Sunday, 4 August 2013

ADAM'S APPLES(2005,DANISH)


ADAM'S APPLES aka "Adams æbler"(2005,DANISH) ,Genre:- Comedy | Crime | Drama
Dir:- Anders Thomas Jensen,*ing- Ulrich Thomsen, Mads Mikkelsen, Nicolas Bro

സ്വന്തമായുള്ള വിശ്വാസങ്ങള്‍;അത് തെറ്റോ ശരിയോ (മറ്റൊരാളുടെ കാഴ്ചപ്പാടില്‍ ) എന്ത് തന്നെ ആണെങ്കിലും അതില്‍ സത്യത്തിന്‍റെ കണിക തേടി പോകുന്നതിലും നല്ലത് അത് മനസ്സിന്‍റെ ഒരു ഒളിച്ചോട്ടം ആണ് എന്ന് കരുതുന്നതാകും നല്ലത്...പ്രശ്നങ്ങളില്‍ നിന്നും മാറി ചിന്തിക്കുവാന്‍ ഉള്ള അവസരം പലപ്പോഴും അങ്ങനെ ലഭിക്കുന്നു..സംസാരിക്കുമ്പോള്‍ വിക്ക് വരുന്നതും പലപ്പോഴും ഇത്തരം ഒരു അവസ്ഥയില്‍ ആണ്..പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം നാക്കിന്‍ തുമ്പത്ത് ഇല്ലെങ്കില്‍ അത് തന്നെ വഴി എന്ന് കരുതുന്നവരും ഉണ്ടാകാം..വിശ്വാസങ്ങള്‍ പലപ്പോഴും അങ്ങനെ ആണ്..സുഖമായി ഇരിക്കുവാന്‍ ഒരു പതുപതുത്ത കസേരയില്‍ ഇരിക്കുന്നത് പോലെ ആണ് വിശ്വാസങ്ങളും..നന്മയും തിന്മയും ആരാധനാ വസ്തുക്കള്‍ ആകുന്നതു അത്തരം ഒരു അവസ്ഥയിലാണ്...പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴാണ് വിശ്വാസങ്ങളില്‍ മുറുക്കി പിടിക്കുവാന്‍ പലര്‍ക്കും തോന്നുന്നത്...പ്രശ്നങ്ങളെ എങ്ങനെ അഭിമുഖരിക്കണം എന്ന് ഒരാള്‍ക്ക്‌ മനസ്സിലാക്കി കൊടുക്കുന്നത് അത്തരം വിശ്വാസങ്ങള്‍ ആണ്...വിശ്വാസങ്ങള്‍ തെറ്റുമ്പോള്‍ ഉള്ള നിരാശ പലരെയും ജീവിതത്തിന്‍റെ കറുത്ത ഭാഗങ്ങളിലേക്ക് കൊണ്ട് പോകുന്നത് തന്‍റെ നിലപാടുകള്‍ തെറ്റായിരുന്നു എന്ന ബോധം വരുമ്പോഴും..അത് കൊണ്ട് തന്നെ വിശ്വാസങ്ങള്‍ ഒരേ സമയം ജീവദാതാവും ജീവന്‍റെ അന്തകനും ആകുന്നു..ഇത്തരം വിശ്വാസങ്ങള്‍ തമ്മില്‍ ഉള്ള ഒരു മല്‍പ്പിടുത്തം ആണ് ADAM'S APPLES എന്ന ഡാനിഷ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്..

ചെറിയ ഒരു കഥയിലൂടെ ആണ് നന്മയും തിന്മയും തമ്മില്‍ ഉള്ള പോരാട്ടം അവതരിപ്പിക്കുന്നത് .. നാസി ആഭിമുഖ്യം ഉള്ള ആദം ജയിലില്‍ നിന്നും പരോളില്‍ കുറ്റവാളികള്‍ക്ക് വേണ്ടിയുള്ള പുനരധിവാസ പരിപാടിക്കായി ഗ്രാമാപ്രാന്തത്തില്‍ ഉള്ള ഒരു പള്ളിയില്‍ എത്തുന്നു..അവിടെ ആദമിനെ കൊണ്ട് പോകാനായി വരുന്നത് വൈദികന്‍ ആയ ഇവാന്‍ ആണ് ..പ്രസ്സന്നത ആണ് ഇവാന്‍റെ മുഖമുദ്ര ..ആദമിന്‍റെ സ്വഭാവം വെറുപ്പും ദേഷ്യവും നിറഞ്ഞതാണ്‌ ...പള്ളിയിലേക്കുള്ള യാത്രയില്‍ സൌമ്യനും സന്തോഷവാനും ആയി പെരുമാറുന്ന ഇവാനെ ആദമിന് ഇഷ്ട്ടപ്പെടുന്നില്ല .. ഇവാന്‍ കാറില്‍ വയ്ക്കുന്ന ഗാനത്തോട്‌ പോലും ആദമിന് വെറുപ്പ്‌ തോന്നുന്നു ...അവസാനം പള്ളിയില്‍ എത്തി ചേരുമ്പോള്‍ ഇവാന്‍ ആദമിന് അവരുടെ ആപ്പിള്‍ മരം കാണിച്ചു കൊടുക്കുന്നു ..താമസത്തിന് ആദമിന് കൂട്ടായി അവിടെ ഉള്ളത് റോബിന്‍ഹൂഡിന്റെ അറബി പതിപ്പായ കള്ളന്‍ കാസിമും റേപ് കേസില്‍ ശിക്ഷിക്കപ്പെട്ട നിക്കോളാസും ആണ്..അധിവാസ പരിപാടിയുടെ ഭാഗം ആയി എന്ത് ജോലി ചെയ്യാനാണ് ആദമിന് ഇഷ്ട്ടം എന്ന് ചോദിക്കുന്ന ഇവാനോട് പരിഹാസരൂപേണ തനിക്ക് ഒരു ആപ്പിള്‍ കേക്ക് ഉണ്ടാക്കാനാണ് താല്‍പ്പര്യം എന്ന് പറയുന്നു..കളിയാക്കിയാതാണെന്ന് മനസ്സിലാക്കാതെ ഇവാന്‍ അതിനുള്ള സഹായങ്ങള്‍ ആദമിന് ചെയ്തു കൊടുക്കാം എന്ന് സമ്മതിക്കുന്നു...

എന്നാല്‍ അവിടത്തെ ജീവിതം ആദമിന് അസഹനിയം ആയിരുന്നു ...തെറ്റുകളിലേക്ക് എപ്പോള്‍ വേണമെങ്കിലും വഴുതി വീഴും എന്ന അവസ്ഥയില്‍ നില്‍ക്കുന്ന കാസിമും നിക്കോളാസും ..എന്നാല്‍ എന്തിനേയും നന്മയുടെ രൂപത്തില്‍ മാത്രം കാണുന്ന ഇവാന്‍ കാരണം അവര്‍ മോശമായ ജീവിതത്തിലേക്ക് തിരിച്ചു പോകുന്നില്ല എന്ന് മാത്രം ...ജീവിതത്തില്‍ സംഭവിക്കുന്ന മോശം സംഭവങ്ങള്‍ തിന്മയും ആയുള്ള പോരാട്ടം ആണ് എന്നാണ് ഇവാന്‍ അവരെ എല്ലാം പഠിപ്പിച്ചത് ..എന്നാല്‍ വിദ്വേഷം മനസ്സില്‍ വച്ച് നടക്കുന്ന ആദമിന് ഇതൊന്നും സഹിക്കാന്‍ പറ്റുന്നതല്ലായിരുന്നു ..ആദമിന് ആപ്പിള്‍ കേക്ക് ഉണ്ടാക്കാന്‍ ആപ്പിള്‍ എടുക്കാന്‍ വച്ചിരുന്ന അപ്പിള്‍ മരത്തിലെ ആപ്പിളുകള്‍ എല്ലാം കാക്ക കൊതി തിന്നുന്നു...പിന്നീട് അവയ്ക്ക് പുഴുക്കളുടെ ആക്രമണവും ഉണ്ടാകുന്നു ...കുക്കറില്‍ നിന്നും ചെറുതായി പൊള്ളല്‍ ഏല്‍ക്കുന്ന ആദമിനോട് ഇവാന്‍ " ദൈവത്തിന് ആദം കേക്ക് ഉണ്ടാക്കുന്നത്‌ ഇഷ്ട്ടമില്ല ..അത് കൊണ്ടാണ് കുക്കറില്‍ നിന്നും അപകടം പറ്റിയതെന്നും , ആപ്പിള്‍ മരത്തില്‍ കാക്കകളുടെയുടെ പുഴുക്കളുടെയും ആക്രമണങ്ങള്‍ ഉണ്ടായതെന്നും പറയുന്നു ...നല്ല എല്ലാ കാര്യവും ദൈവത്തിന്‍റെ പ്രവര്‍ത്തി ആണെന്ന് പറയുകയും മോശം സംഭവങ്ങള്‍ തിന്മ നമ്മോട് പോരടിക്കുന്നതാണ് എന്നും പറയുന്ന ഇവാന്റെ ആശയങ്ങളില്‍ വീര്‍പ്പു മുട്ടി അവസാനം ആദം ഇവാനെ മാനസികമായി തകര്‍ക്കാന്‍ തീരുമാനിക്കുന്നു ...

ദുരിതം നിറഞ്ഞ കുട്ടിക്കാലവും ,ആത്മഹത്യ ചെയ്ത ഭാര്യയും സഹോദരിയും ,വൈകല്യം ഉള്ള കുട്ടിയും , ചികിത്സിച്ചുഭേദമാക്കാന്‍ കഴിയാത്ത ട്യുമര്‍ എന്നിവയാണ് ഇവാന്റെ ജീവിതം ചുരുക്കി പറഞ്ഞാല്‍ ...എന്നാല്‍ അതെല്ലാം തിന്മയുടെ കളി ആണെന്നും ,പിശാച് തന്നെ പരീക്ഷിക്കുകയാണ് എന്നും ഇവാന്‍ ആശ്വസിക്കുന്നു ...തിന്മയ്ക്കെതിരെ വിജയിക്കുവാന്‍ പിശാചിനോട്‌ തന്‍റേതായ രീതിയില്‍ ചുറ്റും സന്തോഷം മാത്രം പകര്‍ന്നു കൊടുത്തു നടക്കുന്നു ഇവാന്‍ ...തന്‍റെ ദുരിതങ്ങള്‍ക്ക് മറ്റൊരു ഭാഷ്യം നല്‍കുന്നു ....എന്നാല്‍ "ബുക്ക് ഓഫ് ജോബ് " എന്ന ബൈബിള്‍ അദ്ധ്യായം വായിക്കാന്‍ അവസരം ഉണ്ടായ ആദം ജോബിന് സംഭവിച്ചത് പോലെ ഇവാനോടും ദൈവത്തിന് ഇഷ്ട്ടമില്ലാത്തത് കൊണ്ടാണ് ദുരിതങ്ങള്‍ എന്നും അല്ലാതെ പിശാച് കാരണം അല്ല എന്നും പറയുന്നു ... ഇവാന്റെ മനസ്സ് തളരുന്നു ...ഇവാന്റെ തളര്‍ച്ച കാസിം നിക്കോളാസ് എന്നിവരെ പഴയ രീതികളിലേക്ക് തിരിച്ചു കൊണ്ട് പോകുന്ന അവസ്ഥയില്‍ എത്തിക്കുന്നു ...

ആദമിന് തന്‍റെ ചെയ്തികള്‍ തെറ്റായി പോയി എന്ന് മനസ്സിലാകുന്നു ...പക്ഷെ ആദമിന് എന്ത് ചെയ്യാന്‍ കഴിയും എല്ലാം പഴയത് പോലെ ആകാന്‍ ???ആദമിന് ആപ്പിള്‍ കേക്ക് ഉണ്ടാക്കുവാന്‍ സാധിക്കുമോ ???തന്‍റെ വിശ്വാസങ്ങള്‍ തെറ്റായി എന്ന് കരുതുന്ന ഇവാന് എന്ത് സംഭവിക്കും ???വൈകല്യം ഉള്ള മകന് എന്ത് സംഭവിക്കും ??നിക്കോളാസും കാസിമും ഏതവസ്ഥയില്‍ ആകും ???ഇങ്ങനെ കുറേ ചോദ്യങ്ങള്‍ക്ക് ഉത്തരം ആണ് ബാക്കി ചിത്രം ..ആദ്യം പറഞ്ഞ നന്മയും തിന്മയും തമ്മില്‍ ഉള്ള പോരാട്ടത്തിന് എന്ത് സംഭവിക്കും എന്നുള്ളതും പരമപ്രധാനമായി വിശ്വാസങ്ങള്‍ മനുഷ്യനെ എങ്ങനെ ഒക്കെ സ്വാധീനിക്കുന്നു എന്ന് ബാക്കി ചിത്രം പറയുന്നു ...

" ബിഗ്‌ ഫിഷ്‌ " പോലെ പ്രത്യാശ ആണ് ജീവിതത്തില്‍ വേണ്ടത് എന്ന് ഉദ്ഘോഷിക്കുന്നു ഈ ചിത്രം ...ഗൌരവം നിറഞ്ഞ പ്രമേയം ആണെങ്കിലും അവിചാരിതമായി ഉണ്ടാകുന്ന തമാശകള്‍ ഈ ചിത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നു ..തമാശയ്ക്ക് വേണ്ടി തമാശ ഒരുക്കുകയല്ല സംവിധായകന്‍ ഇവിടെ .. പകരം വിഷ്വലുകള്‍ അത് ചെയ്യുന്നു ...നിഷ്ക്കളങ്കതയുടെ ചിരികളും വിശ്വാസത്തിന്‍റെ ഭാരവും ഒരേ സമയം ഈ ചിത്രത്തില്‍ കാണാം ...വിശ്വാസങ്ങള്‍ക്ക് അതിന്‍റേതായ പരിമിതികള്‍ ഉണ്ടെന്നും ഒരാളുടെ വിശ്വാസങ്ങള്‍ മറ്റൊരാളില്‍ പകര്‍ന്നു നല്‍കുമ്പോള്‍ അതിനു നല്‍കേണ്ട വില വലുതാണെന്ന് ഇവാനും ആദമും കാണിച്ച് തരുന്നു ...അഭിനയം ആണെങ്കിലും കഥ അവതരിപ്പിക്കുന്ന ശൈലി ആണെങ്കിലും മനോഹരമായി നിര്‍വഹിച്ചിരിക്കുന്നു ഈ ചിത്രത്തില്‍ ...മികച്ച ഒരു ഫീല്‍ ഗുഡ് മൂവി എന്ന് തീര്‍ച്ചയായും ഈ ചിത്രത്തെ പറയാം ...എനിക്ക് വളരെയധികം ഇഷ്ട്ടപ്പെട്ടു ഈ ചിത്രം ...സമാധാനമായി സങ്കീര്‍ണതകള്‍ ഇല്ലാതെ ഇരുന്ന് കാണാന്‍ പറ്റുന്ന ഒരു ചിത്രം ...

Life has different plans to offer in different people's life ...The way we accepts it;whether its good or bad,that's where all the differences lies ...A wonderful movie which recites repeatedly that the way one narrates his/her life creates paradise and hell for all.A well crafted ,yet simple story has lots to offer to one's life ....a great perspective on life and as a movie with its direction,cast,actors and everything..Even the song that was played inside the car has to offer surprises for the viewers..A really interesting theme that leads to redemption provides one of the great movies of all time...One may wonder how a small movie like this could get praises from critics around the world...The answer is simple...after watching the movie ...you could really feel that in your heart!! My rating for this wonderful movie is 9.5/10 !!

torrent link :- http://thepiratebay.sx/torrent/4531435/Adams_Aebler___Adam__s_Apples_[English_subs]

More reviews @ www.movieholicviews.blogspot.com