Thursday, 27 June 2013

1.DAS BOOT (1981,GERMAN)
1.DAS BOOT (1981,FRENCH)

സിനിമ പ്രേമിയായ ഒരു സുഹൃത്താണ് തീർച്ചയായും കണ്ടിരിക്കേണ്ട ഒരു നല്ല സിനിമ എന്ന് പറഞ്ഞു DAS BOOT നെ പരിചയപ്പെടുത്തുന്നത് ..പടം ഡൌണ്‍ ലോഡ് ചെയ്തതിനു ശേഷം നോക്കിയപ്പോൾ 3 + മണിക്കൂർ ഉള്ള സിനിമ.പോരാത്തതിന് ഫ്രഞ്ച് ഭാഷയും രണ്ടാം ലോക മഹാ യുദ്ധം പ്രമേയവും ..ആദ്യം ഒന്ന് ചിന്തിച്ചു കാണണോ എന്ന്..അവസാനം കാണാൻ തീരുമാനിച്ചു..3 മണിക്കൂർ ഉള്ള പടം ..സഹിക്കാൻ പറ്റിയില്ലേൽ കാണാതിരിക്കുവാനും തീരുമാനിച്ചു ..അവസാനം കണ്ടു തുടങ്ങി..അവസാനം 3 മണിക്കൂർ 20 മിനിറ്റ് എങ്ങനെ പോയി എന്ന് പോലും അറിഞ്ഞില്ല സിനിമ തീർന്നപ്പോൾ..മനസ്സിൽ ഒരു ഭാരവും..ഒറ്റ വാക്കിൽ പറഞ്ഞാൽ "ഭീകരം "-നല്ല രീതിയിൽ തന്നെ ...യുദ്ധ പശ്ചാത്തലത്തിൽ ഇറങ്ങിയ സിനിമകളിൽ അഗ്രഗണ്യൻ എന്ന് തന്നെ പറയാം ..

രണ്ടാം ലോക മഹാ യുദ്ധത്തിൽ "Battle of Atlantic" എന്നറിയപ്പെടുന്ന യുദ്ധമുന്നണിയിലേക്ക് പോകുന്ന ഒരു അന്തർവാഹിനിയുടെ കഥയാണ് Das Boot ..ബ്രിട്ടീഷ് നാവിക പടയുമായി ഏറ്റു മുട്ടാൻ ആയി ആണ് ജർമനിയുടെ U -ബോട്ട് എന്ന് അറിയപ്പെടുന്ന ഈ അന്തർ വാഹിനിയുടെ പോക്ക് ...യുദ്ധത്തിൽ ഹിറ്റ്ലർ നയിക്കുന്ന ജർമനിക്ക് ധാരാളം നഷ്ട്ടമുണ്ടാകുന്നു ...ഇത് പ്രകടമായ ഒരു യുദ്ധ സിനിമ എന്നതിലുപരി ആ അന്തർ വാഹിനിയിൽ ഉണ്ടായിരുന്നവരുടെ മാനസികാവസ്ഥയാണ് പ്രതിപാദിക്കുന്നത്..യുദ്ധത്തിൽ തോല്ക്കുമെന്നു മനസ്സിൽ ആയപ്പോൾ പോലും ധൈര്യം കൈ വിടാതെ തലപ്പത്ത് നിന്നും ലഭിക്കുന്ന അപകടമേറിയ ഉത്തരവുകൾ പോലും അനുസരിക്കുന്ന പോരാളികളുടെ കഥ..അവരുടെ മനസ്സില് ഉണ്ടാകുന്ന ഭയവും,പ്രതീക്ഷയും ആണിവിടെ പ്രമേയം..കടലിന്റെ അടിയിൽ പുറം ലോകത്ത് നിന്ന് അകന്നു നില്ക്കുന്ന ഒരു കൂട്ടം സൈനികർ ..ധീരനും മികച്ച നേത്രത്വപാടവവും ഉള്ള ഒരു ക്യാപ്റ്റൻ ..യുദ്ധം റിപ്പോർട്ട് ചെയ്യാൻ വന്ന ഒരു സൈനികൻ ,ചീഫ് ..ഇങ്ങനെ ധാരാളം കഥാപാത്രങ്ങളിലൂടെ ആണു കഥ വികസിക്കുന്നത്..

കടലിന്റെ ആഴങ്ങളിലും അവർ സന്തോഷം കണ്ടെത്തുന്നു..എന്നാൽ പ്രതീക്ഷിച്ചതിനു വിപരീതമായ സംഭവങ്ങൾ നടക്കുമ്പോൾ അവർ ഭയചകിതരാകുന്നു സാധാരണ മനുഷ്യനെ പോലെ..അവിടെ ഒരു സിനിമയുടെ ധീരതയോ..പാട്ടോ ഒന്നുമില്ല..പക്ഷെ അവർ പ്രതീക്ഷയോടെ തടസ്സങ്ങൾ എല്ലാം തരണം ചെയ്യുന്നു..മരിക്കും എന്ന് ഉറപ്പായപ്പോൾ അതിനെ കുറിച്ച് സംസാരിക്കുന്ന ക്യാപ്ടനോടും റിപ്പോര്ട്ടരോടും എല്ലാം ശരി ആയി എന്ന് പറഞ്ഞു വരുന്ന ചീഫിന്റെ ആ സീൻ മനോഹരം ആണ് ...ഭയപ്പെട്ടു കടമകളിൽ നിന്നും വ്യതി ചലിച്ച സൈനികൻ പിന്നീടൊരവസരത്തിൽ ധീരത കാണിക്കുന്ന രംഗങ്ങളും എടുത്തു പറയണം ..

ഒരു വൻ ദുരിതത്തിൽ നിന്നും അവർ എങ്ങനെ രക്ഷപ്പെടും എന്നും അതിനു ശേഷം അവർക്കെന്തു സംഭവിക്കും എന്നുള്ളതാണ് ബാക്കി കഥ...ഒരു നാസി അനുകൂല ചിത്രം എന്ന പേര് കിട്ടാതെ ഇരിക്കാൻ ആകണം..ക്ലൈമാക്സ് ദുരിത പൂർണം ആക്കിയതു ...1981 ൽ ഈ ചിത്രം ഇറങ്ങി എന്ന് പറഞ്ഞാൽ കുറച്ച് അത്ഭുതപ്പടെണ്ടി വരും..അത്രയും മനോഹരമായാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത് ..അന്തർ വാഹിനിയിലെ ജീവിതത്തിന്റെ ഭീകരത നന്നായി അവതരിപ്പിച്ചിരിക്കുന്നു ..

This movie was nominated for 6 Academy Awards once...though it never bagged any,it won the hearts of millions and presented with a handful of other awards...A classic in the sense..but showing the thrills and dangers of being to a war front in a submarine...Despite of having no oscars,I would rate it 9.5..Its a perfect movie for war movie fans...!!

imdb ലിങ്ക് :http://www.imdb.com/title/tt0082096/?ref_=sr_2