു എങ്കില്‍ കൂടി .. BMC യിലെ ഗുഡ് റണ്‍ നെ പോലെ ആയിരുന്നു LRL ല്‍ ലെനയുടെ കഥാപാത്രം ..ആശയങ്ങളോടും വിപ്ലവകാരിയോടും തോന്നിയ ഇഷ്ടം മാത്രം ആയിരുന്നു അവരുടെ ജീവിതങ്ങള്‍ ...
   ഇതിന്‍റെ ഇടയ്ക്ക് മരണത്തിനെ പുല്‍കാന്‍ വന്ന സഖാക്കളേ രണ്ടു ചിത്രത്തിലും കാണാം ...തെറ്റ് ചൂണ്ടി കാണിച്ച പ്രവര്‍ത്തകരെയും ,അത് പോലെ വിമര്‍ശിച്ചവരെയും ..എന്നാല്‍ ഈ രണ്ടു ചിത്രങ്ങളെയും വ്യത്യസ്തം ആക്കുന്നത് ഇന്ദ്രജിത്ത് എന്ന നടന്‍ തന്‍റെ ജീവിതത്തില്‍ അവതരിപ്പിച്ച മികച്ച കഥാപാത്രങ്ങളില്‍ ഒന്നായ വട്ടു ജയന്‍  ആണ് ...ആശയങ്ങളുടെ സാക്ഷാത്കാരം ,അത് ശത്രു കൂടെ ഉള്ളവന്‍ ആണെങ്കില്‍ പോലും അവന്‍റെ അവസാനത്തോടെ LRL ല്‍ അവസാനിക്കുന്നുണ്ട് ..എന്നാല്‍ BMC യില്‍ അത്തരം ഒരു കഥാപാത്രം ഇലാതെ പോയി ..ഒരു പക്ഷെ LRL അവതരിപ്പിച്ചത് ഭാവനയുടെ ഭാഷ്യത്തില്‍ ആയിരുന്നത് കൊണ്ടാവാം അങ്ങനെ ഒരു കഥാപാത്രം ..എന്ത് കൊണ്ടെന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അത്തരം കഥാപാത്രങ്ങള്‍ വിരളം ആണ് എന്നത് തന്നെ ...

പലപ്പോഴായി കാലഹരണപ്പെട്ടു പോയ ആശയങ്ങളില്‍ മാറ്റം വരുത്താതെ ജീവിക്കുന്ന ഒരു കൂട്ടം ആളുകള്‍ ആവാം ഇത്തരം മഹനീയ പ്രസ്ഥാനങ്ങളുടെ അന്തകരായി പ്രവര്‍ത്തിക്കുന്നത് ..രണ്ടു ചിത്രത്തിലും അത്തരം ആളുകളെ കാണാം ...LRL  ഒരിക്കലും നിരോധിക്കപ്പെടെണ്ട/ അകറ്റി നിര്‍ത്തേണ്ട ഒരു ചിത്രമായിരുന്നില്ല ..എന്ത് കൊണ്ടെന്നാല്‍ അത് പലതിലേക്കും ഉള്ള ഒരു ചൂണ്ടു പലക ആയിരുന്നു .കൊലപാതകങ്ങള്‍ ആകാം ഈ പ്രസ്ഥാനങ്ങളുടെ തുടക്കം ...എന്നാല്‍ അനവസരത്തില്‍ ഉള്ള ഇത്തരം പ്രവര്‍ത്തനങ്ങളുടെ അവസാനം എന്താകും എന്നുള്ളത് പ്രസക്തമാണ് ..ഈ പ്രസ്ഥാനങ്ങള്‍ അനീതിക്ക് എതിരെ ജനങ്ങള്‍ക്ക്‌ പ്രതികരിക്കുവാന്‍ ഉള്ള എളുപ്പ വഴി ആയിരുന്നു ..അതിനാല്‍  കാലങ്ങള്‍ക്കപ്പുറം ഈ ചിത്രങ്ങള്‍ക്ക് ആയുസ്സുണ്ട് എന്ന് ഞാന്‍ കരുതുന്നു ..ഒരു തിരുത്തല്‍ ശക്തിയായി ഈ ചിത്രങ്ങള്‍ പ്രവര്‍ത്തിക്കും ...അത് പോലെ തന്നെ ഈ സിനിമകളും ..ഒരു തലമുറയ്ക്കുള്ള ശേഷിപ്പുകളായി നിലനില്‍ക്കും ...

  

Wednesday, 25 September 2013

43.THE BAADER MEINHOFF COMPLEX (GERMAN,2008)

THE BAADER MEINHOFF COMPLEX aka "Der Baader Meinhof Komplex"(GERMAN,2008), Action | Biography | Crime | Drama | History,Dir:-Uli Edel,*ing:- Martina GedeckMoritz BleibtreuJohanna Wokalek
   ഒരു കാലഘട്ടത്തിന്റെ കഥയുമായി "THE BAADER MEINHOFF COMPLEX"

ഒരിക്കല്‍ ജര്‍മനിയെ പിടിച്ചു കുലുക്കിയ കമ്മ്യുണിസ്റ്റ്  പ്രസ്ഥാനം ആണ് "RAF(Red Army Faction).ചുവപ്പിന്‍റെ പ്രഭയില്‍ മുതലാളിത്തത്തിന് എതിരെ ആഞ്ഞു വീശിയ ആ സംഘടന ഒരിക്കല്‍ ലോകത്ത് ഭയപ്പെടേണ്ട ഒന്നായിരുന്നു..ഇന്ന് സജീവമായ,ആശയങ്ങളില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മാര്‍ഗരേഖയായി പലപ്പോഴും ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടാറുണ്ട്..പ്രധാനമായും ഒരു സമൂഹത്തിലെ ജനങ്ങളുടെ പൊതു വികാരങ്ങളെ മുതലെടുത്ത്‌ അതിന്‍റെ ബാക്കി പത്രമായി നടക്കുന്ന ഇത്തരം ആശയ പ്രകടനങ്ങള്‍ ഭീകരവാദത്തിന്റെ വഴിയിലൂടെ നടക്കുമ്പോള്‍ അതിനു ഉണ്ടാകുന്ന, സാധാരണ ജനങ്ങളുടെ ഇടയില്‍ ഉള്ള ഭീതി പലപ്പോഴും ഇത്തരം സംഘടനകളുടെ അവസാനത്തില്‍ ആണ് എത്തിച്ചേരുക ...അഭിപ്രായ ഭിന്നത പലപ്പോഴും പല രീതിയിലും പലരും പ്രകടിപ്പിക്കുമ്പോഴും ,സമാധാന പൂര്‍ണമായ ജീവിതം ആഗ്രഹിക്കുന്ന സാധാരണ ജനങ്ങള്‍ ഇത്തരം സംഘടനകളെ എതിര്‍ക്കാറുണ്ട് ..ഭരണ സംവിധാനങ്ങളോടുള്ള വെറുപ്പ് അത്തരം അവസ്ഥകളില്‍ ഒരു തരം അനുകമ്പ എന്ന വികാരത്തിലേക്ക് മാറി മറിയുകയും ചെയ്യുന്നു ...എന്നാല്‍ തങ്ങളുടെ സിരകളില്‍ ആശയങ്ങള്‍ കുത്തി വച്ച പ്രവര്‍ത്തകര്‍ ഇത്തരം അവസ്ഥകള്‍ മനസ്സിലാകാതെ ,തങ്ങളുടെ ജീവിതങ്ങള്‍ക്ക് വില ഇടാതെ ആശയങ്ങളുടെ സാക്ഷാത്കാരത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ..അത് അവരെ എത്തിക്കുന്നത് പരാജയത്തിന്‍റെ പാതയിലേക്ക് ആണ് ..അത്തരം ഒരു സംഭവത്തിന്‍റെ നേര്‍ സാക്ഷ്യമാണ് ഈ ചിത്രം ...

    ഇനി സിനിമയിലേക്ക് ..സാധാരണ ഗതിയില്‍ ഒരു ചിത്രം എന്നുള്ളതിന്റെ പരിധിയില്‍ വരുന്ന സംഭവങ്ങള്‍ പലപ്പോഴും അതിശയോക്തി കലര്‍ന്ന സംഭവങ്ങള്‍ ആയിരിക്കും ..യഥാര്‍ത്ഥ സംഭവങ്ങളുടെ പുറകെ പോകുന്ന ചിത്രങ്ങള്‍ അവസാനിക്കുന്നത് മറ്റൊരു വിഭാഗത്തില്‍ ആണ് ...ഡോക്യുമെന്‍ററി എന്ന വിഭാഗത്തില്‍ പെടുന്ന അവയ്ക്ക് ഒരു സിനിമ  നല്‍കുന്ന ഒരു അനുഭൂതി നല്‍കുവാന്‍ കഴിയുകയും ഇല്ല ...എന്നാല്‍ അത്തരം ചിന്തകളെ ഒക്കെ മാറ്റി മറിച്ച് മികച്ചത് എന്ന് വിശേഷണത്തിന് തീര്‍ച്ചയായും അര്‍ഹമായ ഒരു ചിത്രമാണ് "THE BAADER MEINHOFF COMPLEX"..

  ജര്‍മനിയിലേക്ക്‌ സന്ദര്‍ശനത്തിനായി വരുന്ന ഇറാനിലെ ഷായോടുള്ള ജനരോഷത്തില്‍ നിന്നും ഈ ചിത്രം തുടങ്ങുന്നു ..തന്‍റെ ഭരണത്തില്‍ ഉള്ള അപാകതകള്‍ ലോകം എങ്ങും അറിയുന്ന സമയം ...പ്രബുദ്ധരായ ,ആശയങ്ങളുടെ ചിറകിലേറി സഞ്ചരിക്കുന്ന ജര്‍മന്‍ ജനത തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നു ...ആ പ്രതിഷേധത്തില്‍ ബെന്നോ എന്ന യുവാവ്‌ മരിക്കുന്നു..അതിനെ അപലപിച്ചു കൊണ്ട് Meinhoff എന്ന ഇടതു പക്ഷ പ്രവര്‍ത്തക തന്‍റെ കോളങ്ങളില്‍ എഴുതുന്നു ..അതിനു വന്‍ രീതിയില്‍ ജന സമ്മിതി ലഭിക്കുന്നു ...പ്രതിഷേധത്തിന്റെ കാറ്റ് ആഞ്ഞു വീശി ഗുഡ്റണ്‍,ബാദേര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു തുണി കട കത്തിക്കുന്നു ...ജന ശ്രദ്ധ ലഭിച്ച അവരുടെ പ്രവര്‍ത്തിയില്‍ നിന്നും Meinhoff ന്‍റെ തൂലികയുടെ ശക്തിയില്‍ നിന്നും ലഭിച്ച ജന സമ്മതിയില്‍ അവരെ വെറുതെ വിടുന്നു അമേരിക്ക വിയട്നാമില്‍ നടത്തിയ ആക്രമണങ്ങള്‍ ,ഇസ്രായേലിന്റെ ആക്രമണങ്ങള്‍ എല്ലാം ആ സമയത്തെ ജന സമൂഹങ്ങളെ ഭിന്നിപ്പിക്കുന്നു ...ജനങ്ങള്‍ ഭരണ കൂടാതെ ഒരു ശത്രുവിനെ എന്നത് പോലെ കാണുന്നു ....തന്നോട്  വിശ്വസ്തതയില്ലാത്ത ഭര്‍ത്താവിനെ വിട്ട് തന്‍റെ രണ്ടു കുട്ടികളോടും കൂടി Meinhoff തന്‍റെ വീട് വിടുന്നു ...ഗുഡ്റണ്‍,ബാദേര്‍ എന്നിവരോടൊപ്പം Meinhoff തന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നു ..

  എന്നാല്‍ ഒരു ദിവസം പോലീസിന്റെ പിടിയില്‍ ആയ ബാദേറിനെ സഹായിക്കാനായി  Meinhoff തന്‍റെ പത്ര പ്രവര്‍ത്തനത്തില്‍ ഉള്ള സ്വാധീനം ഉപയോഗിക്കുന്നു ..അനീതിക്കെതിരെ  പോരാടുന്ന ഒരു സംഘടന എന്ന നിലയില്‍ ജനങ്ങളുടെ ഇടയില്‍ ലഭിച്ച പ്രശസ്തി എന്നാല്‍ അവരെ കൊണ്ടെത്തിച്ചത് ആക്രമങ്ങളുടെ വഴിയിലേക്കാണ്‌ ...ധാരാളം യുവാക്കള്‍ ചോരത്തിളപ്പില്‍ സംഘടനയുടെ ഭാഗം ആയെങ്കിലും ജനങ്ങള്‍ അവരെ വെറുത്തു തുടങ്ങിയിരുന്നു ...തങ്ങളുടെ ആയുധ പോരാട്ടങ്ങള്‍ക്ക് ശക്തി പകരുവാനായി അവര്‍ പാലസ്തീന്‍ തീവ്രവാദികളോടൊപ്പം ചേരുന്നു ..എന്നാല്‍ മതപരമായുള്ള ചട്ട കൂട്ടില്‍ പ്രവര്‍ത്തിക്കുന്ന പലസ്തീന്‍കാരുമായി ഒത്തു പോകാന്‍ RAF കാര്‍ക്ക് കഴിയുന്നില്ല ..എന്നാല്‍ തന്‍റെ കുട്ടികളുടെ രക്ഷയ്ക്കായി ,പിന്നീടൊരിക്കലും കാണാന്‍ കഴിയില്ല എന്നറിഞ്ഞിട്ടും Meinhoff  അവരുടെ ഒപ്പം വിടുന്നു ..എന്നാല്‍ പിന്നീട് കുട്ടികള്‍ അവരുടെ പിതാവിന്റെ അടുക്കല്‍ തന്നെ എത്തി ചേരുന്നു ...

പിന്നീട് കാണുന്നത് ജര്‍മനിയില്‍ മുഴുവന്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുക്കൊണ്ട് ആ സംഘടന നടത്തുന്ന ബാങ്ക് കൊള്ളകള്‍  ആണ് ..പെട്ര എന്ന അവരുടെ പ്രവര്‍ത്തകന്റെ മരണം അവരെ രോഷാകുലരാക്കുന്നു ..അവര്‍ ആക്രമണങ്ങള്‍ അഴിച്ചു വിടുന്നു .എന്നാല്‍ അത് അവരെ ജനങ്ങളുടെ ഇടയില്‍ നിന്നും കൂടുതല്‍ അകല്ച്ചയിലേക്ക് നയിക്കുന്നു ..ഈ അവസരം മുതലെടുത്ത ഭരണകൂടം RAF പ്രവര്‍ത്തകരെ വേട്ടയാടാന്‍ തുടങ്ങുന്നു ..അതിനു ജനങ്ങളുടെ സഹായവും ലഭിക്കുന്നു ...പ്രവര്‍ത്തകര്‍ പലരും പോലീസിന്റെ പിടിയില്‍ ആകുന്നു ....ഗുഡ്റണ്‍,ബാദേര്‍ ,Meinhoff  എന്നിവര്‍ ഉള്‍പ്പടെ പല പ്രമൂഖരും പോലിസ് പിടിയില്‍ ആകുന്നു ...എന്നാല്‍ അടുത്ത കാലഘട്ടത്തിന്‍റെ വിമോചന പോരാളികള്‍ ആയി RAF ല്‍ ആകൃഷ്ടരായ യുവാക്കള്‍ സഞ്ചരിക്കുന്ന പാത അതിലും ഭീകരം ആയിരുന്നു ..ജയിലില്‍ അടയ്ക്കപ്പെട്ട ഗുഡ്റണ്‍,ബാദേര്‍ ,Meinhoff  തുടങ്ങിയവരുടെ സജീവ പ്രവര്‍ത്തകരുടെ ബാക്കി ഉള്ള ജീവിതവും രണ്ടാം തലമുറയില്‍ പെട്ട RAF അനുഭാവികളുടെ ജീവിതവും ആണ് ബാക്കി ചിത്രം ...

 കഥ കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും ഒരു രാഷ്ട്രീയ സിനിമ എന്ന തോന്നല്‍ ഉണ്ടാവുക സാധാരണം ..എന്നാല്‍ അതില്‍  ഉപരി പ്രവര്‍ത്തകരുടെ ജീവിതത്തിലേക്കുള്ള എത്തി നോട്ടങ്ങള്‍ ,ആവേശത്തിന്റെ പുറത്തു സംഘടനയില്‍ പ്രവര്‍ത്തിച്ച യുവാക്കളുടെ ജീവിതങ്ങള്‍ എല്ലാം :ചിത്രത്തിന്‍റെ പൊതുവായി വരും എന്ന് പലരും പ്രതീക്ഷിച്ച ഒരു രാഷ്ട്രീയ സിനിമ എന്ന നിലയില്‍ നിന്നും മറ്റൊരു തലത്തിലേക്ക് മാറ്റി ..അപ്പോള്‍ ഒരു ഡ്രാമയുടെ മുഖം കാണിച്ച ഈ ചിത്രം എന്നാല്‍ വ്യാപകമായി പരാമര്‍ശിക്കപ്പെടുന്ന കുട്ടാ കൃത്യങ്ങളിലൂടെ ഒരു ക്രൈം ത്രില്ലര്‍ ആയും അനുഭവപ്പെടുന്നു ...ചരിത്ര സംഭവങ്ങളോട് വളരെ അധികം അടുത്ത് ഉള്ള ഒരു സമീപനം മൂലം ഒരു ചരിത്ര സിനിമ എന്ന നിലയിലും പ്രാധാന്യം ഉള്ള ചിത്രം ..ആപല്‍ക്കരമായ രംഗങ്ങള്‍ ഒരു ആക്ഷന്‍ ചിത്രം എന്ന പ്രതീതിയും നല്‍കുന്നു ..മൊത്തത്തില്‍ രണ്ടര മണിക്കൂര്‍ ഈ ചിത്രം സഞ്ചരിക്കുന്ന വഴികള്‍ ശ്രദ്ധിച്ചാല്‍ മതി ഈ ചിത്രത്തിന്‍റെ നിലവാരം മനസ്സിലാക്കാന്‍ ...തീര്‍ച്ചയായും ലോകത്തില്‍ ഇന്ന് വരെ ഇറങ്ങിയ സിനിമകളില്‍ മഹത്തരമായ ഒരു സ്ഥാനത്തിനു അര്‍ഹത ഈ ചിത്രത്തിനുണ്ട് ..

 പലപ്പോഴും ശ്രദ്ധിച്ച ഒന്നുണ്ട് ..ജര്‍മനിയില്‍ നിന്നും ഇറങ്ങിയ ചിത്രങ്ങള്‍ പലപ്പോഴും നിലവാരം ഉള്ള സിനിമകളുടെ പട്ടികയില്‍ പെടുത്തി പലപ്പോഴും കണ്ടിട്ടില്ല ..എന്നാല്‍ തീര്‍ച്ചയായും അവര്‍ അവതരിപ്പിക്കുന്ന വിഷയങ്ങള്‍ ,അവരുടെ വീക്ഷണങ്ങള്‍ ഒരിക്കലും മറ്റു ഭാഷകളില്‍ കാണുവാന്‍ സാധിക്കില്ല ...അപകടകരമായ പ്രവര്‍ത്തികള്‍ മനസ്സിനെ സുഖിപ്പിക്കുന്ന ഒരു കാലത്ത് നടക്കുന്ന സംഭവങ്ങള്‍,തങ്ങളുടെ ആശയ പരാജയത്തിലേക്ക് എത്തി ചേര്‍ന്നു എന്ന് മനസ്സിലാകുന്നിടത് തുടങ്ങുന്നു അടുത്ത തലമുറയുടെ പ്രവര്‍ത്തനങ്ങള്‍ ...എന്ന് ഭരണ കൂടങ്ങള്‍ ഭയപ്പെട്ടിരുന്ന ജനങ്ങള്‍ ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ,പലരുമായുള്ള ആശയ കുഴപ്പത്തില്‍ അവരുടെ ലക്ഷ്യങ്ങളെ തകര്‍ക്കുന്നു ....മരണങ്ങളുടെ പിന്നില്‍ ഉള്ള യദാര്‍ത്ഥ സംഭവങ്ങള്‍ പലരും പ്രവര്‍ത്തകരില്‍ ആവേശം നിറയ്ക്കാന്‍ ആണ് ഉപയോഗിച്ചത് ..ആത്മഹത്യകള്‍ പലപ്പോഴും പ്രവര്‍ത്തകരെ രക്തസാക്ഷികള്‍ ആക്കി ...ജര്‍മന്‍ ഭാഷയില്‍ ഇറങ്ങിയ സിനിമയുടെ അതെ പേരില്‍ ഉള്ള പുസ്തകം ആയിരുന്നു സിനിമയ്ക്ക് പ്രചോദനം എങ്കിലും ആ സമയത്ത് നടന്ന പ്രവര്‍ത്തനങ്ങള്‍ അതിന്‍റെ ഭാവങ്ങള്‍ക്ക് ഒരു മാറ്റവും നല്‍കാതെ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട് ...തീര്‍ച്ചയായും ഞാന്‍ കണ്ടത്തില്‍ വച്ച് മികച്ച ചിത്രങ്ങളില്‍ ഒന്ന് തന്നെ ആണ് ഇതിനു സ്ഥാനം ...ചുവപ്പിന്‍റെ രാഷ്ട്രീയം എനിക്ക് ഇഷ്ടമല്ലെങ്കില്‍ പോലും ചിത്രങ്ങളില്‍ ഇത്തരം ആശയങ്ങള്‍ കടഞ്ഞെടുക്കുന്ന ഒ/രു വികാരം പലപ്പോഴും പ്രതീക്ഷകള്‍ക്ക് അപ്പുറം  ആയിരിക്കും ...എന്നിരുന്നാലും ഈ ചിത്രം ഒരിക്കലും ഈ സംഘടനയെ വെള്ള പൂശാന്‍ ശ്രമിക്കുന്നില്ല എന്നതും ശ്രദ്ധേയം ആണ് .. ...

  An absolute superb movie based on a period in Germany about RAF (Red Army Faction).It all started as a noble cause as a protest against the visiting of the Shah of Iran,who was notorious for his rule in Iran.A group of young people under Gudrun and Bader torched a department store.But the left activist Meinhoff was there to save them from their trials with her writings.The team regained a powerful impact on the people.Leaving her unfaithful husband,Meinhoff left the house to stay with the group.Under the leadership of Baader and Gudrun ,they began a new era in Germany.They were getting ready for a revolution.At that time,Baader was arrested by the cops..But later ,an organised drama with Meinhoff's help they were able to free him.But with that they went for military training in Palestine.But  strict life styles of the Palestine militants made them to movie from it.Then the group reaches back to Germany and there they started a series of bank robberies which made them become enemies of common people.The government utilized the situation and with the help of people,they were able to take them before the law.The rest of the story deals mainly with what had happened to the faction members and the future of RAF.This is one of the best movies I have ever watched.It has everything..drama,action,crime,thriller,love,lust ..A complete package ...will love this movie to the core if you have 2 and a half hours to spend.My rating for this movies is 9/10 !!

  More reviews @ www.movieholicviews.blogspot.com

Thursday, 19 September 2013

42.ENTER NOWHERE (ENGLISH,2011)

ENTER NOWHERE (ENGLISH,2011),  Mystery | Thriller ,Dir:-Jack Heller ,ing :- Katherine WaterstonScott EastwoodSara Paxton

 പല ചിത്രങ്ങള്‍ക്കും വിഷയമായ ഒരു കോണ്‍സെപ്റ്റ് ആണ് "ബട്ടര്‍ഫ്ലൈ എഫക്റ്റ് ".ഒരു ചിത്രശലഭത്തിന്റെ ചിറകടിയ്ക്കു പോലും പ്രപഞ്ചത്തില്‍ വളരെയധികം മാറ്റം വരുത്താന്‍ സാധിക്കും എന്നാണ് അതിന്‍റെ രത്നച്ചുരുക്കം .. ഇതിനെ പിന്‍പറ്റി വന്ന ചിത്രങ്ങള്‍ ആണ് "The Butterfly Effect Series","Donnie Darko Series" ..പിന്നെ കമലഹാസന്റെ ദശാവതാരം തുടങ്ങിയവ ...ലോകത്തില്‍ ഉണ്ടാകുന്ന ചെറിയ ചലനങ്ങള്‍ പോലും മനുഷ്യന്റെ ജീവിതം മാറ്റി മറിയ്ക്കാന്‍ മതിയാകും എന്നായിരുന്നു ഈ സിനിമകളില്‍ എല്ലാം ...ഓര്‍മയില്ലേ ദശാവതാരത്തിലെ ചിറകടിച്ചു പറക്കുന്ന ചിത്രശലഭത്തെ ??The Butterfly Effect Series,Donnie Darko Series ല്‍ ഒക്കെ ഇത്തരം ചലനങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളെ ആണ് പ്രതിപാധിചിരുന്നത് ...

  ഇനി കഥയിലേക്ക് ....ഒരു കടയില്‍ മോഷണം നടത്താന്‍ പോകുന്ന ഒരു പെണ്‍കുട്ടിയും കാമുകനും മോഷണത്തിന് ശേഷം കാമുകന്‍ പുറത്തു പോയെങ്കിലും അവിടത്തെ സേഫ് മോഷ്ടിക്കാന്‍ ആ പെണ്‍ക്കുട്ടി തീരുമാനിക്കുന്നു ..എന്നാല്‍ കടയില്‍ ഉള്ള ആള്‍ ആ സേഫ് തുറക്കുമ്പോള്‍ കാണുന്നത് അവള്‍ക്കു താങ്ങാവുനതിന്റെ അപ്പുറം ആണെന്ന് പറയുന്നു ...അടുത്ത സീന്‍ .....ഒരു കാട്ടില്‍ ഉറക്കത്തില്‍ നിന്നും എണീറ്റ സമാന്ത കാണുന്നത് താന്‍ ഒരു ചെറിയ വീടിന്റെ മുന്നില്‍ കിടക്കുന്നതായാണ് ...കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ടോം എന്ന യുവാവ് അവിടെ എത്തുന്നു ...ഭര്‍ത്താവിന്റെ കൂടെ കാറില്‍ വന്ന തങ്ങള്‍ വണ്ടിയ്ക്കു പ്രശ്നം ഉണ്ടായപ്പോള്‍ ഭര്‍ത്താവ് ശരി ആക്കാന്‍ വേണ്ടി ആരെയെങ്കിലും അന്വേഷിച്ചു പോയെന്നും എന്നാല്‍ തിരികെ വരാത്തതിനാല്‍ താന്‍ തേടി ഇറങ്ങിയതാനെന്നും പറയുന്നു ...സമാന്ത ഗര്‍ഭിണി ആണ് ...ടോം വണ്ടിയിലെ ഇന്ധനം തീര്‍ന്നപ്പോള്‍ ആ കാട്ടില്‍ പെട്ട് പോയതാണെന്നും പറയുന്നു ..ഒരു പഴയ ഹാം റേഡിയോ അല്ലാതെ പുറം ലോകം ആയി ബന്ധപ്പെടാന്‍ ഉള്ള ഒന്നും അവരുടെ കയ്യില്‍ ഇല്ലായിരുന്നു ...ഔ ദിവസം കഴിഞ്ഞപ്പോള്‍ ജോഡി എന്ന ഒരു സ്ത്രീ ആ വീടിന്‍റെ മുന്നില്‍ ഉറക്കം എണീക്കുന്നു ...അവരെ സമാന്ത സഹായിക്കുന്നു...എന്നാല്‍ സ്വഭാവ ദൂഷ്യകാരിയായ ജോഡി ആദ്യം അവരുമായി വഴക്കുണ്ടാക്കുന്നു ...എന്നാല്‍ പതുക്കെ ജോടിയും അവരുടെ കൂടെ സഹകരിക്കാന്‍ തുടങ്ങുന്നു ...

   എന്നാല്‍ ഒരു ദിവസം അവര്‍ ഓരോരുത്തരും എങ്ങോട്ട് പോയതാണെന്ന് ഉല ഒരു സംസാരത്തിനിടയില്‍ മൂന്നു പേരും എങ്ങോട്ട് പോവുകയാണെന്ന് പറയുന്നതിനിടയില്‍ മൂന്നു പേരും തങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലം ഏതാണെന്ന് പറയുന്നതില്‍  കണ്ഫ്യൂഷന് ഉണ്ടാകുന്നു ..ആകെ മൊത്തം ആശയക്കുഴപ്പത്തില്‍ ആയ അവര്‍ ആര് പറയുന്നതാണ് സത്യം എന്നറിയാതെ കുഴയുന്നു...അവസാനം അവര്‍ അവിടെ നിന്നും യാത്ര തിരിക്കാന്‍ തീരുമാനിക്കുന്നു..അവര്‍ എത്തി ചേരുന്നത് കാടിന് നടുവില്‍ ഉള്ള ഒരു യുദ്ധ ബങ്കറില്‍ ആണ് ..അവിടെ അല്‍പ്പ സമയം ചിലവഴിച്ച അവര്‍ വീണ്ടും യാത്ര തുടങ്ങുന്നു ...എന്നാല്‍ ആ യാത്ര അവസാനിക്കുന്നത് അവര്‍ യാത്ര തുടങ്ങിയ ആ ചെറിയ വീടിന്‍റെ മുന്നില്‍ തന്നെയായിരുന്നു ...തങ്ങളുടെ ചുറ്റും എന്താണ് സംഭവിക്കുന്നത്‌ എന്ന് മനസ്സിലാകാതെ അവര്‍ വീണ്ടും കുഴയുന്നു ...പിന്നീട് അവര്‍ ബങ്കറില്‍ നിന്നും കിട്ടിയ വൈന്‍ കുടിക്കുമ്പോള്‍ വര്‍ഷത്തെ പറ്റി ഉള്ള സംസാരം ഉണ്ടാകുന്നു ...എന്നാല്‍ അവര്‍ ഒരു ദുരിത സത്യം മനസ്സിലാക്കുന്നു ...മൂന്ന് പേരും മൂന്നു സ്ഥലത്ത് ആണെന്നത് പോലെ അവര്‍ മൂന്നു പേരും മൂന്ന് കാലഘട്ടത്തിലും ആണ് ..സമാന്ത 1962 ലും ,ടോം 2012 ലും ,ജോഡി 1985 ലും ... എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുന്ന അവര്‍ക്ക് അന്ന് വൈകിട്ട് ഒരാളെ കണ്ടു മുട്ടുന്നു ...ആ കണ്ടു മുട്ടലുകള്‍ അവരെ കൊണ്ടെത്തിക്കുന്നത് അവര്‍ ആ സ്ഥലത്ത് എന്തിനായി വന്നു എന്നുള്ള ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ...ആ ഉത്തരം ആണ് ബാക്കിയുള്ള ഈ Mystery ചിത്രത്തിന്‍റെ കഥ ....

  ഒന്നര മണിക്കൂര്‍ നമ്മളെ ശ്വാസമടക്കി ഈ ചിത്രം കാണുവാന്‍ ഈ ചിത്രത്തിന്‍റെ സംവിധായകന് കഴിഞ്ഞിട്ടുണ്ട് ..മാത്രമല്ല നല്ലൊരു mystery ത്രില്ലര്‍ ആണ് ഇ ചിത്രം...ജീവിതത്തിലെ ചില സംഭവങ്ങള്‍ ചെന്നവസാനിക്കുന്നത് തലമുറകളെ മാറ്റി മറിയ്ക്കാന്‍ കഴിവുള്ള അവസ്ഥകളിലേക്ക് ആയിരിക്കും ..ആദ്യ സംഭവം എത്ര ചെറുതാണ് എങ്കിലും അതിനു ഒരു മാറ്റവും ഇല്ലാ...എന്തായാലും Enter Nowhere ചെറിയ ബട്ജറ്റില്‍ ഇറങ്ങിയ മികച്ച ഒരു ത്രില്ലര്‍ ആണെന്ന് നിസ്സംശയം പറയാം ..

 Enter Nowhere is a psycho thriller based on the  popular concept of Butterfly effect.Many polpular  movies were released based on this concept such as The Butterfly Effect Series,Donnie Darko Series etc. This theory emphasize on the concept that even miniature changes in a stable environment could bring about a lot of changes.The movie starts of with two lovers robbing a department store and when they were about to leave,the girl asked the shopkeeper to open the safe.But he told her that she could not digest  what was inside it.Then a scene later,a pregnant woman named Samantha is seen lying in front of a cabin in the woods.Later she meets Tom who was also trapped inside the forest like her due to some car trouble.days later another woman Jody also comes to the cabin in a similar manner as Samantha's.Though reluctant at first to mingle with the 2 inmates,she later got to co operate with them.Days later when there was  a conversation on how they reached that place and about their destinations,three off them got confused as none was not in the place where they thought off.
  At last they decide to leave the place.But on their way,they happened to be in a war bunker.They took the wines and other necessary things from the bunker and alas! ,when they went out they were in front of the same cabin in the woods where they left off.later there was a confusion in the years which they were living.Samantha was from 1962,Tom was from 2012 and Jody was from 1984.they were lost in their confusions.that night a stranger came to their place.Could he solve all their problems.Can he save them and tell them the truth??The rest of the movies this missing links.

  It was a nice thriller made with a low budget.Though couldn't recommend for all this movie is for the ones who loves those mystery stuffs.I will rate it by a 8/10 !!

More reviews @ www.movieholicviews.blogspot.com

41.THIS IS THE END (ENGLISH,2013)


THIS IS THE END (ENGLISH,2013) , Comedy | Fantasy ,Dir:- Evan GoldbergSeth Rogen ,*ing :- James FrancoJonah HillSeth Rogen 

ചിരിപ്പിക്കുന്നവരുടെ ലോകാവസാന കഥയുമായി  "This is the End"

ചിരിയുടെ രുചി പകര്‍ന്നു കൊണ്ട് വരുന്ന ധാരാളം ചിത്രങ്ങള്‍ ഹോളിവുഡ് സമ്മാനിച്ചിട്ടുണ്ട് ..എന്നാല്‍ അവയില്‍ കൂടുതലും ചിരിപ്പിക്കാന്‍ വേണ്ടി ഉണ്ടാക്കിയ  എച്ചുകെട്ടലുകളും അത് പോലെ ഉള്ള സന്ദര്‍ഭങ്ങളും ആണ് കൂടുതല്‍ ...മലയാള സിനിമയില്‍ ചിരി എന്നുള്ളത് ;മികച്ച ഹാസ്യ സിനിമകളില്‍ പലതിലും കഥ, സന്ദര്‍ഭങ്ങള്‍ എന്നിവയില്‍ ചാലിച്ചാണ് അവതരിപ്പിച്ചിട്ടുള്ളത് ..അവിടെ എല്ലാം സ്വാഭാവിക ഹാസ്യത്തിനാണ് പ്രാധാന്യം ..എന്നാല്‍ സായിപ്പിന്‍റെ കാര്യം നേരെ തിരിച്ചും .പലപ്പോഴും കാണാറുള്ളത്‌ പോലെ തമാശ അഭിനേതാക്കള്‍ പറയും ,പുറകെ മുന്‍കൂട്ടി റെക്കോര്‍ഡ്‌ ചെയ്തു വച്ച ചിരിയും കേള്‍ക്കും ...അവര്‍ കൂടുതലും പഴം തൊലിയില്‍ ചവിട്ടി വീഴുന്ന തരത്തില്‍ ഉള്ള തമാശകള്‍ ,സഭ്യതയുടെ രേഖ വിട്ടുള്ള തമാശകള്‍ എന്നിവയിലൂടെ ആണ് അവതരിപ്പിക്കുന്നത്‌ ..ഈ അടുത്തിറങ്ങിയ ചില മലയാള ചിത്രങ്ങളും ആ ഒരു രീതിയിലേക്ക് മാറുന്ന കാഴ്ച ആണ് പലപ്പോഴും കാണാന്‍ സാധിച്ചത് ...എന്നാല്‍ ഹാസ്യപ്രാധാന്യം ഉള്ള ചിത്രങ്ങള്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കും എന്നുള്ളത് കൊണ്ട് പലപ്പോഴും അവയുടെ അവതരണം മാത്രമാണ് പ്രേക്ഷകന്‍ ശ്രദ്ധിക്കുന്നത് ..കഥയ്ക്കോ അല്ലെങ്കില്‍ ഒരു സിനിമയുടെ കെട്ടുപ്പാടുകള്‍ക്കും അപ്പുറം അത്തരം ചിത്രങ്ങള്‍ സമയം കൊല്ലികള്‍  ആയാണ് പലപ്പോഴും തോന്നാറുള്ളത് ..എന്നാല്‍ എല്ലാം മറന്ന് കുറച്ചു നേരം ചിരിക്കാന്‍ വേണ്ടി മാത്രം സിനിമ കാണുന്നവര്‍ക്ക് അത്തരം ചിത്രങ്ങളോടുള്ള ഇഷ്ടകൂടുതല്‍ ;അത്തരം ചിത്രങ്ങളുടെ മാര്‍ക്കറ്റ് കൂട്ടുന്നു ..അത്തരം ഒരു ചിത്രമാണ്‌  "ദിസ്‌ ഈസ്‌ ദി ഏന്‍ഡ് "

   ഈ ചിത്രത്തെ പല രീതിയില്‍ നിര്‍വചിക്കാം "തമാശ നടന്മാരുടെ ട്വന്റി-ട്വന്റി "എന്നോ അല്ലെങ്കില്‍  ജീവിതത്തിലും ജോലിയിലും തമാശ മാത്രമുള്ളവര്‍ ലോകാവസാനം ഉണ്ടാകുമ്പോള്‍ അതിനെ എങ്ങനെ  ഒരുമിച്ച് നേരിടും എന്നുള്ളതിന്റെ ഹാസ്യാവിഷ്ക്കാരം എന്നോ മറ്റോ പറയാം .. ..Saeth Rogen(Guilt Trip,Pineapple Express,Fanboys...) , James Franco (Spidrman 1 ,2 & 3,Eat Pray Love,Date Night,Pineapple Express) ,Jonah Hill (21 Jump Street,The watch ,Superbad,The Invention of Lying...),Jay Baruchel ,Craig Robinson,Danny McBride ..തുടങ്ങിയവരാണ് മുഖ്യ കഥാപാത്രങ്ങള്‍ ..എന്നാല്‍ ഇവരെ കൂടാതെ ധാരാളം മറ്റു താരങ്ങളും ചെറിയ വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട് ഈ ചിത്രത്തില്‍ ...കഥ എന്ന് പറയാന്‍ പ്രത്യേകിച്ചും ഒന്നും ഇല്ലാത്ത ഒരു ചിത്രം ..മേല്‍ പറഞ്ഞ നടന്മാരുടെ മുന്‍ സിനിമകള്‍ പോലെ തന്നെ യാഥാര്‍ത്ഥ്യം വളരെ അകന്നു നില്‍ക്കുന്ന ഒരു ചിത്രം ആണിത് .. സ്പൈടര്‍മാനിലെ Harry Osborn ആയി അഭിനയിച്ച James Franco യുടെ വീട്ടില്‍ നടക്കുന്ന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വന്നവര്‍ അവിചാരിതമായി ലോകാവസാനം നേരിടേണ്ടി വരുന്നതും അതിനെ അവര്‍ എങ്ങനെ നേരിടും എന്ന് ഹാസ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്നു ഈ ചിത്രത്തില്‍  ...അഭിനേതാക്കള്‍ എല്ലാം അവരുടെ തന്നെ പേരുകളില്‍ ആണ് ക്യാമറയെ അഭിമുഖികരിച്ചിരിക്കുന്നത് ..

  എന്നാല്‍ ഒരു കഥ എന്നതില്‍ ഉപരി ഈ ചിത്രത്തില്‍ പറയാന്‍ ശ്രമിച്ചിട്ടുള്ളത് വേറെ കുറച്ചു സംഭവങ്ങള്‍ ആണ് ..

1) ആകാശത്തുള്ള നക്ഷത്രങ്ങളെക്കാളും മുകളില്‍ ആണ് തങ്ങള്‍ എന്ന് സ്വയം വിശ്വസിക്കുന്ന താര ജാടകള്‍
2) സിനിമ ലോകത്തുള്ള കാമ്പില്ലാത്ത സൌഹൃദങ്ങള്‍
3)പ്രപഞ്ച ശക്തിയെക്കാളും മുകളില്‍ ആണ് താങ്കള്‍ എന്നുള്ള താരങ്ങളുടെ എന്നുള്ള അഹങ്കാരം ..
4 ) അവരുടെ അറിവില്ലായ്മ

      ഇവയെല്ലാം കണക്കിന് കളിയാക്കിയിട്ടുണ്ട് ഈ ചിത്രത്തില്‍ ..സ്വര്‍ഗത്തിന്റെ വാതിലുകള്‍ തങ്ങളുടെ മുന്നില്‍ തുറക്കുമ്പോഴും അവര്‍ കാണിക്കുവാന്‍ സാധ്യത ഉള്ള പുച്ഛം , പിന്നെ സാധാരണയായി ഹോളിവുഡ് സിനിമകളില്‍ വരുന്ന ഭീകര ജന്തുക്കളില്‍ നിന്നും രക്ഷപ്പെടാന്‍ ഉള്ള വഴികള്‍ മുന്‍ക്കാല ചിത്രങ്ങളുടെ ചുവടു പിടിച്ചും അവതരിപ്പിക്കുന്നുണ്ട് ...ഈ ചിത്രം ഞാന്‍ കാണുവാന്‍ ഉള്ള പ്രധാന കാരണം രോഗെനും ജോന ഹില്ലും ആണ് ...പിന്നെ ഉള്ള പ്രധാന കാരണം Imdb,Rotten Tomatoes തുടങ്ങിയ ആധികാരിക സൈറ്റുകളില്‍ അവയ്ക്ക് കൊടുത്ത റേറ്റിങ്ങ് , റിവ്യൂ  തുടങ്ങിയവ ആണ് ...നല്ല രീതിയില്‍ വിശകലനം ചെയ്തുകൊണ്ടുള്ള അവലോകനങ്ങളും കണ്ടു ...

 ഒരു സയന്‍സ് ഫിക്ഷന്‍ പടമോ അല്ലെങ്കില്‍ ഒരു സാധാരണ സോംബി ,ലോകാവസാന കഥകളില്‍ ഒന്നായി മാത്രം മാറേണ്ട ഈ  ചിത്രം എന്നാല്‍ സീരിയസ് ആയി സിനിമകളില്‍ അവതരിപ്പിക്കുന്ന ഈ വിഷയങ്ങളെ സമീപിച്ച രീതി ഒന്ന്‍ മാത്രം മതി നമ്മളെ ചിരിപ്പിക്കാന്‍ ...ചുരുക്കത്തില്‍ ബുദ്ധി മാറ്റി വച്ച് കാണേണ്ട ഒരു പടം .. വര്‍ത്തമാനകാലത്തില്‍ ഹോളിവൂടിനെ ചിരിപ്പിക്കുന്ന ഈ നടന്മാര്‍ എല്ലാം തന്നെ തങ്ങളുടെ റോളുകള്‍ ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട് ... പതിവ് പോലെ ഉള്ള മസാല തമാശകള്‍ കുറേ ഉണ്ട് ..എന്നാല്‍ പരസ്പര വിമര്‍ശനം എന്ന നിലയില്‍ അവര്‍ പരസ്പരം പറയുന്ന കാര്യങ്ങള്‍ പലപ്പോഴും ചിരിപ്പിക്കും ..നഷ്ടപ്പെടുത്താന്‍ കുറച്ചു സമയവും അത് പോലെ ഈ നടന്മാരോട് കുറച്ച് ഇഷ്ടവും ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഈ സിനിമ കാണാം ..ചില നടന്മാരുടെ സിനിമകള്‍ ഇങ്ങനെ ആണ്.Adam Sandler അഭിനയിച്ച ചിത്രങ്ങള്‍ ,പ്രത്യേകിച്ച് You Don't Mess with Zohan (2008),Sacha baron Cohen അഭിനയിച്ച Dictator (2012) തുടങ്ങിയ ചിത്രങ്ങളുടെ വഴിയില്‍ സഞ്ചരിക്കുന്ന ഒരു ചിത്രം ആണിത് ..

  അവസാനം ബാക്ക് സ്ട്രീറ്റ് ബോയ്സ് വന്ന് അമല്‍ നീരദിന്റെ "ബാച്ചിലര്‍ പാര്‍ട്ടിയില്‍" നരകത്തില്‍ കാണിക്കുന്നതിന് പകരം സ്വര്‍ഗത്തില്‍ അവതരിപ്പിക്കുന്ന "Everybody" ഗാനത്തോട്‌ കൂടി എല്ലാം ശുഭം ...!!

 " An unrealistic comedy movie with high ratings in IMDB and Rotten Tomatoes" ..This could be defined in a single line for the movie lovers.A movie with a simple,yet interesting story plot.On a day when the stars set up a party in James Franco's (Harry Osborn of Spider man Series) ,unnatural conditions occurs.The time was nearing and it was Apocalypse .Many of the real stars dies during it.But six stars (Seth Rogen,Franco,Jonah Hill,jay Baruchel ,Danny McBride and Craig Robinson survives.The film then gets centered to the ways they follow to survive the Apocalypse.They were dealing it in terms of friendship,Jealousy,Hatred and moreover with a bit of stupidity.The similar ways of presenting Apocalypse in Hollywood movies is depicted here.But in a comical manner.The movie then ends up in a high note with the mighty Backstreet Boys dancing to their hit song "Everybody" in heaven..The movie have nothing except the usual brilliance of Seth Rogen and crew.This movie is absolutely not for the ones who believes story is the nucleus of a movie rather than comedies.What more could we expect from a Seth Rogen movie?This one could tickle the bones of the ones who were interested in Adam Sandler's "You Don't Mess with Zohan" nad Sacha Baron Cohen's "Dictator" .Seriously I enjoyed the movie..like all the culprits in IMDB and RT am also rating it on a high note 7/10 !! Surely the best comedy of the year yet!!

Wednesday, 18 September 2013

40. NORTH 24 KAATHAM (MALAYALAM,2013)

NORTH 24 KAATHAM (MALAYALAM,2013),| Drama | ,Dir: Anil  Radhakrishnan Menon ,*ing :- fahad,Nedumudi Venu,Swathi.

  "ചില യാത്രകള്‍ ഇങ്ങനെയാണ് "- യാത്രയുടെ പരീക്ഷണ മുഖവുമായി നോര്‍ത്ത് 24 കാതം
    സ്ഥിരം ചുറ്റുപാടുകളില്‍ നിന്നും സിനിമയെ തങ്ങളുടേതായ രീതിയില്‍ അവതരിപ്പിക്കുവാന്‍ ഉള്ള ശ്രമം ലോകത്തിറങ്ങിയ ആദ്യ സിനിമയുടെ അണിയറക്കാര്‍ പോലും നടത്തിയിട്ടുണ്ട് ...എന്നാല്‍ പല ഭാഷകളിലും ബിസിനസ്സ് ആയി മാറിയ സിനിമ ലാഭം ഉണ്ടാക്കുവാന്‍  വേണ്ടി മാത്രമുള്ള ഒരു കല  ആയപ്പോള്‍ പ്രത്യേക ചേരുവകകള്‍ അതില്‍ ഇടം പിടിച്ചു ...എന്നാല്‍ മാറ്റത്തിന് വേണ്ടി ഉള്ള ശ്രമങ്ങള്‍ അതിന്‍റെ വഴിക്ക് നടക്കുകയും ചെയ്തു ...എല്ലാ കാലഘട്ടത്തിലും അത്തരം സിനിമകള്‍ വെള്ളിവെളിച്ചത്തില്‍ മിന്നി മറയുകയും ചെയ്തിട്ടുണ്ട് ...അവയെ ചിലര്‍ ന്യൂ ജനറേഷന്‍ സിനിമകള്‍ എന്ന് വിളിച്ചു..മറ്റു ചിലര്‍ അത്  .. ഒരു മാറ്റം മാത്രമായി കൌതുകത്തോടെ നോക്കി കണ്ടു ..എന്നിട്ട് അവര്‍ അവര്‍ക്ക് ആസ്വാദ്യകരമായ കച്ചവട സിനിമയുടെ പുറകെ പോയി ..എന്നാല്‍ പരീക്ഷണ ചിത്രങ്ങള്‍ സിനിമയുടെ കലാ ശാഖകളെ പ്രോത്സാഹിപ്പിച്ചു മുന്നേറി .അത്തരം ഒരു ശ്രമം നടത്തുമ്പോള്‍ ഉണ്ടാകുന്ന അന്ത്യമ കലാരൂപം അപരിചിതമായ രീതിയില്‍ അവസാനിക്കുമ്പോള്‍ അതിനെ പ്രശംസിച്ചും അത് പോലെ തന്നെ മോശമായ രീതികളിലും വിലയിരുത്തലുകള്‍ നടക്കാറുണ്ട്  .. നോര്‍ത്ത് 24 കാതം അത്തരമൊരു സിനിമയാണ് ...

  ഈ സിനിമ സഞ്ചരിക്കുന്നത് ഒരു പ്രത്യേക രീതിയിലാണ് ...Obsessive Complusive Disorder (OCD) യുടെ ലക്ഷണങ്ങള്‍ ഉള്ള നായകനില്‍ തുടങ്ങുന്നു സിനിമ..ജീവിതത്തില്‍ എന്തിനും അടുക്കും ചിട്ടയും വേണം എന്ന് കരുതുന്ന യുവാവായി ഫഹദ് ..അയാള്‍ ആ അവസ്ഥയില്‍ എത്തുവാന്‍ ഉള്ള കാരണങ്ങള്‍ പറയുന്നില്ല ..ചില സമയത്തൊക്കെ തോന്നും ഇക്കാലത്ത് കണി കാണാന്‍ കഴിയാത്ത നല്ല ഒരു സ്വഭാവത്തിനുടമ എന്ന് പറയുവാന്‍ തോന്നുന്ന കഥാപാത്രം ...എന്നാല്‍ എന്തും അധികം ആകുമ്പോള്‍ ഉള്ള കല്ലുകടി അയാളുടെ ജീവിതത്തിലും വില്ലന്‍ ആകുന്നുണ്ട് ....സാമൂഹിക ജീവിതം അന്യമാണ് ഹരികൃഷ്ണന്‍ എന്ന ആ യുവാവിന് ..അയാള്‍ക്ക്‌ ലോകത്തില്‍ സ്നേഹിക്കുന്നത് തന്നെ തന്നെ ആണ് എന്ന് തോന്നിപ്പിക്കുന്ന ഒരു പാത്ര സൃഷ്ടി ആണ് ഹരികൃഷ്ണന് നല്‍കിയിരിക്കുന്നത്  ..എപ്പോഴും ടിഷ്യു പേപ്പര്‍ വച്ച് തുടച്ച് ജീവിക്കുന്ന അ കഥാപാത്രം മാത്രം മതി രണ്ടു മണിക്കൂറുള്ള ഈ സിനിമ തീര്‍ക്കാന്‍ ...യാത്ര ചെയ്യാന്‍ വെറുക്കുന്ന അയാള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരം വരെ ഒരു യാത്ര നടത്തേണ്ടി വരുന്നു .. മറ്റുള്ളവരുടെ കാര്യങ്ങള്‍ അന്വേഷിക്കാതെ ജീവിക്കുന്ന അയാള്‍ അന്ന് രണ്ടു അപരിചിതരെ ആ ട്രെയിന്‍ യാത്രയ്ക്കിടെ  കണ്ടു മുട്ടുന്നു ...

 എന്നാല്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ തന്‍റെ ലക്‌ഷ്യം മറന്നു അയാള്‍ അവരോടൊപ്പം യാത്ര തിരിക്കുന്നു ..എന്നാല്‍ കേരളത്തിന്‍റെ ദേശിയ ഉത്സവമായ ആ ഹര്‍ത്താല്‍ ദിവസം അയാള്‍ക്കായി കാത്തു വച്ചിരുന്നത് അയാളുടെ ജീവിതം മാറ്റി മറിയ്ക്കാന്‍ സാധ്യത ഉള്ള കാര്യങ്ങളായിരുന്നു ...തനിക്ക് ഇഷ്ടമില്ലാത്ത സാഹചര്യങ്ങളില്‍ ,ഇഷ്ടമില്ലാത്ത മനുഷ്യരോട് ,ഭക്ഷണത്തോട് ഒക്കെ അയാള്‍ക്ക്‌ പൊരുതേണ്ടി വരുന്നു ..പേരറിയാത്ത ,ആയിരം പൂര്‍ണ ചന്ദ്രന്മാരെ കാണുവാനായി കാത്തിരിക്കുന്ന സഖാവും , സാമൂഹിക പ്രവര്‍ത്തകയായി കഴിയുന്ന നാരായണിയും അയാളുടെ ജീവിതത്തിന്‍റെ കടിഞ്ഞാന്‍ തിരിക്കുന്നു ..അവര്‍ അറിയാതെ തന്നെ അയാള്‍ അവരോടൊപ്പം എത്തി ചേരുന്നു ...അവര്‍ തങ്ങളുടെ ലക്ഷ്യ സ്ഥലം മാറ്റി വച്ചിട്ട് മറ്റൊരു ലക്ഷ്യത്തിലേക്ക് യാത്ര തിരിക്കുന്നു ...ലക്ഷ്യത്തിലേക്ക് എത്തി ചേരുവാന്‍ ചാവക്കാട്ടുകാരന്‍  ഗള്‍ഫുകാരനും ,ഗുജരാത്തിയെ  കല്യാണം കഴിച്ച തമിഴനും എല്ലാം അവരുടെ കൂടെ കൂടുന്നു ...അവര്‍ മാത്രമല്ല ,സ്ത്രീകളെ ഭോഗ വസ്തു മാത്രമായി കാണുന്ന യുവാക്കളും ,അഴിമാതിയാരോപിതനായ മന്ത്രിയും എല്ലാം ഈ യാത്രയിലെ സഹയാത്രികരാണ് ...

സാഹചര്യങ്ങളോട് പട വെട്ടി കൊല്ലം പറവൂരില്‍ നിന്നും ആരംഭിക്കുന്ന ആ യാത്ര കോഴിക്കോട് അവസാനിക്കുമ്പോള്‍ ചിത്രം അതിന്‍റെ അടുത്ത ഘട്ടത്തിലേക്ക് എത്തി ചേരുകയാണ് ...സാമൂഹികമായ ഒരു ജീവിതം അന്യമാണെന്ന് എല്ലാവരും കരുതിയ ഹരികൃഷ്ണന്‍ തന്‍റെ ജീവിതം മറ്റുള്ളവരുടെ കണക്കു കൂട്ടലുകള്‍ക്ക് അപ്പുറം ആണെന്ന് കാണിച്ചു തരുന്നു ...അയാള്‍ ആദ്യം ഉണ്ടാക്കിയ ആ ഒരു ചിത്രം എന്നാല്‍ സിനിമ അവസാനിക്കുന്നിടത്ത് മാറുകയാണ് ...ആര്‍ക്കൊക്കെയോ അയാളെ അങ്ങനെ കാണണം എന്ന ഇഷ്ടം ഉള്ളത് പോലെ ..എന്നാല്‍ അയാള്‍ താന്‍ തനിക്കായി നിര്‍മ്മിച്ച കൂട് തകര്‍ത്ത് പുതിയൊരു മനുഷ്യന്‍ ആകുന്നിടത്ത് കഥ അവസാനിക്കുന്നു ...മുന്‍പ് പറഞ്ഞത് പോലെ ചില സമയത്തൊക്കെ തോന്നും ഇക്കാലത്ത് കണി കാണാന്‍ കഴിയാത്ത നല്ല ഒരു സ്വഭാവത്തിനുടമ എന്ന് പറയുവാന്‍ തോന്നുന്ന കഥാപാത്രം ആണ് നായകന്‍ എന്ന് ..എന്നാല്‍ അയാളുടെ ജീവിതം നമ്മള്‍ കാണുന്ന സാധാരണ ജീവിതത്തിലേക്ക് മാറി മറയുമ്പോള്‍ സിനിമ അവസാനിക്കുന്നു ..

 കഥ എന്ന് പറയാന്‍ ഒരു ചെറിയ കാര്യം മാത്രമുള്ള സിനിമ ...എന്നാല്‍ ഈ സിനിമയുടെ ജയ -പരാജയാങ്ങള്‍ക്കപ്പുറം ഇതിനെ ശ്രദ്ധേയം ആക്കുന്നത് മറ്റു ചില ഘടകങ്ങളാണ് ..അതിലൊന്നാണ് ഇതില്‍ പരീക്ഷിച്ചിരിക്കുന്ന സ്വാഭാവിക രീതികളില്‍ നിന്നും ബന്ധങ്ങളെ ചേര്‍ത്ത് ഇണക്കുന്ന രീതി ....അടുത്തതായി മറ്റൊന്ന് ഇതിന്‍റെ ക്യാമറ ആണ് ..ക്യാമറ ചലനങ്ങള്‍ സൂക്ഷ്മതയോടെയും അതിലുപരി സൌന്ധര്യമുള്ളവയെ കൂടെ ചേര്‍ത്തും ആണ് ..മറ്റൊന്നാണ് സംഗീതം ...ഓര്‍ത്തിരിക്കാന്‍ ഉള്ള പാട്ടുകള്‍ ഒന്നും ഇല്ലെങ്കിലും രംഗങ്ങളുടെ പ്രാധാന്യം പ്രേക്ഷകനുമായി സംവേദിക്കാന്‍ ഗാനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് ..പ്രത്യേകിച്ചും ഹര്‍ത്താലിനെ കുറിച്ചുള്ള ദേശിയ ഗാനം എന്ന് ഭാവിയില്‍ അറിയപ്പെടാന്‍ സാധ്യത ഉള്ള ഒരു പാട്ട് ...ഇതിലൊക്കെ എന്ത് പുതുമ എന്ന് ചോദിക്കുമ്പോള്‍ ഈ ചിത്രത്തിന് നല്‍കാന്‍ കഴിയുന്ന പുതുമ നവ അവതരണ രീതികള്‍ പ്രായോഗികം ആക്കി എന്നതിലാണ് ...

 ഇതൊക്കെ ഈ സിനിമയുടെ നല്ല വശങ്ങള്‍ ...ചീത്ത വശങ്ങളും അത് പോലെ തന്നെ ഉണ്ട് ...പ്രധാനമായും ഉള്ളത് ..ഇത്തരം ഒരു ചിത്രം വികസിയ്ക്കുവാന്‍ ഉള്ള സാധ്യത തീരെ കുറഞ്ഞ സ്ഥലമാണ് കേരളം ...പലപ്പോഴും കേരളം ഒരു പട്ടിക്കാടാണോ എന്ന് തോന്നിക്കുന്ന രീതിയില്‍ ഉള്ള സംഭവങ്ങള്‍ ഒക്കെ വന്നിരുന്നു ...എന്നാല്‍ അതി വേഗം ചാലിച്ച ഫ്രേമുകള്‍ അവയെല്ലാം കണ്‍ മുന്നില്‍ നിന്നും പെട്ടന്ന് മായ്ച്ചു ...ബീഹാര്‍ പോലെയോ ..അല്ലെങ്ങില്‍ ഏതെങ്കിലും വടക്ക് -കിഴക്കന്‍ സംസ്ഥാനങ്ങളെ ഒക്കെ ആധാരമാക്കി ഈ ചിത്രം നിര്‍മ്മിച്ചിരുന്നു എങ്കില്‍ ഇതിന്‍റെ അവസ്ഥ മറ്റൊന്നായേനെ ..വാസ്തവത്തോട്‌ അടുത്ത് നില്‍ക്കുന്ന ഒരു ചിത്രമായേനെ ഇത് ...ചില സംഭവങ്ങള്‍ ഒക്കെ ഉത്തരം നല്‍കാന്‍ ആകാത്ത രീതിയില്‍ വാസ്തവത്തോട്‌ അകന്നു കിടക്കുന്നു ...എന്നാല്‍ ഇത്തരം ഉരു ഉധ്യമാതിനു എടുത്ത കഷ്ട്ടപ്പാട് അതിനെ ഒക്കെ മറച്ചു വയ്ക്കുന്നു ...

   ഫഹദ് തന്‍റെ റോള്‍ മികച്ചതാക്കി ..എന്നാല്‍ നെടുമുടി വേണു എന്ന നടന്‍റെ മികച്ച പ്രകടനം ആണ് ഈ ചിത്രത്തിന്‍റെ ഏറ്റവും വലിയ മെച്ചം ..മറ്റൊന്ന് നായികയായ സ്വാതിയുടെ പ്രകടനം ആണ് ..ജീവസുറ്റ രംഗങ്ങള്‍ ആയിരുന്നു പകുതിയും ...കോര്‍പ്പറേറ്റ് ലോകത്തിലെ ചതികളും , ഇഗോകളും ..എന്തിന് വ്യക്തി വിരോധം അവരില്‍ ഉണ്ടാക്കുന്ന ചതി കുഴികള്‍ എല്ലാം ഈ കൊച്ചു ചിത്രത്തില്‍ ഉണ്ട് ...ഒരു ആഘോഷ ചിത്രം എന്ന നിലയില്‍ ഒരിക്കലും ഈ ചിത്രത്തെ സമീപിക്കുവാന്‍ കഴിയില്ല ...എന്ത് കൊണ്ടെന്നാല്‍ ഇത് കൈകാര്യം ചെയ്തിരിക്കുന്ന വിഷയം നാടകമോ കാശ് പെട്ടന്നുണ്ടാക്കുവാന്‍ ഉള്ള കുറുക്കു വഴികളോ അല്ല ...എന്തിന് ഇതിന്‍റെ നിര്‍മ്മാതാവിന് കാശുണ്ടാക്കുവാന്‍ ഉള്ള വഴികള്‍ അറിയാമോ എന്ന് തന്നെ സംശയമാണ് ...

  ഈ ചിത്രത്തിന്‍റെ വിധി ,ഭാവിയില്‍ ടോറെന്റില്‍ വരുമ്പോള്‍ ഉള്ള ഡൌണ്‍ ലോഡും കഴിഞ്ഞുള്ള ."അയ്യോ തിയറ്ററില്‍ കാണാന്‍ കഴിഞ്ഞില്ലല്ലോ " എന്ന രോദനങ്ങള്‍ ആയിരിക്കും ...പിന്നെ മറ്റൊന്നുണ്ട്...ഇത് വിനോദോപാധി മാത്രമായി രണ്ടര മണിക്കൂറിനു വേണ്ടി  സിനിമയെ സമീപിക്കുന്നവര്‍ക്കായുള്ളതല്ല ...പകരം ഒരു സംവിധായകന്‍റെ പരീക്ഷണങ്ങളെ നോക്കി കണ്ട് അതിലെ നല്ലതും ചീത്തയും  ആയവയെ കണ്ടെത്തി സ്വയം ഒരു ചലച്ചിത്ര ആസ്വാദനം ഉണ്ടാക്കുവാന്‍ വേണ്ടി ഉള്ളവര്‍ക്കാണ് ...സദയം ക്ഷമിക്കുക ..എനിക്കത്തരം  ആസ്വാദനം ഉണ്ടാക്കി എടുക്കുവാന്‍ വലിയ ആഗ്രഹം ഒന്നുമില്ല ..എന്നാലും ഈ ചിത്രം എനിക്കിഷ്ടപെട്ടു ..എവിടെയൊക്കെയോ ഇത് കൊണ്ട് വന്ന പുതുമകള്‍ ...
സിനിമ കണ്ട ഒരു ആസ്വാധകന്‍ എന്ന നിലയില്‍ ഈ ചിത്രത്തിന്  ഞാന്‍ കൊടുക്കുന്ന മാര്‍ക്ക് 6.5/10 !!

 More reviews @ www.movieholicviews.blogspot.com

 


Tuesday, 17 September 2013

39.THE SILENCE aka Das letzte Schweigen (GERMAN,2010)


THE SILENCE aka Das letzte Schweigen (GERMAN,2010) , Crime | Drama | Thriller ,Dir :- Baran bo Odar , *ing :- 

 വ്യത്യസ്തമായ സിനിമകള്‍ ഉത്ഭവിക്കുന്നത് വ്യത്യസ്തമായ ചിന്തകളുടെ ഫലമാണ് ...അത്തരം ചിന്തകള്‍ ഒരു ചിത്രമായി മാറുമ്പോള്‍ പ്രേക്ഷകന് അത് പുതിയൊരു അനുഭവം ആയി മാറാറുണ്ട് ..ഒരു ത്രില്ലര്‍ ചിത്രം എങ്ങനെ ആയിരിക്കണം എന്ന് നമുക്ക് കാണിച്ചു തന്ന ധാരാളം ചിത്രങ്ങള്‍ ഉണ്ട് ..എന്നാല്‍ അവയില്‍ മികച്ചതില്‍ തന്നെ ചിലതൊക്കെ വ്യത്യസ്തമായ നിര്‍വചനങ്ങള്‍ ആണ് ത്രില്ലറിന് നല്‍കുന്നത് ...ഇത്തരം നവ ആശയങ്ങള്‍ ഒരു ചലച്ചിത്രമായി പിറവി എടുക്കുമ്പോള്‍ അവയെ പരീക്ഷണ ചിത്രം എന്ന നിലയ്ക്കാകും പലരും കാണുക ..എന്നാല്‍ സംവിധായകനും നിര്‍മ്മാതാവിനും ആ ആശയത്തില്‍ ഉള്ള വിശ്വാസം ആണ് തീര്‍ച്ചയായും ഇത്തരം ചിത്രങ്ങളുടെ പിറവിയിലേക്കു നയിക്കുന്നതെന്ന് തോന്നുന്നു ...അതില്‍ തന്നെ മികച്ചത് എന്ന് തോന്നുന്ന ഒരു ചിന്താഗതി ഒരു ചിത്രത്തോട് തോന്നിപ്പിക്കുന്നത് പ്രേക്ഷകന്‍റെ മനസ്സിലാണ് ...അത് പലര്‍ക്കും വ്യത്യസ്ഥമായിരിക്കും ...വ്യത്യസ്തമായ അത്തരം ഒരു ത്രില്ലര്‍ ആണ് " ദി സൈലന്‍സ് " എന്ന ജര്‍മ്മന്‍ ചിത്രം ...

  1986 ഇല്‍ നടന്ന ഒരു കൊലപാതകം അതെ രീതിയില്‍ ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം സമാനമായ സാഹചര്യത്തില്‍ അതെ സ്ഥലത്ത് സംഭവിക്കുന്നു ...അതിന്‍റെ പിന്നിലെ രഹസ്യങ്ങള്‍ തേടി ആണ് ഈ സിനിമ മുന്നോട്ടു പോകുന്നത് ...കേസ് അന്വേഷണത്തിനായി ഡേവിഡ് എന്ന പോലീസുകാരന്‍ നിയുക്തന്‍ ആകുന്നു ... ആദ്യം നടന്ന കൊലപാതകം അന്വേഷിച്ചു പരാജയപ്പെട്ട മിട്ടിച് എന്ന വിരമിച്ച പോലീസുകാരനും ആ ദൌത്യത്തില്‍ പങ്കാളിയാകുന്നു ...എന്നാല്‍ ഗ്രിമ്മര്‍ എന്ന പോലീസ് മേധാവി മിറ്റിചിനെ കേസന്വേഷണത്തില്‍ പങ്കെടുപ്പിക്കാന്‍ താല്‍പ്പര്യം കാണിക്കുന്നില്ല .. ഇരുപത്തി മൂന്ന് വര്ഷം മുന്‍പ് മരിച്ച പിയ എന്ന പതിമൂന്നുകാരി  പെണ്‍ക്കുട്ടിയുടെ അതെ പ്രായമാണ് ഇപ്പോള്‍ അപകടത്തില്‍ പെട്ടിരിക്കുന്ന സിനികയ്ക്കും ...പിയുടെ ശവശരീരം കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ലഭിച്ചുവെങ്കിലും സിനികയുടെ ശവശരീരം ലഭിക്കാത്തതിനാല്‍ രണ്ടു അഭിപ്രായത്തില്‍ ആണ് പോലിസ് ...ഭാര്യയുടെ മരണത്താല്‍ വൈകാരികമായി തകര്‍ന്നിരിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ ഡേവിഡ് ഒരു കണ്ണി പോലും ചേര്‍ക്കാന്‍ ആകാതെ കുഴയുന്നു ..എന്നാല്‍ തന്‍റെ പരാജയത്തില്‍ അമര്‍ഷം ഉള്ള മിട്ടിച് തന്‍റെ കയ്യില്‍ ഉണ്ടായിരുന്ന ആദ്യകേസിന്‍റെ വിശദാംശങ്ങള്‍ എടുത്ത് ഡേവിഡ്നു നല്‍കുന്നു ..പിന്നെ നടക്കുന്ന അന്വേഷണത്തില്‍ പല കാര്യങ്ങളും കണ്ടെത്തുന്നു ..ഈ വാര്യ്യ്ഹ കേട്ട് ആര്‍ക്കിടെക്റ്റ് ആയ ടിമോ തന്‍റെ സുഹൃത്തായ സോമ്മറിനെ അന്വേഷിച്ചിറങ്ങുന്നു ..അവര്‍ കണ്ടു മുട്ടുന്നു വര്‍ഷങ്ങള്‍ക്കു ശേഷം ..പ്രധാനമായി അവര്‍ രണ്ടു പേരും കൂടി ആണ് പിയുടെ കൊലപാതകം നടത്തുന്നത് ....ടിമോയ്ക്ക് താല്‍പ്പര്യം ഇല്ലാതിരുന്ന ഒരു പ്രവര്‍ത്തി ആയിരുന്നു അത് ...എന്നാല്‍ അയാളെ ആ സംഭവം വളരെയധികം അലട്ടുന്നുമുണ്ട്‌ ...

   വീണ്ടും ഒരു കൊലപാതകത്തിന്റെ ഉദ്ദേശം എന്താണ് എന്ന് ടിമോ സോമറിനോട് ചോദിക്കുന്നു ...എന്നാല്‍ താന്‍ അല്ല അത് ചെയ്തതെന്നും ..തനിക്കതിന്റെ ആവശ്യമില്ല എന്നും സോമ്മര്‍ ടിമോയോട് പറയുന്നു ...തന്‍റെ ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബത്തിനെ അഭിമുഖികരിക്കാന്‍  ടിമോയ്ക്ക് കഴിയുന്നില്ല ...അയാള്‍ വീട്ടില്‍ നിന്നും തനിക്ക് ഒരു പ്രോജക്റ്റിനു പോകണം എന്ന് പറഞ്ഞു ഇറങ്ങുന്നു ...എന്നാല്‍ ഈ സമയം പോലിസ്നു നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചു തുടങ്ങിയിരുന്നു ...വീട്ടില്‍ നിന്നിറങ്ങി പോകുന്ന ടിമോ എന്തിനാണ്  കള്ളം  പറഞ്ഞു ഇറങ്ങിയത്‌ ? കേസന്വേഷണം ശരിയായ ദിശയില്‍ നീങ്ങുമോ ...എന്നതൊക്കെ ആണ് ബാക്കി ഉള്ള ചിത്രത്തിന്‍റെ കഥ ...

ഒരു കഥ എന്ന നിലയില്‍ കേള്‍ക്കുമ്പോള്‍ ,അല്ലെങ്കില്‍ ഒരു ത്രില്ലര്‍ ചിത്രം എന്ന് നോക്കുമ്പോള്‍ കൊലപാതകി ആകാന്‍ സാധ്യത ഉള്ളവരെ ആദ്യം തന്നെ പ്രേക്ഷകന് കാണിച്ചു കൊടുത്തു തുടങ്ങുന്ന സിനിമ ...ത്രില്ലര്‍ സ്വഭാവം എന്നാല്‍ അവിടെ നഷ്ട്ടപ്പെട്ടു എന്ന് ചിന്തിക്കുന്നതിനു പകരം പിന്നീട് നടക്കുന്ന മുറുക്കമുള്ള കഥാപാത്രങ്ങള്‍ ആണ് ഈ ചിത്രത്തെ നയിക്കുന്നത് ...അവിശ്വസനീയം എന്ന് തോന്നാമെങ്കിലും ഒരിക്കലും തള്ളിക്കളയാന്‍ സാധ്യത ഇല്ലാത്ത കാരണം മനോരോഗം ബാധിച്ച ഒരാള്‍ക്ക്‌ മാത്രം ചെയ്യാന്‍ കഴിയുന്ന സംഭവങ്ങള്‍ ആണ് ഈ ചിത്രത്തില്‍ ..ഏകാന്തത മനുഷ്യന്‍റെ മനസ്സിന് എന്നും ഭാരമാണ് .. മറന്നും അകന്നും പോയ ബന്ധങ്ങള്‍ തിരഞ്ഞെടുക്കുക എന്നതാണ് പിന്നെ അത്തരത്തില്‍ ഉള്ളവരുടെ ലക്‌ഷ്യം .അത് നഷ്ട്ടപെടലുകള്‍ ഉണ്ടായവര്‍ക്കും അതിനു കാരണക്കാരായവര്‍ക്കും ഒരേ പോലെ ആയിരിക്കും ഒരു പരിധി വരെ ..കാരണം നഷ്ട്ടങ്ങള്‍ എന്ന് മനസ്സിന് വിങ്ങലുകള്‍ ആണ് ....ആ വിങ്ങലുകള്‍   അത്തരമൊരു അന്തരീക്ഷത്തില്‍ പറയുകയാണ്‌ " ദി സൈലന്‍സ് " എന്ന ഈ ചിത്രത്തില്‍ ... 

  കഥയുടെ അവസാനം  പ്രേക്ഷകന്റെ അഭിരുചിക്കനുസരിച്ച് വരുമ്പോള്‍ ഉള്ള ഒരു തരം  മടുപ്പ് പലപ്പോഴും നല്ല ചിത്രങ്ങളെ മോശമാക്കാറുണ്ട്  ...എന്നാല്‍ സോഡിയാക് പോലുള്ള ചിത്രങ്ങളുടെ ഒക്കെ അന്ത്യം നടന്ന രീതികള്‍ കാണുമ്പോള്‍ മനസ്സിന് ഉള്ള ഒരു സുഖം ..ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ആ ചിത്രം അയാളെ കൊണ്ടെത്തിച്ച ദൂരം ഒക്കെ ആണ് ഒരു സിനിമയെ മികച്ചതായി വാഴ്ത്തുന്നത് ...ഞാന്‍ തുടക്കം തന്നെ പറഞ്ഞിരുന്നു ....ഇത്തരം ചിന്തകളുമായി  ഒരു ചിത്രം സംവേധിക്കുന്നത് മനുഷ്യ മനസ്സുകളിലാണ് ... അവിടെ  നടക്കുന്ന പ്രക്രിയകളാണ് ഒരു ചിത്രം ഒരാള്‍ക്ക് മാനസികമായി തൃപ്തി നല്‍കിയോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നത് ....

ഈ ചിത്രം അവലംബം ആക്കിയിരിക്കുന്നത് അതെ പേരില്‍ തന്നെ ഇറങ്ങിയ ഒരു നോവലിനെ ആസ്പദം ആക്കിയാണ് ...ഒരു കഥയില്‍ രചയിതാവിന്‍റെ മിടുക്കാണ് വായനക്കാരില്‍ താന്‍ ഉദ്ദേശിച്ചത് എത്തിക്കുക എന്നത് ..എന്നാല്‍ ഒരു ചിത്രം എന്ന നിലയില്‍ വരുമ്പോള്‍ പല ഘടകങ്ങള്‍ അതിലുണ്ടാകും ...അത്തരം ഘടകങ്ങള്‍ ഒക്കെ നന്നായി സംയോജിപ്പിച്ചിട്ടുണ്ട് ഈ ജെര്‍മ്മന്‍ ചിത്രത്തില്‍ ...

  An unsolved murder mystery gets to repeat after 23 years under the same circumstances.But here the body of the girl was missing after days.The case was investigated by a man whose wife died 5 months ago named as David.A veteran- investigator who failed in the first case came with his help to the team.But the superior officer was reluctant to include him in the team.But days later,a man sets out to see his friend after days ...This time he wants the answers for the other one's deeds.But he fails to find one and even ends up in a mess.Meanwhile,proofs helps the investigation team get near the murderer...Here,the movies takes a turn in its plot..The rest of the movie gives us answers on the murderers and the unusual and at a same time unbelievable reason behind the murder..This movie is really moody with no shades of fun elements in it.This movie draws one to the aggressiveness and dirty minds of sick people.Tune into this flick for an engaging movie experience.I rate this German flick as 8/10 !!

Torrent link:-http://thepiratebay.sx/torrent/7097581

  More reviews @ www.movieholicviews.blogspot.com


Saturday, 14 September 2013

38. SRINGARAVELAN (MALAYALAM,2013)

SRINGARAVELAN (MALAYALAM,2013) ,Comedy | Drama ,Dir :-Jos Thomas , *ing:- Dileep,Vedika,Shajon,Lal

" സ്ഥിരം ഫോര്‍മുലകളില്‍ കുടുംബങ്ങളെ പ്രതീക്ഷിച്ച് ,സ്ഥിരം കൂട്ടുകെട്ടുകളുമായി " ശ്രിംഗാര വേലന്‍ " "

ദിലീപ് എന്ന നടന്‍ വ്യത്യസ്തങ്ങളായ വേഷങ്ങള്‍ തിരഞ്ഞെടുക്കുന്ന കൂട്ടത്തില്‍ ആണ് ...മിമിക്രി എന്ന പേര് നല്‍കി പലരും ആക്ഷേപിക്കുന്നത് കണ്ടിട്ടുണ്ട് ..എന്നാല്‍ പോലും ആ വേഷങ്ങള്‍ അദ്ദേഹം ചെയ്തതെല്ലാം മികച്ച രീതികളില്‍ തന്നെ ആയിരുന്നു .." ജനപ്രിയ നായകന്‍ " എന്ന വിശേഷണം നല്‍കിയ കുടുംബപ്രേക്ഷകരെ ഒരിക്കലും നിരാശനാക്കാതെ ദിലീപ് തന്‍റെ ചിത്രങ്ങള്‍ ഒക്കെ ഇറക്കി ...എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് , അത്തരം ചിത്രങ്ങള്‍ ഒക്കെ പലരും ഒരു വളിപ്പ് സിനിമയുടെ രീതികളില്‍ ആയിരുന്നപ്പോള്‍ പോലും "മായാമോഹിനി" എന്ന ചിത്രത്തിന്‍റെ വിജയം പലര്‍ക്കും ഒരു ഷോക്ക് തന്നെ ആയിരുന്നു ...അങ്ങനെ ഒക്കെ നോക്കുമ്പോള്‍ ഒരു കുടുംബമായി വന്ന് സിനിമ കാണുന്ന ( 5 അംഗങ്ങള്‍ ഉള്ള ഒരു കുടുംബം ) ആളുകള്‍ക്കാണ് ദിലീപ് സിനിമകള്‍ നിര്‍മ്മിക്കുന്നത് എന്നാണ് ..ഒന്നോ രണ്ടോ പേരുമായി പോകുന്ന സാധാരണ പ്രേക്ഷകര്‍ ദിലീപിന്‍റെ ബിസിനസ്സ് ടാര്‍ജറ്റില്‍ ഇല്ലായിരുന്നു എന്നാണ് ...അത് ഒരു മോശം പ്രവണത ആണെന്നല്ല ഞാന്‍ പറഞ്ഞത് ..പകരം നിര്‍മ്മാതാവിനുണ്ടാകുന്ന ലാഭം മനസ്സില്‍ കണ്ട് എടുക്കുന്ന ഇത്തരം ചിത്രങ്ങള്‍ ദിലീപ് എന്ന ബിസിനസ് വിദഗ്ദ്ധന് നന്നായി അറിയാവുന്ന കാര്യമാണ് ...എന്തായാലും ഒരു സിനിമയുടെ അന്തിമമായ ലക്‌ഷ്യം നിര്‍മ്മാതാവിന് നഷ്ടം ഉണ്ടാകാതെ ഇരിക്കണം എന്നാണല്ലോ ...

ഇനി ചിത്രത്തിലേക്ക് ...ദിലീപ് ഫാഷന്‍ ടെക്നോളജി പഠിച്ചിട്ട് പെട്ടെന്ന് കാശ് ഉണ്ടാക്കണം എന്ന മോഹവുമായി നടക്കുന്നു ...അതിനു പലതരം കള്ളത്തരങ്ങളും ചെയ്യുന്നു ...എന്നാല്‍ ഗുണം ഒന്നും ഉണ്ടാകുന്നില്ല ...ദിലീപ് അവതരിപ്പിക്കുന്ന കണ്ണന്‍ എന്ന കഥാപാത്രത്തിന്റെ സന്തതസഹചാരി ആണ് ഷാജോണ്‍ അവതരിപ്പിക്കുന്ന വാസു എന്ന കഥാപാത്രം ...അവിചാരിതമായി ഗുണ്ടയായ ലാല്‍ അവതരിപ്പിക്കുന്ന " "യേശു " എന്ന കഥാപാത്രത്തെ കണ്ടു മുട്ടുന്ന കണ്ണന്‍ കാശ് സമ്പാദിക്കാന്‍ പുത്തന്‍ വഴികള്‍ തേടുന്നു ...അത്തരം ഒരു സാഹചര്യത്തില്‍ കണ്ടു മുട്ടുന്ന നെടുമുടി വേണുവിന്‍റെ കൊച്ചു മകള്‍ ആയ വേധികയോട് ദിലീപിന്റെ കഥാപാത്രത്തിന് ഇഷ്ടം തോന്നുന്നു ..ഡോണ്‍ ആയ നായികയുടെ അച്ഛന്‍ (ജോയ് തോമസ്‌ )...നായികയെ കൊല്ലാന്‍ നടക്കുന്ന വില്ലന്മാര്‍ ..പിന്നെ സ്ഥിരം ടോം & ജെറി കളി ആണ് ...അവസാനം നായകനും നായികയ്ക്കും എന്ത് സംഭവിക്കും എന്നുള്ള സ്ഥലത്ത് സിനിമ അവസാനിക്കുന്നു ...

കഥ കൂടുതല്‍ വികസിപ്പിച്ചു പറയാത്തതല്ല ...പകരം കഥ എന്ന നിലയ്ക്ക് ഈ സിനിമയില്‍ ഇത്രയേ ഉള്ളു ..ഇടയ്ക്ക് വരുന്ന ചില ഫ്ലാഷ് ബാക്കൊക്കെ ആയി ചിത്രം പോകുന്നു ...ഈ ചിത്രം ഒരിക്കലും ഇത്തരം ഒരു അവലോകനത്തില്‍ വരേണ്ട ഒന്നല്ല ...ഒരു പക്കാ മസാല പടം ...ആവശ്യത്തില്‍ കൂടുതല്‍ തമാശകളും (ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ,വളിപ്പ് ) ,ഗാനങ്ങള്‍ ,കുറച്ച് അടി ..അങ്ങനെ മൊത്തത്തില്‍ ചിന്തിക്കാന്‍ ഒന്നും ഇല്ലാതെ പോകുന്ന സിനിമ..ഓണം എന്ന ആഘോഷ സമയത്ത് കുടുംബങ്ങളെ തിയറ്ററില്‍ കയറ്റുവാന്‍ കഴിയുന്ന സിനിമ ..."മായമോഹിനി ,സൌണ്ട് തോമ " തുടങ്ങിയ ചിത്രങ്ങള്‍ ഇതേ നിലവാരത്തില്‍ ഉള്ളതായിരുന്നു എങ്കിലും ആ ചിത്രങ്ങള്‍ക്ക് എന്ത് സംഭവിച്ചു എന്നുള്ളത് ചരിത്രം ....

സ്ഥിരം ഫോര്‍മുലയുമായി നടക്കുന്ന ഉദയ്കൃഷ്ണ -സിബി കൂട്ടുകെട്ട് എത്ര കാലം കൂടി ഈ രീതിയില്‍ പോകും എന്നുള്ളത് നോക്കേണ്ടതാണ് ..ജോസ് തോമസ്‌ മായാമോഹിനിയുടെ പിടിയില്‍ ആണെന്ന് തോന്നും ഇപ്പോഴും .. ലാലിന്റെ യേശു എന്ന കഥാപാത്രം വന്നപ്പോള്‍ വെറും ശബ്ധകോലാഹലം ആയിരിക്കും എന്നാണ് കരുതിയത്‌ ...എന്നാല്‍ ലാല്‍ നല്ല രീതിയില്‍ ആ വേഷം പതുക്കെ ഭംഗിയാക്കി ... പിന്നെ പറയേണ്ടത് ഷാജോണ്‍ ആണ് ...സ്ഥിരമായി സലിംകുമാര്‍ , ഹരിശ്രി അശോകന്‍ തുടങ്ങിയവര്‍ ചെയ്തിരുന്ന വേഷം ഇത്തവണ ചെയ്തത് ഷാജോണ്‍ ...അത്യാവശ്യം തമാശകളുമായി ഷാജോണും നിന്നു ...ബാബു രാജ് ചെയ്ത കഥാപാത്രം പ്രതീക്ഷകള്‍ തന്നെങ്കിലും അവസാനം വെറും വളിപ്പുകളില്‍ ഒതുങ്ങി ...എന്നാല്‍ ഷമ്മി തിലകന്‍ എന്ന നടന് പുതിയ ഒരു ഇമേജ് ഉണ്ടാക്കി കൊടുത്ത " ഊക്കന്‍ ടിന്‍റു " എന്ന പോലീസ് കഥാപാത്രം ഇവിടെയും മണ്ടന്‍ ആണെങ്കിലും നല്ല പോലീസുകാരനായി തിളങ്ങി ...ജോയ് തോമസ്‌ നാടകത്തിന്‍റെ സ്വാധീനത്തില്‍ ആണെന്ന് തോന്നുന്നു ഇപ്പോഴും ...സ്ഥിരം ഒരു ഭാവം മാത്രമുള്ള നടന്‍ ..നായികയായി വന്ന വേധികയ്ക്ക് ചെയ്യാന്‍ ഒന്നും ഇല്ലായിരുന്നു ...ദിലീപിന്‍റെ കൂടെ ഓടുക ,കുറച്ചു കരയുക ,പാട്ട് പാടി ഡാന്‍സ് കളിക്കുക എന്നതില്‍ ഒതുങ്ങി ...

സ്ഥിരം ഫോര്‍മുലകളില്‍ ഒരുക്കിയ ഈ ചിത്രം ,,ഒരു ചിത്രം എന്ന നിലയില്‍ കലാമൂല്യങ്ങളുടെ പേരില്‍ ഒന്നും ഒരിക്കലും സമീപിക്കാന്‍ പറ്റില്ല ... സിനിമയുടെ മൊത്തത്തില്‍ ഉള്ള ഒരു മൂഡ്‌ നോക്കി തലച്ചോര്‍ പുറത്തെടുത്ത് വച്ചിട്ട് കാണേണ്ട ചിത്രം ..എത്ര മോശം ആണെന്ന് ആര്പറഞ്ഞാല്‍ പോലും ദിലീപ് ചിത്രങ്ങളുടെ ഏറ്റവും വലിയ ആരാധകര്‍ - കുട്ടികള്‍ അവര്‍ ഈ ചിത്രം ഏറ്റെടുത്തു എന്ന് തോന്നുന്നു ...കുട്ടികളൊക്കെ മൊത്തം ചിരി ആയിരുന്നു ...നല്ല സിനിമകള്‍ നിര്‍മ്മിക്കുവാനും ,അത് പോലെ തന്നെ നിര്‍മ്മാതാവിനെ മുന്നില്‍ കണ്ടുള്ള ഇത്തരം ചിത്രങ്ങളുടെ ഭാഗം ആകുവാന്‍ ശ്രമിക്കുന്ന ദിലീപ് എന്ന സിനിമ പ്രവര്‍ത്തകനെ അഭിനന്ദിച്ചേ മതിയാകൂ ..ദ്വയാര്‍ത്ഥ പദങ്ങള്‍ ഒക്കെ വീടുകളില്‍ അംഗീകരിച്ചോ എന്നൊരു തോന്നല്‍ ..എല്ലാവരും ആര്‍ത്തു ചിരിക്കുന്നത് കണ്ടു ..."പട്ടി ചേസ് സീനും" ജ്യോത്സ്യനും ഒക്കെ പതിവ് സംഭവങ്ങള്‍ ആയിരുന്നു എങ്കിലും ചിരിയുടെ രാജാക്കന്മാര്‍ ഭൂരിപക്ഷം വരുന്ന കുടുംബങ്ങളെ ചിരിപ്പിച്ചു ...
സിനിമ എന്നത് ചിരിക്കാന്‍ മാത്രം ഉള്ളതാണെന്നു കരുതുന്ന പ്രേക്ഷകര്‍ക്ക്‌ തീര്‍ച്ചയായും ഈ ചിത്രം കാണാം ..പഴകിയ തമാശകള്‍ ഒക്കെ അവര്‍ അപ്പോഴും ആസ്വധിക്കും ..കാരണം ..നേരത്തെ കേട്ട ആ തമാശകള്‍ അവര്‍ പിന്നീട് ഓര്‍ത്തു വയ്ക്കില്ല എന്ന് തന്നെ കാരണം ...
പടം എന്തായാലും നിര്‍മ്മാതാവിന്‍റെ കൈ പൊള്ളിക്കില്ല ..സമ്മിശ്രമായ പ്രതികരണങ്ങള്‍ പലയിടത്തും കണ്ടു ..എനിക്കും അത്തരം ഒരു അഭിപ്രായം മാത്രമാണ് ഈ ചിത്രത്തിനെ കുറിച്ച് ...എനിക്ക് നല്ല സിനിമകളെ കാണാന്‍ ആഗ്രഹം ഉള്ള ഒരാള്‍ എന്ന നിലയില്‍ തൃപ്തികരമായ ഒരനുഭവം അല്ലായിരുന്നു ...ചില തമാശകള്‍ക്ക് ചിരിച്ചത് മാറ്റി വച്ചാല്‍ ...ആദ്യ പകുതി ..രണ്ടാം പകുതി എന്നൊക്കെ ഉള്ള വീതം വയ്ക്കല്‍ ഈ ചിത്രത്തിന് ബാധകം അല്ല ...

ഒരു സിനിമ എന്ന നിലയില്‍ ഇതിനു 4/10 ആണ് എന്‍റെ മാര്‍ക്ക് ...എന്നാല്‍ ഒരു വിനോധോപാധി എന്ന നിലയില്‍ ...ഈ സിനിമ ആര്‍ക്കു വേണ്ടി എടുത്തോ ..അതില്‍ വിജയിച്ചത് കൊണ്ട് 7/10 ..കുടുംബങ്ങള്‍ കയറിയാല്‍ പടം തീര്‍ച്ചയായും ഉന്നതങ്ങളില്‍ എത്തും ...സിനിമ അണിയിച്ചു ഒരുക്കിയവര്‍ മനസ്സില്‍ കരുതിയത്‌ തന്നെ സംഭവിക്കും ...കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ആയി വീണ്ടും ഒരു ദിലീപ് സിനിമ !!

More reviews @ www.movieholicviews.blogspot.com

Friday, 13 September 2013

37. DAIVATHINTE SWANTHAM CLEETUS (MALAYALAM,2013)

DAIVATHINTE SWANTHAM CLEETUS (MALAYALAM,2013) Drama|Comedy .Dir:-G.Marthandan, *ing :- Mammootty,Suraj,Sidique,Rajith,Kailash ,Honey Rose 

ഗണപതിക്ക്‌ ഓണത്തിന് നേര്‍ന്ന് കൊണ്ട് ക്ലീറ്റസ് ....

മമ്മൂട്ടി എന്ന മഹാനടനെ മെഗാസ്റ്റാര്‍ എന്ന പദവി നല്‍കി ആദരിച്ച മലയാളികള്‍ക്ക് ക്ലീറ്റസ് എന്ന അദ്ദേഹത്തിന്റെ വേഷം എന്താണ് നല്‍കുന്നത് എന്നാണ് ഒരു പ്രേക്ഷകനെ സംബന്ധിച്ച് ഉയരുന്ന ചോദ്യം ...ബിഗ്‌ ബി എന്ന ചിത്രം തിയറ്ററില്‍ പോയി കണ്ടപ്പോള്‍ എഴുന്നേറ്റു നിന്ന് കയ്യടിച്ച എനിക്ക് ഇന്ന് സ്ലോ മോഷനില്‍ വന്ന ക്ലീട്ടസിനെ ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല..ഒരു പക്ഷേ സിനിമ ആസ്വാദനത്തില്‍ വന്ന തകരാറായിരിക്കും ..കുഞ്ഞനതന്റെ കട മമ്മൂട്ടി എന്ന നടന്‍റെ തിരിച്ചു വരവിന്‍റെ പാത തുറന്ന ചിത്രമാണ് എന്ന് പറഞ്ഞ എനിക്കിന്ന് പറയാനുള്ളത് ഒരു മമ്മൂട്ടി ചിത്രം എന്ന നിലയ്ക്ക് അദ്ദേഹം ഒരിക്കലും ചെയ്യരുതായിരുന്ന ഒരു ചിത്രം ആയിരുന്നു ക്ലീറ്റസ്...സിനിമയുടെ ആദ്യ ദിവസ തിരക്കുകള്‍ ഒന്നും ഇല്ലാതെ കോട്ടയം അഭിലാഷ് ..ബാല്‍ക്കണിയും ഫസ്റ്റ് ക്ലാസും പകുതി ശൂന്യമായ മാറ്റിനി ഷോ ...

കഥ ചുരുക്കത്തില്‍ ..രൂപതയുടെ സൌണ്ട് ആന്‍ഡ്‌ ഷോ നാടകമായ മിശിഹാ ചരിതത്തിന് യേശു ക്രിസ്തു ആയി വേഷമിടാന്‍ ഉള്ള ആളെ നോക്കി പോയ പാതിരി ആയ സിദ്ധിക്കും ഫയര്‍ എഞ്ചിന്‍ ഡ്രൈവര്‍ ആയ സുരാജും കണ്ടു മുട്ടുന്നത് മുടി നീട്ടി വളര്‍ത്തി,താടിയോടെ ഉള്ള മമ്മൂട്ടിയെ ആണ് ...മമ്മൂട്ടിയുടെ ഇന്ട്രോ ഒക്കെ കാണുമ്പോള്‍ ഒരു നന്മ ചിത്രത്തിന്‍റെ ഓര്മ ഉണ്ടാകും ...അതായത് ..ബാവൂട്ടിയിലെയും ,രാപ്പകളിലെയും ,കുഞ്ഞനന്തന്‍ ഒക്കെ വേഷങ്ങള്‍ ഓര്മ വരും ..എന്നാല്‍ അതിനെക്കാളും ഒക്കെ എന്ത് ഗാംഭീര്യം ,സൌന്ദര്യം ...നല്ല ലുക്ക്‌ ...നാടകത്തിലെ യേശു ആയി അഭിനയിക്കാന്‍ ക്ലീറ്റസ് സമ്മതിക്കുന്നു ...നാടക ക്യാമ്പില്‍ എത്തുന്ന ക്ലീറ്റസ് എന്നാല്‍ പെരുമാറുന്നത് വിചിത്രം ആയാണ് ...അപ്പോഴൊക്കെ സമാധാനം തോന്നി ..മമ്മൂട്ടി എന്ന മെഗാ സ്റ്റാര്‍ തിരിച്ചു വന്നു എന്ന തോന്നല്‍ അപ്പോള്‍ ഉണ്ടാകും ...രാജമാണിക്യം ,മായാവി തുടങ്ങിയ സിനിമകളിലെ ആ സാമ്പത്തിക വിജയങ്ങളുടെ ശില്‍പ്പി വീണ്ടും വന്നു എന്ന് ആശ്വസിച്ചു ഇരുന്ന് ആദ്യത്തെ പകുതി പോയി ...സുരാജ് എന്ന നടന്‍റെ മാറ്റം ആണ് മുഖ്യമായുള്ളത് ...വളിപ്പുകള്‍ കളഞ്ഞ് സിറ്റുവേഷന്‍ തമാശകളുമായി ഒരു പകുതി ..ചിരിക്കാന്‍ അധികം ഇല്ലെങ്കിലും ..അഥവാ മണ്ടത്തരങ്ങള്‍ ഇല്ലാത്ത പകുതി ..എന്നാല്‍ അണ്ണന്‍ തമ്പിയിലെ നാടക ട്രൂപ്പും ,താപ്പാനയും ഒക്കെ ഓര്‍മിപ്പിച്ച ഒരു പകുതി ...ആശ്വാസത്തോടെ ന്യൂ generation സിനിമകളുടെ സ്വാധീനത്തില്‍ നിന്നും പഴയ ഒരു മാസ്സ് സിനിമയുടെ പ്രതീതി ...

എന്നാല്‍ രണ്ടാം പകുതി ക്ലീട്ടസിനു മാത്രമായി അവശേഷിപ്പിച്ച് സംവിധായകന്‍ മടങ്ങി .. രണ്ടാം പകുതി മുതല്‍ സിനിമയ്ക്ക് എന്ത് പറ്റി എന്ന് പെട്ടന്ന് സംശയിക്കും ...അവിടെ മമ്മൂട്ടി എന്ന നടന് ചെയ്യാന്‍ ഒന്നും ഇല്ലായിരുന്നു ...ഭാഷ ഉപയോഗിച്ചുള്ള കോപ്രായങ്ങള്‍ ഇല്ലാതിരുന്നത് കൊണ്ട് സംവിധായകന്റെയും ക്യാമറ ചലിപ്പിച്ച ആളിന്റെയും ഇഷ്ട്ടത്തോടെ ഒരു പകുതി ..ചമയം എന്ന ചലച്ചിത്രത്തിനെ ഒക്കെ ഓര്‍മ്മിപ്പിച്ച ഒരു പകുതി ..തുടക്കത്തില്‍ നരനില്‍ മോഹന്‍ലാല്‍ വെള്ളത്തില്‍ ചാടിയത് പോലത്തെ സീനുകള്‍ ഒക്കെ കാരണം കയ്യടിച്ച ആരാധകര്‍ രണ്ടാം പകുതിയില്‍ വെള്ളം കുടിച്ചത് പോലെ ഇരുന്നു ...ട്വിസ്റ്റ്‌ എന്ന് പറഞ്ഞ് അവതരിപ്പിച്ച രംഗങ്ങള്‍ ഒക്കെ എന്‍റെ കൂടെ വന്ന സുഹൃത്ത്‌ അപ്പപ്പോള്‍ പറയുന്നുണ്ടായിരുന്നു ...രജിത് കൈലാഷ് തുടങ്ങിയ നടന്മാര്‍ ഒരു സിനിമയ്ക്ക് എന്ത് മാത്രം ബാധ്യത ആകുന്നു എന്നും കാണിച്ചു തന്നു ...പതിവ് പോലിസ് വേഷത്തില്‍ വിജയരാഘവന്‍ ...ഹണി റോസ് നായിക ആണോ എന്നൊരു സംശയം ..ഒരു മരത്തടി പോലെ ആയിരുന്നു ആ വേഷം ...സ്ഥിരം വെടി വേഷത്തില്‍ തെസ്നി ഖാന്‍ ...അജു സുരാജിന് പകരം മമ്മൂട്ടിയുടെ കൂട്ടുകാരന്‍ ആയി വന്നു ..എന്നാല്‍ ചലനങ്ങള്‍ ഒന്നും ഉണ്ടാക്കാന്‍ സാധിക്കാത്ത കഥാപാത്രമായി ഒതുങ്ങി ...എന്തായാലും കഥയുടെ അവസാനം ഞാന്‍ പറയുന്നില്ല ..കാശ് മുടക്കി കാണുന്നവര്‍ കാണട്ട് ...ക്ലൈമാക്സ് ഒക്കെ പ്രവചിക്കാന്‍ പറ്റിയത് പോലെ ആയി ...അവസാനം ഒരു നന്മ സിനിമയും ....

കര്‍മയോധയിലെ മോഹന്‍ലാലിനെ ഓര്‍മിപ്പിക്കുന്ന ഒരു ഗെറ്റ് അപ്പ് രണ്ടാം പകുതിയില്‍ മമ്മൂട്ടിക്കുണ്ട് ..ഏതാണ് കിടിലം എന്ന് പ്രേക്ഷകര്‍ തീരുമാനിക്കണം ...എനിക്ക് ഇക്കയുടെ മീശ പിരി ഇഷ്ട്ടപ്പെട്ടു ..എന്നാല്‍ ഒന്നിനും സമയം നല്‍കാതെ സംവിധായകന്‍ ആ വേഷം പെട്ടന്ന് പെട്ടിയില്‍ കയറ്റി ..ഒന്ന് സമ്മതിക്കാതെ തരമില്ല ...ഈ പ്രായത്തിലും മമ്മൂട്ടി എന്ന നടന്‍ കാണിക്കുന്ന ഉത്സാഹം ...മമ്മൂട്ടി കാലു പൊക്കി ചവിട്ടുന്നില്ല എന്ന് പറയുന്നവര്‍ ഈ സിനിമ കാണണം ..അദ്ദേഹം ഒരു മനുഷ്യന്‍ ആണ് ..ഈ പ്രായത്തില്‍ നമ്മള്‍ ഒന്നും ഒരു ഏമ്പക്കവും വിടാതെ നില്‍ക്കുമ്പോള്‍ അദ്ദേഹം പ്രയത്നിക്കുന്നത്‌ നയന മനോഹരം ആണ് ..എന്നാല്‍ രണ്ടാം പകുതി ...എന്താണെന്ന് സംവിധായകന്‍ പ്ലാന്‍ ചെയ്തില്ലന്നു തോന്നുന്നു ..ക്യാമറയും വെള്ളത്തില്‍ ചാടിക്കോ എന്ന ശ്രീനിവാസ ഉപദേശം പോലെ തോന്നി ...സംവിധായകന്‍ ഒരു മസാല സിനിമ ആണ് പ്രതീക്ഷിച്ചത് ...ബെന്നി പി നായരമ്പലം സ്ഥിരം ഫോര്‍മുലകളില്‍ തന്നെ ..ഒരു മാറ്റവും ഇല്ലാതെ ..പച്ചപ്പുള്ള ലൊക്കേഷന്‍ മാത്രം ഉണ്ട് കാണാന്‍ ..എന്നാല്‍ നാടകത്തിലെ യേശു ക്രിസ്തുവിന്റെ തേജസ് ആ നടന് ഇപ്പോഴും ഉണ്ട് ..അതാണ്‌ മമ്മൂട്ടി ..എന്നാല്‍ കഥയും സംവിധാനവും എവിടെ എന്ന് ചോദിക്കുന്ന ഒരു ചിത്രത്തില്‍ അദ്ദേഹത്തിന് എന്ത് ചെയ്യാന്‍ ...

മമ്മൂട്ടി എന്ന മഹാ നടന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറയാന്‍ നമ്മള്‍ ആരും അല്ല ...ഒന്നെങ്കില്‍ ഒരു മാസ്സ് ചിത്രം ..അല്ലെങ്കില്‍ ഒരു ക്ലാസ് ..ആതാണ് സാധാരണ പ്രേക്ഷകര്‍ മമ്മൂട്ടിയില്‍ നിന്നും മോഹന്‍ലാലില്‍ നിന്നും പ്രതീക്ഷിക്കുന്നത് ..അവര്‍ക്ക് രണ്ടു പേര്‍ക്കും ഇന്ന് മുംബൈ പോലീസിലെ പ്രിഥ്വിയുടെ വേഷമോ ..മായാമോഹിനിയിലെ ദിലീപിന്റെ വേഷമോ അവതരിപ്പിക്കാന്‍ കഴിയില്ല ....കാരണം അവര്‍ ആ വേഷങ്ങളില്‍ നിന്നും ഒക്കെ അകലെയാണ് ...മലയാള സിനിമയെ മറു ഭാഷ ചിത്രങ്ങളുടെ സ്വാധീനത്തില്‍ നിന്നും രക്ഷിക്കാന്‍ ഇവരുടെ മികച്ച സിനിമകള്‍ക്ക്‌ മാത്രമേ സാധിക്കൂ ...സിംഗവും ,തലൈവയും ഒക്കെ ആഘോഷ സമയത്ത് വാരി കൊണ്ട് പോകുന്ന കാശ് തിരിച്ചു പിടിക്കാന്‍ ഇവര്‍ മികച്ച ചിത്രങ്ങളുമായി വരണം ...യുവ നടന്മാര്‍ ഇന്നും ചട്ട കൂട്ടില്‍ ആണ് ....അവസാനം മാര്‍ക്ക് ഇടുമ്പോള്‍ ...ഒന്നാം പകുതിക്ക് അഞ്ചില്‍ മൂന്ന് മാര്‍ക്ക് കൊടുക്കാം ..രണ്ടാം പകുതിക്ക് ഒരു മാര്‍ക്കും ...അഞ്ചില്‍ ..അങ്ങനെ എന്‍റെ മാര്‍ക്ക് 4/10 ... ..

NB:- ഇത് ആഘോഷ സിനിമ ആണെന്ന് പറയുന്നവര്‍ മമ്മൂട്ടി എന്ന നടന്‍റെ ഏറ്റവും വലിയ ശത്രുക്കള്‍ ആണ് ...ആഘോഷിക്കാന്‍ രാജമാണിക്ക്യം ,മായാവി ,അണ്ണന്‍ തമ്പി ,പോക്കിരി രാജ തുടങ്ങിയ സിനിമകള്‍ നല്‍കിയ ഒരു മാസ്സ് നടനെ ഇങ്ങനെ ആക്ഷേപിക്കരുത് ...

More reviews @ www.movieholicviews.blogspot.com

Friday, 6 September 2013

36. VOICE OF A MURDERER (KOREAN,2007)


VOICE OF A MURDERER (KOREAN,2007) , Drama | Thriller ,Dir:-Jin-pyo Park ,*ing :-Kyung-gu SolNam-ju KimDong-won Kang

  സിനിമയും ജീവിതവും തമ്മില്‍ അടുത്ത് നില്‍ക്കുമ്പോള്‍ പലപ്പോഴും ഒരു സിനിമ എന്ന നിലയില്‍ അതിനെ കാണുന്നതിനു പകരം ആ കഥാപാത്രങ്ങള്‍ അഥവാ ആ ജീവിതാനുഭവം ഉള്ളവരോടൊക്കെ ഒരു പ്രത്യേക സ്നേഹം അല്ലെങ്കില്‍ വെറുപ്പ്‌ തോന്നാറുണ്ട് ...അതേ സമയം യഥാര്‍ത്ഥ സംഭവങ്ങള്‍ സിനിമകളില്‍ നാടകീയതയുടെ മേമ്പൊടി ചേര്‍ത്ത് യാഥാര്‍ത്യത്തില്‍ നിന്നും അകന്നു പോകുന്നതും നമ്മള്‍ കണ്ടിട്ടുണ്ട് ...Zodiac (2007) ,Memories of  Murder (2003) തുടങ്ങി ചില സിനിമകള്‍ അവയുടെ സിനിമാ രൂപങ്ങള്‍ക്കും അപ്പുറം വലുതായ മാറ്റങ്ങള്‍ കഥാഗതിയില്‍ വരുത്തിയില്ല ...മാത്രമല്ല ആ സംഭവങ്ങളുടെ ഒക്കെ അവസാനം അറിയാവുന്നവര്‍ക്ക് പോലും ഒരു ജിജ്ഞാസ ഉണ്ടാക്കും വിധം ആയിരുന്നു അവതരിപ്പിച്ചിരുന്നത് ...നഷ്ട്ടപെടലുകള്‍ എന്ന് വേദന ആണ് ...മറ്റുള്ളവര്‍ക്ക് അത് സംഭവിക്കുമ്പോള്‍ നമുക്കെല്ലാം അതൊരു വെറും വാര്‍ത്തയായി അവസാനിക്കുന്നു ...എന്നാല്‍ സ്വന്തം ജീവിതത്തില്‍ അത്തരം സന്ദര്‍ഭങ്ങളെ നേരിടേണ്ടി വരുമ്പോള്‍ പലരും തളരാറുണ്ട് ....ചിലപ്പോഴൊക്കെ വികാരത്തിന്‍റെ വേലിയേറ്റം ഉണ്ടാവുകയും വിപരീത രീതികളില്‍ പ്രതികരിക്കാന്‍ ഉള്ള ഒരു ത്വര പ്രകടമാക്കുകയും ചെയ്യും ....ഈ പറഞ്ഞ വസ്തുതകള്‍ എല്ലാം കൂട്ടി ഇണക്കി ഉണ്ടാക്കിയ ഒരു കഥ അല്ല "VOICE OF A MURDERER "..പകരം കൊറിയയില്‍ നടന്ന ഒരു യദാര്‍ത്ഥ സംഭവത്തിന്‍റെ ചലച്ചിത്രാവിഷ്ക്കരണം ആണ് ....

 കൊറിയയിലെ പ്രശസ്ത വാര്‍ത്ത അവതാരകനായ ഹാനിന്റെ മകന്‍ ഒമ്പത് വയസ്സുകാരന്‍ ആയ സാന്‍ഗ് വൂ നെ പെട്ടന്നൊരു ദിവസം കാണാതായി ...ദിവസവും കൊറിയയില്‍ നടക്കുന്ന കുട്ടാ കൃത്യങ്ങളെ കുറിച്ചൊക്കെ ഉള്ള വാര്‍ത്തകള്‍ അവതരിപ്പിക്കുമ്പോള്‍ മറ്റാര്‍ക്കോ സംഭവിച്ച ദുരന്തം എന്ന രീതിയില്‍ വാര്‍ത്ത അവതരിപ്പിച്ചു കൊണ്ടിരുന്ന ഹാന്‍ മകന്‍റെ തിരോധാനം ആദ്യം കാര്യമായെടുക്കുന്നില്ല ...പ്രശസ്തിയ്ക്കും തന്‍റെ ജോലിയില്‍ തനിക്കുള്ള കഴിവിലും അയാള്‍ കുറെയേറെ അഹങ്കരിച്ചിരുന്നു എന്ന് വേണമെങ്കില്‍ പറയാം ..തന്‍റെ ഒറ്റ മകനെ തന്‍റെ പിന്‍ഗാമി ആക്കാന്‍ ഉള്ള ആഗ്രഹത്തില്‍ അയാള്‍ ജീവിച്ചു ..എന്നാല്‍ കുട്ടി തന്‍റെ കൈ വശം ഉണ്ട് എന്ന് പറഞ്ഞ് അവര്‍ക്ക് ആദ്യം ഒരു ഫോണ്‍ സന്ദേശം ലഭിക്കുന്നു ...പോലിസിനെ ഈ സംഭവം അറിയിക്കരുതെന്നും പറയുന്നു ...അയാള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഉള്ള തുകയും ആയി ഹാന്‍ യാത്ര തിരിക്കുന്നു ...എന്നാല്‍ ആദ്യ ദിവസം തുക കൈ മാറാന്‍ കഴിയുന്നില്ല..ആ സമയം തന്‍റെ ഹാനിന്റെ ഭാര്യ പോലിസിനെ വിവരം അറിയിക്കുന്നു ...

കൂടി വരുന്ന തട്ടികൊണ്ട് പോകലുകള്‍ പോലീസിനെ കുഴപ്പിച്ചു കൊണ്ടിരുന്നത് കൊണ്ടും ഹാനിന്റെ ജന പ്രശസ്തി കണക്കിലെടുത്തും അവര്‍ ഈ സംഭവം പരസ്യമാക്കുന്നില്ല .അവര്‍ കുറ്റവാളിയെ കണ്ടെത്തുവാന്‍ ശ്രമം തുടങ്ങുന്നു ....എന്നാല്‍ സംശയം തോന്നിയ അയാള്‍ തന്‍റെ തീരുമാനങ്ങള്‍ മാറ്റി കൊണ്ടിരിക്കുന്നു...പിന്നെ ഭയപ്പെടുത്തലുകളും അത് പോലെ തന്നെ ഉള്ള നീക്കങ്ങളും ആയി അയാള്‍ പോലീസിനും അപ്രാപ്യനായി ...പോലീസുകാരനെ പോലും അയാള്‍ നാണം കെടുത്തുന്നു ....അങ്ങനെ എല്ലാ അവസരങ്ങളിലും തന്‍റെ വിജയങ്ങള്‍ അയാള്‍ ആസ്വദിച്ചു ...കുട്ടിയെ കണ്ടെത്തുവാന്‍ പോലീസിനു കഴിയുമോ എന്നതാണ് ബാക്കി കഥ...

 നേരത്തെ പറഞ്ഞത് പോലെ നടന്ന ഒരു സംഭവം ആയതു കൊണ്ട് സസ്പന്‍സ് എന്ന ഒരു സംഭവത്തിന്‌ അധികം പ്രസക്തി ഇവിടെ ഇല്ല...അത് മാത്രം അല്ല ഈ സിനിമയുടെ വിജയം...പകരം ആ തട്ടി കൊണ്ട് പോകലില്‍ ആ കുറ്റവാളി താന്‍ ആരാണ് എന്ന് കാണിക്കാതെ ഇരുട്ടില്‍ മരഞ്ഞിരിക്കുന്നതും ..അയാളുടെ നീക്കങ്ങളില്‍ ഉള്ള കുരുക്കുകളും ആണ് ...ഒരു സിനിമ കഥ എന്ന നിലയില്‍ നമ്മുക്ക് തല്ലി പറയാന്‍ പറ്റാത്ത ഈ സംഭവം അതിന്‍റെ യാഥാര്‍ത്യ സ്വഭാവം കാരണം കൂടുതല്‍ ക്രൂരമായി തോന്നും .ഇംഗ്ലീഷ് സിനിമകളില്‍ ഉള്ളത് പോലെ ശക്തനായ ഒരു നായകനെ കാണിക്കുന്നതിന് പകരം സാങ്കേതികത കുറഞ്ഞ കഴിവ് കുറഞ്ഞ കുറച്ചു പോലീസുകാരെ ആണ് കാണിക്കുന്നത് ...ഒരിക്കലും ഭയപ്പെടുത്തുന്ശബ്ധങ്ങളിലൂടെയോ അല്ലെങ്കില്‍ രക്തം ഒഴുക്കി ഉള്ള ക്രൂരതയോ ഒന്നും അയാള്‍ കാണിക്കുന്നില്ല ...എന്നാല്‍ സിനിമ അവസാനിക്കുമ്പോള്‍ റെക്കോര്‍ഡ്‌ ചെയ്ത് വച്ച അയാളുടെ സ്വന്തം ശബ്ദം കേള്‍പ്പിക്കുന്നുണ്ട്‌ ...അസ്ഥികളില്‍ ക്രൂരത നിറഞ്ഞ ആ ശബ്ദം തീര്‍ച്ചയായും ആ സംഭവത്തിന്‍റെ ഭീകരത തുറന്നു കാട്ടുന്നുണ്ട് ...കൊറിയയില്‍ ഇറങ്ങിയ പടം വാരി പടങ്ങളില്‍ പ്രമൂഖ സ്ഥാനം നേടിയ ഈ ചിത്രം സാമ്പത്തിക വിജയവും നേടിയിരുന്നു ...സിനിമ അവസാനിക്കുമ്പോള്‍ ഈ അവസ്ഥയ്ക്ക് ഇരയായവരോട് തീര്‍ച്ചയായും ഒരു അനുകമ്പ തോന്നും ...അത് പോലെ ആണ് തട്ടി കൊണ്ട് പോയ ആളോട് തോന്നുന്ന ദേഷ്യവും ...!

   A story centered around the family of one of the ace news reader's in Korea.His nine year old only son was found missing on a day.A news reader who considers the earlier kidnaps which comes across the news as mere news,when it happened to him he had to suffer a lot.The call from the Kidnapper made the things even worse.He even tricks the authorities from getting any clue on him.There are no real heroes in this story like the Hollywood counterparts....To add the shock which the movie provided,when we come to know that this was a true incident,awe might be on the down side..Also listen to the sound of the kidnapper during the end credits,it might really chill your bones..My rating for this movie is 8/10!!

More reviews @ www.movieholicviews.blogspot.com

Thursday, 5 September 2013

BESTSELLER (KOREAN,2010)

BESTSELLER (KOREAN,2010) , Horror | Mystery | Thriller ,Dir:-Jeong Ho-Lee,*ing :-Jeong-hwa EomKang-hee ChoiJin-woong Jo 

 നമ്മള്‍ ഇപ്പോള്‍ കേള്‍ക്കുന്ന പ്രസ്തമായ ഗാനങ്ങള്‍ ,കാണുന്ന സിനിമകള്‍ ഒക്കെ തന്നെ പലപ്പോഴും കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം അതിന്‍റെ ഒറിജിനല്‍ കണ്ട് തലയില്‍ കൈ വയ്ക്കേണ്ട അവസ്ഥകള്‍ ഉണ്ടായിട്ടുണ്ട് പലപ്പോഴും ...കാണികളുടെ അല്ലെങ്കില്‍ ശ്രോതാക്കളുടെ ബുദ്ധിയെ പരീക്ഷിക്കുന്ന ഇത്തരം സൃഷ്ട്ടാക്കള്‍ എന്താണ് ഉദേശിക്കുന്നത് എന്ന് നമുക്ക് മനസ്സിലാകാറില്ല ...മോഷണം തന്നെ ഒരു കല ആക്കിയ സംവിധായകര്‍ പണ്ടൊക്കെ അത്തരം സൃഷ്ടികള്‍ അവതരിപ്പിച്ചപ്പോള്‍ കൈ അടിച്ച പലരും അതിന്‍റെ ഒക്കെ ഒറിജിനല്‍ കണ്ടപ്പോള്‍ മനസ്സില്‍ എങ്കിലും ഒന്ന് കൂവിയിട്ടുണ്ടാകണം ...പുതുതായി ഒന്നും സൃഷ്ടിക്കാന്‍ ഇല്ലാത്ത ഈ ലോകത്ത് മൌലികമായുള്ളത് ചിന്തകള്‍ മാത്രമാണ് ...എന്തിനാണ് മറ്റുള്ളവരുടെ ചിന്തകള്‍ അവരുടെ അനുവാദമില്ലാതെ ഒരാള്‍ മോഷ്ട്ടിക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട് ...ജീവിക്കാന്‍ എന്തൊക്കെ ചെയ്യണം അല്ലെ ?എന്നാല്‍ കലയുടെ പരമമായ ലക്‌ഷ്യം ഒരാളെ രസിപ്പിക്കുക എന്നതായിരിക്കെ ...ചിലപ്പോള്‍ ഒക്കെ നമുക്ക് ഇത്തരം plagiarism നു എതിരെ കണ്ണടയ്ക്കാം എന്ന് തോന്നുന്നു ...എന്‍റെ ഒരു സുഹൃത്ത്‌ പറഞ്ഞത് പോലെ ..."ഞങ്ങള്‍ പാവം മലയാളികള്‍ നീ കാണുന്നത് പോലെ കൊറിയന്‍ ,ഫ്രഞ്ച് പടങ്ങള്‍ ഒന്നും കാണുന്നില്ല  ..അത് കൊണ്ട് തന്നെ ഞങ്ങള്‍ക്ക് ഇതൊക്കെ മതി എന്ന് "...തീര്‍ച്ചയായും നമ്മള്‍ ഈ ഒറിജിനല്‍ കാണുമ്പോള്‍ മാത്രമേ മേല്‍ പറഞ്ഞ പ്രശ്നങ്ങള്‍ ഉണ്ടാകുകയുള്ളൂ ...
ഇത്തരം ഒരു മൌലികതയില്‍ കടന്ന് കയറിയ ഒരു എഴുത്തുകാരി നേരിടേണ്ടി വന്ന പ്രശ്നങ്ങള്‍ ആണ് "ബെസ്റ്റ് സെല്ലര്‍ " എന്ന കൊറിയന്‍ ചിത്രം അവതരിപ്പിക്കുന്നത്‌ ...

  ഹീ സൂ എന്ന പ്രശസ്ത  എഴുത്തുകാരിയുടെ പുതിയ രചന പുസ്തകം ആയി ഇറങ്ങിയപ്പോള്‍ അത് വളരെ വേഗം ഒരു ബെസ്റ്റ് സെല്ലര്‍ ആയി മാറുന്നു ...എന്നാല്‍ അവരുമായുള്ള  ഒരു ടി വി അഭിമുഖത്തിന്റെ ഇടയ്ക്ക് വരുന്ന വാര്‍ത്ത അവരുടെ ജീവിതത്തെ മാറ്റി മറിയ്ക്കുന്നു ...ആ കൃതി അവര്‍ മോഷ്ട്ടിച്ചതാണ് എന്നുള്ള ആരോപണങ്ങള്‍ പടരുന്നു ...അവരുടെ എഴുത്തുകാരി എന്നുള്ള പ്രശസ്തിക്കു ഇടിവ് സംഭവിക്കുന്നു ...സ്വകാര്യ ജീവിതത്തിലും  അവര്‍ക്ക് നഷ്ടങ്ങള്‍ സംഭവിക്കുന്നു ...ഭര്‍ത്താവ് പോലും അവരെ വിശ്വസിക്കുന്നില്ല ...മോഷണം ആരോപിക്കപ്പെട്ട അവരുടെ പേരില്‍ കേസ് ഒക്കെ ഉണ്ടാകുന്നു ...രണ്ടു വര്‍ഷത്തെ അജ്ഞാത വാസത്തിനു ശേഷം അവര്‍ വീണ്ടും കഥ എഴുതാന്‍ തീരുമാനിക്കുന്നു ..അതിനായി അവരുടെ പ്രസാധകന്‍ അവര്‍ക്ക് സ്വസ്ഥമായി കഥ എഴുതാന്‍ അവരെ ഒരു ഗ്രാമത്തിലേക്ക് അയക്കുന്നു ...തന്‍റെ മകളായ യോന്‍ -ഹീ യെയും കൂട്ടി അവര്‍ ആ ഗ്രാമത്തില്‍ എത്തുന്നു ...തീരെ പുരോഗമിച്ചിട്ടില്ലാത്ത ആ ഗ്രാമം ..അവിടെ അവര്‍ക്ക് താമസിക്കാനായി ഒരു ബംഗ്ലാവ് ... അവിടത്തെ പ്രധാനികള്‍ പഴയൊരു പോലീസുകാരനും അയാളുടെ സുഹൃത്തുകളും ആണ് ...പോലീസുകാരന്റെ മകന്‍ ഹീ സൂ വിന് അവിടെ സഹായങ്ങള്‍ ഒക്കെ ചെയ്തു കൊടുക്കുന്നു ...

എന്നാല്‍ കഥയ്ക്ക്‌ ആവശ്യമായ ഒന്നും ലഭിക്കാതെ ഹീ സൂ ബുദ്ധിമുട്ടുന്നു ..വലിച്ചു  തീര്‍ക്കുന്ന സിഗരറ്റുകളും മാറുന്ന മാനസികാവസ്ഥയും മാത്രം ആയിരുന്നു അവര്‍ക്ക് കൂട്ട് ..അവിടെ ഇടയ്ക്ക് ആരും ഇല്ലാത്ത സമയത്ത് താമസിച്ചിരുന്ന ഒരു ഭ്രാന്തി പലപ്പോഴും ഹീ സൂവിന്റെ മകളുടെ അടുത്ത് വന്നു സംസാരിക്കാന്‍ ഒക്കെ ശ്രമിക്കാറുണ്ട് ...ഹീ സൂ എന്നാല്‍ അവരെ അകറ്റി ഓടിക്കുന്നു ... കൂട്ടിനാരുമില്ലാത്ത യോന്‍ ഹീ ഒരിക്കല്‍ അമ്മയോട് തനിക്കൊരു പുതിയ അദൃശ്യയായ സുഹൃത്തിനെ ലഭിച്ചെന്നു പറയുന്നു ..ആദ്യമൊക്കെ അത് കേള്‍ക്കുമ്പോള്‍ വെറുത്തിരുന്ന ഹീ സൂ എന്നാല്‍ ആ സുഹൃത്ത്‌ തന്‍റെ മകളോട് പറയുന്ന കാര്യങ്ങള്‍ ഒരു കഥ പോലെ അവതരിപ്പിച്ചാല്‍ നന്നാകും എന്ന് തോന്നുന്നു ...പിന്നീട് അവര്‍ തന്‍റെ മകളുടെ സഹായത്തോടെ തന്‍റെ പുതിയ രചന തയ്യാറാക്കുന്നു ... മത്സ്യ ബന്ധനം വേണ്ട അതിലും നല്ലത് വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതാണ് നല്ലത് എന്ന് ചിന്തിച്ചു ജീവിച്ചിരുന്ന ആ ഗ്രാമത്തെ കുറിച്ചായിരുന്നു ഹീ സൂയുടെ നോവല്‍ ...ഒരു പെണ്‍കുട്ടിയുടെ മരണവും അതിനു കാരണക്കാരായ നാല് സുഹൃത്തുക്കളും ആയിരുന്നു പ്രധാന കഥാപാത്രങ്ങള്‍ ... എന്നാല്‍ പിന്നീട് ഹീ സൂ അറിയുന്നു കൊല്ലപ്പെട്ടു എന്ന് പറയുന്ന ആ പെണ്‍കുട്ടി അവിടെ യഥാര്‍ത്ഥത്തില്‍ അവിടെ ജീവിച്ചിരുന്നു എന്നും അവള്‍ പണ്ടെപ്പോഴോ നാട് വിട്ടതാണ് എന്നും ...എന്നാല്‍ മരണത്തിന് കാരണക്കാരായി ഹീ സൂ അവതരിപ്പിച്ച നാല് കൂട്ടുകാര്‍ അവിടത്തെ ആ പഴയ പോലീസും കൂട്ടുകാരും ആണ് എന്ന് പലര്‍ക്കും തോന്നി ...അവര്‍ ആ സ്ഥലം മാറുന്നു ...

തിരിച്ചെത്തിയ അവര്‍ തന്‍റെ കഥ പ്രസിദ്ധികരിക്കുന്നു ...ആദ്യം മുതല്‍ ജനപ്രീതി നേടിയ ആ പുസ്തകം എന്നാല്‍ പത്തു വര്‍ഷം മുന്‍പ് ഇറങ്ങിയ ..അധികമാരും ശ്രദ്ധിക്കാത്ത ഒരു പുസ്തകത്തിന്‍റെ തനി പകര്‍പ്പാണ് എന്നുള്ള ആരോപണങ്ങള്‍ വീണ്ടും വരുന്നു ..എന്നാല്‍ തന്‍റെ മകള്‍ പറഞ്ഞ കഥ താന്‍ എഴുതിയതാണെന്നും അല്ലാതെ ഒറിജിനല്‍ ആയുള്ള ആ കൃതി താന്‍ വായിച്ചിട്ടില്ല എന്നും അവര്‍ ആണയിടുന്നു ...എന്നാല്‍ അവര്‍ പറയുന്നത് ആരും വിശ്വസിക്കുന്നില്ല ..ഹീ സൂയുടെ പേരില്‍ സമാനമായ മറ്റൊരു കേസ് ഉള്ളത് കൊണ്ട് തന്നെ അവരുടെ വാദഗതികള്‍ ആരും മുഖവിലയ്ക്കെടുക്കുന്നില്ല ...അവസാനം തന്‍റെ ഭാഗം ന്യായികരിക്കുവാനായി ആ കഥയുടെ പിന്നില്‍ ഉള്ള സത്യാവസ്ഥ കണ്ടു പിടിക്കുവാനായി അവര്‍ ആ ഗ്രാമത്തിലേക്ക് തിരിച്ചു പോകുന്നു ... ഹീ സൂ സത്യം കണ്ടു പിടിക്കുമോ ???പത്തു വര്ഷം മുന്‍പ് എഴുതിയ കഥ എങ്ങനെ അവരുടെ മകള്‍ അവരോടു പറഞ്ഞു ??? ഇത്തരം ഒരന്വേഷണം ആണ് ബാക്കിയുള്ള ചിത്രം ...

  കൊറിയന്‍ ചിത്രങ്ങള്‍ പലപ്പോഴും അപ്രതീക്ഷിതമായ കഥകളും അത് പോലെ തന്നെ അപ്രതീക്ഷിതമായ കഥാഗതിയും കഥാന്ത്യം  ഒക്കെ ആയി നമ്മളെ അമ്പരിപ്പിച്ചിട്ടുണ്ട് ... അത്തരം ഒരു ചിത്രം ആണ് Best Seller ...ഒരു ഹൊറര്‍ ചിത്രം കാണുവാന്‍ വേണ്ടി ഞാന്‍ തിരഞ്ഞെടുത്ത ചിത്രമായിരുന്നു ഇത് ...എന്നാല്‍ എന്‍റെ പ്രതീക്ഷകള്‍ക്ക് വിപരീതമായി ഒരു ത്രില്ലര്‍ ആയി ആണ് എനിക്കീ ചിത്രം അനുഭവപ്പെട്ടത് ..ഹൊറര്‍ ഇല്ല എന്നല്ല ഇതിനര്‍ത്ഥം ..പകരം അല്‍പ്പസ്വല്‍പ്പം ആയി വരുന്ന ഹൊറര്‍ ഒഴികെ ആ കഥയെ ചുറ്റിപ്പറ്റി ആ എഴുത്തുകാരി പോകുന്ന സംഭവങ്ങള്‍ അവസാനം എത്തുന്നത്‌ ഒരു ത്രില്ലര്‍ ചിത്രത്തിലേക്കാണ് ...ഒരു പരിധിക്കപ്പുറം ഊഹിക്കാവുന്ന കഥ ആയിരുന്നു ചിത്രത്തിന്‍റെ അവസാന ഭാഗങ്ങളില്‍ എന്നാല്‍ ഈ ചിത്രം ആ സംഭവങ്ങള്‍ നമ്മളോട് അവതരിപ്പിക്കുമ്പോഴും എന്തോ ബാക്കി ആയി അവശേഷിപ്പിക്കുന്നു ...അത് കഥാഗതി വീണ്ടും മാറ്റുന്നു ... ചില രംഗങ്ങള്‍ യഥാര്‍ത്ഥ സംഭവങ്ങളോട് അകന്നു നില്‍ക്കുന്നു എന്ന് തോന്നുന്നു എങ്കിലും മികച്ച ഒരു ത്രില്ലര്‍ എന്ന് വിളിക്കാന്‍ കഴിയില്ല എങ്കിലും ഒരു നല്ല  ത്രില്ലര്‍ ചിത്രം ആയിരുന്നു ബെസ്റ്റ് സെല്ലര്‍ ... ചിത്രത്തിന്‍റെ ഒരു മൂഡ്‌ അവസാനം കുറച്ചു നഷ്ട്ടപെട്ടു എങ്കിലും അതിനു മുന്‍പുള്ള സമയം നമ്മളെ ജിജ്ഞാസഭരിതര്‍ ആക്കുന്നുണ്ട്‌ ...ധാരാളം ട്വിസ്റ്റുകള്‍ ഉള്ള ഒരു ചിത്രം ..കഥ അവസാനിക്കുന്നത് ആ എഴുത്തുകാരിയുടെ ജീവിതം വീണ്ടും മാറ്റി മരിച്ചു കൊണ്ടും ...

കുറേ കഥകള്‍ ഒരു ചിത്രത്തില്‍ അവതരിപ്പിച്ച ഒരു പ്രതീതി എന്നാല്‍ രണ്ടു മണിക്കൂര്‍ മുഷിപ്പിക്കാതെ പിടിച്ചു ഇരുത്തുകയും ചെയ്യുന്നു ...കോപ്പി അടിച്ചു സൃഷ്ടികള്‍ നടത്തുന്നവര്‍ക്ക്‌ ഇങ്ങനെ ഒക്കെ സംഭവിച്ചാല്‍ കാണാന്‍ നല്ല രസമായിരിക്കും എന്ന് തോന്നുന്നു ...

NB:- ചിത്രം ഹൊറര്‍ എന്ന നിലയില്‍ എന്നെ ഭയപ്പെടുതിയില്ലെങ്കിലും ഒരു രംഗത്ത്‌ നായിക താക്കോല്‍ പഴുതിലൂടെ നോക്കുമ്പോള്‍ ഒരു രൂപം അപ്രത്യക്ഷമാകുന്നത് കാണിക്കുന്നു ..എന്നാല്‍ വീണ്ടും അവര്‍ അതിലൂടെ നോക്കിയപ്പോള്‍ ഞാന്‍ എന്‍റെ പുറകിലൂടെ മുടി അഴിച്ചിട്ടു ഇരുട്ടത്ത്‌ ഒരു രൂപം പോകുന്നതായിരുന്നു ..രാത്രി ഹെഡ് ഫോണും വച്ച് ഇരുട്ടത്തിരുന്ന ഞാന്‍ നന്നായി ഞെട്ടി ...അത് പ്രിയതമ ആയിരുന്നു എന്ന് മനസ്സിലാക്കിയപ്പോള്‍ സമാധാനിച്ചു എങ്കിലും ആ സമയത്താണ് ഈ ചിത്രം കണ്ടപ്പോള്‍  ഞാന്‍ ശരിക്കും ഭയപ്പെട്ടത് ...

  Though not a great horror movie baked from Korean minds,this movie reaches a level of a nice thriller on its run..Some scenes at the end might disappoint us..but for a movie to be made with a normal story line into a movie with twists,surely the crew deserves much more.But in order to add some flavors to the movie by the name of horror,some questions remain untold.They might be told at places,but not easy to digest.Especially,the one who finds the truth have to feel the pain at last.even the story books couldn't reveal all the truths...But while watching this flick these questions wouldn't come to our minds...But when it gets over,a sense of feeling on what happened arises and that makes it a problem for us...Based on the story of Hee-Soo,a Korean writer who was earlier sued for plagiarism started on writing a new novel in a bungalow in a small village.A village headed by a Sheriff who insists on making the village a tourist place rather than a place for fishing. Hee-Soo after a writing a new novel retold by her daughter actually described by her imaginary friend.But this novel to caught with plagiarism of a not so popular novel released 10 years ago.Fed up off all the allegations,she went back to know the secret of the missing of a girl she described in her book along with the plagiarism scandal.Her life story in finding the truth remains there as the rest of the story.My rating for the movie is 6/10!!

Torrent link :-http://torrentz.in/352aa184a47ed9ed5eab595473e9db538ad7eb66

  More reviews @ www.movieholicviews.blogpsot.com

Monday, 2 September 2013

KUNJANANTHANTE KADA (MALAYALAM,2013)

KUNJANANTHANTE KADA (MALAYALAM,2013) Drama | Family ,Dir:- Salim Ahmed , *ing:-Mammootty ,Balachandra Menon,Salim Kumar ,Siddiq,Nyla Usha.

" കുഞ്ഞനന്തന്റെ പുനര്‍ചിന്തനകള്‍ - ഒരെത്തിനോട്ടം സലീം അഹമദ് വക "
       ഒറ്റവാക്കില്‍ ഈ ചിത്രത്തെ അങ്ങനെ നിര്‍വചിക്കാം ...കുറേ നല്ലതും വിമര്‍ശനങ്ങളും ഒക്കെ ഉള്ള ധാരാളം അവലോകനങ്ങള്‍ വായിച്ചതിനു ശേഷം ആണ് ചിത്രം കാണുവാന്‍ പോയത് ...പ്രതീക്ഷകള്‍ അധികം ഇല്ലായിരുന്നു എന്ന് തന്നെ പറയാം ...മമ്മൂട്ടി എന്ന മഹാ നടനോട് ആരാധന തോന്നിയ ഒരു സമയം ഉണ്ടായിരുന്നു ...എന്നാല്‍ മലയാള സിനിമയിലെ ചില മോശം പ്രവണതകളില്‍ അദ്ദേഹത്തിനും ചില മാറ്റങ്ങള്‍ വന്നു ...മമ്മൂട്ടി എന്ന മെഗാ താരത്തെ അല്ലായിരുന്നു പ്രേക്ഷകര്‍ക്ക്‌ ഇഷ്ടടം .പകരം അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ ആയിരുന്നു ...

   ആ മികച്ച നടന്‍റെ തിരിച്ചു വരവാണോ ഈ സിനിമ എന്ന് ചോദിച്ചാല്‍ ഒരിക്കലും ഞാന്‍ അത് സമ്മതിക്കില്ല ...എന്നാല്‍ ആ തിരിച്ചു വരവിനുള്ള ഒരു നല്ല കളം ഒരുക്കല്‍ ആയിരുന്നു കുഞ്ഞനന്തന്‍ എന്ന കഥാപാത്രം ...വട്ടിപ്പുരം എന്ന കൊച്ചു ഗ്രാമത്തിലെ പാരമ്പര്യമായി കിട്ടിയ പലചരക്ക് കടയെ മറ്റുള്ളവരുടെ മുന്നില്‍ എങ്കിലും തന്നെക്കാള്‍ അധികം സ്നേഹിക്കുന്നു എന്ന തോന്നലുകള്‍ ഉളവാക്കുവാന്‍ കുഞ്ഞനന്തന്‍ പരിശ്രമിക്കുന്നുണ്ട് ...നാട്ടുകാരുടെ ഇടയില്‍ സമ്മതന്‍ ആയിരുന്നു എങ്കിലും കട ഇരിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥന് (സിദ്ധിക്ക്) ഒരാവശ്യം വന്നപ്പോള്‍ ഈ വികാരം പ്രകടിപ്പിച്ച് സ്വന്തമായുള്ള ലാഭങ്ങള്‍ക്ക് വേണ്ടി അയാള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ...എന്നാല്‍ കടം ചോദിച്ചു വരുന്ന ആള്‍ക്കാരെയും അത് പോലെ വൈകിട്ട് കടയില്‍ കടം പറഞ്ഞു സാധനം വാങ്ങിക്കാന്‍ വരുന്നവരെ കുറിച്ച് അയാള്‍ ഓര്‍ക്കുന്നുണ്ട് ...


  കുട്ടികളോട് ഏതൊരു അച്ഛനെ പോലെ സ്നേഹം ഉണ്ട് കുഞ്ഞനന്തന് ...എന്നാല്‍ ചില സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ കാരണം അയാളുടെ ഭാര്യയ്ക്ക് അയാളോട് ദേഷ്യമാണ് ..ഫേസ് ബുക്കിലെ വ്യാജ ഐ ഡി കളോട് സ്വന്തം ദുഃഖങ്ങള്‍ പങ്ക് വയ്ക്കുന്ന ഒരു ഭാര്യ ...ഭാര്യയ്ക്ക് തന്നോടുള്ള ദേഷ്യത്തിന്റെ കാരണം വ്യക്തമായി അറിയാമെങ്കിലും സ്വന്തം ഇഷ്ട്ടതിനനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു മനുഷ്യന്‍ ...വൃത്തിക്ക് ജീവിതത്തില്‍ വളെരയധികം പ്രാധാന്യം നല്‍കുന്ന ഒരു കച്ചവടക്കാരന്‍ ...ഇതാണ് സലീം അഹമദ് കുഞ്ഞനന്തന്‍ എന്ന കഥാപാത്രത്തിനെ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് ...

  രോഗി ഇചിച്ചത് വൈദ്യര് കല്‍പ്പിച്ചതും പാല് എന്ന് പറയുന്നത് പോലെ (സിദ്ധിക്ക് ) കുഞ്ഞനന്തന്റെ കട അടപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നു ...കുഞ്ഞനന്തന്റെ മാത്രമല്ല ...ആ അങ്ങാടി മുഴുവനും ...റോഡ്‌ നിര്‍മാണത്തിന് വേണ്ടി ...എന്നാല്‍ കുഞ്ഞനന്തന്‍ അതിനെ എതിര്‍ക്കുന്നു ...കുഞ്ഞനന്തന്‍ പല പ്രവര്‍ത്തികളും ചെയ്യുന്നു ആ പണി നടക്കാതിരിക്കാന്‍ ...നാടിനോടുള്ള ഗൃഹാതരത്വം ഒന്നുമല്ലായിരുന്നു അതിനു പിന്നില്‍ ....കഥാപാത്രത്തെ ആ ഒരു നിലയിലേക്ക് ..ഒരു സര്‍വഗുണ സമ്പന്നന്‍ ആയി ചിത്രീകരിക്കുവാന്‍ സംവിധായകന്‍ ശ്രമിച്ചിരുന്നത് പോലെ ഇടയ്ക്ക് തോന്നും ..എന്നാല്‍ സംഭവിക്കുന്നത്‌ മറ്റൊന്നാണ് ...അതാണ്‌ ഈ ചിത്രത്തിന്‍റെ ബാക്കി കഥ ...

  " ആദാമിന്റെ മകന്‍ അബു "  എന്ന ചിത്രം മികച്ചതായിരുന്നു..അതിനൊരു പക്ഷെ കാരണം സലിം കുമാര്‍ എന്ന നടന്‍റെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും മികച്ച വേഷം എന്ന നിലയ്ക്കായിരിക്കും ...അന്ന് ഉണ്ടായ ഒരു വ്യത്യസ്ഥത ഈ ചിത്രത്തിന് തരാന്‍ കഴിഞ്ഞില്ല ...ഗോളാന്തര വാര്‍ത്ത പോലുള്ള ചിത്രങ്ങളില്‍ മമ്മുക്കയുടെ ഈ മുഖം നമ്മള്‍ കണ്ടതാണ് ...എന്നാല്‍ അഭിനയം ,ചെയ്യുന്ന വേഷങ്ങള്‍ മികച്ചതായി തന്നെ അവതരിപ്പിക്കാന്‍ ഉള്ള കഴിവ് ...അത് സമ്മതിച്ചു കൊടുത്തേ തീരൂ ..ഒരിക്കലും ഈ മഹാ നടന് മാര്‍ക്ക് ഇടാന്‍ ഉള്ള അവകാശം നമുക്കൊന്നുമ്മില്ല ...വെറുതെ വിമര്‍ശിക്കാം എന്നല്ലാതെ ..ഇത് തീര്‍ച്ചയായും അബു അഹമ്മദിന് നല്ലൊരു പരീക്ഷണശാല ആയിരുന്നു ...മമ്മൂട്ടിയെ പോലെ ഉള്ള ഒരു നടനെ വച്ചുണ്ടാക്കുന്ന ചിത്രത്തിന്‍റെ സമ്മര്‍ദം അനുഭവിക്കാന്‍ തീര്‍ച്ചയായും അദ്ദേഹത്തിന് കഴിഞ്ഞു ...

  റസൂല്‍ പൂക്കുട്ടി എന്ന ഓസ്കാര്‍ ജേതാവിനെയും ജയചന്ദ്രനെയും അഭിനന്ദിക്കാതെ തരമില്ല ...ചിത്രത്തിന്‍റെ മൊത്തത്തില്‍ ഉള്ള ഒരു സ്വഭാവം അവര്‍ക്ക് നില നിര്‍ത്താനായി ...ഈ കുഞ്ഞനന്തന്‍ ഒരിക്കലും വാത്സല്യത്തിലെ മമ്മൂട്ടിയെ പോലെയോ ..അമരത്തിലെ അച്ഛനെ പോലെയോ ,രാപ്പകലിലെ വേലക്കാരനെ പോലെയോ നല്ല സ്വഭാവം മാത്രമുള്ള മനുഷ്യന്‍ അല്ല ... പലപ്പോഴും OCD (Obsessive Compulsive Disorder ) ന്‍റെ ലക്ഷണങ്ങള്‍ ഒക്കെ ഉള്ള ഒരു സാധാരണക്കാരന്‍ ...നന്മകള്‍ കുറേ ഉണ്ടെങ്കിലും അയാളിലെ തിന്മ ആണ് എനിക്കിഷ്ട്ടപ്പെട്ടത്‌ ....അതാണ്‌ ആദ്യം ഞാന്‍ പറഞ്ഞ "കുഞ്ഞനന്തന്റെ പുനര്‍ചിന്തനകള്‍ " ...ഈ സിനിമയുടെ അവസാനം അങ്ങനെ തന്നെ സംഗ്രഹിക്കാം ..അയാള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍ ...അയാളുടെ ചിന്തകള്‍ ഇതൊക്കെ ആണ് ഈ ചിത്രത്തെ വ്യത്യസ്തം ആക്കുന്നതും ...

  ഭാര്യയുടെ ഇന്റര്‍നെറ്റ്‌ പ്രേമവും പൊങ്ങച്ചം പറച്ചിലും ഒക്കെ കാണിച്ചു കൂടുതല്‍ കയ്യടി വാങ്ങിക്കാമായിരുന്നു എങ്കിലും സംവിധായകന്‍ അതിനു മുതിരുന്നില്ല ...എങ്കില്‍ ചിത്രം വേറൊരു തലത്തിലേക്ക് മാറിയേനെ ...പഴയ ഉര്‍വശിയുടെ കാഞ്ചനയെ പോലെ ...എന്നാല്‍ അതിനുള്ള സാധ്യതകള്‍ നില നില്‍ക്കെ അതിനെ ബോധപൂര്‍വം ഒഴിവാക്കി തന്‍റെ മനസ്സില്‍ ഉള്ള ഒരു കുഞ്ഞനന്തനെ ആണ് സംവിധായകന്‍ പ്രേക്ഷകന് കാണിച്ചു കൊടുക്കുന്നത് ...ബാലചന്ദ്രമേനോന്‍ ,സലിം കുമാര്‍ എന്ന നടന്മാരെ വേണ്ട വിധം ഉപയോഗിച്ചില്ല എന്ന ഒരു പോരായ്മ മുഴച്ചു നില്‍ക്കുന്നുണ്ട് ഈ ചിത്രത്തില്‍ ..എന്നാല്‍ നായികയായി വന്ന നൈല മികച്ച രീതിയില്‍ തന്നെ തന്‍റെ വേഷം നന്നാക്കി ...ഒരു കൊച്ചു കട..ഒരു കൊച്ചു സിനിമ...ഒരു കുഞ്ഞു മനുഷ്യന്‍ "കുഞ്ഞനന്തന്‍ " ..അയാളുടെ ജീവിതം അഭ്രപാളിയില്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു മമ്മൂട്ടി എന്ന നടന്‍ ...വെല്ലുവിളികള്‍ കുറവായിരുന്നു എങ്കിലും തനിക്ക് ലഭിച്ച വേഷം മനോഹരമായി തന്നെ അവതരിപ്പിക്കാവുന്ന മുഹൂര്‍ത്തങ്ങള്‍ അദ്ദേഹം നമുക്ക് നല്‍കി ...മറിച്ചഭിപ്രായം ഉള്ളവരും കാണും ...എന്നാല്‍ ഈ അടുത്ത് അദ്ദേഹം ചെയ്ത നല്ല ഒരു വേഷം ...എന്നാല്‍ ഇടയ്ക്ക് ഉള്ള ഇഴയല്‍ പലര്‍ക്കും ഇഷ്ട്ടമായില്ല എന്ന് തോന്നുന്നു ...അത് പിന്നെ സംവിധായകന്റെ സ്വാതന്ത്ര്യം ആണല്ലോ ...!! എന്തായാലും എന്‍റെ മാര്‍ക്ക് ...6.5/10 !!

More reviews @ www.movieholicviews.blogspot.com