Thursday, 27 June 2013

ORDINARY DECENT CRIMINAL (2000,ENGLISH)



ORDINARY DECENT CRIMINAL (2000,ENGLISH)

കെവിൻ സ്പേസി ...പലപ്പോഴും അഭിനയം കാണുമ്പോൾ ഓർമ വരുന്നത് മോഹൻ ലാലിനെ ആണ് ...ഒരു ചെറു പുഞ്ചിരിയുമായി എത്ര ആഴമേറിയ കഥാപാത്രത്തെയും അനശ്വരൻ ആക്കുന്ന മാന്ത്രികൻ എന്ന് പറയാം ...അദ്ദേഹത്തിന് മികച്ച സഹനടനുള്ള ഓസ്കാർ പുരസ്കാരം ലഭിച്ച Usual Suspects (1995) അതിനു മികച്ച ഉദാഹരണം ആണു..തീര്ച്ചയായും കണ്ടിരിക്കേണ്ട ഒരു പടം ആണു Usual Suspects...അഭിനയവും അവതരണ ശൈലിയും ഒന്നിനൊന്നു മികച്ചതായിരുന്നു ആ ചിത്രം...പ്രതീക്ഷിക്കാത്ത ക്ലൈമാക്ക്സ് ആണ് ..മോഹൻലാൽ എന്ന നടൻ മികച്ച കഥകളിൽ വില്ലൻ വേഷം ചെയ്യുന്നു എന്ന് കരുതുക..അത്തരത്തിൽ ഉള്ള അഭിനയം ആണു കെവിൻ സ്പെസിയുടെത് .IMDB rating കുറവായിരുന്നിട്ടും കെവിൻ സ്പെസിക്ക് വേണ്ടി ആണ് Ordinary Decent Criminal കണ്ടത്...

Martin Cahill എന്ന അയർലാൻഡിലെ കൊള്ളക്കാരന്റെ ജീവിതമാണ് ഈ കഥയിൽ...യഥാര്ത ജീവിത കഥയാണ് ഈ ചിത്രം...."മൈക്കൾ ലിഞ്ച് " എന്നാണു ഇതിലെ കെവിന്റെ പേര്..ബുദ്ധിപൂർവമായ നീക്കങ്ങളിലൂടെ തന്ത്രപരമായി മോഷണം നടത്തുന്ന ഒരു കള്ളൻ ..കള്ളന്മാരുടെ കഥകൾ ധാരാളം സിനിമ രൂപത്തില വന്നിട്ടുണ്ട്..എന്നാലും ഇതിലെ കള്ളനെ വ്യത്യസ്തനാകുന്നത് അയാളുടെ മോഷണ രീതികൾ ആണു..മനസ്സിൽ അയർലണ്ട് പോലീസായ Gardai യോട് പക വച്ച് നടക്കുന്ന ഒരു കള്ളൻ...സഹോദരിമാരായ സ്ത്രീകളെ വിവാഹം കഴിച്ചു അവരുടെ കുട്ടികളുമായി സന്തോഷമായി കഴിയുകയും തരം കിട്ടുമ്പോൾ എല്ലാം Gardai ക്ക് പണി കൊടുക്കുകയും ചെയ്യുന്ന കള്ളൻ..പിടിയിൽ ആയപ്പോഴെല്ലാം തന്ത്രപരമായി അതിൽ നിന്നും രക്ഷപ്പെടുകയും ചെയ്യുന്നു..പോലീസിനിട്ടു പണി കൊടുക്കുന്നതെല്ലാം നല്ല രസമായി എടുത്തിട്ടുണ്ട് ....ലിഞ്ചിന് മോഷണത്തിൽ കൂട്ടായി നാല് സുഹൃത്തുക്കളും ഉണ്ട്..പക്ഷെ ഒരിക്കൽ പോലീസുകാർ തിരിച്ചു പണി കൊടുത്തു തുടങ്ങി ..Lynch മോഷ്ടിച്ച ഒരു ചിത്രം വില്ക്കാനാകാതെ വരുന്നു...അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങൾ ആണു കഥ....ശവ ശരീരം തിരിച്ചറിയാൻ പോകുന്ന സഹോദരിമാരുടെ രംഗം തമാശയാണ്..അത് പോലെ തന്നെ പിന്തുടരുന്ന പോലീസുകാർക്ക് കൊടുക്കുന്ന പണിയും...Oceans XI പരമ്പരയിലെ പടങ്ങളിൽ ഒക്കെ ഉള്ളതു പോലെ ആധുനിക രീതിയിൽ ഉള്ള മോഷണം ഒന്നുമല്ല ഈ ചിത്രത്തിൽ ...എന്നാൽ രസകരമായ രീതിയിൽ ആണു മോഷണങ്ങൾ എല്ലാം...

 May not be the best of Kevin Spacey..yet this movie is worth watchable and deserves more score than that of IMDB...I rate it as 7.5/10....It's a good watchable movie for the one's who like comedy-crime movie genre....