Thursday, 27 June 2013

REAR WINDOW ( 1954--ENGLISH--MYSTERY/THRILLERREAR WINDOW ( 1954--ENGLISH--MYSTERY/THRILLER--CREW :Dir-Hitchcock,Stars: James Stewart, Grace Kelly )

  ഒരു മുഖവുര ആവശ്യമില്ലാത്ത സംവിധായകന്‍ ആണ്  ആല്‍ഫ്രെഡ് ഹിച്ച്കോക്ക്..മനുഷ്യരില്‍ എല്ലായ്പ്പോഴും കാണുന്ന ജിജ്ഞാസ എന്നാ വികാരത്തെ അതിന്‍റെ പാരമ്യത്തില്‍ എത്തിച്ച് ഭാവനയുടെ ചിറകില്‍ അവയെ പറപ്പിക്കുന്ന ഇതിഹാസം...അതിന് അദ്ദേഹം തിരഞ്ഞെടുത്തത് സിനിമ എന്ന മാധ്യമത്തെയും..സിനിമകളില്‍ തനിക്ക് മാത്രം കഴിയുന്ന രീതിയില്‍ കഥകള്‍ പറയുകയും അത് കാഴ്ചക്കാരെ വിശ്വസിപ്പിക്കാനും ഉള്ള അദ്ദേഹത്തിന്റെ കഴിവ്..അതായിരിക്കും മഹാനായ ആ സംവിധായകന്‍ തന്‍റെ കാലത്തെ അതിജീവിക്കുന്ന കലാസൃഷ്ട്ടികളില്‍ വരച്ചു കാണിച്ചത്...

  തന്‍റെ വഴികളില്‍ സിനിമ എന്നാ കലാരൂപത്തെ ജനകീയവും അതേ സമയം ഒരു രസം കൊല്ലി എന്നതിനുമപ്പുറം കാഴ്ചക്കാരന്റെ മനസ്സില്‍ ജനിക്കുന്ന സംഭവ വികാസങ്ങള്‍ ആയി അവയെ അവതരിപ്പിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ മാത്രം പ്രത്യേകത ആണ്..അത്തരത്തില്‍ ഉള്ള ഒരു ചിത്രം ആണ് Rear Window..ഒളിഞ്ഞു നോട്ടം എന്നും മനുഷ്യന് ഇഷ്ട്ടമാണ്..അത് ഏതു തരത്തില്‍ ആണെങ്കിലും.ജാതിമതഭേദമന്യേ എല്ലാവരും അതില്‍ വിദഗ്ദ്ധരും ആണ്..മറ്റുള്ളവരുടെ ജീവിതം ഒരു തുറന്ന പുസ്തകം പോലെ നമ്മുടെ മുന്നില്‍ തുറന്നു വയ്ക്കുന്ന ഒരവസ്ഥ ഉണ്ടായാല്‍ തീര്‍ച്ചയായും നമ്മള്‍ ആ ജീവിത താളുകളില്‍ തീര്‍ച്ചയായും നമ്മുടേതായ ഒരു കഥ രചിക്കും..അതാണ്‌ Rear Window എന്നാ ചിത്രത്തിന്റെ പ്രമേയം..സാഹസികമായ ഒരു ഫോട്ടോ ഷൂട്ടില്‍ കാലിന് പരുക്കേറ്റ് വിശ്രമിക്കുന്ന ജെഫ് എന്ന നായകനില്‍ കഥ ആരംഭിക്കുന്നു..ജെഫിന്റെ കാമുകി , സുന്ദരിയായ ഫാഷന്‍ consultant ലിസ ,സ്റെല്ല എന്നാ നേഴ്സ് ,സുഹൃത്തായ detective ഡോയല്‍ എന്നിവരിലൂടെ ആണ് കഥ വികസിക്കുന്നത്..തുറന്നിട്ട ജനലുകളിലൂടെ അയല്‍ക്കാരെ അവര്‍ കാണാതെ നോക്കുകയാണ് ജെഫ്..സമയം കൊല്ലി എന്നാ നിലയില്‍ മാത്രം മറ്റുള്ളവരുടെ ജീവിതം-നിരാശയായ യുവതി,സംഗീതജ്ഞന്‍ ,നര്‍ത്തകി,പുതുതായി വിവാഹിതരായ ദമ്പതികള്‍,ബാല്‍കണിയില്‍ കിടന്നുറങ്ങുന്ന ദമ്പതികള്‍ ;അവരുടെ നായ,പൊരുത്തം ഇല്ലാതെ ജീവിക്കുന്ന ആഭരണ കച്ചവടക്കാരനും ഭാര്യയും എന്നിവരെ കാണുകയാണ് ജെഫ് ...ഇവരൊക്കെ ആണ് വിശ്രമത്തില്‍ കഴിയുന്ന ജെഫിന്റെ ജീവിതത്തെ സംഭവബഹുലം ആക്കുന്നത്...ജെഫ് ഒരു ക്യാമറമാന്‍ ആണ് ;പ്രശസ്തന്‍,സാഹസികനും...ഒരു ദിവസം തന്‍റെ പതിവ് 'ഒളിഞ്ഞു നോട്ടത്തിന്‍റെ " ഇടയില്‍ തന്‍റെ അയല്‍ വക്കത്തുള്ള apartmentil ഒരു കൊലപാതകം നടന്നു എന്ന് ഒരു തോന്നല്‍ ഉണ്ടാകുന്നു..എന്നാല്‍ കണ്ണിനു മുന്നില്‍ ഉള്ള തെളിവുകളുടെ അഭാവം ജെഫിനെ കാമുകിയുടെയും സുഹൃത്തായ detective ന്റെ മുന്നിലും ചെറിയ രീതിയില്‍ പരിഹാസ്യന്‍ ആക്കുന്നു..എന്നാല്‍ പിന്നീട് എന്തോ ഒരു സത്യം അതിനു പിന്നില്‍ ഉണ്ടെന്നു കാമുകിക്ക് സ്ത്രീസഹജമായ തെളിവുകളിലൂടെ മനസ്സിലാകുന്നു...എന്നാല്‍ സുഹൃത്തായ നിയമപാലകന് അത് മനസ്സിലാകാതെ പോകുന്നു..ജെഫ് പറഞ്ഞ പല തെളിവുകളും ഡോയല്‍ ഭേദിക്കുന്നു...

   എന്നാല്‍,ലഭിക്കുന്ന സാഹചര്യ തെളിവുകള്‍ common sense ഉപയോഗിച്ച് വിശകലനം ചെയ്തു ജെഫ് കൊലപാതകിയുടെ അടുത്തെത്തുന്നു...വീല്‍ചെയറില്‍ ഇരുന്നു കൊണ്ട് തന്നെ ഒരിക്കലും അറിയപ്പെടാതെ പോകുമായിരുന്ന ഒരു കൊലപാതകം ജെഫ് കണ്ടെത്തുന്നു..ജെഫിന്റെ താല്പര്യം കാണുമ്പോള്‍ ഒരു കൊലപാതകം ജെഫ് ആഗ്രഹിച്ചിരുന്നത് പോലെ തോന്നും...നമ്മളില്‍ പലരും അങ്ങനെയാണ്...കൊലപാതകം നടത്താന്‍ പേടി ആണെങ്കിലും അത് ആരെങ്കിലും നടത്തിയാല്‍ താല്പര്യത്തോടെ അതിനെ സമീപിക്കുന്നവര്‍...

   മനുഷ്യന്റെ ഇത്തരത്തില്‍ ഉള്ള ബലഹീനത എന്ന് പറയാവുന്ന സ്വഭാവത്തെ അതി ദാരുണം ആയ ഒരു കൊലപാതകത്തിന്റെ ചുരുള്‍ അഴിക്കാനായി ഹിച്ച്കോക്ക് ഉപയോഗപ്പെടുതിയിരിക്കുന്നു...ഇവിടെ ഹിച്ച്കൊകിന്റെ ക്യാമറ കണ്ണുകളിലൂടെ നമ്മള്‍ തന്നെ ആണ് ഈ കൊലപാതകം കാണുന്നത്...നമുക്ക് തോന്നാവുന്ന കാര്യങ്ങള്‍ മാത്രം ആണ് നായകനും തോന്നുന്നത്...തന്‍റെ ക്യാമറ നമുക്ക് നേരെ നീട്ടിയിട്ട്‌ അതിന്റെ ലെന്‍സിലൂടെ കാഴ്ചക്കാരനെ  കൊണ്ട് തന്നെ കഥ പറയിപ്പിക്കുകയാണ് ഹിച്ച്കോക്ക്..അത്തരത്തില്‍ തികച്ചും വ്യത്യസ്തവും അതെ സമയം നമ്മളെ പുതിയതെന്തോ തിരയാന്‍ പ്രേരിപ്പിക്കുകയാണ് സംവിധായകന്‍......

Here,we are the heroes in the movie.While watching,we takes the place of Jeff in investigating..This prime investigating thriller rates much above the usual thrillers fledged with mystery..This is a must watch for all the movie lovers of thriller/mystery genre...Do watch the flick when you want to see others life ...My rating is 9.5/10 for the movie brilliance..Kudos to Alfred Hitchcock...!!!! You really changed up our movie watching!!!